Tuesday, December 5, 2006

ഉര്‍വ്വശീ ശാപം

അന്ന് ചിന്താമണിക്ക്‌ പ്രായം പതിനേഴിനും പതിനെട്ടിനും ഇടക്കാണ്‌. എനിക്ക്‌ ഇരുപത്തൊന്ന്!

ചിന്താമണി ലക്ഷം വീട്‌ കോളനിയില്‍ താമസിക്കുന്ന കാളിക്കുട്ടി ചേടത്തിക്ക്‌ സിലോണ്‍ സുബ്രേട്ടന്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ വെഡിങ്ങ്‌ ഗിഫ്റ്റായിരുന്നു.

വിവാഹം കഴിഞ്ഞ്‌ കഷ്ടി ആറുമാസം പോലും തികയുന്നതിന്‌ മുന്‍പേ സുബ്രേട്ടന്‍ 'നെന്മാറ വെല്ലങ്കി വേല' കാണാനെന്നുപറഞ്ഞ്‌ വഴിയമ്പലത്തുള്ള ആശാന്റെ പെട്ടിക്കടയില്‍ നിന്ന് ഒരു പൊതി വെള്ളക്കാജായും ഒരു ഷിപ്പ്‌ തീപ്പെട്ടിയും വാങ്ങി പോയതാണ്‌. പിന്നെ മടങ്ങി വന്നില്ല.

'വേലയും കണ്ട്‌ വിളക്കും കണ്ട്‌ കടല്‍ തിര കണ്ട്‌ കപ്പല്‍ കണ്ട്‌' ആ കപ്പലില്‍ കയറി സിലോണിലേക്കോ മറ്റോ വെള്ളക്കാജായും വലിച്ച്‌ ഒറ്റപ്പോക്ക്‌ പോവുകയായിരുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടാണ്‌ പിന്നെ നാട്ടില്‍ കിട്ടുന്നത്‌.

റിലീസാവാന്‍ പോകുന്ന തന്റെ കുഞ്ഞിനെ ഒരു നോക്ക്‌ കാണാന്‍ പോലും നില്‍ക്കാതെയായിരുന്നു സുബ്രേട്ടന്‍ സ്കൂട്ടായത്‌. ദുഷ്ടന്‍.

പിന്നീട്‌, അഞ്ചാറ്‌ കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതോ ഒരു തെലുങ്കത്തിയേയും വാഴക്കണ്ണ്‍ പരുവത്തിലുള്ള ഒരു ജോഡി കുട്ടികളേയും കൊണ്ട്‌ യാതൊരു ഉളുപ്പുമില്ലാതെ തിരിച്ചുവന്നുവെന്നും,

ആ വരവ്‌ കണ്ട്‌ കണ്ട്രോള്‍ പോയ കാ.കു. ചേടത്തി വയലന്റായി അടുപ്പില്‍ നിന്നും കനലെരിയുന്ന ഒരു വിറകും കൊള്ളിയെടുത്തു 'പുകഞ്ഞ കൊള്ളി പുറത്ത്ന്നാടാ പ്രമാണം, ഈ ഡേഷിനെ ഇന്ന് ഞാന്‍ കൊല്ലും' എന്നലറി സുബ്രേട്ടന്റെ പുറത്ത്‌ കുത്താനോടിച്ചെന്നെന്നും സുബ്രേട്ടന്‍ കനാല്‌ വട്ടം ചാടിയോടിയെന്നും അന്നേരം കനാലില്‍ നീന്തിയിരുന്ന പെണ്‍താറാവുകള്‍ എന്തോ ഭീകര ദൃശ്യം കണ്ടപോലെ തല വെള്ളത്തില്‍ താഴ്ത്തി എന്നുമൊക്കെയാണ്‌ പറഞ്ഞു കേട്ട കഥകള്‍.

ഹവ്വെവര്‍, അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ ചേടത്തി ചിന്താമണിയെ ഓമനിച്ച്‌ വളര്‍ത്തി. പ്രസവിച്ചപ്പോഴേ തന്റെ മോള്‍ പെണ്ണാണെന്നും മോള്‍ക്ക്‌ കല്യാണപ്രായമാകുമ്പോള്‍ കെട്ടിച്ചുവിടേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ ചേടത്തി കേരളത്തിലെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മാതൃകയായി, നാനാവിധ കുറികള്‍ ചേര്‍ന്നു. ഓരോ പൂവ്‌ കൃഷിപ്പണികഴിയുമ്പോഴും കാല്‍പണത്തൂക്കമെങ്കില്‍ കാല്‍പണത്തൂക്കം സ്വര്‍ണ്ണം വാങ്ങി സ്വരൂപിച്ചു.

അമ്മയെ നെല്ലുപണിക്ക്‌ സഹായിക്കാന്‍ കൂടെ പോകുന്ന ചിന്താമണി, അവിടത്തെ ചേച്ചിമാരുടെ തലയിലെ പേന്‍ നോക്കിയും ഈര്‌ കൊല്ലി വച്ച്‌ ഈരിനെ എടുത്തും ഗോസിപ്പുകള്‍ അപ്ഡേറ്റ്‌ ചെയ്തും കമ്പ്ലീറ്റ്‌ ചേച്ചിമാരെയും കയ്യിലെടുത്തു. അങ്ങിനെയങ്ങിനെ കുമാരി. ചിന്താമണി, കരക്കും കരക്കാര്‍ക്കും പ്രിയപ്പെട്ടവളായി. ലോകത്തുള്ള എല്ലാവരോടും സ്‌നേഹവും ബഹുമാനവും ഉള്ള ഒരു ഓപ്പണ്‍ ഹൃദയകുമാരി.

ആക്വ്ചലി, ചിന്താമണിക്ക്‌ മേയ്ക്കപ്പ്‌ കുറച്ച്‌ ആര്‍ഭാടമാണെങ്കിലും, കാഴ്ചക്ക്‌ വീനസ്‌ വില്യംസ്‌ വാഴക്കൂമ്പ്‌ കളര്‍ ദാവിണിയുടുത്ത്‌ റോള്‍ഡ്‌ ഗോള്‍ഡിന്റെ ഇളക്കത്താലി ഇട്ടു വരുന്നതുപോെലെയൊരു ലുക്കായിരുന്നെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമായിരുന്നു എന്നതില്‍ എനിക്കും എതിരഭിപ്രായമില്ല.

അച്ഛനില്ലതെ വളരുന്ന കുട്ടി, തികഞ്ഞ ആരോഗ്യവതിയായ കാ.കു.ചേടത്തിയുടെ മകള്‍, എന്നിങ്ങനെയുള്ള ചില പരിഗണയുടെ പുറത്ത്‌ ചിന്താമണിയോട്‌ എന്നും ഒരു സഹോദരീ സ്‌നേഹം മാത്രമേ തോന്നിയിട്ടുമുള്ളൂ.

ചിന്താമണിക്ക്‌ തിരിച്ചും എന്നോട്‌ അങ്ങിനെയൊക്കെ തന്നെയായിരുന്നുവെന്നാണ്‌ ഞാനും കരുതിയിരുന്നത്‌. ആറാട്ടു പുഴ പൂരത്തിന്റന്നു വരെ!

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന, ഞങ്ങളുടെ മൂന്നു പറ നിലത്തില്‍ ജോലിക്കുവരുന്ന ഒരു പണിക്കാരിയുടെ മകള്‍ക്ക്‌ കോടിക്കണക്കായ ഭൂസ്വത്തുക്കളുള്ള ഒരു മുതലാളിയുടെ മകന്‍ വകയില്‍ സ്വാഭാവികമായും ഒരു 'കൊച്ചുമുതലാളി' ആയതുകൊണ്ട്‌, ചിന്താമണിയുടെ ബഹുമാനം കണ്ട്‌ പരിഭ്രികിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഞാനാദ്യം കരുതിയത്‌.

പക്ഷെ, അവള്‍ക്കെന്നോടുള്ള സ്‌നേഹവും ബഹുമാനവും ചെമ്മീനിലെ കൊച്ചുമുതലാളിയായ പരീക്കുട്ടിയോട് കറുത്തമ്മക്കുണ്ടായ പോലെയൊരു സ്‌നേഹമാണെന്ന് എനിക്കൂഹിക്കാന്‍ പോലും കഴിഞ്ഞില്ല.

