Saturday, August 16, 2008

കൊടുംപാപി

യൌ‌വനത്തിന്റെ ചോരത്തിളപ്പില്‍ കൊടും പാപിയാവാന്‍ വിധിക്കപ്പെട്ട ഒരു സത്യകൃസ്ത്യാനിയുടെ കഥയാണിത്.

മകരമാസത്തിലെ പൂരം നാളില്‍ കൊടകരക്കടുത്തുള്ള ആലത്തൂർ മുണ്ടക്കല്‍ ഫാമിലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വര്‍ഷാവര്‍ഷം അതിഗംഭീരമായി ആഘോഷിച്ചുപോരുന്നു.

പൂരം പ്രമാണിച്ച് കുമ്മായം പൂശി സുന്ദരക്കുട്ടപ്പനാക്കിയ അമ്പലത്തിലെ സ്പെഷല്‍ പൂജക്കും ദീപാരാധനക്കും പുറമേ, പറ വെപ്പ് വഴിപാട്, കതിനാവെടി വഴിപാട് എന്നിവ നടക്കും. തുടര്‍ന്ന് ഉരുളി, വിറക്, അടുപ്പും കല്ല്, അലൂമിനീയം കലം എന്നീ സാമഗ്രഹികളുമായി ടെമ്പോയുടെ മുകളില്‍ നിന്ന് കൂട്ടം കൂട്ടമായി എത്തിച്ചേരുന്ന മുണ്ടക്കല്‍ വിശ്വാസികള്‍ അമ്പല കോമ്പൌണ്ടില്‍ വച്ച് പായസം വെപ്പ് വഴിപാടും നടത്തും. വൈകീട്ട് അടുത്തുള്ള ഏതെങ്കിലുമൊരു ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 2 സ്റ്റാര്‍ സദ്യ, രാത്രി ഒരു പുണ്യപുരാതനഭയങ്കരന്‍ നാടകം!

ആദ്യകാലത്ത് ആനയെ എഴുന്നിള്ളിച്ചിരുന്ന പൂരത്തിന് “ഇനി മുതല്‍ ആന വന്നിട്ടുള്ള എടപാട് വേണ്ടാ..!” എന്ന ഐക്യകണ്ഠേനെയുള്ള നിലപാട് കൈകൊള്ളുന്നത്, നാടകത്തിനിടെ ഒരുകൊല്ലം ആന ഇടഞ്ഞതിന് ശേഷമാണ്.

തെങ്ങിന്‍ പറമ്പുകളാല്‍ ചുറ്റപ്പെട്ട് ഏറെക്കുറെ പറമ്പിന്റെ നടുക്ക് മോട്ടോര്‍ പുര ഇരിക്കും പോലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, പൂരത്തിന് പോയ പലരും ആനയിടഞ്ഞുണ്ടായ പരക്കം പാച്ചലില്‍ കവുങ്ങിലും തെങ്ങിലും ഇടിച്ചും കൊക്കരണിയില്‍ വീണും സാരമായ പരിക്കോടെയാണ് തിരിച്ചെത്തിയത്. ഹവ്വെവര്‍, പിറ്റേന്ന് ചിതറി കിടന്ന കലങ്ങളും പാത്രങ്ങളും കണ്ടാണത്രേ, “ആന ചവിട്ടിയ അലൂമിനീയം കലം പോലെ” എന്ന പ്രശസ്തമായ ഉപമ ഉണ്ടായത്‌.

മുണ്ടക്കക്കാരുടെ അമ്പലത്തില് പൂരത്തിന് പോകാന്‍ ഞങ്ങള്‍ക്ക് ഓരോ പ്രായത്തില്‍ ഓരോ അട്രാക്ഷനായിരുന്നു.

സേമിയ ഐസും നെയ് പായസവുമാണ് ഈ ലോകത്തില്‍ ഏറ്റവും ടേയ്സ്റ്റുള്ള ഐറ്റംസ് എന്നും അതൊക്കെ ഇടതടവില്ലാതെ ലഭിച്ചാല്‍ ജീവിതവിജയമായി എന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍, ടി ഐറ്റംസും രവിച്ചേട്ടന്റെ ടെമ്പോയുടെ പിറകില്‍ നിന്ന് കാറ്റുകൊണ്ടുള്ള പോക്കും, വൈ രാജാ വൈയും, നാടകുത്തും പിന്നെ ഇന്റര്‍വെല്‍ വരെ ചരല്‍ മണ്ണില്‍ ഇരുന്നും പിന്നീട് നിരങ്ങി നിരങ്ങി ചരല്‍ മാറ്റിയ പൂഴിമണ്ണില്‍ കിടന്നും എഞ്ജോയ് ചെയ്ത് കണ്ടിരുന്ന നാടകങ്ങളുമൊക്കെയായിരുന്നു മുഖ്യാകര്‍ഷണങ്ങള്‍.

ഞങ്ങള്‍ വളര്‍ന്ന് പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയും മധ്യഭാഗത്ത് കുങ്കുമം കൊണ്ടുള്ള ഒരു ചെറിയ ഡോട്ടുമിട്ട്, ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്, ഒരടി വീതിയില്‍ മുണ്ട് വളച്ച് കുത്തി, തലയില്‍ കിളിക്കൂടും വച്ചു മാരക ഗ്ലാമറില്‍ ഷൈന്‍ ചെയ്ത് നടന്ന കാലത്ത് അട്രാക്ഷന്‍ ‘ആലത്തൂരിലെ ചോത്തിക്ടാങ്ങള്‍, ഒളിച്ചും പാത്തും ബീഡിവലി, മനശാസ്ത്രജ്ഞന്റെ മറുപടി‍, ഷര്‍ട്ടൂരി അമ്പലത്തിനുള്ളിലെ ബോഡിഷോ,’ എന്നിവയൊക്കെയായി മാറി.

