Monday, January 12, 2015

ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്.

26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന്‍ തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ്.

എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ..... ഞങ്ങളെ അനുഗ്രഹിക്കൂ!’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.

മരുമോള്‍ ബികിനി ഇട്ട് എന്നെ അള്ളിപ്പിടിച്ച് ബൈക്കില്‍ പോയതും വെള്ളക്കാരിയായതും അമ്മ ക്ഷമിച്ചത്രേ... പക്ഷെ, മരുമകളുടെ പ്രായം... അത്.. അമ്മക്ക് അങ്ങട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. സമാസമം പ്രായമുള്ളവളെ എങ്ങിനെ മരുമോളേന്ന് വിളിക്കും?

‘കൊല്ലും ഞാന്‍ രണ്ടിനേയും!‘ എന്നലറി അമ്മ ചാടിയെണീക്കുകയായിരുന്നത്രേ!!

കല്യാണത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍, “മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??“

എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.

ഹവ്വെവര്‍, തുടര്‍ന്ന് ആവശ്യമില്ലാത്തതും അത്യാവശ്യമുള്ളതുമായ പലതും ആലോചിച്ച് എന്റെ രാവുകള്‍ ഏറെക്കുറെ നിദ്രാവിഹീനങ്ങളായി. ജബലലി ഫ്രീസോണ്‍ ന്യൂ ഈസ്റ്റ് ക്യാമ്പിലെ 206 നമ്പര്‍ റൂമില്‍ ചില രാത്രികളില്‍ ആരൊക്കെയോ കിനാവിന്റെ പടികടന്നെത്തി വന്ന് (കട്:ഗിരീഷ് പുത്തഞ്ചേരി)എന്നെയും കൊണ്ട് ഊട്ടിയിലേക്ക് ഹണിമൂണിന് പോയി.

നാട്ടില്‍ വന്ന് ഞാന്‍ മൊത്തം 6 ഉം 2 ഉം 8 പെണ്ണൂങ്ങളെയേ കണ്ടുള്ളൂ. ആദ്യം വാടാനപ്പിള്ളി പോയി സന്ധ്യയെ കണ്ടു. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തി. അതിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തതിന് ശേഷം പുതുക്കാടൊരു ക്ടാവിനെ കണ്ടു. പിന്നെ മറ്റത്തൂര്‍ പോയി വേറൊരു കുട്ടിയ കണ്ടു.

അവളാരിത്തിയെ എനിക്കങ്ങ് ശരിക്കും പിടിച്ചതായിരുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ കയറിക്കിടന്ന രൂപം. ചുരുണ്ട മുടി. വിടര്‍ന്ന കണ്ണുകള്‍. ഇരു നിറം. നല്ല വിദ്യാഭ്യാസി. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു ലുക്ക്. നല്ല തറവാട്ടുകാര്‍ ചോമ്മാര്! പക്ഷെ, ഒരു പ്രശ്നം. ജാതകം ഒരു നിലക്കും ചേരുന്നില്ല. അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്. പണിക്കര്‍ രണ്ട് തച്ച് പണിഞ്ഞിട്ടും പ്ലൂട്ടോ അടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ രണ്ട് ജാതകം ഉണ്ടാക്കിച്ചു. അതിന് വേണ്ടി ഒരു വയസ്സ് കുറക്കാന്‍ വരെ ഞാന്‍ തയ്യാറായി. എന്നിട്ടും പ്ലൂട്ടോ സമവായത്തിന് തയ്യാറായില്ല.

പെണ്‍ വീട്ടുകാര്‍ അതിഭയങ്കര ജാതകവിശ്വാസികളും കുട്ടിയുടെ അച്ചന്‍ ജാതകം നോക്കാതെ കെട്ടി, അമ്മ മരണപ്പെട്ടതുമാണെന്നൊക്കെ കേട്ടപ്പോള്‍ പിന്നെ ഞാനത് ഒഴിവാക്കുകയായിരുന്നു. (അവര്‍ വരാമെന്നേറ്റ ദിവസം രാവിലെ, ഇന്ന് വരുന്നില്ല എന്ന് പറയാന്‍ അവിടെ നിന്ന് കുട്ടിയുടെ അമ്മാവന്‍ വന്നപ്പോള്‍, രവിച്ചേട്ടന്റെ വീട്ടില്‍ നിന്ന് വിരുന്നുകാര്‍ക്കിരിക്കാന്‍ കസേരകളുമെടുത്തോണ്ട് വന്ന ചേട്ടനേയും വിജയേട്ടനെയും പുഷ്പാകരേട്ടനെയും കണ്ട് ‘സ്വന്തമായി നാലാള്‍ക്കിരിക്കാന്‍ നല്ല കസേര പോലും ഇല്ലാത്ത ദരിദ്രവാസികളാണപ്പോള്‍‍. ബെസ്റ്റ്!’ എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചതാണെന്നൊക്കെ ആരോ പിന്നീട് പറഞ്ഞിരുന്നു. നമ്മള്‍ വിശ്വസിച്ചിട്ടില്ലെങ്കിലും!)

അങ്ങിനെയാണ് ഞാന്‍ കല്ലൂരുള്ള ഒരു കൊച്ചിനെ കാണാന്‍ പോകുന്നത്. ചാറ്റല്‍ മഴയുള്ള ഒരു ദിവസം. കല്ലൂര്‍ പാടമെത്തിയപ്പോഴേക്കും മഴ മാറി. ഞങ്ങള്‍ വണ്ടി നിറുത്തി പുറത്തിറങ്ങി പാടത്തേക്ക് നോക്കി റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ മൂന്നുപേരും നിരന്ന് നിന്നു. നല്ല സത്യന്‍ അന്തിക്കാട് സിനിമയിലെ സീന്‍ പോലെയൊരു കളര്‍ഫുള്‍ പാടം. മഴ പെയ്ത് പാടം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. തണുത്ത് കാറ്റ്. ഞാനാ വഴി ആദ്യമായിട്ടായിരുന്നു. പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം.

അങ്ങിനെ ജീവിതത്തിലാദ്യമായി നമ്മുടെ ഗഡിയെ കണ്ടു. തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. അത് കേട്ട് അവള്‍ടെ അച്ഛന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു. അച്ചപ്പവും കൊഴലപ്പവും മടക്കും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!

ലേലത്തുക ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ സംഗതി ഇടിപിടീന്ന് ബന്ധവസ്സായി. പക്ഷെ, നിശ്ചയത്തിന്റെ തലേദിവസം എനിക്ക് പെട്ടെന്നൊരു റ്റെന്‍ഷന്‍. കൊച്ച് കേരള വര്‍മ്മ യുടെ പ്രോഡക്റ്റാണ്‌‍. പാമ്പുകടിക്കാനായിട്ട് വല്ല മുട്ടന്‍ ലൈനുകളെങ്ങാനുമുണ്ടെങ്കില്‍... കല്യാണത്തിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ഒളിച്ചോടാന്‍ വല്ല പ്ലാനുമുണ്ടെങ്കിലോ... എന്നോര്‍ത്ത് ഞാന്‍ നേരിട്ട് കക്ഷിയോട് ഒറ്റക്ക് വിളിച്ച് മനസ്സമതം ചോദിച്ചേക്കാം എന്ന് ഉറപ്പിച്ച്, ഗഡികളെയും വിളിച്ച് അന്ന് ഉച്ചതിരിഞ്ഞു അവള്‍ടെ വീട്ടില്‍ പോയി.

അന്നും കല്ലൂര്‍ പാടത്തെത്തിയപ്പോള്‍ റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ സെയിം സ്പോട്ടില്‍ ഞങ്ങള്‍ മൂന്നുപേരും വരിവരിയായി നിന്ന് കുറച്ച് നേരം പ്രകൃതി ഭംഗി ആസ്വദിച്ചു!

കാറില്‍ വച്ച്, ‘എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ ‍. അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ അപ്പുവേട്ടന്‍‍!! ‘ എന്നൊക്കെ പറയാന്‍ കുറെ തവണ കാറില്‍ വച്ച് റിഹേഴ്സല്‍ നടത്തി.

പക്ഷെ.. അവിടെയെത്തിയപ്പോള്‍..... റിഹേഴ്സല്‍ നടത്തിയതൊന്നും പറയാന്‍ തോന്നിയില്ല. കാരണം, അവള്‍ടെ ചിരി കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!

അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘എടീ മിസ്. വെള്ളാനിക്കോടേ... ഉണ്ടക്കണ്ണീ.... ഇനി ആരൊക്കെ എതിര്‍ത്താലും എന്തലമ്പുണ്ടാക്കിയാണേലും ശരി, നിന്നെ ഞാന്‍ കെട്ടിയിരിക്കുമെടീ...’

അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം പന്ത്രണ്ട് വര്‍ഷമാകുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്!

(ഇത് മൂന്നാം റൌണ്ടാണ് പോസ്റ്റുന്നത്. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!)

477 comments:

1 – 200 of 477   Newer›   Newest»
Haree | ഹരീ said...

മിസ്റ്റര്‍. വിശാലം & മിസിസ്. വിശാലം,
എന്റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാ‍ശംസകള്‍... [:)]

എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല! - ഈ ത്യാഗം എന്നൊക്കെ പറയണ സാധനം ഇതാണോ? ഈയിടെ കാണാന്‍ വളരെക്കുറവാണേ, ആതോണ്ടാ... ;)
--

Anonymous said...

