Saturday, August 30, 2014

ഒരു ചക്കക്കേക്കിന്റെ ഓർമ്മക്ക്!

എല്ലാ തവണയും സിൽക്കിന്റെ പ്രസവത്തോടനുബന്ധിച്ച് വീട്ടിൽ ചില അറ്റകുറ്റ വികസന പ്രവർത്തനങ്ങൾ നടത്താറുണ്ട്.

കളം സിമന്റിട്ടതും, വിറകുപുര അൾട്രാ എക്വിപ്ഡ് കിച്ചനാക്കിയതും തൊഴുത്തിനോട് ചേർന്ന് എരുമക്കുട്ടിക്ക് കിഡ്സ് റൂം പണിതതും, കുളിമുറി-ടോയ്ലറ്റ് സമുച്ചയങ്ങൾക്ക് മുകളിൽ ടാങ്ക് പണിത്, ഭക്തർ ബക്കറ്റിൽ വെള്ളം കൊണ്ടുപോകൽ ഒഴിവാക്കി പൈപ്പ് വഴി സ്പോട്ടിലെത്തിക്കുന്ന സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്തതുമടക്കം പലതും ഈ എരുമശ്രീ പദ്ധതി വഴിയായിരുന്നു.

ഇതിൽ ഏറ്റവും അത്യാവശ്യമായിരുന്നത്, ടോയലറ്റ് ഇറിഗേഷനായിരുന്നു. കാരണം, അതുകൊണ്ടായിരുന്നു ബാക്കിയുള്ളോന് ഏറ്റവും ത്വയിരക്കേട്. സ്വന്തം ആവശ്യത്തിന് ഒരു ബക്കറ്റ് വെള്ളം പൊക്കിക്കൊണ്ടുപോകാനുള്ള ഏപ്പ എനിക്കില്ലായിരുന്നെന്നോ അതിനുപോലും വയ്യാത്തൊരു കുഴിമടിയായിരുന്നു ഞാനെന്നോ ധരിക്കരുത്. ആവശ്യം നമ്മുടെയാണെങ്കിൽ ഒന്നല്ല ഒമ്പത് ബക്കറ്റും വിഷയമല്ല.

പക്ഷെ, ശാന്തി ആശുപത്രിയിൽ ഭാസ്കരൻ ഡോക്ടറെ കാണാൻ വരുന്ന ഓൾഡ് ഏജ് എടത്താടന്മാർ മുഴുവൻ, “ഇനി തിരിച്ച് ആളൂർ എത്തേണ്ടതല്ലേ? നമ്മുടെ രാമന്റോടെ പോയി ഒന്ന് ഫ്രഷ് ആയി പോകാം!“ എന്ന് പറഞ്ഞ് റോഡ് ക്രോസ് ചെയ്ത് നമ്മുടെ വീട്ടിലേക്ക് വരികയും, അച്ഛൻ അവരോടുള്ള ആദരസൂചകമായി എന്നോട്, “ഡാ.. അമ്മാന് വയ്യാത്തതാ.. ഒരു ബക്കറ്റ് വെള്ളം അങ്ങട് കൊണ്ടു വച്ച് കൊടുത്തേ...” എന്നും പറഞ്ഞിരുന്നു.

‘സോറി ഗഡി! അയാം നോട്ട് ഇന്ററസ്റ്റഡ്. വൈ ഡോണ്ട്യു ട്രൈ യുവർസെൽഫ്? ’ എന്നൊക്കെ പറയാൻ ഇന്നത്തെ കാലമല്ല. അതൊക്കെ മനസ്സിൽ ആലോചിച്ചാൽ വരെ കവളം പട്ടക്ക് പണിയാവുന്ന കാലമാണ്.

പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്. എന്തായിരിക്കും ആൾടെ മനസ്സിലിരിപ്പ് എന്നറിയാൻ പറ്റില്ലല്ലോ! എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!

ഹവ്വെവർ, ഇങ്ങിനെ ഓരോ തവണയും എരുമക്ക് വിശേഷം ആവുമ്പോഴേ അമ്മ; എരുമയുടെ ‘കുടി‘ വാങ്ങാനുള്ള കാശ് കഴിച്ച് ബാക്കിവരുന്നത് മൊത്തം കണക്കാക്കി, പദ്ധതി തീരുമാനിക്കുകയും അത്രയും തുക റോസ് ഫൈനാൻസിൽ നിന്ന് ലോണെടുക്കുകയും ചെയ്യുന്നതുകൊണ്ട്, പാലിന്റെ കാശ് എനിക്ക് വെലവീര്യം ചെയ്യാൻ പൊതുവേ കിട്ടാറില്ല.

ഒരു ക്രിസ്തുമസ് കാലം. അന്ന് ഞങ്ങൾ പാലു കൊടുക്കുന്നത് മലപ്പാൻ ജോസേട്ടന്റെ സ്ലീൻ ബേക്കറിയിലാണ്. ക്രിസ്മസിന് ലോകത്തെ എല്ലാ ബേക്കറികളേം പോലെ, സ്ലീൻ ബേക്കറിയും പൂക്കേക്കുകൾ കൊണ്ടും പ്ലം കേക്കുകൾകൊണ്ടും നിറഞ്ഞ് കവിയും. അലമാരയിലും പുറത്തും അകത്തെ ടേബിളികളിലും നിറയെ കേക്കുകൾ!

ട്രേയ്സ് പേപ്പറ് കൊണ്ട് പൊതിഞ്ഞ കേക്കിന്റെ പീസ്, ടീ പാർട്ടികൾക്ക് പോകുമ്പോൾ വല്ലകാലത്തും കഴിച്ചിട്ടുണ്ടെന്നല്ലാതെ, മതിയാവും വരെയൊന്നും ഒരിക്കലും കേക്ക് തിന്നിട്ടില്ലാത്തതുകൊണ്ട് പ്ലം കേക്കുകളും ഐസ് കേക്കുകളൂം കണ്ണ് നിറച്ചും കാണുകയും അതിന്റെ ആ ഒരു സൌരഭ്യം ശ്വസിക്കുകയും ചെയ്യുന്നത് തന്നെ ഒരു രസമാണ്.

ക്രീസ്മസിന്റെ തലേന്റെ തലേന്ന് പാല് കൊണ്ടു ചെന്നപ്പോൾ ജോസേട്ടൻ ബേക്കറിയിൽ കൊടകര അന്നുവരെ കാണാത്ത ഒരു പുതിയ കേയ്ക്കിരിക്കുന്നു. പഴുത്ത വരിക്ക ചക്ക മുറിച്ചു വച്ചപോലെ ഒരു ഐറ്റം! നല്ല പച്ചക്കളറുള്ള ചക്കമടലിന്റെ പുറത്തെ മുള്ളും അകത്ത് ചൊളയും കുരുവും കൂഞ്ഞയും എന്തിന് ചക്കമൊളഞ്ഞീൻ വരെയുണ്ട്.