ഒരു കൊല്ലം പൂരത്തിന്, ആലത്തൂരെ അട്രാക്ഷന്‍സിനെ പറ്റി കേട്ടറിഞ്ഞ് കുഞ്ഞുവറീത് മകന്‍ ഈച്ചരന്‍ ഷാജുവും ഞങ്ങളുടെ കൂടെ വന്നു.

ഈച്ചരന്‍ ഷാജുവിനെ പറ്റി പറഞ്ഞാല്‍, അന്നും ഇന്നും കരയില്‍ ഇത്രേം അഡ്വഞ്ചറസ് ആയ യുവാവ് വേറെയില്ല. ഇടിവെട്ടില്‍ തലപോയി പാടത്തേക്ക് ചാഞ്ഞ് നിന്ന ചമ്പത്തെങ്ങിലെ പൊത്റ്റില്‍ തത്തമ്മയെ പിടിക്കാന്‍ കയറാന്‍ അന്ന് ഷാജു ഒന്നേയുണ്ടായിരുന്നുള്ളൂ!! ശേഷം, തെങ്ങും തത്തമ്മയും ഷാജുവും കൂടെ ഒരുമിച്ച് ചേറില്‍ കിടന്നത് കണ്ടവരാരും ഷാജുവിനെ മറക്കില്ല! അങ്ങിനെയെത്രയെത്ര കഥകളില്‍ ഹീറോ! ഈച്ചരന്‍ ഷാജു അന്നും എന്നും കൊടകരയിലെ പിള്ളേഴ്സുകള്‍ക്കിടയില്‍ ഒരു വികാരമായിരുന്നു.

അന്നവന്റെ അളിയന്‍ യമനിലാണ്. അവിടെ നിന്ന് കൊണ്ടുവന്ന റോത്ത്മാന്‍സ് റോയത്സ് എന്ന ഒരിനം മുന്തിയ തരം, നീട്ടം കൂടിയ സിഗരറ്റ് അവന്റെ കയ്യിലുണ്ട് എന്ന ഇന്‍ഫോര്‍മേഷനായിരുന്നു, പൂരത്തിന് പോകാന്‍ അവനെ ക്വോളിഫൈ ചെയ്യിച്ചത്.

അമ്പലപ്പറമ്പിന്റെ പിറകിലെ മാവിന്റെ മറയിലായിരുന്നു അന്ന് വലിത്താവളം. റോത്തമാന്‍സ് റോയത്സിന് റെയ്നോള്‍ഡ് പെന്നിന്റെ നീളമാണ്. “സ്ഥിരമായി വലിച്ചാല്‍ ചുണ്ട് മലന്ന് പോകുമോ?” എന്ന് പോലും സംശയം തോന്നിപ്പോകും. ഒരു തീപ്പെട്ടിപടത്തിന്റെ കൂടെ കരുതിയ നാലുകൊള്ളിയും ലക്ഷ്യം കാണാതെ വന്ന് തീയന്വേഷിക്കുമ്പോഴാണ് അടുത്തൊരു പറമ്പില്‍ നേര്‍ത്ത പുക കാണുന്നത്.

‘ഡാ നിന്നെ ഈ ഭാഗത്താരും അറിയാത്തതല്ലേ? നിന്നെ കണ്ടാലും വിഷയല്ല. ഒന്ന് കത്തിച്ചോണ്ട് വാടാ’ എന്ന പൊതു അഭിപ്രായം കണക്കിലെടുത്ത് ഷാജു തന്നെ, സിഗരറ്റ് കത്തിച്ചോണ്ട് വരാന്‍ നിയുക്തനായി.

ഷാജു പോയി ഒരു രണ്ട് മിനിറ്റായിക്കാണും, പോയോടത്തുന്ന് ഭയങ്കര ബഹളം!!

നോക്കുമ്പോള്‍, കുറച്ചപ്പുറത്തായി ...ഷാജു വേലി വട്ടം ചാടി ഓടുന്നു!!!

ഉദ്ദ്വോഗത്തിന്റെ നിമിഷങ്ങള്‍. എന്താ സംഭവിച്ചതെന്ന് ഒരു ക്ലൂവുമില്ല.

“അവന്‍ ഇനി അവിടെ വല്ല കുളിമുറിയിലും ഒളിച്ച് നോക്കിയോ?? വല്ലവരേം വല്ലതും...“ ആകെ ടെന്‍ഷന്‍!

പതുക്കെ പറമ്പിലേക്ക് നോക്കുമ്പോള്‍ വീട്ടുകാര്‍; ചേര പാമ്പിനെ കണ്ട നാടന്‍ കോഴികളെപ്പോലെ തലയും ഉയര്‍ത്തി നില്‍ക്കുന്നു!

“ചെറ്റത്തരം! ഇവന്റൊക്കെ കയ്യും കാലും തല്ലിയൊടിച്ചാ വിടണം. ശവി!”

“ആ... അപ്പോള്‍ പെണ്ണ് കേസു തന്നെ!” ഞങ്ങള്‍ തമ്മില്‍ തലയാട്ടി ഉറപ്പിച്ചു.

സംഗതി എന്താണെന്നൊന്നറിയാന്‍, ഒന്നന്വേഷിച്ചേക്കാം എന്ന ചിന്ത അതോടെ മാറി. ഒളിഞ്ഞ് നോട്ടം അന്വേഷിക്കാന്‍ പോയാല്‍ നമ്മുടെ സമയം നല്ലതാണെങ്കില്‍...ചിലപ്പോള്‍ ഷര്‍ട്ടിന്റെ നിറം സെയിമാണെന്നോ ഒരേ ഉയരമാണേന്നോ മറ്റോ പറഞ്ഞ് നമ്മള്‍ പ്രതിയായിപ്പോകും. അതുകൊണ്ട് ഒന്നുമറിയാത്ത പോലെ നിന്ന് പതുക്ക് തെറിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു അറുപത് വയസ്സ് ലുക്കുള്ള ഒരാള്‍ വേലിക്കരികിലേക്ക് വന്നു.

