Monday, May 18, 2020

മത്തേട്ടന്റെ കായബലം

മാത്തേട്ടൻ സ്വയംപര്യാപ്തനും കഠിനാധ്വാനിയും ലൈഫിൽ ഒരിക്കൽ പോലും ആശുപത്രിയിൽ കിടന്നിട്ടില്ല...,  ഓർമ്മവച്ച കാലം മുതലേ അവനാന്റെ പറമ്പിലല്ലാതെ രണ്ടിന് പോയിട്ടില്ല..., കല്യാണം കഴിഞ്ഞതിന് ശേഷം ഒരു രാത്രി പോലും ഭാര്യ കുഞ്ഞാച്ചിയെ പിരിഞ്ഞിരുന്നിട്ടില്ല..., എന്നിങ്ങനെ ഗിന്നസ് ബുക്ക്കാർക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരുപാട് റെക്കോഡുകൾ സ്വന്തമായുള്ള നല്ല കായബലമുള്ള ഒരു തറവാടി മാപ്ലാരാകുന്നു.

ആക്ച്വലി ആളു മാത്രമല്ല; ആള്‍ടെ ഫാമിലി മൊത്തം നല്ല കായബലമുള്ള തറവാടികളായിരുന്നു. അതായത് ചുള്ളന്റെ അപ്പന്‍ വറുതുണ്യാപ്ല പണ്ട് കൊടകരയില്‍ പേരെടുത്ത യൂണിയങ്കാരനായിരുന്നു. വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ യാതൊന്നും ചെയ്യാൻ പറ്റാതായി പോയാർന്നൂ!)

ഹവ്വെവർ, മാത്തേട്ടന്റെ അപ്പാപ്പന്, അതായത് വറുതുണ്യാപ്ലയുടെ അപ്പന് എന്തായിരുന്നു പണിയെന്ന് കൃത്യമായി അറിയില്ല. പക്ഷെ, ആളും നല്ല കായബലമുള്ള തറവാടിയായിരുന്നു എന്നാണ് കക്ഷി പറയുന്നത്. അപ്പോള്‍ വല്ല കിണറുകുത്തോ വെറകുവെട്ടോ മറ്റോ ആയിരിക്കണം!

നമ്മുടെ താരത്തിന് അറിയാത്ത പണികൾ കുറവാണ്. പറമ്പിലേം പാടത്തേം പണിക്ക് പുറമേ, കിണറുകുത്ത്, മരമുറി, കുട നന്നാക്കല്‍, മരപ്പണി, മേസൻ പണി, കസേര നെയ്ത്ത്, ഓലമെടച്ചില്‍, ചട്ടി-കലം നിർമ്മാണം, എന്നു തുടങ്ങി തന്റെ അമ്പതു സെന്റ് സ്ഥലത്തിൽ വാഴുന്ന അമ്പതോളം വരുന്ന തെങ്ങിന്റെ തേങ്ങയിടാൻ കയറലും പൊതിയും വരെ ആൾ തന്നെയാണ് ചെയ്യുക.

അറുപതിലും ഷുഗറില്ല, പ്രഷറില്ല, കൊളത്തില്‍ സ്‌റ്റോണുമില്ലാത്ത (കട്:വക്കാരി) സിക്സ് പാക് മത്തേയൂസ്, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ ചോറിൽ, ആൾ അരിമണിയിട്ട് വളർത്തിയ കോഴിയെ കൊന്ന്, ആൾ നട്ടുനനച്ചുണ്ടാക്കിയ ഇഞ്ചി, പച്ചമുളക്, വേപ്പലകളിട്ട്, കുമ്പാരത്തെരുവിൽ നിന്ന് കളിമണ്ണ് കൊണ്ടുവന്നുണ്ടാക്കിയ ചട്ടിയിൽ, സ്വന്തമായി വെട്ടിക്കീറിയ വെറക് കത്തിച്ച് കൂട്ടാൻ വച്ച്, ചേട്ടായി തന്നെ രൂപകല്പന ചെയ്ത മുട്ടിപലകയിലിരുന്ന്, ചോറുണ്ണുന്ന 100% സ്വയം പര്യാപ്തൻ!

ഞാനുണ്ടാക്കിയത് എന്ന് ഒരേയൊരു കാര്യത്തില്‍ മാത്രം പറയാന്‍ പറ്റിയിരുന്ന നാട്ടുകാരുടെയിടയില്‍, കോഴിക്കൂട് മുതൽ കുളിമുറി വരെ വീട്ടിലുള്ളത് പലതും ചൂണ്ടിക്കാണിച്ച് ‘ഞാനുണ്ടാക്കിയത്’ എന്ന് പറയാൻ കരയിൽ മാത്തേട്ടനൊന്നേ ഉണ്ടായിരുന്നുള്ളു.

ഗാർഹിക ആവശ്യങ്ങൾക്കും വിപണനത്തിനുമായി ആൾ വളർത്തുന്ന മുയലുകളുടെ തീറ്റയായ മുരിക്കില വാടാതെ സൂക്ഷിക്കാൻ മണ്ണുകൊണ്ട് ഒരു ഫ്രിഡ്ജ് വരെ പുലി ഉണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇദ്ദേഹത്തെ ആരും സമ്മതിച്ചുപോവുന്നത്.

മൂപ്പരുടെ അഭിപ്രായത്തിൽ ഒരാൾ തറവാടിയാകുന്നത് ആൾ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ്. അല്ലാതെ വല്യ പഠിപ്പ് പഠിച്ചതുകൊണ്ടോ... ഉന്നതകുലജാതനായതിനാലോ... വല്യ ഉദ്ദ്യോഗസ്ഥനായതുകൊണ്ടോ, കാർന്നന്മാർ ഉണ്ടാക്കിയ കാശുകൊണ്ട് ഇരുന്ന് തിന്നുന്നതുകൊണ്ടോ അല്ല. എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറിയാത്ത ബീനാ കണ്ണനും തറവാടിയല്ല!

പുലിക്ക് രണ്ടാണ്മക്കളാണ്. വീട്ടിൽ നിന്നാൽ ഇദ്ദേഹം ത്വയിരം കൊടുക്കാത്തതുകൊണ്ട് രണ്ടു പേരും ബോംബെയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു.

സംഗതി മാപ്ലാരുടെ കായബലത്തേക്കുറിച്ചും തറവാടിത്തത്തേക്കുറിച്ചും ആർക്കുമൊരു എതിരഭിപ്രായമില്ലായിരുന്നെങ്കിലും, ആൾക്കാർക്ക് മുന്നിൽ ഷൈൻ ചെയ്യാൻ വന്നാൽ അത് താരം മിസ്സാക്കില്ല. ഇനി പ്രേക്ഷകൻ വിരുന്നുകാരോ വല്ല ഉദ്ദ്യോഗസ്ഥരോ മറ്റോ ആണങ്ങെ പിന്നെ പറയേം വേണ്ട!

