Sunday, April 22, 2007

ഹോഴ്സ്‌ റേയ്സ്‌

ഉടലോടുകൂടെ ഞാന്‍ ദുബായിലെത്തിയിട്ട്‌ അന്ന് വെറും മാസങ്ങള്‍ മാത്രം.

അറബി സംസാരിക്കുന്നവരെല്ലാം അറബികളാണെന്നും അതില്‍ ഒട്ടുമുക്കാലും തന്നെ സി.ഐ.ഡി.കളാണെന്നും, അറിയാതെയാണെങ്കിലും വല്ല അറബിപെണ്ണുങ്ങളെയെങ്ങാനും നമ്മള്‍ നമ്മുടെ സ്വതസിദ്ധമായ വെട്ട്പോത്ത് സ്റ്റൈലില്‍ ഒന്ന് നോക്കിപ്പോയാല്‍, കയ്യോടെ പിടിച്ചുകൊണ്ടുപോയി നടും പുറത്ത്‌ നൂറ്റോന്നോ ഇരുന്നൂറ്റോന്നോ അടികള്‍ നമ്മുടെ അവലക്ഷണത്തിന്റെ പെര്‍സെന്റേജും അടിക്കുന്നവന്റെ കപ്പാസിറ്റിയും വച്ച്‌ തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുമെന്നെല്ലാം ഓരോരുത്തന്മാര്‍ പറയണത് കേട്ട്‌ പേടിച്ചിട്ട് മനുഷ്യന്‌ മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത കാലം.

അടി മാത്രമാണെങ്കില്‍ രസം ണ്ട്. ഓരോന്ന് കഴിയുമ്പോള്‍ മനസ്സില്‍ എണ്ണം പിടിച്ച്, ‘ഇനി ഇത്രേം കൂടിയല്ലേ ഉള്ളൂ ബാക്കി’ എന്ന് സ്വയം സമാധാനിച്ച് സഹിച്ച്‌ നിന്ന് നമ്മള്‍ കൊള്ളും. പക്ഷെ, ഇത്‌ അടിയും തന്ന് നാട്ടിലേക്ക്‌ കയറ്റി വിടുകയും ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍... സഹിക്കാന്‍ പറ്റണ കാര്യമാണോ?

ഇക്കണ്ട കഷ്ടപ്പാടും കഴിച്ച് ആറ്റുനോറ്റ് ഇവിടെ വന്നിട്ട്, പെണ്ണുങ്ങളെ നോക്കിയ കാരണത്താല്‍ തിരിച്ച് നാട്ടില്‍ പോയാല്‍ വീട്ടുകാരോട്‌ എന്ത് സമാധാനം പറയും???

അക്കാലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞാനാകാശത്തേക്ക്‌ നോക്കും. നാട്ടില്‍ നിന്ന് ഞാന്‍ ‍കൊണ്ടുപോന്ന്‍ ആകാശത്തേക്ക് വിട്ട 'ദേര്‍ ഫോര്‍' ഷേയ്പ്പില്‍ നില്‍ക്കുന്ന ആ മൂന്ന് നക്ഷത്രങ്ങളെ നോക്കി ഞാനെന്റെ പ്രിയപ്പെട്ട ആ സന്ധ്യകളെക്കുറിച്ചോര്‍ക്കും.

കൊടകരയിലെ വൈകുന്നേരങ്ങളില്‍; ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞ്‌ വന്ന് ഒരു കുളിയും കുളിച്ച്‌ ഒന്ന് ഫ്രഷായിട്ട്‌ അങ്ങാടിയിലേക്കൊരിറക്കമാണ്‌.

അവിടെ അമ്പാടിയുടെ പോസ്റ്ററിന്റെ താഴെ നിന്ന്, കോളേജ്‌ വിട്ട്‌ പോകുന്നവരെയും ജോലിക്ക്‌ പോയി മടങ്ങുന്നവരെയുമെല്ലാം കണ്ട്‌ ഒരു കിലോ കൊള്ളിക്കിഴങ്ങും, പെരിഞ്ഞനം കടപ്പുറത്തുനിന്ന് വണ്ടിയില്‍ വരുന്ന ഫ്രഷ് മീനും അതിലിടാന്‍ സായ്‌വിന്റെ കടയില്‍ നിന്ന് പച്ച മാങ്ങയും വാങ്ങി തിരിച്ചുപോകും.

അങ്ങിനെ ഒരു ഏഴഴരയാകുമ്പോള്‍ അതൊക്കെ കൂട്ടി ഹോളില്‍ ഫാനിട്ട്‌, ടി.വി.യും കണ്ട്‌ ഒന്നാമത്തെ അത്താഴം അമ്മ വിളമ്പിത്തരുന്നത്, ചൂടോടെ ഒരു പിടിയങ്ങട്‌ പിടിക്കും. ഹോ! എന്തൊരു സന്തോഷമായിരുന്നു ജീവിതം.

ഇവിടെയോ?

ജെബലലിയിലെ ലേബര്‍ ക്യാന്റീനുകളില്‍ കിട്ടുന്ന തിന്നാല്‍ അണ്ണാക്കിലെ തൊലിപോകുന്നതരം തന്തൂര്‍ റൊട്ടിയും, മോഹം കൊണ്ടെങ്ങാന്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ എത്ര കണ്ട്രോല്‍ ചെയ്ത്‌ ഏത്‌ പൊസിഷനില്‍ കിടന്നാലും പുലര്‍ച്ചെ മൂന്നര-നാലാവുമ്പോഴേക്കും എണീക്കേണ്ടിവരുന്ന, മട്ടന്‍ കുറുമയും ചിക്കന്‍ മസാലയും കഴിച്ചുള്ള അറുബോറന്‍ ആരോരുമില്ലാത്ത ഒരു ജീവിതം.

സിനിമാപാട്ട്‌ കയറ്റാത്ത കല്യാണക്കാസറ്റുപോലെയോടിയിരുന്ന എന്റെ ജീവിതത്തില്‍ അന്ന്‌ ആ വ്യാഴാഴ്ച വല്ലാത്തൊരു സന്തോഷത്തിന്റെ ദിവസമായിരുന്നു. ഞാന്‍ വര്‍ഷങ്ങളോളമായി മനസ്സില്‍ താലോലിച്ച്‌ കൊണ്ട്‌ നടന്ന രണ്ട്‌ സ്വപ്നങ്ങള്‍ ഒരുമിച്ച്‌ നടന്ന ദിവസം.

ബെന്‍സില്‍ കയറുക എന്ന എന്റെ ഒന്നാമത്തെ ആഗ്രഹത്തിന്‌ ഒരു പത്തുപതിനഞ്ച്‌ കൊല്ലത്തെ പഴക്കമുണ്ടായിരുന്നു. 'ബെന്‍സ്‌ വാസു' വില്‍ ജയന്‍ ഒരു ബെന്‍സില്‍ വന്നിറങ്ങി ഒരു പെട്ടിക്കടയില്‍ നിന്ന് സോഡ വാങ്ങി കുടിക്കുന്നത്‌ കണ്ടത്‌ മുതല്‍ക്കേ തുടങ്ങിയ ആഗ്രഹം.

നല്ല കറുത്ത നിറമുള്ള മെര്‍സിഡസായിരുന്നു എന്റെ ഡയറക്റ്ററുടെ. ഒരു പൊളപൊളപ്പന്‍ കാര്‍. അതിലെ കറുത്ത ലെതര്‍ സീറ്റില്‍ വെളുത്ത സുന്ദരനായ അദ്ദേഹമിരിക്കുമ്പോള്‍ ഞാന്‍ പലതവണ പറയാന്‍ ആഗ്രഹിച്ചതാണ്‌,

"എന്നെയിരുത്തി.. ഒരു റൌണ്ട്‌!"

പക്ഷെ, എങ്ങിനെ പറയും? നമ്മള്‍ നാട്ടില്‍ വലിയ തറവാടികള്‍ ആണെന്ന സൂചന കൊടുക്കാനായി, എന്റെ വകേലൊരമ്മാവന്‌ മെര്‍സിഡസുണ്ട്‌ എന്ന് ഞാന്‍ വച്ച് കാച്ചിയില്ലേ? (വകേലെ ഞാനുദ്ദേശിച്ച ആ അമ്മാവന്‍, ജില്ലയില്‍ ആകെപ്പാടെ ബെന്‍സ്‌ സ്വന്തമായുണ്ടായിരുന്ന, കേട്ടറിവ്‌ മാത്രമുള്ള ശ്രീ. കാട്ടിക്കുളം ഭരതന്‍ എന്ന ആളായിരുന്നു)

അങ്ങിനെ എന്നെ ഇങ്ങോട്ട്‌ വന്ന് ക്ഷണിക്കും വരെ ഞാനാ ലിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു.

അങ്ങിനെയിരിക്കേയാണ്‌ ബോസ്‌ പറയുന്നത്‌.

'ദുബായ്‌ നാദ്‌ അല്‍ ഷിബയില്‍ ഹോഴ്സ്‌ റേയ്സ്‌ നടക്കുന്നുണ്ട്‌. താല്‍പര്യമുണ്ടെങ്കില്‍ നീ ഇന്ന് എന്റെ കൂടെ പോന്നോളൂ'

എന്റെ കൊരട്ടി മുത്തീ! എനിക്ക്‌ എന്റെ കാതുകളെയും ആളുടെ വായിനെയും വിശ്വസിക്കാന്‍ പറ്റിയില്ല!

രണ്ട്‌ മഹാസ്വപ്നങ്ങള്‍ ഒറ്റ അടിക്ക്‌!!

ഇന്റര്‍ലോക്കിട്ട കാര്‍പോര്‍ച്ചില്‍ മുട്ടുകുത്തി നിന്ന് രണ്ട്‌ മിനിറ്റ്‌ 'നന്മനിറഞ്ഞ മറിയമേ സുസ്തി. കര്‍ത്താവങ്ങയുടെ സ്ത്രീകളില്‍ അങ്ങ അനുഗ്രഹിക്കപ്പെട്ടവളാകുന്നു..‘ എന്ന് ഇപ്പോ പ്രാര്‍ത്ഥിക്കാണോ അതോ പിന്നീട് മതിയോ എന്ന് ശങ്കിച്ച് ഞാന്‍ കുറച്ച് നേരം നിന്നു.