“ഞങ്ങള്‍ വേറേ ടീം“ എന്ന ഭാവേനെ നിന്ന ഞങ്ങളോട് ആള്‍ പറഞ്ഞു.

“നിങ്ങളറിയുമോ ഇപ്പത്തന്നെ ഈ പറമ്പിലേക്ക് ചാടിയവനെ?“

“ഏയ്.... ഞങ്ങള് കണ്ടില്ല!” എന്ന മറുപടി കേട്ട്, ആള്‍ പറഞ്ഞു:

“വെള്ളമുണ്ടുടുത്ത് ആരാ ഈനേരത്ത് പറമ്പില്‍ കൂടെ നടക്കുന്നേന്ന് ഓര്‍ത്ത് നോക്കുമ്പോള്‍ ഒരു മഹാപാപി എന്റെ അച്ഛനെ ദഹിപ്പിച്ച ചിതയില്‍ നിന്ന് ഒരു കൊള്ളിയെടുത്ത് സിഗരറ്റ് കത്തിക്കുന്നു. ഇത്രക്കും വകതിരിവില്ലാത്തവരുണ്ടോ? വൃത്തികെട്ടവന്‍!”

കേട്ടവശം പുറത്ത് ചാടിപ്പോയ ചിരി ഒരുവിധം അടക്കി “ശോ! ആരായാലും അവനെ വെറുതെ വിടരുത്...“ എന്ന് പറഞ്ഞ് ഞങ്ങള്‍ വേഗം സംഭവസ്ഥലത്തു നിന്ന് സ്കൂട്ടായി.

അപ്പോള്‍, ചവര്‍ കൂട്ടിയിട്ട് കത്തിച്ച പുകയായിരുന്നില്ലത്. തലേന്ന് രാവിലെ മുതല്‍ കത്തി അവസാന സ്റ്റേജിലെത്തിയ ഒരു ചിതയായിരുന്നത്. മഹാപാപി. കൊടും പാപി.

സൌന്ദര്യമത്സരം കാണാനും നാടകത്തിനും നില്‍ക്കാതെ അന്നവിടെ നിന്ന് മുങ്ങിയ ഷാജുവിനോട് പിറ്റേന്ന്; “ചവര്‍ കത്തിക്കണതും ആളെ ദഹിപ്പിക്കണതും കണ്ടാല്‍ തിരിച്ചറിയാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ ഉണ്ണീ നിനക്ക്?” എന്ന ചോദ്യത്തിന് മറുപടിയായി ആ കൊടുംപാപി ഇപ്രകാരം പ്രതിവചിച്ചു,

“ഞാനും വിചാരിച്ചൂട്ടാ.. ഈ ചവര്‍ കത്തിക്കണോടത്ത് എന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ..ന്ന്!“

139 comments:

desertfox said...

eeshwaraaa first thenga njaan thanne..
ini vayikkaam

Anonymous said...

missed chance ....

ഉണ്ണി.......... said...

ഈശ്വരാ
എന്നാലും മലയാളത്തിൽ ആദ്യം എന്റേതാണ്.ഇതിനുമുൻപ് ആരും ഇട്ടില്ലെങ്കിൽ.
ശരിക്കും വായിക്കാൻ പറ്റിയിട്ടില്ല .ചിരിച്ച് ഉള്ള പണി കളയണ്ട.....

ഉണ്ണി.......... said...

ഈശ്വരാ
എന്നാലും മലയാളത്തിൽ ആദ്യം എന്റേതാണ്.ഇതിനുമുൻപ് ആരും ഇട്ടില്ലെങ്കിൽ.
ശരിക്കും വായിക്കാൻ പറ്റിയിട്ടില്ല .ചിരിച്ച് ഉള്ള പണി കളയണ്ട.....

Jishad said...

എന്റെ തേങ്ങയും വേസ്റ്റ് ആയി

RR said...

ഓഫീസില്‍ ഇരുന്നു വായിക്കരുതെന്ന് വിചാരിച്ചതാ.. പക്ഷെ വൈകിട്ട് വരെ ക്ഷമിക്കാന്‍ പറ്റിയില്ല ;)

Mahi said...

ഈ ഇടിവെട്ട്‌ ബ്ലൊഗ്‌ വായിച്ചു വരുന്നു.നന്നായിട്ടുണ്ട്‌

ആചാര്യന്‍... said...

വിശാലന്‍ അഭിനയിക്കുന്നൂന്ന്... നമ്മക്ക് ഒരു ചെറിയ വേഷം ഒപ്പിച്ചു തരണേ

Anu said...

തേങ്ങ അടിക്കാന്‍ പറ്റിയില്ല, ലേറ്റ് ആയിപോയി. കുറച്ചു കൂടെ ചിരിപ്പിക്കണം കേട്ടോ. എന്നാലും രസം ഉണ്ടായിരുന്നു വായിക്കാന്‍. ഒരു ഉത്സവം കൂടിയ ഒരു ഫീലിംഗ് തോന്നി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

great one .
ho vishaalettante comment pettiyil 10aamanaayi comment idaaan pattum ennu swapnathil polum vichaarichilla

poor-me/പാവം-ഞാന്‍ said...

shaju is your friend and you are shaju's friend...then if it not happened ,it would have been treated as world's eighth wonder!

FR said...

climax dialogue thakarthu.

ശ്രീനാഥ്‌ | അഹം said...

ഹാവൂ....

ഞാന്‍ കൃതാര്‍ദ്ധനായി!!!

- സാഗര്‍ : Sagar - said...

ബൂ... ഹ ഹ ഹാ......
സസ്പെന്‍സ്............. കൊള്ളാം.....

സഹൃദയന്‍ ... said...

കത്തി... കത്തി... അതും കത്തി..

Ashly A K said...