ഒരു കൊല്ലം ആറാട്ടുപുഴ പൂരത്തിന്റന്ന് രാത്രി, കട്ടന്‍ കാപ്പി കുടിക്കാന്‍ വച്ചിരുന്ന അഞ്ചുരൂപ കൊടുത്ത് കൈ നോക്കി പറഞ്ഞ കാക്കാലത്തിയാണ്‌ ഞെട്ടിക്കുന്ന ആ സത്യത്തിന്റെ ഇന്റിക്കേഷന്‍ എനിക്ക് തന്നത്.

"ഏതോ ഒരു പെണ്ണ്‍ ഭയങ്കരമായി നിങ്ങളെ നിങ്ങലറിയാതെ പ്രേമിക്കുന്നുണ്ട്‌"

കൂടുതല്‍ ക്ലൂവിന്‌ വേണ്ടി രണ്ടുരൂപ കൂടെ കൊടുത്തപ്പോള്‍ പാതിരാത്രിക്കും നാലും കൂട്ടി മുറുക്കിയിരുന്ന ആ കാക്കലത്തി സുന്ദരി,

"നിങ്ങളുടെ വീട്ടില്‍ ഇടക്കിടെ വരുന്നവള്‍, എല്ലാവരുടെയും കണ്ണിലുണ്ണീ” എന്ന് ക്ലൂ തരുകയും "നിങ്ങള്‍ തമ്മില്‍ മംഗലത്തിനും സാധ്യത കയ്യില്‍ കാണുന്നുണ്ട്‌" എന്നും കൂടെ സൂചിപ്പിക്കുകയും ചെയ്തു.

ഈശ്വരാ!!!!

കാക്കാലത്തി ചേച്ചി ഉദ്ദേശിച്ച ആള്‍ കാളിക്കുട്ട്യേടത്തിയുടെ മോളായ ചിന്താ മണിയാണെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

അപ്പോള്‍, അവള്‍ 'തത്തമ്മ പച്ച കളര്‍ ഷര്‍ട്ടും ഓറഞ്ച്‌ കളര്‍ പാന്റും വെള്ളബെല്‍റ്റും‘ ചേര്‍ന്ന കോമ്പിനേഷന്‍ ചേട്ടന്‌ നല്ല ചേര്‍ച്ചയായിരിക്കും' എന്ന് കൂടെക്കൂടെ പറയുന്നത്‌ ചുമ്മാതല്ല!

സമൂഹവിവാഹത്തിന്‌ സ്റ്റേജില്‍ വധൂവരന്മാര്‍ നില്‍ക്കുന്നപോലെ ആനകള്‍ നിരന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നുള്ളിപ്പിനിടേ, ആനകളെ ശ്രദ്ധിക്കാതെ ഞാന്‍ നിന്നു.

ഒരു രാത്രി മുഴുവനും ഉറക്കമൊഴിച്ചിട്ടും പൂരത്തിന്റെ പിറ്റേന്ന് രാത്രി എനിക്ക്‌ മര്യാദക്കുറങ്ങാന്‍ പറ്റിയില്ല. പലവിധ ചിന്തകളാല്‍ ഞാന്‍ തിരുഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കമൊന്ന് പിടിച്ചുവന്നപ്പോള്‍‍ ഞാന്‍ കണ്ട സ്വപ്നം മുഴുവന്‍ കാണാന്‍ മനക്കട്ടിയില്ലാതെ ഞാന്‍ ചാടിയെണീറ്റു ചുറ്റിനും നോക്കി.

'എന്തുറക്കമാ ഇത്. എണീക്കെന്നേയ്' എന്ന് പറഞ്ഞെന്നെ കുലുക്കിയെണീപ്പിക്കുന്ന, ഒരു കയ്യില്‍ ബെഡ്‌ കോഫിയുമായി മഞ്ഞയില്‍ ചുവപ്പ് പുള്ളികളുള്ള നൈറ്റിയിട്ട്‌ നില്‍ക്കുന്ന ചിന്താമണിയെന്ന മിസ്സിസ്‌. ഞാന്‍'

എന്തു ചെയ്യും? ആരോട്‌ പറയും?

കൂട്ടുകാരോടാരോടെങ്കിലും ഈ കേസിനെ പറ്റി പറഞ്ഞാല്‍ പുന്നകൈ മന്നനില്‍ കമലഹാസന്‍ അതിരപ്പിള്ളീ വെള്ളച്ചാട്ടത്തിന്റെ മോളീന്ന് താഴോട്ട്‌ ചാടിയ പോലെയായിരിക്കും അവസ്ഥ.

ഞാന്‍ മനസ്സമാധാനമില്ലാതെ നടന്നു. രാത്രി കണ്ണടച്ചാല്‍, ചിന്താമണി നൈറ്റിയിട്ട്‌ ബെഡ്‌ കോഫിയുമായി വന്നു വിളിച്ചുണര്‍ത്തി. പകലും സമാധാനമില്ല, രാത്രിയുമില്ല.

ഞാന്‍ എരുമയെ കറക്കുമ്പോഴും നാളികേരം പൊളിക്കുമ്പോഴും തുറുവിടുമ്പോഴും വിറക്‌ വെട്ടുമ്പോഴും എന്നെ ആരാധനയോടെ നോക്കുന്ന ചിന്താമണിയെ ഞാന്‍ കണ്ടു.

മാരണം പാരയായല്ലോ എന്നോര്‍ത്ത്‌ യാതോരുവിധ മനസമധാനമില്ലാതെ നടക്കുന്ന കാലത്ത് ഒരു മഹാസംഭവം നടന്നു. കൂത്തുപറമ്പ്‌ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ കേരള ബന്ദായിരുന്നന്ന്.

ബന്ദനുകൂലികള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌, കൊടകരയില്‍ ഒരു കൊച്ചുസ്റ്റാന്റില്‍ കുറേ ചെപ്പുകള്‍ നിരത്തി വച്ച്‌ മുറുക്കാന്‍ വില്‍ക്കുന്ന കൃഷ്ണേട്ടന്‍ തൊട്ട്‌ പന്തല്ലൂക്കാരന്‍ സില്‍ക്സ്‌ വരെ 'എന്തിനാ കട തല്ലിപ്പൊളിച്ച്‌ കളയിക്കണേ?' എന്നോര്‍ത്ത്‌ അടച്ചിട്ടു.

വീട്ടിലിരുന്നാല്‍ വൈക്കോല്‍ ഉണക്കാന്‍ പറയുമെന്ന് പേടിച്ച്‌ സ്കൂള്‍ ഗ്രൌണ്ടിലേക്ക്‌ പോവുകയായിരുന്നു ഞാന്‍. സൈക്കിളിന്റെ പിറകില്‍ സ്റ്റമ്പുകളും ബാറ്റുമൊക്കെ വച്ച്‌.

പോകും വഴി, വൈക്കോലുണക്കി ചിന്താമണി നില്‍ക്കുന്നു. കൂടെ കാ.കു. ചേച്ചിയും കാര്‍ത്ത്യേച്ചിയുമുണ്ട്‌.

അവരെ കണ്ടപ്പോള്‍ സൈക്കിളില്‍ ഒരു കാല്‍ കുത്തി ഞാന്‍ വെറുതെ എന്തോ പറയാന്‍ നില്‍ക്കുമ്പോഴായിരുന്നു അതുവഴി രണ്ട്‌ വണ്ടി പോലീസ്‌ പോയത്‌.

പോലീസാവാന്‍ അപേക്ഷ അയച്ചത്‌ വൈകീപ്പോയെന്ന കാരണത്തില്‍ പിന്തള്ളിയതില്‍ പിന്നെ പോലീസിനെ കണ്ടാല്‍ ഞാനെന്നും ഒരു നഷ്ടബോധത്തോടെ നോക്കും. ‘എനിക്ക് പിറക്കാതെ പോയ ഉണ്ണിയല്ലേ നീ’ എന്ന വടക്കന്‍ വീരഗാഥാ ഡൈലോഗ് ഓര്‍ത്തുകൊണ്ട് അമ്മാതിരിയൊരു ഭാവേനെ പോലീസുകാരെ നോക്കി എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..

