Thursday, December 21, 2006

മാണിക്യേട്ടന്റെ ദുര്‍വിധി

ശ്രീമാന്‍ തുമ്പരത്തി തങ്കപ്പേട്ടന്റെ സല്പുത്രി കുമാരി പരിമളം അടുക്കളകിണറില്‍ ചാടിയ സംഭവം കാലത്തിന്റെ കുതികുത്തിയൊഴുക്കില്‍ പെട്ട്‌ വീട്ടുകാരും മറന്നു, നാട്ടുകാരും മറന്നു, എന്തിന്‌ ചാടിയ പരിമളം പോലും മറന്നു.

പക്ഷെ, വയ്കോല്‌ മാണിക്യേട്ടന്‌ അതത്ര എളുപ്പം മറക്കാന്‍ പറ്റുന്നൊരു സംഭവമായിരുന്നില്ല!

സത്സ്വഭാവിയും ദിവസേന ജോലിക്ക് പോകുന്നവനും അവനവന്റെ വീട്ടിലിരുന്ന് കുടിച്ച്‌ അവനവന്റെ വീട്ടില്‍ തന്നെ കിടന്നുങ്ങുകയും ചെയ്തിരുന്ന നല്ല തങ്കപ്പെട്ട മനുഷ്യന്‍ ശ്രീ. തങ്കപ്പേട്ടനും ശാന്തേച്ചിക്കും മക്കള്‍ രണ്ടുപേരാണ്‌. മൂത്തത്‌ പരിമളം. പിന്നെ പത്തുവയസ്സിന്‌ താഴെ, പാത്ത അഥവാ പാര്‍ത്ഥസാരഥി.

സംഗതി പരിമളം അമ്മ ശാന്തേച്ചിയെ പോലെത്തന്നെ വാണിവിശ്വനാഥ്‌ ജീവന്‍ടോണും കൂടി കഴിച്ച പോലെയൊരു ഫിഗറായിരുന്നെങ്കില്‍തന്നെയും, സൌന്ദര്യം പാരമ്പര്യമായി കൈവന്ന ഒരു ശരാശരി കൊടകരക്കാരി തന്നെയായിരുന്നു.

എന്നിട്ടും ‍ ജില്ലയില്‍ അന്ന് കെട്ടാന്‍ മുട്ടി നില്‍ക്കുന്ന സ്വജാതിയില്‍ പെട്ട ഒരുമാതിരി ആണുങ്ങളെല്ലാം വന്ന് ശാന്തേച്ചിയുടെ കുമളിയില്‍ ജോലിയുള്ള ആങ്ങള കൊണ്ടുവന്ന സപെഷല്‍ ചായപ്പൊടിയിട്ടുണ്ടാക്കിയ പാല്‍ ചായ കുടിച്ച് കൊക്കുവടയും തിന്ന് പോയെങ്കിലും, ചൊവ്വാദോഷമെന്ന ഗുണത്തിന്റെ സഹായത്താല്‍ പരിമളത്തിന്‌ വേണ്ടി ഒരു തട്ടാനും താലിമാല പണിയേണ്ടി വന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ല!

ഇരുപത്തിരണ്ടാം വയസ്സില്‍, ആലോചന തുടങ്ങിയ കാലത്ത്‌, 'ചെറുക്കന്‍ അമേരിക്കയില്‍ ജോലിക്കാരനാവണം, കട്ട മീശയും താടിയും ചുരുണ്ട മുടിയും വേണം' എന്നിങ്ങനെയൊക്കെയായിരുന്നു തങ്കപ്പേട്ടന്റെ ഡിമാന്റെങ്കില്‍, കൊല്ലങ്ങള്‍ കൊഴിയുന്തോറും സിങ്കപ്പൂര്‍, ദുബായ്‌, ഖത്തര്‍, ഉമ്മല്‍ക്വോയിന്‍, സൌദി, എന്നിങ്ങനെ താഴോട്ട്‌ പോന്ന് പോന്ന് അവസാനം ഇരുപത്തെട്ട്‌ വയസ്സായപ്പോഴേക്കും "ചേരുന്ന ജാതകമുള്ള ഒരു ആണായാല്‍ മാത്രം മതി" എന്ന നിലപാടില്‍ എത്തുകയായിരുന്നു.

പട്ടാളക്കാരന്റെ പ്രപ്പോസല്‍ നാല്‍പത്തിരണ്ടാമത്തെ ആയിരുന്നു.

നല്ല ഭര്‍ത്താക്കന്മാരെ കിട്ടാന്‍ കരയിലെ പെണ്ണുങ്ങള്‍ തിങ്കളാഴ്ചവ്രതമെടുത്തപ്പോള്‍ പാവം പരിമളം, ആഴ്ചയിലെ ഏഴുദിവസവും വ്രതമെടുത്ത് പോന്നു. വ്രതങ്ങളായ വ്രതങ്ങളെടുത്തും നേര്‍ച്ചകള്‍ നേര്‍ന്നും പട്ടാളക്കാരനുമായി കല്യാണം അങ്ങിനെ ഏറെക്കുറെ ഉറച്ചമട്ടായിരിക്കുമ്പോഴായിരുന്നു, 'പരിമളം കൊടകരയിലുള്ള ഏതോ ഒരുത്തനുമായി പ്രേമമാണെന്ന കള്ളക്കഥയുണ്ടാക്കി‌' ഒരു അനോണിമസ് കമന്റ് ചെക്കന്‍ വീട്ടുകാര്‍ക്ക്‌ കിട്ടുന്നത്‌.

അന്ന് തങ്കപ്പേട്ടന്റെ വീട്ടില്‍ ആരും കാലത്ത് കൂര്‍ക്ക ഉപ്പേരി കൂട്ടി കഞ്ഞികുടിച്ചില്ല. ഉള്ളിസാമ്പാറ് കൂട്ടി ഉച്ചക്ക് ചോറുമുണ്ടില്ല.

ഡാര്‍ജിലിങ്ങിലെ തണുപ്പുള്ള രാവുകളില്‍ പട്ടാളക്വോര്‍ട്ടേഴ്സിലെ ഇരുമ്പുകട്ടിലില്‍, ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ കരിമ്പടം പുതച്ച്‌, മധുവിധു ആഘോഷത്തിന്റെ ജഞ്ഞലിപ്പ്‌ ഓര്‍ത്ത്‌ നാണം കൊണ്ട് ചുമന്ന മുഖം പൊത്തി ആരും കാണാതെ ചിരിച്ച്‌ നടന്ന ആ സാധുവിന്റെ ആ നാല്‍പത്തിരണ്ടാമത്തെ സ്വപ്നവും അങ്ങിനെ വാടിക്കരിഞ്ഞുണങ്ങിപ്പോകുമെന്ന് ഉറപ്പായി.

എതത്തര്‍ക്കത്തിന്റെ പേരില്‍ കുറെക്കാലമായി ശീതശത്രുത്വം ഉള്ള അയല്‍ക്കാരനും ബന്ധുവുമായ രാജേട്ടനാണ്‌ ഊമക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തീരുമാനത്തിലെത്തുകയും‌, തങ്കപ്പേട്ടനും ശാന്തേച്ചിയും പാത്തയും രാജേട്ടനുമായി ഒരു തുറന്ന യുദ്ധത്തിന്‌ തയ്യാറെടുത്തുകൊണ്ട്‌ മുവന്തിനേരത്ത് മുറ്റത്തുനിന്ന് മൂപ്പരുടെ അപ്പന്‌ വിളിച്ചു.

"എടാ ചെറ്റേ.. എന്റെ മോള്‍ടേ കണ്ണീട് പൊടിഞ്ഞത് കണ്ണീരല്ലാടാ.., ചോരയാണെടാ. ദൈവം ചോദിക്കുമെടാ നിന്നോട് ഇതിന്. ‍നിനക്കുമുണ്ടെടാ വളര്‍ന്ന് വരുന്ന ഒരു മോള്‍. അത്‌ മറക്കണ്ടടാ'

എന്ന് പറഞ്ഞ്‌ തുടങ്ങി പരസപരം ദുഷ്ടാ, പന്നീ, പേട്ടേ, പട്ടി, ചെറ്റേ, പിത്തക്കാടി എന്നീ ചെറുതെറികള്‍ സ്റ്റാര്‍ട്ടറായി പറഞ്ഞു തുടങ്ങിയ സമയത്ത്‌,

"നിന്റെ മോള്‍ മുടക്കാച്ചരക്കായി പോയെങ്കില്‍ അതിനെ ചാലക്കുടി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കെടാ.. തൊരപ്പന്‍ തങ്കപ്പാ.. അറിയാത്ത കേസിന് അയല്പക്കക്കാരെ മെക്കട്ടുകയറാന്‍‍ നില്‍ക്കാതെ"

രാജേട്ടന് പറഞ്ഞ ആ അതിക്രൂരമായ ഡയലോഗ്‌ കേട്ട്‌ ചങ്ക്‌ കലങ്ങിയ പരിമളം “എനിക്കിനി ജീവിക്കണ്ട” എന്ന് പറഞ്ഞ് അടുക്കളയോട്‌ ചേര്‍ന്നുള്ള പതിനാറു‍ കോല്‍ താഴ്ചയുള്ള കിണറ്റില്‍ ഓടിച്ചെന്ന് ചാടുകയായിരുന്നു.

സംഗതി പരിമളം കിണറ്റില്‍ പോയതോടെ വാഗ്വാദത്തിന് പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ വന്നു. കിണറ്റില്‍ വീണ ശബ്ദത്തിന്റെ എക്കോ നിലക്കും മുന്‍പേ ശാന്തേച്ചിയും തങ്കപ്പേട്ടനും ഒന്നിച്ചു നിലവിളിച്ചു.

