Saturday, April 8, 2006

ബോംബെ വാല

ഹെല്‍പ്പര്‍' എന്നുവച്ചാല്‍ എന്തോ ഇമ്മിണി വല്യൊരു പോസ്റ്റാണെന്ന് കരുതിയിട്ടായിരുന്നു. 'എന്റെ ചെറിയമ്മാവന്റെ മകന്‍ ദാസേട്ടന്‍, ബോംബെയില്‍ ഹെല്‍പറാണ്‌' എന്ന് ഞങ്ങള്‍ പണ്ട്‌ അഭിമാനത്തോടെ ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞുനടന്നിരുന്നത്‌.

പറയത്തക്ക വിദ്യാഭ്യാസമില്ലാതെ, മലയാളവും, തമിഴില്‍ അത്യാവശ്യം തെറികളുമൊഴിച്ച്‌ മറ്റൊരു ഭാഷയുമറിയാതെ ബോംബെക്ക്‌ പോയിട്ട്‌, 'എങ്ങിനെ നിനക്ക്‌ ഇത്രയും വലിയ ഒരു ജോലിയില്‍ കയറാന്‍ പറ്റിയെടാ ദാസാ'എന്ന എന്റെ അമ്മയുടെ താടിയില്‍ കൈതാങ്ങിവച്ചുകൊണ്ടുള്ള ചോദ്യത്തിന്‌ ലീവിന്‌ വരുമ്പോള്‍ അദ്ദേഹം:

'എല്ലാം നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലം' എന്ന് മാത്രം വിനയാന്വിതന്നായി മറുപടി പറഞ്ഞ്‌ പുഞ്ചിരിച്ചൊഴിഞ്ഞു.

എന്തായാലും, വീട്ടിലെ പൂളില്‍ മുങ്ങാംകുഴിയിട്ടപ്പോള്‍ മുങ്ങിച്ചാകാന്‍ പോയ സേട്ടുവിന്റെ ഭാര്യയെ രക്ഷപ്പ്പെടുത്തിയപ്പോഴോ, അപകടത്തില്‍ പെട്ടു മരണവുമായി പഞ്ചപിടിച്ചു കിടക്കുന്ന സേട്ടുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചപ്പോഴോ, 25 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ സേട്ടുവിന്റെ മകളെ താഴെ തന്റെ കൈക്കുള്ളില്‍ വീഴിച്ച്‌ രക്ഷപ്പെടുത്തിയപ്പോഴോ ആണ്‌ സേട്ട്‌ ഇങ്ങിനെയൊരു പോസ്റ്റ്‌ കൊടുത്താദരിച്ചതെന്ന് പറഞ്ഞില്ല..! ഭാഗ്യം.

ദാസേട്ടന്റെ ജീവിതവിജയം കണ്ടാവേശം മൂത്ത്‌, പത്താം ക്ലാസ്‌ പാസാവാത്ത എന്റെ ബന്ധുക്കളുടെ ഒരു പ്രാവാഹമായിരുന്നു പിന്നെ ബോംബെയിലേക്ക്‌. വിജയേട്ടന്‍, ലോഹ്യേട്ടന്‍, നാരായണന്‍ കുട്ട്യേട്ടന്‍, പ്രവ്യേട്ടന്‍... അവസാനം എന്റെ സ്വന്തം ചേട്ടനും.!

ആക്ച്വലി, എന്റെ ചേട്ടനെ പഠിപ്പിക്കാന്‍ വീട്ടുകാര്‍ക്ക്‌ പ്ലാനുണ്ടായിരുന്നു, പക്ഷെ, ചേട്ടന്‍ പത്താംക്ലാസ്‌ പാസായിക്കാണാന്‍ അച്ഛനുമമ്മയും ആഗ്രഹിച്ചത്‌, സി.പി. മുരളീധരന്‍ ഇംഗ്ലീഷ്‌ ചാനല്‍ നീന്തിക്കടക്കുന്നത്‌ കാണാന്‍ മലയാളികള്‍ ആഗ്രഹിച്ചപോലെയായിരുന്നു. കൂട്ട്യാക്കൂടണ്ടേ? ആരുടെയെങ്കിലും തെറ്റാണോ?

അങ്ങിനെ പല പല ശ്രമങ്ങളും വിജയം കാണാതെ, ഒടുവില്‍ അദ്ദേഹം തട്ടകമൊന്ന് മാറ്റി, ബാലേട്ടന്റെ വര്‍ക്ക്ഷോപ്പില്‍ വെല്‍ഡിങ്ങ്‌ പഠിക്കാന്‍ പോയുകയായിരുന്നു. വിഷുവിന്‌ പൂത്തിരി കത്തിക്കുന്നത്‌ പോലെ രസകരമായ, എളുപ്പമായ പണിയാണ്‌ വെല്‍ഡിങ്ങ്‌ എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്‌ ആ പണി തന്നെ പഠിക്കാന്‍ പോകാനുണ്ടായ ചേതോവികാരം.

ആറുമാസത്തോളം ആശാന്റെ തെറി കേട്ട്‌ കേട്ട്‌ അവസാനം 'തെറി' പഠിച്ചോടത്തോളം മതിയാക്കി ഒറ്റപ്പോക്കായിരുന്നു ബോംബെയിലേക്ക്‌, റോള്‍ മോഡല്‍ ദാസേട്ടന്റെ അടുത്തേക്ക്‌. ഹവ്വെവര്‍, ദാസേട്ടന്‍ തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച്‌ എന്റെ ചേട്ടനും ആള്‍ടെപോലത്തെ തന്നെ ഒരു പോസ്റ്റ്‌, പുഷ്പം പോലെ തരപ്പെടുത്തിക്കൊടുത്തു.

ഇപ്പോള്‍, ചെറിയമ്മാവന്റെ മോന്‍ മാത്രമല്ല, വല്യമ്മാന്റെ മോനും വല്യമ്മേടെ മോനും എളേമ്മയുടെ മോനും എന്റെ സ്വന്തം ചേട്ടന്‍ സാക്ഷാല്‍ ഉദാരമനസ്കനും ബോംബെയില്‍ ഹെല്‍പര്‍മാരാണ്‌! ആനന്ദലബ്ദിക്ക്‌ ഇനിയെന്ത് വേണം?

ചേട്ടന്‍ പോയിട്ട്‌, ഏകദേശം ഒരുകൊല്ലം കഴിഞ്ഞപ്പോഴാണ്‌, ദാസേട്ടന്‍ അവധിക്ക്‌ നാട്ടില്‍ വരുന്നത്‌. അങ്ങിനെ, ദാസേട്ടന്‍ പറഞ്ഞാണ്‌ ഞങ്ങളറിയുന്നത്‌, ചേട്ടന്റെ ജോലി അതി കഠിനമാണെന്നും, ഭക്ഷണം, താമസം, വസ്ത്രം ഇത്യാദിയെല്ലാം റോക്ക്‌ ബോട്ടം ലെവലിലുള്ളതാണെന്നും, ബോംബെയിലെത്തിയ ഉടനേ ആള്‍ക്ക്‌ ചിക്കന്‍പോക്സ്‌ വന്നെന്നും അത്‌ മാറിയ ഉടനേ മലമ്പനി വന്നെന്നും തുടര്‍ന്ന് എല്ലാ ആഴ്ചയിലും, ഈയാഴ്ച ഛര്‍ദ്ദിയാണെങ്കില്‍ പിന്നത്തെ ആഴ്ച തലകറക്കം എന്ന നിലക്കാന് കാര്യങ്ങളെന്നും ഇതൊന്നും ഇതുവരെ ചേട്ടന്‍ വീട്ടിലറിയിക്കാതിരുന്നത്, നിങ്ങളെ വിഷമിപ്പിക്കേണ്ട എന്നുകരുതിയാണെന്നും പറഞ്ഞു.

