Tuesday, April 11, 2006

പുനര്‍ജ്ജനി

കൊടകര നിന്ന് കിഴക്കോട്ട്‌, വെള്ളിക്കുളങ്ങര റൂട്ടില്‍ സൈക്കിളില്‍ പോയാല്‍, നിന്ന് ചവിട്ടിയാല്‍ അരമണിക്കൂറും; ഇരുന്ന് ആയമ്പോലെ ചവിട്ടിയാല്‍ ഒരു മണിക്കൂറുകൊണ്ടും എത്തിപ്പെടാവുന്ന ഒരു പില്‍ഗ്രിമേജ്‌ സ്പോട്ടാണ്‌ ആറേശ്വരം എന്ന സ്ഥലം.

ആറേശ്വരത്തിന്‌ സ്വന്തമായി മലയൊക്കെയുണ്ട്‌! മലയ്ക്കുമുകളില്‍ ഒരു ക്ഷേത്രവും. ശബരിമല മോഡല്‍ പതിനെട്ടാം പടിയുള്ള ഇവിടെ പ്രതിഷ്ഠ ശ്രീ.അയ്യപ്പസ്വാമിയാണ്‌. തൃശ്ശൂര്‍ ജില്ലയിലെ ശബരിമല, മിനി ശബരിമല, എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്റെ വിശേഷണങ്ങള്‍.

എല്ലാവര്‍ഷവും വിശ്ചികമാസത്തില്‍ ആറേശ്വരംകാര്‍ തങ്ങളുടെ ദേശീയോത്സവമായി ഷഷ്ഠി ആഘോഷിക്കുന്നു. കേരളത്തിലെ മൊത്തം യാചകരും അന്നേ ദിവസം ഇവിടെ എത്തിപ്പെടുന്നത്‌ ആറേശ്വരത്തിന്റെ പ്രശസ്തി വെളിവാക്കുന്നു.

ചെങ്കുത്തായ മലനിരകളുള്ള ഈ പ്രദേശത്ത്‌, ദൂരദേശത്തുനിന്ന് വരുന്ന ചോരത്തിളപ്പുള്ള ഭക്തജനങ്ങള്‍, പാറയില്‍ അള്ളിപ്പിടിച്ച്‌ പാറയുടെ ഉച്ചിയില്‍ കയറുകയും പാറയിടുക്കുകളില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍ പറക്കുകയും, ഷഷ്ഠിക്ക്‌ വന്നിരിക്കുന്ന എല്ലാ പെണ്ണുങ്ങളും തങ്ങളെത്തന്നെ ഫോക്കസ് ചെയ്ത് നോക്കിനില്‍ക്കുകയാണെന്ന തോന്നലോടെ, അടിവാരവും സമീപപ്രദേശങ്ങളും അപ്പോള്‍ വാങ്ങിയ ബൈനാക്കുലറിലൂടെ നോക്കി, താഴെ പുല്ല് തിന്നാന്‍ കെട്ടിയിട്ട ആടുമാടുകളെക്കണ്ടിട്ട്, ‘ദേ ഒരു മലയാട് മേയുന്നു...ദേ ഒരു കാട്ട്‌ പോത്ത്‌ നില്‍ക്കുന്നെടാ..' എന്നൊക്കെ വിളിച്ചുകൂവുന്നതും സംതൃപ്തിയടകയും ചെയ്യുന്നത്‌ സാധാരണ ദൃശ്യമാണ്‌.

ഇങ്ങിനെ കയറുന്നവര്‍ കേറിയ പോലെ ഇറങ്ങാന്‍ കഴിയാതെ മണിക്കൂറുകളെടുത്ത്‌, പരങ്ങിപിടിച്ച്‌ നെഞ്ച്‌, കൈ കാല്‍ മുട്ടുകള്‍, തുട എന്നിവയെല്ലാം ഒരച്ച്‌ ചോരത്തിളപ്പ്‌ കുറഞ്ഞ്‌ തിരിച്ചിറങ്ങി, പിന്നീട്‌ 2-3 ദിവസങ്ങളില്‍ നീറ്റം കാരണം കുളിക്കാതെ നടക്കുന്നതും, കുളിച്ചാലും, സോപ്പ്‌ തേക്കാതെയിരിക്കുന്നതും ഇത്തരം മലകയറ്റത്തിന്റെ അനന്തര ഫലങ്ങളാണ്‌.