"ഞങ്ങടെ പരിമളത്തിനെ രക്ഷിക്കൂൂൂൂൂൂൂു......................"

പെട്ടെന്നുള്ള ആ കരച്ചിലിലും ബഹളത്തിലും വൈരാഗ്യം മറന്ന രാജേട്ടന്‍, അകലെയുള്ള ബന്ധുക്കളേലും നല്ലത്‌ അടുത്തുകിടക്കുന്ന ശത്രുവാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്‌, വേലി ചാടിക്കടന്നോടി വരുന്നതും പിന്നെ കിണറ്റിലേക്കെടുത്ത്‌ ചാടുന്നതുമാണ്‌ പിന്നെ കണ്ടത്‌.

രാജേട്ടനും സേയ്ഫായി കിണറ്റില്‍ എത്തിയെന്ന് മനസ്സിലായ ഉടനേ, രാജേട്ടന്റെ ഭാര്യ ഒറ്റ ക്കരച്ചില്‍‌.

"എന്റെ രാജേട്ടനെ രക്ഷിക്കൂ.... രാജേട്ടന്‌ നീന്താനറിയില്ലേ..."

നീന്താനറിയാത്ത ഈ പൊട്ടന്‍ കിണറ്റില്‍ വീണ ആളേ രക്ഷിക്കാന്‍ ചാടിയതെന്തിന്‌? എന്നൊന്നും ആലോചിക്കാന്‍ പറ്റിയ സിറ്റുവേഷന്‍ അല്ലാതിരുന്നെങ്കിലും തങ്കപ്പേട്ടന്‍ ആലോചിക്കാതിരുന്നില്ല.

ഒരു കൂട്ടര്‍ പരിമളത്തിനെ രക്ഷിക്കാനും മറു കൂട്ടര്‍ രാജേട്ടനെ രക്ഷിക്കാനും പറഞ്ഞ്‌ കരഞ്ഞപ്പോള്‍ പാത്ത പുതിയ ഒരു ഐഡിയയുമായി രംഗത്ത്‌ വന്ന് ഇങ്ങിനെ വിളിച്ചു.

"ഞങ്ങടെ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ആ ഉദ്ദേഗജനകമായ സന്ദര്‍ഭത്തിലും തങ്കപ്പേട്ടന്‌ തന്റെ മോനെക്കുറിച്ച്‌ അഭിമാനം തോന്നി.

അങ്ങിനെ അവരെല്ലാവരും എല്ലാ വൈരാഗ്യവും മറന്ന് ഒന്നായി ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ ഒരുമിച്ച്‌ കരഞ്ഞു:

"ഞങ്ങടേ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ഈ സമയത്താണ്‌, വൈക്കോല്‍ ബിസിനസ്സ്‌ കഴിഞ്ഞ്‌ പതിവ് നൂറ്റമ്പത്‌ അടിച്ച്‌ നല്ല ജില്‍ ജില്‍ ന്നായി ഇടവഴിയിലൂടെ നമ്മുടെ വക്കോല്‍ മാണിക്ക്യേട്ടന്‍ പോകുന്നത്‌.

രക്ഷിക്കാനുള്ള കരച്ചില്‍ കേട്ട്‌, അത്യാവശ്യം കിണറുകുത്ത് വശമുള്ള, നീന്തല്‍ ജന്മസിദ്ധമായി കിട്ടിയിട്ടുള്ള മാണിക്ക്യേട്ടന്‍ അങ്ങോട്ടോടി ചെല്ലുകയും,

"ആരും ഇനി വെപ്രാളപ്പെടേണ്ട, ഞാന്‍ രണ്ടിനേയും പുഷ്പം പോലെ രക്ഷപ്പെടുത്തിക്കോളാം.. നിങ്ങള്‍ എവിടെന്നെങ്കിലും ഒരു കയറെടുക്ക്“

പക്ഷെ, പരിമളത്തിന് ഇങ്ങിനെ കിണറ്റീ ചാടാന്‍ പ്ലാനുണ്ടായിരുന്നെന്ന് യാതൊരു ക്ലൂവും മുന്‍പ് കിട്ടാതിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കിണറ്റിലിറങ്ങാന്‍ പറ്റിയ കയറൊന്നുമില്ലായിരുന്നു.

വേയ്സ്റ്റാക്കാന്‍ അധികം സമയമില്ലാതിരുന്നതുകൊണ്ട്, മാണിക്യേട്ടന്‍ കുറച്ച്‌ റിസ്ക്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

കിണറിനികത്ത്‌ ഒരു മോണോ ബ്ലോക്ക്‌ പമ്പ്‌ കെട്ടി ഞാത്തിയിട്ടുണ്ട്‌. അതിന്റെ പൈപ്പ്‌ മുകള്‍ വരെ ഉണ്ട്‌. അതേല്‍ പിടിച്ച്‌ പമ്പ്‌ വരെ ഇറങ്ങിയാല്‍, പിന്നെ കുറച്ച്‌ ദൂരം ചാടുകയല്ലേ വേണ്ടൂ!

അങ്ങിനെ, മാണിക്കേട്ടന്‍ മുണ്ട് ചേകവന്മാരെപോലെ പിറകിലേക്ക് ചുറ്റിക്കെട്ടി, ‘മുത്തപ്പാ കാത്തോളണേ’ എന്ന് പറഞ്ഞ് കിണറ്റിന്‍ കരയില്‍ ഒന്ന് തൊട്ട് വന്ദിച്ച് താഴോട്ടിറങ്ങി.

മാണിക്യേട്ടന്‍ പൈപ്പില്‍ പിടിച്ച്‌ താഴോട്ട്‌ ഒരു സ്റ്റെപ്‌ വച്ചതേ കണ്ടുള്ളു. പിന്നെ നൂറേ നൂറില്‌ ശൂുന്ന് ഒരു പോക്കായിരുന്നു താഴോട്ട്‌.

താഴെവരെ എത്താന്‍ കാല്‍കുലേറ്റ്‌ ചെയ്ത സമയത്തിന്റെ പത്തിലൊന്ന് നേരം കൊണ്ട്‌, നാളികേരം ചിരകാന്‍ ചിരമുട്ടിയില്‍ കവച്ചിരിക്കുന്ന ആളെപ്പോലെയൊരു പൊസിഷനില്‍, കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടന്‍ കണ്ടിരിക്കണം!

മാണിക്യേട്ടനും ക്രാഷ് ലാന്റ് ചെയ്തതോടെ കിണറ്റിലെ ഗസ്റ്റുകളുടെ എണ്ണം അങ്ങിനെ മൂന്നായി.

പിന്നീട് ഏണി കെട്ടിയിറക്കി പരിമളത്തെയും രാജേട്ടനെയും കരക്ക്‌ കയറ്റി. മാണിക്യച്ചേട്ടായിയെ അതേ ഇരിപ്പില്‍ പമ്പോടു കൂടെ തന്നെ പൊക്കി എടുത്ത്‌ കരക്കെത്തിക്കുകയായിരുന്നാണ് കേള്‍വി.

പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു.

ഹവ്വെവര്‍, അന്വേഷണത്തില്‍‍ ഊമക്കത്തില്‍ പൊരുളില്ലെന്ന് മനസ്സിലാക്കിയ പട്ടാളക്കാരന്‍ തന്നെ പരിമളത്തെ കെട്ടി ഡാര്‍ജലിങ്ങിലേക്ക് കൊണ്ട് പോയി. രാജേട്ടന്റെ ആത്മാര്‍ത്ഥത ബോധ്യമായതുവഴി അയല്‍പക്കക്കാര്‍ തമ്മിലുള്ള വഴക്കും തീര്‍ന്നു. എല്ലാം എല്ലാവരും മറന്നു.

പക്ഷെ... മാണിക്ക്യേന്‍ എങ്ങിനെ മറക്കും ന്നാ??

‘ന്റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’

എന്നാണത്രേ, പുത്തുക്കാവ് താലപ്പൊലിക്ക് ആനപ്പുറത്ത് വെഞ്ചാമരം പിടിക്കാന്‍ ആദ്യമായി കയറിയ വാസുവേട്ടന്‍ പിറ്റേന്ന് നടന്നതുപോലെ നടന്നുപോയപ്പോള്‍ മാണിക്ക്യേട്ടന്‍ പറഞ്ഞത്.

126 comments:

Anonymous said...

കലക്കി, ഉഗ്രന്‍ , തകറ്ത്തു. എരമ്പി.പൊടിപൊടിച്ചു, എന്നൊക്കെ പറഞ്ഞാലും തൃപ്തിപോര..

“കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടനും കണ്ടിരിക്കണം!“

ഇയ്ക്ക് വയ്യ!!!!

അസ്സലായിണ്ട് മാഷെ. ഖൊഡുഗൈ!!

സങ്കുചിത മനസ്കന്‍ said...

ഇതു ഡിലിറ്റിയാല്‍ കൊടകര പമ്പിന്റെ സൈഡില് ബോംബിടും, പാറഞേക്കാം കേട്ടോ?

പാവം പരിമളം -എത്ര നിഷ്കളങ്കനായ രാജേട്ടന്‍!

ഇതു കൊടകരപുരാണത്തിനൊരു തൂവലാണ്‍! ഡിലിറ്റരുതേ....

അരവിന്ദ് :: aravind said...