ആശംസകള്‍, (പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം) ഇതു വായിച്ചപ്പോ ഒരു നൊസ്റ്റാള്‍ജി വന്നൂ‍, അപ്പൊ ആശംസകള്‍ ചുളളത്തിയെക്കൂടി അറിയിക്കുക,
വേറൊരു ചോത്തി:)

Satheesh :: സതീഷ് said...

പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു.

ഇതൊഴിച്ച് ബാക്കിയെല്ലാം വിശ്വസിച്ചു!!!വിവാഹവാര്‍ഷികാശംസകള്‍!
കല്യാണം കഴിച്ചിട്ട് എട്ട് കൊല്ലമായെങ്കിലും

- ഇന്നേവരെ വിവാഹവാര്‍ഷികം ഓര്‍മ്മിക്കാന്‍ തലവരയില്ലാത്ത ഒരു വിദ്വാന്‍

കണ്ണൂസ്‌ said...

ഹെന്റമ്മോ!!

ഈ ജന്മത്തില്‍ ഇനിയൊരു നൂറു വര്‍ഷവും, ഇനി വരാനിരിക്കുന്ന ജന്മങ്ങളിലും ഒരുമിച്ച് ജീവിക്കാന്‍ സര്‍‌വശക്തന്‍ അനുഗ്രഹിക്കട്ടേ.

സഹയാത്രികന്‍ said...

വിശാലേട്ടനും ചേച്ചിക്കും 'ടൊര്‍ണാഡോ ക്ളബ്ബ്, കൊടകര' വക വിവാഹവാര്‍ഷികാശംസകള്‍

എല്ലാ ഐശ്വര്യങ്ങളും തന്ന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ....
:)

Sul | സുല്‍ said...

ആ ശംസുകള്‍ :)

വിശാലാ പാര്‍ട്ടി അടുത്തതിന്‍്. 10 ആം വാര്‍ഷികത്തിന്. ഞാന്‍ ഓര്‍മ്മപ്പെടുത്താം :)

-സുല്‍

ബീരാന്‍ കുട്ടി said...

വിഷാല്‍ജീ,
വിവാഹവാര്‍ഷികാ‍ശംസകള്‍.

പാവം എച്ചി, എങ്ങനെ സഹിച്ചു 8 വര്‍ഷം.

RR said...

ഇനിയും ഒരു 100 സെപ്റ്റംബര്‍ 16 കൂടി ഒരുമിച്ച് ആഘോഷിക്കാന്‍ ഇടവരട്ടെ :)

അരവിന്ദ് :: aravind said...

വിശാലേട്ടനും, വിശാലേട്ടന്റെ ഏറ്റവും വലിയ പ്രചോദനമായ വിശാലേട്ടത്തിക്കും, പിന്നെ രണ്ട് പൊന്നും‌കുടങ്ങള്‍ക്കും അരവിന്ദന്റെ (മാമന്‍, ചേട്ടന്‍, എളേപ്പന്‍ എന്നൊന്നും വേണ്ട..വയസ്സ് മുപ്പതേ ആയിട്ടുള്ളൂ!!) ഹൃദയം നിറഞ്ഞ ആശംസകള്‍.

ഈ സന്ദര്‍ഭത്തില് ഈ വേളയില് ഈ മുഹൂര്‍ത്തത്തില് ഉമേശന്‍ മാഷടെ കല്യാണ വാര്‍ഷിക പോസ്റ്റിലിട്ട അധികമാരും കാണാഞ്ഞ കഥയേ എനിക്കിവിടേയും പറയാനുള്ളൂ..

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു (രാജുമോന് വയസ്സ് മുപ്പതാ ട്ടാ..അവന്റെ പേരങ്ങനായിപ്പോയി!) സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന്..
ഞാന്‍ പറഞ്ഞൂ…
“ഡേയ്..റെസ്‌പോണ്‍സിബിളിറ്റി ഷെയറ് ചെയ്താല്‍ മതി..വ്യക്തമായ അതിര്‍ വരമ്പുകള്‍ തീര്‍ത്ത്..അങ്ങോട്ടുമിങ്ങോട്ടും റെസ്പെക്റ്റോടെ, അവരുടെ തീരുമാനങ്ങള്‍ മാനിച്ച്..”

“എന്ന്വച്ചാ?”

“എന്ന്വച്ചാ, എന്റെ വീട്ടില്‍ വലിയവലിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഞാനാണ്. ചെറിയ കാര്യങ്ങളില്‍ ശ്രീമതിയും..അതില്‍ അങ്ങോട്ടുമിങ്ങോട്ടും കൈകടത്താറില്ല..”

“ഫോര്‍ എസ്കാമ്പിള്‍?”

“ഫോര്‍ എസ്കാമ്പിള്‍…ഏതു കാറ് വാങ്ങണം, എത്ര രൂപാ സേവ് ചെയ്യണം, എപ്പോ നാട്ടില്‍ പോകണം, ഏത് സോഫാ, ടി വി, ഫ്രിഡ്ജ് വാങ്ങണം, മാസ ചിലവ്, മെയിഡ് വേണോ വേണ്ടയോ, എക്സ്ട്റാ ഒരു റൂം പണിയണോ വേണ്ടയോ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ശ്രീമതിയാണ് തീരുമാനമെടുക്കാറ്..ഞാന്‍ അത് മാനിക്കും!”

“അപ്പോ താങ്കള്‍?”

“ബു ഹഹഹ..തീരുമാനംസ് ഒണ്‍ലി ഫോര്‍ ബിഗ് ഇഷ്യൂസ്….അമേരിക്ക ഇറാനെ ആക്രമിക്കണോ വേണ്ടയോ, സിംബാവേയുടെ മുകളിലുള്ള ഉപരോധം ബ്രിട്ടന്‍ നീക്കണോ, ആഫ്രിക്കന്‍ ഇകോണമി ഓപ്പണ്‍ ആക്കണോ മുതലായവയില്‍ ഞാനാണ് തീരുമാനം..എന്റെ ശ്രീമതി കമാന്ന് എതിര് പറയില്ല!!! ങ്‌ഹാ!”

“…..”


ആശംസകള്‍ ആശംസകള്‍!

-അച്യുതന്റപ്പന്‍ അരവിന്ദന്‍

വേണു venu said...

വിവാഹവാര്‍ഷികാ‍ശംസകള്‍.:)

സുനീഷ് കെ. എസ്. said...

വിശാല്‍ജീ,

എണ്റ്റെ പുന്നാര അച്ചാച്ചന്‍ മൂലമറ്റത്തെ മല കയറി കുളമാവിലെ തണുപ്പു സഹിച്ച്‌ പെണ്ണ്‍ കണ്ട്‌ എണ്റ്റെ പുന്നാര അമ്മച്ചിയെ ഇത്തിത്താനത്തെ ഞങ്ങടെ വീട്ടിലേക്ക്‌ കല്യാണം കഴിച്ചു കൊണ്ടുവന്നതിണ്റ്റെ 28-)o വാര്‍ഷികം കൂടിയാണ് ഇന്ന്, സെപ്റ്റംബര് 16‍. എന്നാലും നിങ്ങടെ കല്യാണത്തിന് എന്നെ വിളിച്ചില്ലല്ലോ എന്നു പരിഭവം പറഞ്ഞു കൊണ്ടു ഞാന്‍ രാവിലെ ഒരു ഹാപ്പി വെഡ്ഡിങ്ങ്‌ ആനിവേര്‍സറി പറഞ്ഞു.

ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍ വിശാലേട്ടനും, വിശാലേട്ടത്തിക്കും.

വിഷ്ണു പ്രസാദ് said...

ആശംസകള്‍...

ആസ്വാദകന്‍ said...

വിശാലേട്ടനും വിശാലേച്ചിക്കും വിവാഹവാര്‍ഷികാശംസ്കള്‍ നേരുന്നു.

Anonymous said...

Hi Vishal,
I just started to read your blogs. (I am sorry I do not have right to install malayalam font and do not know Malayalam typing).
Its great my friend. You got a great style of writing.
Any way, wishing you both many more years of togetherness with heavenly love and affection

ചന്ദ്രകാന്തം said...

വിശാല്‍ ജീ..,

എക്കാലവും, "ഒരു മധുര സംഗീതമീ.. ജീവിതം" എന്ന വരികള്‍ മൂളിനടക്കാന്‍, രണ്ടുപേരേയും സര്‍‌വ്വേശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.

ശാലിനി said...

“എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!“

ആ ചിരി എപ്പോഴും നിലനില്‍ക്കട്ടെ. സന്തോഷവും സമാധാനവുള്ള കുടുംബജീവിതം ആശംസിക്കുന്നു.

santhosh balakrishnan said...

ആശംസകള്...!

നിഷ്ക്കളങ്കന്‍ said...

പ്രിയപ്പെട്ട വിശാലാ, ലേഡി.വിശാലാ,

വിവാഹവാര്‍ഷികാശംസക‌ള്‍!

ഒരു നൂറ്റമ്പത് വ‌ര്‍ഷം ഒന്നിച്ചാര്‍മ്മാദിച്ചു ജിവിയ്ക്കാന്‍ ജഗദിശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.