ഇരിങ്ങാലക്കുട സൈഡിലേക്ക് അന്ന് നടന്ന് പോയവരെല്ലാം ജോസേട്ടന്റെ ചക്ക കേക്ക് നോക്കിനിന്നിരിക്കണം. ഞാനും രണ്ട് നേരം കൂടി ഒരു ഒരുമണിക്കൂറോളം അതിന്റെ ഭംഗി കണ്ടു നിന്നു.

കേക്ക്മൊത്തം കഴിക്കാനുള്ള കൊതിയേക്കാൾ എനിക്കുണ്ടായത് ആ കേയ്ക്കിലെ ചക്കക്കുരുവിന്റെ ടേയ്സ്റ്റ് എന്താവും എന്നറിയാനുള്ള കൌതുകമായിരുന്നു.

‘ജോസേട്ടന്റെ ബേക്കറിയിൽ ആൾ ഗൾഫിലെ ബേക്കറിയിൽ നിന്നപ്പോൾ പഠിച്ച ചക്കയുടെ ഡിസൈനിൽ ഒരു സൂപ്പർ കേക്കുണ്ടാക്കി വച്ചിട്ടുണ്ട്! ഉഗ്രൻ കേക്കാണ്. നമ്മക്ക് അത് വാങ്ങിയാലോ?’

ഞാൻ അമ്മയോട് ചെന്ന് ഒരു കാച്ച് കാച്ചി.

“ങാ... ബേക്കറിക്കാർ അങ്ങിനെ ആൾക്കാരെ പറ്റിക്കാൻ പലതും ഉണ്ടാക്കി വക്കും. അതൊക്കെ കാശിന് ബുദ്ധിമുട്ടില്ലാത്തവർക്കുള്ളതാ. അതുമല്ല, ഓരോരോത്തർ ചീഞ്ഞ മുട്ടയും വരെ ഇട്ട് കേക്ക് ഉണ്ടാക്കുംന്നാ പറയണത്. നിനക്കിപ്പോൾ അത് തിന്നാത്ത കേടാ!“

യാതോരുവിധ കോമ്പ്രമൈസിനും ചാൻസില്ലാത്ത സ്റ്റേറ്റ്മെന്റ്.

ഞാൻ അക്കാലത്ത് മദ്രാസിലേക്ക് പുറപ്പെട്ടുപോയി അവിടെ ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യാൻ ഭയങ്കര റ്റെന്റൻസിയായി നിൽക്കുന്ന കാലമാണ്.

“ഓഹോ...എന്നാ.. നാളെമുതൽ പാല് കൊണ്ടുകൊടുക്കാനും എരുമേ തീറ്റാനുമുള്ള ആളെ വേറെ നോക്കിക്കോ... എങ്ങോട്ടെങ്കിലും പോകാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ! ങും..അയ്യപ്പന്റെ അടുത്തോ പുലികളി!“

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴും രണ്ടുതവണ ആൾ‌റെഡി പുറപ്പെട്ടുപോയിട്ടുള്ളതുകൊണ്ട്, അതിൽ അമ്മ ഒന്ന് പതറി, പെട്ടെന്ന് ഡീസന്റായി വളരെ സൌ‌മ്യമായി എന്നോട് പറഞ്ഞു.

“പാലിന്റെ കാശ് ഡൈനിങ്ങ് ടേബിൾ വാങ്ങിയ വകയിൽ ഫൈനാൻസിൽ അടക്കേണ്ടതല്ലേ ഡാ? പിന്നെ അച്ഛന്റെ കയ്യീന്ന് കാശ് കിട്ടിയിട്ട് ഈ ജന്മം നീ കേക്ക് വാങ്ങുമെന്ന പ്രതീക്ഷയും വേണ്ട. ആരെങ്കിലും എരുമ നെയ്യ് വാങ്ങാൻ വരുവാണെങ്കിൽ, നീ വാങ്ങിച്ചോ. നെയ്യു വേണംന്ന് കാദറിനോട് ആരോ പറഞ്ഞൂന്ന് കേട്ടു! ‘

അതിൽ ഞാൻ തണുത്തു. “അപ്പോഴേക്കും കേക്ക് വേറെ ആണുങ്ങൾ വേടിച്ചോണ്ടു പോകുമോ?“ എന്നൊരു സംശയം ഇല്ലാതിരുന്നില്ല എങ്കിലും, ശുഭാപ്തിവിശ്വാസം തോൽക്കുമെന്ന പേടിയേക്കാൾ കൂടിയവരേ ഇന്ന് വരെ വിജയിച്ചിട്ടുള്ളൂ. ബി പോസറ്റീവ്!

പിറ്റേ ദിവസം രാവിലെ ഒരപരിചിതൻ എന്റെ വീടിന്റെ മുൻപിൽ വന്ന് ‘അതേയ്.. ഇവിടെ എരുമ നെയ് ഉണ്ടോ?’ എന്ന് ചോദിക്കുന്നത് എന്റെ ഭാവനയിൽ തെളിഞ്ഞു.

പാലിന് മോരിനും പുറമേയുണ്ടായിരുന്ന ഞങ്ങളുടെ മറ്റൊരു ബിസിനസ്സായിരുന്നു, എരുമ നെയ് കച്ചവടം. ഞങ്ങളുടെ ഏരിയയിൽ പൊതുവേ വാതരോഗികൾ അധികം ഇല്ലാത്തതുകൊണ്ട് എരുമ നെയ്യിന് അങ്ങിനെ റെഗുലറായി കസ്റ്റമേഴ്സുണ്ടാവാറില്ല. വല്ലപ്പോഴുമൊരിക്കൽ, പൊട്ടിത്തെറിച്ച് ആരെങ്കിലും വന്നാലായി.(ഇവിടെ കൊടകരപുരാണം ബുക്ക് ചിലവാവുന്ന അതേ സെറ്റപ്പ്!).

എങ്കിലും ആ ഏരിയയിൽ എരുമ നെയ് കിട്ടുന്ന വേറെ ഔട്ട്‌ലെറ്റ്സ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട്, ആവശ്യക്കാർ വന്നാൽ എങ്ങിനെയെങ്കിലും അന്വേഷിച്ചുപിടിച്ച് നമ്മുടെ വീട്ടിലേക്ക് തന്നെ വന്നിരുന്നു.

നാഴി നെയ്യിന് അന്ന് 25 രൂപയാണ് വില. ചക്കക്കേക്കിന് ഏറെക്കുറെ അത്രയോക്കെ ഉള്ളു വില. പക്ഷെ, പാമ്പുകടിക്കാനായിട്ട് കസ്റ്റമർ വരണം!