അത്തരം ഒരു സംഭവമായിരുന്നു കൃഷി ഭവനിലെ മാഡം വന്നപ്പോഴുണ്ടായത്.

കൃഷി ഭവനീന്ന് മണ്ഢരി വന്ന തെങ്ങുകളുടെ സെൻസസ് എടുക്കാൻ വേണ്ടിയാണ് മാഡവും കൂട്ടരും രണ്ടാം വാർഡിലേക്ക് വന്നത്.

മാഡമാണെങ്കിൽ കൊടകര കൃഷിഭവനിൽ പുതുതായി വന്നതാ. കാണാനും മിടുക്കി.

‘ഓ.. കരിക്കൊന്നും വേണ്ടന്നേ! ഇപ്പോഴങ്ങ് കുടിച്ചതേയുള്ളൂ.’ എന്ന മാഡത്തിന്റെ കോട്ടയം ആക്സന്റിലെ താല്പര്യമില്ലായ്മ വക വക്കാതെ,

‘ന്റെ കുടുമ്മത്ത് ആരെങ്കിലും വന്നാ, ഒരോ കരിക്കെങ്ങിലും കുടിപ്പിക്കാണ്ട് ഈ മാത്തൻ വിടില്ല!‘ എന്നും പറഞ്ഞ് മാത്ത്സ് ഭയങ്കര നിർബന്ധം!

നീലയിൽ കരിം പച്ച വരകളുള്ള ട്രൌസറിന്റെ മുകളിൽ ഒരു തോർത്തുമുണ്ടുടുത്ത്, അരയിൽ ഒരു കയറ് കെട്ടി, അതേൽ ഒരു കത്തിയും വച്ച്, കരിമ്പനയിലെ ശങ്കരാ‍ടിയെപ്പോൽ അറുപതിലും മുപ്പത്തെട്ടിന്റെ ചുറുചുറുക്കോടെ തെങ്ങിൽ കയറിപ്പോകുന്ന മാത്തേട്ടനെ മാഡവും കൃഷിഭവനിൽ നിന്നെത്തിയ മറ്റു മൂന്നു പേരും അതിശയത്തോടെ, ‘എന്തൊരു കായബലം!‘ എന്ന് ഒതുക്കിപറഞ്ഞ് നോക്കി നിന്നു.

അവിടെ വരെ എല്ലാം പ്രതീക്ഷിച്ചത് പോലെതന്നെയായിരുന്നു. പക്ഷെ... പിന്നീട് കാണുന്നത്,

തെങ്ങിന്റെ പകുതിയോളം കയറിയ മാത്തേട്ടൻ പെട്ടെന്ന് കയറ്റം നിർത്തി, ഒരു രണ്ടുമിനിറ്റ് താഴോട്ട്, നടൻ മധുവിന് ഹാർട്ട് അറ്റാക്ക് വന്ന പോലെയൊരു മുഖഭാവത്തിൽ നോക്കി തെങ്ങിനെ കെട്ടിപ്പിടിച്ചങ്ങിനെ ഇരിക്കുന്നു.

“എന്തു പറ്റീ??” എന്ന ചോദ്യത്തിന്റെ സീരിയൽ നമ്പർ 3 ആയപ്പോൾ, മാത്തേട്ടൻ അവിടെന്നെണീറ്റ്, തന്റെ ഫുൾ കായബലവും പുറത്തെടുത്ത് ഒറ്റ കയറ്റമായിരുന്നു പിന്നെ. അതുവരെ കയറിയതിന്റെ ഒരു ഇരട്ടി സ്പീഡിൽ!!


ആ സീ;ൻ മാത്തേട്ടന്റെ കായബലം കാണാൻ മുകളിലേക്ക് നോക്കി നിന്ന മാഡത്തിനും അസിസ്റ്റന്റുകൾക്കും അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റിയിരിക്കില്ല.

തെങ്ങിന്റെ സെൻസസ് എടുക്കാൻ വന്ന അവർ, മറ്റു പലതിന്റേം സെൻസസ് കൂടെയെടുത്ത കൂട്ടത്തിൽ വേറൊന്നുകൂടെ കണ്ടു. മാത്തേട്ടന്റെ കാലിലെ തളപ്പിന്റെ കൂടെ നീല കളറിൽ കരിം പച്ച വരകളുള്ള മറ്റൊരു തളപ്പ് കൂടെ കിടന്നിരുന്നു. യജമാന ഭക്തിയില്ലാത്ത ആൾടെ ട്രൌസർ!

“ഓഫീസിൽ പോയിട്ട് കുറച്ച് അത്യാവശ്യമുണ്ട്... ഞങ്ങൾ പോകുവാ“ എന്ന് പറഞ്ഞ് മാഡവും ടീമും,  കൂടുതൽ കായബലം കാണാൻ നിൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നത്രേ!!

മാത്തേട്ടന് യാതോരു കാര്യവുമില്ലാതെ തന്റെ കായബലം കാണിക്കാൻ തെങ്ങേൽ പടച്ചു കേറേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??

ഒരിക്കലൊരു ഓണക്കാലം. ബോംബെയിൽ നിന്ന് ഓണം വെക്കേഷൻ ആഘോഷിക്കാനെത്തിയതായിരുന്നു മാത്തേട്ടന്റെ സഹോദരി മേരിക്കുട്ടിയുടെ കെട്ട്യോനും  ഒരേയൊരു അളിയനുമായ പൈലേട്ടൻ.

അന്ന് കുട്ടപ്പനാശാരിയുടെ പഴയ വീട് പൊളിക്കൽ നടക്കുകയാണ്. പൊളിക്കുന്നത് സാക്ഷാൽ ജെ.സി.ബി. യാണ്. ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ ജയഭാരതി വരുന്ന പോലെയാണ്. പോരാത്തതിന് സ്കൂൾ പൂട്ടും. ജോലിയും കൂലിയുമില്ലാത്തവർ തിങ്ങി പാർക്കുന്ന സ്ഥലമല്ലേ? ഒരു നാലഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള യുവജനങ്ങൾ മുഴുവൻ സൈക്കിളിലും ഓട്ടോയിലും ബൈക്കിലുമായി ജെ.സി.ബി.യുടെ പ്രകടനം പ്രവഹിക്കുകയാണ്.

വീടിന്റെ പൊളി കഴിഞ്ഞപ്പോൾ, അവിടെ നിൽക്കുന്ന ഒരു പനയും കൂടെയങ്ങ് ഒടിച്ചിടാൻ കുട്ടപ്പനാശാരി പറഞ്ഞതനുസരിച്ച്, ഓപ്പറേറ്റർ ഇറങ്ങി വന്ന് പനയൊന്ന് നോക്കിയശേഷം ഇങ്ങിനെ പറഞ്ഞു.