“എന്താടാ..എന്താടാ.. “ എന്ന് ചോദിച്ച്‌ ചില പോലീസുകാര്‍ വണ്ടിയില്‍ ഇരുന്നെന്നെ ചീത്തവിളിച്ചതും "പോടേയ്‌ പോടേയ്‌" എന്ന റോളില്‍ ഞാന്‍ നോക്കിയതും വണ്ടി നിറുത്തി മൂന്ന് പോലീസുകാര്‍ ലാത്തിയും പൊക്കിപിടിച്ച് ഓടിവന്നതും അധികം സമയത്തിന്റെ ഗ്യാപ്പൊന്നുമില്ലാതായിരുന്നു.

സംഗതി കൈവിട്ടൂ എന്ന് മനസ്സിലായ ഞാന്‍, പോകേണ്ട ദിശക്കെതിര്‍ വശത്തേക്ക് സൈക്കിള്‍ തിരിച്ചതും സൈക്കിളിന്റെ പിറകിലെ മങ്കാടില്‍ 'പടേ' എന്നൊരു ശബ്ദം കേട്ടതും അത്‌ പേപ്പട്ടിയുടെ വാല്‍ പോലെയായതും ഞാനറിഞ്ഞു.

“വയ്ക്കോലിന്‌ മുകളിലൂടെ സൈക്കിള്‍ സ്പീഡില്‍ ചവിട്ടാന്‍ പറ്റില്ല എന്നാരാ പറഞ്ഞേ?? “

അങ്ങിനെയൊരു അടി അടിച്ച്‌ എന്നെ ഒന്നു പേടിപ്പിച്ച് അവര്‍ പോയെങ്കിലും, പിന്നാലെ അവരുണ്ട്‌ എന്ന തോന്നലില്‍‍ ഞാന്‍ ഒരു കിലോമീറ്ററോളം വയ്കോലിട്ട റോഡിലൂടെ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലാതെ പേടിച്ച്‌ നിന്നു ചവിട്ടി.

ആ ഒറ്റ ദിവസത്തെ സൈക്കിള്‍ ചവിട്ടില്‍; ഒരു കൊല്ലത്തോളം വെയ്റ്റ് തോളില്‍ വച്ച് ഇരുന്നെണീറ്റിറ്റും വരാത്ത തരം മസില്‍ കാലില്‍ വരുകയും പാദം തൊട്ട് ഹൌസിങ്ങ് വരെയുള്ള മൊത്തം പേശികളും വലിഞ്ഞ് മുറുകിയ ഞാന്‍, പതുക്കെ പതുക്കെ “ങേ..ഹേ.. ങേ..ഹേ.. “ എന്ന് ശ്വസമെടുത്ത് തിരിച്ചുവരുമ്പോള്‍ വായ് പൊത്തി ചിരിക്കുന്ന ചിന്താമണി ഏന്റ് പാര്‍ട്ടിയെ കണ്ട്‌ സ്പീച്ച്‌ ലെസ്സായി നിന്നു.

കൂത്തുപറമ്പില്‍ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോയ പാവം എന്നെ യാതോരു കാര്യവുമില്ലാതെ തല്ലാന്‍ ഓടിച്ചത്‌ കേരള പോലീസിന്റെ പൈശാചികവും മൃഗീയവുമായ ഒരു നടപടിയായിരുന്നെങ്കിലും, അതുകൊണ്ട്‌ എനിക്ക്‌ ഒരു ഗുണമുണ്ടായി.

എന്റെ മരണവെപ്രാളവും സൈക്കിള്‍ ചവിട്ടും കണ്ട്‌ എന്നെ ക്കുറിച്ചുള്ള കമ്പ്ലീറ്റ് അഭിപ്രായവും പൊയ്പ്പോയ ചിന്താമണി എന്നെ അയോഗ്യനായി പ്രഖ്യാപിച്ച് ഡൈവോഴ്സ് ചെയ്തു... ഭാഗ്യം!

78 comments:

Anonymous said...

ഹഹഹ...ആ ഡൈവോര്‍സ് എന്തായാലും നന്നായി.എന്നാലും സെറീനാ വില്ല്യംസിനെ ഇങ്ങിനെ കളിയാക്കണ്ടായിരുന്നു :-)

സ്വാര്‍ത്ഥന്‍ said...

വീനസ്‌ വില്യംസ്‌ വാഴക്കൂമ്പ്‌ കളര്‍ ദാവിണിയുടുത്ത്‌ റോള്‍ഡ്‌ ഗോള്‍ഡിന്റെ ഇളക്കത്താലി ഇട്ടു വരുന്നതുപോലെ

വാവ്, വാട്ടേ ബ്യൂട്ടീ മേന്‍!

കാളിയമ്പി said...

വിശാലേട്ടാ
ഇതെന്താ തപാലിന്റെ കുടമാറ്റമോ?ഒന്നിട്ട് ചൂടാറിയില്ലല്ലോ..

ഇനി പൊഹഴ്ത്തണ പ്രശ്നമില്ല
ന്നാലും പൊഹഴ്ത്താതിരിയ്ക്കണതെങ്ങനെ?

ശ്ശെ..കൊള്ളാം ഉഗ്രന്‍ അമറന്‍ അടിപോളീ തുടങ്ങിയതും കഴിഞ്ഞൊരു സമസ്യാപൂരണം വരെയിട്ടുനോക്കി..ക്ലീഷേ ഒഴിവാക്കാന്‍

ഇനി മുതല്‍ ഓഫറുകളാണ്.ഇതെഴുതിയതിന് വിശാലഗുരുവിനൊരു പാക്കറ്റ് മള്‍ബറോ ദുഫായ് വഴി വരുമ്പോള്‍ ഞാന്‍ സമ്മാനിയ്ക്കുന്നതാരിയ്ക്കും..
ഇപ്പം അതു മതി..അടുത്ത സെപ്റ്റംബറിനു മുന്നേ ങ്ങള് എന്തൊക്കെയെഴുതും..എല്ലാത്തിനും ഓഫറുകളുണ്ടാരിയ്ക്കുന്നതാരിയ്ക്കും.

കാശൊണ്ടേല്‍..:)ഹിഹിഹി

Anonymous said...

കിടുക്കീ, വിശാലേട്ടാ :-)

Anonymous said...

Recently I started reading blogs. Ignorance was the culprit. Need to know how to comment in Malayalam. I read almost all of your previous posts in record time. Congrats on your writing. Never mind if I say this post is somewhat different from your previous posts.
Achu.s.

ബിന്ദു said...

ചിന്താമണി, വാഴക്കൂമ്പുകളര്‍ ഷര്‍ട്ട്.. എവിടേയൊ എന്തോ കേട്ടതുപോലെ അതോ ..??:)പാവം ചിന്താമണി, ചതിച്ചില്ലെ പാവത്തിനെ.:)

സ്നേഹിതന്‍ said...

ചിന്താമണി ചിന്തിയ്ക്കുന്നവളാണല്ലെ!
എങ്കിലും കല്ല്യാണിയ്ക്കുന്നതിനു മുമ്പേ ഡൈവോഴ്സ് ചെയ്തത് ഇത്തിരി കടുപ്പായി. :)

രസിച്ചു വിശാലാ.

Adithyan said...

എവിടെയോ എന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്ക്. ;)ഇതൊരു മുന്‍കൂര്‍ ജാമ്യമാണോ? വരാനിരിക്കുന്ന എന്തിന്റെയോ ഒരു ഫസ്റ്റ് അധ്യായം പോലെ തോന്നുന്നു.

പോരട്ടെ, പോരട്ടെ... ;)

പാഷാണം said...

വിശാലേട്ടാ, ആ ഓര്‍ക്കുട്ട്‌ ലിങ്ക്‌ കറക്ടല്ലാ, കേട്ടോ

കരീം മാഷ്‌ said...

വളരെ രസകരം എന്നല്ലാതെ മറ്റൊന്നും വിമര്‍ശിക്കാന്‍ കഴിയുന്നില്ല. ഉപമകള്‍ ഒന്നിനൊന്നു മാറ്റ്‌.ഗ്രാമീണതയുടെ തിളക്കം.സാക്ഷാല്‍ 916 തന്നെ. അഭിനന്ദനങ്ങള്‍.

Anonymous said...