ചേട്ടന്റെ കഷ്ടപ്പാട്‌ കേട്ട്‌ അന്നുരാത്രി വീട്ടില്‍ ഞാനൊഴിച്ച്‌ മറ്റാരും ഉണ്ടില്ല, ഉറങ്ങിയില്ല. അമ്മ ഇടക്കിടെ നെഞ്ഞത്തടിച്ച്‌ എണ്ണിപ്പെറുക്കി കരഞ്ഞു, അച്ഛന്‍ 'ഞാനപ്പഴേ പറഞ്ഞതാ, അവനാന്റെ കുടുമ്മത്തെ അല്ലറ ചില്ലറ പണികളും ചെയ്ത്‌ ഇവിടെ കഴിഞ്ഞാമതി' എന്ന്‌ ഇടക്കിടെ പറഞ്ഞ്‌ , ടെന്‍ഷന്‍ മാറ്റാന്‍ ആപ്പിള്‍ ഫോട്ടോ മാര്‍ക്ക്‌ ബീഡി ഒന്നിനുപുറകേ ഒന്നായി വലിച്ച്‌ കുറ്റികള്‍ ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

ഞാന്‍ മാത്രം, പയറുപ്പേരിയും തൈരും ഉണക്കമീനും കൂട്ടി ചോറുണ്ട്‌, ചേട്ടന്‍ പോയപ്പോള്‍ സ്വന്തമായ ചേട്ടന്റെ കിടക്കയില്‍ ചേട്ടന്റെ കറുത്ത ശബരിമല മുണ്ട്‌ തലവഴി പുതച്ച്‌ സുഖമായി ഉറങ്ങി.

പിറ്റേന്ന് അച്ഛന്‍ ദാസേട്ടനെ പോയി കണ്ട്‌, ചെക്കനെ എങ്ങിനെ നാട്ടിലേക്ക്‌ വിളിപ്പിക്കാം എന്നതിനെക്കുറിച്ച്‌ കൂലങ്കഷമായി ചര്‍ച്ച ചെയ്തു. ഒടുവില്‍ 'മദര്‍ സീരിയസ്സ്‌, സ്റ്റാര്‍ട്ട്‌ ഇമ്മിഡിയറ്റ്‌ലി' എന്ന ടെലഗ്രാം അടിക്കാന്‍ തീരുമാനിക്കുകയും അപ്പടി അന്നുതന്നെ പോസ്റ്റോഫിസില്‍ പോയി ചെയ്യുകയും ചെയ്തു.

അസ്വസ്ഥമായ ചിന്തകളാല്‍ അന്നുരാത്രിയും ഇവരാരും ഉറങ്ങിയില്ല.

കമ്പി കിട്ടാതിരിക്കുമോ? കിട്ടിയിട്ടും കമ്പനിക്കാര്‍ കൊടുക്കാതിരിക്കുമോ? അത്രേം വലിയ പോസ്റ്റിലല്ലേ, കമ്പനിക്കാര്‍ നാട്ടില്‍ പോകാന്‍ അനുവദിക്കുമോ? ഇനിയിപ്പോ, കമ്പി കിട്ടിയിട്ടും ചേട്ടന്‍, നാട്ടിലെ മൂന്നുപറക്കണ്ടംഉള്‍പെടെയുള്ള സെറ്റപ്പുകളെക്കുറിച്ചോറ്ത്ത് പേടിച്ച് ‍ 'അഫ്ഗാനിസ്ഥാനിലേലും നല്ലത്‌ ഇറാക്ക്‌ തന്നെ' എന്ന് ചിന്തിച്ച്‌ അമ്മക്ക് സീരിയസ്സാണെങ്കില്‍ ആയിക്കോട്ടെ എന്ന് വച്ച് നാട്ടിലേക്ക്‌ പോരാതിരിക്കുമോ?

ഒരു കണക്കിനാണ്‌ അവര്‍ നേരം വെളുപ്പിച്ചത്‌.

അതിരാവിലെ ഗേയ്റ്റ്‌ തുറക്കുന്ന ശബ്ദവും ചിരപരിചിതമായ 'അമ്മേ' വിളിയും കേട്ട്‌ പടിക്കലേക്ക്‌ നോക്കിയ ഞങ്ങള്‍ എല്ലാവരും ശരിക്കും ഞെട്ടിപ്പോയ കാഴ്ചയായിരുന്നു അത്‌.

അതാ മുറ്റത്ത്‌ ചേട്ടന്‍!

രണ്ടുകിലോ പേരക്കായും അച്ഛന്‌ ഒരു പെയ്ന്റും അമ്മക്ക്‌ തുണിയലക്കാന്‍ നിര്‍മ്മ വാഷിങ്ങ്‌ പൌഡറിന്റെ രണ്ടു പായ്ക്കറ്റും അടങ്ങിയ ഒരു പെട്ടിയും തൂക്കിപ്പിടിച്ച്‌ ചേട്ടന്‍ നില്‍ക്കുന്നു.!!!

ടെലിഗ്രാം അവിടെ കിട്ടി, മൂന്നോ നാലോ ദിവസം കഴിഞ്ഞ്‌ എത്തുമെന്ന് പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ മുന്നില്‍, അതാ ടെലെഗ്രാം അടിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ചേട്ടന്‍ എത്തിയിരിക്കുന്നു. എന്തത്ഭുതം!

'അമ്മേ, ദാസേട്ടന്‍ നാട്ടില്‍ പോകുന്നത്‌ കണ്ടപ്പോള്‍ എന്റെ ചങ്ക്‌ പൊട്ടിപ്പോയി, ഞാനെന്റെ പെട്ടിയും തുണീം മണീയുമൊക്കെ എടുത്തോണ്ട്‌ അടുത്ത വണ്ടിക്ക്‌ ഇങ്ങട്‌ പോന്നു'

ചേട്ടന്റെ നിഷ്കളങ്കമായ ആ വിവരണം കേട്ട്, സഹതാപവും ദേഷ്യവും ചിരിയും കലര്‍ന്ന ടോണില്‍ അച്ഛന്‍ പറഞ്ഞു :

അപ്പോള്‍ ടെലഗ്രാം വെയ്സ്റ്റായി!

41 comments:

Kalesh Kumar said...

അടിപൊളി വിശാലാ!
ഓഫീസിലെ പ്രശ്നങ്ങള്‍ കൊണ്ട് ആകെ തലപെരുത്തിരിക്കുമ്പഴാ ഇത് വാ‍യിച്ചത്!
സന്തോഷമായി എനിക്ക്!

ദേവന്‍ said...

മലയാറ്റൂരിന്റെ കഥകളില്‍ പത്തു പാസ്സായി ബോംബേക്ക്‌ "കൊട്ടാന്‍" പോകുന്ന പട്ടമ്മാരെക്കുറിച്ച്‌ പറയാറുള്ളതുപോലെ..

ചില നേരത്ത്.. said...

വിശാലാ.
ഏട്ടന്റെ തിരിച്ച് വരവ് ഉഗ്രനായി. എന്തൊക്കെ സാധനങ്ങളാ പുള്ളി ആ പെട്ടിയില്‍ കൊണ്ടുവന്നിരിക്കുന്നത്.
വിശാലനെ പോലെ എന്റെ അനിയനും കഥയെഴുതി തുടങ്ങിയാല്‍ എന്താകും അവസ്ഥ. അപ്പോ വിശാലാ ഏട്ടന്‍ ബ്ലോഗ്ഗേര്‍ഴ്സ് എന്ന സംഘടന രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

ആസ്വദിച്ചു വിശാലാ,,

അതുല്യ said...

ദേവാ നമ്മളു ഗള്‍ഫ്‌ യുദ്ധം നടത്തിയ കാലത്തിത്‌ ഞാനും പറഞ്ഞാതാട്ടോ.