പിറ്റേന്ന് രാവിലെ പാലും കൊണ്ട് ജോസേട്ടന്റെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് പേടിച്ച് പേടിച്ചാ നോക്കിയത്. പക്ഷെ, ഒന്നും സംഭവിച്ചിട്ടില്ല. കേക്ക് അവിടെ തന്നെയിരിപ്പുണ്ട്.

പക്ഷെ, രാവിലെ മുതൽ ഞാൻ ദിപ്പ വരും ദിപ്പ വരും എന്ന് പ്രതീക്ഷിച്ച് ടയേഡായതാല്ലാതെ എരുമ നെയ്യ് വാങ്ങാൻ ഒരു പട്ടിക്കുറുക്കനും ആ വഴി വന്നില്ല. ക്രിസ്മസിന്റെ തലേദിവസമാണ്. പിറ്റേ ദിവസം ബേക്കറി മുടക്കവുമാണ്. എന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മണം വന്നു.

ക്രിസ്മസിന്റെ പിറ്റേന്ന് ഞാൻ രാവിലെ ബേക്കറിയിൽ ചെന്നപ്പോൾ ചില്ലലമാരിയിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെയാണ് നോക്കിയത്.

പക്ഷെ, എല്ലാ കേക്കുകളും വിറ്റു തീർന്നെങ്കിലും നമ്മുടെ ചക്കമുറി അവിടെ തന്നെ ഇരിക്കുന്നു! പ്രതീക്ഷ വീണ്ടും ഫുൾസ്വിങ്ങിൽ തിരിച്ചുവന്നു.

അങ്ങിനെ ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്കയോളം ആ കേക്ക് ചില്ലലമാരിയിൽ കറങ്ങി നടന്നു. വെയിലുകൊണ്ട് പതിയെ പതിയ ചക്കയുടെ പച്ച കളർ ഡിമ്മായി ഡിമ്മായി വന്നു. ചക്കക്കുരു രണ്ടെണ്ണം താഴേക്ക് അടർന്നുവീണു. ഏറെക്കുറെ ഞാൻ കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് ഇങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു.

“മോനേ... ഇവിടെ എരുമ നെയ്യ് കിട്ടുമോ?”

ഞാൻ പറഞ്ഞു. “ശ്ശോ!! പിന്നില്ലേ?? അതല്ലേ ഉള്ളൂ!! ഞാൻ ചേട്ടനേം കാത്ത് ഒരാഴ്ചയായി വെയ്റ്റ് ചെയ്യുകയാണ്. എന്നിട്ട് ഇവിടെ നെയ്യ് ഇല്ലേന്നോ? ഒരു പിച്ച് വച്ച് തരും!!“

അടുക്കളയിലെ ഒരു ഭരണിയിലാണ് നെയ്യ് ഇട്ട് വക്കുക. അളവ് ഡവറ കൊണ്ട് നെയ്യ് ഇത്തിരി കുറഞ്ഞുപോയാലും കൂടരുത് എന്നാണ് പോളിസി.

അന്ന് ഇരുപത്തഞ്ച് രൂപയും കൊണ്ടു ഞാൻ ജോസേട്ടന്റെ ബേക്കറിയിലേക്ക് പോയത് പാലുകൊടുക്കാൻ പോണ മുഖഭാവത്തിലായിരുന്നില്ല, മുഖത്തിനൊരു അധികാര ഭാ‍വമായിരുന്നു.

ബേക്കറിയുടെ മുൻപിലെത്തിയതും ഭാവത്തിന് പൊടുന്നനെ മാറ്റം വന്നു. ഒരാഴ്ചയായി കൊടകരക്കാർക്കും ആർക്കും വേണ്ടാതിരുന്ന ആ ചക്കക്കേക്ക് അവിടെ കാണാനില്ല. ദൈവമേ... കൊണ്ടുപോയോ?

ഒരാഴ്ചയായി ചിലവാ‍കാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ വല്ലതും സംഭവിച്ചോ?

അതെ അത് തന്നെയായിരുന്നു സംഭവിച്ചത്. അവിടെ ചായ അടിക്കുന്ന ചേട്ടൻ ഫ്രീസറിന്റെ മുകളിലിർക്കുന്ന കേക്കിന്റെ പലക കാണിച്ചുകൊണ്ട് കാര്യം സ്ഥിരീകരിച്ചു.

‘ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’ എന്ന് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.

സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.

99 comments:

Unknown said...

{{{ഠേ }}}

ആദ്യ തേങ്ങ എന്റെ വക ഇനി വായിക്കട്ടെ

Shamnar said...

സോറി ഗഡി! അയാം നോട്ട് ഇന്ററസ്റ്റഡ്. വൈ ഡോണ്ട്യു ട്രൈ യുവർസെൽഫ്?.
അങ്ങനെ വിശാലേട്ടന്‍ വീണ്ടും ഫോമില്‍

Unknown said...

കണ്ണ് നിറഞ്ഞു. ഒരു നൂറ് ചക്കക്കേക്ക് ഇനി കിട്ടിയാലും ഈ വേദന ഇല്ലാതാക്കാനാകില്ല.

ഉപമകൾ എല്ലാം ഗംഭീരം

jayanEvoor said...

കൺനീരിൽ ചാലിച്ച പുഞ്ചിരി.....

“എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!”

ടെറിഫിക്ക്!

ബിനോയ്//HariNav said...

വിശാൽജീ, വീണ്ടും ഫോമിലായീല്ലേ. കിട്ടാത്ത കേക്കുകളുടെ മധുരം സരസമായി ഓർമ്മിപ്പിച്ചതിന് ഡാങ്ക്സ്

കണ്ണനുണ്ണി said...

ഇതാ പറയുന്നേ കൈ വിട്ടേ വാക്കും തിന്നു തീര്‍ത്ത കേക്കും ഒരുപോലെയാ... തിരിച്ചെടുക്കാന്‍ പറ്റില്ല്യാന്നു...

സംഗതി ചക്ക അല്ലെങ്കിലും അതെ ഫാമിലിയില്‍ പെട്ട കേക്കുകള്‍ എന്റെയും കൊതിയുടെ വരമ്പത്ത് കറങ്ങി നടന്നിട്ടുണ്ട് പണ്ട് പല ക്രിസ്ത്മസിനും

anoop said...

"സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു"....nalla upama....
sthiram vaayikkarundu pakshe commentunnathu ethu aadyamaayittaa....superb...kp it up....

ചെലക്കാണ്ട് പോടാ said...

എനിയ്ക്കിഷ്ടായത് ഇതാ.....
ഞാൻ അക്കാലത്ത് മദ്രാസിലേക്ക് പുറപ്പെട്ടുപോയി അവിടെ ഹോട്ടലിൽ സപ്ലൈയറായി ജോലി ചെയ്യാൻ ഭയങ്കര റ്റെന്റൻസിയായി നിൽക്കുന്ന കാലമാണ്

പിന്നെ ഇതും


സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചായ ഗ്ലാസുകള്‍ അകത്തളങ്ങളില്‍ കൂട്ടിമുട്ടി. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.

sijo george said...