‘പനയുടെ തലഭാഗത്തായി ഒരു വലിയ തേനീച്ച കൂടുണ്ട്. അത് മാറ്റാതെ ഒടിച്ചിട്ടാൽ പണിയാവും. അതുകൊണ്ട് അതൊന്ന് സോൾവാക്കി തന്നാൽ മറ്റേ സംഗതി ഞാൻ ഏറ്റു!‘

പനയിൽ കയറാൻ തന്നെ ആളെ കിട്ടാൻ പാട്. പൊരാത്തേന് തേനീച്ചകൂടും.

“അതിന് പറ്റിയ ആരുണ്ട്??“ എന്ന അന്വേഷണങ്ങൾ അവസാനം, ഒരു പാടം അപ്പുറം വീടുള്ള തറവാടി മാത്തേട്ടനെ കണ്ടെത്തി.

കുട്ടപ്പനാശാരിയുടെ മോൻ ലാലു മാത്തേട്ടനെ അന്വേഷിച്ച് ചെല്ലുമ്പോൾ, മാത്തേട്ടൻ ഒരു രണ്ടെണ്ണം അടിച്ച് തന്റെ തറവാടിത്തത്തെപ്പറ്റി ബോംബെക്കാരൻ അളിയന് ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. സംഗതി കേട്ടപ്പോൾ, ഇത്രേം ആളുകളുടെ മുൻപിൽ തന്റെ കായബലം തെളിയിക്കാമെന്ന് കരുതിയാണോ എന്തോ...

‘ഞങ്ങൾ ദേ വരണൂ... നീ പൊക്കൊറാ!!’

എന്ന് പറഞ്ഞ് ചെക്കനെ വിട്ട്, അരമണിക്കൂറുകൊണ്ട് മാത്തേട്ടനും അളിയനും കൂടി, ഒരു വലിയ ഏണിയും പൊക്കിപ്പിടിച്ച്, രണ്ട് ചൂട്ടും പിടിച്ച്, തലേക്കെട്ടും കെട്ടി പാടം ക്രോസ് ചെയ്ത് അങ്ങ് വന്നു.

സ്പോട്ടിലെത്തി, കാണികളെ മൊത്തമൊന്ന് നോക്കി മാത്തേട്ടൻ ഏണി പനയിലേക്ക് ചാരി വച്ചു.

തുടർന്ന് തലേക്കെട്ടിൽ നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്ത് അത് കത്തിച്ച് അളിയനുമായി എന്തൊക്കെയോ ‘ഓപ്പറേഷൻ തേനീച്ചക്കൂട്‘ ചെക്ക് ലിസ്റ്റ് നോക്കി ഡിസ്കഷൻ ചെയ്തു.

അതിന് ശേഷം, പനയുടെ മുകളിലേക്ക് നോക്ക് ബീഡി ആഞ്ഞ് നാല് വലിക്ക് ശേഷം താഴെയിട്ട്, തീപ്പട്ടിയുരച്ച്, ചൂട്ട് രണ്ടും കത്തിച്ച് പനയിൽ തൊട്ട് മുത്തി, മാത്തേട്ടൻ ആദ്യം ഏണിയിൽ കയറി. പിറകിൽ മറ്റൊരു ചൂട്ടുമായി അളിയനും!

കുട്ടപ്പനാശാരിയും വീട്ടിലുള്ള പെണ്ണുങ്ങളും ജെ.സി.ബി.കാണാൻ വന്ന കരക്കാരും ശ്വാസമടക്കി അങ്ങിനെ നിൽക്കുകയാണ്.

കയറി കയറി തേനീച്ച കൂടിന്റെ കുറച്ച് താഴെ എത്തിയപ്പോൾ, ഒരു കൈ കൊണ്ട് പനയെ വട്ടം പിടിച്ച് അവിടെ മാത്തേട്ടൻ അളിയൻ വരും വരെയുള്ള സമയത്ത് ചൂട്ട് രണ്ട് മൂന്ന് വീശ് വീശി ആളിക്കത്തിച്ചു.

“എന്താ ഈ ചെയ്യാൻ പോകുന്നേ??” എന്ന് നോക്കി നിൽക്കുന്ന കാണികളെ സാക്ഷി നിർത്തി,

മാത്തേട്ടൻ കൂളായി, ചൂട്ട് ഒന്നും കൂടെ അങ്ങട് വീശി തേനീച്ച കൂട്ടിലേക്ക് ആളിക്കത്തുന്ന ചൂട്ട് അങ്ങ് കടത്തി ഒരു നാല് ഇളക്കൽ!!!!

പിന്നെ എല്ലാം വാർഫൂട്ട് ബേയ്സിലായിരുന്നു.

ചൂട്ട് താഴോട്ടെറിഞ്ഞ് മാത്തേട്ടൻ സ്വന്തം കഴുത്തിന്റെ പിറകിൽ ഒറ്റ അടി. പിന്നാങ്കഴുത്തിൽ കുത്തിയ തേനീച്ചയെ അടിച്ച് കൊന്നതാ!!!

തുടർന്ന്... വാരിയെല്ലിന്റെ സൈഡിൽ... നെഞ്ചിന്റെ ഏരിയയിൽ...പുറത്ത്... ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.

എന്നിട്ട്... “തേനീച്ചോള് ഇളകിയളിയാ.. ഇറങ്ങിക്കോ!!” എന്നൊരു നിലവിളിയും.

പൈലനളിയന് അപ്പോൾ കുത്ത് കിട്ടിത്തുടങ്ങാത്തതുകൊണ്ട് മാത്തനളിയന്റെ അത്ര ശുഷ്ക്കാന്തി ഉണ്ടാകാൻ ചാൻസില്ലല്ലോ?

“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“ എന്നതിന്റെ ഡെമോ നടത്തി പതുക്കെ പതുക്കെ ഏണിക്കമ്പ് നോക്കി നോക്കി ഇറങ്ങുന്ന പൈലേട്ടന്റെ തോളിലും കാലിലുമൊക്കെ ചവിട്ടി മാത്തേട്ടൻ നൂറേ നൂറിൽ ഒരിറക്കമായിരുന്നു!!

ആ ഇറക്കത്തിനിടയിൽ മാത്തേട്ടന്റെ കായബലം അങ്ങിനെ നാട്ടുകാരും കണ്ടു.

130 comments:

അരുണ്‍ കരിമുട്ടം said...

തേങ്ങാ ഞാനടിച്ചു :)

അരുണ്‍ കരിമുട്ടം said...

എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനറിയാത്ത ബീനാ കണ്ണനായാലും തറവാടിയല്ല!!

ഇതാണ്‌ ബോധിച്ചത് :)

Anonymous said...

Rajave !!!! Thakarthu....

Anonymous said...

Rajave !!!! Thakarthu....
pradeepChon

കുട്ടന്‍ said...

:)

ഉപാസന || Upasana said...

വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ ഒന്നും ചെയ്യാൻ പറ്റാതായിപ്പോവുകായിരുന്നു ത്രേ!)

കല്ലുമ്മെ കല്ല് ശേഷിച്ചില്ല ഭായ് :-)

ബിജു ചന്ദ്രന്‍ said...

സൂപ്പറ് കഥ !
വിശാലന്‍ ചേട്ടന്റെ ഫോട്ടോ മാറ്റിയതില്‍ ശക്തിയായി പ്രതിഷേധിച്ചു കൊള്ളുന്നു .

.. said...

..
ഹിഹിഹിഹി...

വായിച്ച് ചിരിച്ചു, സഹമുറിയന്‍ ദേ നോക്കുന്നു, ഇവനെന്താ വട്ടായൊ എന്ന മട്ടില്‍..
..

വിനു സേവ്യര്‍ said...

ഗിഹി!

Muralee Mukundan , ബിലാത്തിപട്ടണം said...

മാത്തേട്ടൻ ദി ഗ്രേറ്റ് !

ചെലക്കാണ്ട് പോടാ said...

ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.

പിന്നെ ഓവര്‍ടേക്കിങ്ങ് ഫ്രം ദി ഏണി..

എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനറിയാത്ത ബീനാ കണ്ണനായാലും തറവാടിയല്ല!!

അവരിപ്പോ കോച്ചിങ്ങ് ക്ലാസ്സില്‍ ചേര്‍ന്നിട്ടിണ്ടെന്നാ കേട്ടേ. തറവാടിയാവാന്‍ വേണ്ടി...

Nileenam said...

വിശാലേട്ടാ..., കിടു....

എറക്കാടൻ / Erakkadan said...

ഹി ..ഹി ഇഷ്ടായി

Manoraj said...

ഹ..ഹ. കൊള്ളാം

Sajivan said...

“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“
ഈശ്വരാ..., സംഭവം ഭാവനയില്‍ കണ്ട് കുറേ ചിരിചചു പോയി.

നന്ദി, നമസ്കാരം.

ഇനി അടുത്തതു പോരട്ടെ, എന്നൊന്നും പറയുന്നില്ല...ആക്രാന്തം വളരെ കുറവാ എനിക്ക്‌.
അപ്പോ ഇനി നാളെ കാലത്ത്.........

dinakaran kombilath said...

വായിച്ചു നന്നായിട്ടുണ്ട് വിശദമായി പിന്നിട് എഴുതാം
ദിനകരന്‍ കൊമ്പിലാത്ത്‌

സമാന്തരന്‍ said...

ന്നാലും ആ ഓവര്‍ടേക്കിംഗ്.....
അതുങ്കൂടി മാത്തേട്ടന്റെ സൊന്തന്നുള്ള പട്ടികേലിടാ ലേ..

Jikkumon - Thattukadablog.com said...

ശോ കൊന്നു കൊലവിളിച്ചു എന്നെ ഒന്നൂടി ഒന്ന് കൊന്നു തരുമോ

Jikkumon - Thattukadablog.com said...

ശോ കൊന്നു കൊലവിളിച്ചു എന്നെ ഒന്നൂടി ഒന്ന് കൊന്നു തരുമോ

കണ്ണനുണ്ണി said...

ഉപമകള്‍...ഒരു രക്ഷേമില്ല....
വിശാലേട്ടാ...സൂപ്പര്‍ ട്ടാ

ചാണ്ടിച്ചൻ said...

"ഞാനുണ്ടാക്കിയത് എന്ന് ഒരേയൊരു കാര്യത്തില്‍ മാത്രം പറയാന്‍ പറ്റിയിരുന്ന നാട്ടുകാരുടെയിടയില്‍, കോഴിക്കൂട് മുതൽ കുളിമുറി വരെ വീട്ടിലുള്ളത് പലതും ചൂണ്ടിക്കാണിച്ച് ‘ഞാനുണ്ടാക്കിയത്’ എന്ന് പറയാൻ കരയിൽ മാത്തേട്ടനൊന്നേ ഉണ്ടായിരുന്നുള്ളു"

ആദ്യം പറഞ്ഞ കാര്യത്തില്‍ മാത്തേട്ടന്‍ എങ്ങനെയായിരുന്നു...

sreejith said...

kidilan!

perooran said...

പിന്നെ എല്ലാം വാർഫൂട്ട് ബേയ്സിലായിരുന്നു.

ഹരി.... said...

വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ ഒന്നും ചെയ്യാൻ പറ്റാതായിപ്പോവുകായിരുന്നു ത്രേ!)


എന്റെ പൊന്ന് അണ്ണാ ...ഇവിടം മുതല്‍ തുടങ്ങിയെക്കുവാ...എല്ലാം കൂടി എടുത്തെഴുതാന്‍ വയ്യാ...തകര്‍ത്തു കളഞ്ഞു......

Gokul said...

Entammo...thakarthu kalanju....

Naushu said...

കൊള്ളാം... നന്നായിട്ടുണ്ട്...

വരയും വരിയും : സിബു നൂറനാട് said...

രണ്ടാമത് ഒരു വായനയുടെ ആവശ്യമില്ല...ഇനി ഒന്നൂടെ ഇത്രേം ചിരിക്കാന്‍ വയ്യ...സത്യം.

Dr. Indhumenon said...

വിശാലേട്ടാ...,
ഹി ..ഹി ഇഷ്ടായി

jayanEvoor said...

ഈ ടീമുകളൊക്കെ ഇപ്പഴും കൊടകരത്തന്നെയുണ്ടല്ലോ ഗഡീ...!? ഒന്നു പോകുന്നുണ്ട്, അങ്ങോട്ട്. വിശാലനില്ലാത്ത സമയം നോക്കി!

Unknown said...

അസാദ്യ അലക്കുകൾ വിശാൽ :)

Anil cheleri kumaran said...

“ഒരു ഏണിയിൽ നിന്നും ഓവർ ടേക്ക് ചെയ്തിറുങ്ങത് എങ്ങിനെ?“

ഹഹഹ... കലക്കി..

അഭി said...

വിശാലേട്ടാ

സൂപ്പര്‍ , വേറെ എന്ത് പറയാന്‍

Unknown said...

ഹോ ഒരു രക്ഷയും ഇല്ലാത്ത സാധനം. ഇവിടെ ചിരിച്ചു മനുഷ്യന്റെ അണ്ടകടാഹം കത്തി...