ഹയ്യയ്യോ..എനിക്കു വയ്യായേ!!!
ചിരിച്ചു കണ്ണൂ നിറഞ്ഞെന്റെ വിശാല്‍‌ജീ.....
ഗംഭീരം!!!
ഉപമകളൊന്നും വേണ്ട..ആ വിവരണം മാത്രം മതി ഇപ്രാവിശ്യം ചിരിച്ചു പണ്ടാറടങ്ങാന്‍!! :-))
എന്താ എഴുത്ത്! ആ സംഭവസ്ഥലത്ത് നില്‍ക്കണ ഫീലിംഗ് ആയിപ്പോയി!

അത്യുഗ്രം!!! :-)))ഡീലീറ്റാനോ?
വാട്ട് സ്റ്റുപ്പിഡ് ആര്‍ യൂ ടാക്കിംഗ് ? (ക.ട് : മുരളി, പടം: ദി കിംഗ്)

ബത്തു.. said...

കിടു മാഷേ കിടു..

ഇതു ഡിലീറ്റിയാല്‍ നിങ്ങളെ പൊട്ടക്കിണറ്റില്‍ തള്ളിയിടും.. ങഹാ...

Vempally|വെമ്പള്ളി said...

ആഹാ എന്താ പറയുക, ഞാന്‍ രാഷ്ട്രപതിയായെങ്കീ രാജേട്ടനൊരു ധീരതക്കുള്ള മെഡലു കൊടുത്തേനെ.

ഇനി വെട്ടാനും കുത്താനും ഡിലിറ്റാനുമൊന്നും നില്‍ക്കണ്ട അതൊക്കെ കറന്‍റു ബുക്സുകാരു ചെയ്യട്ടെ!

Vempally|വെമ്പള്ളി said...

“ഡിലീറ്റാനും” എന്നുള്ളത് “തിരുത്താനും“ എന്നു വായിക്കണമെന്നപേക്ഷ!!

അരവിശിവ. said...

അയ്യോ ഓടിവായോ...ഇങ്ങനെ ചിരിച്ചാല്‍ സഹപ്രവര്‍ത്തകരെല്ലാം കൂടി എന്നെ പ്രാന്താശുപത്രിയിലഡ്മിറ്റ് ചെയ്യും.ആരും കാണാതെ ചിരിയ്ക്കുന്നതിന്റെ ഒരു പാടേ..

ഗുരുവേ ഇതാണ് ശുദ്ധനര്‍മ്മം..ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ചലച്ചിത്രം പോലെ.എഴുത്തിലെ ലാളിത്യം ഒരിയ്ക്കലും ചെടിയ്ക്കാത്തൊരോര്‍മ്മയാണ് നല്‍കുന്നത്..

കാവടിയാട്ടം സിനിമയിലെ അയല്‍‌വഴ്ക്കോര്‍മ്മ വന്നു..ജയറാം വാഴവെട്ടി കൃഷ്ണന്‍‌കുട്ടി നായരുടെ(ആണോ?ഒരു സംശയം) പുറത്തിടുന്ന കാഴ്ച്ചകൂടി ഓര്‍മ്മവന്നതോടെ എന്റെ സകല നിയന്ത്രണവും പോയി...ഓടിവായോ...

ikkaas|ഇക്കാസ് said...

മാണിക്കേട്ടന്റെ ആ ഇരുപ്പോര്‍ത്ത് ചിരിക്കാനും വയ്യാ ചിരിക്കാതിരിക്കാനും വയ്യാ എന്ന അവസ്ഥേലായി വിശാല്‍ജീ...

വക്കാരിമഷ്‌ടാ said...

കടിച്ച് പിടിച്ച് വായിച്ചെങ്കിലും മാണിക്ക്യേട്ടന്റെ ശ്‌റൂ... ന്നുള്ള പോക്ക് കണ്ടപ്പോള്‍ കണ്ട്രോള്‍ ആള്‍ട്ടോ സെന്‍ സ്വിഫ്റ്റ് ഡിലീറ്റായി കണ്ട്രോള്‍ പോയി വട്ടായി ചിരിച്ച് മറിഞ്ഞു.

ഡിലീറ്റാനോ? വാട്ട് സ്റ്റുപ്പിഡ് ആര്‍ യൂ ദ കിംഗ് ?(ക:ട് അരവിന്ദന്‍‍)

(മാണിക്ക്യവട്ടന്‍ ഒരു സെക്കന്റില്‍ മുരുകേട്ടനായോ എന്നൊരു വര്‍ണ്ണ്യാശങ്ക)

തക്കുടു said...

വിശാല്‍ജി,
കലക്കി, മാണിക്യേട്ടന്റെ നടപ്പു ഓര്‍ത്തു ചിരിച്ചു വശം കെട്ടു....

ഒരു ഡിലീറ്റും എഡിറ്റും വേണ്ടാ...അവിടെ കിടക്കട്ടെ...

ആശംസകള്‍.....

ഉമേഷ്::Umesh said...

അടിച്ചുപൊളിച്ചല്ലോ വിശാലാ...

വക്കാരിയെ ഞാനിന്നു കൊല്ലും. ഇതു വായിച്ചപ്പോള്‍ ഞാന്‍ എഴുതാ‍ന്‍ വെച്ചതു് അവന്‍ എഴുതിയിരിക്കുന്നു-നൂറേ നൂറില്‍ താഴേയ്ക്കു പോയപ്പോള്‍ കണ്ട്രോളു പോയതു മാത്രമല്ല, മാണിക്യേട്ടന്‍ മുരുകേട്ടന്‍ ആയതു പോലും.

[അല്ലാ, ഇതിനു വേര്‍ഡ് വേരി ഒന്നുമില്ലേ? ദൈവത്തിനു സ്തുതി...]

(പുസ്തകമാകുമെന്ന ടെന്‍ഷന്‍ മൂലം പേരു മാറ്റിയപ്പോള്‍ വന്ന പ്രശ്നമാവും. അരവിന്ദനും പറ്റിയിട്ടുണ്ടല്ലോ ഇതു്-സുകന്യ എന്ന ലാവണ്യട്ടീച്ചറുടെ കാര്യത്തില്‍!)

ഏറ്റവും ഇഷ്ടപ്പെട്ടതു് ആദ്യത്തെ ഖണ്ഡികയുടെ ഐറണിയാണു്. എന്തൊക്കെ വിചാരിച്ചു ഞാന്‍ മാണിക്യേട്ടനെപ്പറ്റി...

ഡിലീറ്റിയാല്‍ ശുട്ടിടുവേന്‍ എന്നു പറയാഞ്ഞതെന്തു വക്കാരീ?

ഉത്സവം : Ulsavam said...

അടിപൊളി കിണറ്റില്‍ ചാടല്‍ !
പാവം മാണിക്യേട്ടന്‍..

കരീം മാഷ്‌ said...

സോ സിമ്പിള്‍ ആന്‍ഡ് ടൂ നൈസ്‌.
നന്മയുടെ സന്ദേശമൂണ്ട്.
നന്നായിരിക്കുന്നു.

ഫാര്‍സി said...

എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിശമിക്കുകയാണു ഞാന്‍.എഴുതാന്‍ വിചാരിച്ചതൊക്കെ മുന്‍പുള്ളവര്‍ പറഞ്ഞു പോയി.എങ്കിലും ഒറ്റ വാക്കില്‍ ‘അത്യുഗ്രന്‍’...

വേണു venu said...

ആ ഉദ്ദേഗജനകമായ സന്ദര്‍ഭത്തിലും തങ്കപ്പേട്ടന്‌ തന്റെ മോനെക്കുറിച്ച്‌ അഭിമാനം തോന്നി.
ആ ബഹളത്തിനിടയ്ക്കും മോനെക്കുറിച്ചഭിമാനിക്കുന്ന പിതാവിനെ കാണിച്ചു തരുന്ന, ആ വരികള്‍ നോക്കി വീണ്ടും ചിരിച്ചു മാഷേ.

Achu.s said...

Realy realy good. Me also witnessed a similar kind of rescue operation when i was young.
ormakal unarthi....
thanks...

said...

താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടനും കണ്ടിരിക്കണം!

hehehe entha imagination!

തറവാടി said...

:)

Anonymous said...

പതിവു പോലെ കൊടകരേറിയന്‍ ടച്ചോടുകൂടി കലക്കി.

ഹവ്വെവര്‍, കഥയില്‍ രണ്ടിടത്ത് ഹവ്വെവര്‍ വന്നപ്പോള്‍ ഹവ്വെവര്‍ പ്രയോഗത്തിന്റെ സുഖം ഇത്തിരി കുറഞ്ഞോ എന്ന് സംശയം

സ്നേഹിതന്‍ said...

"പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു."

അടിപൊളി പ്രയോഗങ്ങള്‍.

പതിവുപോലെ ഉഗ്രന്‍ ഉപമകളും.

സിദ്ധാര്‍ത്ഥന്‍ said...

ആഹാ....

(വടിവേലു പറയുന്നതു പോലെ പറയണം)

സാക്ഷി said...

കൊടകരയുടെ ചരിത്രകാരാ,
വീണ്ടും തെളിയിച്ചിരിക്കുന്നു!!
അശോകനെ വായിച്ചതില്‍ പിന്നെ
ഞാനിത്ര ചിരിക്കുന്നത് ഇപ്പോഴാണ്.

ദേവന്‍ said...

കൊള്‍ത്തിലേക്കമ്മിണീ ചാടൊല്ല ചാടൊല്ല!
ഈ ഖൊടഖരയില്‍ കിണറ്റിനു തൊടിയും റിങും ഒന്നും ഇല്ലേ? പാവം മണിക്യേട്ടന്‍.

യാത്രാമൊഴി said...
This comment has been removed by a blog administrator.
യാത്രാമൊഴി said...