വായിച്ച് എന്റെ കണ്ണ് നിറഞ്ഞ്പോയി.. എന്തൊരു വിധി വൈപരീത്യും..

മൻസൂർ അബ്ദു ചെറുവാടി said...

വായിച്ചപ്പോള്‍ എനിക്കും സങ്കടായി വിശാലേട്ടാ. പോയത് പോയി.
കുറെ നാളായി കണ്ടത്തില്‍ സന്തോഷം. പുതിയ കേക്കുകളുമായി വന്നുകൊണ്ടേയിരിക്കണം.

perooran said...

ഒരാഴ്ചയായി ചിലവാ‍കാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ വല്ലതും സംഭവിച്ചോ?

nandakumar said...

“സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു.“

വാഹ് വാഹ്!!! ഓര്‍മ്മകളുടെ വിഷ്വല്‍ മാജിക്.

പുരാണത്തില്‍ ഇത്തവണ നര്‍മ്മത്തിലേറെ ഓര്‍മ്മകളാണ്. ജീവിതവേഗത്തിന്റെ കുത്തൊഴുക്കിലും ഒലിച്ചുപോകാത്ത പണ്ടാറ ഓര്‍മ്മകള്‍!!

Anees Hassan said...

ഗംഭീരം

എറക്കാടൻ / Erakkadan said...

വിശാലേട്ടന്‍ വീണ്ടും കലക്കി ഒരു ചക്കകൂട്ടാന്‍ പരിവമാക്കുന്നു....അല്ലേ

Unknown said...

ചിരിയോടൊപ്പം ബാല്യത്തിന്റെ നൊമ്പരവും കോറിയിട്ടു അല്ലേ വിശാല്‍ജീ...

ഹംസ said...

ഒരു കഷ്ണം ചക്കകേക്കിനു എനിക്കും കൊതിയായി.!!

Manoraj said...

ചിരിക്കുമ്പോൾ തന്നെ ബാല്യത്തിലെ യാതനകൾ വളരെ മനോഹരമായി പറഞ്ഞു..

“കേക്ക്മൊത്തം കഴിക്കാനുള്ള കൊതിയേക്കാൾ എനിക്കുണ്ടായത് ആ കേയ്ക്കിലെ ചക്കക്കുരുവിന്റെ ടേയ്സ്റ്റ് എന്താവും എന്നറിയാനുള്ള കൌതുകമായിരുന്നു.“ വളരെ നല്ലഒരു ചിന്ത.. മാഷേ.. ഇഷ്ടായി..

കൂതറHashimܓ said...

<<< ഹൈവേയിലെ സര്‍വ്വേരിക്കല്ലില്‍ കളര്‍ കോമ്പിനേഷന്‍ സെന്‍സുള്ള ഒരു കാക്ക പറന്നു വന്നിരുന്ന് അപ്പിയിട്ട്, ‘ഹോ എന്തൊരു മാച്ചിങ്ങ്!‘ എന്ന് പറഞ്ഞ് പറന്നുപോയി. >>>
ഇതാ എനിക്ക് കൂടുതല്‍ ഇഷ്ട്ടായേ പക്ഷെ കമന്റാന്‍ വന്നപ്പോ ആ വരികല്‍ മാഞ്ഞ് പോയി, ഇപ്പൊ അത് കാണുന്നില്ലാ

Shaji T.U said...

മാഷെ, കലക്കീട്ട്ണ്ട്...

മൈലാഞ്ചി said...

ഹൃദ്യം....

നര്‍മം നൊമ്പരത്തിന് വഴിമാറിയപ്പോള്‍..... നമിച്ചു മാഷേ..........

ചാണ്ടിച്ചൻ said...

കാക്കയ്ക്ക് കൃത്യം കക്കൂസ് മനസ്സിലായി എന്ന "ഇന്‍ ഹരിഹര്‍ നഗര്‍" ഡയലോഗ് പോലെ, കൊടകര വഴി പോണ ആര്‍ക്കും വിശാലേട്ടന്റെ വീട്ടിലൊന്നു കേറാന്‍ തോന്നും അല്ലേ...

"സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചായ ഗ്ലാസുകള്‍ അകത്തളങ്ങളില്‍ കൂട്ടിമുട്ടി. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു."

ഇത്രയും മനോഹരമായ ഉപമകള്‍ അടുത്തൊന്നും വായിച്ചിട്ടില്ല...അടിപൊളി..

Unknown said...

ചേട്ടായി പതിവ് തെറ്റിച്ചില്ല ഉണങ്ങാത്ത മുറിവിലും കലക്കന്‍ ബിറ്റുകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കലക്കീൻണ്ട്...കേട്ടൊ
ഈ നർമ്മ നൊമ്പരങ്ങൾ ...!

സുമേഷ് | Sumesh Menon said...

ന്‍റെ വിശാലേട്ടാ,
ഇങ്ങള് ആ ചക്കകേക്ക് നോക്കുംപോലെയാണ് ഞാന്‍ ഈ ബ്ലോഗിലൂടെ എല്ലാ പോസ്റ്റുകളും ആര്‍ത്തിയോടെ വായിച്ചു പോയിരുന്നത്.. ഇന്നാണ് അവസാനം അധികാര ഭാവത്തില്‍ ഒന്ന് കമന്റാന്‍ അവസരം കിട്ടിയത്.. എന്‍റെ വിശാല്‍ജീ..
നര്‍മ്മത്തില്‍ ചാലിച്ച നൊമ്പര കഥ...
ആശംസകള്‍..

വിക്രമാദിത്യൻ said...

വിശാലേട്ടാ...

നന്നായിട്ടുണ്ട്........ കുട്ടിക്കാലത്തെ നഷ്ടസ്വപ്നങ്ങളിൽ ഒന്ന്..!!!

"മണിക്കൂറുകളുടെ വ്യത്യാസത്തിൽ എനിക്ക് നഷ്ടപ്പെട്ട ആ കേക്കിന്റെ ഓർമ്മയുടെ തീയണക്കാൻ കാലത്തിന്റെ ജലത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല!" ..

ചിലത് അങ്ങനെയാണ്‌...ഒരിക്കലും തിരിച്ച് കിട്ടില്ല..പോട്ടെ സാരമില്ല.. :(

Unknown said...