വറുതുണ്യാപ്ല രണ്ടുകയ്യിലേം ചെറുവിരൽ കൊണ്ട് ഓരോ വെളിച്ചെണ്ണ പാട്ട എടുത്തു കൊണ്ടുപോയത് ഇന്നും തകർക്കപ്പെടാത്ത റെക്കോഡാണ്. (മരിക്കും വരെ ആൾടെ ചെറുവിരൽ കൊണ്ട് പിന്നെ ഒന്നും ചെയ്യാൻ പറ്റാതായിപ്പോവുകായിരുന്നു ത്രേ!)

ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ സിനിമാനടി കാർത്തിക കൊടകര ഷൂട്ടിങ്ങിന് വന്ന പോലെയാണ്. പോരാത്തതിന് സ്കൂൾ പൂട്ടും. ഒരു നാലഞ്ച് കിലോ മീറ്റർ ചുറ്റളവിലുള്ള ഒട്ടു മിക്ക ടീമും ജെ.സി.ബി.യുടെ പ്രകടനം കാണാൻ വന്ന് നിറഞ്ഞിട്ടുണ്ട്...

Muhammed Shan said...

:)

Unknown said...

മാത്തേട്ടന്റെ കായബലം കാണാൻ മുകളിലേക്ക് നോക്കി നിന്ന മാഡത്തിന്റെ അസിസ്റ്റന്റുകൾക്കും ജീവിതത്തിൽ മറക്കാൻ പറ്റുമോ എന്ന് സംശയമാണ്.


മറക്കാന്‍ പറ്റാത്ത ആ കായബലം !

Anonymous said...

Kidilan, madupikunna office hrs il, itharam nalla blogukal sambavana cheyyunna ningalku orayiram nandri...iniyum ezhuthuka, ehuthuvan ariyatha njangale pole ullavarku nalla aswadakanakan pattum, pinne njanum avide thanne ullathatto puthukad

PRANTHI G said...

thakarhu moone thakarthu

മൻസൂർ അബ്ദു ചെറുവാടി said...

രസായിട്ട്ണ്ട്

hi said...

പഴയ ഫോം :) കലക്കീട്ടുണ്ട്

RK said...

അതായത് എണ്ണയും, കുഴമ്പും സകലതും പിന്നെ നരേന്ദ്രപ്രസാദ് പറഞ്ഞത് പോലെ ( മേലെ പറമ്പില്‍ ആണ്‍ വീട് ) ഉടുത്തിരിക്കുന്ന കോണകവും എല്ലാം കൃഷി ആണോ ?ചുമ്മാ ഒരു സംശയം ആണേ .

വിനുവേട്ടന്‍ said...

"മാത്തേട്ടന്റെ കാലിലെ തളപ്പിന്റെ കൂടെ നീല കളറിൽ കരിം പച്ച വരകളുള്ള മറ്റൊരു തളപ്പ് കൂടെ കിടന്നിരുന്നു."

എനിക്ക്‌ വയ്യ ചിരിക്കാന്‍ ... കായബലം എന്ന തലക്കെട്ട്‌ കണ്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല വിശാല്‍ജീ... വീണ്ടും ഫോമിലെത്തി അല്ലേ ചുള്ളാ...

ചിതല്‍/chithal said...

ഇതേ മോഡല്‍ കഥ പണ്ടും പുരാണത്തില്‍ വന്നതാണല്ലോ. അല്ലെ?

Hari Puthiyedam said...

entammo maathettan polichadukki.................njan eni kurach thengu kayattavum kandathi paniyokke padikkan pokuva..kurach tharavaaditham undaakkan...........

Hari Puthiyedam said...
This comment has been removed by the author.
ഗോപീകൃഷ്ണ൯.വി.ജി said...

കലക്കി.

കൂതറHashimܓ said...

ഇഷ്ട്ടായി

sahyan said...

അല്ല... കേരളത്തിലെ കഥാ ആസ്ഥാനം കൊടകരീലാണോ...?

nandakumar said...

സ്പോട്ടിലെത്തി, ""കാണികളെ മൊത്തമൊന്ന് നോക്കി"" മാത്തേട്ടൻ ഏണി പനയിലേക്ക് ചാരി വച്ചു.

ഹഹഹ, ആദ്യ സംഭവത്തില്‍ എസ്റ്റാബ്ലിഷ്ഡ് ആയ മാത്തേട്ടന്റെ സ്വഭാവം കൂടി ആലോചിച്ച് ‘കാണികളെ മൊത്തമൊന്നു നോക്കി”യതു വായിക്കുമ്പോള്‍ ചിരി നിര്‍ത്താന്‍ പറ്റുന്നില്ല :)

pramod said...

kollam ketto chetta enikku alukkas joyiyum beena kananum anu bodhichath nalla bavana thanne ithokke a spottil ortheduthezhuthunnath aparam thanne joli cheythu vattayi irikkumbol idakkonnun relax akanulla marunnanu thankalude ezhuth............thanks

Sijo Johnson said...

മാത്തേട്ടന് രണ്ടാണ്മക്കളാണ്. വീട്ടിൽ നിന്നാൽ മാത്തേട്ടൻ ത്വയിരം കൊടുക്കാത്തതുകൊണ്ട് രണ്ടു പേരും ബോംബെയിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു.

Vishaletta...wonderful. Tell my hello to Sona chechi and sanju

ഷിബു ചേക്കുളത്ത്‌ said...

vishaalettaa, kaayabalam kalakki....

ജിമ്മി ജോൺ said...

"ജെ.സി.ബി. വരുക എന്നൊക്കെ പറഞ്ഞാൽ ജയഭാരതി വരുന്ന പോലെയാണ്."

പാവം ജെ.സി.ബി… :)

കുര്യച്ചന്‍ said...

മത്തേട്ടന്റെ കായബലം കണ്ട മാഡത്തിന്റെ അവസ്ഥ എന്തായോ എന്തോ.

jayan said...

http://i556.photobucket.com/albums/ss3/jayansuryan2005/kdkra2.jpg

jayan said...

http://i556.photobucket.com/albums/ss3/jayansuryan2005/kdkra1.jpg

ROAD BOY said...

ഇതിനുമ്മാത്രം ക്യാരക്ടേഴ്സ് ആ നാട്ടിലുണ്ടോ?

വഴിപോക്കന്‍ | YK said...

ആ ഓവര്‍ടേക്ക് രംഗം വല്ലാതെ ആകര്‍ഷിച്ചു :)

"കായബലം ഉണ്ടെങ്കില്‍ ഏണിയില്‍ കൂടിയും ഓവര്‍ടേക്ക് ചെയ്യാം"

Shades said...