ബോമ്പേ പോയിട്ട്‌ ഒരുപാട്‌ വാച്ച്മാന്‍ ഓഫീസര്‍മാരും, വെയ്റ്റര്‍ ഒോഫീസര്‍മാരും ഒക്കെയുണ്ടായിട്ടുള്ളതാ. പക്ഷെ എല്ലാരും ഒരു നിലയ്ക്‌ അല്ലെങ്കില്‍ മറ്റൊരു നിലയ്ക്‌ നിന്നു പിഴച്ചിരുന്നു,അവരുടെ കുടുംബങ്ങളും.

പത്ത്‌ പാസ്സായി "കൊട്ടി" പഠി ച്ചതും ഒക്കെ ഒരു പഴയ പാട്ടായി മനസ്സിലേയ്ക്‌ ഒഴുകി വരുന്നു.

പക്ഷെ പത്തു പാസ്സ്സായതും, കൊട്ടി പഠിച്ചതും, ബോംബേയ്ക്‌ പോയതും പട്ടമ്മാര്‍ മാത്രമല്ലാ എന്ന് ദേവന്റെ അറിവിനു വേണ്ടി പറയുന്നു. ആരു എന്തു പറഞ്ഞാലും ഞാന്‍ ഒന്നും പറയാറില്ല തിരിച്ച്‌, എന്നാലും ഇത്‌ എന്നെ ഹര്‍ട്ട്‌ ചെയ്യുന്നു. ഒഴിവാക്കുമല്ലേോ.

ദേവന്‍ said...

1. പത്തു പാസ്സായി ബോംബേക്കു പോകുന്ന പരശ്ശത0 മനുഷ്യര്‍ പണ്ടുണ്ടായിരുന്നു.. ഇപ്പോ എല്ലാം ബ്ലാങ്കൂരിലേക്കാണു പോകാര്‍.. ഇവര്‍ മൊത്തത്തില്‍ പട്ടന്മാര്‍ ആണെന്ന് ആ പരാമര്‍ശത്തില്‍ വ്യംഗ്യം ഇല്ല.

2. അവരില്‍ പട്ടമ്മാരെക്കുറിച്ചു മാത്രം മലയാറ്റൂര്‍ എഴുതിയതു മൂപ്പരു ഒരു തമിഴു ബ്രാഹ്മണന്‍ ആയതു കൊണ്ടാണ്‌

3. പുള്ളിയുടെ അഭിപ്രായത്തിനു ദേവന്‍ ഉത്തരവാദിയല്ല

4. മൂപ്പരുടെ എഴുത്തിനെക്കുറിച്ച്‌ എനിക്കു വലിയ അഭിപ്രായമൊന്നും ഇല്ല. പ്രത്യേകിച്ച്‌ ബ്രിഗേഡിയര്‍ കഥകള്‍ മാതിരി മഹാവധം സാധനങ്ങള്‍ ഇങ്ങേരു സൂപ്പര്‍ ക്ലാര്‍ക്ക്‌ (ക്രെഡിറ്റ്‌ നാണ്വാര്‍ക്ക്‌) ആയിരുന്നതുകൊണ്ട്‌ മാത്രം ബ്ലാക്‌ & വൈറ്റ്‌ ആയതാണെന്നാണ്‌ എന്റെ വീക്ഷണം.

5. ജാതി മതം കുന്തസ്യാദികള്‍ക്ക്‌ പ്ട്ടിറ്റെ ബെല്‍റ്റിന്റെ വില പോലും ഞാന്‍ കൊടുക്കുന്നില്ല.. അതുകൊണ്ട്‌ ജാതി പറഞ്ഞാലോ പറഞ്ഞില്ലേലോ എനിക്കതൊരു ആക്ഷേപമായിട്ടു തോന്നിയിട്ടുമില്ല.(ഹിന്ദിക്കാരു ഇടക്കിടക്കു ഞാന്‍ ഝാട്ട്‌ ജാതിക്കാരന്‍ ചതുര്‍വേദി എന്നൊക്ക്കെ പറഞ്ഞു വരുമ്പോ ഞാന്‍ ആട്ട്‌ കൊടുത്ത്‌ ഇറക്കാറുണ്ട്‌ എന്നതു മാത്രമാണു ഞാനും ജാതിയും തമ്മില്‍ ആകെ ഉള്ള ബന്ധം)

6. കലാനിലയം സ്ഥിരം നാടകവേദി എന്നൊക്കെ പറയുന്നതുപോലെ സ്ഥിരമായി ഒടക്കാന്‍ നമുക്കൊരു ബ്ലോഗ്ഗ്‌ ഉണ്ടാക്കിയാലോ വിശാലന്‍ പാവം കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി വയ്യാ, മടുത്തു എന്നൊക്കെ പറഞ്ഞ്‌ അടിച്ചു
വൃത്തിയാക്കി ഇട്ട സ്ഥലത്ത്‌ ചവറു കൊട്ടിയിടണോ?

ഇളംതെന്നല്‍.... said...

കലേഷ്‌ ഭായ്‌ പറഞ്ഞപോലെ , ഓഫീസില്‍ തലപെരുത്തിരിക്കുമ്പോള്‍ കൊടകരപുരാണം വിശാലരസായനം ഇത്തിരിയങ്ങോട്ട്‌ ചെല്ലുമ്പോള്‍ ഒരാശ്വാസമാണ്‌.. പോരട്ടങ്ങനെ പോരട്ടേ...

Visala Manaskan said...

കലേഷ് :) ഇതൊക്കെ ഓര്‍ക്കല്‍ എനിക്കൊരു രസമാണ്, വായിച്ചിട്ട്
‘ഹും‘ എന്നൊരു കുഞ്ഞന്‍ ചിരിക്ക് ഞാന്‍ ധന്യനാകും, കലേഷേ.
ദേവരാഗം-:) സത്യായിട്ടും ഹെല്പര്‍ വല്യ പോസ്റ്റാന്നാ ഞങ്ങള്‍ വിചാരിച്ചിരുന്നേ.
ഇബ്രാന്‍-:)ചേട്ടന്‍ അന്ന് 20 രൂപ എനിക്ക് മിഠായി വാങ്ങാന്‍ ഗിഫ്റ്റും തന്നിരുന്നു.
അതുല്യ-:)അലമ്പുണ്ടാക്കാണ്ടിരിക്കാന്‍...!
ആരിഫേ-:)വിശാല രസായനം. ഹഹഹ. കരിങ്കൊരങ്ങ് രസായനം പോലെ! അപ്പോ എന്റെ ഫോട്ടോ കണ്ടല്ലെ ??

myexperimentsandme said...

ഞാന്‍ എന്റെ കുടുമ നിര്‍വ്വഹിക്കട്ടേ:

ഖോട്ടോഫ്‌ധടേ:
“ഞാന്‍ മാത്രം, പയറുപ്പേരിയും തൈരും ഉണക്കമീനും കൂട്ടി ചോറുണ്ട്‌, ചേട്ടന്‍ പോയപ്പോള്‍ സ്വന്തമായ ചേട്ടന്റെ കിടക്കയില്‍ ചേട്ടന്റെ കറുത്ത ശബരിമല മുണ്ട്‌ തലവഴി പുതച്ച്‌ സുഖമായി ഉറങ്ങി“.

ചുമ്മാ ഓടിവരുന്നു, ആ സീന്‍ മനസ്സിലേക്ക്..

പിന്നെ ചേട്ടന്റെ “അമ്മേ ഞാനെത്തി” എന്നും പറഞ്ഞ് ബാഗും പിടിച്ചുള്ള ആ നില്പും.