വിശാലേട്ടാ...അത്യുഗ്രന്‍ “മേശപ്പുറത്തെ ക്രമം തെറ്റിയ ഓളിമ്പിക്സ് ലോഗോയും“, “സൈക്കിള്‍ ചവിട്ടുന്ന ഈച്ചയും“ തന്നെ ഈ കേക്കിലെ ചക്കക്കുരുക്കള്‍.. ബൂലോകത്തെ ആദ്യത്തെ കമന്റാണ് അനുഗ്രഹിക്കണം..

പയ്യന്‍സ് said...

വിശാലേട്ടാ.. സ്കൂളിലേക്ക് പോകുന്ന വഴിയിലെ ചായക്കടയിലെ ചില്ലലമാരിയില്‍ ഇരിക്കുന്ന പഴം പൊരിയും സുഖിയനെയും നോക്കിനിന്ന കാലം എനിക്ക് ഓര്മ വന്നു..

അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു

ഒരു നുറുങ്ങ് said...

വിശാല നൊമ്പരങ്ങള്‍...വേദനകള്‍ അനുഭൂതിയാക്കി
മാറ്റുന്ന ‘വിശാലവിദ്യ’ സ്ഥാനത്ത് തന്നെ,ഇതും..

ഫോമിലേക്ക് തിരിച്ചു വരുന്ന വിശാലമനസ്കന്
ആശംസകള്‍.

siva // ശിവ said...

“ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.”
ഇങ്ങനെയൊക്കെ വായിക്കണമെങ്കില്‍ കൊടകരയില്‍ തന്നെ വരണം :)

gopan m nair said...

“ പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്. !!!! “

ഗുരോ....അഭിവാദ്യങ്ങള്‍ !!
ഹോ , എന്തൊരു സുഖം !!

ശ്രീ said...

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്... അല്ലേ വിശാലേട്ടാ.

പോസ്റ്റ് ചെറുതായി നൊമ്പരപ്പെടുത്തി.

സുല്‍ |Sul said...

ചക്കക്കേക്കു തിന്നാന്‍ വന്നതാ.. അതെല്ലാരും വീ‍തിച്ചെടുക്കുന്നു. ഒരു കഷ്ണം എനിക്കും. ഗുമ്മുള്ള പീസ് തന്നെ വേണേയ്..

-സുല്‍

sindhukodakara said...

വിശാല്‍ജി ഒരു ബാര്‍ടര്‍ കച്ചവടത്തിന് ശ്രമിക്യയിരുന്നില്ലേ?? ഇത്തിരി എരുമ നെയ്യുണ്ടല്ലോ ജോസേട്ടാ വേണാ ??? വേണം എന്ന് പറഞ്ഞേനെ ഒറപ്പ് .. ന്നാ അതിന്റെ പൈസ ഈ കേക്ക് ഇങ്ങട് തന്നു അഡ്ജസ്റ്റ് ചെയ്തെക്ക് എന്നും പറഞ്ഞു കൊണ്ട് പോകരുതയിരുന്നോ.. ഇങ്ങനെ മിണ്ടാതെ നോക്കി നിന്ന് വെള്ളം ഇറക്കീട്ടല്ലേ പറ്റിയത്.. ഇനി ഇതൊക്കെ എന്നാ പഠിക്കണേ ന്റെ വിശാല്‍ജി?

sindhukodakara said...

വിശാല്‍ജി ഒരു ബാര്‍ടര്‍ കച്ചവടത്തിന് ശ്രമിക്യയിരുന്നില്ലേ?? ഇത്തിരി എരുമ നെയ്യുണ്ടല്ലോ ജോസേട്ടാ വേണാ ??? വേണം എന്ന് പറഞ്ഞേനെ ഒറപ്പ് .. ന്നാ അതിന്റെ പൈസ ഈ കേക്ക് ഇങ്ങട് തന്നു അഡ്ജസ്റ്റ് ചെയ്തെക്ക് എന്നും പറഞ്ഞു കൊണ്ട് പോകരുതയിരുന്നോ.. ഇങ്ങനെ മിണ്ടാതെ നോക്കി നിന്ന് വെള്ളം ഇറക്കീട്ടല്ലേ പറ്റിയത്.. ഇനി ഇതൊക്കെ എന്നാ പഠിക്കണേ ന്റെ വിശാല്‍ജി?

ബൈജു സുല്‍ത്താന്‍ said...

സംഭവം പെരുത്തിഷ്ടായി. ഇനി "ചക്കക്കേക്ക്" കാണുമ്പോഴൊക്കെ താങ്കളുടെ ഈ അനുഭവമാണോര്‍മ്മ വരിക. ആശംസകള്‍!

Bijith :|: ബിജിത്‌ said...

അന്ന് ആ കേക്ക് വാങ്ങി തിന്നവര്‍ ആരെങ്കിലും ഇത് വഴി വന്നോ ആവോ....

Naushu said...

നര്‍മ്മത്തില്‍ ചാലിച്ച നൊമ്പര കഥ....
ഇഷ്ട്ടായി...

ഭായി said...

ആ കേക്ക് കിട്ടാത്തത് കൊണ്ട് ഇങിനെ കഥയെഴുതി. കിട്ടിയിരുന്നെങ്കിൽ (ആറേഴ് ദിവസം കഴിഞ കേക്കിന്റെ ടേസ്റ്റ് ഒന്നോർത്ത് നോക്കിയേ) ആ ജോസേട്ടനേയും അതിയാന്റെ വീട്ടുകാരേയും ഇടവകക്കാരേയും സെമിത്തേരിക്കാരെ പോലും ഉൾപ്പെടുത്തി കഥ മറ്റൊരു രീതിയിലാകുമായിരുന്നു. :-)

Unknown said...

ചക്കക്കേക്ക് ഹൃദ്യമായി, അവസാനം കാലത്തിന്റെ ആ പോക്ക് വര്‍ണ്ണിച്ചത് അതി ഗംഭീരം !

ഹരി.... said...

കുറെ ചിരിച്ചു എങ്കിലും ഒരു ചെറിയ വിഷമം കൂടി.....
ന്നാലും സംഭവം കലക്കി...ട്ടോ വിശാലേട്ടാ....

ഒഴാക്കന്‍. said...

ചക്ക കേക്ക് ഇഷ്ട്ടായി!

പിന്നെ ആ ഒടുക്കം അലക്കിയ അലക്ക് "സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചായ ഗ്ലാസുകള്‍ അകത്തളങ്ങളില്‍ കൂട്ടിമുട്ടി. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു." തകര്‍ത്തു കളഞ്ഞു!!!

Raneesh said...

പോരട്ടെ,പോരട്ടെ ഫുള്‍ ഫോമില്‍ ‍ ഇങ്ങോട്ട് പോന്നോട്ടെ............

ചെക്കന്‍ said...