ഒരിക്കല്‍ ഞങ്ങളുടെ കൂടെ, കമ്പനിക്ക്‌ വേണ്ടി ആറേശ്വരം ഷഷ്ഠിയുടെ കളക്ഷന്‍ എടുക്കാന്‍ വന്ന തടിയും തന്റേടവും ഒത്തിണങ്ങിയ വറുതുണ്ണ്യേട്ടന്റെ മോന്‍, ഷാജുവെന്ന യുവാവ്‌, ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ ഞങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി പുനര്‍ജ്ജനി ഗുഹയില്‍ നൂഴാന്‍ കയറുകയുണ്ടായി. എല്ലാ കൊല്ലവും മിനിമം അഞ്ച് പേരെങ്ങിലും പുനര്‍ജ്ജനി ഗുഹയില്‍ കുടുങ്ങുമെന്നുള്ളതുകൊണ്ട്‌, സാധാരണയായി തടിയുള്ള ആരും ഇത്തരം റിസ്കെടുക്കാറില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു അദ്ദേഹത്തെ ഈ നൂഴലിന്‌ തയ്യാറാക്കിയത്‌.

പ്രതീക്ഷിച്ചത്‌ സംഭവിച്ചു. ആദ്യമാദ്യം 'ഇതാണോ ഇത്ര വല്യ കാര്യം' എന്നുപറഞ്ഞ് നീങ്ങിയ ഷാജു ഏറെക്കുറെ പുറത്തേക്കുള്ള വഴിയുടെ അടുത്തുള്ള നാരോ ഗ്യാപ്പില്‍ കുടുങ്ങുകയായിരുന്നു. ഫ്ലോ നിലച്ചപ്പോളുണ്ടായ അമിതമായ ഹൃദയവികാസത്തില്‍ ഷാജപ്പന്‍ 'അങ്ങടൂല്ല്യ, ഇങ്ങടൂല്യ' എന്ന സ്റ്റാറ്റസില്‍ അങ്ങിനെ ആര്‍ക്കും വേണ്ടാത്തവനായി നിലകൊണ്ടു.

'ടാ. നീ വരണുണ്ടെങ്കില്‍ വേഗം വാ, അല്ലെങ്കില്‍ ഞങ്ങള്‌ പൂവാ..' എന്ന പുറത്തുനിന്നുള്ള ഞങ്ങളുടെ വിളികളെ 'പോടാ...പേട്ടകളേ' എന്ന് മാത്രം പറഞ്ഞത്‌ അതൊരു അമ്പലമായിപ്പോയീ എന്ന വിഷമത്തോടെയായിരുന്നു.

നോര്‍മ്മല്‍ പിടിവലിയില്‍ പോരാതിരിക്കുന്ന ഭക്തരെ, ക്ഷേത്രത്തിലെ പൂജാരി, പുണ്യാഹം തെളിച്ച്‌ ശരണം വിളിച്ച്‌ ഈപ്പണിയില്‍ പ്രത്യേകം വൈദഗ്ദ്യമുള്ളവരെക്കോണ്ട്‌ വടമുപയോഗിച്ച്‌ വലിച്ചെടുക്കുന്നതാണ്‌ രീതി.

അങ്ങിനെ ശാന്തിക്കാരനും അസിസ്റ്റന്റുകളും വന്നു, ഷാജപ്പനോടായി, 'സ്വാമീ, ഉറക്കെ ഉറക്കെ ശരണം വിളിച്ചോളൂ....' എന്ന് പറഞ്ഞു.

'സ്വാമിയേ... ശരണമയ്യപ്പാ....'

പിന്നില്‍ നില്‍ക്കുന്ന ഞങ്ങളും അവിടെക്കൂടിയ മറ്റുള്ളവരും ഉറക്കെ വിളിച്ചൂ...

ഒന്നാന്തരം റോമന്‍ കത്തോലിക്കന്‍ വറുതുണ്ണ്യേട്ടന്റെ മോന്‍ അങ്ങിനെ പാറപൊട്ടിപ്പോകുമാറ്‌ ശരണം വിളിച്ചു.

'സ്വാമിയേ... ശരണമയ്യപ്പോ'

ഗുഹയില്‍ നിന്ന് പാറയിലുരഞ്ഞ്‌ കീറിയ ഷര്‍ട്ടുമായി റബറ് ഷീറ്റടിക്കുന്ന മേഷീനില്‍ നിന്ന് വരുന്ന റബര്‍ ഷീറ്റുപോലെ പുറത്ത്‌ കടന്ന ഷാജപ്പന്റെ വായില്‍ നിന്ന് മെഷീന്‍ ഗണ്ണില്‍ നിന്ന് ഉണ്ടവരുമ്പോലെ തെറികള്‍ പ്രതീക്ഷിച്ച്‌ ചെവി പൊത്തി നിന്ന ഞങ്ങളോടവന്‍ ശാന്തനായി പറഞ്ഞു:

'എടാ നിങ്ങളോട്‌ എനിക്കൊന്നും പറയാനില്ല, പക്ഷെ, ഒരു എലിക്ക്‌ പോലും മര്യാദക്ക്‌ പോകാന്‍ പറ്റാത്ത ഈ ഗ്യാപ്പ്‌ കണ്ടുപിടിച്ചവനുണ്ടല്ലോ..ആ പുണ്യാത്മാവിനെയൊന്ന് കണ്ടിരുന്നെങ്കിലുണ്ടല്ലോ.......'