പതിവുപോലെ സൂപ്പര്‍! :)

ദിവാസ്വപ്നം said...

വിശാ‍ലമനസ്സേ വളരെ വളരെ നന്നായിരിക്കുന്നു. ചില പാരഗ്രാഫുകളൊക്കെ ശരിക്കും രസമായിട്ടുണ്ട്. കൂടുതല്‍ പറഞ്ഞാല്‍ നമ്മളെ ആരെങ്കിലും തെറ്റിദ്ധരിക്കും :-))

ആശംസകള്‍

വേണു venu said...

പാതിരാത്രിക്കും നാലും കൂട്ടി മുറുക്കിയിരുന്ന ആ കാക്കലത്തി സുന്ദരി,
എനിക്ക് പിറക്കാതെ പോയ ഉണ്ണിയല്ലേ നീ’ എന്ന പോലെ പോലീസുകാരെ അമ്മാതിരിയൊരു ഭാവേനെ നോക്കി .
തികച്ചും വ്യത്യസ്തമായ പ്രയോഗങ്ങള്‍.
അനുമോദനങ്ങള്‍.

ഇടിവാള്‍ said...

ഇതൊരു മെഗാ ഹിറ്റാണു വിശാലാ.. ഇത്രയധികം പ്രയോഗങ്ങള്‍ ഒരുമിച്ച്‌ ഒരു പോസ്റ്റില്‍ !

ഇങ്ങനെ പെട്ടെന്നു പെട്ടെന്നു ഇറക്കുകയാണെങ്കില്‍, ഞങ്ങള്‍ക്കു ചിരിച്ചു രസിക്കാലോ!

ചില പ്രയോഗങ്ങളൊക്കെ, പുതു പുത്തന്‍..

1- താറാക്കൂട്ടം തലതാഴ്ത്തിയത്‌..
2- മേക്കപ്പൊരു ആര്‍ഭാടം..
3- മൂന്നു പറകണ്ടത്തിന്റെ കൊച്ചു മുതലാളി..
4- കാക്കാലത്തിക്കു എക്സ്റ്റ്രാ 2 രൂപ..
5- കോഫിയായി ചിന്താമണി/...

ഹോ, എല്ലാം അതീവ രസകരം!

കുട്ടിച്ചാത്തന്‍ said...

ഇന്നലെ വൈകീട്ട് വന്ന് കമന്റീട്ട് പോയതേയുള്ളൂ. അപ്പൊള്‍ ഒരു കിക്കിടലം പോസ്റ്റ് പെന്‍ഡിങില്‍ ഉള്ളതുകൊണ്ടാ ആദ്യം വെറും കിടിലന്‍ പോസ്റ്റ് പോസ്റ്റിയത് അല്ലെ?.. മേലാല്‍ വെറും കിടിലം വരുമ്പോള്‍ ഇടക്കിടെ ഇവിടെ വന്നുനോക്കാം. കിക്കിടിലം പിന്നാലെ വരുമല്ലോ...

സുല്‍ |Sul said...

കാലത്തെന്നെ ചിരിക്കാനുള്ളവക തന്നതിന് നന്ദി. നല്ല പ്രയോഗങ്ങള്‍. അഭിനന്ദനങ്ങള്‍!!!!!!!

-സുല്‍

ദേവന്‍ said...

വിശാലനോട്‌ ഇനി ഫോണില്‍ സംസാരിക്കുന്ന പ്രശ്നമില്ല. ഇക്കഥയുടേം ക്ലൈമാക്സ്‌ പോയിപ്പോയി എനിക്ക്‌. എങ്കിലും കൊച്ചു മുതലാളിക്ക്‌
"തത്തമ്മ പച്ച കളറും ഓറഞ്ച്‌ കളറും ചേട്ടന്‌ നല്ല ചേര്‍ച്ചയായിരിക്കും"
ഒന്നും ചാറ്റില്‍ കിട്ടില്ലല്ലോ, എഴുതി വായ്ക്കുന്നത്‌ തന്നേ സുഖം. വിശാലന്‍ ഫോമായി നില്‍ക്കുന്ന സീസണില്‍ ഒരു പുറം 4 എന്നും മറുപുരം 6 എന്നും എഴുതിയ കാര്‍ഡ്‌ പൊക്കി പൊക്കി കൈ കുഴയുകയേയുള്ളു.

asdfasdf asfdasdf said...

വിശാലാ.... ഈ പോസ്റ്റിനെ വെല്ലാന്‍ വേറൊന്നില്ല.

മുസ്തഫ|musthapha said...

'വേലയും കണ്ട്‌ വിളക്കും കണ്ട്‌ കടല്‍ തിര കണ്ട്‌ കപ്പല്‍ കണ്ട്‌'

വിശാലമനസ്കന്‍ തന്നെ :))

ആവനാഴിയിലെ വറ്റാത്ത ഉപമാസ്ത്രങ്ങള്‍, അതുകൊണ്ടെന്‍റെ ചിരിഞെരമ്പ് പൊട്ടി :)

മുസാഫിര്‍ said...

വിശാല്‍ജി,
- ആശ്ചര്യ ചിന്താമണീ‍, അനുരാഗ പാല്‍ക്കടല്‍ കടഞ്ഞു കിട്ടിയ ആശ്ചര്യ ചിന്താമണീ‍..

എന്നു പാടാന്‍ തോന്നിയത് ഓഫീസിലായതു കാരണം കഷ്ടപ്പെട്ടു അടക്കി.

Siju | സിജു said...

വായിച്ചു തീര്‍ന്നപ്പോള്‍ പേടിസ്വപ്നമെന്നൊക്കെ പറഞ്ഞെങ്കിലും വിശാലേട്ടനും അങ്ങോട്ടൊരു ചെറിയ നോട്ടമുണ്ടായിരുന്നില്ലേന്നൊരു ഡൌട്ട് :-)
രസകരമായി പറഞ്ഞിരിക്കുന്നു
നാട്ടുകാരുടെ കഥ നിര്‍ത്തി ഇനി ആത്മകഥാംശത്തിന്റെ സീരിസാണോ

സുഗതരാജ് പലേരി said...

വിശാല്‍ജീ കിടിലോല്‍കിടിലം.

അരവിന്ദ് :: aravind said...

വിശാല്‍‌ജി ഫുള്‍ഫോമിലാണല്ലോ!!! ബാക്ക് റ്റു ബാക്ക് മെഗാഹിറ്റുകള്‍!!!
:-))
ചിരിച്ചു മത്യായി!!! എസ്പെ‌ഷ്യലി ആ പോലീസ് ഓടിക്കുന്ന രംഗം!!
മങ്കാട് പേപ്പട്ടീടെ വാലുപോലായീന്ന്!!!
വൈക്കോലില്‍ കൂടി സൈക്കിള്‍ സ്പീഡില്‍ ചവിട്ടാന്‍ പറ്റില്ലെന്നാരാ പറഞ്ഞേ!!!!! ഹഹഹഹഹഹ
പിന്നെ ആരും പിന്നിലില്ലെങ്കിലും നിന്നു ചവുട്ടിപ്പോകുന്ന ആ രംഗം.....

ഓ..യെന്റമ്മേ!!!! വിശാല്‍ജിയുടെ ഓരോരോ കാച്ചേ!

വിശാല്‍‌ജീ അഭിനന്ദനങ്ങള്‍ കേട്ട് വിയെമ്മിന്റെ ചെവി തഴമ്പിച്ചെങ്കിലും പറഞ്ഞ് ഞങ്ങടെ വായ തഴമ്പിച്ചെങ്കിലും..പറയാതിരിക്കാന്‍ വയ്യ.

താങ്കളൊരു കോമഡി പ്രതിഭാസം തന്നെ!
:-))


ബൈ ദ ബൈ........വേണ്ടാത്ത പ്രണയത്തിന്റെ കഥ എനിക്കുമുണ്ട് ഒന്ന്. ക്ഷണിക്കാതെ എന്റെ തലയില്‍ കയറിയ ഒരു കറുത്ത സുന്ദരി. അവളെ ഒന്നൊഴിവാക്കാന്‍ ഞാനും, “പുട്ട്” എന്നു വിളിക്കുന്ന എന്റെ സ്നേഹിതനും കൂടി നടത്തിയ പരാക്രമങ്ങള്‍....ഹ്യൂമന്‍ റൈറ്റ്സ് വയലേഷന്റെയും സ്ത്രീ പീഢന(തെറ്റിദ്ധരിക്കല്ലേ...)ത്തിന്റേയും അതിര്‍‌ത്തികള്‍ ലംഘിച്ചിരുന്നു എന്നതിനാല്‍ പോസ്റ്റാന്‍ ഉദ്ദേശമില്ല. ;-)

അതുല്യ said...