ഹാവൂ....Thank you!!!! for the post!!!!

I liked the entry of Shabu with sisters and the answers!!!

പോങ്ങുമ്മൂടന്‍ said...

സംഭവം നടന്നതാണെങ്കിലും അല്ലെങ്കിലും നമുക്ക് ‘ക്ഷ’ ബോധിച്ചു :)

..:: അച്ചായന്‍ ::.. said...

അയ്യോ അവസാനത്തെ അലക്ക് ഒരു ഒന്നു ഒന്നര അലക്കായി പോയി :D വിശാലന്‍ ചേട്ടോ അപ്പൊ തകര്‍ത്തു .. :D ഇവിടെ ഇരുന്നു വായിച്ചു ചിരിച്ചു മരിച്ചു .. വെടികെട്ടു :D

Sands | കരിങ്കല്ല് said...

ആലത്തൂരു് ഈ അമ്പലത്തില്‍ ഒരിക്കല്‍ ഉത്സവത്തിന്ന് ഞാനും പോയി...

അവിടെ ഊണൊക്കെ കഴിച്ചു (അക്കൊല്ലം ഫ്രീ ശാപ്പാടുണ്ടായിരുന്നു)... തിരിച്ചു വന്നു നോക്കീപ്പൊ... ആ ഏരിയയിലെ (എന്റെയടക്കം) എല്ലാ സൈക്കിളിന്റെയും കാറ്റഴിച്ചു വിട്ടിരിക്കുന്നു...

പിന്നെ നെല്ലായി വരെ നടന്നു,....

smitha adharsh said...

ന്നാലും,മ്മടെ മുണ്ടയ്ക്കല്‍ അനുഭാവി ഷാബു പറഞ്ഞതു...ഇത്തിരി കൂടിപ്പോയി ല്ലേ?
അത് വായിച്ചു ചിരിച്ചു...ചിരിച്ചു..ഞാന്‍ ഒരു വഴിക്ക് ആയി..പാവം മഠത്തില്‍ അമ്മമാര്‍..
പോസ്റ്റ് കലക്കി..

നജി said...

എല്ലാവരും തേങ്ങ ഇട്ട സ്ഥിതിക്ക് ഞാന്‍ ചിരട്ടയെങ്ങിലും ഇടട്ടെ. വൈകി വന്നതില്‍ ക്ഷമി.

വിക്രംസ് ദര്‍ബാര്‍ said...

'പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക' എന്ന പഴമൊഴി ഇനി 'ചിത കത്തുമ്പോള്‍...' എന്ന് മാറ്റം അല്ലേ? മൂന്ന് മാസത്തെ ഇടവേള ഓരോ പോസ്റ്റിനും അല്‍പ്പം കൂടുതല്‍ അല്ലേ? തിരക്കുകള്‍ കാണും എന്ന് അറിയാം. എങ്കിലും ...ഇടവേളകള്‍ അല്‍പ്പം കൂടി കുറക്കുന്നത് നന്നായിരിക്കും...ഞങ്ങള്‍ വായനക്കാര്‍ക്ക്‌.

Haree | ഹരീ said...

കാര്യം നീലക്കുറിഞ്ഞി മാതിരി ആണ്ടിലും സങ്ക്രാന്തിക്കുമൊക്കെയാ (ദേ, ഇതില്‍ സങ്ക്രാന്തീന്ന് അടിക്കാന്‍ പറ്റണില്ല...!!! ബഗ് കണ്ടുപിടിച്ചേ... ഇനി ഇവിടെ കാണുന്ന കുഴപ്പമാണോ!!! ങ്ക്ര-യിലെ വക്രതയ്ക്കാണ് കുഴപ്പം, അത് ങ്ക-യ്ക്ക് ശേഷമാണ് കാണുന്നത്. (മീര ഫോണ്ട്, മൊഴി കീമാന്‍ 1.1.1 ഉപയോഗിച്ച് ടൈപ്പിംഗ്)) പോസ്റ്റ് കാണുന്നതെങ്കിലും സംഗതി കലക്കി... :-)

വാല്‍ക്കഷണം മുഴുവനായോ? സംഭവം നടന്നതാണ്! ഷാജു വിശാലനാണ്, എന്നുമില്ലേ?
--

paarppidam said...

ആന ചവിട്ടിയ അലൂമിനീയം കലം പോലെ തകർത്തു മാഷേ....“സംഭവം നടന്നതണ്” എന്ന വാൽമൊഴിയിൽ നിന്നും സംഗതി സത്യാന്ന് മനസ്സിലായി...

ഏരെ നാളത്തെകാത്തിരിപ്പിനു ശേഷം ഒരു പുരാനം എത്തിയല്ലോ? ദിവസവും വaനു നോക്കും എന്നിട്ട് ഇതിലും ബേധം എസ്ക് 25 കാത്തുനിൽക്കാന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും

അത്ക്കന്‍ said...
This comment has been removed by the author.
അരവിന്ദ് :: aravind said...

എന്‍‌ജോയ് ചെയ്ത് വായിച്ചു വി‌യെം! സൂപ്പ്ര!‍!

(എന്റെ "മഹാപാപി" ഇപ്ലും പെട്ടീലിരിക്ക്യാ.."കൊടും പാപി" റിലീസായ സ്ഥിതിക്ക്
ഇനി അതും ഇറക്കാം ല്ലേ? :-) )

അത്ക്കന്‍ said...

സൂപ്പറിന്റിസ്റ്റാ‍ാ.....

Dinkan-ഡിങ്കന്‍ said...

കുറെ കാലായി വിശാലപുരാണം കേട്ട്ട്ട്, കൊള്ളാം :)

ഓഫ്.ടോ.
അന്നവന്റെ അളിയന്‍ യമനിയിലാണ്.
എവ്ട്യേണെന്ന്?
മ കളായണോ ന കളയണോ എന്ന ഡൌട്ടിലാണ് ഞാൻ :)

Babu Kalyanam | ബാബു കല്യാണം said...

"പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്...."

:-))

പാമരന്‍ said...

"ഞങ്ങള്‍ വളര്‍ന്ന് പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയും മധ്യഭാഗത്ത് കുങ്കുമം കൊണ്ടുള്ള ഒരു ചെറിയ ഡോട്ടുമിട്ട്, ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്, ഒരടി വീതിയില്‍ മുണ്ട് വളച്ച് കുത്തി, തലയില്‍ കിളിക്കൂടും വച്ചു മാരക ഗ്ലാമറില്‍ ഷൈന്‍ ചെയ്ത് നടന്ന കാലത്ത് അട്രാക്ഷന്‍ ‘ആലത്തൂരിലെ ചോത്തിക്ടാങ്ങള്‍, ഒളിച്ചും പാത്തും ബീഡിവലി, മനശാസ്ത്രജ്ഞന്റെ മറുപടി‍, ഷര്‍ട്ടൂരി അമ്പലത്തിനുള്ളിലെ ബോഡിഷോ,"

ആ സ്വര്‍ണ്ണമാലയൊഴിച്ച്‌ എല്ലാം ഞാനും ചെയ്തിരുന്നു!!! എവിടെയോ എത്തിപ്പോയി. ഇനി എന്നെ ഒന്നു വിളിച്ചു താഴെ ഇറക്കി ആപ്പീസില്‍ കൊണ്ടോവണല്ലോ എന്‍റെ ഞാനേ!

Navaneeth said...

വിശാലേട്ടാ... ഒരു നീണ്ട ഇടവേളയ്ക്ക്‌ ശേഷമാ ഞാൻ ഇതുവഴിയൊക്കെ ....കലക്കി ... ഇതിൽ കൂടുതൽ എന്താ പറയുക...

വിഷ്ണു പ്രസാദ് said...

സംഗതി രസായി... :)
ചുള്ളിക്കാടിന്റെ അന്നം എന്ന കവിത ഓര്‍മിച്ചു.

റോളക്സ് said...

അങ്ങിനെ കാത്തിരുന്ന് കാത്തിരുന്ന് വിശാലന്‍ പോസ്റ്റ് ചെയ്തു

"ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്"

ഈ ഡയലോഗ് ആണു ഏറ്റവും ഇഷ്ടപ്പെട്ടത്...

Anonymous said...

വിശാലാ പോസ്റ്റ് നന്നായി. ഒരു കാര്യം കൂടി..എന്തിനാണ് പോസ്ടുകള്‍ക്കിടയില്‍ ഇത്രയും ഗ്യാപ്? ഞങ്ങള്‍ കുറഞ്ഞത് മാസത്തില്‍ രണ്ടു പോസ്റ്റ് എങ്കിലും പ്രതീക്ഷിക്കട്ടെ?

രാജേഷ്‌ said...

എന്തിനാണ് പോസ്ടുകള്‍ക്കിടയില്‍ ഇത്രയും ഗ്യാപ്?

Yasir said...

അടി പൊളി തന്നെ ഉപമകള്‍ ... വയസിനു അനുസരിച്ച് ഉള്ള മാറ്റങ്ങള്‍ കലക്കി .. ....കൊടകര പുരാണത്തിന്റെ ഒരു ആരാധകന്‍ ...

ജയരാജന്‍ said...

തലക്കെട്ട് കണ്ടപ്പോൾ ഞാനാദ്യം വിചാരിച്ചത് പഴയ ഏതോ പോസ്റ്റ് ആണെന്നല്ലേ? വായിച്ചപ്പോഴല്ലേ മനസ്സിലായത് ഇത് പുത്തൻ പുതുസ്സ് ആണെന്ന് :)
എന്റെ ഫേവറിറ്റ്: “ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്,”

ശ്രീ said...

ആ പാവത്തിനെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ട് ഇപ്പോ നിങ്ങള്‍ ഡീസന്റായീല്ലേ?
;)

G.manu said...

നല്ല സ്റ്റയിലന്‍ വിവരണം മച്ചാ

Visala Manaskan said...

ഈ ‘നടന്ന കഥ‘ വായിച്ച് അഭിപ്രായങ്ങള്‍ ഡിസര്‍ട്ട് ഫോക്സ് മുതല്‍ ജിമന്നന്‍ വരെയുള്ള എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ.

ഇതൊക്കെ പണ്ടെഴുതുമ്പോള്‍ ഉണ്ടായിരുന്ന ഒരു മൂഡ്, അല്ലെങ്കില്‍ ആ മനസ്സ് ഇപ്പോഴില്ല. ജോലിയില്‍ കൂടുതല്‍ എന്‍‌ഗേജ്ഡ് ആയതുകൊണ്ടാണോ.. അതോ ചില പുസ്തകങ്ങള്‍ വായിച്ചോണ്ടാണോ.. ചില സീരിയസ് ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്നതുകൊണ്ടാണോ ഇനി ആഗോളമാന്ദ്യം കൊണ്ടാണോ എന്നൊന്നുമറിയാന്മേല! ;)

ഹവ്വെവര്‍, അത് ഉണ്ടാവും വരെ ഈ ഏരിയയില്‍ എഴുതണ്ട എന്ന് വച്ച് എഴുതാതിരുന്നപ്പോള്‍, മൂഡ് കൂടുതല്‍ അകന്നു പോണൂ.

എന്റെ വീട്ടിലെ ആട്ടുകല്ല് തുടങ്ങി കൊടകര സെന്ററിലെ ട്രാന്‍സ്ഫോമറിനെ ക്കുറിച്ച് പോലും എനിക്കെന്തെങ്കിലും കഥ പറയാന്‍ പറ്റും.