കുഞ്ഞന്‍ said...

വിയെംജീ,

വിശാല്‍ജിയ്ക്കും ശ്രീമതിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികദിനാശംസകള്‍!

ശ്രീമതിയും പിന്നെ പുത്ര പൌത്രാദികളൊക്കയായി(ഒരു പൂരത്തിനുള്ള ആളുകള്‍) സന്തോഷത്തോടെയും ഐശ്വര്യത്തോടെയും പൂര്‍ണ്ണ ആരോഗ്യത്തോടെയും അനവധി അനവധി വിവാഹവാര്‍ഷികം അഘോഷിക്കാ‍ന്‍ ദൈവമനുഗ്രഹിക്കട്ടേ..:)

തമനു said...

എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!

അതുതന്നെയായിരുന്നോ ആ ഭാവത്തോടെയുള്ള അവസാന ചിരീ വിശാല്‍ ജീ...? അതോ പാവം ചേടത്തിക്ക് ഇപ്പോഴും വിശാല്‍ജിയെ ശരിക്കങ്ങട് മനസിലായിട്ടില്ലേ....?
:) :) :)

ബൈബിളില്‍ സങ്കീര്‍ത്തനങ്ങളില്‍ ഒരു വാക്യം ഉണ്ട്..

“നിന്റെ ഭാര്യ നിന്റെ വീട്ടിനകത്ത് ഫലപ്രദമായ മുന്തിരി വള്ളി പോലെയും,
നിന്റെ മക്കള്‍ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവു തൈകള്‍ പോലെയും ഇരിക്കും”

അങ്ങനിരിക്കട്ടെ.... അനേക വര്‍ഷങ്ങള്‍...

വള്ളുവനാടന്‍ said...

എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.

ഊവ്വ ഊവ്വ , അതു ഞാന്‍ വിശ്വസിച്ചു

ആശംസകള്‍

പൊതുവാള് said...

വിശാല ഗഡിക്കും നല്ലപാതിക്കും..

വിവാഹവാര്‍ഷികദിനാശംസകള്‍....


സെപ്തംബര്‍ പതിനാറേ നിന്റെയൊരു ഭാഗ്യം...:)

suvaartha said...

Sir,
I asking a help from you, i forget my blospot user name and password. how can i get it back.

awaiting you reply via mail. riyadh@ut.com.sa

shams said...

ആശംസകള്‍ ,
അന്ന് പ്ലൂട്ടൊ അടുക്കാതിരുന്നത് എത്ര നന്നായി ,
എല്ലാ സൗഭാഗ്യങ്ങളും നല്‍കി സര്‍വ്വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.

അനൂപ്‌ തിരുവല്ല said...

വിവാഹവാര്‍ഷികാശംസകള്‍!

വിശ്വനാഥന്‍ said...

വിശാലാ... തന്‍റെ പുസ്തകം കണ്ടാണ് ബ്ളോഗിലേക്കെത്തിയത്... ഇപ്പോള്‍ എല്ലാ ബ്ളോഗുകകളുടെയും ആരാധകനായി...

എന്‍റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികആശംസകള്‍...

suvaartha said...

Sir,
Thank you very much for your reponse
Actually i forget my gmail username and password i used to my weblog.

Regards
http:www.prayars.blogspot.com

suvaartha said...

Sir,
Thank you very much for your reponse
Actually i forget my gmail username and password i used to my weblog.

Regards
https//:www.prayars.blogspot.com

RP said...

ഹൃദയം നിറഞ്ഞ ആശംസകള്!

ഓ.ടോ. ഈ അരവിന്ദന്‍ ഇടക്കിടക്ക് ഇങ്ങനെ മുപ്പതേ മുപ്പതേ ന്ന് വിളിച്ച് പറയണതെന്താ?

Inji Pennu said...

ഹൃദയം നിറഞ്ഞ ആശംസകള്‍ പുറത്തിനും പുറം മാന്തുന്നവള്‍ക്കും :-)

എന്റെ ഉപാസന said...

സജീവ് ഭായ്,
“എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു! “
കൊള്ളാംട്ടോ ഈ വാക്ക്. അന്ന് ഭായി അത് ചോദിച്ചിരുന്നെങ്കില്‍ കളത്രത്തിന് വിഷമമായേനെ എന്ന് തോന്നുന്നു.
:)
ഉപാസന

ഓ. ടോ: പണീക്കരെ തൊഴ് ഇഷ്ടാ. അല്ലേല്‍ മറ്റേ പെണ്ണിന്റെ കയ്യിലായിപ്പോയ്യേനെയില്ലേ.

ശെഫി said...

ആശംസകള്‍

കുഴൂര്‍ വില്‍‌സണ്‍ said...

ഡാ മെയില്‍ ഷോവനിസ്റ്റ് പന്നീ എന്ന് വിളിക്കണം എന്നുണ്ട്. കൊടകരയുടെ ആരാധകരെ പേടിച്ചിട്ടൊന്നുമല്ല. എന്തിനാ വെറുതെ തടി കേടാക്കണേ എന്ന് കരുതിയിട്ടാ

( കണ്ടാ കണ്ടാ കൊടകര ഭാഷ എന്നെയും പിടികൂടിയാ കണ്ടാ, അതാ)

വിവാഹ വാര്‍ഷിക ദിനങ്ങള്‍ സെപ്തംബര്‍ 11 ആകുന്ന ഇക്കാലത്ത്
ഡാ ഈ സെപ്തംബര്‍ 16 നു ആയിരം സൂര്യചന്ദ്രന്മാരുടെ പ്രകാശവും തണുപ്പുമുണ്ടെടാ.

മംഗളങ്ങള്‍ മനോരമകള്‍ ഏഷ്യാനെറ്റുകള്‍

മൈക്കണ്ണന്‍ said...

സന്തോഷം ഉണ്ടാവട്ടെ, എന്നെന്നും

കരീം മാഷ്‌ said...

“എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!“

ആ ബഹുമാനം തിരിച്ചും കൊടുത്തിട്ടുണ്ട് എന്നു വ്യക്തം.
ശ്രീനിവാസനെപ്പോലെ സ്വയം ചെറുതാക്കൂമ്പോഴും കളിയാക്കുമ്പോഴും ഇതുവരെ മിസിസിനെക്കുറിച്ചു കളിയാക്കിയതു വായിച്ചിട്ടില.

അക്കാരണത്താല്‍ തന്നെ എപ്പോഴും ഒരു ബഹുമാനം എനിക്കും ഉണ്ട് വിശാലനോട്.

“വിവാഹ വാര്‍ഷികാശംസകള്‍“

abhi said...

wishing you both many more years of togetherness!

lekhavijay said...

വിവാഹ വാര്‍ഷികാശംസകള്‍!

ഏറനാടന്‍ said...

വിശാലേട്ടനും സോനേച്ചിക്കും മക്കള്‍‌സിനും ഒരായിരമായിരം ആശംസകള്‍ ഒരു കൂടനിറയെ ഇതാപിടിച്ചോളൂ.. എന്നാലിതാദ്യം പറയേണ്ടേ എന്റെ ഏട്ടാ... കണ്ണുകള്‍ നിറയുന്നു.. സന്തോഷാശ്രുക്കളാട്ടോ..

ഷാനവാസ്‌ ഇലിപ്പക്കുളം said...

വിശാലേട്ടനും, വാമഭാഗത്തിനും, മക്കള്‍ക്കും ഒന്‍പതുവര്‍ഷങ്ങളുടെ സന്തോഷങ്ങള്‍ക്ക്‌ ആശംസകള്‍. അമ്പതാം വാര്‍ഷികത്തിനും ഇതുപോലെ സന്തോഷകരമായ ഒരു പോസ്റ്റിടാന്‍ താങ്കള്‍ക്കും, അതിന്‌ ഇതുപോലെയൊരു കമന്റിടാന്‍ എനിക്കും കഴിയുമാറാകട്ടെയെന്ന പ്രാര്‍ഥനയോടുകൂടി സര്‍വ്വൈശ്വര്യങ്ങളും താങ്കള്‍ക്കും കുടുംബത്തിനും തരാന്‍ പടച്ചതമ്പുരാനോട്‌ പ്രാര്‍ത്ഥിക്കുന്നു!

Anonymous said...

ഹൃദയം നിറഞ്ഞ
വിവാഹാശംസകള്‍

മൂര്‍ത്തി said...

ആശംസകള്‍...

ബാജി ഓടംവേലി said...

വിശാല്‍ജിയ്ക്കും ശ്രീമതിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികദിനാശംസകള്‍!

ശ്രീ said...

വീശാലേട്ടാ...
ഇത്തിരി വൈകിയെങ്കിലും
ഹൃദയം നിറഞ്ഞ വിവാഹ വാര്‍‌ഷിക ദിനാശംസകള്‍‌!
:)

കുട്ടിച്ചാത്തന്‍ said...

ഇത്തിരി വൈകിയ വിവാഹവാര്‍ഷികാ‍ശംസകള്‍...


“മിസ്. കല്ലൂരേ... ഉണ്ടക്കണ്ണീ“ രണ്ടാം സംബോധനയ്ക്കുള്ളത് കിട്ടി ബോധിച്ചോ?

സന്തോഷ് said...

വിവാഹവാര്‍ഷികാശംസകള്‍!