അങ്ങിനെ ബോസും ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ അജിത്തും കാറില്‍ കയറി.

കാറില്‍ കയറിയ ഞാന്‍, ഇരുന്ന വശം തന്നെ സീറ്റൊന്നു മുന്നോട്ടും പിറകോട്ടും അഡ്ജസ്റ്റ്‌ ചെയ്തു. ചുമ്മാ...

നാട്ടില്‍ ട്രിപ്പടിക്കുന്ന ടെമ്പോയില്‍ വളഞ്ഞൊടിഞ്ഞ്‌ നിന്ന് കൊടകര നിന്ന് തൃശ്ശൂര്‍ക്കും, തമിഴന്‍ ലോറിയില്‍ ചൂടുള്ള ബോണറ്റിന്റെ സൈഡിലിരുന്ന് പാതിരാത്രിക്ക്‌ സെക്കന്റ്ഷോക്ക്‌ പോയി ചാലക്കുടിയില്‍ നിന്ന് കൊടകരക്കും വളരെ കംഫര്‍ട്ടബളായി യാത്ര ചെയ്യാറുള്ള ഞാന്‍ ബെന്‍സ്‌ കാറിന്റെ സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്യുന്നു!!!

ബോസിന്‌ എന്നെ ഒറ്റക്ക്‌ കിട്ടിയാല്‍ ചില നാട്ടുവിശേഷങ്ങള്‍ ചോദിക്കണ ദുശ്ശീലമുണ്ട്‌. ഒരിക്കല്‍ അച്ഛന്റെ ജോലിയെപ്പറ്റി ചോദിച്ചപ്പോള്‍ മൂന്നര പറ എന്നുള്ളത്‌ ഒന്ന് ബഹിഷ്കരിച്ച്‌ മൂന്നര ഹെക്റ്റര്‍ പാടമുള്ള ഒരു കര്‍ഷകനാണ്‌ എന്ന് പറഞ്ഞതിന്റെ പരിണിത ഫലമായി,

'അപ്പോള്‍ വിളവെടുപ്പ്‌ സീസണില്‍ എത്ര ജോലിക്കാര്‍ വേണ്ടി വരും?' എന്ന ചോദ്യം ചോദിക്കുകയും അതിനു മറുപടി പറയാന്‍ പോയ ഞാന്‍, നടുക്കടിലില്‍ വച്ച്‌ ഡീസല്‍ തീര്‍ന്നുപോയ ഫിഷിങ്ങ്‌ ബോട്ടിന്റെ പോലെയായി മാറുകയും ചെയ്തതിന്‌ ശേഷം, ഞാന്‍ ഇമേജുണ്ടാക്കാന്‍ ഇല്ലാത്തത്‌ പറച്ചല്‌ പൊതുവെ ഒന്ന് കണ്ട്രോള്‍ ചെയ്തിരുന്നു.

അന്ന് അജിത്തും കൂടെയുണ്ടായിരുന്നതുകൊണ്ടാണോ എന്തോ... അന്ന് അധികം ചോദ്യശരങ്ങളെ നേരിടേണ്ടി വന്നില്ല.

അങ്ങിനെ ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ റേയ്സ്‌ നടന്നുകൊണ്ടിരിക്കുകയായിരുന്നു. "റേയ്സ്‌ കഴിയുമ്പോള്‍ നിങ്ങള്‍ ഇവിടെ നിന്നുകൊള്‍ക" എന്ന് പറഞ്ഞദ്ദേഹം ആളുടെ സുഹൃത്തുക്കളുടെയടുത്തേക്ക്‌ പോയി.

ലൈന്‍ ബസ്‌ പിടിച്ച്‌ ഊട്ടിക്ക്‌ പോയപോലെ, അവിടെയെത്തിയപ്പോള്‍ "ഏത്‌ ഭാഗത്തേക്ക്‌ പോകും?" എന്നൊരു കണ്‍ഫൂഷന്‍ ഞങ്ങള്‍ക്കുണ്ടായി.

ഞാന്‍ നോക്കുമ്പോള്‍ അതിഭയങ്കരമായ കൂക്കിവിളിയും കയ്യടിയും കേള്‍ക്കുന്നുണ്ട്‌. പക്ഷെ, ഒന്നും കാണാന്‍ വയ്യ.

‘കുതിരകള്‍ പൊരിഞ്ഞ ഓട്ടം ഓടുന്നുണ്ട്‘ എന്ന ഭാവേനെ അജിത്തെന്നെ നോക്കി തലയാട്ടി.

‘കമ്പിവേലിക്കടുത്ത്‌ തിക്കുണ്ടാക്കി കുത്തിക്കേറാം‍‘ എന്ന് തീരുമാനിച്ചതും തീരുമാനം പുനപരിശോധിച്ച്‌ മാറ്റിയതും വളരെ പെട്ടെന്നായിരുന്നു. കാരണം അവിടെ നിന്നിരുന്നത്‌ മുഴുവനും തടിയും വണ്ണവും ഒത്തിണങ്ങിയ നല്ല ഓറിജിനല്‍ പാക്കിസ്ഥാനികളായിരുന്നു. അവന്മാരുടെ ഇടയില്‍ തിക്കുണ്ടാക്കി കയറുന്നത്‌, തൃശ്ശൂര്‍ ജോസില്‍ ലൈനില്‍ തിക്കുണ്ടാക്കുന്ന പോലെയല്ല. ഇവന്മാരുടെ ഇടയില്‍ തിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ പണ്ട്‌ ആനയെക്കെട്ടിപ്പിടിച്ച്‌ അരൂത്ത് കിടന്നുറങ്ങിയ പാപ്പാന്റെ ഗതിയാവും!

അങ്ങിനെ ഞങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ച്‌ ആളുകള്‍ കുറവുള്ള ഭാഗത്തേക്ക് പോകാം എന്നൊരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്തുകയും അങ്ങിനെയൊരു ഭാഗം നോക്കി ഒരു വശത്തേക്ക്‌ നടക്കുകയും ചെയ്തു.

കുറച്ച്‌ നടന്നപ്പോള്‍ യാതോരു ശല്യവുമില്ലാതെ സുഖമായി റേയ്സ്‌ കാണാവുന്ന ഒരു ഏരിയയില്‍ ഞങ്ങള്‍ എത്തി.

അവിടെ നിന്നപ്പോള്‍ കുതിരകളോടുന്ന ട്രാക്ക്‌ വളരെ ഭംഗിയായി കാണാം.

ഇവിടെ ഇത്രയും നല്ല സൌകര്യത്തിന് സ്ഥലമുണ്ടായിട്ടും അവിടെ തിക്കും തിരക്കുമുണ്ടാക്കി ഞെങ്ങി ഞെരിഞ്ഞ്‌ കാണുന്നവരെ 'പൊട്ടന്മാര്‍‘ എന്ന് തന്നെ വിളിക്കണം. ഞങ്ങള്‍ പറഞ്ഞു.

ഞങ്ങളങ്ങിനെ അക്ഷമരായി കുതിരകളെക്കാത്തുനില്‍ക്കുമ്പോള്‍ കുതിരകള്‍ ഓരോന്നായി വന്നു.

ഹോ! എന്തൊരു പ്രതാപശാലികളായ കുതിരകള്‍! മയ്യഴിയിലെ ലെസ്ലീസായ്‌വിന്റെ കുതിരകളേക്കാള്‍ തലയെടുപ്പുള്ള കുതിരകള്‍!

കയറിയിരുന്നാല്‍ നടുവളഞ്ഞ്‌ പോകുന്ന മൂരിക്കുട്ടികളുടെ ഉയരമുള്ള കൊടൈക്കനാലിലെ കുതിരയെ പ്രതീക്ഷിച്ച ഞങ്ങള്‍ ജിറാഫിന്റെ ഉയരമുള്ള കുതിരകളെ ഭീഭല്‍സം മുഖത്താവാഹിച്ച്‌ നോക്കി.

‘ഏത്‌ കുതിര ജയിച്ചാലും തോറ്റാലും നമുക്കിപ്പോള്‍ എന്താ ?’ എന്ന ഭാവത്തില്‍ നിന്നിരുന്ന എന്റെ ചെകിട് കാറിച്ചുകൊണ്ട്, അജിത്ത്, വായില്‍ വിരല്‍ മടക്കി വച്ച്‌ രണ്ട്‌ വിസില്‍ അടിച്ചു. എന്നിട്ടെന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരുകണ്ണടച്ച് കാണിച്ചു. തുടര്‍ന്ന് പൊരിഞ്ഞ കയ്യടിയും ആരംഭിച്ചു.

പക്ഷെ, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. സിനിമയില്‍ കാണ്ടപ്പോഴും ടീവിയില്‍ കണ്ടപ്പോഴും ശരവേഗതയില്‍ പറ പറന്ന് പോകുന്ന കുതിരകള്‍ക്ക്‌ എന്തൊ നേരിട്ട് കാണുമ്പോള്‍ ഇപ്പറയത്തക്ക സ്പീഡൊന്നുമില്ല.

എന്താ അജിത്തേ ഇങ്ങിനെ?

എന്ന മൂന്നുമാസം പ്രായമായ ഒരു ഗള്‍ഫുകാരന്റെ ചൊദ്യത്തിന് ഒരു വര്‍ഷം പ്രായമായ ഗള്‍ഫുകാരന്‍ ഇങ്ങിനെ മറുപടി പറഞ്ഞു.