വിശാലാ.. കണ്മഷീം ചാന്തും കരിവളയുമൊക്കെ വാങ്ങി കൊടുത്ത്‌ മോഹം മുളപ്പിച്ചിട്ട്‌ തള്ളി പറയുന്നോ? ഈ ആണുങ്ങളോക്കെയും ഇങ്ങനാ..

കുറുമാന്‍ said...

വിശാലോ, രാവിലെ തന്നെ വായിച്ച് ചിരിച്ച് ഒരു വഴിക്കായി. കമന്റിടാനായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് സാധിക്കുന്നില്ലായിരുന്നു. ബ്ലോഗുകള്‍ക്ക് രണ്ടീസമായി ഒരു വിമ്മിഷ്ടം.

കഥ സൂപ്പര്‍....എന്തൂട്ടാ ഉപമകള്‍!

Anonymous said...

ഒന്നൊ രണ്ടൊ സ്ഥലത്ത് ചെറിയൊരു വശപ്പിശകു തോന്നിയതൊഴിച്ചാല്‍ കിടിലം.
താങ്കളുടെ പുസ്തകത്തിനായി കാത്തിരിക്കുന്നു. ഇപ്പോഴേ ഒരു കോപ്പി ബുക്ക് ചെയ്യുന്നു. അവസാനം തീര്‍ന്നു പോയീന്ന് മാത്രം പറയരുത്.

താങ്കളുടെ ഹൌവെവര്‍ എന്ന പ്രയോഗത്തിന് ഈ പോസ്റ്റില്‍ വല്യ സ്റ്റ്ട്രോങ്ങ് കിട്ടിയില്ല എന്നു പറയാന്‍ ആഗ്രഹിക്കുന്നു. ഈ പോസ്റ്റിലെ പല പ്രയോഗങ്ങളും ക്ലാസ്സിക് നിലവാരം ഉണ്ട്.

Anonymous said...

ഇരിങ്ങലെ വെരുതെ ഇരമ്പാതെ അടങ്ങിയിരി....
ഇങ്ങിനെയുമുണ്ടോ ഇരിങ്ങലുകാര്‍. ഒന്നുകില്‍ കീര്‍ത്തന കവിത അല്ലെങ്കില്‍ ഇന്നസെന്റ്‌ ഭാഷയില്‍ "ഏതാണ്ട്‌ ഇവിടെയായി................"

മുഖസ്തുതി പറായാണെന്ന്‌ ധരിക്കല്ലെ. പോസ്റ്റുകളുടെ നിലവാര്‍ത്തോളമുയര്‍ന്ന വളിപ്പുകള്‍ തന്നെയാണ്‌ ഇരിങ്ങലിന്റെ കമെന്റുകളും.

Kalesh Kumar said...

സൂപ്പർ ഗുരോ!

Anonymous said...

വിശാലേട്ടന്‍ നോട് മാപ്പ്: ഈ ഒരു കമന്‍റ് എനിക്ക് അനുവദിക്കുമല്ലൊ.

അനോണികളിക്കാതെ നേരില്‍ വാ ചങ്ങാതി.
എനിക്ക് താങ്കളെയൊ താങ്കള്‍ക്ക് എന്നെയൊ പേടിക്കേണ്ട കാര്യമില്ല. എന്‍റെ കമന്‍റ് വിലയിരുത്താന്‍ ഞാന്‍ അനോണികളെ ഏര്‍പ്പാടാക്കിയിട്ടുമില്ല.

Visala Manaskan said...

അനോണിയേ ഇത് വേണ്ടായിരുന്നു!

പ്രിയ ഇരിങ്ങല്‍, ഇങ്ങിനെയൊരു വിലയിരുത്തല്‍ ഒന്നും ഞാന്‍ പ്രതീക്ഷിക്കാറില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, എനിക്ക് സത്യത്തില്‍ വളരെ വളരെ സന്തോഷം തോന്നി താങ്കളുടെ കമന്റ് കണ്ടപ്പോള്‍. സത്യം.

പറഞ്ഞ പോയിന്റുകള്‍ ഏതാണെന്ന് കണ്ടുപിടിച്ച് അത് മാറ്റണമെന്ന് എനിക്കാഗ്രഹം ഉണ്ട്. ഇങ്ങിനെ പറയാന്‍ പലപ്പോഴും പലര്‍ക്കും തോന്നിയിട്ടുണ്ടെങ്കിലും ‘എന്ത് തോന്നും?’ എന്നതുകൊണ്ട് പലരും ചെയ്യാറില്ല (ഞാനടക്കം).

അതിന് ധൈര്യം കാണിച്ചുവല്ലോ താങ്കള്‍. എന്നെ ഒരു രീതിയിലും നിരുത്സാഹപ്പെടുത്തിയുമല്ല അത് അവതരിപ്പിച്ചതും!

നന്ദി.

Unknown said...

വിശാലേട്ടാ,
ഈ പോസ്റ്റ് കലക്കി ഓളിയിട്ടു. (ഓളിയിടല്‍ എന്ന പ്രയോഗം എന്റെ ഇന്നവേഷനാ. എപ്പടി?) :-)

ആ തത്തമ്മ പച്ചകളര്‍ ടീഷര്‍ട്ടും ഓറഞ്ച് പാന്റ്സുമിട്ട് വിശാലേട്ടന്‍ നില്‍ക്കുന്നതൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ. :-)

രാവണന്‍ said...

ViSaaletta,

AtipoLi, veenas villyams vaazhakkoomp kalar daaviNiyuduthth.....

Enthaaa upama.. Urvasee saapam sUpper.....

Sorry for writing in manglish (Officil mozhi illla, comantidaathe manassinoru samadhanavummilla)

Raavanan

Anonymous said...

വിശാലൂ,

കഴിഞ്ഞ പോസ്റ്റ്ന്റെ ക്ഷീണം അല്പം മാറിക്കിട്ടി.
-എന്നാ, ആത്മകഥ ഇനിയും പോന്നോട്ടേ, മുഷിയില്ലാ, തെല്ലും!

Anonymous said...

വിശാലാ, ഇതു കലക്കി. ശരപഞ്ജരത്തില്‍ കുതിരക്കു മാലീസിടുന്ന ജയനെ നോക്കി ഷീല നെടുവീര്‍പ്പിട്ടപോലെ എരുമയെ കറക്കുമ്പോഴും നാളികേരം പൊളിക്കുമ്പോഴും തുറുവിടുമ്പോഴും വിറക്‌ വെട്ടുമ്പോഴും വിശാലനെ ആരാധനയോടെ നോക്കുന്ന ചിന്താമണിയെ ഞാന്‍ മനസ്സില്‍ കാണുന്നു.
അതുല്യക്ക് കാര്യം പിടികിട്ടി:-)
നന്നായിട്ടുണ്ടു വിശാലാ.

Anonymous said...

ഓ.ടൊ:
ദില്‍ബൂ, ഓളിയിടുന്നത് കുറുക്കന്മാരല്ലേ?

അരവിന്ദ് :: aravind said...

വെമ്പള്ളീ..ആ ശരപഞ്ജര ഉപമ ഒരൊന്നൊന്നര ഉപമ. :-)))

ദേ വിയെം ചമ്മിയിരിക്കണൂ..:-))

thoufi | തൗഫി said...

ഒരു കിലോമീറ്ററോളം സ്പീഡിലുള്ള
ആ നിന്നുകൊണ്ടുള്ള സൈക്കിള്‍ ചവിട്ടലില്‍
നമ്മടെ ഊരയുടെയും പിരടിയുടെയും സൈക്കിളിന്റെ
പെടലിന്റെയും പരിപ്പിളകിയിട്ടുണ്ടാകുമല്ലൊ..
കാലത്തു തന്നെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ,മനുഷ്യാ...