രാജേട്ടനും സേയ്ഫായി കിണറ്റില്‍ എത്തിയെന്ന് മനസ്സിലായ ഉടനേ, രാജേട്ടന്റെ ഭാര്യ ഒറ്റ ക്കരച്ചില്‍‌.

"എന്റെ രാജേട്ടനെ രക്ഷിക്കൂ.... രാജേട്ടന്‌ നീന്താനറിയില്ലേ..."

ഇത് വായിച്ചപ്പോഴേക്കും അറിയാതെ ചിരിച്ചു പോയി.

ചിരിക്കും എന്ന മുന്‍‌വിധിയോടെയല്ല ഞാന്‍ വിശാലന്റെ പോസ്റ്റുകള്‍ വായിക്കാറ്. വായിച്ചു വരുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നതായാണ് എന്റെ അനുഭവം.

ചിരിമരുന്ന് വില്‍പ്പനക്കാരാ അവിടുത്തേയ്ക്ക് പ്രണാമം!

സന്തോഷ് said...

ഹ, ഹ. രസകരം!

qw_er_ty

വാവക്കാടന്‍ said...

വിശാലേട്ടാ,

“കൊല്ലങ്ങള്‍ കൊഴിയുന്തോറും സിങ്കപ്പൂര്‍, ദുബായ്‌, ഖത്തര്‍, ഉമ്മല്‍ക്വോയിന്‍, സൌദി, എന്നിങ്ങനെ താഴോട്ട്‌ പോന്ന് പോന്ന് “

ഇതില്‍ ജെബല്‍ അലി ഏതു ഭാഗത്താ ;)

ഉപമകളുടെ തമ്പുരാനേ ..സൂപ്പര്‍

ഓ.ടോ.:
ഈ പേരു തെറ്റുന്നതൊക്കെ ഓരോരുത്തരും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും..അതൊക്കെ ഈ വക്കാരിയും ഉമേഷ്ജീയും കൂടി ഓര്‍മ്മിപ്പിക്കും :)

Satheesh :: സതീഷ് said...

‘ന്റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’


ചിരിച്ച് തലകുത്തിമറിഞ്ഞൂന്ന് പറഞ്ഞാമതിയല്ലോ!

പുസ്തകമാക്കാന്‍ പോകുന്നതുകൊണ്ടാണോ, ഇപ്പോഴത്തെ കഥാപാത്രങ്ങളുടെ പേരുകള്‍ ഒറിജിനലല്ലേന്നൊരു സംശയം (പുസ്തകം ഇറങ്ങിക്കഴിയുമ്പം, കൊടകരയുടെ തസ്ലീമാ നസ്രീനാവുകാന്ന് പറഞ്ഞാല്‍ അത്ര സുഖമുണ്ടാവില്ല!).
അതുകൊണ്ടാവാം പേരു മാറിപ്പോകുന്നതും!!!! :-)
എന്താ‍യാലും നമ്മള്‍ക്കതൊരു പ്രശ്നമല്ല വിശാലാ! യേത്?

റീനി said...

വിശാല്‍ജി, നന്നായിരിക്കുന്നു. വായിക്കുവാന്‍ സുഖമുള്ള എഴുത്ത്‌, എന്ന്‌ പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ടല്ലേ പുസ്തകമായി ഇറക്കുന്നത്‌. അഭിനന്ദനങ്ങള്‍!

തമനു said...

"പുത്തുക്കാവ് താലപ്പൊലിക്ക് ആനപ്പുറത്ത് വെഞ്ചാമരം പിടിക്കാന്‍ ആദ്യമായി കയറിയ വാസുവേട്ടന്‍ പിറ്റേന്ന് നടന്നതുപോലെ "

അതും കലക്കി. പിറ്റേ ദിവസം മാത്രമല്ല ഒരു രണ്ട്‌ മൂന്നു ദിവസത്തേക്ക്‌ ആന അവിടെത്തന്നെ ഇരിപ്പുണ്ടെന്ന ഒരു ഫീലിംഗ്‌സ്‌ ഉണ്ടാകും.

പാവം മാണിക്കേട്ടന്‍, അങ്ങേര്‍ക്ക്‌ എന്തു ഫീലിംഗാണാവോ തോന്നിയിരിക്കുക.

കലക്കി വിശാല ഗുരോ കലക്കി

പടിപ്പുര said...

മാണിക്കേട്ടന്‍ വീണ വീഴ്ച്‌ ആലോചിച്ചപ്പോള്‍ ഞാന്‍ ഇരുന്നിടത്തുനിന്നും അറിയാതെ എണീറ്റ്‌ പോയി.
എന്റമ്മോയ്‌!

mukkuvan said...

വേയ്സ്റ്റാക്കാന്‍ അധികം സമയമില്ലാതിരുന്നതുകൊണ്ട്, മാണിക്യേട്ടന്‍ കുറച്ച്‌ റിസ്ക്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

ഒരു സ്നേഹമുള്ള അയല്‍ക്കാരന്റെ ഉപമ വളരെ ലളിതമായി വര്‍ണിച്ച വിശാലനു പ്രണാമം.

അഗ്രജന്‍ said...

"പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു"

:))

നന്നായിരിക്കുന്നു വിശാലാ, പല ഉപമകളും രസകരമായി :)

കുറുമാന്‍ said...

വിശാലാ, പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ശുദ്ധമായ നര്‍മ്മം, അതും ഒരു കഥ പറയുന്ന ലാഘവത്തോടെ എഴുതിയിരിക്കുന്നു. ഉപകള്‍ ഒന്നിനൊന്നു നന്ന്. ഹവ്വെവര്‍ എല്ലാ കഥയിലും കാണുന്നുണ്ടല്ലോ? ഒഴിവാക്കില്ല അല്ലെ? പേറ്റന്റിനപേക്ഷിച്ചോളൂട്ടോ

ഇടിവാള്‍ said...

വിശാലാ..
കലക്കി, തകര്‍ത്തു എന്നൊന്നും പ്രത്യേകിച്ച് പറയേന്റതില്ലല്ലോ..

ഹോ, മാണിക്ക്യേട്ടന്റെ കാര്യമാലോചിച്ചപ്പോ.. ;)

കലേഷ്‌ കുമാര്‍ said...

കലക്കി ഗുരോ!
ഒന്നാം നമ്പർ സ്റ്റൈലൻ സാ‍ധനം!

ചില നേരത്ത്.. said...

വിശാല്‍ജീ
പോസ്റ്റ് നന്നായി ആസ്വദിച്ചു ,
പക്ഷേ അതേ പോലെ ബ്ലോഗിണികള്‍ ആസ്വദിച്ചോന്ന്
കമന്റില്‍ അസാ‍ന്നിദ്ധ്യം കാണുമ്പോള്‍ സംശയം തോന്നുന്നു :)

മിന്നാമിനുങ്ങ്‌ said...

കലക്കി വിശാലേട്ടാ..
"ഞങ്ങടെ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"എന്നതിനോടൊപ്പം “ഞങ്ങടെ മാണിക്ക്യേട്ടനേം ആരെങ്കിലും ലെച്ചിക്കൂ“
എന്നു വിളിച്ചുകൂവാന്‍ അവിടെ ആരുമുണ്ടായില്ലെ,വിശാല്‍..?

Radheyan said...

സംഭവം കൊള്ളാം പതിവ് പോലെ.

അനുബന്ധമായി ഒരു സംഭവം.മഴക്കാലത്ത് റ്റെലിഫോണ്‍ പോസ്റ്റില്‍ കയറിയ ഒരു ചങ്ങാതി തെന്നി ശുര്‍...ര്‍ര്‍ എന്ന് താഴോട്ട് പോന്നു.താഴെ പോസ്റ്റില്‍ കയറാന്‍ വട്ടം കെട്ടി വെച്ചിരിക്കുന്ന ഇരുമ്പ് ബാറിന്‍ മേലാണ് ലാന്‍ഡ് ചെയ്തത്.

ക്രിക്കറ്റ് നാട്ടില്‍ പ്രചാരമായി വരുന്ന കാലം.നാട്ടുകാര്‍ അയാള്‍ക്ക് ഒരു പേരിട്ടു.സ്റ്റിച്ച് ബോള്‍

Anonymous said...

വീയെമ്മേ,

ഈ കമന്റ് ഘോഷയാത്രയില്‍ എന്റെ കൂടി സാന്നിധ്യമില്ലെങ്കില്‍ അതെന്റെ മാത്രം നഷ്ടമാവുമെന്നറിയാവുന്നതു കൊണ്ട് ഞാനും കൂടുന്നു....കൊടകര....കൊടകരാ....ര്ര്ര്ര്ര്റൈറ്റ്....പോട്ടെ ..പോട്ടേയ്

സുഗതരാജ് പലേരി said...

ഹ..ഹ...ഹ........ നിക്ക് വയ്യായേ......!

പാവം മാണിക്യേട്ടന്‍.

പുള്ളി said...

വിശാലാ, ക്രിസ്മസ്‌ ബംബര്‍ കലക്കി. രാധേയന്റെ അനുബന്ധം കൂടിയായപ്പോള്‍ മുഴുവനുമായി :)

magnifier said...

“ഘൃണാഘൃഘണധിത്തിത്തോം......“ കെടക്കട്ടെ ഒരു മൂസിക്കന്‍ പാശ്ചാത്തലന്‍.