അതൊക്കെ എഴുതാന്‍ മാത്രം ഉണ്ടോ? വായിക്കുന്നവര്‍ക്ക് ഇഷ്ടമാകുമോ എന്നൊക്കെ ഓര്‍ത്ത് എഴുതാതിരിക്കുന്നതാണ്.

എനിവേ, ഞാന്‍ ഉള്ളതുങ്ങളെ വച്ച് പെരുക്കാന്‍ പോവുകയാണ്. വല്യ പ്രതീക്ഷയൊന്നും വേണ്ട എന്ന് മുന്നേ പറയുന്നു.

കമ്പാരിറ്റീവിലി എന്റെ ഈ നിസാരപ്പെട്ട എഴുത്തിന്, നിങ്ങള്‍ തരുന്ന സപ്പോര്‍ട്ടിന് ഈ സ്നേഹത്തിന് ഈ കണ്‍സിഡറേഷന് ഒരുപാട് നന്ദിയുണ്ട്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചിതയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാന്‍???

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കൊടകരക്കാരുടെ പേരുകള്‍ ചവറാണല്ലോ, ഷാബു, ഷാജു!!! ഉപമകളുടെ തമ്പുരാനു നല്ല പേരു കണ്ടുപിടിക്കാന്‍ പറ്റുന്നില്ലേ!!!! ആ പേരുകളൊഴികെ ബാക്കിയെല്ലാം സൂപ്പര്‍...

അരുണ്‍ കായംകുളം said...

വിശാലേട്ടന്‍ പിന്നെയും ഇറങ്ങിയോ മനുഷ്യരെ ചിരിപ്പിക്കാനായിട്ട്?
ഇതും നന്നായി

ബൈജു സുല്‍ത്താന്‍ said...

"അതൊക്കെ എഴുതാന്‍ മാത്രം ഉണ്ടോ?" - ഉണ്ട്..തീര്‍ച്ചയായും ഉണ്ട്..അതെല്ലാം വായിക്കുമ്പോള്‍ ഞങ്ങളും സഞ്ചരിക്കുകയാണ്‌..മനസ്സില്‍ ഇനിയും നിറം മങ്ങാത്ത സ്മരണകളിലൂടെ...നന്ദി.

ani4u said...

kollaam....pettu ennu thonnunnu...
thanks ani

ani4u said...

oru ulsavam kanda pratheethy....
avide thendi thiriyunna..kure.....kuutan maareyum....

KAMALA CLUB said...

ഹഹ, കലക്കി..!

::: VM ::: said...

ദിത് മുന്നെവിടെയോ കമന്റ്റായി പറഞ്ഞ ഒരോര്‍മ്മ.. ബ്ഹുവ്രീഹിയുടെ ബീഡിപുരാണത്തിലോ മറ്റൊ ;) അത്തോണ്ട് ആശാന്‍ സിഗര്‍ട്ട് കത്തിക്കാന്‍ എറങ്ങിയാതേ എനിക്ക് ക്ലൈമാക്സ് കത്തി ;)

സ്ഥിരം എഴുതാതിരിക്കുന്നതിന്റെ ക്ഷീണം കാണാനുണ്ട് ട്ടാ ;)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ദേ വീണ്ടും വന്നല്ലോ പണ്ടാരം, മന്‍ഷ്യനെ ചിറിപ്പിച്ച് കൊല്ലാനായിട്ട് . ഈ ഗ്യാപ്പൊക്കെ ഒന്നു കുറയ്ക്കണം മാഷേ. ആള്‍ക്കാര് തേങ്ങേം കൊണ്ടിങ്ങനെ നില്‍ക്കണ നില്‍പ്പു കണ്ടില്ലേ? (അസൂയയാണു കേട്ടോ)

ആദര്‍ശ് said...

ആദ്യമായിട്ടാണ് ഇവിടെ ...
ഉത്സവ തമാശകള്‍ ഇഷ്ടപ്പെട്ടു .

ജിവി/JiVi said...

വായിച്ചു. വിശാല്‍ജി എഴുതിയതുപോലെ ഒരു മൂഡ് ഔട്ട് ഫീല്‍ ചെയ്തു.

അമ്മിക്കല്ലു മുതല്‍ എല്ലാറ്റിനെപ്പറ്റിയും എഴുതിക്കൊണ്ടിരിക്കൂ. വിശാല്‍ജിക്കും ഒപ്പം വായനക്കാര്‍ക്കും കിട്ടും ഇരട്ടി മൂഡ്.

johndaughter said...

അങ്ങേരുടെ അവസാനത്തെ ഡയലോഗ്...:)

കറുമ്പന്‍ said...

Form is temporary but class is permanent...

ഇതു വായിച്ചപ്പോള്‍ അത് ബോദ്ധ്യമായി :)

ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്,

lakshmy said...

‘ആദ്യകാലത്ത് ആനയെ എഴുന്നിള്ളിച്ചിരുന്ന പൂരത്തിന് “ഇനി മുതല്‍ ആന വന്നിട്ടുള്ള എടപാട് വേണ്ടാ..!” എന്ന ഐക്യകണ്ഠേനെയുള്ള നിലപാട് കൈകൊള്ളുന്നത്, നാടകത്തിനിടെ ഒരുകൊല്ലം ആന ഇടഞ്ഞതിന് ശേഷമാണ്‘

ദൈവമേ.. ഈ ബോധം എല്ലാവർക്കുമുണ്ടായെങ്കിൽ!!

വിശാലമനസ്കന്റെ മുൻ‌കാലപോസ്റ്റുകളൊക്കെ ഒരു ദിവസം കുത്തിയിരുന്നു വായിച്ചു ബോധം കെട്ടു. സോറി ,ബോധ്യപ്പെട്ടു. ദാ ഇതും ബോധ്യപ്പെട്ടു. തലയിൽ കിളിക്കൂട് വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് ചെറുപ്പത്തിൽ എന്റെ ചേട്ടനും അനുജനും എവിടെയെങ്കിലും യാത്ര പോകുന്നതിനു മുൻപേ കഷ്ടപ്പെട്ടിരുന്നു തലമുടി വളച്ചു വളച്ചുണ്ടാക്കുന്ന കിളിക്കൂടിനെയാണ്. എനിക്കും വലിയ ഇഷ്ടമായിരുന്നു അന്നതു കാണാൻ

Tomkid! said...