“ഇത്രയൊക്കെ സ്പീഡുണ്ടാവുകയുള്ളൂ... സിനിമയില്‍ കാണുന്നത് കൂട്ടണ്ട.!“

‘നമ്മുടെ കയ്യടിയുടെ കുറവില്‍ ഒരു കുതിരയും തോല്‍ക്കരുത്!‘ എന്ന ശുഷ്കാന്തിയില്‍ ഇടക്ക് വച്ച് ഊരിയ വാച്ചിന്റെ സ്ട്രാപ്പ്‌ വീണ്ടും അമര്‍ത്തി ശരിയാക്കി അജിത്ത് പൂര്‍‌വാധികം ശക്തമാ‍യി കയ്യടി തുടരുമ്പോള്‍..., ഞങ്ങളൊരു ഹൃദയഭേദകമായ കാഴ്ച കണ്ടു.

ഓടി വന്ന കുതിരകളെല്ലാം കുറച്ച്‌ ദൂരം കൂടി ഓടി വല്ലാതങ്ങ്‌ സ്പീഡ്‌ കുറച്ച്‌ ഒരിടത്ത്‌ പോയി അങ്ങ് നിന്നു. എന്നിട്ട്‌ പതുക്കെ പതുക്കെ തിരിച്ചു നടന്നുവന്നു!!

തിരക്കുകുറവിന്റെയും സ്പീഡ് കുറവിന്റെയും കാരണം അപ്പോ അതായിരുന്നു!

ഫിനിഷിങ്ങ് പോയിന്റും കഴിഞ്ഞ് വീണ്ടും ഓടാന്‍ കുതിരയാര്.... പഞ്ചായത്ത് മേളക്ക് 1500 മീറ്റര്‍ ഓടിയപ്പോള്‍ ഓടിയോടി റൌണ്ടിന്റെ എണ്ണം തെറ്റി ഫിനിഷിങ്ങ് പോയിന്റ് കഴിഞ്ഞും മരണ ഓട്ടം ഓടിയ മാക്കശേരി മധുവോ??

117 comments:

80deepu said...

ലൈന്‍ ബസ്‌ പിടിച്ച്‌ ഊട്ടിക്ക്‌ പോയപോലെ, അവിടെയെത്തിയപ്പോള്‍ "ഏത്‌ ഭാഗത്തേക്ക്‌ പോകും?" .....നല്ല അടിപൊളി ആയിട്ടുണ്ട്‌....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്പോത്തുടങ്ങും കൂട്ട ഏറ് അതിനു
മുന്‍പ്.

കയ്യടിച്ചത് ആരെങ്കിലും കണ്ടാ :)

സൂര്യോദയം said...

വിശാല്‍ജീ... പതിവുപോലെ ഉപമകള്‍ കൊള്ളാം.... പക്ഷെ, സത്യായിട്ടും അത്യുഗ്രനായി എന്ന് പറയാന്‍ പറ്റില്ല... ഓവര്‍ എക്സ്‌ പെക്റ്റേഷനാവാം കാരണം... :-)

Visala Manaskan said...

പ്രിയ ദീപു, കുട്ടിച്ചാത്ത, സൂര്യോദയം.

കമന്റുകള്‍ക്ക് നന്ദി.

കമന്റുന്നവര്‍, വായിച്ചപ്പോള്‍ ബോറടിച്ചെങ്കില്‍ ദയവായി തീര്‍ച്ചയായും അറിയിക്കണം. പ്ലീസ്. നമ്മുടെ എല്ലാവരുടെയും സമയ നഷ്ടം മാറ്റാലോ!

സ്‌നേഹത്തോടെ..

Sona said...

സിനിമാപാട്ട്‌ കയറ്റാത്ത കല്യാണക്കാസറ്റുപോലെയിരുന്ന എന്റെ ജീവിതത്തില്‍...അടിപൊളി!!!

മുസ്തഫ|musthapha said...

"എന്നെയിരുത്തി.. ഒരു റൌണ്ട്‌!"

ഹഹഹ... പുതു-ഗള്‍ഫ്-വാളന്‍റെ ഓര്‍മ്മകള്‍ രസായി :)

സംഭവം അങ്ങനെ ആയാലെന്താ... വല്യേ തിക്കും തിരക്കുമില്ലാതെ ഒതുങ്ങി നിന്ന് കാണാനൊത്തില്ലേ :)

Mr. K# said...

അപ്പൊ കയ്യടിച്ചത് ആരും കണ്ടില്ലേ?

Haree said...

ഹ, റേസ് കഴിഞ്ഞെത്തുന്നവരെ ഫിനിഷിംഗ് പോയിന്റ് കഴിഞ്ഞല്ലേ കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ടത്, ശരിക്കും? സിനിമകളിലൊക്കെ അങ്ങിനെ കാണാറുണ്ടല്ലോ, ജേതാവിന്റെ ചുറ്റും കുറേപ്പേര്‍ കൂടുന്നതുമൊക്കെ... അതോ ഇത് അവസാനം വന്ന കുതിരയ്ക്കായിരുന്നോ കയ്യടി?
--

സൂര്യോദയം said...

വിശാല്‍ജീ... താങ്കളുടെ പോസ്റ്റുകള്‍ ആര്‍ത്തിയോടെ വായിക്കുന്ന എനിക്ക്‌ ഇത്‌ താങ്കളുടെ സൂപ്പര്‍ ഹിറ്റുകളുടെ കൂട്ടത്തിലെ ഒരു വെറും ഹിറ്റ്‌ എന്നേ തോന്നിയുള്ളൂ എന്നാണ്‌ ഉദ്ദേശിച്ചത്‌... :-)

ശെഫി said...

അടിപൊളി.....

അനിയന്‍കുട്ടി | aniyankutti said...

പരമഹംസരേ.. ഇഷ്ടായി.. മുമ്പത്തേന്റത്ര ഗുമ്മില്ലെങ്കിലും ഇതു വേറൊരു സ്റ്റൈല്‍ ആണ്‌ട്ടാ... ആ അത്താഴവിവരണം ചങ്കിനിട്ടാ കൊണ്ടത്.. അതിഭീകര നൊസ്റ്റ അടിച്ചിരിക്കാണ്‌ ഇപ്പൊ...

RR said...

ബോര്‍ അടിക്കാനോ? നല്ല കാര്യമായി :)

Siju | സിജു said...

:-)

ഏറനാടന്‍ said...

വിശാലജീ.. കൊടകരപുരാണം ഇടയ്‌ക്കെല്ലാം ഇങ്ങനെ തിരയിളക്കി ഓളങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കാന്‍ ഏതു മലമറിക്കുന്ന പണിയാണേലും നേരം കണ്ടെത്തുമെന്ന്‌ ഇനിയും കരുതട്ടെ.

കുതിരകള്‍ ഇങ്ങളെ കുതിരയാക്കിയതും ഉപമകള്‍ ഓര്‍ത്തോര്‍ത്തും ചിരിച്ചുകൊണ്ടിരിക്കട്ടെ ഞാന്‍...!

Mubarak Merchant said...

കലക്കി വിശാലം. കൊടകര പുരാണത്തിന്റെ ആ പഴയ ഫ്ലോ ജബലലി പുരാണത്തിലൂടെ തിരിച്ചു വന്നിരിക്കുന്നു. ഇത് എക്കാലവും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു. വാഴ്ക.

Anonymous said...

വിശാലേട്ടാ..
ഒരു സത്യം പറയട്ടേ.. സാധാരണ ഞാന്‍ താങ്കളുടെ ബ്ലോഗ് വായിക്കാറില്ല. അതിന് പ്രധാന കാരണം താങ്കളുടെ എഴുത്തിന്‍റേതല്ല. കമന്‍ റുകളുടെ അതിപ്രസരം എന്‍റെ വായനാ രീതിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കാറുണ്ട്.
എന്നിരുന്നാലും
ഈ ‘ ഹോഴ്സ് റേസ്’ ഞാന്‍ വായിച്ചു. ഇഷ്ടമായി. പ്രത്യേകിച്ച്
“വിളവെടുപ്പ്‌ സീസണില്‍ എത്ര ജോലിക്കാര്‍ വേണ്ടി വരും?' എന്ന ചോദ്യം ചോദിക്കുകയും അതിനു മറുപടി പറയാന്‍ പോയ ഞാന്‍, നടുക്കടിലില്‍ വച്ച്‌ ഡീസല്‍ തീര്‍ന്നുപോയ ഫിഷിങ്ങ്‌ ബോട്ടിന്റെ പോലെയായി മാറുകയും ചെയ്തതിന്‌ ശേഷം, ഞാന്‍ ഇമേജുണ്ടാക്കാന്‍ ഇല്ലാത്തത്‌ പറച്ചല്‌ പൊതുവെ നിറുത്തുകയായിരുന്നു.”
തുടങ്ങിയ വരികള്‍ ഇഷ്ടമായി. എഴുത്തിലെ ആത്മാര്‍ത്ഥത വല്ലാതെ ആകര്‍ഷിക്കുന്നു.

അരവിന്ദ് :: aravind said...

ഹഹഹ
അപ്പോ ചെറിയ രീതീല് മൂന്നരപ്പറ മൂ‍ന്ന്‍ ഹെക്റ്റര്‍ ആക്കണ പരിപാടി ഉണ്ടായിരുന്നല്ലേ?

നല്ല്ലോം രസിച്ച് വായിച്ചു...സൂ‍പ്പറായിട്ടുണ്ട് വിയെമ്മേ :-)

Unknown said...

നമ്മള്‍ കയ്യടി കുറക്കാന്‍ പോയില്ല. നമ്മുടെ കയ്യടിയുടെ കുറവില്‍ ഒരു കുതിരയും തോല്‍ക്കുന്നത്‌ എനിക്ക്‌ സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. ഊരിയ വാച്ചിന്റെ സ്റ്റാപ്പ്‌ വീണ്ടും അമര്‍ത്തി ശരിയാക്കി ഞാന്‍ കയ്യടി തുടര്‍ന്നു.

വളരെ നന്നായിട്ടുണ്ട് വിശാലേട്ടാ. നാച്ചുറലായുള്ള നര്‍മ്മം വായിക്കുന്ന സുഖം. :-)

കുറുമാന്‍ said...