40 comments:

Anonymous said...

Excellent !! mone Visala !! .

- Nambisan

അരവിന്ദ് :: aravind said...

വിശാല്‍ജി തകര്‍ക്കുന്നു. നിരത്തിത്തകര്‍ക്കുന്നു.
കൊടകരയുടെ പുത്യ ഇന്‍സ്റ്റാള്‍മെന്റ് വായിച്ച്...
ചിരിച്ച് ചിരിച്ച്..
ലളിതമായും, ഹൃദ്യവുമായും, നേരെ വാ‍ നേരെ പോ എന്ന മട്ടില്‍
തമാശ പറഞ്ഞു ഫലിപ്പിക്കുന്നതിന് വിയെമ്മിന്റെ കൈയ്യില്‍ നിന്നും
ട്യൂഷന്‍ എടുക്കാന്‍ ഞാനാലോചിക്കുന്നു.
ഷാജപ്പന്‍ ഗുഹയില്‍ സ്റ്റക്കായത് വായിച്ചപ്പോള്‍ മൊത്തം ചില്ലറയില്‍ ഉടന്‍
പ്രത്യക്ഷപ്പെടാന്‍ പോകുന്ന ഒരു താരത്തിന്റെ ഒരു ആക്ഷന്‍ സീന്‍ ഓര്‍മ്മ വന്നു. :-))
അത് പിന്നെ പറയാം!
പോസ്റ്റ് കലക്കി. ചിരിക്കാന്‍ കൊടകരയേ ശരണമയ്യപ്പോ! :-))

ചില നേരത്ത്.. said...

'എടാ നിങ്ങളോട്‌ എനിക്കൊന്നും പറയാനില്ല, പക്ഷെ, ഒരു എലിക്ക്‌ പോലും മര്യാദക്ക്‌ പോകാന്‍ പറ്റാത്ത ഈ ഗ്യാപ്പ്‌ കണ്ടുപിടിച്ചവനുണ്ടല്ലോ, അവനെയെങ്ങാനുമെന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍....'

വിശാലന്റെ പോസ്റ്റ് വന്നാല്‍ പിന്നെ മറ്റാര്‍ക്കും കിട്ടാതെ ക്വാട്ട് ചെയ്യുകയെന്ന ശ്രമകരമായ ദൌത്യമാണുള്ളത്.
ചിരിക്കുന്നതിനിടയില്‍ ക്വാട്ടാനെന്തു സുഖം!!
കൊടകരന്‍ നീണാള്‍ വാഴ്ക!!

ദേവന്‍ said...

എതാറേശ്വരത്തും ഏഴേശ്വരത്തും നാം, ഈ ആറേക്കാട്ടമ്പാടിത്തമ്പാന്‍ (ക്രെഡിറ്റ്‌ പടയോട്ടം എടുത്ത ജിജോക്ക്‌) പോകും. അതിനെക്കുറിച്ച്‌ "ഊശി പോലെ ഉടമ്പിരുന്താ തേവയില്ലൈ ഫാര്‍മസി" എന്ന് വാലി പാടിയിട്ടുണ്ട്‌.

വിശാലോ, ഇനിയിപ്പോ കൊടകരേല്‍ ഞാനറിയാത്ത ആരുമില്ലെന്നാ തൊന്നുന്നേ.

ഇളംതെന്നല്‍.... said...

ചേട്ടായി തുടര്‍ച്ചയായി സിക്‍സര്‍ അടിക്കുകയണല്ലോ.. തകര്‍പ്പന്‍...
യഥാര്‍ത്ഥത്തില്‍ പുനര്‍ജ്ജനി തിരുവില്വാമലയില്‍ അല്ലേ ..

കണ്ണൂസ്‌ said...

ഷാജപ്പന്‌ ക്ലോസ്റ്റ്രോഫോബിയ ഇല്ലാതിരുന്നത്‌ നന്നായി. ഞാനാണെങ്കില്‍ അവിടെ കിടന്ന് ചത്തുപോയേനേ.

രാജ് said...

ഞാനാണെങ്കിലും ചത്തുപോയേന്നെ. ഫേമസ് നൂഴല്‍ കേന്ദ്രമായ തിരുവില്വാമലയിലെ പുനര്‍ജനി നൂഴുവാന്‍ തന്നെ ധൈര്യം വരുന്നില്ല.

വിശാലന്റെ പ്രായവുമായി ബന്ധപ്പെടുത്തി ഈ കഥകളെല്ലാം ഒന്നു അടുക്കി വയ്ച്ചുകൊള്ളുക, നമുക്കിതൊരു പുസ്തകമായി പ്രസിദ്ധീകരിക്കണമല്ലോ.