ഇത്തിരിവെട്ടം said...

വിവാഹ വാര്‍ഷിക ആശംസകള്‍...

pradymr said...

vishal
" Vivahadinasamsakal"
inium orupadu kalam visalamaya manasodukudithanne jeevikan daivam anugrahikatte

സുനീഷ് തോമസ് / SUNISH THOMAS said...

ഞങ്ങള്‍ ബാച്ചികള്‍ ആര്‍ക്കും വിവാഹവാര്‍ഷികാശംസ നേരാറില്ല.
അസോസിയേഷനില്‍നിന്നു വളരെ ചെറുപ്പത്തിലേ രാജിവച്ച ശ്രീ വിശാലന്‍റെ
എഴുത്ത് അസ്സലായി.

കൃഷ്‌ | krish said...

അപ്പോള്‍ സെപ്തംബര്‍ 16-ലെ മഹാസംഭവം ഇതായിരുന്നല്ലേ. വാര്‍ഷികാശംസകള്‍.

(ഓ.ടോ: സുനീഷേ, ബാച്ചികള്‍ വിവാഹാശംസകള്‍ നേരാറില്ല, പക്ഷേ, സദ്യക്ക് മൂക്ക് മുട്ടെ തട്ടിയിട്ട് പോരും അല്ലേ.)

Murali Menon (മുരളി മേനോന്‍) said...

വിവാഹ വാര്‍ഷികാശംസകള്‍!!!
പുറം മാന്തുന്നതു കൊള്ളാം... ദില്‍ ഹൈ കി മാന്‍‌താ നഹിം...(മനസ്സിലിട്ട് മാന്തരുത്)

സിമി said...

വിശാലനും വിശാലത്തിക്കും ആശംസകള്‍.

എന്നാലും എടീ കുന്ദലതേന്നു മാധവേട്ടന്‍ വിളിക്കല്ലും - ഇന്ദുലേഖേന്നു തിരുത്തിക്കോ. അല്ലെങ്കില്‍ ഇന്ദുലേഖേടെ കയ്യീന്നു തല്ലുകിട്ടും (കുന്ദലത അപ്പുനെടുങ്ങാടീടെ പുസ്തകത്തിലെ പെണ്ണാ. മാധവേട്ടനും ഇന്ദുലേഖയും ഒക്കെ കലൂര്‍ / കൊടകര ഉള്ളവരും).

KANNURAN - കണ്ണൂരാന്‍ said...

ഇന്നലെയിതു കണ്ടില്ല.... ഒരു ദിവസം വൈകിയാണെങ്കിലും എല്ലാവിധ ആശംസകളും..

bindu said...

ichirey vaikiyengilum vivaha varshikashamsakal mashey.

iniyum orupadoru padu varshikangal oru padu chiryidoey kondadan sadhikkattey ennu ashamsikkunnu

ഉണ്ണിക്കുട്ടന്‍ said...

എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ ‍. അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ മാധവേട്ടന്‍!!

ഈ ഡയഗോലെങ്ങാന്‍ പറഞ്ഞിരുന്നെങ്കില്‍..ഞങ്ങടെ ക്ലബിന്റെ മൂലക്കിരിക്കാരുന്നു ഇപ്പോഴും.

വിവാവവാര്‍ഷികാശംസകള്‍!

സുഗതരാജ് പലേരി said...

വിവാഹവാര്‍ഷികാശംസകള്‍!

തക്കുടു said...

വിശാല്‍ജി,

വിവാഹവാര്‍ഷിക ആശംസകള്‍ !

Manu said...

yyo..ithu kandu vannappozhekkum vaikippoyeello...

appol orudivasatthe palisha kootti aazamsakal... adicchangadu polikkittaaa

അലിഫ് /alif said...

ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷിക ആശംസകള്‍

മുക്കുവന്‍ said...

ആശംസകള്‍...

One Swallow said...

ബ്ലോഗന്‍ലാലിനും ബിറ്റര്‍ഹാഫിനും belated welding anniverssary wishes. വിത്സണ്‍ പറഞ്ഞ പോലെ ഇപ്പോള്‍ ഭാഷ ഉപമകളോട് മത്സരിക്കുന്നു.

Sumesh Chandran said...

സന്‍ജ്ജുഭായ്, വിവാഹവാര്‍ഷികമംഗളാശംസകള്‍!

നമ്മക്കും ഇങനെ കൊറെ കഥേണ്ടിഷ്ടാ.. ഒന്നെഴുതിത്തരോ?? :)

shajil said...

belated wishes for wedding anniversary.

kichu said...

hello

I could read the last three posts today only. What to say...

" idea Star Singer" le Usha Uthuppinte vakkukal kadameduthu paranjaal.....

"marvelous, excellent, fantastic..
romba nannayirikkath.. you have a bright future"

hi dear........

really you have a bright future

continue writing..

all the best.

kaithamullu : കൈതമുള്ള് said...

ദേ, സത്യായിട്ടും ഇന്നലെ പറഞ്ഞപ്പോ മന്‍‌സിലായില്യാ‍..ഷ്ടാ!

ഒന്‍പതായി, ല്ലേ? ന്നാ ഒരൊന്‍പത് വാഴ്ത്തുക്കള്‍!

കലേഷ് കുമാര്‍ said...

സജീവ് ഭായ്, ഞാനിതിപ്പഴാ കണ്ടത്....

ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും ആശംസകള്‍!

സ്നേഹപൂര്‍വ്വം

കലേഷും റീമയും

shades of twilight said...

Heartiest Anniversary wishes to Both of you.....!!

പൈങ്ങോടന്‍ said...

ലോക ദുരന്തങ്ങള്‍ സെപ്‌റ്റംബര്‍ മാസത്തിലാ കൂടുതലും നടക്കുന്നത്. സെപ്റ്റംബര്‍ 11 ന് അമേരിക്കായില്‍, സെപ്റ്റംബര്‍ 14 ന് ഉഗാണ്ടന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ കുത്തിക്കൊന്നു, ദാ പിന്നെ സെ‌പ്റ്റംബര്‍ 16 ന് ഈ ദുരന്തവും

Muhammed Sageer Pandarathil said...

വിവാഹവാര്‍ഷിക ആശംസകള്‍

ഹരിയണ്ണന്‍@Harilal said...

ആശംസകളോടെ...!!
അല്ലാതെപിന്നെ!!

kilukkampetty said...

ഈ കൊടകരപുരാണത്തിനു പിന്നിലുള്ള 'വിന്ധ്യാവലി' ആരാണു എന്നു ഓര്‍ത്തിട്ടുണ്ട്. ആ ചിരി എന്നും താങ്ങായ് തണലായ് കൊടകരപുരാണത്തെ നിലനിര്‍ത്തട്ടെ.

തത്തറ said...

വിശാല്‍ജിയ്ക്കും ശ്രീമതിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാ‍ശംസകള്‍.

sunilraj said...

വിവാഹവാര്‍ഷികാശംസകള്‍!

അഗ്രജന്‍ said...

വൈകിയെങ്കിലും, രണ്ട് പേര്‍ക്കും സ്നേഹത്തോടെ വിവാഹവാര്‍ഷീകാശംസകള്‍ നേരുന്നു...

കാണാന്‍ വൈകി...
നല്ല തിരക്കാണ്... നാട്ടീപ്പോക്കിന് മുന്‍പ് ചെയ്ത് തീര്‍ക്കാന്‍ പണികളൊത്തിരി...

“...ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം...”

അതങ്ങനെയാണ്...!

Cartoonist said...

വിശാലനും വീസാലാക്ഷിയും നീണാള്‍ വാഴട്ടെ!

ആ “അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്.”
എന്നെ കോരിത്തരിപ്പിച്ചു !

Anonymous said...

Hi
I dont know how to write in malayalam.
Anyway hearty congratulations
Murali Nair

Anonymous said...

Hi
I dont know how to write in malayalam.
Anyway hearty congratulations
Murali Nair,
murali@accentuae.ae

ശ്രീജിത്ത്‌ കെ said...

ഉമേഷേട്ടന്‍ ഈ വഴി ഇതു വരെ വന്നില്ല ‍അല്ലേ. അല്ലായിരുന്നെങ്കില്‍ ജാതകത്തില്‍ പ്ലൂട്ടോ ഇല്ല എന്ന് പറഞ്ഞ് വിശാലേട്ടന്റെ ചെവിക്ക് പിടിച്ചേനെ. ആശംസകള്‍ വിവാഹവാര്‍ഷികത്തിന്. എന്റെ പേരിലും ബാച്ചിലേര്‍സ് ക്ലബ്ബിന്റെ പേരിലും.

സാല്‍ജോҐsaljo said...

6കൊടകരക്കാരനും കലൂര്‍ക്കാരിക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകള്‍!

സാല്‍ജോҐsaljo said...

മുന്‍പിട്ട കമന്റില്‍ 6 എങ്ങനെ വന്നെന്നറിയില്ല ഈ വരമൊഴീടെ ഒരു കാര്യം അടി...

Jishad said...

വിവാഹ വാര്‍ഷികാശംസകള്‍....

കുറുമാന്‍ said...

അയ്യോ വിശാലാ ഇത് ഇന്നാ കണ്ടത്. വൈകിപോയെന്നറിയാം, എങ്കിലും ആശംസകള്‍ ഒരുപാടൊരൊപാട്.