യജമാന ഭക്തിയില്ലാത്ത ട്രൌസർ!
:D
:D
:D

സഹയാത്രികന്‍...! said...

സജീവേട്ടാ, എന്തൂട്ടലക്കാ ഈ അലക്കണേ...മനുഷ്യന്റെ ഉപ്പാടെളക്കണ ഇമ്മാതിരി ഐറ്റംസ് വല്ലോം ആണേല്‍, ഓഫീസില്‍ ഇരുന്നു വായിക്കാതിരിക്കാന്‍ ഒരു വാണിംഗ് കൂടെ തന്നോളോ. ഇതൊക്കെ വായിച്ചിട്ടും ഇവിടെ കണ്‍ട്രോള്‍ ചെയ്തിരിക്കാന്നു പറഞ്ഞാ, ഹൊ എന്നെയൊക്കെ സമ്മതിക്കണം :).

ഭായി said...

ചിരിച്ച് ചിരിച്ച് ചിരിച്ച് മതിയായി.....:)

Vempally|വെമ്പള്ളി said...

ഞങ്ങളുടെ നാട്ടിലെയും ചിലരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. കലക്കി ഗഡീ

Ashly said...

കിടു...കിക്കിടു !!!!!!!!!!!!!!!

Unknown said...

പ്രിയപ്പെട്ട വിശാലമനസ്കന്‍,

ഞാന്‍ ഇവിടത്തെ സ്ഥിരം പറ്റുകാരന്‍ ആണ്. ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത്.. വീണ്ടും ആക്റ്റീവ് ആയി കാണുന്നതില്‍ വളരെ സന്തോഷം.. ആശംസകള്‍..

Unknown said...

Super!!!

Unknown said...

Super..!!

ശ്രീനാഥ്‌ | അഹം said...

ചിരിപ്പിച്ചു... ക്ലൈമാക്സ്‌ കുടുകുടെ ചിരിപ്പിച്ചു.... :)

anoop said...

ഹ ഹ ഹ ചിരിച്ചു ചിരിച്ചു വയ്യാതെയായി ....ഭയങ്കരം തന്നെ ഇഷ്ടാ നിങ്ങടെ കാര്യം .....

shinkaran said...

തലക്കെട്ട്‌ ഉഗ്രന്‍ :)

ജീവി കരിവെള്ളൂർ said...

എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനറിയാത്ത ബീനാ കണ്ണനായാലും തറവാടിയല്ല!!!!! അതു കലക്കി മാത്തേട്ടോ..

smitha adharsh said...

kalakki.

jasim / jasimudeen said...

vere paniyonnum elle maashe...etrayum type cheythu kayatti...ho...sammatichu...

ആളവന്‍താന്‍ said...

അപ്പൊ അങ്ങനെ .....എനിക്കിഷ്ട്ടപ്പെട്ടത്‌ JCB- ജയഭാരതി ആയതാ....ഒരു സംശയം, ഒരേ ഒരു സംശയം- എന്ത് കണ്ടിട്ടാ? ഈ ഉപമ.... ഹാ ഹാ ഹാ

സുരേഷ് നാരായണന്‍ said...

ഗോള്‍ ! ഗോള്‍ !! ഗോള്‍ !!!

chithrakaran:ചിത്രകാരന്‍ said...

വളരെ രസകരമായിരിക്കുന്നു മാത്തേട്ടന്റെ കായബലം!!!

ഇത്തരം മാത്തേട്ടന്മാരാണ് ഒരോ നാടിന്റേയും
ദൈര്യവും,ശക്തിയും !!!
വിദ്യാഭ്യാസവും, പണവും,ദുരഭിമാനങ്ങളും
വന്നുകേറുന്നതോടെ കായബലം നഷ്ടപ്പെട്ട്
നമ്മള്‍ വെറും കാഴ്ച്ചക്കാരായിത്തീരുന്നു.
മാത്തേട്ടന്റേയും,മാത്തേട്ടന്റെ പരിസരത്തിന്റേയും
ചിരിയുതിരുന്ന ചിത്രം ജീവസുറ്റതായിരിക്കുന്നു.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Raman said...

യജമാന ഭക്തിയില്ലാത്ത ട്രൌസർ!
Maashe. Vaayichu kazhinjappol, thrissurpooram vedikkettu kandu kazhinju chevilyilulla oru moolal illye, Athaa sthithi. Thakarppan post

siya said...

ഒരേ ഒരു ചോദ്യം ഉള്ളു എനിക്ക് ചോദിയ്ക്കാന്‍ ?കൊടകരയില്‍ എന്‍റെ ഒരു അടുത്ത ബന്ധു ഉണ്ട് കുടുംബത്തോടെ ,അവിടെ അറിയപെടുന്ന ആയുര്‍വേദ ഡോക്ടര്‍ മാര് ആണ് .അവരുടെ അടുത്ത് നിന്നും വല്ല മരുന്നും വാങ്ങി, മാറി കഴിച്ചുവോ ?ഇതുപോലെ ആളുകളെ ചിരിപിച്ചു കൊല്ലാന്‍ വേണ്ടി ..അല്ല ആരുടെയോ ഒരു കമന്റ്‌ വായിച്ചു .''വീണ്ടും ആക്റ്റീവ് ആയി കാണുന്നതില്‍ വളരെ സന്തോഷം'' .അപ്പോള്‍ ഇതിനു മുന്‍പ് എന്തായിരിക്കും ???.ഇനിയും വരാം ഇത് വഴി,വിശാലമനസ്കന്എന്‍റെ എല്ലാവിധ ആശംസകളും .....

ഹരിക്രിഷ്ണന്‍ നിരണം said...

ജാക്കി ചാൻ നെഞ്ചാക്ക് ചുഴറ്റും പോലെ ജ്ജാതി പെരുക്കൽ.“ അദിപൊളി
"അറുപതിലും മുപ്പത്തെട്ടിന്റെ ചുറുചുറുക്കോടെ" മുപ്പത്തെട്ടാണൊ എറ്റവും ചുറുചുറുക്കുള്ള് പ്രായം ... വിശാലനു എത്ര വയസായി

ജോളിപപ്പൻ | JollyPappan said...

വിശാലേട്ടാ... അപാരം തന്നെ!!

shiju said...

anna puthiya post...

shiju said...

anna puthiya post...

Jishad Cronic said...

വളരെ രസകരമായിരിക്കുന്നു......

Kalavallabhan said...

"എന്തൊരു കായബലം!"
എരട്ടചങ്കായിരിക്കും
കഥയുടെ അവസാനം എന്തോ ഒരു പന്തികേട്

saju john said...

എന്റെ മാഷെ.....

ചിരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ.

മറ്റോന്തൊക്കെ പറഞ്ഞാലും അധികമാവില്ല താനും.