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

സൂചി കടക്കാത്തിടത്തു തൂമ്പാ !!!!!!!!!!!
അവിശ്വാസികളെ, നിങ്ങള്‍ സ്വറ്‍ഗത്തെത്തുന്നതു , ഷാജപ്പന്‍ ആറേശ്വരത്തെ ഗുഹ താണ്ടുന്നതു പോലെ എന്നു ബൈബിള്‍ വചനം തിരുത്തുവാനും ഇടവരുന്നു ഈ കഥ വായിച്ചാല്‍.

ഒരു കടുകു മണിയെ ആകാശത്തോളം ഉയറ്‍ന്ന , ആസകലം പൂത്തു നില്‍ക്കുന്ന മരമായി മാറ്റുന്ന കരവിരുതു കഥകളുടെ പടച്ചവനായ ഈ കൊടകര പുരന്തരന്റെ കയ്യില്‍

Kalesh Kumar said...

സ്വാമിയേ ശരണമയ്യപ്പാ!
ചിരിച്ച്‌ ചിരിച്ച്‌ വശക്കേടായി!
ഷാജപ്പന്റെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിലെന്ന് ആലോചിച്ചു പോയി. ദേവഡോക്ടറുടെ കുമ്പള്‍തെറാപ്പിയൊക്കെ സ്ഥിരമായി നടക്കുന്നതുകൊണ്ട്‌ ഒരുപക്ഷേ കടന്നുകൂടിയേക്ക്കുമോ വിശാലാ?

Kumar Neelakandan © (Kumar NM) said...

വിശാല താങ്കളുടെ എല്ലാ പോസ്റ്റുകളും രസകരമായ സന്ദര്‍ഭങ്ങളുടെ നിലയ്കാത്തപെയ്തിറക്കമാണ്. അതിനെക്കാളുപരി ഹൃദ്യമാണ് കഥപറയുന്ന രീതി, പ്രയോഗങ്ങളുടെ സമൃദ്ധി.
അതൊക്കെ അമൂല്യം! അതുല്യം!!

myexperimentsandme said...

"ഷാജപ്പന്റെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിലെന്ന് ആലോചിച്ചു പോയി.........."

ഉള്ളതു പറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നാണല്ലോ... ഊറിച്ചിരിച്ചോണ്ടു പറയട്ടേ കലേഷേ... ഷാജപ്പന്റെ ഗുഹയിലെ ആ പോസില്‍ മനസ്സില്‍ വന്നത് കലേഷാ.... (എന്നെ തല്ലല്ലേ.... കല്ല്യാണത്തിന് മുഴുത്ത ഒരു പ്രസന്റ് തന്നെ തന്നേക്കാമേ)

കൊടകരപട്ടണമെന്ന് വിശാലന്‍ പറഞ്ഞപ്പോള്‍ മുംബായ് വെറുതെ ഒന്നോര്‍ത്തുപോയി....

ഇനിയിപ്പോ കൊള്ളാം വിശാലാ, ഇതും തകര്‍ത്തു എന്നൊക്കെ.......എന്തിനാ വെറുതെ.......ചുമ്മാ.......

nalan::നളന്‍ said...

ഒരു പുസ്തകമാക്കാന്‍ വേണ്ടതൊക്കെ ആയിട്ടുണ്ടല്ലോ വിശാലാ.
രണ്ടും കൂടി ഒറ്റയിരുപ്പിനു വായിച്ചു..
ഇനി കൊടകരയില്‍ വന്നാല്‍ ഓരോരുത്തരയുമായി ഒന്ന് ഐഡന്റിഫൈ ചെയ്തു നോക്കണം, അല്ലേല്‍ വേണ്ട വിശാലന്‍ പറഞ്ഞുതന്ന കഥാപാത്രങ്ങള്‍ അങ്ങനെ തന്നെ കിടക്കട്ടെ :)

ശനിയന്‍ \OvO/ Shaniyan said...

അപ്പോ ആ പാവത്തിനേം അതിലേ കേറ്റി അല്ലേ!! ഒരിക്കെ നൂണ്ടാല്‍ പുനര്‍ജന്മം ഇല്ലെന്നാണല്ലോ വിശ്വാസം.. എന്തിനാ പിന്നെ രണ്ടാമത്? ചിലപ്പോ ഉള്ളതേ തീര്‍ന്നാലൊ? ;-)

“മലയിടുക്കിലെ പുനര്‍ജ്ജനി ഗുഹ പുരാതനവും പ്രശസ്ഥവും ഒരു തവണ കയറിയവര്‍ പിന്നെ ജന്മത്ത്‌ രണ്ടാമതൊന്നുകൂടെ കയറാന്‍ ധൈര്യപ്പെടാത്തതുമാണ്‌!“

എന്തായാലും കലക്കി മാഷേ!!..

Unknown said...