ബ്ലോഗ്‌ വായന തുടങ്ങിയത് തന്നെ കൊടകര പുരാണം വായിച്ചിട്ടാണ് .കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കൊടകര പുരാണം തുറന്നു നോക്കും ,പുതിയ പോസ്റ്റ്‌ വല്ലതും ഉണ്ടോ എന്നറിയാന്‍ .ഇപ്പൊ എനിക്ക് സമാധാനമായി .
ഇനി പുതിയ ഓരോരോ പോസ്റ്റുകള്‍ വായിച്ചു രസിക്കാമല്ലോ ...നന്ദി ...ഒരായിരം നന്ദി ....

nedfrine | നെഡ്ഫ്രിന്‍ said...

അങ്ങനെ ഫുള്‍ ഫോമില്‍ എഴുതി തുടങ്ങൂ..
ബാല്യകാലസ്മരണകള്‍ വളരെ നന്നായി...

Anonymous said...

വിശാലായി !!
സ്ക്കൂള് വിട്ടപോലെ ഒരുകുന്നുകഥകളുമായി മണലുവാരി മിഠായിയികളാക്കുന്ന അൽഫോൻസച്ചനെ പോലെ പുരാണങ്ങൾ കാത്ത് കാത്ത്………….
പ്രദീപ്ചോൻ……

Unknown said...

വിശാലേട്ടൻ ഫുൾ സ്വിംഗിൽ തിരിച്ചു വന്നേയ്................. കലക്കി എന്റിഷ്ടാ....ഒരാഴ്ചയായി ചിലവാ‍കാതെ, ആർക്കും വേണ്ടാതെ ഇരിക്കുന്ന കേയ്ക്കുരുപ്പിടികൾ, ചായ കുടിക്കാൻ വരുന്നവർക്ക് മുറിച്ച് കൊടുക്കുന്ന ഒരു ഏർപ്പാട് നിലവിലുണ്ട്. മുന്തിരിക്കച്ചവടക്കാർ കൊഴിഞ്ഞുവീഴുന്ന മുന്തിരി ജ്യൂസടിച്ച് കൊടുക്കുന്ന പോലെ! അങ്ങിനെ യാണ് കഴിഞ്ഞ ഒരു കൊല്ലമായി ചില്ലലമാര കണക്കെ( ആർക്കും കൊടുക്കാതെ) ആ മനസിൽ ഒരായിരം ത്രെഡുകൾ അങ്ങനെ കുമ്പാരമായി കിടന്നെ...അത് ഓരോന്നായി ഓരോ ദിവസം ഓരോ കഷ്ണമായി മുറിച്ചു തന്നാട്ടെ....

ചിതല്‍/chithal said...

ഹും! ചക്കകേക്കാത്രേ ചക്കകേക്‌! 2 ആഴ്ച പഴക്കമുള്ള ആ മൊതല്‍ തിന്നാലുണ്ടാകുമായിരുന്ന പ്രത്യാഘാതത്തെപ്പറ്റി ആലോചിച്ചിരുന്നോ? അതും, വെള്ളം നേരിട്ട്‌ എത്താത്ത ടോയ്‌ലെറ്റിനെ പറ്റി ഒരു നിമിഷം ആലോചിക്കായിരുന്നു.
എനിക്ക്‌ നേരിടേണ്ടി വന്ന അവസ്ഥ ദേ ഇവിടെ ഇട്ടിട്ടുണ്ട്‌. ഇതുപോലെ പെരുമാറാന്‍ അന്നത്തെ കൊടകര സെറ്റപ്‌ സമ്മതിക്കുമായിരുന്നോ?
...

ഷാജി ഖത്തര്‍ said...

ഈച്ചയുടെയും വിശാലന്റെയും അവസ്ഥ ഒരേപോലെ അല്ലേ :)- ചിരിപ്പിച്ചു ചെറിയ സങ്കടവും ആയി.

Typist | എഴുത്തുകാരി said...

അങ്ങനെ പോരട്ടെ ഓരോന്നായിട്ട്..

Unknown said...

ചില്ലലമാരയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു.... ഹ..ഹ... കലക്കി..

ഉപമകൾ എല്ലാം ഗംഭീരം....

Anonymous said...

Visaleetta , thrakeedilla.... pakshe visaleettante pazhaya kathakalkullla aaa GUMMU ethil kuranju poyo ennoru douuutt ?

Vendum fomil varumenna pratheekshayode - Anony

Anu said...

hello...

kure kalayi wait cheythirikkarunnnu ningade blog vayikkan.. nalla chakka cake !!

its really nice.. :)

Vempally|വെമ്പള്ളി said...

വിശാലന്‍ ഇത്രയും നാളെഴുതിയതില്‍ ഏറ്റവും നല്ലതെന്നു പറയുന്ന കുറെയെണ്ണത്തില്‍പ്പെടുമിതും. പ്രത്യേകിച്ചു ആ അവസാനത്തെ പാരഗ്രാഫ്. ഒത്തിരി ഉപമകളില്ലെങ്കിലും വളരെ സുഖമുണ്ട് വായിക്കാന്‍. കലക്കി ഗഡീ

Anees Hassan said...

കലക്കന്‍

Harish Thachody said...

ങും..അയ്യപ്പന്റെ അടുത്തോ പുലികളി!“

വിശാല......ഇത് തൃശൂര്‍ക്കാരുടെ മാത്രം ഉപമയാണ്
അയ്യപ്പന്‍ പുലി പുറത്താ ഇരിക്കുന്നത്. ആ അയ്യപ്പനെ പുലിക്കളി കാണിച്ചു പേടിപ്പിക്കല്ലേ" എന്നാ അര്‍ഥം

മാര്‍പാപ്പയെ വേദോപദേശം പഠിപ്പിക്കല്ലേ.......

abu :) said...

vishaaljee...
manassu niranju!
valareee nannaayind ttaa!

ഒരു യാത്രികന്‍ said...

എന്‍റെ വിശാലോ....ഒരൊന്നൊന്നര എഴുത്ത് മാഷേ. ഇന്നു വായിച്ചതില്‍ ഏറ്റവും കിടിലന്‍. കേക്ക് നോക്കിയിരുന്ന ഒരു കാലം എന്നിക്കും ഉണ്ട്, അതുകൊണ്ട് തന്നെ മനസ്സു നിറഞ്ഞു വായിച്ചു......സസ്നേഹം

Anonymous said...

വിശാലമായി :)

Anil cheleri kumaran said...

ചിരി, കണീര്‍ ചേര്‍ന്നതാണ് ആ കേക്കിന്റെ രുചി.

Unknown said...

വിശാലേട്ടാ....
സങ്കടം വന്നുട്ടോ... വിഷമത്തിലും ഹാസ്യം. ഇതെങ്ങനെ സാദിക്കന്നു?
പിന്നെ ഇനി ശാന്തിയില്‍ വരുമ്പോള്‍ ഒന്ന് ഫ്രഷ്‌ ആകാന്‍ വരുംട്ടോ.