പിന്നെ....ഒരാഴ്ചമുന്നെവരെ കിണറ്റീച്ചാടിയ ചേച്ചി സൌഭാഗ്യവതി സൌദാമിനി ആയിരുന്നുവല്ലോ... ഇവിടെ വന്നപ്പോ സദ് കുമാരി പരിമളവും. സാരല്യാ..ആരായാലും ചാടീത് കെണറ്റീത്തന്നെയല്ലേ, എഴുതീത് വിശാലനും. പിന്നെ ആരു കൂടെച്ചാടിയലെന്ത്? ആരുടെ “ആസ്ഥാനം“ ഫൂട്‌വാല്‍‌വ് പോയ മോണോബ്ലോക്ക് പമ്പു പോലായാല്‍ എന്ത്? നമ്മക്കു ചിരിക്കാം...വിശാലമായി. വിശാലോ കുശാലമായ്. നമോവാകം. ഹാപ്പി കൃസ്മാസ്

ദില്‍ബാസുരന്‍ said...

പാവം മാണിക്യേട്ടന്‍. നെഗറ്റീവില്‍ തന്നെ കണ്ട് കാണും. പണ്ട് സ്കൂള്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ബാറ്റ്സ്മാനായിരുന്ന കാലത്ത് പാഡിനോടൊക്കെ ‘പോ പുല്ലേ’പറഞ്ഞ് ബാറ്റ് ചെയ്യാനിറങ്ങി. മഹാപാപി ബൌളര്‍ നാലെണ്ണം ഔട്ട് സ്വിങ്ങര്‍ എറിഞ്ഞ് അഞ്ചാമത്തേത് ഇന്‍സ്വിങ്ങര്‍ എറിഞ്ഞു. ഹൌ! അന്ന് മൊത്തം 34 പൊന്നീച്ചയെ എണ്ണിയത് ഓര്‍മ്മയുണ്ട്. റിട്ടയേഡ് ഹര്‍ട്ട്!

ഓടോ: വിശാലേട്ടാ... കലക്കി (ഈ സെന്റന്‍സ് ഒരു നോട്ട്പാഡില്‍ കോപ്പി ചെയ്ത് വെച്ചിരിക്ക്യാ വേണ്ടപ്പൊ പേസ്റ്റ് ചെയ്യാന്‍. വറൈറ്റിയ്ക്കായി അഞ്ചാറെണ്ണമുണ്ട്. കസറി... അമറി.. തകര്‍ത്തു.. ഞെരിപ്പ് തുടങ്ങിയവ) :-)

Anonymous said...

എന്‍റെ വിശാലം ജീ.... എന്‍റെ ആയുസ്സ് ഒരു രണ്ടുവര്‍ഷം ചുരുങ്ങിയത് കൂടീട്ടൂണ്ടാവും... അലങ്കാരങ്ങളില്‍ ഒന്നാമന്‍ ഉപമയല്ലാന്ന് കൊടകപുരാണം വായിക്കുന്ന

ആരെങ്കിലും പറയുമോ?? ഇല്ലാന്ന എന്‍റെ വിശ്വാസം.. ഒരെതിരഭിപ്രായെങ്കിലും വേണ്ടെ??? ഇതു വായിച്ച് ഇനി ആരേലും മാണിക്ക്യേന്‍ പറഞ്ഞപോലെ

പറയുമോന്നാ ഇപ്പൊപേടി..
‘ന്‍റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’ ;-)

Vince said...

funniest post I ever read. Thaangalude book lalettan films pooley oru mega hit aavattey ennu aasamsikkunnu.

Anonymous said...

ഹഹഹ്..ഇബ്രൂന്റെ നീരിക്ഷണം കൊള്ളാലൊ..
ശരിയാണ്..വലുതായിട്ടൊന്നും കത്തിയില്ല..

സഹൃദയന്‍ said...

99.99% കിണ്ണന്‌ വിയെം

ഇടങ്ങള്‍|idangal said...

ഹ ഹ
വിശാലേട്ടാ,

തകര്‍പ്പന്‍


(ഓ. ടോ. : ദില്‍ബൂ, സോറി, നീ പേറ്റന്റ് എടുത്തത് അറിഞ്ഞില്ല, അടുത്ത തവണ വേറെ വാക്ക് തപ്പാം)

വാവക്കാടന്‍ said...

വിശാലേട്ടന്റെ പോസ്റ്റില്‍ 50 അടിച്ചിട്ടു തന്നെ ബാക്കി കാര്യം!
50 എങ്കില്‍ 50

test said...

Jk¼ï A¯êêê. C¦iñù Eªêiï Föª OïjïdçïO Hjñ ÷dê‚ú Dûiïˆñöûê Fªñ FEï¼ñ Vøféú Dûú.

Sul | സുല്‍ said...

വിശാലാ,

കൊട് കൈ. തകര്‍ത്ത് തമ്പോറാക്ക്യേലോ.

-സുല്‍

ബിന്ദു said...

മാണിക്കേട്ടന്‍ മുരുകേട്ടന്‍ ആണെന്നു മനസ്സിലായി. :)
കൊള്ളാം കൊള്ളാം.(ഇന്നലെയൊന്നും ബ്ലോഗ് കിട്ടുന്നില്ലായിരുന്നു.)
qw_er_ty

Anonymous said...

വിശാലന്‍ ചേട്ടാ,, എങ്ങനെ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുന്നേ.. പാത്തയുടെ കരച്ചില്‍ ..“ഞങ്ങളുടെ പരിമളത്തേയും.. രാജേട്ടനേയും ആരേലും രക്ഷിക്കൂ...”.. ഹ ഹ അതു കലക്കി. മാണിക്യന്റെ വീഴ്ചയും ഭാവവുമൊക്കെ ഓറ്ത്തിട്ടു ചിരിച്ചു മരിച്ചു!

എന്റെ ഗോഡ്ഫാദറേ.. അഭിനന്ദനങ്ങള്‍!!!

കുട്ടിച്ചാത്തന്‍ said...

വിശാലേട്ടാ അതെന്താ കുറേപ്പേര്‍ ഡിലീറ്റുന്ന കാര്യം പറഞ്ഞത്. കഥയറിയാതെ ആട്ടം കാണുന്നതു പോലെ ആയി അത്.പോസ്റ്റിയശേഷം ഇമ്മാതിരിപ്പോസ്റ്റൊക്കെ ഡിലീറ്റ് ചെയ്യാന്‍ ചിന്തിക്കുന്നതു വരെ അതുവരെ വായിക്കാത്തവരോട് ചെയ്യുന്ന ക്രിമിനല്‍ കുറ്റമാണെ....

Anonymous said...

വിശാല്‍ ജീ,
ഞാന്‍ ഈ ബ്ലോഗിംഗ്‌ എന്താണ്‌ എന്നു നോക്കാനും അവസാനം ബൂലോഗത്തില്‍ എത്തിപ്പെടാനും കാരണക്കാരില്‍ ഒരുവന്‍ താങ്കള്‍ ആണ്‌. കൊടകരപുരാണം അസ്സലായി. ചിരിച്ച്‌ ചിരിച്ച്‌ ഒരു പരുവം ആയി ചേട്ടാാാാാാ....ഒരിക്കല്‍ കൂടെ അഭിനന്ദനങ്ങള്‍.

വിപിന്‍ said...

അടിപൊളി മാഷെ!!!
കലക്കിയിട്ടുണ്ടെയ്!

::സിയ↔Ziya said...

ഡും ഡും ഡും ഡുംഡും...ഡും ഡും ഡും ഡുംഡും..
മലയാള ദേശം വാണരുളും ശ്രീ രാജശ്രീ കേരളവര്‍മ്മത്തമ്പുരാന്‍ തിരുമനസ്സു കൊണ്ട് വിളംബരപ്പെടുത്തുന്നതെന്തെന്നാ‍ല്‍....
ഡും ഡും ഡും ഡുംഡും...
മലയാള മക്കളെ ചിരിപ്പിച്ചു ചിരിപ്പിച്ചു മണ്ണു കപ്പിക്കുന്ന ചിരിയുടെ തമ്പുരാന്‍ ശ്രീ ശ്രീ വിശാലമനസ്കന്‍ ഹാസ്യപ്രഭാവ ചിരിരാജകുലപതിപ്പട്ടം നല്‍കിക്കൊണ്ട് ഇതിനാല്‍ ഉത്തരവായിരിക്കുന്നു. ഡും ഡും ഡും ഡുംഡും...
കൊട്ടാര വളപ്പിലെ വെണ്ണക്കല്‍ ഫലകത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്‍, വി.കെ.എന്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി എന്നിവരുടെ പേരിനൊപ്പം ഇനിമേല്‍ ഹാസ്യപ്രഭാവ ചിരിരാജകുലപതി ശ്രീ ശ്രീ വിശാലമനസ്കന്റെ നാമധേയവും തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്നതായിരിക്കുമെന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.ഡും ഡും ഡും ഡുംഡും...ഡും ഡും ഡും ഡുംഡും..

sunil said...

kidakkatte ente vakem oru comment...allengil ivide munpaaro paranja pole 'athente maathram nashtaavum'....nikkippo nashtapedanda oraavasyoola...

visaalettaaa...thaangal ezhuthiyathu vaaayikumbol manassil varunna chithrangalundallo enthaa ahinte oru 'pull'.... kodakara thrissur etho sthalam ennathu maari njangalde okkeyum naadaavaunathu athu kondu koodi aanu...nammade malgudi okke poley....

kamputaril malayalam vaayikkan kittaatha kure perundu listil... avarkkokke vendi pusthakoom kaathirikkaanu.....dhyraayittu angidu irakkoo.. edathaadan muthappan kaakkum....

വിശാല മനസ്കന്‍ said...

വീണ്ടും സന്തോഷം. പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും നമസ്കാരം.