"എനിവേ, ഞാന്‍ ഉള്ളതുങ്ങളെ വച്ച് പെരുക്കാന്‍ പോവുകയാണ്. വല്യ പ്രതീക്ഷയൊന്നും വേണ്ട എന്ന് മുന്നേ പറയുന്നു.എന്റെ വീട്ടിലെ ആട്ടുകല്ല് തുടങ്ങി കൊടകര സെന്ററിലെ ട്രാന്‍സ്ഫോമറിനെ ക്കുറിച്ച് പോലും എനിക്കെന്തെങ്കിലും കഥ പറയാന്‍ പറ്റും."


അദ്ദാണ്...അപ്പോ ഇനിയങ്ങോട്ട് അര്‍മാദിക്കാം.

പപ്പൂസ് said...

ചുമ്മാ പൂശെന്ന്. ഇനി ഗാപ്പുമില്ലൊരു കോപ്പുമില്ല. :-)

V.R. Hariprasad said...

മിസ്‌റ്റര്‍ അക്രം, തകര്‍ത്തു.
*
ലൂണാര്‍, പാരഗണ്‍ രണ്ടുവാറന്‍ ചെരിപ്പുകള്‍ ഏതാണ്ട്‌ അരനേരമെടുത്ത്‌ ഉരച്ചു വെളിപ്പിക്കുന്ന പരിപാടി ഹോബിയാക്കിയിരുന്ന കുറേപ്പേര്‍ മ്മടെ ഗഡികളുടെ കൂട്ടത്തിലുമുണ്ട്‌. കലക്കീ റാ..
:)

V.R. Hariprasad said...

അടുത്തത്‌ പോരറ്റേട്രാ..

ഗുപ്തന്‍ said...

തൊടങ്ങട്ടെ പൂരം വിശാലേട്ടോ.. ട്രാന്‍സ്ഫോമറെങ്കില്‍ ട്രാന്‍സ്ഫോമര്‍ :)

kichu said...

“അതൊക്കെ എഴുതാന്‍ മാത്രം ഉണ്ടോ? വായിക്കുന്നവര്‍ക്ക് ഇഷ്ടമാകുമോ എന്നൊക്കെ ഓര്‍ത്ത് എഴുതാതിരിക്കുന്നതാണ്.“

ഹൊ.. എനിക്കു വയ്യായേ....
എന്തൊരു വിനയം....
ഇത്രക്കു വേണോ വിശാല്‍..

“കണ്ണ് നട്ടു കാത്തിരി‍ക്കുന്നൂ...” ..ആരാധകര്‍.
നിരാശരാക്കണ്ടെടോ..

നന്ദകുമാര്‍ said...

“മുണ്ട്ക്കല്‍ അമ്പലത്തില്‍ വലിക്കാന്‍ പോയപ്പോ ഇങ്ങിനൊരു ചുറ്റിക്കളി പ്രതീക്ഷിച്ചില്ല ല്ലേ? “ (കട് : ദേവാസുരം)

തോമാച്ചന്‍™||thomachan™ said...

ആ climax അലക്കി വിശാല്‍ എട്ടോ .... ഷാജുവിന്റെ സംശയം തികച്ചും ന്യായം അല്ലെ.
പിന്നെ വായന കാര്‍ക്ക് ഇസ്ടാവോ ഇല്ലയോ എന്നൊനും നോക്കണ്ട ഇഷ്ടാ. ഇങ്ങള്‍ ചുമ്മാ പെടക്കൂന്നെ... ഞമ്മള്‍ ബായിചോള്ളന്നു

കുറുപ്പിന്റെ കണക്കു പുസ്തകം said...

സേമിയ ഐസും നെയ് പായസവുമാണ് ഈ ലോകത്തില്‍ ഏറ്റവും ടേയ്സ്റ്റുള്ള ഐറ്റംസ് എന്നും അതൊക്കെ ഇടതടവില്ലാതെ ലഭിച്ചാല്‍ ജീവിതവിജയമായി എന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍, ടി ഐറ്റംസും രവിച്ചേട്ടന്റെ ടെമ്പോയുടെ പിറകില്‍ നിന്ന് കാറ്റുകൊണ്ടുള്ള പോക്കും, വൈ രാജാ വൈയും, നാടകുത്തും പിന്നെ ഇന്റര്‍വെല്‍ വരെ ചരല്‍ മണ്ണില്‍ ഇരുന്നും പിന്നീട് നിരങ്ങി നിരങ്ങി ചരല്‍ മാറ്റിയ പൂഴിമണ്ണില്‍ കിടന്നും എഞ്ജോയ് ചെയ്ത് കണ്ടിരുന്ന നാടകങ്ങളുമൊക്കെയായിരുന്നു മുഖ്യാകര്‍ഷണങ്ങള്‍.

അണ്ണാ വണങ്ങി. താങ്കള്‍ എഴുതിയ ഓരോ പോസ്റ്റിലും പ്രധാന ആകര്‍ഷണം എന്ന് പറയുന്നതു അത് നേരിട്ടു ഫീല്‍ ചെയു‌ന്നു എന്നതാണ്. ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഞാനും ഒരു ആലതൂര്‍ക്കാരന്‍ ആയോ എന്ന് തോന്നി പോയി

Anonymous said...

chathavane polum ninakokke veruthevittu kudeda

Shaji T.U said...