തിരക്കുള്ള ബ്ലോഗുവായനക്കാരെക്കരുതി മന:പൂര്‍വ്വമാണോ വിശാലാ ഇതുപോലെ ആറ്റിക്കുറുക്കിയ രസികന്‍ പോസ്റ്റുകള്‍ വെച്ചു കാച്ചുന്നത്. വായിക്കാന്‍ വെറും അഞ്ചോ ആറോ മിനിറ്റ്, വായിച്ചു കഴിഞ്ഞാലോ അതങ്ങനെ മനസ്സില്‍ ചിരിയായും ചിന്തയായും പടരുന്നു. ചിലപ്പോള്‍ വിശാലമായ ചിരി. ചിലപ്പോള്‍ നേര്‍ത്ത് പൊടിയുന്ന ചിരി. എന്തായാലും രചനയില്‍ കാണിക്കുന്ന ഈ സൂക്ഷ്മത വിശാലനു എന്നുമുണ്ടാവട്ടെ എന്നാശംസിക്കുന്നു. പുസ്തകം ഇറക്കുമ്പോള്‍ അറിയിക്കണേ..

സ്നേഹിതന്‍ said...

"ഒരു എലിക്ക്‌ പോലും മര്യാദക്ക്‌ പോകാന്‍ പറ്റാത്ത" ആറേശ്വരം ഗുഹയെ ഇത്രയും വിശാലമായ് വര്‍ണിയ്ക്കുവാന്‍ വിശാലനെ കഴിയു.

Kalesh Kumar said...

വക്കാരിസാ‍ന്‍, സത്യമായും ഞാന്‍ താങ്കളുടെ ഈ മറുപടി കമന്റ് സ്വപ്നം കണ്ടിരുന്നു! - വിശ്വസിച്ചാലും ഇല്ലെങ്കിലും!

Anonymous said...

Visala,
bhayakaraayittu chirichu visala. Enthekilum thamasa vaayicha thalathil dineshante bharyayepole orikkalum chirikkathe irikkunna ente pranasakhi polum chirichu!!

Kodakara ente naadu pole thanne.
aabi

Visala Manaskan said...

നമ്പീശന്‍ - :) സന്തോഷം മാഷെ.
അരവിന്ദ്-:) ആര്‍, ആരുടെ അടുത്താ ട്യൂഷന് പോണ്ടേ എന്ന് ബൂലോഗത്തെല്ലാവര്‍ക്കും അറിയാം.
ഇബ്രാന്‍-:) ക്വാട്ടാനെന്ത് സുഖം! കൊള്ളാം.
ദേവഗുരു-:)ആറേക്കാട്ടമ്പാടിത്തമ്പാന്‍ മേരാ ദോസ്ത്!
ആരിഫ്-:) നോബോളില്‍ സിക്സര്‍ അടിക്കുന്നവര്‍ അല്ലേ നിങ്ങളൊക്കെ!
കണ്ണൂസ്-:) ഏയ്. ചാവൊന്നുല്യ, ഒരിക്കലൊക്കെ കയറുന്നതില്‍ തെറ്റില്ല, ലൈഫില്‍ ഒരു ചേയ്ഞ്ചൊക്കെ വേണ്ടേ?
പെരിങ്ങ്സ്-:) ഉവ്വുവ്വേ.. ജീവിച്ചുപൊയ്ക്കോട്ടെ മാഷെ.
ഗന്ധര്‍വ്വന്‍-:) കടുകുമണിക്കഥകളേ അറിയൂ. ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. പ്രോത്സാഹനത്തിന് നന്ദി.
കലേഷ്-:) ഷാജുവിന് കലേഷിന്റെ കട്ടുമുണ്ട്!
കുമാറ്-:) വായനക്കും സ്‌നേഹത്തിനും നന്ദി.
വക്കാരി-:) സന്തോഷം ഗഡീ.
നളന്‍-:) ഇവരൊക്കെ ഒറിജിനല്‍ പാത്രങ്ങള്‍ തന്നെ!
ശനിയന്‍-:) പുനര്‍ജ്ജനിയുടെ ഉള്ളീക്കോടെ കടന്ന് വന്നാല്‍ പാപങ്ങള്‍ കമ്പ്ലീറ്റ് ഡിലീറ്റായി, ആള്‍ ഫോര്‍മാറ്റ് ചെയ്യുമെന്നൊക്കെയാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ട്, ചെറുപ്പത്തിലേ, നൂളല്‍ കഴിഞ്ഞ് താഴെ വന്ന് എന്തെങ്കിലും നുണ പറഞ്ഞാല്‍, ‘ഇപ്പ വരാം‘ എന്ന് പറഞ്ഞ് വീണ്ടും മുകളില്‍ പോയി ഒന്നും കൂടെ നൂഴാറുണ്ട്.
യാത്രാമൊഴി-:) പറയുവാനുള്ളത് ചെറിയ കാര്യങ്ങളാണല്ലോ, അതുകൊണ്ടാണ് പരമാവധി ചുരുക്കുന്നത്. പ്രോത്സാഹനത്തിന് നന്ദി.
സ്‌നേഹിതന്‍-:) ഏയ്. കൊടകരയെപ്പറ്റി സ്‌നേഹിതന്‍ എഴുതുന്നത് വായിക്കാന്‍ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്.
ആബി-:) വളരെ സന്തോഷം.