വിശാലാ, പറഞ്ഞുകേട്ടതിലും ഗംഭീരം എഴുതി വന്നപ്പോ....കസറീണ്ട്..ഉപകള്‍ ഗംഭീരം

asdfasdf asfdasdf said...

വിശാലാ, തകര്‍ത്തിട്ടുണ്ട്. കേമം.
(‘നടുക്കടിലില്‍ വച്ച്‌ ഡീസല്‍ തീര്‍ന്നുപോയ ഫിഷിങ്ങ്‌ ബോട്ടിന്റെ ..’ ഉപമ കൈമളദ്ദേഹം കെട്ടിപ്പിടിച്ചിട്ടുണ്ടാവും അല്ലേ.. )

ഉഡായിപ്പ് ബിനു said...

കൊള്ളാം നന്നായിട്ടുണ്ടു്‌....

കറുമ്പന്‍ said...

മോഹം കൊണ്ടെങ്ങാന്‍ കഴിച്ചുപോയാല്‍ എത്ര കണ്ട്രോല്‍ ചെയ്ത്‌ ഏത്‌ പൊസിഷനില്‍ കിടന്നാലും പുലര്‍ച്ചെ മൂന്നര-നാലാവുമ്പോഴേക്കും എണീക്കേണ്ടിവരുന്ന, മട്ടന്‍ കുറുമയും ചിക്കന്‍ മസാലയും

'പൊസിഷന്‍ ചെയ്ഞ്ജിങ്' ഇന്നു വെളുപ്പിനെ കൂടി ഞാന്‍ ഒന്നു ട്രൈ ചെയ്തതാണ്... തീറു പോസ്റ്റാണു കേട്ടൊ..

ഉഡായിപ്പ് ബിനു said...
This comment has been removed by the author.
SUNISH THOMAS said...

കൊടകരച്ചേട്ടായീ....

സംഗതി കൊള്ളാം. നിലവാരമുള്ള എഴുത്ത്.

വിഷ്വല്‍ റൈറ്റിങ്.

തുടക്കം മുതല്‍ ഒടുക്കം വരെ കുതിരപ്പന്തയം കാണാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു.

തുടരുക...കാത്തിരിക്കുന്നു.!

Pramod.KM said...

വിശാലമനസ്കന്‍ ചേട്ടാ..തട്ടുപൊളിപ്പന്‍ കഥ കെട്ടാ.കൊട് കൈ.;);)

പുള്ളി said...

വിശാലാ... 'ആനയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പാപ്പാന്‍' വളരെ ശക്തമായ ഒരു ബിംബത്തെയാണ് വായനക്കാരനിലേയ്ക്ക് സം‌വേദനം ചെയ്യുന്നത്. താങ്കളുടെ കഥകളില്‍ ആത്മാര്‍ഥതയുടെ തീപ്പൊരികളും ഗൃഹാതുരത്വത്തിന്റെ ജജ്ഞിലിപ്പുകളും ഞാന്‍ അറിയുന്നൂ...
( "ഒന്നു പോഡ ചെക്കാ" എന്നു പറയുന്നത് കേട്ടു. വെറുതേ വേറിട്ട ഒരു കമന്റ് ആവാന്‍ എഴുതിയതാ)

സാജന്‍| SAJAN said...

ഹലോ .. വിശാല മനസ്കന്‍..
താങ്കളാണ്.. ഈ മലയാളം ബ്ലൊഗ് ലോകത്തെ എനിക്കു പരിചയപ്പെടുത്തിയത്.. ഞാനാദ്യം വായിച്ച പോസ്റ്റ്.. കലേഷിന്റെ ഏതൊ ഒരു പോസ്റ്റായിരുന്നു.. കഴിഞ്ഞ ജൂലയിലാണെന്നു തോന്നുന്നു.. അതിനു ശേഷം ഇങ്ങനെ ഒരു കാര്യമേ ഞാന്‍ ഓര്‍ക്കുന്നത്.. മലയാളമനോരമയില്‍.. കഴിഞ്ഞമാസം കൊടകരപുരാണം.. പുസ്തകമാക്കുന്നു.. എന്ന വാര്‍ത്തയാണു.. അന്ന് അതില്‍ നിന്നും കിട്ടിയ ലിങ്ക് ക്ലിക്കിയാണ് .. ഞാനീ മായിക ലോകത്തിലേക്ക് വന്നത്..
ഞാന്‍ വന്നതിനു ശേഷം ഇതു മൂന്നാമത്തെ താങ്കളുടെ പോസ്റ്റാണ്.. കഴിഞ്ഞ രണ്ട് പോസ്റ്റിലും.. താങ്കളുടെ പതിവു നര്‍മം എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല..(ഒരു പക്ഷേ ഞാന്‍ നല്ല മൂഡിലല്ലായിരിക്കും അതുകൊണ്ടാവാം) എന്നാല്‍ ഇതു ആത്മാര്‍ത്ഥമായും ഞാന്‍ ചിരിച്ചു മറിഞ്ഞു..
ഉപമകള്‍...അനുപമം... അത്യുഗ്രന്‍!!!!

Kaithamullu said...

നന്നായ്,നന്നായില്ല,നാഴിയില്ല,നാനാഴിയേയുള്ളു, ഇടങ്ങഴി പ്രതീക്ഷിച്ചു, ഇടനാഴിയേയുള്ളു....

എന്താ വിശാലൂട്ടീ....

“വായിച്ചപ്പോള്‍ ബോറടിച്ചെങ്കില്‍ ദയവായി തീര്‍ച്ചയായും അറിയിക്കണം. പ്ലീസ്. നമ്മുടെ എല്ലാവരുടെയും സമയ നഷ്ടം മാറ്റാലോ“

പാം പറാന്ന്!
എല്ലാരും ഡോക്കിട്ടറാകുമെന്നോ, ഐയേയെസ്സാകുമെന്നോ സ്വപ്നം കണ്ട് ഒരു തന്തയും തള്ളയും മക്കളെ വളര്‍ത്താറില്ല, അഥവാ വളര്‍ത്താന്‍ പാടില്ലതന്നെ.

എന്ത്? മനസ്സിലായാ?
എഴുത്ത് തുടരുക!

Jishad said...

ഇങ്ങനെ ഒരു പാട് കാലം കഴിഞ്ഞിട്ടാണ്‍ പോസ്റ്റ് ഇടുന്നതെങ്കില്‍ ബോറടിക്കും.

വിപിന്‍‌ദാസ് said...

കൊള്ളാം... നന്നായിട്ടുണ്ട്... എന്നാലും, പതിവുപോലെയങ്ങട് ആയിട്ടില്ല.....
അഭിനന്ദനങ്ങള്‍....

ഗുപ്തന്‍ said...

ആ കല്യാണക്കാസ്റ്റിന്റെ ഉപമ അസാധ്യം മാഷേ... പണ്ട് കാളിദാസനെക്കുറിച്ച് ഏതോ മണ്ട(ഹാ)ന്‍ പറഞ്ഞത് തിരുത്തണ്ടി വരും .. ഉപമാ വിശാലേട്ടസ്യ....

(വൈകി വന്നെങ്കിലും എല്ലാ പോസ്റ്റും തപ്പിപ്പിടിച്ച് വായിച്ചകൂട്ടത്തിലാണ് ഞാന്‍.. ഈ പഴയ പോസ്റ്റുകളുമായുള്ള താരതമ്മ്യത്തിലെ ആ പോയിന്റ് മനസ്സിലാവുന്നില്ല....)

അപ്പു ആദ്യാക്ഷരി said...

വിശാലാ....ഞാ‍നാദ്യമായാ ഇതു വായിക്കുന്നേ. വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ ഈ ശൈലി.

Anonymous said...

വിവരണം അസ്സലായി. എന്നാലും ചില ഭാഗങ്ങള്‍ ("എന്റെ പ്രിയപ്പെട്ട ആ നഷ്ടപ്പെട്ട സന്ധ്യകളെക്കുറിച്ചോര്‍ക്കും" പോലുള്ള വരികള്‍)അല്പം കൂടി ഭംഗിയാക്കാമായിരുന്നു എന്നു തോന്നി. “നഷ്ടപ്പെട്ട ആ പ്രിയ സന്ധ്യകളെക്കുറിച്ചോര്‍ക്കും” - പോലെ.. (ഒരു ഉദാഹരണം ചേര്‍ത്തുവെന്നേ ഉള്ളൂ.) കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.

Anonymous said...

nalla post
gafoor dubai

വിചാരം said...

ആ സംഭവത്തിന്‌ ശേഷം എന്ന് ഞാന്‍ റേയ്സ്‌ കാണാന്‍ പോയാലും ഫിനിഷിങ്ങ്‌ പോയിന്റ്‌ കഴിഞ്ഞ്‌ നില്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്‌.

വിചാരം said...

ഹ ഹ ഹ ... ഉഷാര്‍

കുട്ടന്‍സ്‌ | S.i.j.i.t.h said...

വിശാലേട്ടാ,
കുറേക്കാ‍ലമായല്ലോ കണ്ടിട്ട്..എവിടാരുന്നൂ...
ഹോഴ്സ് റേയ്സ് കലക്കീട്ടോ..
അന്ന് തലേലിട്ടതാണോ ഈ ചുവന്ന മുണ്ട്..

:)

ജിസോ ജോസ്‌ said...

കൊള്ളാം.... :)

salim | സാലിം said...

വിശാല്‍ജീ... ഞാന്‍ ആദ്യായിട്ടാ ഈ കൊടകരേല് വരുന്നത്. നല്ല‌എഴുത്ത് വളരെ നന്നായിട്ടുണ്ട്.

സുല്‍ |Sul said...

വിശാലാ ഇതു നന്നായെന്നു ഞാന്‍ പ്രത്യേകം പറയണമെന്നില്ലല്ലൊ. :)
വായിച്ചു. രസിച്ചു.
(ഇവിടെ ഇപ്പൊ ഇത്ര മതി. ബാക്കിയെല്ലാം ക്വാട്ടിയും പറഞ്ഞും പോയി. ഞാനെതു കാട്ടാനാ)
-സുല്‍

ആഷ | Asha said...