വിശാലത്തിന്റെ പുസ്തകങ്ങള്‍ “റീലോഡഡ്” അല്ല ഇനി “ത്രീലോഡഡ്” ആവട്ടെ

kattu kochappie said...
This comment has been removed by the author.
kattu kochappie said...

kochappikkume ithangidu pidichu kettooo.........mathettan asalu tharavadie thannea................

praveen mash (abiprayam.com) said...

dear .. super
pls do give me ur mail id.
i am not getting it from ur profile. so
pls mail it to mash.praveen@gmail.com

Arunan said...

തകർപ്പൻ.....
ബൂലോകത്തിലെ എന്റെ ആദ്യ കമന്റ്
വിശാല മനസ്കനു തന്നെ അയതിൽ സന്തോഷം.
യു ഡിസേർവ് ഇറ്റ്!!!!!!!!

BHAGYA said...

basheerikka marichittilla

Anonymous said...

"തെങ്ങിന്റെ പകുതിയോളം കയറിയ മാത്തേട്ടൻ പെട്ടെന്ന് കയറ്റം നിർത്തി, ഒരു രണ്ടുമിനിറ്റ് താഴോട്ട്, നടൻ മധുവിന് ഹാർട്ട് അറ്റാക്ക് വന്ന പോലെയൊരു മുഖഭാവത്തിൽ നോക്കി തെങ്ങിനെ കെട്ടിപ്പിടിച്ചങ്ങിനെ ഇരിക്കുന്നു." aa expression orthittu chiri adakkaan kazhiyunnilla

Anonymous said...

kaliyyakkukka thannee LIKE VKN PAZHAYYAAAA VEENJU PUTHIYAA KUPPPIYIILLL................. NAINMARR KADHAAAAAAAAAA..........KERALLA GRAAMIINAA SAHITYHYAAMMM ULUPPILLATHHHAAAAAAAAAAAAAAAA

Unknown said...

കലക്കി മച്ചു.എന്തൂട്ട് അടിയാ അടിക്കണേ...
കായബലം ഇത്രേം പ്രതീക്ഷിച്ചില്ല...
എവിടുന്നു വരാണ് ഇമ്മാതിരി ഐറ്റംസ്.

സമ്മതിച്ചു സജീവേട്ടാ ജോലിതിരക്കിനിടെലും ഈ രചനകള്‍!!!!!!
അപാരം തന്നെ.

Unknown said...

ഈ തുടക്കക്കാരണ്റ്റെ അഭിനന്ദനങ്ങള്‍...എനിക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

VEERU said...

atlbhutham thanne !!
ithrayum per anukarichittum policha maaratha ee style !!!

thalayambalath said...

കന്നി വരവാണ്... കണ്ണുനിറഞ്ഞുപോയി..... ചിരിച്ചിട്ട്.....

Sailesh Ravindran said...

kidu...vamban sadanam...

ശ്രീനാഥന്‍ said...

ആദ്യായിട്ടു വന്നതാ, ഇപ്പോ മനസ്സിലായി ഈ കൊട്ടകേലെന്താ ഇത്ര ആളുകേറുന്നേന്ന്! മാപ്ളാരടെ കഥ കെന്കേമമായി.

pallavi said...

mathrubhumiyil nerathe vayichu, kayabalam...
pinneya blogil keriye.

oru rakshayumiila...superb....

വാക്കേറുകള്‍ said...

ടി.സി.വിക്കാര്‍ ഇല്ലാഞ്ഞത് നന്നായീ തകര്‍ത്തു പോണവഴിക്ക് ഒന്ന് അവര്‍ക്കും അല്ലേ...ഹാഹ.

പുരാണം അടിപൊള്യാന്ന് പറയേണ്ടകാര്യമില്ലല്ലോ. തൃശ്ശൂര്‍ പൂരത്തിനു വന്നിട്ട് ഉഗ്രനായീന്ന് പറയണപോലെയാവു അത്. പിന്നെ ഇമ്മള് ഒരു കുഞ്ഞ്യേ പരിപാടി തൊടങ്ങീട്ടുണ്ട്.
നിങ്ങളേം ബെര്‍ളിസാറിനേം കുമാരനേയും ഒക്കെ ഗുരുസ്ഥാനത്ത് കണ്ടിട്ടാ എഴുത്തു തുടങ്ങിയത്. അനുഗ്രഹിക്കണം.
പറ്റിയാല്‍ നാലെ തന്നെ നാലാളെ കൂട്ടിക്കൊണ്ടുവന്ന് നാല് അഭിപ്രായം പറയണം....

ബഷീർ said...

തറവാടിത്വത്തിന്റെ നിർവചനം മുതൽ തുടങ്ങിയ ചിരി പിന്നെ പോസ്റ്റ് തീർന്നിട്ടും നിൽക്കണില്ല്യല്ലോ വിശാൽ ജീ ..ജ്ജാതി പെരുക്കിയാൽ പിന്നെ ചിരിച്ച് ചിരിച്ച് കരച്ചിൽ വരാതിരിക്കോ :)
സൂപ്പറായിണ്ട്ട്ടാ

അപ്പോ എന്റെ വഹ നൂറാം കമന്റ്

പയ്യന്‍സ് said...

സുരാജ് നു പറ്റിയ ഒരു സിനിമ കഥ പോലെ ഉണ്ട് :)

Anonymous said...

Hello Vishala,

(Malayalathil comment ezhuthunnathengane ennariyilla).

Angane njan Vishalante ella kathakalum innu vayichu theerthu. Oru maasame ayittullu ee blog-ne patti arinjittu. Ellaam super. Ingane mattullavare santhoshippikkan kazhiyunnathu oru valia daivaanugraham anu. Othiri bahumaanam thonnunnu. Njaan kooduthal onnum ezhuthunnilla.

Thanks for these. Please continue.

-Benny

Unknown said...

നന്നായിരിക്കുന്നു.

anooppoona said...

adipoliiiiiiiiiiiiiii

anooppoona said...

adipoliiiiiiiiiiiiiii

Blog Academy said...

ബൂലോഗ വിശാലാ,
ക്ഷമിക്കണേ..!!!
തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

APARAJITHO said...

അതിഗംഭീരം!!!മാത്തേട്ടന്‌ ഇപ്പൊലുമുന്റൊ? എന്റെ സലാം!!!!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

congradulations

Unknown said...

gud but no as gud as past ,taravaaditharam kalakky ,but i luv ur old gopalettan(?) palumvellam polathe manassulla.....,yeah expecting such superb stories...... people will consume anything celebrities create..but don't disappoint true aaswadakar,plzzzzzzz style was there but theme cud have been better fr the king of malayalam blog

Unknown said...

gud but no as gud as past ,taravaaditharam kalakky ,but i luv ur old gopalettan(?) palumvellam polathe manassulla.....,yeah expecting such superb stories...... people will consume anything celebrities create..but don't disappoint true aaswadakar,plzzzzzzz style was there but theme cud have been better fr the king of malayalam blog

K@nn(())raan*خلي ولي said...