ഓ.ടോ)ബര്‍ദുബായ് ബസ്റ്റാന്റില്‍ വെച്ചു കാണുമ്പോള്‍
എന്തുവന്നാലും വേണ്ടീല,എന്റെ വക ഒരു മാള്‍ബറൊ പാക്കറ്റ്(കാലി)

Anonymous said...

വിശാലേട്ടാ..,
ഞാന്‍ വിലയിരുത്തിയതൊന്നുമല്ല. എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. എനിക്കറിയാം താങ്കള്‍ മുമ്പ് പറഞ്ഞിട്ടുണ്ട് ഇതൊക്കെയും അനുഭവക്കുറിപ്പുകളാണെന്ന്.ആയതിനാല്‍ ഒക്കെയും അങ്ങിനെ തന്നെയാണ് കാണുന്നതും. ഞാന്‍ പറഞ്ഞത് എഴുത്തിലെ ചില വരികള്‍ മാത്രമാണ്. അതു ഇ-മെയില്‍ ചെയ്യാം.
അനോണികള്‍ (മുകളിലൊ താഴെയൊ അഭിപ്രായം പറഞ്ഞ നമുക്കുള്ളിലെ ആളുകള്‍ തന്നെയെന്ന് എനിക്കറിയാം) അതിനെയൊന്നും ഞാന്‍ മുഖവിലക്കെടുക്കാറുമില്ല.

സു | Su said...

ചിന്താമണി ഡൈവോഴ്സ് ചെയ്ത് പോയത് നന്നായി. ;)

ചിന്താമണി കൊലക്കേസില്‍ വിശാലനും ഒരു പങ്ക് ഉണ്ടല്ലേ ;)

സൂര്യോദയം said...

വിശാല്‍ജീ.... നമിക്കുന്നൂ... താറാക്കൂട്ടതിനും ലജ്ജയുണ്ടല്ലേ..?? ;-) ഹവ്വെവര്‍ കൊച്ചുമുതലാളി കേമന്‍ തന്നെ... :-)

bodhappayi said...

വിശാലഗഡി ബാക്ക് ഇന്‍ ഫുള്‍ ഫോം... :)

വായിച്ചു ചിരിച്ചു മറിഞു. കേരളാ പോലീസിനെകൊണ്ട് ഉപകാരമില്ലന്നാരു പറഞു... :)

Anonymous said...

കേരള പോലിസിന്‌ നന്ദി പറയുന്നില്ലേ..ഓടിച്ചതിന്‌.. അതുകൊണ്ടല്ലേ "തിങ്കിംഗ്‌ ബെല്‍" ഡൈവോഴ്സ്‌ ചെയ്തത്‌
..വിശാല്‍ജീ .. 'തിങ്കിംഗ്‌ ബെല്‍' കലകലക്കി..

കൃഷ്‌ | krish

ഷാ... said...
This comment has been removed by a blog administrator.
ഷാ... said...

അപ്പോ ഈ കൂത്തുപറമ്പ് വെടിവെപ്പു നടന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, നമ്മുടെ ‘ഷിറ്റ്’ ചേട്ടന് മറ്റൊരു ‘ചിന്താമണി കൊലക്കേസ്‘ കൂടി അന്വെഷിക്കേണ്ടി വന്നേനെ .

അല്ലെങ്കില്‍ ബ്ലോഗ് ലോകത്തെ ഇപ്പോഴത്തെ ഈ ഹീറോയെ, ഊളമ്പാറയിലേയോ, കുതിര വട്ടത്തേയോ, ഇരുളടഞ്ഞ ഏതെങ്കിലുമൊരു സെല്ലില്‍, ജഡ പിടിച്ച മുടിയില്‍ നിന്നും പേനെടുത്ത് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന രീതിയില്‍ കാണേണ്ടി വന്നേനെ അല്ലേ?.



വിശാലേട്ടോ.. ഞാന്‍ ഓടി തടി എടുത്തു.....

Kumar Neelakandan © (Kumar NM) said...

വിശാലന്‍ ഇങ്ങനെ പുതുമകള്‍ എഴുതിക്കൂട്ടുമ്പോള്‍ ആവര്‍ത്തന വിരസതയില്ലാത്ത ഒരു കമന്റുപോലും ഇവിടെ എഴുതിവയ്ക്കാന്‍ കഴിയാത്തതില്‍ വിഷമവും വിമ്മിഷ്ടവും. എന്താ ചെയ്ക?

പതിവുപോലെ എന്ന പല്ലവി പാടാം.
:)

ഉത്സവം : Ulsavam said...

വിശാല്‍ജീ സൂപ്പറ്...:-)

സഹൃദയന്‍ said...

കൊറച്ചു കൂടിയൊന്നു
സെറ്റപ്പാക്കായിരുന്നു വി.എം

Anonymous said...

താറാക്കൂട്ടം നാണിച്ച്‌ തല താഴ്ത്തിയതു ഉഗ്ഗ്രന്‍ എയ്റ്റം ആണ്‌, അടിപൊളി അണ്ണാ നിങ്ങളു പുലി തന്നെ...... എല്ലാം കലക്കി.

ammu said...

ആണുങ്ങളുടെ ഒരു കാര്യം! ലോകരാജ്യങ്ങളുടെ എന്തിനു, ശൂന്യാകാശത്തിലെ വരെ കാര്യങ്ങളാണ് തലയില്‍ എന്നു പറയും , വീടിനുപുറത്താണ് ലോകം എന്നിട്ടെന്താ , ദേ രണ്ടുവരി എഴുതാന്‍ തുടങ്ങിയാല്‍ കൌമാരത്തില്‍ കുറ്റിബീഡി വലിച്ചതും കുളിസീന്‍ നോക്കീതും കക്കൂസീപ്പോയതും ഒക്കെ ‘വിശാലമായി’ട്ടങ്ങെഴുതും..ഓര്‍ക്കാന്‍ , രസിക്കാന്‍ , പങ്കുവയ്ക്കാന്‍ മറ്റൊന്നുമില്ലാത്ത പോലെ. പ്രവാസികള്‍ എന്തുകൊണ്ടിങ്ങനെ പഴമ്പുരാണത്തില്‍ മാത്രം രസം കാണുന്നു ആവോ. ജബലലീല്‍ ഡൈലി പോയി വരണതല്ലെ, ഈ സുന്ദരമായ ഭാഷയും നര്‍മ്മവും വച്ച് വര്‍ത്തമാനത്തോട് കൂടി നീതി കാണിച്ചൂടെ.. അതോ ഇനി വല്ല അറബികളും എഴുതിയത് തിരഞ്ഞു വായ്ക്കേണ്ടി വരുമോ !

അസംഘടിത

Anonymous said...

വിമന്‍ മാഷെ, കഥ കലക്കി.

ബാലവലിയുടെ ബീഡിപാഠങ്ങള്‍ എന്ന് പോസ്റ്റ് എവടെപോയി?

അതിലൊരു പബ്ലിക് സര്‍വീസ് മെസ്സേജിടണം; അലക്കൊഴിഞ്ഞിട്ടാവാം കാശിക്കു പോക്ക് എന്നു വിചാരിച്ച് വീക്കെന്റായി അലക്കൊഴിഞ്ഞപ്പോഴെക്കും കാശിക്കുള്ള വണ്ടി പോയി.

അതും കലക്കീട്ടോ.

Anonymous said...

കിടിലൊല്‍കിടിലം

P Das said...

:)

മുക്കുവന്‍ said...

വിശാലേട്ടാ... എന്തൊരു ഉപമകള്‍? എല്ലാ പൂരാണങളും വായിക്കാറുണ്ടെങ്കിലും കമെന്റാന്‍ മടിച്ചു. ഇന്നാ പേടി മാറ്റി.

കലക്കി ഗഡി...

Sona said...

ഇന്നാണ് ഇതു വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായത്..എന്നും രാവിലെ “പോത്തന്‍ വാവയേയും“ കണ്ട് തിരിച്ചുപോവാ പതിവ്..
നൈറ്റിയിട്ട്‌ ബെഡ്‌ കോഫിയുമായി വന്നു വിളിച്ചുണര്‍ത്തുന്ന് ചിന്താമണിയും,ഉണര്‍ന്നു ഈ “കണിയെ” മുന്നില്‍ കാണുംബൊള്‍ ഉള്ള ആ പരവേശവും,ശരിക്കും ഞാന്‍ കണ്ടൂട്ടോ..ഹ ഹ ഹ ഹ...