:-)

തമനു said...

ഞാന്‍ വിചാരിച്ചത്‌ ഏതോ വി.ഐ.പി. ഏരിയാ‍യില്‍ പോയി നിന്നിട്ട്‌ അവിടുന്ന്‌ പോലീസ് ഓടിച്ചു വിട്ടെന്നാ ...

വായിച്ചു രസിച്ചു..

meera said...

visaalaa...
sathyam parayalo pora ketto kaiyilulla stock theernno!!!!
then have a break
meera

meera said...

hey pora ketto stock theernno? then have abreak plzzz

Anoop said...

enta palleeeeeeeeeeee........ chirichu mannu kappi

thoufi | തൗഫി said...

വിശാലേട്ടാ..
വായിച്ചു രസിച്ചു
മയ്യഴിയിലെ ലെസ്ലീസായ്‌വിന്റെ കുതിരകളേക്കാള്‍ വലിയ കുതിരകളെ കണ്ടപ്പോള്‍
നമ്മടെ പഴയ “സില്‍ക്കി” നെ
ഓര്‍ത്തുപോയൊ,ഒരു നിമിഷം..?
ഒരു റൌണ്ടടിക്കാനും..!

മുല്ലപ്പൂ said...

വളരെ നാച്വറല്‍ ആയ എഴുത്ത്.
കുറിപ്പു ഒന്നാംതരം

അഭയാര്‍ത്ഥി said...

ഹരിശ്രീ അശോകന്റെ ഗോഡ്ഫാദറിലെ ഡയ്‌ലോഗാണോര്‍മ വരുന്നത്‌.

എന്‍ എന്‍ പിള്ള ചോദിക്കുന്നു" ഹാറ്റ്ര്‌ നീ എന്തിനാടാ തുപ്പിയേ "?.

"മൊയ്‌ലാളീ എന്റെ വായേ തുപ്പീട്ട്‌".

അതുപോലെ ഓട്ടം കഴിഞ്ഞ കുതിരകള്‍ അണപ്പ്‌ മാറ്റുന്നത്‌ കണ്ട്‌ ഇവക്കെന്താ
ഒര്‌ സ്പീഡില്ലാത്തതെന്നും , മുന്നില്‍ വരുന്ന കുതിരയെ കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുന്നതും
എനിക്കൂഹിക്കാന്‍ മേലെ.

കോല്‍ഗേറ്റിന്റെ പരസ്യത്തില്‍ പറയുന്നത്‌ പോലെ ഇതാ വിശാലന്റെ ബ്ലോഗ്‌ നോക്കു, ഇനി ഉള്ളുതുറന്ന്‌ ചിരിക്കുന്ന
ബ്ലോഗരെ നോക്കു.

കഥ വളരെ രസിച്ചുവെങ്കിലും ഒര്‌ സത്യം പറയട്ടെ. വല്ലവര്‍ക്കും പറ്റിയ അബദ്ധം കോപ്പി റൈറ്റെടുക്കാതെ
സ്വന്തം അനുഭവമാക്കിയിരിക്കുന്നോന്ന്‌ ഒര്‌ സംശയം.

ഇത്തരമൊരമളി വിശാലന്‌- നോ നെവര്‍.

കലികാലത്തില്‍ വിശാലമന്‍സകന്മാര്‍ ശക്തിമാന്മാരായ ദുര്‍ബ്ബലന്മാരായി അവതാരമെടുക്കുന്നുണ്ടെന്നും നോം അറിയുന്നു..

ഗുപ്തന്‍ said...

വിശാലേട്ടാ...
സ്വന്തം ബ്ലോഗില്‍ വായിക്കാവുന്ന ഒരുപോസ്റ്റ് പോലും ഇടാന്‍ ആവതില്ലാത്തവര്‍ക്ക് കയ്യിലുള്ള സ്റ്റോക്കിന്റെ കണക്ക് കൊടുക്കേണ്ട ബാധ്യതയൊന്നും ഇല്ല താങ്കള്‍ക്ക്.. താങ്കള്‍ എഴുതുന്ന ഓരോ വരിയും കൊതിയോടെ വായിക്കുന്ന ഒരുപാട് പേര്‍ ബ്ലൊഗിലുണ്ട്. അവര്‍ക്ക് വേണ്ടി സാധിക്കുന്നിത്തോളം എഴുതുക. ഏതുപേരിലും..എന്തും

ദുര്‍ബലന്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം ആയതോടെ ശരിക്കും പേടിയുണ്ട്..അതുകൊണ്ടാണീ കുറിപ്പ്..

Visala Manaskan said...

ഗന്ധര്‍വ്വരേ....!!

ഏടാ ഭയങ്കരാ‍ാ.... എങ്ങിനെ ഊഹിച്ചു??

അതെ, കയ്യടിച്ചത് ഞാനല്ല. എന്റെ കൂടെ വന്ന അജിത്തായിരുന്നു.

അങ്ങിനെ ഒരു കഥാപാത്രം കൂടി വണ്ടിയില്‍ കയറുമ്പോള്‍, ഇനി അജിത്തിനെ പറ്റി കൂടി വിശദീകരിച്ച് അടിച്ചുപരത്തി വരുമ്പോള്‍ പോസ്റ്റിന് ഒരു ഒന്നര കിലോമീറ്റര്‍ നീട്ടും ഇനിയും കൂടുമല്ലോ എന്നോര്‍ത്തപ്പോള്‍ ആ റോള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഞാനൊന്ന് മാറ്റിയെഴുതട്ടേ????? ഇനി വായിക്കാന്‍ പോകുന്നവരെ കരുതി??

(എനിക്കത് ശീലമാണ്)

Dinkan-ഡിങ്കന്‍ said...

വിശാലാ :) :) :)

ഒഫ്.ടോ
കുതിരക്കഥയായിട്ടും നമ്മടെ കുയ്‌രവട്ടന്‍ ഇവിടെ വന്നില്ലെ?

അഭയാര്‍ത്ഥി said...

വിശാല ചതിക്കല്ലെ.
മറ്റുള്ളവരുടെ സ്വാംശീകരിച്ച അനുഭവങ്ങള്‍, സ്വന്തം അനുഭവങ്ങള്‍
തുടങ്ങിയവ മൂശയിലിട്ട്‌ തിളപ്പിച്ച്‌ കുറുക്കി അതിന്റെ ഒര്‌ വിധി വിശാലന്‍
നിശ്ചയിക്കുന്നു. മരുന്ന്‌ ഏശുന്നുവൊ എന്നുള്ള കൂരിയോസിറ്റി മാത്രം പോതും.
ഉപഭോക്താക്കളുടെ അവകാശമാണ്‌ എങ്ങിനെ എടുക്കണമെന്ന്‌. മാറ്റി എഴുതി അതില്‍ കൈകടത്തല്ലെ.

പിന്നെ വ്യക്തിപരമായി ഞാനറിയുന്നതല്ലെ വിശാലനെ. അതിന്നും മുന്‍പ്‌ കഥകളിലൂടെ അറിയും.

മുട്ട ഓമ്ലെറ്റ്‌ ,സില്‍ക്ക്‌ സവാരി ഒക്കെ ചെയ്തിട്ടുണ്ടാകമെന്നല്ലാതെ....

വായിച്ച്‌ ഉടനെ എനിക്ക്‌ തോന്നി- സംഭവം സത്യമാണ്‌ പക്ഷെ നായകന്‍ വിശാലനല്ല.

തറവാടി said...

:)

Visala Manaskan said...

ഞാന്‍ മുന്‍പ് പറഞ്ഞ ആ പുനര്‍ജ്ജനി ഗുഹ കാണണമെന്നുള്ളവര്‍ക്ക്
http://mykodakara.com/workship.html
ഇവിടെ ക്ലിക്കാം.

:)

ഖാദര്‍ said...

ഉപമകള്‍ രസകരം
കൊടകര പുരാണപോലെ,ദുബായ്കര പുരാണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ദുബായ്, ജെബല്‍ അലി ലൊക്കേഷനില്‍ നിന്ന് പുരാണങ്ങള്‍ക്ക് ക്ഷാമമില്ലാന്ന് ഇക്കഥ തെളിയിക്കുന്നു

Inji Pennu said...

വിശാലേട്ടാ

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്‍ത്താവങ്ങയുടെ കൂടെ.
സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു

Mr. K# said...

വിശാലേട്ടോ, കാലത്ത് വായിച്ചതായിരുന്നു. ഇപ്പൊ ഒന്നും കൂടി വായിച്ചു. പുതുമയുണ്ട് ;-) ഈ കൂട്ടുകാരന്‍ കാലത്തുണ്ടായിരുന്നില്ലല്ലോ?

ദിവാസ്വപ്നം said...

"ഏത്‌ കുതിര ജയിച്ചാലും തോറ്റാലും നമുക്കൊരു പിണ്ണാക്കുമില്ല എന്ന ഭാവത്തില്‍ നിന്നിരുന്ന..."


ഹ ഹ ഈ ഭാഗത്ത് എന്റെ നിയന്ത്രണ്‍ വിട്ടു. എന്തോ ഈ പോസ്റ്റിലാണ് ഞാന്‍ വളരെയധികം ചിരിച്ചു

:‌‌‌))

വല്യമ്മായി said...

എല്ലാ പോസ്റ്റും വായിക്കുന്നുണ്ട്ട്ടാ,പുരാണം ഇപ്പോള്‍ നമ്മുടെ വാര്‍ഡില്‍ എത്തി അല്ലേ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: ആഹാ. പോസ്റ്റിനു ഇഞ്ചക്ഷന്‍ അടിച്ചു അല്ലേ? കൂട്ടരേ... കഥ മാറി വീണ്ടും വരൂ..

അനിയന്‍കുട്ടി | aniyankutti said...