ഒടുവില്‍ ഇന്നിവിടെ എത്തിപ്പെട്ടു.
ഇനിയും ഇതുവഴി വരാം. കേള്‍ക്കാത്ത ഗാനത്തിന്റെ മാധുര്യം തേടി..

Bonny M said...

വൈകി വായിച്ചു തുടങ്ങിയെന്ന സങ്കടമേയുള്ളൂ. കൊള്ളാലോ ഈ ബ്ലോഗ്ഗടി. കലക്കീട്ടോ. അഭിനന്ദനങ്ങള്‍.

ഹാരിസ് നെന്മേനി said...

ഈ വഴി വന്നത് ആദ്യമായിട്ട് ..കേട്ടിരുന്നു കുറെ മുമ്പ്. രസിച്ചു വായിച്ചു സത്യമായിട്ടും. നന്ദി

Bonny M said...

എന്റമ്മോ ചിരിപ്പിച്ചു.

ഇപ്പൊ, കായബലമില്ലാത്തവര്‍ക്ക് "കൊളത്തിലെ സ്റ്റോണ്‍" പോകാന്‍ ഡെയിലി ഒരു മണിക്കൂര്‍ നടത്തവും, വായിക്കാന്‍ കൊടകര പുരാണവും പ്രിസ്ക്രൈബ് ചെയ്തു തൊടങ്ങീരിക്കണു ഡോക്ടര്‍മാര്‍.

Unknown said...

kalakki visala... super numberkal thanne... "sinimanadan madhuvinu heart attack vannapoleyulla mughabhaavam" .... ohhh ... aa bhavam ithra manoharamayi manassil pathikkan thangalkku maathrame kazhiyoo....


manojkarayil.

അന്തിപ്പോഴൻ anthippozhan said...

വിശാൽജീ,
കുറച്ചുനാളായി ഒളിവിലായിരുന്നു. ബൂലോകത്തൂന്നു മുങ്ങി.
ഒന്നു പൊങ്ങാൻ കഴിഞ്ഞതിപ്പഴാ. നേരെ ഇങ്ങോട്ടു വച്ചടിച്ചൂ.
വെറുതെയായില്ല. ഒരുനിര തന്നെ കിടപ്പുണ്ട്.
'കായബലം' തൊട്ടു തുടങ്ങി.
മാത്തേട്ടൻ ഫോമിലായി...; വിശാലേട്ടനും ഫോമിലായി.
പഴയപോലെ ഗുമ്മില്ലെങ്കിലും അടിപൊളി ഐറ്റം തന്നെ.
പുസ്തകമിറങ്ങീന്നറിഞ്ഞു. ആശംസകൾ..! പ്രിന്റ് ചെയ്ത് പ്രിന്റ് ചെയ്ത് ഡീസീ ബുക്സുകാരുടെ ഊപ്പാടു വരട്ടെ...!
വരും. ഒരു വേളൂർ കൃഷ്ണൻ‍കുട്ടിയുടെ അഭാവം മലയാളത്തിനുണ്ടായിരുന്നു. അതു മാറിക്കിട്ടുകയല്ലേ?
സ്വന്തം
പോഴൻ

Gabriel said...

വിശാലന്‍ ചേട്ടാ.. ഞാന്‍ ചേട്ടന്റെ എല്ലാ ബ്ലോഗും ഒരു മാസംകൊണ്ട് വയെച്ചുതിര്‍ത്തു.. പ്ലീസ്‌ ഇനിയും എഴുതൂ.. നമ്മള്‍ടെ കുട്ടോല്ല ന്‍.ര്‍.ഐ മലയാളികള്‍ക്ക് ചേട്ടന്റെ കൂട്ടോല്ല കുറെ രയാറെര്സ് മാത്രമേ ആശ്രയം ഉള്ളു..

തിരസ്ക്കരണി said...

ബ്ലോഗനയില്‍ മത്തേട്ടന്‍റെ കായബലം കണ്ടപ്പം
സാധനം നേരില്‍ കാണാന്‍ വന്നതാ.
തകര്‍പ്പന്‍.

gupthan said...

kalakki kalanju chetta.......

പകല്‍ മാന്യന്‍ said...

ഈ പോസ്റ്റ്‌ മാതൃഭുമിയില്‍ കണ്ടു..കൊടകരയിലെ പുരാണങ്ങള്‍ ഇപ്പോള്‍ ഒന്നും കാണാത്ത കാരണം ഒരു വിഷമം. ലീവ് എടുത്തു ഒന്ന് വീട്ടില്‍ പോയി വാ വിശാലേട്ടാ. പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.

രോഹുക്കുട്ടന്‍ said...

കലക്കീട്ട്ണ്ട്ടോ......

Punartha said...

Excellent!!!

ray said...

kidilan... inne ithu vaayikkaan pattiyullu..:(

Areekkodan | അരീക്കോടന്‍ said...

മാത്തേട്ടന്റെ കായബലം ഇപ്പഴാ കണ്ടത്.

jomontk said...

എന്റെ ചേട്ടാ ഇത് വായിച്ചു ചിരിച്ചു എന്റെ ലാപിന്റെ ടോപിളിരുന്ന ലാപ്ടോപ് കട്ടിലിന്റെ മുകളിലെ കട്ടിലില്‍ നിന്നും താഴേക്ക്‌ ചാടി .ദേണ്ടെ കഴുതോടിഞ്ഞിരിക്കുന്നു...
എന്നാലും കുഴപ്പമില്ല ചേട്ടനെ സമ്മതിക്കണം കേട്ടോ ആ നീലയില്‍ പച്ച വരയുള്ള തളപ്പ് ഊരിവന്നതാണ് ഇതിനൊക്കെ കാരണം

ജിത്തു said...

ഹ ഹ ഹ ഹ ഹ..... ഹി ഹി ഹി ഹി ഹീ
ഈ മാതേട്ടനെ കൊണ്ട് ഞാന്‍ തൊട്ടു....

Anonymous said...

super .....

സുധി അറയ്ക്കൽ said...

ഹ ഹ ഹ.ചിരിച്ചു ചിരിച്ചു കുഴഞ്ഞു.

PRAjEEP MC said...

hello sajeevetta ,

edok69 said...

Suggest good information in this message, click here.
กลโกงบาคาร่า
ufabet 678

FlameWolf said...

ഹയ്, ഇതതല്ലേ? നമ്മടെ ബാലമ്മാഷ്ടെ ശുഷ്കാന്തി?