Adithyan said...

വായിച്ച് ചിരിച്ചു സാര്‍ :-),,,, നന്ദി സാര്‍ :-)

Visala Manaskan said...

ആദിത്യാ... കുറച്ചുകാലമായിട്ട് മിസ്സിങ്ങാണല്ലോ! തിരിച്ചെത്തിയതില്‍ സന്തോഷം.:) സമയം കളയാതെ പോസ്റ്റിട്ടോളൂ.

Adithyan said...

പണി അടിച്ചുകിട്ടി എന്നൊക്കെ പറഞ്ഞാ മതിയല്ലോ...

http://malayalamwords.com/unicode.php - ivade pOyi malayalam aksharam perukki perukki enikku mathiyaayi... :-( oru comment ezhuthaan ara manikkoor edukkum

Adithyan said...

pinne pOst idunna kaaryam...

ningal okke ittirikkunnathokke njaan onnu vaayichOtte..:-) oru two weeks tharane... ;-)

Anonymous said...

വിശാലന്‍ ഇത്ര ചുള്ളനാണന്നു ഞാന്‍ അറിഞ്ഞില്ല. ഹമ്മേ എന്താ ഗ്ലാമര്‍.

Santhosh said...

കൊള്ളാം, നന്നായിരിക്കുന്നു.

Visala Manaskan said...

സന്തോഷേ.. :) സന്തോഷം!

അനോണിയേ..:) അതില് വല്യ കഥയൊന്നുല്ല്യ, നന്നായിത്തോന്നിയെങ്കില്‍ അത് ഫോട്ടോ എടുത്തവന്റെ മിടുക്കാ.. സീയെസ്സിന്റെ പ്രാണിലോകത്തില്‍ പുഴുവിന്റെ പടം കാണുമ്പോള്‍ ‘പുഴു എന്തിറ്റാ ചുള്ളന്‍‘ എന്ന് തോന്നുന്നപോലെ...

Appukkuttan said...

കൊള്ളാലൊ വീഡിയൊണ്‍.

കൊടകര താമസിയാതെ ഒരു വിനോദ സഞ്ചാര കേന്ദ്രം ആകാന്‍ സാധ്യത ഉണ്ടല്ലൊ !!
ഗംഭീരം ആകുന്നുണ്ടു എല്ലാ
പോസ്റ്റിംഗും.
നന്നായി തുടരുക.

കണ്ണൂസ്‌ said...

എവിടെ വീഡിയോ? എവിടെ ഗ്ലാമര്‍ നിറഞ്ഞ വിശാലന്‍? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ..

myexperimentsandme said...

കണ്ണൂസേ, വിശാലന്റെ കമ്പ്ലീറ്റ് പ്രൊഫൈലില്‍ പോയി നോക്കിയാല്‍ വിശാലനെ കമ്പ്ലീറ്റായി കാണാം.. ഴ്‌റിതിക്ക് റോഷന്‍ സ്റ്റൈലില്‍ (കഃട്-കുടുംബം കലക്കി വിശാലന്‍) ഒരൊന്നൊന്നര കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് കല്ല്യാണരാമനില്‍ ഇന്നസെന്റ് മസിലും പിടിച്ച് കാണിക്കുന്നതുപോലത്തെ സ്റ്റൈലില്‍ ഒരു ബുള്‍ഗാന്‍ ഫ്രഞ്ചുതാടിയൊക്കെ വെച്ച് മമ്മൂട്ടി സ്റ്റൈലില്‍ ലാലേട്ടനെപ്പോലെ.......

സുഗതരാജ് പലേരി said...

ഏന്താ പറയ്യ്യാ എന്റെ വിശാലോ, പറയാനും വയ്യ.....പറയാതിനി വയ്യ....
കലക്കീട്ടോ.

Anonymous said...

kodakarakkaran visalettooooooo
eee postum vayichu thalayaranju chirichu....
adi poliyattoo...
adutha postinayi kathirikkunnu...
aasamsakalode
jayesh (d_i_d)

viswaprabha വിശ്വപ്രഭ said...

ഒരു പഴമ്പുരാണം

അഞ്ചുകൊല്ലം കഴിഞ്ഞു. പശു ചത്തു. മോരിലെ പുളി മാത്രം പോണില്ല.
ഇനി എന്തു കോപ്പിറൈറ്റ്?
അതുകൊണ്ട് ഒരു പഴയ പുരാണം ( 2001 മാര്‍ച്ച് 12)




പതിവിലും വിട്ട്‌ ഇന്നലെ ഓഫീസില്‍ നിന്ന്‌ ചെന്നയുടനെ വൈകീട്ട്‌ ഏതാണ്ട്‌ 6.30ന്‌ കുറച്ച്‌ നേരം കിടന്ന്‌ കൊണ്ട്‌ ആലോചിക്കുകയുണ്ടായി ഞാന്‍. പ്രിയപ്പെട്ടവരേ...പിന്നെ കണ്ണുതുറന്നുനോക്കിയപ്പോള്‍ സമയം എറൌണ്ട്‌ 1മണി.