പരമഹംസരേ.. മാറ്റം നന്നായി ട്ടാ.. ഏച്ചു കെട്ടൊന്നും തന്നെ തോന്നണില്ലല്ലോ... :-)

Rasheed Chalil said...

സിനിമാപാട്ട്‌ കയറ്റാത്ത കല്യാണക്കാസറ്റുപോലെയിരുന്ന എന്റെ ജീവിതത്തില്‍ ...

വിശാല്‍ജീ... ഇത് കലക്കന്‍ തന്നെ.

Anonymous said...

"കൊടൈക്കനാലിലെ കുതിരയെ പ്രതീക്ഷിച്ച ഞാന്‍ .... മുഖത്താവാഹിച്ച്‌ ഞങ്ങള്‍ പരസ്പരം നോക്കി." --എന്തോ ഒരു പൊരുത്തക്കേടു ഇല്ലേ!! പ്രധാന കഥാപാത്രത്തിന്റെ പദവി വിശാലേട്ടന്‍ സ്വയം ഏറ്റെഴുതിയതു ഇപ്പോഴത്തേതിനേക്കാള്‍ രസകരമായി തോന്നി.

Siju | സിജു said...

ബീനാ ആന്റണിയുടെ സ്വഭാവത്തിന്റെ പ്രത്യേകതയെന്താ.. ചിലപ്പ സാന്‍‌ഡോസിനു അറിയുമായിരിക്കും..

കോഴി ഷാജപ്പന്‍ നൂഴാന്‍ നോക്കിയ ആറേശ്വരത്തെ പുനര്‍ജ്ജനി ഗുഹ കണ്ടു. പഴയ കഥ ഒന്നു കൂടിയെടുത്തു വെച്ചു വായിച്ചു ചിരിച്ചു :-)

Anonymous said...

വിശാലന്റെ കഥകളിലെ ഉപമകളാണ് വായനക്കാരന് കൂടുതല്‍‌ ആസ്വാദ്യകരം....
കഥയുടെ ഒഴുക്കും... വിവരണവും.. അതിലും മനോഹരമാവാറുണ്ട്......
‘ഹോഴ്സ് റേയ്സ്’ ലും ഉപമകള്‍ക്കു ഒരു കുറവും ഇല്ല... സൂപ്പറായിട്ടുണ്ട്.....
പക്ഷെ വിശാലേട്ടാ.. അല്‌പം ഉപ്പോ.. മുളകോ... മസാലയോ.. എന്തൊ ഒന്നു കുറഞ്ഞു പോയതു പോലെ എനിക്കു ഫീല്‍‌ ചെയ്‌തു...
ഒരു പക്ഷെ താങ്കളില്‍‌ നിന്നും കൂടുതല്‍‌ കൂടുതല്‍‌ പ്രതീക്ഷിക്കുന്നതു കൊണ്ടായിരിക്കാം.. അല്ലേ....?

നിഷേധി said...

....മാലപടക്കം നന്നായ് പൊട്ടി..പക്ഷെ അറ്റത്തുള്ള ഗുണ്ട് ചീറ്റിയോ എന്നൊരു സംശയം

Visala Manaskan said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും

‘ഇനി ചേട്ടന്‍ കുറച്ച് കാലം റെസ്റ്റ് എടുത്തോളൂ.. കഷ്ടപ്പെട്ട് എഴുതി ഉള്ള വില കളയണ്ട. തല്‍ക്കാലം വേറെ ആമ്പിള്ളാര്‍ ഇവിടെ എഴുതാനുണ്ട്‘

എന്നൊക്കെ പറഞ്ഞ് എന്നെ സ്‌നേഹത്തോടെ ഉപദേശിച്ചവര്‍ക്കും, എങ്ങിനെ ഇതൊക്കെ പറയും എന്നോര്‍ത്ത് പറയാതിരുന്നവര്‍ക്കും എന്റെ നന്ദി. :) :)

പതിവു വായനക്കാരിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒരു സ്പെഷല്‍ നന്ദിയും പറയുന്നു. ശ്രദ്ധിച്ചോളാം.

എല്ലാവര്‍ക്കും സ്‌നേഹത്തോടെ...

അപ്പൂസ് said...

സത്യം പറഞ്ഞാല്‍ പതിവുള്ള ഒരു ‘ഇത്’ ഇല്ലാത്ത പോലെ തോന്നി..അത് വിമറ്ശനം.. പക്ഷേ ഇത് പ്രതീക്ഷ കൂടിയതിന്‍റെ കുഴപ്പവും ആവാം..
കൈതമുള്ളു പറഞ്ഞോണം
എല്ലാരും ഡോക്കിട്ടറാകുമെന്നോ, ഐയേയെസ്സാകുമെന്നോ സ്വപ്നം കണ്ട് ഒരു തന്തയും തള്ളയും മക്കളെ വളര്‍ത്താറില്ല, അഥവാ വളര്‍ത്താന്‍ പാടില്ലതന്നെ.
അതോണ്ട് എഴുത്തു കുറയ്ക്കണ്ട.. :)

sandoz said...

ആ ബെന്‍സ്‌ കാറില്‍ അഡ്ജസ്റ്റ്‌ ചെയ്ത്‌ ഇരുന്നത്‌ വായിച്ച്‌ ചിരിച്ചു....

എന്റെ നാട്ടില്‍ ഒരു സ്ഥലം ബ്രോക്കര്‍ ഉണ്ട്‌..
പുള്ളി അദ്യമായി ഒരു മുട്ടന്‍ കച്ചവടം നടത്തി...
സ്വന്തം വീട്‌ തന്നെയാ വിറ്റത്‌..
അത്‌ വേറെ കാര്യം.......
വാങ്ങിച്ച പാര്‍ട്ടി ഒരു കാശ്‌ കാരന്‍...
ഏതോ ഒരു മുഴുത്ത കാറില്‍ വന്നിറങ്ങി.....
എന്നിട്ട്‌ പറഞ്ഞു...
'ഉണ്ണീ കേറു..നമുക്ക്‌ വേറൊരു പ്ലോട്ട്‌ കൂടി കാണാനുണ്ട്‌.....'

ഉണ്ണി കേറി.....
എന്ത്‌ ചെയ്താല്‍ കാറിനകത്ത്‌ ഇരിക്കൂല്ലാ ...
ബഹുമാനം കൊണ്ടാണേ......
അങ്ങനെ കാറില്‍ 25 കിലോമീറ്റര്‍ കുനിഞ്ഞ്‌ നിന്ന് പോയി ഉണ്ണിച്ചേട്ടന്‍....
കാറില്‍ നിന്ന് ഇറങ്ങിയപ്പഴോ.....
കാലില്‍ ചെരുപ്പില്ലാ....
ചെരുപ്പ്‌ കേറിയ സ്ഥലത്ത്‌ ഊരിയിട്ടു......
മുട്ടന്‍ കാറില്‍ എങ്ങനെയാ ചെരുപ്പിട്ട്‌ കേറണേ...
ബഹുമാനം കൊണ്ടാണേ.......

[രക്ഷകി കഴിഞ്ഞ്‌ ഇങ്ങനെ ഒരു വെടിക്കെട്ട്‌ നടന്നത്‌ ഞാന്‍ അറിഞ്ഞിരുന്നില്ലാ....മുങ്ങല്‍ കൂടുതലാ ഇപ്പോള്‍ ..അങ്ങനെ പറ്റീതാ..]

Vempally|വെമ്പള്ളി said...

വിശാലാ, ചിരിച്ചു ശരിക്കും വീണ്ടും. വിശാല വസന്തം.

ദേവനും, വാക്കാരീം, ഉമേഷും ഒക്കെ എവിടെപ്പോയോ ആവോ മിക്കപ്പോഴും ഈ ബൂലോകത്തെ കലുങ്കേല്‍ വന്നിരിക്കാറുണ്ടായിരുന്ന പല പാര്‍ട്ടികളെയും ഇപ്പൊ കാണാനില്ല

Vempally|വെമ്പള്ളി said...

വിശാലന്‍റെ പോസ്റ്റില്‍ യുക്തിയോ കഥയുടെ വളവൊ തിരിവോ നോക്കുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല ഡയലോഗുകളും നിമിഷ വിറ്റുകളും മാത്രം മതിയല്ലൊ ധാരാളം ചിരിക്കാന്‍ (അതാണല്ലൊ വിശാലന്‍റെ കഥകള്‍ ഓഫര്‍ ചെയ്യുന്നത്)വീണ്ടും എഴുതുക

ബീരാന്‍ കുട്ടി said...

വിശല്‍ജി, കുറെക്കാലായിട്ട്‌ ബിജരിക്ക ഇങ്ങക്ക്‌ ഒരു കത്ത്‌ എയ്തണമ്ന്ന് മലയാളം തനെ മുയ്ബന്‍ അറിയത ഞമ്മള്‍ എങ്ങനെ പിന്നെ ഇഗ്ലിഷില്‍ എയ്ത മഷെ. അബസാനം ഞമ്മള്‍ അത്‌ കണ്ടുപിട്ച്ചി. മലയാളം എയ്താന്‍ ഒരു സാധനം. എല്ല കഥകളും ബളരെ ബളരെ നന്നായി. അത്‌ ബായിക്കാന്‍ അളെ കിട്ടിതും നന്നായി. ഗൂഗില്‍ എങ്ങാനും പുട്ടിയ പിന്നെ ഞമ്മളെ കുറ്റം പറഞ്ഞിട്ട്‌ കര്യല്ല. എത്‌.

Anonymous said...

anna kidiaaaaaaan toooo.

thomachan

ദീപു : sandeep said...

സിനിമാപാട്ട്‌ കയറ്റാത്ത കല്യാണക്കാസറ്റുപോലെയോടിയിരുന്ന എന്റെ ജീവിതത്തില്‍...... കിടിലം ഉപമ... എവിടുന്നു കിട്ടുന്നു ഇതെല്ലാം.... സ്ഥലം പറഞ്ഞാല്‍ ഞാനും ഒന്നു പോയിനോക്കും... :)

കൊച്ചുമത്തായി said...