(വിശാലാ, ഒന്നും തോന്നരുതെന്ന് ചേട്ടനോടൊന്ന് പറയുവോ? എനിക്ക് ആ സീനില്‍ കുട്ടമാമ്മാ എന്നു വിളിച്ചു നടക്കുന്ന യോദ്ധായിലെ ജഗതിയെയാ ഓര്‍മ്മ വരുന്നത്.... എന്താണാവോ......ഒന്നും തോന്നരുതേ.....)

കലക്കീന്ന് ഇനി പ്രത്യേകം പറയണോ?

അതുല്യ said...

ശരി വിശാലാ. ഇനി മേലാല്‍.....

ഇന്ദു | Preethy said...

വായിച്ചു... രസിച്ചു :)

Anonymous said...

ആക്ച്വലി വിശാലന്‍, താങ്കളുടെ ഈ പോസ്റ്റ് കുഴപ്പമില്ല, ഹൌവവര്‍.....-സു-

viswaprabha വിശ്വപ്രഭ said...

സുഹൃത്തുക്കളേ,

ഇത്രയും കാലമായി നമ്മെയൊക്കെ അനുസ്യൂതമായി ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന നൈസര്‍ഗ്ഗികനര്‍മ്മത്തിന്റെ ആശാനായ ഈ ഹൃദയശൂന്യനു നമുക്കെല്ലാര്‍ക്കും കൂടി ഒരു സമ്മാനം കൊടുക്കണ്ടേ?

മൈക്രോസോഫ്റ്റിന്റെ തന്നെ ഭാഗമായ, ഇന്ത്യന്‍ ഭാഷകള്‍ക്കു വേണ്ടിയുള്ള അവരുടെ പോര്‍ട്ടല്‍ ആയ ഭാഷാഇന്ത്യാ ഭാരതീയഭാഷകളിലുള്ള ബ്ലോഗുകളില്‍ മികച്ചവ തെരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്തുന്നതറിയാമല്ലോ! ഇതിനെക്കുറിച്ച് വ്യാപകമായ വാര്‍ത്തയൊന്നും ആരും ചര്‍ച്ച ചെയ്തു കണ്ടില്ല. (ഒന്നോ രണ്ടോ കമന്റുകളില്‍ ഒഴികെ.)

2006 മേയ് ആറ്‌ ( 2006 May 6) വരെ അവര്‍ നോമിനേഷനുകള്‍ സ്വീകരിക്കുന്നുണ്ട്. ,ഈ ലിങ്കില്‍ പോയാല്‍ വെറും അഞ്ചുമിനുറ്റിനുള്ളില്‍ നമുക്കിഷ്ടമുള്ള ഏതെങ്കിലും മൂന്നു ബ്ലോഗുകള്‍ നോമിനേറ്റു ചെയ്യാം.

ഇത്തരം കാര്യങ്ങളില്‍ ഗുണമായാലും ദോഷമായാലും പൊതുവേ മറ്റു സമൂഹങ്ങളേക്കാള്‍ നാം മലയാളികള്‍ ഒരു ദേശീയധാരയില്‍ നിന്നും മാറിനില്‍ക്കാറുണ്ട് എന്നു തോന്നാറുണ്ട്. ഈ അവസരത്തില്‍ നമുക്കൊന്നു ആ വഴിവിട്ടു നടന്ന് നമ്മുടേയും അംഗബലം അവിടെ കാണിച്ചൂടേ? ഒരു പക്ഷേ മൈക്രോസോഫ്റ്റിനു മലയാളം ഭാഷയോടുള്ള പരിഗണന അല്പമെങ്കിലും കൂട്ടാനും അതുപയുക്തമായെന്നു വരാം.


നമുക്കിടയില്‍ മേല്‍ത്തരം ബ്ലോഗുകള്‍ ഇല്ലെന്നൊന്നും ആരും പറയില്ല. നല്ല ഏ-ക്ലാസ്സ് ബൂലോഗങ്ങള്‍ക്കിവിടെ ഒരു പഞ്ഞവുമില്ല. ഇനി അഥവാ അങ്ങനെ തെരഞ്ഞെടുക്കാന്‍ ആര്‍ക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ തന്നെ ഒരു ശങ്കയുമില്ലാതെ ഒരു ബ്ലോഗിനു വേണ്ടി ശക്തമായി വോട്ടുപിടിക്കാന്‍ ഞാന്‍ തയാറാണ്.

അത് ഈ ബ്ലോഗാണ്. നമ്മുടെ ബൂലോഗവട്ടത്തില്‍ ആദ്യം പരിഗണിക്കാവുന്നതിനു അര്‍ഹമായ, എല്ലാ തരം വായനക്കാര്‍ക്കും ആസ്വദിക്കാവുന്ന ബ്ലോഗ് ഇതുതന്നെയാണെന്നു ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

ഈ ബ്ലോഗിന്റെ വിലാസം : http://kodakarapuranams.blogspot.com
ബ്ലോഗിന്റെ സ്വഭാവം (Category): Entertainment
ബ്ലോഗിന്റെ ഉടമസ്ഥന്‍: വിശാലമനസ്കന്‍
ഭാഷ: മലയാളം
ചിഹ്നം:(അഥവാ ചോദിച്ചാല്‍,) കറാച്ചി എരുമ

ഇത്രയും വിവരങ്ങളുമായി എല്ലാ വായനക്കാരും അവിടെ പോയി വിശാലന്റെ ബ്ലോഗിനെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് ഞാന്‍ എന്റെ സ്വന്തം പേരില്‍, തികച്ചും വ്യക്തിപരമായി, വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു...

കൂടാതെ രണ്ടു സ്ഥാനങ്ങളിലേക്കു കൂടി നിങ്ങള്‍ക്കിഷ്ടപ്പെട്ട, നിങ്ങളുടെ സ്വന്തം അഭിപ്രായത്തില്‍ ഏറ്റവും മികച്ചതെന്നു തോന്നുന്ന, രണ്ടു ബ്ലോഗുകള്‍ കൂടി തെരഞ്ഞെടുത്ത് മൊത്തത്തില്‍ മലയാളബൂലോഗങ്ങളുടെ പങ്കാളിത്തം അവിടെ കൂട്ടണമെന്നും എളിമയോടെ അഭ്യര്‍ത്ഥിക്കുന്നു...

ഇനി, വേണമെന്നുള്ളവര്‍ക്ക്, അവരവരുടെ സ്വന്തം ബ്ലോഗുകളേയും അവിടെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.

അഭയാര്‍ത്ഥി said...

വിശാലന്റെ ഓരോ കഥയിലേയും കഥാപാത്റങ്ങള്‍ ഞാനാണോ എന്നു സ്വയം ഒരു പാടു പേരെ ചിന്തിപ്പിക്കുന്നു. എന്നേയും. ഇതെല്ലാം യഥാറ്‍ത്തത്തില്‍ നടന്നിട്ടുള്ളതാണെന്നു നിസ്സംശയം പറയാം. ബോംബയിലെ ദുരിതത്തില്‍ എത്തിപെടുന്ന എന്റെ തലമുറയില്‍ പെട്ടവറ്‍ക്കു കിട്ടുന്നതു മലേറിയയും ചിക്കന്‍പോക്സും.
ഹാസ്യം ഓറ്‍ത്തു ചിരിക്കണോ അതോ കഴിഞ്ഞ കാലത്തെ ഓറ്‍ത്തു കേഴണോ?. ഈ സംശയം എനിക്കു എപ്പോള്‍ വിശലനെഴുതുന്ന ഓരോ കഥയിലും...

ഒരിക്കല്‍ ചേട്ടന്‍ വന്നതു പോലെ ഞാനും എന്റെ വീട്ടില്‍ കയറി ചെന്നിട്ടുണ്ടു.

അഭയാര്‍ത്ഥി said...