ഫാരിസ്‌ said...

എല്ലാ ഐശ്വര്യങ്ങളും തന്ന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ....
:)

archana said...

Sneham niranja ashamsakal.

Vempally|വെമ്പള്ളി said...

എല്ലാവിധ ആശംസകളും!

മൈന said...

അല്‌പം വൈകിയിട്ടാണെങ്കിലും ആശംസകള്‍

പടിപ്പുര said...

വിവാഹ വാര്‍ഷികാശംസകള്‍ :)

Pradeep said...

BELATED 'WEDDING ANNIVERSARY WISHES'
FROM
PRADEEP&FAMILY-RIYADH

SHABU said...

visalamanaskanum mrs. v.manaskikum(angine thanne aanallo??) vivaha varshika aswamskal...

shabu

Anonymous said...

BELATED 'WEDDING ANNIVERSARY WISHES'

MOHAN PUTHENCHIRA said...

ഇനിയുമിനിയും, ഒരുപാടൊരുപാട്‌ പുരാണങ്ങളെഴുതാന്‍, കല്ലൂര്‍ പാടത്തിന്റെ വിശാലതയിലൂടെ സ്നേഹത്തിന്റെ കുളിര്‍കാറ്റേറ്റ് ഒരുപാടൊരുപാട് വിവാഹവാര്‍ഷികങ്ങളാഘോഷിച്ചു നടക്കുവാന്‍ എല്ലാ വിധ ആശംസകളും നേരുന്നു.

Kerala-re.com, Kerala Real Estate said...

Dear Visaalamansakan,
I used to read your posts regularly and I really enjoy your writings. The details on kodakara bring me the feelings of my childhood. Congratulations to Visalaan!!!

neermathalam said...

ayyoo daivathine..vivahavarshikathinu oru ashamsa..polum..ayachilenno...lajjavaham...enikku enne kurichulla mathippu ettiri kurangoo nu oru doubt..
sarmilla...though belated..hapy anniversary wishes..live long live happily...

വിനുച്ചേട്ടന്‍ | vinuchettan said...

ഹൃദയം നിറഞ്ഞ ആശംസകള്‍ വിശാല്‍ജിക്കും വിശാലാക്ഷിക്കും ... വാമഭാഗത്തിന്റെ പൂര്‍ണ പിന്തുണയുള്ളതുകൊണ്ടല്ലേ എഴുത്തിന്റെ ഉത്തുംഗ ശൃംഗങ്ങള്‍ കീഴടക്കാന്‍ സാധിച്ചത്‌... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

സുല്‍താന്‍ Sultan said...

ന്റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാ‍ശംസകള്‍...

Anonymous said...

എന്റെ ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാ‍ശംസകള്‍...

അഭിലാഷങ്ങള്‍ said...

വിശാല്‍ജിക്കും വൈഫിനും ഹൃദ്യമായ വിവാഹഹ ഹ ഹ ഹ ഹ (എനിക്കു വയ്യ, ചുമ്മാ ചിരിച്ചതാ, എനിക്ക് ആശംസകള്‍ പറയാനൊന്നും അറിയില്ല മാഷേ.. ) വാര്‍ഷികാശംസകള്‍! സന്തോഷത്തിന്റെയും സൌഭാഗ്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെതുമായ ഒരു നൂറ് സെപ്റ്റമ്പര്‍ മാസങ്ങള്‍ ആഘോഷിക്കുവാന്‍ ഇരുവരേയും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ...

സൂര്യോദയം said...

വിശാല്‍ജീ... പല പൊസ്റ്റുകളും വായിക്കാന്‍ വൈകിപ്പോയതിനാല്‍ അല്‍പം ലേറ്റ്‌ ആയ ഒരു ആശംസകള്‍... ഇനിയും ഒരുപാട്‌ കാലം താങ്കളുടെ കത്തി സഹിക്കാനും ദ്രോഹം അനുഭവിക്കാനും താങ്കളുടെ പ്രിയപത്നിയെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. :-)

Dhanya said...

Belated Wedding anniversary :)

Venadans said...

Happy Marriage anniversary!!

ജേക്കബ്‌ said...

ആശംസകള്‍..

tk sujith said...

വിശാലം
ഇതു കാണാന്‍ വൈകി.
ഹൃദയം നിറഞ്ഞ ആശംസകള്‍!

Saha said...

വിശാലന്‍!
നന്‍‌മകള്‍ ആശംസിക്കുന്നു!
അത് ഒരിക്കലും വൈകിപ്പോയിട്ടില്ല!

Satheesh Haripad said...

"അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം ഒമ്പത് വര്‍ഷമാകുന്നു. "

വിശാലേട്ടാ...ശരിക്കും ഫീല്‍ ചെയ്തു...വളരെ നന്നായി എഴിതിയിരിക്കുന്നു. ഒമ്പത് വര്‍ഷമല്ല..ഇനിയും ഒരു തൊണ്ണൂറ് വര്‍ഷം കൂടി രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹട്ടെ..

Anonymous said...

എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!“

ee adutha kaalatha njan ithu pole onnu kandathu....aake onne kandollu... njangalu 2 um chernnu athangu urappichu..... but oru cheriya neenda kaathirippilanu njangal... january vare... ini oru 3 1/2 masam koode...

njangalude 2 perudeyum vakayaayi hridayam niranja vivaaha aashamsakal nerunnu chettanum chechikkum...

(sorry malayalam type cheyyyan ariyilla...)

കുട്ടി Vs Kid said...

ബ്ലോഗ് ലോകത്തെ കാരണവര്‍ക്കും കുടുമ്പത്തിനും ആയിരമായിരം ആശംസകള്‍. സിലവര്‍ ജൂബിലിക്കും ഗോള്‍ഡന്‍ ജൂബിലിക്കും ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ എടത്താടന്‍ മുത്തപ്പന്‍ അനുഗ്രഹിക്കട്ടെ.

G.manu said...

alpam late aayi...enkilum aasamsakal visaal ji...

deerkha sumangalan bhava!

മുസാഫിര്‍ said...

കാണാന്‍ വൈകി.വൈകിയിട്ടാണെങ്കിലും ആശംസകള്‍ !!

vineesh said...

nee puliyanu moneeeeee

"ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്."
ആശംസകള്‍
by owner of http://greetings.tripod.com

Eccentric said...

ningakkingane thanne varanam

Anonymous said...

Hi Vishal,

You are matching VKN. Great. Oru nooru kollam jeevikoo. Manasamadhanathode.

shades of twilight said...

Dear Visaalamanaskkaa,
I just read your interview in MATHRUBHUMI WEEKLY...
:)

Anonymous said...

Super ayitunde. Adyayita vayikane. Azhchapadippil kandatte. Ini vayicholam.

KuttanMenon said...

Mr. & Mrs. Visalans.. എല്ലാവിധ ആശംസകളും.
വായിക്കാന്‍ വൈകിപ്പോയിരുന്നു. ക്ഷമിക്കുമല്ലോ.

Anil Aickara said...

Hai, It seems that there is a dupe for you?
Is it necessary to put a case against him?

Kindly take an action.I can help you, Adv. Jithesh also will help you....

Nithin Rajan said...

adi poli:)
Waiting to get hold of your book!

വിന്‍സ് said...

Congratulations.

Also I picked up few copies of your book. I gave three out to my cousines and they seem to love it. They never heard about bloging or your Kodakara puranam until I told them about your blogs.

I didn't read your stories in the book but I will be keeping the book for a very long time.

ദൃശ്യന്‍ | Drishyan said...

വൈകിയ വിവാഹാശംസകള്‍.

സസ്നേഹം
ദൃശ്യന്‍

kishor said...

sajeev chettanu , jan oru ANANDAPURAM karan anu . book vayichithinu shesham anu blog vayikkan start cheyathathu.malayalam (font ella ).
i tried to contact u in mail, but did'nt got u.any way best wishes to you.
pinnai nattil varumbol vilikkam katto.

SV Ramanunni said...

മാത്രുഭൂമി ഇന്നലെ കണ്ടു..വായിച്ചു..ഇഷ്ടായി

ബ്ളോഗമത: ബ്ളോഗമിദം
ബ്ളോഗാല്‍ ബ്ളോഗമുദച്യതേ
ബ്ളോഗസ്യ ബ്ളൊഗമാദായ
ബ്ളൊഗമേവാവശിഷ്യതേ

Kerala News said...

കൊള്ളാം.....................

ചിലമ്പന്‍ said...

അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്.......എന്നിട്ടും പ്ലൂട്ടോ സമവായത്തിന്‍ തയ്യാറായില്ല....
ഈ പ്ലൂട്ടോ ലിസ്റ്റിന്ന് ഔട്ടായതിന്‍ പിന്നില്‍ വിശാലമനസ്കന്‍റെ കറുത്തകൈകളാണോ?
പ്ലൂട്ടോയെ ഔട്ടാക്കി മിസ്സ് കല്ലൂറ് ഇന്നായി
ആശംസകള്‍

mandan said...

wonderful visalan. I came 2 know bout ur blogs from mathrubhumi weekly.
very good !

soya said...

i read an article in Mathrubhumi. bloging opens a lot of opportunities to velicham kanatha krithikal

പോങ്ങുമ്മൂടന്‍ said...