വിശാലോ, എന്താ പറയ് ക, ഒരു വിശാലന്‍ റ്റച്ച് ഇല്ലാത്ത പോലെ.
കൊടകര വിട്ട് ദുബായ് പുരാണം ആയതുകൊണ്ടായിരിക്കും.
അടുത്ത പുരാണം തകര്‍ക്കണം.
പിന്നെ എന്റെ പുതിയ സ്രിഷ്ടിയുടെ വിലയിരുത്തല്‍ പ്രതീക്ഷിക്കുന്നേ!!!
കാണാം.

R. said...

നമ്മള്‍ നാട്ടില്‍ വലിയ തറവാടികള്‍ ആണെന്ന സൂചന കൊടുക്കാനായി, എന്റെ വകേലൊരമ്മാവന്‌ മെര്‍സിഡസുണ്ട്‌ എന്ന് ഞാന്‍ വച്ച് കാച്ചിയില്ലേ?

ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് !!

നിക്ക്‌ വയ്യ !! :-D

Anonymous said...

kollam
pakshey usual visalan postinte athra pora

Anonymous said...

sajeevettanu...

njan aake onno rando praavasyam matrame sajeevettante blog il postittittullu..
but ..njan ellam vayikkarundu.. aalkarude abhiprayangalum.. blogum ellam..
ettan ennodu paranjathu enikkoramyundu ,... kodakarapuranam book aakan ponu ennu kettappooo
stiram commentukayum aduthu parichayam ulla aaro.. ithonnum aakeettu kaaryallannu paranjathum..

anne njan paranjatha bahujanam palavitham.. atre ullu..
recent aayittulla comments njan vayichu...

oruthi parayunnu.. nirthikkoode ennu..
aval nirthan parayumbol nirthan kollam ennu parayumbol ezhutam ennu vaku koduthittallallo, eettan ezhutheethu..
povan para.. ezhuthinte standard ne kuricho vayanakarodulla pradhibhathadayo aano ivide prasanam..
angine aavan oru muzhu samaya samakalika ezhuthukaran allalloo ettan..
athu kondu angine oru pradhibhathathakku stanam illa..

evideyo oru cheriya vishamam ettanu undayikkanum ennu enikku nannayittariyam.. atu etra illa ennu paranjalum..
..kurachu light aaki paranjal.. povan para ghadi...

nettangalude pattikkalle neelam kooduthal.. orikkal polum chinthikkatha oru puthiya thalam.. ezhuthu.. atum oru pusthaka rachayithavu..
peru ketta publishing...(naatil cut outs)....awards...publicity... lot of people around you..( I don't say friends, bcoz thay all might not be friends),
increased star value...(obtained star value)....oru sadha kodakarante oru ithu vachu nokkya.. itokke entha mosaa?

sajeevettan basically oru naatin purathukarana...enna sajeevettante swatham vachakatinu balam kootan..
amma vachudakkunna kanjiyum, manga chammanteem allenkil chemmen chammanteem kootan istappedunna..
kodakara shasthtikkuu nadaswarathinte talathinu kokri dance kalikkunna...
thrissur poorathinu..kodamattam kaanan..marathinu mukalilo, matilinu molilo keri, oro kuda mattumbolum.. visiladichu aarkkunna..
oro amittu viriyumbolum... eda atu kalakkettu 12 nila.. tiruvambadi kalakki mashee.. ennu paranju tirichu veeti pokan transpot pidikkan odumbo..
tirinjokki tirinjokki...
karthikakku.. veetil aarekalum nannayi vilakku katikkanam ennagrahaikunna..
vishuvinu , ninte veetile padakkam potti teernnu oru manikkor kooduthalu njan pottikkumeda ennu aagrahikkunna..
angine othiri othiri.... kochu kochu kaaryangaliloode jeevikkan kothikkunnna oru pacha manushyan..

kalathinothu kolam matram maati, ennal manasil ella nanmauym ulla sajeevettan..

satyalle?

കൃഷ്ണ said...

വിശാലേട്ടാ,വളരെ പുതുമ ഉള്ള ഉപമകള്‍ അയിരുന്നു ഈ പ്രാവശ്യം,വളരെ മനോഹരം ,എഴുത്ത്‌ തുടര്‍ന്നുകൊണ്ടേയിരിക്കുക......

Kuzhur Wilson said...

"കൊടകരയിലെ വൈകുന്നേരങ്ങളില്‍; ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിയും കഴിഞ്ഞ്‌ വന്ന് ഒരു കുളിയും കുളിച്ച്‌ ഒന്ന് ഫ്രഷായിട്ട്‌ അങ്ങാടിയിലേക്കൊരിറക്കമാണ്‌.

അവിടെ അമ്പാടിയുടെ പോസ്റ്ററിന്റെ താഴെ നിന്ന്, കോളേജ്‌ വിട്ട്‌ പോകുന്നവരെയും ജോലിക്ക്‌ പോയി മടങ്ങുന്നവരെയുമെല്ലാം കണ്ട്‌ ഒരു കിലോ കൊള്ളിക്കിഴങ്ങും, പെരിഞ്ഞനം കടപ്പുറത്തുനിന്ന് വണ്ടിയില്‍ വരുന്ന ഫ്രഷ് മീനും അതിലിടാന്‍ സായ്‌വിന്റെ കടയില്‍ നിന്ന് പച്ച മാങ്ങയും വാങ്ങി തിരിച്ചുപോകും.

അങ്ങിനെ ഒരു ഏഴഴരയാകുമ്പോള്‍ അതൊക്കെ കൂട്ടി ഹോളില്‍ ഫാനിട്ട്‌, ടി.വി.യും കണ്ട്‌ ഒന്നാമത്തെ അത്താഴം അമ്മ വിളമ്പിത്തരുന്നത്, ചൂടോടെ ഒരു പിടിയങ്ങട്‌ പിടിക്കും. ഹോ! എന്തൊരു സന്തോഷമായിരുന്നു ജീവിതം.

ഇവിടെയോ?

ജെബലലിയിലെ ലേബര്‍ ക്യാന്റീനുകളില്‍ കിട്ടുന്ന തിന്നാല്‍ അണ്ണാക്കിലെ തൊലിപോകുന്നതരം തന്തൂര്‍ റൊട്ടിയും, മോഹം കൊണ്ടെങ്ങാന്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ എത്ര കണ്ട്രോല്‍ ചെയ്ത്‌ ഏത്‌ പൊസിഷനില്‍ കിടന്നാലും പുലര്‍ച്ചെ മൂന്നര-നാലാവുമ്പോഴേക്കും എണീക്കേണ്ടിവരുന്ന, മട്ടന്‍ കുറുമയും ചിക്കന്‍ മസാലയും കഴിച്ചുള്ള അറുബോറന്‍ ആരോരുമില്ലാത്ത ഒരു ജീവിതം."

കൊടകരയെ ഭായ് നന്നായിത്തന്നെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സന്തോഷത്തില്‍ നിന്ന് അറുബോറന്‍ ജീവിതത്തിലേക്ക്.

എന്നാലും ഒരു തരം ഗൌരവം വന്നു എഴുത്തിനു. അതു എഴുത്തില്‍ കാണിക്കാതെ തന്നെ വളരെയുണ്ട് ഭായുടെ ഓര്‍മ്മകളില്‍.

നിനക്ക് നിന്റെ ഭാരം തന്നെ അധികമാണെന്നേ പറയാനുള്ളു. അതു ചുമക്കുന്നതു കാണാനാണെനിക്ക് ഇഷ്ട്ടം.

ബാക്കി നിന്റെ ഇഷ്ട്ടം.

e-Yogi e-യോഗി said...

നാട്ടില്‍ ട്രിപ്പടിക്കുന്ന ടെമ്പോയില്‍ വളഞ്ഞൊടിഞ്ഞ്‌ നിന്ന് കൊടകര നിന്ന് തൃശ്ശൂര്‍ക്കും, തമിഴന്‍ ലോറിയില്‍ ചൂടുള്ള ബോണറ്റിന്റെ സൈഡിലിരുന്ന് പാതിരാത്രിക്ക്‌ സെക്കന്റ്ഷോക്ക്‌ പോയി ചാലക്കുടിയില്‍ നിന്ന് കൊടകരക്കും വളരെ കംഫര്‍ട്ടബളായി യാത്ര ചെയ്യാറുള്ള ഞാന്‍ ബെന്‍സ്‌ കാറിന്റെ സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്യുന്നു!!!

ഗള്‍ഫ്‌ മലയാളിയുടെ പൊള്ളതത്തരങ്ങളെ ശരിക്കും ഒന്നു താങ്ങി. നന്നായിരിക്കുന്നു. നാടോടുപോള്‍ നടുവേ ഓടണമെന്നാണല്ലോ......

Riaz Hassan said...

ഡിയര്‍ വിശാലന്‍,
വളരെ കുറച് ദിവസങള്‍ കൊണ്ട് വിശലന്റെ എല്ലാ സ്റ്റൊറിയും വായിച്ചു. newspaper പോലും വയിക്കാത്ത ഞാന്‍ ഒരുപാട് enjoy ചെയതു. thnks a lot. keep it up.u'r really gifted. exploit it at its max.

titto said...

മുന്പത്തെ പോസ്റ്റുകളുടെ നിലവാരം പോരാ ഇതിന്‌. ലളിതമായ തമാശ ഇതില്‍ കാണുന്നില്ല. ഉണ്ടാക്കിയെടുത്ത പോലെ. എന്നാലും കുഴപ്പമില്ല.

Anonymous said...

കസറി........അടുത്തതിനായി കാത്തിരിക്കുന്നു.....ഷബീര്‍ അലി

Anonymous said...