വിശാലന്റെ ഓരോ കഥയിലേയും കഥാപാത്റങ്ങള്‍ ഞാനാണോ എന്നു സ്വയം ഒരു പാടു പേരെ ചിന്തിപ്പിക്കുന്നു. എന്നേയും. ഇതെല്ലാം യഥാറ്‍ത്തത്തില്‍ നടന്നിട്ടുള്ളതാണെന്നു നിസ്സംശയം പറയാം. ബോംബയിലെ ദുരിതത്തില്‍ എത്തിപെടുന്ന എന്റെ തലമുറയില്‍ പെട്ടവറ്‍ക്കു കിട്ടുന്നതു മലേറിയയും ചിക്കന്‍പോക്സും.
ഹാസ്യം ഓറ്‍ത്തു ചിരിക്കണോ അതോ കഴിഞ്ഞ കാലത്തെ ഓറ്‍ത്തു കേഴണോ?. ഈ സംശയം എനിക്കു എപ്പോള്‍ വിശലനെഴുതുന്ന ഓരോ കഥയിലും...

ഒരിക്കല്‍ ചേട്ടന്‍ വന്നതു പോലെ ഞാനും എന്റെ വീട്ടില്‍ കയറി ചെന്നിട്ടുണ്ടു.

അതുല്യ said...

ഇവിടെ തന്നെ ഒരു വോട്ടിംഗ്‌ നടത്തി, ഏറ്റവും കൂടുതുല്‍ റേറ്റിങ്ങുള്ളവരെ തിരഞ്ഞെടുത്ത്‌ അവരെ നോമിനേറ്റ്‌ ചെയ്യുകയായിരുന്നില്ലേ അല്‍പം ജനാധിപത്യപരമായ രീതി എന്ന് തോന്നിക്കുടായ്കയില്ല. വിശാലന്റെ ബ്ലോഗ്‌ ഇതിനു അര്‍ഹത നേടുന്നില്ലാ എന്നല്ലാ പറഞ്ഞത്‌.(വരികള്‍ക്കിടയിലൂടെ വായിയ്കുന്നവരോടുള്ള ഒരു അപേക്ഷയാണിത്‌.) എന്നാലും, എല്ലാത്തരം വായനക്കാരും ഒരു പോലെയിഷ്ടപെടുന്ന ബ്ലോഗ്‌ ഇതു തന്നെയാണെന്ന് ഒരു പക്ഷെ തീര്‍ത്ത്‌ പറയാമോ എന്ന് ഒരു ശങ്ക അത്ര തന്നെ. ബ്ലോഗുഗളെ പലതരമായി തിരിയ്കുമ്പോള്‍, നമ്മളേ ചിരിപ്പിയ്കുന്ന ബ്ലോഗ്‌, ചിന്തിപ്പിയ്കാനിട തരുന്നവ, ക്യാമ്പസ്‌ കൂട്ടായ്മ, ദേവന്റെ തനതായ വി.കെ.എന്‍ ടച്ചുള്ള ബ്ലോഗ്‌, സൂ വിന്റെ, വിശ്വം തന്നെ പറയാറുള്ള, ഏറ്റവും നിറപകിട്ടാര്‍ന്ന വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗ്‌,(ഇതില്‍ ആര്‍ക്കും എനിക്കടക്കം രണ്ട്‌ അഭിപ്രായമില്ലാ, നൂറു ശതമാനം, സൂ ഇതിനര്‍ഹയാണു, പ്രത്യേകിച്ച്‌ നിരന്തരം അവര്‍ പലവിഷയത്തെകൂറിച്ചും, നര്‍മ്മവും, ദുഖവും കലര്‍ന്ന് എഴുതുന്നവ), സാക്ഷീയുടെ വരയ്കൊപ്പം നിലക്കുന്ന അതിലേറെ നമ്മളേ പഴമയിലേയ്ക്‌ കൂട്ടി കൊണ്ടു പോകുന്നവ, പിന്നെ പെരിങ്ങോടന്‍, അദ്ദേഹത്തെ കുറിച്ച്‌ എനിക്ക്‌ പറയാമോ എന്ന് തന്നെ അറിയില്ല, അത്രേ ഉയര്‍ത്തിലാണു അദ്ദേഹം, പിന്നെ വൈകി എത്തി, വിശാലന്റെ ഒപ്പം തന്നെ കിടപിടിയ്കുന്ന അരവിന്ദന്റെ സൃഷ്ടികള്‍, അതിലും ഉപരി, കൃഷിയുടെ കാണാ പാഠങ്ങള്‍ നമുക്ക്‌ പകര്‍ന്നു തരുന്ന, മണ്ണിനു വേണ്ടി അങ്ങേയറ്റം നിരന്തരം പോരാടുന്ന ചന്ദ്രേട്ടന്‍, പടങ്ങള്‍ കൊണ്ട്‌ മനം കുളിര്‍പ്പിച്ച്‌ രണ്ട്‌ വരി മറുപടിയില്‍ ഒതുങ്ങുന്ന തുളസി, ബ്ലോഗ്‌ തന്നെ സൃഷ്ടിച്ച സിബു എന്നിവര്‍... അങ്ങനെയങ്ങനെ ഒരുപാട്‌ ബ്ലോഗുഗള്‍. ഒരു എളിയ അഭിപ്രായമുണ്ട്‌, ഒരു വോട്ട്‌ എടുപ്പ്‌ ഇവിടെ തന്നെ നടത്തി, ഏറ്റവും കൂടുതല്‍ വോട്ട്‌ കിട്ടിയ കഷി എന്ന നിലയ്ക്‌ നമുക്ക്‌ ഒരാളെ നോമിനേറ്റ്‌ ചെയ്യാം. പിന്നെ അതു കൂടാതെ സ്വന്തം ഇഷ്ടപ്രകാരം രണ്ട്‌ പേരെ വേറെയും ബ്ലോഗേര്‍സ്‌ ചെയ്യട്ടെ.

വിശാലന്റെ ബ്ലോഗിനു പിന്തുണ നല്‍കരുത്‌ എന്നാക്കി ദയവായി ആരും ഇതിനെ വായിയ്ക്കരുത്‌. വിശ്വം പറഞ്ഞത്ര തന്നെ തൂക്കം ഞാനും കൊടുക്കുന്നുണ്ട്‌, എങ്കിലും, ഒരു കൂട്ടായ്മ എന്ന നിലയ്ക്‌ ഒരു വോട്ടെടുപ്പ്‌ ആവാം എന്ന ഒരു ദയാ ഹര്‍ജി മാത്രമാണിത്‌.

Unknown said...

പൊതുവെ നര്‍മ്മം മേമ്പൊടിയാക്കി ജീവിതം വരച്ചിടുന്ന വിശാലന്‍ ഇവിടെ ജീവിതം മേമ്പൊടിയാക്കുന്നു. എനിക്കിഷ്ടമായി. മലയാളബൂലോഗപ്പുലിയായി വിശാലനു റെക്കോ എഴുതാന്‍ ഞാനും തയ്യാര്‍!

പിന്നെ, ഒന്നില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഒരു മത്സരവും നേരേ ചൊവ്വേ പോകുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. ഓരോ മലയാ‍ളിയും “സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്” വളരെക്കൂടുതല്‍ അകത്താക്കിയതു കൊണ്ടാവും (സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ പറയുന്നത് പോലെ, ഇവരെല്ലാം വളരെ നല്ല മനുഷ്യരാ, പക്ഷെ ആത്മാര്‍ത്ഥത കൂടിയതു കൊണ്ടാ ബോംബെറിയുന്നത്).

ഇവിടെ വോട്ടെടുപ്പും അടികലശവും നടത്തി പാര്‍ലമെന്റിലേക്ക് ആളെ വിടുന്നതിനേക്കാള്‍ നല്ലത് എല്ലാവരും അവരവര്‍ക്ക് ബോധിച്ചതുപോലെ ഭാഷാഇന്ത്യാ സൈറ്റില്‍ പോയി നോമിനേഷന്‍ കൊടുക്കുന്നതാവും ആരോഗ്യപരമായി മെച്ചം.