പതിവുപോലെ രസകരം

Raji Chandrasekhar said...

നേരത്തെ മാതൃഭൂമി കണ്ട കാര്യം പറഞ്ഞിരുന്നല്ലൊ. ഇപ്പൊ ഇതും.

എല്ലാ ആശംസകളും. എല്ലാവരേയും കൂടി ഒന്നു കാണണമല്ലൊ
രജി മാഷ്

http://www.blogulakam.blogspot.com said...

thamashakalkku nilavaram koottam.

വാല്‍ക്മീകി | Valkmeeki said...

വിശാല്‍ജി, ആശംസകള്‍. വളരെ വൈകി ആണ് ഈ പുരാണം വായിച്ചത്.

Anonymous said...

read about u in mathrubhoomi weekly

ram said...

good

Balu said...

ബൂലോകത്തെ നല്ലവരായ എല്ലാ ബ്ലോഗുടമകളുടേയും സമക്ഷത്തിങ്കല്‍ ഒരു നവജാത ബ്ലോഗുഞ്ഞിന്റെ രക്ഷിതാവ്‌ ബോധിപ്പിക്കുന്നത്‌.
ഒക്ടോബര്‍ 7ന്റെ മാതൃഭൂമി ലേഖനങ്ങളാണ്‌ ഈ ബ്ലോഗുഞ്ഞിന്റെ ജനനത്തിന്‌ ആധാരം.
ഗുട്ടി ജനിച്ച്‌ ആറു ദിവസം പിന്നിട്ടും അതിന്റെ ആരോഗ്യനില തൃപ്തികരമായിട്ടില്ല.
ഗുഞ്ഞിനെ കാണാന്‍ ഒരാള്‍ പോലും എത്തുന്നുമില്ല.
ഈ ഗുഞ്ഞിന്റെ പരിപാലനത്തിനും അതിനെ വളര്‍ത്തി വലുതാക്കാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.
ഇപ്പോള്‍ ബ്ലോഗു ലോകത്തില്‍ കയറി നിരന്തര വായനയാണ്‌.
ചിരിച്ച്‌ ക്ഷീണിക്കുമ്പോള്‍ സഹായത്തിന്‌ "ധര്‍മപട്ടിണി"യെക്കൂടി വിളിച്ച്‌ അടുത്തിരുത്തും.
സോപ്പല്ല- അടിപൊളി ബ്ലോഗന്മാരാണ്‌ എല്ലവരും.
നിങ്ങളുടെ സഹായം എന്റെ ഗുഞ്ഞിനും നകേണമേ!
അതിനെ കാണാന്‍ വരുമല്ലോ.
"ബൂലോകാ സമസ്താ സുഖീനോ ഭവന്തു"

naveen said...

ഇത്ര വിശാലമീ ലോകമെന്നറിയാന് ഇത്തിരിപ്പോന്ന രണ്ടുവര്‍ഷങ്ങള് വൈകി.
ഒത്തിരിവലിയ മൂന്നുമാസങ്ങള് ഈലോക പരിസരത്തുണ്ടായിരുന്നിട്ടും
ഒന്നും കാണാതിരുന്ന എന്റെ ഉണ്ടക്കണ്ണുകളൊടു കടുത്ത കുണ്ഠിതം തൊന്നി. ഇന്നലെരാത്രി മാത്ര്ഭൂമിയിലെ അഭിമുഖം വായിച്ചു. കിടക്കുമ്പോള്‍; മനസില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ ‘വിശാ‍ലമനസ്കന്‍‘ എന്നൊരു കുറിപ്പടി ബാക്കിയായിരുന്നു.

nandanz said...

njan aadyaayitta ee blog kaanathum vaayikkanathum.. kalakkeettundu gadi.. sarikkum sukholla vaayana.. vaadanapillilum, puthukkadum, kallorumokke gadi karangiya maathiri njanum eppo karangi nadappanu.. pluto...ethyathikal...palathinum thadassam nikkunundu.. avasaanam gadeede pole thanne oru snehathode..bhahumaanathode aarankilum chirikkanundaavum allea??
vaikiya vivahadinasamsakal..

വിനുച്ചേട്ടന്‍ | vinuchettan said...

അതു ശരി .. അപ്പോള്‍ വിശാല്‍ജി ആ 'നാണല്ല്യാ പാലത്തില്‍' നിന്ന് കുറച്ച്‌ ആസ്വദിച്ചു അല്ലേ? അത്‌ പ്രകൃതി ഭംഗി ആയിരുന്നോ എന്ന്‌ മാത്രമാണ്‌ എന്റെ സംശയം ... എന്തായാലും വീണ്ടും ഒരു വട്ടം കൂടി അതു വഴി വരണമെന്നു തോന്നിപ്പിക്കാന്‍ തക്ക കാഴ്ച അന്നവിടെ കണ്ടു എന്നത്‌ ഒരു സത്യമല്ലേ വിശാല്‍ജീ? ....

shades of twilight said...

visaaletta
september 16 kazhinju october 16 akaaraayi...
evide,evide puthiya post?

Kuttan said...

അടിപൊളി...........

Roopa said...

ningalude 'puranams' vaayichhittilla, pakshe kettittundu... pinne, kazhinja aazhchayile mathrubhoomi aazhchhapathippil abhimukham vannirnnu lo... anganeyaa kooduthal arinjathu... ippo njaanum oru 'blogini' aayi!! pakshe ithinte guttans muzhuonum pidi kittiyittilla.. vazhiye manassilaavum ennu vichaarikkunu. enikkum vaayanayilum ezhuthhilum okke ishhi kambam undu..enthaayaalum 'puraana'thhine kurichhulla oru detailed niroopanam udan pratheekshikkuka!!! pinne, vaikiyaanengilum vivaahadina aashamsakal...bhaaryaye koodo ariyikkanam tto...

ennu swantham 'jaagarooka'
(oru paalakkaattukaari)
[Roopa Haridas]

Roopa said...

oru sahaayam venamaayirunnu... enikkum ningale pole malayalathhil blog cheyyanam ennundu. and i wud also like my blog site to be in malayalam. what shld i do for this? upadeshichhu anugrahikkanam... oru eliya bloginiyude apekshayaanu...

മണിലാല്‍ : Manilal K M said...

ഹൃദയം നിറഞ്ഞ ആശംസകള്‍,
ഒരു spelling mistake: "കൊച്ച് കേരവര്‍മ്മ യുടെ". "കേരളവര്‍മ്മ" അല്ലേ ശരി ?

snehi said...
This comment has been removed by the author.
snehi said...

I read ur post in Mathrubhumi Weekly.It was so interesting that I was inspired to start a blog. But am not able to publish in Malayalam.

praman said...
This comment has been removed by the author.
praman said...

ഒരു ഭര്‍ത്താവില്‍ നിന്ന്‌ കിട്ടാവുന്ന വിവാഹവാര്‍ഷിക സമ്മാനങ്ങളില്‍ ഏറ്റവും മികച്ചതാണ്‌ മിസിസി വിശാലന്‌ ലഭിച്ചിരിക്കുന്നത്‌. അഭിനന്ദനങ്ങള്‍. 24,000 വിലയുള്ള പട്ടുസാരി, നെക്ലെസ്‌, ലംബോര്‍ഗിനി കാര്‍ ഒന്ന്‌ എന്നിവയെല്ലാം നല്‌കിയാലും ഇതിനുതുല്യമാവില്ല. (ഞാന്‍ ഇങ്ങന പറഞ്ഞു എന്നുകരുതി സെപ്‌റ്റംബര്‍ 16 ന്റെ കണക്കില്‍ വിശാലന്‍ ഇതൊക്കെ ഏറ്റുപോയിട്ടുണ്ടെങ്കില്‍ നല്‌കാതിരിക്കുത്‌ സ്‌ത്രീ ശാപം ഏല്‍ക്കുന്നത്‌ എനിക്കും തീരെ ഇഷ്ടമല്ല)

Roopa said...

valare valare nandi... iniyum ithharam buddimuttukal sahikkendi varum...tto... kuzhppalyallo,le?

Anonymous said...

Ningalkku randu perkkum oru nooru varshathe sarvamangalapoorithamaaya vivahajeevitham aashamsikkunnu. Valare vaikiyaanu post vaayichathu, sorry,

anil

Suresh Keezhillam said...

mathrubhoomiyil kandirunnu

kribhconagaram said...

വളരെ നന്നായിട്ടിട്ടുണ്ട്. read about ur bog in mathrubhhomi. I belongs to your district thrissur and language is fantastic. keep it up..also inspired by u i have started my blog called kribhconagaram.blogspot.com
maalu typing is giving me problems..still i am trying my level best..
my best wishes for vishalamanskan..

Anonymous said...

good

Kishor said...

ഇത് ഇവിടെ വായിക്കുന്നതിനു മുന്‍പ് എന്റെ ചേച്ചി ബോസ്റ്റണിലുള്ള എനിക്കായി സബ്സ്ക്രൈബ് ചെയ്ത മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കടല്‍ കടന്നെത്തിയ ആദ്യ ലക്കത്തില്‍ തന്നെ വായിച്ചു. ഉഗ്രന്‍!

“വായന ബ്ലോഗന” എന്ന മാതൃഭൂമി കവര്‍ സ്റ്റോറിയും ഗംഭീരം!