അടിപൊളി ....

meera said...

hey...
njan nerathe ithu vayichu.. comentum ezuthy but appol enty moodu saryallayrunnu ennu thonnunnu, karanam njan, ente comment ,sary ayilla...horse race athra boralla ketto..kurachu koodi thamasha aakam,njanetha thamasha pokketil ittu nadakkukayanennayirikkum manasil allae? heeeeeeeeeeeeeeeeeeee

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

നന്നായിട്ടുണ്ടു മാഷേ......കലക്കി.............

കാറില്‍ കയറിയ ഞാന്‍, ഇരുന്ന വശം തന്നെ സീറ്റൊന്നു മുന്നോട്ടും പിറകോട്ടും അഡ്ജസ്റ്റ്‌ ചെയ്തു. ചുമ്മാ...
ഈ ഭാഗം വായിച്ചപ്പോള്‍ അറിയാതെ പരിചയമുള്ള ആരെയൊക്കെയോ ഓര്‍ത്തു പോയി. ഇപ്പോള്‍ ഓര്‍മ്മവരുന്നില്ല വന്നാല്‍ എന്റെ ബ്ലോഗുവഴിമനസ്സിലാക്കിത്തരാം.

ഇപ്പോള്‍ പുതിയതായൊന്നും എഴുതാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌. മഴ പെയ്തുതുടങ്ങിയതു മൂലം കലുങ്കിനടിയിലിരിക്കാന്‍ കഴിയില്ല. താങ്കളെ പോലെ ഷാളുപുതച്ചൊളിച്ചുനടക്കാന്‍ ഇവിടെ കഴിയില്ല എന്നറിയാമല്ലൊ. മച്ചിന്റെ മുകളിലിരുന്നായിരുന്നു അവസാനത്തെ എഴുത്ത്‌. കൊതുകുകടിമൂലം അതിനും കഴിയാത്ത അവസ്തയാണിപ്പോള്‍.
ഗള്‍ഫില്‍ നിന്നാരെങ്കിലും വരുന്നുണ്ടെങ്കില്‍ ദയവായി ഒരു പര്‍ദ്ദ കൊടുത്തു വിടണം. അവസാനത്തെ കയ്യെന്നനിലക്കൊരു പരീക്ഷണത്തിനാണ്‌.

ചന്ദ്രകാന്തം said...

വളരെ മുന്‍പു വായിച്ചുവെങ്കിലും..നമ്മുടെ നാടന്‍ പുരാണത്തിന്റെ പകിട്ട് കിട്ടാത്ത പോലെ. വായിക്കുന്ന മനസ്സിന്റെ പ്രവാസചിന്തയാകാം കാരണം. എങ്കിലും തികച്ചും ആസ്വാദ്യകരം. നല്ല രുചി. ഉപ്പു(നര്‍മം) പാകത്തിന്. ആശംസകളോടെ..

Gopz said...

your blog is Excellent..!!!!!!!!

Anonymous said...

though ur comparisons r marvellous i felt the story ended a lil abrupt. anyway, eagerly waiting for ur next stories...good luck vishalji!

kudiyan said...

നന്നായിരിക്കുന്നു

Jagadheesh Villodi said...

...sence, become a ...

സഹൃദയന്‍ said...

:-D

അനൂപ് അമ്പലപ്പുഴ said...

അതെ,ഒരു കൂട്ടം അങ്ങട് പടയട്ടെ?

കമന്റ്സ് എന്ന പാല്പായസം കുടിച്ച് മത്ത് അടിച്ചിരിക്കുംപ്പോള്‍ ഒരു എരിവും പുളിയും ഉള്ള നാരങ്ങാക്കറി പോളുള്ള എന്റെ ഒരു കൊമ്മെന്റ്് തോട്ടു കൂട്ടുന്നത് കോണ്ട് ബുദ്ധിമുട്ടോന്നും ഇല്ലല്ലോ?

നല്ല ദഹനത്തിന്‍ നാരങ്ങാക്കറി നല്ലതാണ്‍. പാല്പായസം കുറെ ആകുമ്പോള്‍ മടുക്കും അല്ലേ?

Sha : said...

Hi friends,Long back one of my friends introduced me to blogs and started reading Malayalam blogs. Now I created one blog and as a malayalee, want to write in Malayalam. So please tell me how to write Malayalam blogs.

swaram said...

ഡാ മോനെ, ഞാന്‍ സിസര്‍കട്ടടിച്ചപ്പോള്‍ നടുവും കുത്തി വീണ കളിക്കാരനെപ്പോലെ ചിരിക്കാന്‍ വേണ്ട് നിലത്തു കിടന്നിട്ടിപ്പോള്‍ എണീക്കാന്‍ വയാണ്ടായീ...ഇങ്ങിനെം ഉണ്ടൊ ഒരു ചിരിപ്പ് രസായനം!!

Sha : said...

ഞാനും മലയാളത്തില്‍ ബ്ലൊഗാന്‍ പഠിച്ചു
സഹായിച്ച കൊടകരപുരാണത്തിനും, സുവിനും, തമനുവിനും, കൈപ്പള്ളിക്കും നന്ധി.

Anonymous said...

mone dinesaaaa

adutha blog pettennu venam......... ilel idi parcel

ശരണ്യ said...

ഞാന്‍ നൂറു തികയ്ക്കാം, കിടിലന്‍ പോസ്റ്റ്‌

കൊച്ചുമത്തായി said...

വിശാലോ, അടുത്തത് പോരട്ടേയ്!!!!

ഞാന്‍ ട്രാക്ക് ഒന്നു മാറ്റി.

കുടുംബംകലക്കി said...

സത്യസന്ധമായ മനോവ്യാപാര വര്‍ണന; അതീവ രസകരവും.

വിനുവേട്ടന്‍ said...

വിശാല്‍ജീ ... കലക്കി. ഇനി അടുത്തത്‌ പോരട്ടെ, മാക്കശ്ശേരി മധുവിന്റെ മറ്റ്‌ വിശേഷങ്ങള്‍. പിന്നെ, എന്റെ അടുത്ത പോസ്റ്റ്‌ ഇറക്കിയിട്ടുണ്ട്‌. അഭിപ്രായം എഴുതുമല്ലോ...

http://thrissurviseshangal.blogspot.com/

Rammohan Paliyath said...

kodakarapuranam oru koppi vangan nadannu. kittiyilla. varumbol oru koppi konduvaranam. kashu dirhamsil tharum.

അനിയന്‍കുട്ടി | aniyankutti said...

വിമസ്കൂ... പുതിയ കഥകളിടൂ...അര്‍മാദിക്കട്ടെ...
പിന്നെ, എനിക്ക് മെയില്‍ ഐഡി തരാന്‍ വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ അനുപ്പണം..അനുപ്പേണ്ട വിലാസം maashdemon@gmail.com

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കഥ നന്നായിട്ടുണ്ട്‌. പുതിയ കഥക്കായി കാത്തിരിക്കുന്നു. നാട്ടില്‍നിന്നും തിരിച്ചു പോയോ.......?

anvari said...

വിശാലമനസ്കന്,
ഇന്നത്തെ "സിറാജ്" ദിനപത്രത്തില്‍ കൊടകരയില്‍ നിന്നുള്ളൊരു വാര്‍ത്തയുണ്ട്, വായിച്ചു കാണുമല്ലോ.. ഇന്നത്തെയും, നാളത്തെയും തലമുറകള്‍ കൂട്ടായി കൊടകരയെ ഒരു നാട്ടു മാവ് ഗ്രാമമാക്കി മാറ്‍റാന്‍ ശ്രമിക്കുന്നതായാണ്, പരിസ്ഥിതി ദിനം പ്രമാണിച്ചുള്ള പ്രത്യേക പെട്ടിക്കോളം വാര്‍ത്ത. അഭിനന്ദനങ്ങള്‍!!

Kalpak S said...

ഇതു ഞാന്‍ വിശ്വസിക്കൂല... വിശ്വസിക്കണേല്‍ വിശാല്‍ മാക്കൂല്‍ നാണൂനെ പിടിച്ചു ആണയിടണം..

NB: മാക്കൂല്‍ നാണു നമ്മലുടെ നാട്ടിലെ നംബര്‍ വണ്‍ യുക്തിവാദി ആണു, പുള്ളിയാണു കുറേ യുക്തിവാദികളുടെ ദൈവം.

Shades said...

enthaa puthiya post ithra vaikunnathu??

Malayali Peringode said...

suuuuuuuuuuuuuuuuuuuuupper...


:)

http://samakalam.blogspot.com

ivide onnu parasiyaal...?
commentukalkku marupadi paranju njaan kashttapetuvo entho... nokkaaalo ;)

മുസാഫിര്‍ said...

അപ്പോള്‍ കാട്ടിക്കുളം ഭരതന്റെ മരുമോനാണു അല്ലെ ?

Unknown said...

വായിക്കുമ്പോള്‍ ബോറടിക്കാന്‍ ഉള്ള സധ്യത ഉണ്ടന്ന് സ്വയം തോന്നിയിരുന്നോ ഇത എഴുതിമ്പോള്‍?്

Anamika said...

i am a fan of your blogs since last couple of weeks. I have gone thru almost all the posts. It is really amazing.

Malayalathinu nashtamaya VKN Bhasha thirichukittiyirikkkunnu.

Hopefully waiting for the masterpiece

anna said...

dear sajeev
read about ur blog in mathrubhumi weekly n visited ur site today. v impressive. u r a natural. am not familiar with 'trichur slangs' so found the language difficult to follow, but the thread of humour i could relate to. expecting more from u on dubai life.....
u take care

Anonymous said...

കൊള്ളാമല്ലോ

ഫസലുൽ Fotoshopi said...

ഇഞ്ചെ പടച്ചോനെ, അന്റെ കതാളൊക്കെ ബയങ്കര രസാണു പുള്ളേ

ബിനു ജോര്‍ജ് said...

r!

ഗോപു കൃഷ്ണ said...

ഏറെ വൈകിയാണ് ഈ ബ്ലോഗ് കാണുന്നത്.എല്ലാം രസായിട്ടുണ്ട്,നിങ്ങടെ ശൈലി ആണ് മനോഹരം