ഏറനാടന്‍ said...

നോവാള്‍ജിയ അമിട്ട് കലക്കീ.

Shades said...

ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’ എന്ന് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു...

Vaayichu ente kannum niranju....

The Admirer said...

ശൊ.. അടിപൊളി വിശാൽജി എന്നാ അലക്കാന്നേ. ചിരിപ്പിക്കുകെം ചെറുതായി കരയിക്കുകയും ചെയ്തു. അടുത്തതു ഉടനെ പ്രതീക്ഷിക്കുന്നു.

paarppidam said...

ചിരിയല്ല നേരുപറഞ്ഞാല്‍ മനസ്സില്‍ ഒരു വിഷമം ആണ് തോന്നിയത്. പണ്ട് കാഞ്ഞാണിയില്‍ ജയാബേക്കറീലും, സിം‌ല ബേക്കറിയിലും ഇമ്മാതിരി കേക്കു കണ്ടതും
ഒരു കൌതുകത്തിനു അത് കുറച്ചുനേരം നോക്കി നിന്നതും ഓര്‍മ്മവരുന്നു... ഈ അമ്മ മാരുടെ ഒരു മാനസീക പൊരുത്തമേ... “ഓ അതില്‍ ഓരോ കെമിക്കലൊക്കെ ചേര്‍ത്തിട്ടുണ്ടാകും
ഈ നെറവും ഒക്കെ കിട്ടാന്. നീ വേണമെങ്കില്‍ രണ്ട് കൊട്ടക്കേക്ക് വാങ്ങിക്കോ‍”
കൊടകരയില്‍ സജീവേട്ടന്‍ അനുഭവിച്ച അതേ മാനസീക അവസ്ഥ എനിക്കും ഉണ്ടായി.

Muhammed Shan said...

കൊടകര പുരാണം പോലെ ഒരു പടിയൂര്‍ പുരാണം എഴുതാന്‍ എന്താണൊരു വഴി ????
സജീവനെ തട്ടി ക്കൊണ്ട് പോന്നു പടിയൂരില്‍ താമസിപ്പിക്കണം എന്ന് കരുതുന്നു...!!!!..
അതെ വിശാലമാനസ്കനെ പിടിച്ചു നല്‍കുന്നവര്‍ക്ക് ഇനാം....!!!!!!.

hi said...

സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു.

ആ കേക്കിന്റെ ഒരു പീസെങ്കിലും കിട്ടുമോ ? അത് ചോദിക്കുമ്പോ ഉള്ള മുഖഭാവം മനസ്സില്‍ തെളിഞ്ഞു :(
പഴയ ഫോമില്‍ വീണ്ടും കണ്ടത്തില്‍ സന്തോഷം :)

kARNOr(കാര്‍ന്നോര്) said...

എന്തായാലും കൈക്ക് തീരെ വയ്യാത്തവരൊന്നും ഒരിക്കലും ഫ്രഷാവാൻ വന്നില്ല. ഭാഗ്യം!!

ഇനി ആ സെര്‍വ്വീസുംകൂടേ ബാക്കിയുള്ളു..

ഞങ്ങടെ മണലേല്‍ ബേക്കറീലെ മേശപ്പുറത്തേ ഒളിമ്പിക്സ് ചിഹ്നങ്ങളും, ഈച്ചപ്പൊടിതിന്ന് മലന്നുകെടന്ന് സൈക്കിള്‍ ചവിട്ടുന്ന ഈച്ചകളേം ഓര്‍മ്മിപ്പിച്ചതിന് തേങ്ക്സ്...

പിന്നേ .. ഞാന്‍ കേക്കുകേസ് വിശദമായി ഒന്ന് അന്വേഷിച്ചു. അന്ന് അതു കഴിച്ച എല്ലാരും ഒരാഴ്ച വയറ് സര്‍വീസിങിന് പോയത് അറിഞ്ഞില്ലേ..??

Lijo said...

ഒരു കഷണം ചക്ക കേക്ക് കിട്ടിയിരുന്നെങ്കില്‍.........

Anonymous said...

It was very good

ഹരിയണ്ണന്‍@Hariyannan said...

വിശാലാ,

വിശാലമായി ചിരിച്ചു.

നിനക്ക് നൊന്തത് കണ്ട് ചിരിച്ചപ്പോ എന്തൊരു സംതൃപ്തി!

:)

പാവത്താൻ said...

മനോഹരം!!!

വശംവദൻ said...

പിന്നെ.. പിന്നെ, പ്രായമായവർ വീടിന്റെ ഗേയ്റ്റ് തുറന്ന് വരുന്നത് കാണുമ്പോഴേ എനിക്ക് ടെൻഷനാണ്

ഹ..ഹ..

ഈച്ചേടെ സൈക്കിൾ ചവിട്ടും സൂപ്പർ !

അലി said...

റൊമ്പപ്രമാദം ഈ അർമ്മാദം!

വര്‍ണ്ണമേഘങ്ങള്‍ said...

സുഖം തന്നെ എന്നു കരുതുന്നു.
നമ്മുടെ പഴയ ഗഡികള്‍ വല്ലവരും ഇപ്പോഴും ഉണ്ടോ?
താങ്കളുടെ വാഗ്‌ ധോരണി ഇപ്പോഴും അര്‍ജ്ജുനന്റെ ആവനാഴി പോലെ അശൂന്യം, അമൂല്യം..

പോക്കിരി said...

ഞാൻ പറഞ്ഞു. “ശ്ശോ!! പിന്നില്ലേ?? അതല്ലേ ഉള്ളൂ!! ഞാൻ ചേട്ടനേം കാത്ത് ഒരാഴ്ചയായി വെയ്റ്റ് ചെയ്യുകയാണ്. എന്നിട്ട് ഇവിടെ നെയ്യ് ഇല്ലേന്നോ? ഒരു പിച്ച് വച്ച് തരും!!“

ഇനി ചിരിക്കാനെനിക്കു വയ്യ...

വിശലേട്ടോ... കിടിലന്‍... വീണ്ടും ഫോമിലായീലേ...

നിലാവ്‌ said...

ഇതാണല്ലേ കൊടകരപുരാണം വാങ്ങാൻ ഞാൻ വന്നപ്പോൾ എന്നൊടുപറഞ്ഞ എരുമനെയ്യിന്റെ ഗധാ...ഗിടിലൻ...

കുഞ്ഞന്‍ said...

വിശാ‍ലൻ ജി..

ആ ജോസേട്ടന്റെ നൊമ്പരമാണ് എന്നെ വേദനിപ്പിച്ചത്. എത്ര നാളായി ഒരു കസ്റ്റമർ വരും ഈ പുതിയ ഡിസൈൻ കേക്ക് വാങ്ങുമെന്ന് കരുതി കാത്തിരുന്നു..ആ കാത്തിരിപ്പിന് എരുമ നെയ്യ് കസ്റ്റമറെ കാത്തിരിക്കുന്നതിനേക്കാൾ വേദനയുണ്ട് മാഷെ വേദനയുണ്ട്.