Jeevesh said...

hai, read abt ur article, and that brings me in blogworld. Its very nice and touching.... congrats and keep going.... thank u.

കൊച്ചു മുതലാളി said...

വിശാലനും വിശാലാക്ഷിക്കും വിവാഹ വാര്‍ഷികാശംസകള്‍.

Anamika said...

hkiêqù FrñYêu dUïdçïOþYïEñ E>ï (l¼êjï ÷OˆEñù). Sêu Hjñ öJêTJjdñjêXù BjbïJiêXú. CYñ löjiñÈ Fkë ÷dê‚ñù lêiïOþñ. dñYïiYïEêiï JêŒïjï¼ñªñ. öousïöhusæïv May 9 lªYñöJêûñ Cø hêoù ÷lösiïkë Föªêªñù lïOêjïOþïˆïkë÷këê A÷kë!

oêbêjX¼êjöus Oïjïiñù JjOþïkñù Ethlñù Hö¼ Eªêiï AlYjïdçïOþïjï¼ñªñ. hkiêqï lêiE hsªñ÷dêiï Fªñ Jjiñªlöjêö¼ Cø ÷fëêLú ÷kêJlñù Jhusæñù Hö¼ Hªñ lêiïöOþËïv!!!

Gkëê gêlñJŸqñù ÷Ejñªñ. Also belated Annuversary Wishes. (dïöª Sep 16 Föus ÷Oˆöus (poú) dïsªêqñù JòTïiêEñ ÷Jöˆê.)

Anamika said...
This comment has been removed by the author.
balaji said...

usharayittunduttaaaa.........enthoota puthiya visesham

ormakal undayirikkenam said...

കൊള്ളാം മാഷെ
സം ​ഗതി ജോര്‍ ആയിട്ടുണ്ടൂ

puliyan said...

``Ausö˜'' gên .... Cnéödçˆñ.. (Hjñ lï.öJ.u .. BjêaJu) . ..Baáhêiï AŸiñöT oaoïv............hê¥gòhï¼ú( djïOiödˆñYïiYïEú) Hjêiïjù Eªíï.

puliyan said...

"അന്റമ്മെ" ഭാഷ .... ഇഷ്ടപ്പെട്ടു.. (ഒരു വി.കെ.ന്‍ .. ആരാദകന്‍) . ..ആദ്യമായി അങ്ങയുടെ സദസില്‍............മാതൃഭൂമിക്ക്‌( പരിചയപെട്ടുതിയതിന്‌) ഒരായിരം നന്ന്തി

puliyan said...

"അന്റമ്മെ" ഭാഷ .... ഇഷ്ടപ്പെട്ടു.. (ഒരു വി.കെ.ന്‍ .. ആരാദകന്‍) . ..ആദ്യമായി അങ്ങയുടെ സദസില്‍............മാതൃഭൂമിക്ക്‌( പരിചയപെട്ടുതിയതിന്‌) ഒരായിരം നന്ന്തി

ഞാന്‍ : ‍ശുദ്ധമദ്ദളം said...

http://joyantonypunneli.blogspot.com/2007/10/blog-post_7641.html

ഞാന്‍ : ‍ശുദ്ധമദ്ദളം said...

http://joyantonypunneli.blogspot.com/2007/10/blog-post_7641.html


ALL THE BEST VISAL.. I too from LOB 13/25, JebelAli, DUBAI

പഥികന്‍ said...

ഓ വിശാല്‍ജി,
ഒരുപാടു കാലത്തെ ശ്രമമാണു, ആഗ്രഹമാണു മാഷെ മലയാളത്തില്‍ താങ്കള്‍ക്കൊരു കുറിപ്പെഴുതുക.
മുന്‍പേ പുരാണം വായന തുടങ്ങിയിരുന്നു. വിസ്മയത്തോടെ പഴയതെല്ലാം ചികഞ്ഞെടുത്തു വായിച്ചു.
ഏറ്റവും ചുരുക്കി പറഞ്ഞാല്‍, താങ്കള്‍ തകര്‍ത്തു വാരുന്നു.
ഇപ്പോള്‍ മനസ്സിലായി താങ്കളുടെ പ്രതിഭക്കു പിന്നിലെ പ്രചോദനം.സ്വഛന്ദ ദാമ്പത്യം നേരുന്നു.
റോയ്‌

Anonymous said...

kalippu machoo...

polappan...
oru rakshem illa

ദില്‍ബാസുരന്‍ said...

ഞാന്‍ ഇവിടിട്ട കമന്റ് കാണാനില്ലല്ലോ ദൈവമേ. ആശംസകള്‍ കാലങ്ങള്‍ക്ക് ശേഷം ഇതാ വീണ്ടും പറയുന്നു.

പുതിയ പോസ്റ്റ് ഒന്നും ഇല്ലേ?

sheela said...

കൊടകര പുരാണത്തിലെ 'സ്ക്രാപ് സ്വപ്നങ്ങള്‍' എന്ന പോസ്റ്റ് വായിച്ചു, വായിച്ചുത്തീര്‍ന്നപ്പളങ്ങട്ട് തോന്നിയ കൊറച്ചു കാര്യങ്ങളൊന്നു ഞാനോര്‍മ്മിപ്പിക്കട്ടെ,

ദെന്താപ്ത്.... ഇങ്ങനെ ഒരു ചേര്‍ച്ച...... ഇതൊക്കെ ഞാനും കണ്ടേര്‍ന്ന സ്വപ്നങ്ങല്ലേന്നു... ഇതിലെന്തോ ഒരു പന്തികേടില്ലേ.........

ദേ ഞാനാണെങ്കിലോ പകലു മുഴോന്‍ കൂലിപ്പണി കഴിഞ്ഞു ക്ഷീണിച്ചിട്ടു വര്യായിരിക്കും. ഒന്നു തണ്ട്ളാങ്ങ്ട്ട് ചായ്ക്കാനായിട്ട് കെട്ന്നാലോ കാണുന്നതൊക്കെയണല്ലൊ ഇതെന്നു! രാത്രി നേരേ ചൊവ്വേ ഒറക്കൂല്ല്യ, ഈ സ്വപ്നം കാണലു മാത്രംണ്ട്, അതോണ്ടു വല്ല്യ കാര്യണ്ടോ അതൂല്ല്യ.... അപ്പൊ ഇന്നെപ്പോലെന്നെ ഒറക്കംല്ല്യാത്ത ചെലരും കൂടെണ്ടല്ലെ അതെന്നെ വല്ല്യ ആശ്വാസം!! പക്ഷേ ഇനിയ്ക്കു ഒരു കൊഴപ്പംണ്ട് കണ്ടതൊക്കെങ്ങട്ട് ഓര്‍ത്തെടുക്കന പാട്. നിങ്ങക്കൊക്കെ പറ്റ്ണ്ണ്ട്..... ഇപ്പൊ ഇനിയ്ക്കു തോന്നുന്ന്ണ്ട് എന്ത്യേ ഇനിയ്ക്കു ഇതേപോലേക്കെങ്ങ്ട്ട് എഴുതിക്കൂടെ എന്നു!!! അയിനിപ്പോ ആദ്യം തന്നെ എഴുതീല്ല്യേ ഇന്റെ ഒരു പാക്യക്കേടു നോക്കണേ........ (ഇത്രയും വായിച്ചപ്പോല്‍ മന്സ്സിലായിട്ടുണ്ടാവൂലോ ഞാനും ഒരു ത്റുശ്ശുര്‍ക്കാരിയാണു എന്നു)അത് ഇന്റെ സ്വപ്നങ്ങളിലുംണ്ട്ട്ടാ ഇന്റെ സ്വപ്നങ്ങളിലുള്ള സിലിമാനടന്‍മാരും സിലിമാനടിമാരും ഇന്റെ നാട്ടുക്കാരുതന്നെയായിരിക്കും (എന്റെ ഒരു ദേശസ്നേഹം നോക്കണേ.......)
കൊടകരയില്‍ ഞാനങ്ങനെ വന്നിട്ട്വന്നില്ല എന്നാലും അതൊക്കെ വായിക്കുംബോള്‍ ഞാനും അതിലൂടെയൊക്കെ പോയിട്ടുണ്ട് എന്നു തോന്നിപ്പോകുന്നു. പിന്നെ മ്മ്ടെ സാറ ജോസഫിന്റേം മാധവിക്കുട്ടിന്റേം നോവലും ചെരുകഥയൊക്കെ വായിക്കുന്ന ഒരു സുഖംണ്ട്ട്ട( ഞാനൊരു സ്ത്രീ ആയതുകൊണ്ടല്ല കേട്ടോ എഴുത്തുകാരികളുടെ പേരുമാത്രം പറഞ്ഞതു) മ്മ്ടെ വി.കെ. എന്നിന്റേം
ഇനി ഇന്നെ മനസ്സിലായോ ഞാന്‍ എടയ്ക്കൊക്കെ ഓര്‍ക്കുട്ടില്‍ വരാറുണ്ടേ, 'ഷീല ഇന്‍ ഓര്‍ക്കുട്ട്' നിങ്ങളൊക്കെ വല്ല്യ ആള്‍ക്കാ രല്ലേ ഇതൊക്കെ ഓര്‍ത്തിരിക്കാന്‍ പറ്റുമോ........ ഈ അഭിപ്രായങ്ങളൊക്കെ എഴുത്ണന്നുണ്ടാര്‍ന്നു, ഞാനിതു സ്ക്രാപ് ബുക്കിലെഴുത്യാല്‍ എല്ലാരും വായിക്കില്ല്യേ, ആ അനിമേഷും സുന്ദരമായ അഭിപ്രായങ്ങള്‍ നടത്തുന്ന ഹരിചേട്ടനുമെല്ലാം ഇന്റെ കൂടെ ജോലിയെടുത്തിട്ടുണ്ടേ അതോണ്ട് അതങ്ങട് വേണ്ടെന്നു വച്ചു.....ഈ ബ്ലോഗുകളെല്ലാം വന്നിട്ടു ഇത്ര നാളായി എന്നു ഇന്റെര്‍വ്യു വന്നപ്പളാണു അറിയുന്നത് ഇപ്പോള്‍ ഇതു മാത്രമേ ശ്രദ്ധയുള്ളൂ(ഓഫീസ്സില്‍ ജോലിയൊന്നും നടക്കുന്നില്ല) കാര്യംന്താന്നറി യോ ഇത്രേം നന്നായി എഴുതീട്ടല്ലേ എന്താ ഇതിനൊക്കെ പറയ്യ്
കലക്കന്‍.........
ഉഗ്രന്‍.......
ഉശിരന്‍.....