വൈകുന്നേരത്തെ മെയിന്‍ എന്റര്‍ടൈന്മെന്റായ ഭക്ഷണം കഴിക്കല്‍ പോലും ഉപേക്ഷിച്ചായിരുന്നു ഉറക്കം. ഇവിടെ അടുത്തുപരിസരത്തുള്ള റെസ്റ്റോറന്റുകളെല്ലാം12 മണിയാകുമ്പോഴേക്കും പൂട്ടും. സോ, കിടക്കയില്‍ ഇരുന്ന്‌ കുറച്ച്‌ നേരത്തെ ആലോചനക്കുശേഷം ഞാന്‍ ഒരു തീരുമാനമെടുത്തു. ഉറക്കം തുടരാമെന്ന്‌. എന്റെ കൊടിഞ്ഞിലീ......, കണ്ണടച്ചതുമുതല്‍ സ്വപ്നങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു. ചെറുതും വലുതുമായ പത്തില്‍ താഴെ സ്വപ്നങ്ങള്‍ കണ്ട്‌ ഞാന്‍ വശക്കേടായി. ക്രിക്കറ്റ്‌ താരം രാഹുല്‍ ദ്രാവിഡിന്റെ കല്യാണത്തിന്‌ സാമ്പാര്‍ വിളമ്പുന്നത്‌ വരെ ഞാന്‍ സ്വപ്നം കണ്ടു. അങ്ങിനെ കണ്ട സ്വപ്നങ്ങളില്‍ മൂന്ന്‌ എം.ബി. വരുന്ന ഒരു സ്വപ്നത്തെക്കുറിച്ച്‌ ഞാനൊന്ന്‌ പറയട്ടെ.

ഞാന്‍ കടമറ്റത്ത്‌ കത്തനാര്‍ എന്ന നാടകം കണ്ട്‌ കൊടകര പഞ്ചായത്തിന്റെ അതിലേ വരും വഴി, നല്ല ഇരുട്ടത്ത്‌ എന്നെ ദുബായ്‌ ഷേയ്ക്ക്‌ വന്ന്‌ വിളിക്കുന്നു. എന്നിട്ട്‌ പറയുകയാ...എന്റെ പെങ്ങളെ ഷാര്‍ജ്ജ ഷേയ്ക്ക്‌ തട്ടിക്കൊണ്ടുപോയി ആളുടെ പാലസില്‍ താമസിപ്പിക്കുകയാണ്‌. ഒരു കമാന്‍റ്റോ ഓപ്പറേഷനിലൂടെ അവളെ രക്ഷിക്കണം, അതിന്‌ നീ എന്റെ കൂടെ വേണം എന്ന്‌ മലയാളത്തില്‍ പറഞ്ഞു.

ഷേയ്ക്ക്‌ ഒരു ചെറിയ സഹായം ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ എങ്ങിനെ വേണ്ട എന്ന്‌ പറയും...! തുടര്‍ന്ന്‌ ഞാന്‍ ആള്‍ക്ക്‌ തുണയായി പോവുകയും ഷേയ്ക്കിന്റെ പാലസിന്റെ കോണിമുറിയില്‍ നില്‍ക്കുകയും ചെയ്യുന്നു. കോണിറൂമില്‍ 3 സൈക്കിളും സൈക്കിളിന്‌ എയര്‍ അടിക്കണ ഒരു പമ്പും ഇരിക്കുന്നത്‌ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

നേരം കുറെ കഴിഞ്ഞിട്ടും എന്റെ കൂടെ വന്ന ഷേയ്ക്കിനെ കാണാഞ്ഞ്‌ ഞാന്‍ പതുക്കെ പുറത്ത്‌ കടന്നു. അപ്പോള്‍ അവിടെ ഷാര്‍ജ്ജ ഷേയ്ക്ക്‌ ഒരു പുള്ളിമുണ്ടുടുത്ത്‌ കഴുത്തിലൊരു തോര്‍ത്തുമിട്ടോണ്ട്‌...പല്ല്‌ തേയ്ക്കുന്നു. എന്റെ ദൈവമേ, ആളെക്കണ്ടപ്പോള്‍ പണ്ട്‌ പെയിലിസാറിനെ കണ്ടപോലെ പേടിച്ചുപോയി ഞാന്‍. എന്നെക്കണ്ടപ്പോള്‍ ആള്‍ എന്നെ തനി തൃശ്ശൂര്‍ സ്റ്റെയിലില്‍ വിളിച്ചിട്ട്‌ ചോദിച്ചു? "ടാ...എന്ത്രാ നീ ഇവിടെക്കെടന്ന്‌ കറങ്ങണ്‌..ണിന്റെ വീടെവെട്യാ.ണല്ല കണ്ടുപരിചയമുണ്ടല്ലോ....'ന്ന്‌. ഞാന്‍ പറഞ്ഞേയ്‌, എന്റെ വീട്ടിലെ കിണറ്റില്‍ വെള്ളം കോരണ ബക്കറ്റ്‌ വീണുപോയി അതെടുക്കാനായി ഇവിടത്തെ പാതാളകരണ്ടി വാങ്ങാന്‍ വന്നതാണ്‌ എന്ന്‌. പിന്നെയധികം സമയം ചെയ്തതായി എനിക്കോര്‍മ്മയില്ല....അപ്പോഴേക്കും എന്റെ ഭാഗ്യത്തിന്‌ ഞാന്‍ ഉണര്‍ന്നിരുന്നു..!