തറവാടി said...

വിശാലേട്ടാ , വായിക്കാന്‍ വൈകി,
നന്നായിരിക്കുന്നു.

അനംഗാരി said...

വിശാല്‍ജി,
എന്നാലും, കൊതുമ്പും, ചൂട്ടും, തേങ്ങയും, പിന്നെ കരിവളയുമൊക്കെ കൊടുത്ത് എല്ലാ കൊച്ചുമുതലാളിമാരും ചെയ്യുന്ന പോലെ...
അവസാനം കയ്യൊഴിഞ്ഞത് ഒട്ടും ശരിയായില്ല.മുതലാളിമാര്‍ തൊഴിലാളി വര്‍ഗ്ഗത്തോട് കാണിക്കുന്ന വഞ്ചന.....

ഓ:ടോ:
അസംഘടിത പറഞ്ഞത് കേട്ടോ?
ആ സ്വരത്തിന്റെ അര്‍ത്ഥം വായിച്ചെടുക്കൂ.

Visala Manaskan said...

കലാസ്നേഹികളേ ഫ്രന്‍സേ..

ചിന്താമണിയേയും എറ്റെടുത്ത നിങ്ങള്‍ക്ക് വീണ്ടും നന്ദി പറയുന്നു.

ഇഞ്ചി :)

ഇഞ്ചിപ്പെണ്ണാളേ, ഇഷ്ടമായെന്നറിഞ്ഞ് ഞാന്‍ സന്തോഷിക്കുന്നു.

സ്വാര്‍ത്ഥന് :)

ഉം ഉം..അപ്പോള്‍ കുറച്ച് പേര്‍ മനസ്സിലോടിയെത്തി ല്ലേ?

അമ്പി :)

നമോവാകം അമ്പിയേ. മാള്‍ബറോ വേണം ന്നില്ല്യ. ഈ പോസ്റ്റ് നമ്മുടെ ഫാമിലി വായിച്ച് “എന്താ ചേട്ടാ..എല്ലാവരും മാള്‍ബറോയുടെ കാര്യം പറയണേ?” എന്ന് ചോദിച്ചു. അതിനെപ്പറ്റി ‘ബാലപാഠ‘ത്തില്‍ കൂടുതല്‍ ക്വോട്ടിങ്ങുള്ളത് കൊണ്ടാ മുന്‍ പോസ്റ്റ് വാര്‍ഫുട്ട് ബേയ്സില്‍ ഡ്രാഫ്റ്റാക്കി സേവ് ചെയ്തേ.. എന്തിനാ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണേ?ഹിഹി.

റെഡിച്ചായോ :)

താങ്ക്യു മാഷേ. സപ്പോര്‍ട്ട് തുടരുമല്ലോ?

അച്ചു :)

സന്തോഷം. ഞാന്‍ മനപ്പൂര്‍വ്വം മാറ്റം വരുത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല, പിന്നെ കുറെയായില്ലേ? വളരെ ഇഷ്ടപ്പെട്ടവ കിട്ടിയാല്‍ മാത്രം പോസ്റ്റ് ചെയ്യാമെന്ന് വച്ച് മിണ്ടാതെ ഇരിക്കണം എന്നൊക്കെ ചിലപ്പോള്‍ തോന്നും. പിന്നെ ‘അല്ലെങ്കില്‍ വേണ്ട, ഇതും കൂടെ അവിടെ കിടക്കട്ടേ’ എന്ന് വക്കും!

ബിന്ദു :)

സന്തോഷം. പുതിയവയൊന്നും എഴുതുതാത്തതെന്ത്?

സ്‌നേഹിതന്‍ :)

എല്ലാ പോസ്റ്റിലും കയ്യൊപ്പ് വക്കാന്‍ കാണിക്കുന്ന സന്മനസ്സില്‍ ഒരു പാട് നന്ദി.

ആദി :)

മോനേ.. മണ്ണെണ്ണ കഴിഞ്ഞുതുടങ്ങിയതിനാല്‍ വെട്ടം കുറഞ്ഞതിന് ചിമ്മിണീയെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം?

പാഷാണം :)

ഇപ്പോള്‍ ശരിയായില്ലേ?

കരിം മാഷ് :)

സന്തോഷം മാഷേ. നാട്ടില്‍ നിന്നെത്തിയതിന്റെ വിഷമം മാറിയെന്ന് കരുതുന്നു.

Anonymous said...

very intrestive post

thanks very much

ജിസോ ജോസ്‌ said...

കൂത്തുപറന്വു വെടിവെപ്പു കാരണം പാര്‍ട്ടിക്കാര്‍ക്കു അല്ലാതെ വിശാലനു ആണല്ലോ നേട്ടമായതു...ഞങ്ങളൊക്കെ പുറത്തു പൊകാതെ വീട്ടിനകത്തിരിക്കണ സമയത്തു ചുള്ളന്‍ ചിന്താമണിയുടെ മുന്‍പ്പില്‍ പ്രകടനം നടത്തുവായിരുന്നല്ലേ (ആ ദിവസങ്ങളില്‍ കൂത്തുപറന്വില്‍ ആയിരുന്നു ഈയുള്ളവന്റെ വാസം)

കൊള്ളാം നന്നായിടുണ്ടു...ആശംസകള്‍.....

Anonymous said...

:-)

Anonymous said...

..അസംഘടിതയുടെ കമന്റില്‍ പ്രചോദിതയായി.പ്രിയംവദയ്ക്ക്‌ തോന്നുന്നത്‌..

കൊടകരയിലെ മൂന്നു പറ കണ്ടത്തിലെ മണ്ണിന്റെ മണമുള്ള , സുന്ദരവവും സരസവുമായ ഭാഷ കൈവശമുള്ള VM ,പെട്രോളിന്റെ മണമുള്ള
കഥകള്‍ പറഞ്ഞാലും കേള്‍വിക്കാര്‍ കുറയില്ല. മോട്ടോര്‍ ചെളി വലിക്കാന്‍ തുടങ്ങി എന്നു പറഞ്ഞീ
പുരാണം നിറുത്തികളയല്ലെ ..എണ്ണ കിണറില്‍ നിന്നായാലും സംഗതി മുഷിയില്ല..ഇതൊക്കെ ഗള്‍ഫുകാര്‍ മാത്രമല്ലല്ലൊ വായിച്ചു രസിക്കുന്നത്‌.

ഈ ബൂലോകത്തില്‍ nostalgic കഥകള്‍ കേള്‍ക്കാനും കൂടിയാ പ്രധാനമായും വരുന്നെ. എന്നാലും മറുനാടന്‍ വിശേഷങ്ങള്‍,അമളികല്‍ (ആത്മ പ്രശംസ ഒഴിച്ചു) ഒക്കെ പ്രിയതരമാവാതിരിക്കുമോ?

ദേവന്‍ said...

പ്രിയംവദേ,
കൊടകരപുരാണത്തിന്റെ പശ്ചാത്തലം കൊടകര ആയിരിക്കേണ്ടേ, അതാവും വിശാലന്‍ അവിടെ നിന്നും വിടാത്തത്‌. ഗള്‍ഫുപുരാണങ്ങള്‍, അമേരിക്കന്‍ പുരാണങ്ങള്‍, യൂറോപ്പിന്റെ വടക്കറ്റത്‌ ഹിമപാതങ്ങളെയും ഹിമാനികളെയും ഹിമക്കരടികളെയും ഹിമ്മാറുകളെയും തെല്ലും ഭയക്കാതെ വെറും കയ്യും വീശി രാജ്യാതിര്‍ത്തികള്‍ ചാടിയും നീന്തിയും ഇഴഞ്ഞും നിരങ്ങിയും കടന്ന ഒരു ബ്ലോഗന്റെ വീരഗാഥകള്‍, ലോകത്തിന്റെ സര്‍വ്വ സര്‍വ്വേക്കല്ലും എണ്ണിയേ അടങ്ങൂ എന്നു വാശിപിടിച്ചിരിക്കുന്ന ജേക്കബിന്റെ ഫോട്ടോ ബ്ലോഗ്‌, അലിഫിന്റെ നൈജീരിയന്‍ വിശേഷം, ഫൈസലും ബിജു ആബേല്‍ ജേക്കബും സ്വാര്‍ത്ഥനും കൂടി ഖത്തറിലിട്ട്‌ അകം പുറം കുടഞ്ഞ്‌ റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിറ്റിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്‌, ഡാലിയുടെ ഇസ്രയേല്‍, വക്കാരി എഴുതിയിരുന്ന ജപ്പാന്‍, ബൂലോഗത്ത്‌ ലോക വിശേഷങ്ങള്‍ക്ക്‌ തെല്ലും പഞ്ഞമില്ല.