എത്ര മനോഹരമായ കമന്റുകളാണ് എനിക്ക് ഓരോ പോസ്റ്റുകളിലും കിട്ടുന്നത്!

നന്ദി പറഞ്ഞാല്‍ പെടക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്യുംന്ന് സാക്ഷിയുടെ ഭീഷണിയുള്ളതിനാല്‍ കൂടുതല്‍ നന്ദി പറയുന്നില്ല. എങ്കിലും ഒരെണ്ണെം...എല്ലാവര്‍ക്കുമായി പറയുന്നു.

നന്ദി.

Anonymous said...

വിശാലന്‍ ., കൊടകര ഉള്ള ഒരു ജയകുമാറിനെ അറിയുമൊ? കൊടകര സെന്ററില്‍ ഹോട്ടല്‍ ആന്തപ്പിള്ളി ആള്‍ടെ ചേട്ടനൊ മറ്റൊ നടത്തുന്നു,ഇപ്പൊ ആള്‍ ബേങ്കില്‍ ജോലി ചെയ്യുന്നു,സുഹ്രുത്തു ജോഷി -അഴകം -പ്‌ളസ്ടു അദ്ധ്യാപകന്‍ ,മെഡിക്കല്‍ റെപ്പ് ജിനു ഇവരുമായിട്ടു എനി കണക്ഷന്‍

വിശാല മനസ്കന്‍ said...

പ്രിയ അനോമണി.

ആന്തപ്പിള്ളി ജയകുമാര്‍ അഥവാ സാമ്പാര്‍, നുമ്മ സ്വന്തം ആള്. ക്ലാസ് മേയ്റ്റ്. ട്യൂഷന്‍ മേയ്റ്റ്.

അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്ന് വന്ന കുമ്പാരത്തി പട്ടികടിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ തെറിപറഞ്ഞ സംഭവം വേള്‍ഡ് ഫേയമസാണ്. ബാക്കി പറഞ്ഞ രണ്ടുപേരുകള്‍ പിടികിട്ടുന്നില്ല.

നമ്മളാരാന്ന് പറഞ്ഞില്ല!

qw_er_ty

സിയ said...

കഴിഞ്ഞ ദിവസം എനിക്കു വിശാലേട്ടന്റെ ഒരു സ്വകാര്യ ഇമെയില്‍ കിട്ടി. വിശാലേട്ടനെപ്പോലൊരാളുടെ മെയില്‍ കണ്ടപ്പോള്‍ കൊടകര പുരാണം കണ്ട ബ്ലോഗറെപ്പോലെ സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു. തെരഞ്ഞെടുപ്പായതിനാല്‍ കല്യാണവീട്ടില്‍ ചുമ്മാ വന്നു കയറിയ മന്ത്രിയെക്കണ്ട പെണ്ണിന്റപ്പനെപ്പോലെ ആകെ ഒരു വേവലാതിയും വെപ്രാളവും ഒരിത്തിരി അഭിമാനവും(അഹങ്കാരം കൊണ്ട് ഞാന്‍ ബൂലോഗരെ ഒന്നു ഇടങ്കണ്ണിട്ടു നോക്കുന്നു). നന്ദി വിശാലേട്ടാ...

Anonymous said...

വിശാലേട്ടാ കലക്കീട്ടിണ്ട് ട്ടാ:)
പിന്നെ സമയം കിട്ടുമ്പോളൊക്കെ ഞാന്‍ ക്ലിക്കുകള്‍ സംഭാവന ചെയ്യാട്ടൊ:):):)

ചക്കര said...

:)

Anonymous said...

ഞാന്‍ എത്താന്‍ വൈകി എന്നാലും
“ചിരിച്ചമറ്‌ന്ന് ട്ടാ‍ ഗഡീ”.
അപ്പ ശരി ഒരു Happy New Year

പച്ചാളം : pachalam said...

വിശാലേട്ടാ,
നീന്താനറിയാത്ത ഈ പൊട്ടന്‍ എന്തിനാ ...
അതു കലക്കീ :)

Anonymous said...

മാണിക്യച്ചേട്ടായിയെ അതേ ഇരിപ്പില്‍ പമ്പോടു കൂടെ തന്നെ പൊക്കി എടുത്ത്‌ കരക്കെത്തിക്കുകയായിരുന്നാണ് കേള്‍വി.

ഞാന്‍ ആ രംഗം ഒന്നു മനസില്‍ ഓര്‍ത്ത്‌ നോക്കി, ചിരി uncontrolable.....അടിപൊളി.

കേരളവിശേഷം said...

its really a nice post

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

Anonymous said...

വിശാലനെ കാണാനില്ല.
ഭൂലോകം: നര്‍മ്മംകൊണ്ട്‌ ബൂലോകത്ത്‌ ഒരു വിസ്മയം സൃഷ്ടിച്ച വിശാലമനസ്ക്കന്‍ എന്ന സജീവ്‌ എടത്താടനെ കുറിച്ച്‌ കുറച്ചുദിവസമായി യാതൊരു വിവരവും ഇല്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ബൂലോകത്ത്‌ പരാതിനല്‍കിയിരിക്കുന്നു. കൊടകരപുരാണം ഡി.സി. ബുക്കായി പ്രസിദ്ധീകരിക്കുന്നതിന്റെ അവസാനഘട്ടത്തീല്‍ എത്തിനില്‍ക്കുന്ന ഈ സമയത്തെ തിരോധാനം അദ്ദേഹത്തിന്റെ ആരാധകരില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്‌.
പതിവായി പോകാറുള്ള ബാറുകളിലും പരിസരത്തും ഒന്നും വാളുവെച്ച്‌ കിടപ്പില്ലെന്ന് സഹകുടിയന്‍സ്‌ അറിയിച്ചു. സുഹൃത്തുക്കളുടെ റൂമിലും എത്തിയിട്ടില്ല.അല്‍പം പരദൂഷണവും പിന്നെ അതിരില്ലാത്ത ആത്മപ്രശംസയും ഒഴിച്ച്‌ അദ്ദേഹത്തിനു മറ്റുള്ളവരില്‍ നിന്നും കടംവാങ്ങിയതുകൊടുക്കാതിരിക്കുക,"കെണിചെയ്യിന്‍" പരിപാടിയിലൂടെ ആളുകളെ ചേര്‍ക്കുക,തുടങ്ങിയ ഉപദ്രകാരികളായ പരിപാടികളോ മറ്റുദുശ്ശീലങ്ങളോ ഒന്നും ഇല്ലാത്തതിനാല്‍ മറ്റുരീതിയില്‍ സംശയിക്കുവാനും വഴിയില്ല.

ഇതിനിടയില്‍ കൊടകരക്കാരുടെ ഒരു കൂട്ടായമയില്‍ പങ്കെടുക്കാന്‍ അമേരിക്കക്ക്‌ പോയിന്നും കേള്‍ക്കുന്നു.

ചുള്ളന്‍ പനിയായിക്കിടപ്പാണെന്നും അതിനാലാണ്‌ ഇപ്പോള്‍ പുറത്തുകാണാത്തതെന്നും പറയപ്പെടുന്നു.സജീവന്റെ ബന്ധുവാണെന്ന് സ്വയമവകാശപ്പെടുന്ന കുറുമാലിചുള്ളന്‍ മുഖ്യമന്ത്രിക്കും മറ്റും പരാതി അയക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ്‌.

പ്രിയവായനക്കാരെ ആരും ഞെട്ടണ്ട ഞാനിതു വിശാലഗുരുവിനെ ഒന്നു ഞെട്ടിക്കുവാന്‍ ഇടുന്നതാ.വിശാലേട്ടോ കൂടുതല്‍ നല്ല പോസ്റ്റുകള്‍ വരട്ടെ ഈ വര്‍ഷവും.
പുതുവര്‍ഷാശംസകള്‍.

Anonymous said...

ഹി ഹി ഹി എന്റമ്മോ..
ഞാന്‍ ഒന്നും പറയുന്നില്ലേ...

ചിരിച്ചു ചിരിച്ചു വയറുവേദന എടുക്കുന്നേ!!...

ഇങ്കിലാബ് സിന്ദാബാദ് വിശാല മനസ്കന്‍ സിന്ദാബാദ്...
കോടി കോടി പിന്നാലെ!!!

ആശംസകള്‍.......

Anonymous said...

ho... vishaletta kalakki........"താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടനും കണ്ടിരിക്കണം!"..... how can u create such verbal pictures..? sathyam para kinattil irangiyathu vishalettan thanne allae.... aa oru sentence aanu ee postinte athmavu... soul... kidialm

s.kumar said...

മാണിക്യേട്ടനെ വീണ്ടും ഓര്‍ത്തുപോകുന്നു. പക്ഷെ ഇനി അടുത്തത്‌ പോരട്ടെ മാഷെ!

Anonymous said...

വിശാല മനസ്കന്റെ ബ്ലൂലോകം വിശാലമായ ഒരു കുന്നിന്‍ ചെരിവു പോലെയാണ്. കുന്നിനു മുകളില്‍ നിന്നാല്‍ അകലേക്കു ചരിഞ്ഞു പോകുന്ന ആകാശവും അതില്‍ നിറയെ പറവകളെയും കാണാം. കുന്നിറങ്ങി വരുമ്പോള്‍ ഇറങി വരുന്ന ആളുടെ പ്രക്രുതിയുടെ പച്ചപ്പും സ്ന്‌നേഹത്തിന്റെ നീലയും പരിഭവത്തിന്റെ കറുപ്പും ചിരിയുടെ വെളുപ്പും എല്ലാം ഈ അനുഗ്രഹീതന്റെ കുന്നിന്‍‍ ചരിവിലൂടൊഴുകുന്നു..ഒഴുകട്ടെ..പ്രക്രുതി വീണ്ടും ശുദ്ധീകരിക്കപ്പെടട്ടെ....സവിനയം-നന്ദു കാവാലം

Sona said...