Manju said...

വളരെ നല്ല ബ്ലോഗ് .... ജയ കേരളം -ഉം കാണുമല്ലോ? നന്ദി.
http://www.jayakeralam.com

johnson said...

i am new to this
an way it is simply brilliant
the style is superb.
keep it up.

സിബു::cibu said...

വിശാലാ ഈ പേജ്‌ ഫയര്‍ഫോക്സില്‍ കാണുന്നില്ല. എങ്ങനെയെങ്കിലും അതൊന്ന്‌ ഫിക്സ് ചെയ്യണേ...

BIJU said...

Hi visalan
Adipoli katha.. mangalathil vanna Visahalanum.....pinne njanum pole simple,beautiful.... Pakshe some problem with my malayalam fond as it is very difficult to read on.. can u help?

BIJU said...

Hi Visalan
Kidilan katha...i have also read ur visalanaum-----pinne njanum in Mangalam. Really nice narration. Only problem is the malayalam fond in the computer.. It seems to be diffcult to read on.. can u help...

Binoy said...

Visalante post vayichu vayichu.. njan Kodakarayil korachu sthalam vangi...

Entamo... Ms. Vishalam ithinte oru thudarkatha ezhuthanam... please... sathyam janam ariyatte... :)

All the best...

Anvar said...

വിവാഹവാര്‍ഷികാ‍ശംസകള്‍

Anonymous said...

ashamsakal;thangalude puthya post "kavuthu"eppo kanunnilla why?

Sumesh Chandran said...

അടുത്ത സെപ്തംബര്‍ ആവാറായി ട്ടാ... :)

നിക്രുഷ്‌ടജീവി said...

മാന്തി മാന്തിപ്പൊളിഞ്ഞല്ലോ പുറം
തള്ളേ !യെന്നിട്ടൂം യിവന്റെ ചിരി-
ക്കഥകള്‍ക്ക് ഒരു പഞ്ഞോമില്ല.
വിശാലേട്ടോ നീതാനെന്‍ ഗുരു

Sunil said...

Hi Vishal...

The story is par above average..
Keep it up

Enne polethanne ente suhruthinte jeevanum naya nakkiyathil santhosham -:)

Anonymous said...

എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ..... ഞങ്ങളെ അനുഗ്രഹിക്കൂ?’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.swapnam kandathu ok... pakshe ini immathiri onnum soneche kelkkanda


paarppisam@yahoo.com

binoy said...

Wish you all the best and have a beautiful life ahead. I would like to quote my favourite sentence in your Puranam.

എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു(sorry for copying malalyalam fonds from Shalini's comment as I can't type mal.in my system)

Anonymous said...

I have seen this blog recently.all the best for your future puranams..
Oru Kodakarakkari..

ഇബ്രാഹിം,വടക്കന്‍ പറവൂര്‍ said...

ഒരു സത്യം പറയട്ടെ. താങ്കളുടെ രചനകളൊന്നും എനിക്കിഷ്ടമല്ല. താങ്കള്‍ കുറേക്കൂടി സാഹിത്യപരമായി എഴുതണം

Anonymous said...

write what u like to write.that would be we like to read.dont mind advisors on writings.What a splendid writing u show there in end part of this "story". Especially, എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!'.Never i read laike this one about the bound of relation.And never i can neglet ur posting as just a humour clipping.its really great.

കൃഷ്ണപ്രിയ. said...

സത്യത്തില്‍ എങ്ങനെയാണു സാഹിത്യപരമായി എഴുതുന്നത്.. :) :)

ranith said...

‘മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??‘
ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത്

മുസിരിസ് said...

:)

പോങ്ങുമ്മൂടന്‍ said...

വൈകിപ്പോയെങ്കിലും ആശംസകള്‍.

skuruvath said...

മാതൃഭൂമിയിലൂടെ പരിചയമായി, അങ്ങനെ ഒരു പെരുവല്ലൂക്കാരനും ബ്ലോഗിലെത്തി.,

അശംസകള്‍

Anonymous said...

Orupaadu Naalaayi,maataanaayille
visaalaa.................

paarppidam said...

തൃശ്ശൂര്‍ റൗണ്ടിലൂടെയും കൊടകരടൗണിലൂടെയും ഇമ്മടെ സജീവേട്ടന്‍ മദാമ്മയുടെ കയ്യുമ്പിടിച്ച്‌ ആഗ്ലോ-കൊടകരസന്തതീസമേതം നടന്നുപോകുന്നത്‌ അറിയാതെ മനസ്സില്‍ ഒന്ന് ഓര്‍ത്തുപോയി... എന്റമ്മേ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. തരംകിട്ടിയാല്‍ തൃശ്ശൂര്‍ റൗണ്ടിലൂടെ മത-ജാതി-ദേശ-പ്രായബേധമന്യേ സൗന്ദര്യം ആസ്വദിച്ച്‌ നടക്കുന്ന എന്നെപ്പോലുള്ളവരെ നോക്കി "കണ്ട്രീഫെല്ലോസ്‌" എന്ന് ഉറക്കെ ഡയലോഗ്ഗിടാനും ചുള്ളന്‍ ഒട്ടും മടിക്കില്ല. കലക്കീട്ടുണ്ട്‌ സജീവേട്ടോ.


നാട്ടില്‍ പിടിച്ചിട്ടതോടെ ഇപ്പോള്‍ ബ്ലോഗ്ഗുവായന നടക്കുന്നില്ല. തരം കിട്ടിയാല്‍ പുരാണം ചോര്‍ത്തിക്കൊണ്ടുപോയി വായിക്കും.

alfebi hussain said...

hai vishalanji..ella post kalum nannavunnund....keep going..waiting for more...

alfebi hussain said...
This comment has been removed by the author.
Davis said...
This comment has been removed by the author.
Davis said...

Hi Visalam,

I am from Kallur, just after the padam. You might have sat right infront of our land to plan about your would be. It reminded my sweet home since I stay in a far away city in California.

Tulip said...

Hi All
To type in Malayalam in Manglish
with out any software or font installed
Go to this link and type -copy paste where you want...
http://www.google.com/transliterate/indic/Malayalam#

And any one want to see online Indian movies .. check this link..
http://www.muft.tv/index.php
enjoy

കുഞ്ഞച്ചന്‍ said...

അങ്ങനെ വിശാലേട്ടനും പെണ്ണ് കിട്ടി...

അയ്യോ എന്നെ കൊല്ലല്ലേ... ഹിഹി... ഓര്‍മകള്‍ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു... ആശംസകള്‍...

Anonymous said...

hai nja. puthiyathanu k tta.......

Anonymous said...

തള്ളെ കോടകര പുരാണങ്ങള് തകര്‍പ്പനാണ് കേട്ടാ .....

Jack Mark said...

hay,
enikkum ithupole ezhuthi pidippikkanam.enne onnu upadeshichu nannakkanm

aham said...

കഴിഞ്ഞ വിവാഹവാര്‍ഷികത്തിന്റെ പോസ്റ്റ്‌ വീണ്ടുമിട്ട പോലെ, കഴിഞ്ഞ കൊല്ലം കൊടുത്ത വിവാഹ സമ്മാനം തന്നെ പുള്ളിക്കാരീടെ കയ്യീന്നും വാങ്ങി ഒന്നൂടെ കൊടുത്തോ ആവോ?

വായിക്കുമ്പോള്‍ അടുത്ത വരികള്‍ നോക്കാതെ തന്നെ ഓര്‍മ്മ വരുന്നു... അതാണ്‌ ആ എഴുത്തിന്റെ ഒരു... ഏത്‌...

ആശംസകള്‍!

Kichu $ Chinnu | കിച്ചു $ ചിന്നു said...

Best Wishes ....

Ashly A K said...

Wish you a looooonnnnnggggg and HaaaaPPPPPY Married life

smitha adharsh said...
This comment has been removed by the author.
smitha adharsh said...
This comment has been removed by the author.
«Oldest ‹Older   1 – 200 of 477   Newer› Newest»