തീം ബ്ലോഗ്‌ ആയ കൊ പു. നൊപ്പം വിശാലനൊരു അന്താരാഷ്ട്ര ബ്ലോഗും കൂടി തുടങ്ങിയാലും രസമായിരിക്കും സംശയമില്ല, പക്ഷേ കൊടകരക്ക്‌ വേറേ പുരാണമെഴുത്തുകാരനില്ല, അതുകൊണ്ട്‌ ഇതേല്‍ അലംഭാവം കാണിച്ചാല്‍ വിശാലനെ "ശുട്ടിടുവേന്‍".

Anonymous said...

അതെയോ ദേവരാഗം ചേട്ടാ? ഇത്രയൊക്കെ ബൂലോഗത്തില്‍ ഉണ്ടോ??..ഞനൊരു ബൂലോഗം കണ്ടുപിടിച്ച കൊളംബസ്‌ ആയിട്ടു നാള്‌ കുറച്ചേ ആയുള്ളു.


VMഎന്നും കൊടകരയില്‍ പൊയീ വരുന്ന ആളായതിനാല്‍ വിഷയദാരിദ്ര്യം വരാന്‍ ചാന്‍സില്ല ..എങ്കിലും
VM പറഞ്ഞ ഒരു മറുപടി കമന്റ്‌ -ന്റെ പ്രതികരണം കൂടിയയിരുന്നു എന്റേത്‌ ..അല്ലെങ്കിലും നിങ്ങള്‍ ആണുങ്ങളുടെ "വെടിവട്ടത്തില്‍" പെട്ടു ഞങ്ങള്‍ സ്ത്രീ ജനങ്ങള്‍ കേള്‍ക്കാതെ പോവുന്ന കഥകളാണിതെല്ലാം ..അതിനീ ബ്ലോഗുലകത്തിനോടു കടപ്പെട്ടിരിക്കുന്നു..

Santhosh said...

കലക്കി, വിശാലാ! [ഞാനും കൂടി പറയാത്ത കുറവേ ഉണ്ടായിരുന്നുള്ളൂ:)]

Anonymous said...

തരക്കേടില്ലല്ലോ

ഡാലി said...

ഹ‌വെവര്‍, വാഴക്കൂമ്പ് കളര്‍ ഒരു വീക്ക്നസ്സ് ആണല്ലെ?
കൊടകരയൊക്കെ കാണണ വൈക്കോല്‍ ഉണങ്ങനിട്ട വീടിന്റെ ഒരു വ്യു മനസ്സില്‍.
ആറാട്ട്‌പുഴ പൂരത്തിന്റെ പാടത്തല്ലേ വിശാലേട്ടാ ആ ചവറു മമ്മുട്ടി പടം പല്ലാവൂര്‍ ദേവനാരായണന്റെ ഒരു പാട്ട് സീന്‍?
ഇതൊക്കെയല്ലണ്ട് ഇവിടെ എന്താ പറയാ?

sreeni sreedharan said...

വിശാലേട്ടന്‍റെ ബ്ലോഗ്ഗില്‍ വരുമ്പോള്, സിനിമയില്‍ ജഗതിയെയൊക്കെ കാണുമ്പോള്‍ ‘ഓട്ടോമാറ്റിക്കായി’ ചിരി വരുന്നതു പോലെ, സന്തോഷവും ചെറുപുഞ്ചിരിയും വരും, എന്താണാവോ :)

മുല്ലപ്പൂ said...

ആ കളര്‍ കോമ്പിനേഷന്‍, ആഹ.. :)
വിശാലന്റെ അടുത്ത പടം വരക്കുന്ന ഗഡികള്‍ അതൊന്നു നോട്ട് ചെയ്തെങ്കില്‍...

Anonymous said...

അസ്സലായി‍‍‌‌.........ഉശിരന്‍

Anonymous said...

അസ്സലായി‍‍‌‌.........ഉശിരന്‍

Anonymous said...

കൊള്ളാം രസചാരട്‌ പൊട്ടാതെ ഒടുക്കം വരെ..
ക്ലൈമാക്സ് പെട്ടെന്നായോ എന്നും തോന്നി.
കൂടുതല്‍ പ്രതീക്ഷിക്കുന്നു

അനിയന്‍കുട്ടി | aniyankutti said...

ente visaleeeeetaaaaaaa...
malayalam font illa..kshamikkanam..
PAKSHEEEEE....enikkinnu abhinandichu marikkanam....ho...
viswasahithyathil malayalathil ninnoru sambhavanayethedi njan oru paadalanjittundu..oru bhranthaneppole...innu njan krithaavullavanaayi...che..kritharthanaayi...njan kazhimbram enna kochu gramathile anthevasiyayirunnu, kurchu kaalam munpu vare...[kazhimbram, irinjalakkudayude nere padinjaare attamanu..kadaltheerathulla sundaramaaya oru desam...]innu paandinaattil tech-coolie aayi joly edukkunnu... masam thudangumbol accountil vannu veezhunna nanayangalude kilukkavum pinne allara chillara jeevitha prasnangalum mathramaanu ivide ennepolulla paavam yuva-malayali-athmakkale pidichu nirtthunnathu...
visalettante krithikal vaayuikkumbo kazhimbrathu koodi nadakkunna poleyaanu..ente visaletta...oraayiram nandi... njan kaalangalkku sesham manassu niranjonnu chirichathu innaanu...
innanu njan ee blog vaayikkan thudangiyathum... iniyippo aarenkilum ente hobby enthanennu chodichal parayaan onnu koodiyaayi... njangalude swantham kodakarapuranam!!!

അനിയന്‍കുട്ടി | aniyankutti said...

ente visaleeeeetaaaaaaa...
malayalam font illa..kshamikkanam..
PAKSHEEEEE....enikkinnu abhinandichu marikkanam....ho...
viswasahithyathil malayalathil ninnoru sambhavanayethedi njan oru paadalanjittundu..oru bhranthaneppole...innu njan krithaavullavanaayi...che..kritharthanaayi...njan kazhimbram enna kochu gramathile anthevasiyayirunnu, kurchu kaalam munpu vare...[kazhimbram, irinjalakkudayude nere padinjaare attamanu..kadaltheerathulla sundaramaaya oru desam...]innu paandinaattil tech-coolie aayi joly edukkunnu... masam thudangumbol accountil vannu veezhunna nanayangalude kilukkavum pinne allara chillara jeevitha prasnangalum mathramaanu ivide ennepolulla paavam yuva-malayali-athmakkale pidichu nirtthunnathu...
visalettante krithikal vaayuikkumbo kazhimbrathu koodi nadakkunna poleyaanu..ente visaletta...oraayiram nandi... njan kaalangalkku sesham manassu niranjonnu chirichathu innaanu...
innanu njan ee blog vaayikkan thudangiyathum... iniyippo aarenkilum ente hobby enthanennu chodichal parayaan onnu koodiyaayi... njangalude swantham kodakarapuranam!!!

Riaz Hassan said...

how u writing like these, really i am getting so jealousy to u....i am really enjoying, keep it up.. u have long way to go...

Satheesh K.G. said...

Sajeeve,

Congratulations. Really a nice presentation. Very recently got the link from a friend in Bangalore. Heard from him that you are an old student of IRS Trichur. I'm a close friend of Johnettan. Want to talk to you. Would it be possible to convey your details in my personal mail address, chithira1@vsnl.com ?

with regards

K.G.Satheesh
New Delhi

Anonymous said...

kalakki vishaleeeeeeeeeeettaaaaaa

asuyalu said...

akalakki vishaaletta...

Anonymous said...

super ..............