ഹ ഹ ഹ......അടിപൊളി..വായിച്ചു തീരും വരെ ഈച്ച പരിസരത്തുണ്ടെന്നു പോലും ഞാന്‍ മറന്നുപോയി...
പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു.

Jishad said...

Enthaayi ad pirivu? Building paniyumo? Kodagarayilaano paniyunnathu? Njaan varamozhi install cheyyaan kure shramichu. Install aayi pakshe work cheyyunnilla. Englishil typiyathinu sorry. Njaan kodakara puranam eeyaduthaanu kandathu. Nerathe kaanendathaayirunnu. Ingal oru pahayan thanne. Enneyum ningalude gangil kootille?

Ad pirivu enthaanennu manassilaagaathavarkku vendi "etavum thaazhe referu cheyyuga".

Harish said...

അണ്ണന്‍മാരെ, ചിരിക്കാന്‍ പറ്റിയ വേറൊരെണ്ണം കണ്ടു.......

brijviharam.blogspot.com

Qw_r_ty said...

ഹരീഷ് , ചിരിച്ചുതകര്‍ക്കാന്‍ പറ്റിയ ഒരെണ്ണം അവിടെ കണ്ടെങ്കില്‍ അതുവായിച്ചിട്ട് എവിടെ അല്ലേ കമന്റുവയ്ക്കേണ്ടത്? അവിടേ ഒന്നും കണ്ടില്ലല്ലോ!
പ്രിയമുള്ള മനു, കൊടകരപോലെ ഒരുപാടുപേര്‍ വായിക്കൂന പോസ്റ്റ് പരസ്യം പതിക്കാന്‍ ഒരു നല്ല വഴിയാണെന്നുള്ള കരുതല്‍ മനസിലാകും.
പക്ഷെ അതൊരു നല്ല കാര്യമല്ല. കാരണം താങ്കളോ, താങ്കളുടെ ഈ ഹരീഷ് അപരനനോ‍ ഈ പോസ്റ്റിനെ കുറിച്ച് ഒരു കമന്റുപോലും വച്ചിട്ടില്ല.
ബൂലോകചുവരുകളില്‍ പരസ്യം നിയമമില്ലാതെ മനസുകള്‍ കൊണ്ട് നിരോധിച്ചിരിക്കുന്നു.

Anonymous said...

എണ്റ്റെ ക്ക്‌ ചേട്ട.. എണ്റ്റെ നിരപരാധിത്വം ഞാന്‍ എങ്ങനെ വെളിപെടുത്തും. അവണ്റ്റെ കൊങ്ങക്കോ കൊരവള്ളിക്കൊ പിറ്റിചു കൊടുക്കം എന്നു കരുതിയാല്‍ പഹയനു നിറ്റെ ഡുട്ടി ആണു. തെറ്റിധാരന്‍ മറ്റാനപേക്ഷാ. അല്‍പം മാന്യന്‍ എന്നു തന്നെ വിശ്വസിക്കുന്ന ആല്‍ തന്നെ ആണ്‍ ഞാന്‍

Q ഡബിള്‍ മാഷ് said...

നോക്കൂ മനു, ഞാന്‍ അവിടെ വച്ച കമന്റു നിങ്ങള്‍ ഡിലീറ്റ് ചെയ്തതുകൊണ്ടാണ് ഇവിടെ വന്നു ഹരീഷിനോട് പറഞ്ഞത്. സ്വന്തം പോസ്റ്റിനു അപര നാമത്തില്‍ പോസ്റ്റര്‍ ഒട്ടിക്കാനുള്ള ചുവരല്ല കൊടകര. കൊടകര എന്നല്ല, ഇവിടെ ഉള്ള ഒരു ബ്ലോഗും. ബ്ലോഗര്‍ ആയിട്ട്വരാന്തുടങ്ങുമ്പോള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

മേഘമല്‍ ഹാര്‍ said...

ഗംഭീരമായി വിശാലാ. നര്‍മ്മം മര്‍മ്മമാക്കിക്കൊണ്ടുള്ള ഈ കഥകള്‍ കസറുന്നുണ്ട്‌. കമന്റുകളുടെ പ്രവാഹം കണ്ട്‌ അസൂയ തോന്നീട്ട്‌ വയ്യ. പുസ്തകമാക്കുമ്പോള്‍ തിരഞ്ഞെടുത്ത ഏതാനും കമന്റുകള്‍ ചേര്‍ത്താല്‍ നന്നായിരിക്കും എന്നു തോന്നുന്നു.

എനിക്കും എഴുതണമെന്നുണ്ട്‌. എന്തു ചെയ്യാം, ആശയങ്ങള്‍ കിട്ടണ്ടേ?. എഴുതിയാല്‍ തന്നെ കഥാപത്രങ്ങള്‍ വഴിയില്‍ വച്ചെങ്ങാനും കണ്ട്‌ എന്നെ മര്‍ദ്ദിച്ചാലോ?..

പേടി വിദ്വാനല്ലാത്തവന്‌ ഭൂഷണം! :}

ഭവാന്‌ ഭരണി നിറയെ ഭാവുകങ്ങള്‍! by ഭയങ്കരന്‍.

Anonymous said...

മാണിക്യേട്ടന്റെ ദുര്‍വിധി നേരത്തെ വായിച്ച്‌ കമന്റാന്‍ മറന്നതില്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നു. കലക്കി, കലകലക്കി, കക്കലക്കി..കുലുകുലുക്കി.

കൃഷ്‌ | krish

വിചാരം said...

രണ്ടാഴ്ച്ചമുന്‍പ് തിരക്കിട്ട് വായിചതിനാല്‍ ആസ്വദിക്കാന്‍ പറ്റിയില്ല ... പുനര്‍വായനയില്‍ ശരിക്കും ആസ്വദിച്ചു ... മനസ്സറിഞ്ഞ് ചിരിക്കുകയും ചെയ്തു

Anonymous said...

പുസ്തകത്തിന് ആശംസകള്‍

കരിപ്പാറ സുനില്‍

Anonymous said...

Good one

Rajesh said...

പ്രിയ വൈശാല്‍ മന്‍,
അടുത്ത പോസ്റ്റിനായുള്ള കാത്തിരിപ്പ്‌ ഇങ്ങനെ നീട്ടല്ലെ.... പ്ലീസ്‌.

പോസ്റ്റുകള്‍ രസകരമാണെന്ന് ഇനി ഞാന്‍ കൂടി പറഞ്ഞ്‌ ബോറാക്കണില്ല

സ്നേഹപൂര്‍വ്വം...

Anoop Tiruvalla said...

ബ്ലൊഗുകളുടെ ചക്രവര്‍ത്തിക്കു നമസ്കാരം.!
ദുഷ്ടാ..നീ കാരണം എന്റെ 250 രൂപയാ പോയെ..
കൊടകര പുരാണം വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ചായ മറിഞ്ഞു കീബോര്‍ഡില്‍ !
പരമദ്രോഹീ നിന്നൊടു ദൈവം ചോദിക്കും......

വിശാലാ അടിപൊളി ആകുന്നുണ്ടു കേട്ടൊ...

അനൂപ്‌ തിരുവല്ല, എക്സിക്യുട്ടീവ്‌ എഡിറ്റര്‍, ഫോട്ടോപ്ലസ്‌ ഫോട്ടോഗ്രാഫി മാഗസിന്‍.

Anonymous said...

അയ്യോ! ഇന്നു രാവിലെ വിസാലന്റെ ഒരു പുതിയ ഐറ്റം വായിചിരുന്നല്ലോ?? എവിടെ പോയി? അതോ സ്വപ്നത്തില്‍ ആണോ?

Siju | സിജു said...

പുതിയ പുരാണം വന്നിട്ടെവിടെപ്പോയി

സൂര്യോദയം said...

വിശാല്‍ജീ...... ഗുരോ.... ചിരിച്ച്‌ ചിരിച്ച്‌ കണ്ണ്‍ നിറഞ്ഞു... മിക്കവാറും ജോലി പോകും.... കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല ... ചിരവ പൊസിഷനും, പമ്പോടെ പൊക്കിയെടുത്തതും... രണ്ടുപേരുടെയും രാത്രി ഉറങ്ങാന്‍ കഴിയാത്ത കാരണങ്ങളുടെ കോമണ്‍ ഫാക്റ്ററും..... :-))) തകര്‍പ്പന്‍....

Anonymous said...

sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ്‌ വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട്‌ അവരുടെ ഇടുങ്ങിയമനസിന്‌ ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ്‌ ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ്‌ അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ്‌ കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ്‌ വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ്‌ കുതന്ത്രങ്ങള്‍ക്ക്‌ കഴിയട്ടെ !!!!!യൂണിക്കൊട്‌ മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ്‌ കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന്‌ "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്‌. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക്‌ ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.

http://chithrakaran.blogspot.com

Anonymous said...

എന്താ വിശാലേട്ട്ട്ട്ട്ട്ട്ട്ട്ടായിത്?
ഇങ്ങനെ അക്ഷരങ്ങളു കൂട്ടിയിട്ടു മന്ത്രവാദം നടത്താതെ...
പത്തുതൊണ്ണൂറു പാവങ്ങളല്ലേ കമെന്റുകയാനെന്നും പറഞ്ഞു വന്നു വലയില്‍ വീണത്??