മാഷെ..നല്ലൊരു പോസ്റ്റ്.

★ Shine said...

ആ ലാസ്റ്റ്‌ പാര തകര്‍ത്തു!
വായിച്ച്ചവര്‍ക്കെല്ലാം അതിഷ്ടപ്പെട്ടെന്നു തോന്നുന്നു..

ഭയങ്കര സീരിയസ് കൊലപാതകകഥ ഒക്കെ ഫ്ലാഷ്ബാക്കില്‍ പറഞ്ഞിട്ട്, 'പാലത്തിനടിയിലൂടെ പിന്നെയും നദി ശാന്തമായി ഒഴുകി..' എന്നൊക്കെപ്പറയുന പോലെ!

സഹയാത്രികന്‍...! said...

‘ആ കേക്കിന്റെ ഒരു പീസെങ്കിലും എനിക്ക് കിട്ടുമോ?’...ഇതുവരെ വായിച്ചു വന്നിട്ട് ഇത് കണ്ടപ്പോ വെഷമായിട്ടാ :'(.

പണ്ടേ ഈ ചക്ക കേക്കില്‍ എനിക്കൊരു നോട്ടം ഉണ്ടായിരുന്നതാ. ഇനീം ആ ആഗ്രഹം നടന്നിട്ടില്ലാ , ഇത്തവണ എവിടെ കണ്ടാലും അതൊരെണ്ണം വാങ്ങണം :). എന്നിട്ട് അതിലെ ചക്കാക്കുരു കഴിക്കുമ്പോ സജീവേട്ടനെ ഓര്‍ക്കാട്ടാ :).

Anonymous said...

it's very difficult to compare the earlier posts. but, somewhere i flet that this was probably the best puranam we had so far.

Anonymous said...

CChakkacake katha mathrubhoomiyil vayichu kazhinjappozhe onnu vilikkanamennu thonni.Pinneyanorthathu nambarillallo.Josettante kadayilennalla oru kadyilum chakkacake christmas-nu vittu pokan padanu.Athu chulayum chakkakuruvumokke adarnnu, edathadan paranjathupole chayakudkkunnorkkulla palaharamayi adhapathikkaranu pathivu.Ugran! .One of the best so far.

Jayan Mannuthy said...

Read the story (Oru Chakkakkekkintte Ormakku)in Blogana,Mathrubhumi Weekly.Congrats.

Unknown said...
This comment has been removed by the author.
Unknown said...

THIS IS FIRST I AM LEAVING A COMMENT AND I WOULD LIKE TO CONGRAT YOU FOR YOUR WRITING ARE SO
TOUCHING.
SAJEEV IS THE EECCHA,
CUTLET THE CAKE,
SO WHAT TO CALL FOR GLASS
IN BETWEEN.????
GOOD LUCK.

ഇ.എ.സജിം തട്ടത്തുമല said...

ഇത് മാ‍തൃഭൂമി ബ്ലോഗനയിൽ വായിച്ചു.അപ്പോൾ വന്ന് കമന്റാൻ പറ്റീല. ചില കണക്ഷൻ പ്രാശ്നങ്ങൾ. ഇപ്പോൾ വന്ന് ദാ‍ കമന്റിയിരിക്കുന്നു. കൊള്ളാം.

“ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു.“

ഹഹഹ! ഇതു കലക്കി!

എന്‍.ബി.സുരേഷ് said...

മാതൃഭൂമിയില്‍ വായിച്ചു. ആദ്യായിട്ടാ ഇവിടെ കമന്റുന്നത്.
എഴുത്തു തുടരൂ
മഹാഭാരതത്തില്‍ ഞാന്‍ കയറിയിറങ്ങിയിരുന്നു.

Raveena Raveendran said...

ബ്ലോഗനയില്‍ വായിച്ചു , ആശംസകള്‍

Unknown said...

mathruboomiyilaanu vaayichath. Njangal chirichu chirichu mannu kappi.Thrissur bhaasha vaayikkumbo vallya santhosham. Adipoli

vinayan said...

ഒടുക്കത്തെ നാലു വരികളാണ് "ഒടുക്കത്തെ"

vinayan said...
This comment has been removed by the author.
ശ്രീനാഥ്‌ | അഹം said...

"സ്ലീൻ ബേക്കറിയുടെ സണ്മൈക്കയൊട്ടിച്ച മേശയില്‍ ചായ ഗ്ലാസ് കൊണ്ടുവച്ച പാടുകള്‍ ക്രമം തെറ്റിയ ഓളിമ്പിക്സിന്റെ ലോഗോ പോലെ കിടന്നു. ചില്ല്ലലമാരിയിലിരുന്ന ചൂടാര്‍ന്ന കട്ട്‌ലെറ്റില്‍ നിന്ന് ആവി പറന്നു. ഇടയില്‍ ചില്ലുണ്ടെന്നറിയാതെ ഒരു ജെനറൽ ക്യാറ്റഗറിയില്‍ പെട്ട ഈച്ച കട്ട്‌ലേറ്റിലേക്കുള്ള യാത്രാമദ്ധ്യേ ചില്ലില്‍ മുഖമടിച്ച് മലര്‍ന്ന് വീണു. 'എന്തായാലും വീണതല്ലേ കുറച്ചേരം കിടന്നിട്ടു പോകാം' എന്നോര്‍ത്തിട്ടോ എന്തോ, അത് തറയില്‍ കിടന്ന് കാലുകള്‍ സൈക്കിള്‍ ചവിട്ടുമ്പോലെ ചലിപ്പിച്ചു."

Oh dear vishaal jee.... I also failed of you.... (കട്‌ : സലിമേട്ടന്‍)

നിഷേധി said...

ഇപ്പൊഴുള്ള സ്ലീൻ ബേക്കറി തന്നെയാണോ പഴയതും....

VEERU said...

athimanoharam!!!

Sabu Hariharan said...

:)
:(

സ്തംഭിപ്പിക്കും ഞാന്‍ said...

എണ്റ്റെ എരുമ നെയ്യ്‌ തിരിച്ചു താടാ ന്നും പറഞ്ഞ്‌ മറ്റേ ലവണ്റ്റെ പിന്നാലെ പൂവ്വാഞ്ഞതു നന്നായി

sunil shoranur said...

choodariyennariyam... ennalum commentathirikkanavilla....
thakarthu tto.....

സുധി അറയ്ക്കൽ said...

ഹ ഹ ഹ .സമ്മതിച്ചു.

binoj mltr said...

Zooper ending

ഗോപു കൃഷ്ണ said...

ടെറിഫിക്ക് 😂