ഇനി വോട്ടെടുപ്പു വേണോ വേണ്ടയോ എന്ന് വോട്ടെടുപ്പു നടത്താന്‍ ആലോചന്ന വന്നാലോ എന്ന് ഞാന്‍ ആലോചിക്കാതെയല്ല.

ഉമേഷ്::Umesh said...

അതുല്യയോടു യോജിക്കുന്നു. വിശ്വത്തിന്റെ കമന്റ് ഒരു campaign ആയിപ്പോയോ എന്നൊരു സംശയം.

നോമിനേറ്റു ചെയ്യാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുക. ആരെ നോമിനേറ്റു ചെയ്യണമെന്നു് അവനവന്‍ തന്നെ തീരുമാനിക്കട്ടേ.

Cibu C J (സിബു) said...

ഒരു തിരുത്ത്‌.. ഈക്കണ്ട ബ്ലോഗുലകം ഉണ്ടാക്കിയതൊന്നും ഞാനല്ല. വരമൊഴി മാത്രമേ എന്റേതെന്നു പറയാവുന്നതുള്ളൂ. ഓരോന്നിന്റേയും ക്രെഡിറ്റൊക്കെ ആര്‍ക്കെല്ലാം എന്നരീതിയിലൊരു ചര്‍ച്ചയുണ്ടാവേണ്ട എന്നുകരുതിയാണ് ഇടക്കിടെ ഈ രീതിയില്‍ വരുന്ന വാചകങ്ങള്‍ക്ക്‌ മറുപടിയെഴുതാഞ്ഞത്‌. (ഇനിയും ആ ചര്‍ച്ചയില്‍ എനിക്കൊട്ടും താല്പര്യമില്ല).

കലാസൃഷ്ടികളില്‍ ഇങ്ങനെയുള്ള മത്സരങ്ങളൊന്നും ശരിയല്ല എന്നാണെന്റെ അഭിപ്രായം എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു (
പണ്ടുപറഞ്ഞത്
തന്നെ)

nalan::നളന്‍ said...

ഭാഷായിന്ത്യക്കാരന്റെ സൈറ്റിനു ചേര്‍ന്ന പേരു നാരദന്‍ ഡോട്ട് കോം എന്നാണ്.
വിശാലാ‍.. ഇന്നത്തെ ചിരിയുടെ ക്വാട്ടാ കഴിഞ്ഞു. അതുകോണ്ടാ നാളത്തേക്കു മാറ്റി വക്കണതു. ക്ഷമി.

Santhosh said...
This comment has been removed by a blog administrator.
Santhosh said...

സ്ഥാനാര്‍ഥിയെക്കണ്ടെത്താനും വോട്ടെടുപ്പ് വേണമെന്ന് പറയുന്ന പോലെയാണ് നമുക്കിടയില്‍ ഇനി മറ്റൊരു വോട്ടെടുപ്പ് നടത്തുന്നത്. വിശാലന്‍റെ ബ്ലോഗ് entertainment വിഭാഗത്തിലേക്ക് വിശ്വം നോമിനേറ്റ് ചെയ്തു. അതിനോട് യോജിക്കുന്നവര്‍ വിശാലന് വോട്ട് ചെയ്യുക. അല്ലാത്തവര്‍ ആ വിഭാഗത്തില്‍ മറ്റൊരു ബ്ലോഗ് നോമിനേറ്റ് ചെയ്യുക. വായനക്കാര്‍ തീരുമാനിക്കട്ടെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്.

ആര്‍ട്ട് ആന്‍റ് ലിറ്ററേചര്‍ വിഭാഗത്തിലേക്ക് ഞാന്‍ സാക്ഷിയുടെ ബ്ലോഗ് നോമിനേറ്റ് ചെയ്യുന്നു: http://sakshionline.blogspot.com/

അമ്മയെത്തല്ലാന്‍ പറഞ്ഞാലും രണ്ടഭിപ്രായമാണല്ലോ, നമ്മള്‍ക്ക്.

സസ്നേഹം,
സന്തോഷ്

ഉമേഷ്::Umesh said...

സന്തോഷ് സാക്ഷിയെ നോമിനേറ്റു ചെയ്തപ്പോള്‍ തോന്നാത്ത ഒരു അലര്‍‌ജി വിശ്വത്തിന്റെ വരികള്‍ വായിച്ചപ്പോള്‍ തോന്നിയതു കൊണ്ടാണു് എന്റെ കഴിഞ്ഞ കമന്റ്. വിശ്വം മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നുണ്ടോ എന്നു്. നമ്മുടെ ഇടയില്‍ അങ്ങനെയൊരു ചേരിതിരിഞ്ഞ കാമ്പൈനിംഗ് വേണോ എന്നു്.

ആലോചിച്ചപ്പോള്‍ അതു വിശ്വത്തിന്റെ ശൈലിയാണു്. പ്രകോപിപ്പിക്കല്‍ വഴി പ്രേരിപ്പിക്കല്‍. എന്തായാലും, എല്ലാവരും പോയി വോട്ടുചെയ്യണം എന്നു മാത്രമേ വിശ്വം ഉദ്ദേശിച്ചിട്ടുള്ളൂ എന്നു തോന്നുന്നു.

ഞാന്‍ വഴക്കുണ്ടാക്കാന്‍ വന്നതല്ല സന്തോഷ്... :-)

PC said...

Apologize for not writing in Malayalam (Technologically challenged). I spend my entire weekend reading through your posts. Send the link to a few people, all of them told me how good the posts are. I think you should consider getting them published somewhere...

സ്നേഹിതന്‍ said...

ചിരിയേക്കാളേറെ ചിന്തയ്ക്ക് വകയായി ഇപ്രാവശ്യത്തെ ഡോസ്. കാരണം 8 വര്‍ഷം ബോംബെയില്‍ ജീവിച്ച് മലമ്പനി സമ്പാദിച്ചവനാണ് ഈ എളിയവനും...

രാജ് said...

വായിച്ചു ക്ലൈമാക്സ് എത്തിയപ്പോഴേയ്ക്കും ചിരി പറന്നുപോയല്ലോ വിശാലോ. ഒരാവശ്യവുമില്ലാതെ ചെറുപ്രായത്തിലെ ഇന്ത്യാമഹാരാജ്യത്തിലെ സാമാന്യം മോശപ്പെട്ട ഒരു സ്ഥലത്തേയ്ക്കു പറിച്ചുനട്ടപ്പെട്ട എന്നെത്തന്നെ ഞാന്‍ ഓര്‍ത്തുപോയി. മലമ്പനി അതിസാരം ഇതിനൊക്കെ പുറത്തെ ഉറങ്ങിക്കിടമ്പോള്‍ ദേഹത്തുവന്നിരുന്നു് ഏതാണ്ടൊരു ദ്രാ‍വകം സ്രവിപ്പിക്കുകയും ചെയ്യുന്ന കീട എന്ന പ്രാണി, അതു വീണാലുടന്‍ ആ ഭാഗം പപ്പടം പൊള്ളിച്ചതു പോലെയങ്ങു പൊന്തിവരും. വ്രണവും വേദനയും ദിവസങ്ങളോളം കൂടെയുണ്ടാകും..

അരവിന്ദ് :: aravind said...

വിശാല്‍‌ജീ..പതിവു പോലെ!!! :-)
ശബരിമല മുണ്ട് പുതച്ചുറങ്ങുന്നത്, വക്കാരി പറഞ്ഞപോലെ..ശരിക്കും അങ്ങ് ക്ഷ പിടിച്ചു.
പരിചയമുള്ളതിനാലാകാം. :-)
പിന്നെ ഏട്ടന്‍ ബോംബയില്‍ നിന്ന് അവിചാരിതമായി വന്നത് ഒരത്ഭുതമായി എനിക്കു തോന്നിയില്ലാ ട്ടോ..
അമ്മമാര്‍ സ്മരിച്ചാല്‍ ആ സ്പോട്ടിലെത്തുന്ന മക്കള്‍ ഉണ്ടേ..