ദേ ഞാന്‍ ജപിച്ചു കെട്ടിക്കഴിഞ്ഞു.... എനിക്കറിയാം ഇതിലും വല്യ അടവുംകൊണ്ടിറങ്ങുമെന്ന്!! വീണ്ടും കാണാം...

ഹരഹരോ ഹരഹര!!!

Anonymous said...

ഇതെന്താമാഷെ പുറകോട്ടുപോയോ? ം,മറ്റു പോസ്റ്റുകള്‍ എവിടെ?

Anonymous said...

superb

Anonymous said...

കൊടകര നിന്നൊരു പെണ്ണിനെ താഴ്‌വാരത്തേക്ക്‌ കെട്ടിച്ചയച്ചത്‌ മാഷേ അറിഞ്ഞില്ലെന്നുണ്ടോ...?

Anonymous said...

വിശാലാ.... ഹൊ ദെവിടെപ്പോയി...

വിശാല മനസ്കന്‍ said...

കുറൂമാനേ.....എന്റെ ബ്ലോഗും കുളമായി!

വെറുതെ ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കാന്‍ പോയതാ.. ദേ അവിടെത്തേപ്പോലെ ഇവിടെയും ആയി.

നന്ദു കാവാലം said...

ശ്രീമാന്‍ തുമ്പരത്തി തങ്കപ്പേട്ടന്റെ സല്പുത്രി കുമാരി പരിമളം അടുക്കളകിണറില്‍ ചാടിയ സംഭവം കാലത്തിന്റെ കുതികുത്തിയൊഴുക്കില്‍ പെട്ട്‌ വീട്ടുകാരും മറന്നു, നാട്ടുകാരും മറന്നു, എന്തിന്‌ ചാടിയ പരിമളം പോലും മറന്നു.
പക്ഷേ വായിച്ചു രസിച്ച ഞങ്ങള്‍ക്കങ്ങിനെ മറക്കാന്‍ പറ്റത്തില്ലല്ലൊ കൊടകരക്കാരന്‍ ചങ്ങാതീ...ഖള്ളന്‍...ഭാവനയെ പാട്ടത്തിനെടുത്തിരിക്കുവാ!( അയ്യൊ...ആ‍ ഭാവനയല്ലാ...)

അഡ്വ.സക്കീന said...

നൂറാ‍ാ‍ാ‍ാ‍ാ‍ാ‍ാമത്തെ കമന്റ്. പരിമളം ചാടിയതും രാ‍ജപ്പേട്ടന്‍ അയല്‍ക്കാരന്റെ സ്നേഹം വ്യക്തമാക്കിയതും മാണിക്യെട്ടന്‍ പൈപ്പു വഴി ഇറങ്ങിയതും വായിച്ച്
ആപ്പീസില് ഇരുന്ന് അടക്കാനാവാതെ ചിരിച്ചപ്പോള്‍ അറബി വന്ന് ചോദിച്ചു,”ശൂ”. ഇതൊന്ന് അറബിയിലാക്കി കിട്ടിയിരുന്നെങ്കില്‍ അയാള്‍ക്ക് കൊടുക്കാമായിരുന്നു.
നന്നായി ആസ്വദിച്ചു വായിച്ചു.

renuramanath said...

ചങ്ങാതീ, കൊടകരപുരാണം പൊസ്തകമാക്കുന്ന വാര്‍ത്ത കേട്ടു. കോപ്പി ഇപ്പോഴേ ബുക്കു ചെയ്യുന്നു. ആദ്യത്തെ റിവ്യൂവും അടിയന്‍ തന്നെ ! ഏറ്റോ ? പ്രകാശനം എവിടെ വെച്ചാണാവോ ? കൊച്ചിയിലാണേ നമ്മക്കു കലക്കാം.

abilash said...

i stop reading "kodakarapuranam in" in office if i do it i will loos my job,.... chiri nirthan pattunnilla

കുട്ടന്‍സ്‌ said...
This comment has been removed by the author.
കുട്ടന്‍സ്‌ said...

കൊടകര പുരാണം വായിച്ചു വായിച്ചു ഒരു കൊടകരക്കാരന്‍ ആയാലൊ എന്നുവരെ തിങ്കി പൂവുന്നു..
കലക്കുന്നു...അട്രൂഷ്യസ് ആണു മാഷെ...
സമ്മതിച്ചിരിക്കുന്നു...

balagopal said...

Kalakki Mashe!

I burst in to laughter with tears pouring down my eyes. My eyes red and face twitching.I don't not know
I finished reading it.

People stared at me from other cubicles, as if I am having some emotional break down.

Your work is unsafe for my Work!!

But do continue to write like this.

You made me laugh from my heart and made my day.


Thanks

Anonymous said...

SUPERRRRRRRRR

Anonymous said...

Good one Vishal.

bindu said...

tooo goooddd
my collegues r all giving me wierd looks cos of my giggles after reading this!

chiri vannittu sahikkan melapppoooo

joshy said...

kollaam kalakki maashe .naadinte ormakal manasilekku oodi ethicha kodakara puranathinayi thankalkku nanni.

thanneermukkom said...

kalakki vishala.......

thanneermukkom said...

പ്രിയ വിശാലമനസ്കാ മാണിക്യേട്ടന് ഇപ്പോള്‍ കുഴപ്പൺമൊന്നുമില്ലല്ലോ ഐ മീന്‍ മുത്രമൊഴിക്കാന്‍ പറ്റുന്നുണ്ടല്ലോ?
കലക്കി കേട്ടോ
ഇനിയുൺ ഇതുപോലുള്ള വെടിക്കെട്ടുകള്‍ ഇറക്കണം
ഞാന്‍ ബസിലിരുന്ന് അറിയാതെ ചിരിച്ചു പോയി കേട്ടോ കുടെ യുഥ്ഥവര്‍ വട്ടാണന്നു കരുതിക്കാണുൺ ശ്ശേ.........

Anonymous said...

vaayichu thudangiyappozhe manassilaayi..jolisamayathu(idavelayilppolum) cheyyaruthaathathaanennu..karanam,chiri amarthippidichu,odukkam purathekku vanna sabdam...enikku thanne aparichithamaayirunnu.. decibel valare kooduthal aayippoyi. iniyum vedikkettukale kaathirikkunnu...

Reema said...

nallathaa...good one...

Anonymous said...

ente visalettaaaaa
ingane manushyane chirippichu kollaruthu ivide aaeum illathathu bhagyam allenkil aarelum enne mental aaspathriyil ethichene .........
guro....
namasthasye ..namasthasye...
namo.. nama:

എന്തെല്ലാം? said...

സമ്മന്തി ചിരിക്കുന്നു ചേട്ട സമന്തി ചിരിക്കുന്നു... ..

Realy great.. engina ethinellam kzhiyunnu

pavamkrooran said...

hallow vishala njan last weekiil anu thankale kurichu vayichathu mathrubhoomilyil it was fantastic malayalam typing ithu vare angdu shariyavanilla adutha commentinu sharyackam to keep it uppuka

കുഞ്ഞച്ചന്‍ said...

താഴെവരെ എത്താന്‍ കാല്‍കുലേറ്റ്‌ ചെയ്ത സമയത്തിന്റെ പത്തിലൊന്ന് നേരം കൊണ്ട്‌, നാളികേരം ചിരകാന്‍ ചിരമുട്ടിയില്‍ കവച്ചിരിക്കുന്ന ആളെപ്പോലെയൊരു പൊസിഷനില്‍, കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടന്‍ കണ്ടിരിക്കണം!

ചിരിച്ചു ചിരിച്ചു.... ശെരിക്കും ചിരിച്ചു... :-)

പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു.

ആകാശദൂത്‌ സിനിമ കണ്ടപ്പോ കരച്ചില്‍ നിറുത്താന്‍ ടൈം കിട്ടിയില്ല... ഇതിപ്പം ചിരി നിറുത്താന്‍ പറ്റുന്നില്ലല്ലോ കര്‍ത്താവേ....

Anu said...

SUPERRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRRR.................... enikku vayyea chirikan.................... thanks a lottttttttttttttttttttttttttttttttttttttttt........... Office il Sayippu (Boss) edaku vannu nokundu.... ennea mikkavraum evidunnu oodikum................. pinnea daivam sahayichu sayippu parayunathu ennikku full manasilakarilla.Pandu korea english film kandirunu enkil eppo sayippu parayunathu manasilakamayirunu........................

vineesh said...

aliyo kalippu.... kakkalippu.... super...keep on writing

Anonymous said...

Предлагаю готовые дебетовые карты Visa и Mastercard под любые ваши цели, дебетовая карта банки, дебетовая карта visa, международная дебетовая карта, работаем с юридическими и физическими лицами, получение дебетовой карты, продам дебетовую карту visa, покупка дебетовых карт банковские карты дебетовые, дебетовая карточка, дебетная карта, дебетовая карта visa classic, получить дебетовую карту, куплю дебетовые карты, зарплатная карта. Крупным игрокам обеспечим постоянные обьемы карт, работаем с предприятиями. Серьезным людям серьезные предложения и гарантии. Пишите нам на емайл debetbank@gmail.com

Abith said...

mashe...kidilan...onnum parayaaanilla...bahumanam thonnunnu...van jaada...adipoli...

JithesH said...

Ho kalakki... officel vacha njan ithu vayichathu.. chiri adakkipidikkan paadupettu... illel pani kittum.. ;)

Anonymous said...

Ho kalakki... officel vacha njan ithu vayichathu.. chiri adakkipidikkan paadupettu... illel pani kittum.. ;)

jubin said...

maanikyetthan thakarthu ktto,,,,,,,

Anonymous said...

ennekilum parimalathinte kettu nadannoo.......

Anonymous said...

super ..................