വി.എം.


ഇങ്ങനെ ഇടയ്ക്കിടെ ബിറ്റ് ഇടുന്നത് നിങ്ങള്‍ക്കൊക്കെ ഇഷ്ടമാണെങ്കില്‍ ഇനിയും ഉണ്ട് എന്റെ കയ്യില്‍! (വിശാലന്‍ അറിയണ്ട!)

ജേക്കബ്‌ said...

വിശാല്‍ജി ..കഥകളെല്ലാം കിടിലം..കിടിലോല്‍കിടിലം

ഇനി ഇതു വല്ലതുമാണോ അന്ത ഗുഹ

Anonymous said...

Visalettaa... (landing to earth ennekkal oru kollam munpayathukondanu 'chettan' enna vili)... Vendenkil paranjo.. nirtham :-)
Njan oru chalakkudikkarananee... Kochiyile oru IT companaiyil...
Thangalude puranams oru pdf file aayi kitti... vayichu varumbol chiribreak pottippoyathu kondu cheruthayi manakkedunakan karanamayi... chuttumulla programmer pillers 'Yeven enthede veruthe irunnu chirikkunnathu... capsule miss aayo aavo' ennu athmagatham kollunnathu njan oohichoo... Pinne oru kanakkinu olinjum thelinjum vayichu chirichu... Chila friendsinodu ithu explain cheythu avarkkum koduthu alpam hasya rasanubhavam...
Thangalude vakya prayogangalum prathipadana reethiyum apaaram... Congratulations!!!
Aareswarathu njan pala vattam poyittum Punerjaniyil keran dhairyam vannittilla... Pakshe koodeyullavarodokke 'Ithokke pullu... oru thrill illa...' ennu thatti vittu adjust cheythu... Enthayalum ini kayaranulla mohavumillaa... :-)

Sooryodayam

Visala Manaskan said...

സൂര്യോദയത്തിന് നന്ദി.

പിഡീഫ് കറങ്ങി പലര്‍ക്കും കിട്ടുന്നുണ്ട്. നമ്മുടെ കഥാപാത്രങ്ങളുടേ വീട്ടുകാര്‍ക്ക് ആര്‍ക്കും ഇതുവരെ കിട്ടാതിരുന്നാല്‍ മതിയായിരുന്നു. ഒരു ബ്ലോഗ് തൊടങ്ങല്ലെ??

വാല്‍മീകി -:) ഓണാട്ടുകര ഉല്‍ഘാടനം കഴിഞ്ഞില്ലേ??

ബഹുവ്രീഹി said...

വിമന്‍ മാഷേ,

ചിര്‍ച്ചിര്‍ച്ച്‌ സാസം മുട്ടി വയറുവേനെഡ്ത്ത്‌ വയ്യാണ്ട്യേയി .

പുരാണത്തില്‍ ഒരാളെ ഇതുവരെ പരിചയപ്പെടുതാഞ്ഞത്‌ മനപ്പൂര്‍വ്വമാണൊ അതോ വേണ്ടാന്നു വച്ചിട്ടോ?

പണ്ട്‌ കൂറാലി എന്നൊരു മുത്തശ്ശിയുണ്ടായിരുന്നൂലൊ നാട്ടുകാര്‍ക്ക്‌ കൊടകര?

കുഞ്ഞന്‍ said...

ഹഹ..

ഷാജപ്പന്റെ ത്രിശങ്കു സ്വര്‍ഗ്ഗാവസ്ഥയും പിന്നെ റബ്ബര്‍ഷീറ്റായി വന്നിട്ടുള്ള ഡയലോഗും ഞെരിപ്പനായിട്ടുണ്ട്..!

ആനുകാലികന്‍ said...

Good Blog
I have seen your program in one malayalam channel. I have started one blog. I Invite you to my blog and expect your suggestions and comments

പപ്പനാവന്‍ said...

thakarppan.. chiri adkkan pattiyilla

Anonymous said...

super ...........