കഴിഞ്ഞതവണ വെറുതെ ഒന്നു ഫോണ്‍ ചെയ്തപ്പോ അമ്മ പറഞ്ഞു..ശ്ശോ ഇപ്പങ്ങട് വിചാരിച്ചേയുള്ളൂ
നീയൊന്നു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ ന്ന്. അത പോലെ. :-)

അതുല്യേച്ചിയേ..റിലാക്സ് ന്നേ. പട്ടരില്‍ പൊട്ടരില്ല എന്നും ഉണ്ട് ട്ടോ.

അഭയാര്‍ത്ഥി said...

വിശ്വപ്റഭയുടെ കമന്റ് ആണു എന്നെ വിശാല ലോകത്തേക്കെത്തിച്ചതു. അതുവരെ പണിത്തിരക്കില് (ജാട) .

ഇന്നും കെട്ടികിടക്കുന്ന പണികള് തീറ്ക്കാന് വന്ന ഞാന് അതിനടിയിലെ അതുല്യയുടെ കമെന്റും, മറ്റു കമെന്റുകളും കാണുന്നു. എന്നാല് പിന്നെ പണി അവിടെകിടക്കട്ടെ, ഭാഗ്യമുണ്ടെങ്കില് വേറെ പണി ഇനിയും കിട്ടും, എന്നാല് വായ്ത്തുമ്പിലെ കമന്റ് ഇട്ടിട്ടു തന്നെ മറ്റു കാര്യം എന്ന തീരുമാനത്തില്. ഒരഭിപ്പ്റായം ഏതു ഗന്ധറ്വനും പറയാം എന്നല്ലേ ...

വിശ്വപ്റഭ വളരെ സദുദ്ദ്യേശ്ശ്യത്തൊടെ ബ്ളോഗരില് ഒരാള്ക്കു യശസ്സുണ്ടാകട്ടെ എന്നും അങ്ങിനെ അതിനു ആഗോളാടിസ്ഥാനത്തില് തന്നെ അംഗീകാരം ലഭിക്കട്ടെ എന്നും കരുതി ഒരു സന്ദേശം ബ്ളോഗരെ അറിയിക്കുന്നു .
വിശ്വപ്റഭ ഇതു പറഞ്ഞില്ലെങ്കില് മറ്റാരും ഒരു പക്ഷെ അറിയാതെ പോകുന്ന ഒരു കാര്യം. അതിപ്പോള് .....

ഇനി അതുല്യക്കും മറ്റുള്ളവറ്ക്കും പറയാനുള്ളതു. ബ്ളോഗെന്ന കൂട്ടായ്മയെ പ്റതിനിഥീകരിച്ചു നാമെന്തെങ്ങിലും ചെയ്യുമ്പോള് അതു ജനാധിപത്യ രീതിയിലുള്ളതാകണം. ഭിന്നാഭിപ്റായക്കാരായ പലരും ഉണ്ടാകും. ഒരുപാടു പേരുടെ ബിറ്റ്സും ബ്യ്റ്റ്സും ഒഴുക്കിയതാണു. അതും അക്ഷരം പ്റതി ശരിയാണു.

വിശ്വപ്റഭ വിശിഷ്ടമായ ഒരു സേവനമാണു ചെയ്തിരിക്കുന്നതു. ഒപ്പം അതുല്യയും. ഗ്രഹാംബെല് കണ്ടുപിടിച്ച ടെലെഫൊണ് നാമാരും ഇന്നുപയോഗിക്കുന്നില്ല. പകരം ഒരു പാടു തലകളുടെ നവനീതങ്ങളായ ചിന്തകളില് ഉരുത്തിരിഞ്ഞ ഏറ്റവും ഉപയുക്തമായതു ഉപയോഗിക്കുന്നു. അതുപോലെ , വിശ്വപ്റഭ ഉപ്ജ്ഞാതാവും, അതുല്യ ഏന്റ് കമ്പനി അതിന്റെ ഡെവലൊപെറ്സും ആകട്ടെ.


നമുക്കിഷ്ടമുള്ളവറ്ക്കു അവിടെപോയി വോട്ടു ചെയ്യുക എന്നതു അഭികാമ്യമല്ല. കൂട്ടായ്മയുടെ പ്റസക്തി തന്നെ പോകുന്നു. ഈ ബ്ളോഗില് നിന്നും ഈ വറ്ഷം നാമനിറ്ദ്ദേശം ചെയ്യേണ്ട ആളെ നാം തിരഞ്ഞെടുക്കുന്നു. അതിന്പടി അവിടെ പോയി വോട്ടു ചെയ്യുക. അതു ഏറ്റവും മികച്ചതു എന്ന നിലക്കല്ല. അതു നമ്മെ പ്റതിനിധാനം ചെയ്യുന്നു എന്ന നിലയില്.

ഒന്നും ഒന്നിനേക്കാള് മികച്ചതല്ല.
എല്ലാം ആപേക്ഷികം.

ക്റിയാല്മക നിറ്ദ്ദേശത്തിനു വിശ്വത്തിനും, വിമറ്ശനത്തിനു അതുല്യക്കും പ്റത്യേക ജൂറി പുരസ്ക്കാരവും കീറ്ത്തി പത്റവും.

എങ്കിലും പറയട്ടെ
എനിക്കൊരു വോട്ടുണ്ടെങ്ങില് അതു വിശാലനാണു, വിശാലണാണു,വിശാലനാണു. എന്നും എപ്പൊഴും എന്നന്നേക്കും....

Kumar Neelakandan © (Kumar NM) said...

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബ്ലോഗുവായനതുടങ്ങിയത് കൊടകരക്കാരന്റെ പുരാണബ്ലോഗില്‍ നിന്നാണ്. രസിച്ചു. സന്തോഷിച്ചു. തണുത്തു. കുളിര്‍ത്തു.

മറ്റെന്തു പറഞ്ഞാനും അതൊരു കമന്റുജാഡയായിപ്പോകും.

ശനിയന്‍ \OvO/ Shaniyan said...

അടിപൊളി മാഷേ, മണീടെ അഭിമുഖം കേട്ട അനുഭവം.. ആളും സ്വന്തം കഷ്ടപ്പാടുകളേ ആണ്‍ കളിയാക്കി എല്ലാരേം ചിരിപ്പിക്കുന്നത്. സ്വയം കളിയാക്കി ചിരിക്കാനുള്ള കഴിവാണ്‍ ഏറ്റം മഹത്തരം.. :)

നമോവാകം..

കുമാര്‍ജീ, തിരിച്ചെത്തിയെന്നറിഞതില്‍ സന്തോഷം! :)

Anonymous said...

nalla kathhayaaNu kettO.

Anonymous said...

Ekë JZiêXñ öJ÷ˆê.

Visala Manaskan said...

കൂടപ്പിറപ്പുകളേ...എന്തിനാ എനിക്ക്‌ വേറെ സമ്മാനങ്ങള്‍!

ബ്ലോഗില്‍, എന്റെ നേരമ്പോക്കുകള്‍ നിങ്ങളുമായി പങ്കുവെക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ എനിക്ക്‌ ഇതുവരെ കിട്ടിയ സമ്മാനങ്ങള്‍ പോരേ?

* വിശ്വവും അനിലും എന്നെ അഞ്ച്‌ കൊല്ലങ്ങള്‍ക്ക്‌ ശേഷവും മറന്നിട്ടില്ലെന്നറിഞ്ഞപ്പോള്‍.
* സിബു എന്നെ വിളിച്ചപ്പോള്‍
* ഉമേഷ്‌ ജി എന്റെ പുരാണങ്ങള്‍ പുസ്തക ഫോര്‍മാറ്റിലാക്കി അയച്ചുതന്നപ്പോള്‍
* ഉമേച്ചി എനിക്കുവേണ്ടി സൈനസിനുള്ള മരുന്ന് പറഞ്ഞുതന്ന്, എങ്ങിനെയുണ്ടെന്ന് കൂടെക്കൂടെ ഫോണ്‍ ചെയ്ത്‌ ചോദിക്കുമ്പോള്‍
* സൂ, പൊന്നച്ചന്റെ പിറന്നാളിന്‌ പായസമുണ്ടാക്കിയപ്പോള്‍
* ചന്ദ്രേട്ടന്റെ മെയില്‍ കിട്ടിയപ്പോള്‍
* അതുല്യ, എന്റെ കൊച്ചിന്‌ മരുന്നുണ്ടാക്കി തരാമെന്ന് പറയുമ്പോള്‍
* പെരിങ്ങോടന്‍ എന്നെ വിളിച്ച്‌ പ്രോത്സാഹിപ്പിച്ചപ്പോള്‍
* കലേഷിന്റെ കല്യാണക്കുറി കിട്ടിയപ്പോള്‍
* തുളസി കൊടകരയുടെ പടങ്ങള്‍ ബ്ലോഗിലിട്ടപ്പോള്‍.
* ഗന്ധര്‍വ്വന്‍, വക്കാരി, അരവിന്ദ്‌, ഇബ്രാന്‍, സാക്ഷി തുടങ്ങിയവരുടെ എക്ട്രാ ഓര്‍ഡിനറി പ്രോത്സാഹനങ്ങള്‍ കിട്ടുമ്പോള്‍..
* ദേവരാഗം, കുമാര്‍, സന്തോഷ്‌, നളന്‍, ബെന്നി, സിദ്ദാര്‍ത്ഥന്‍, മഞ്ജിത്ത്‌, കുട്യേടത്തി, മര്‍ത്ത്യന്‍, സ്വാര്‍ത്ഥന്‍, ശനിയന്‍, സൂഫി, ബിജു, ബിന്ദു, ഇന്ദു, സപ്ന, ആദിത്യന്‍, ആരിഫ്‌, നദീര്‍, etc.. എന്നിവരൊക്കെ എന്റെ ഓരോ പോസ്റ്റും വായിക്കുന്നെന്ന് അറിയുമ്പോള്‍...

എല്ലാം, എനിക്ക്‌ കിട്ടിയ സന്തോഷം, പ്രിയപ്പെട്ടവരേ.., 100 ഗ്രാമില്‍ തീര്‍ത്ത സ്വര്‍ണ്ണമാല* സമ്മാനമായി കിട്ടിയാല്‍ പോലും തോന്നില്ല.!

എനിക്ക്‌ നിങ്ങള്‍ ബ്ലോഗേഴ്സ്‌ തരുന്ന സ്‌നേഹം മാത്രം മതി. അത്‌ തന്നെ ഏറ്റവും വലിയ സമ്മാനം. ലാല്‍സലാം.
---
*ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ പറക്കാട്ട്‌ ജ്വല്ലറിയിലെ..!

myexperimentsandme said...

എല്ലാരുംകൂടെ സ്നേഹിച്ച് സ്നേഹിച്ച് വിശാലനവസാനം കൊടകരയില്‍ കേറാന്‍ പോലും പറ്റാണ്ടായീ എന്നാ ഓര്‍ത്തേ...... സമാധാനായീ.. വിശാലന്‍ വന്നൂല്ലോ...

അപ്പോ നൂറുഗ്രാമിന്റെ സ്വര്‍ണ്ണം... എപ്പഴാ... എങ്ങിനെയാ.... വിശാലനേതായാലും വേണ്ടല്ലോ...

ചില നേരത്ത്.. said...

വിശ്വേട്ടന്‍ പങ്ക് വെച്ച ആ വിവരത്തിന് നന്ദി.
ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്യുന്ന നമ്മളാരും വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലല്ലോ.

വോട്ട് ചെയ്ത് സ്നേഹം പ്രകടിപ്പിക്കേണ്ടവര്‍ അങ്ങിനെയും മത്സരം വേണ്ടെന്ന സിബുവിന്റെ അഭിപ്രായം തന്നെയുള്ള എന്നെ പോലുള്ളവര്‍ വോട്ട് ചെയ്യാതെയും സ്നേഹം തുടര്‍ന്നും കമന്റുകളിലൂടെ പ്രകടമാക്കട്ടെ.

മുമ്പാരോ എഴുതിയത് പോലെ, ആഴ്ചപ്പതിപ്പുകള്‍ക്ക് പകരം നില്‍ക്കാന്‍ ഇനിയും പല കാറ്റഗറികളും പുരോഗമിക്കേണ്ടിയിരിക്കുന്നു. പിന്നെ മലയാളം ബ്ലോഗുകള്‍ക്ക് ആഴ്ചപ്പതിപ്പ് അല്ല അതിര്‍വരമ്പ് പുതിയ മാനങ്ങള്‍ തന്നെയാണ്.

എല്ലാവര്‍ക്കും ആശംസകള്‍!!.

കണ്ണൂസ്‌ said...

കണ്ണൂസ്‌

ഉറക്കെ: "ഹും.. വിശാലന്‍ എന്നെ മറന്നു.. എന്റെ വോട്ട്‌ ഇല്ല വിശാലന്‌..."


പതുക്കെ : ആരും അറിയാതെ ഒരു വോട്ട്‌ ചെയ്തു കളയാം. നമ്മുടെ വിശാലനല്ലേ..???

സിബു പറഞ്ഞ പോലെ, കൂട്ടായ്മയിലെ മത്സരങ്ങളോട്‌ വലിയ ആഭിമുഖ്യമില്ലാത്ത ആളാണ്‌ ഞാനും. പക്ഷേ, നമ്മളില്‍ ഒരാള്‍ക്ക്‌ ഒരു recognition കിട്ടിയാല്‍ സന്തോഷമുണ്ടാവും. ബ്ലോഗ്‌ ഒരു സാഹിത്യ ശാഖയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്‌ പ്രത്യക്ഷ ഉദാഹരണമാണല്ലോ ഈ ഇറാഖി ബ്ലോഗ്‌
സാമുവല്‍ ജോണ്‍സണ്‍ പുരസ്‌കാരത്തിന്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടത്‌.

Visala Manaskan said...

എന്നാലും കണ്ണൂസിനെ ഞാന്‍ മറക്കരുതായിരുന്നു.. :(

Anonymous said...

വിശാലന്‍ എങനെ വിശാല മനസ്കന്‍ ആയി? ഞങള്‍ ഇവിടെ ഒരുപാട്‌ പേര്‍ വായിച്ച്‌ മറ്റുള്ളവരെ പോലെ “നന്നായി, അടിപൊളീ” എന്നൊന്നും കമന്റാറില്ല എല്ലായ്പ്പോഴും; എന്നുവിചാരിച്ച്‌ ഞങളെ എങനെ വിശാലന്‍ മറന്നു? എന്നിട്ടും വിശാല മനസ്കന്‍‍എന്നു വിളിക്കുന്നോ? ഉടന്‍ പേര് മാറ്റാന്‍ ഗസറ്റില്‍ കൊടുക്കണം.ഛെ മോശം ..മനസ്കാ‍ാ.
-സു-

Visala Manaskan said...

:( ഈശ്വരാ, ഞാന്‍ സുനിലിനെയും മറന്നോ..?

Radhika Nair said...

I felt like reading bashir's stories..

Anonymous said...

super ...............

IAHIA said...

"Cavani made his debut for Manchester United postponed.>> Due to self-quarantine 14 days"