ദാണ്ടേ ആ മേളില്‍ കെടക്കണ would have been എന്തൂട്ടാ... പിന്നെ, വിശാല്‍ജി, മുന്‍പ്‌ വായിച്ച പല പോസ്റ്റും മാഞ്ഞുപോയിരിക്ക്ണു, ദത്‌ എന്താണാവോ?

മാര്‍ജാരന്‍ said...

വായാനാനുഭവത്തിന് ലാത്സലാം..

പ്രദീപ്ചോന്‍ said...

പ്രദീപ്ചോന്‍:
വാല്കഷ്ണം കണ്ടപ്പോള്‍ ഉറപ്പായി സംഗതി നടന്നതു തന്നെയെന്ന് !!?? ശരിഅന്നാ. ഈപൊതി അത്ര എറ്റില്ല ചുള്ളാ.

ANIL RAK said...

A REAL STORY COMES WITH REAL MIND-I GOT A MOOD OF FESTIVAL
CONTRATES, KEEP IT UP

ANIL RAK

Blogan : ബ്ലോഗന്‍ said...

ഇതെന്തൂട്ടാ മാഷേ?? സംഭവം കലക്കീട്ടോ.. ഏറ്റവും അടിപൊളിയായത്‌ ഷാബുവിന്റെ കൂടെ വന്ന സിസ്റ്റര്‍മാരോടുള്ള മോഹനേട്ടന്റെ മറുപടിയായിരുന്നു.. situationwise, സൂപ്പര്‍!! ചിരിച്ചു ചിരിച്ചു ഹലാക്കായി..

പൃഥു. said...

കൊടകര പുരാണം എന്ന ബ്ലൊഗ് ആദ്യമായി ഇന്നാണു കാണുന്നത്^....
“കൊടും പാപി” വായിച്ചു...
അയ്യോ... ചിരിച്ചു, ചിരിച്ച്..

It s Great.. Realy ...
Let me read old Posts....

abin said...
This comment has been removed by the author.
രസികന്‍ said...

“ഈ ചവര്‍ കത്തിക്കണോടത്ത് എന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ..” ന്ന് തോന്നിയതിനു പകരം “കപ്പ ചുടുന്നിടത്തെന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ”ന്ന് തോന്നിയിരുന്നെങ്കില്‍ ...........

*അമ്പിളി* said...

ഞങ്ങള്‍ വേറേ ടീം“ എന്ന ഭാവേനെ നിന്ന...
ആ പ്രയോഗം രസിച്ചു...

മേരിക്കുട്ടി(Marykutty) said...

പോസ്റ്റിട്ടതില്‍് ഒത്തിരി ഒത്തിരി സന്തോഷം...

സൂര്യോദയം said...

കുട്ടമണീടെ വരവും, ഗഡികളുടെ പൂരപ്പുറപ്പാടും, പിന്നെ ആ അവസാനത്തെ ഡയലോഗും ...
:-))

Anonymous said...

GOOD GOOD GOOD ,

Anonymous said...

GOOD GOOD GOOD ,

JAYPI said...

ALMOST GONE THORUGH THE FULL KODAKARA PURANAM. ALSO THE BOOK ALSO . YOU ARE OUR FAVOUIRTE VISALJI.

kichu said...

“മിണ്ടാത്തേലും നല്ലതു തന്നെ കൊഞ്ഞപ്പ്”

എടാ പാപീ...
നീ ആളു കൊള്ളാലോ...

ഇനി എന്നാണാവോ ആറ്റിറ്റ്യൂഡ് മാറുന്നത്.

Techtips said...
This comment has been removed by the author.
ഉപാസന || Upasana said...

നന്നായിട്ടുണ്ട് വിശാല്‍ ഭായ്.
അവസാന ഭാഗം :-)))

ഉപാസന

Anonymous said...

adi poli

സന്തോഷ് said...

എനിവേ, ഞാന്‍ ഉള്ളതുങ്ങളെ വച്ച് പെരുക്കാന്‍ പോവുകയാണ്.

വിശാലാ, ആ തീരുമാനം ആഹ്ലാദം തരുന്നു.

കുറ്റ്യാടിക്കാരന്‍ said...

കൊടും അലക്ക്!

keraladasanunni said...

കൊടകരപുരാണം വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ്. സങ്കടങ്ങള്‍ എഴുതാന്‍ അനുഭവങ്ങള്‍ മാത്രം മതി. നര്‍മ്മം എഴുതുക അതുപോലെയല്ല. അതിന്ന് നല്ല കഴിവ് വേണം. താങ്കളുടെ പോസ്റ്റുകള്‍ ആ വസ്തുത തെളിയിക്കുന്നു.

palakkattettan

തോന്ന്യാസി said...

ആപ്പീസിലാനെങ്കിലും മസിലിട്ടിരുന്നില്ലെങ്കില്‍ മോശമല്ലേന്ന് കരുതി..പക്ഷേ ചിതേന്ന് സിഗററ്റ് കത്തിച്ചതോടെ പിടിവിട്ടു....വയ്യ വിശാലേട്ടാ തോറ്റു ഞാന്‍.....

ഇനി താങ്കളോടൊരു ചോദ്യം താങ്കളുടെ പൂര്‍വ്വാശ്രമത്തിലെ നാമമായിരുന്നില്ലേ മേല്‍‌പറഞ്ഞ ഷാജു?

അന്തിപ്പോഴൻ anthippozhan said...

ഇമ്മാതിരി കുട്ടമണികെട്ടിയോമ്മാരും ഷാജുമാരുമൊക്കെ ഇനീം പോരട്ടെ. പഴേ ഗുമ്മില്ലേലും സങ്കതി കലക്കീട്ട്ണ്ട്‌.

സ്വന്തം പോഴൻ
ഒപ്പ്‌

അന്തിപ്പോഴൻ anthippozhan said...

NB-കമന്റിക്കഴിഞ്ഞപ്പഴാ അടിക്കുറിപ്പു വായിച്ചതും എന്നോടു പറഞ്ഞ അംഗരാജ്യത്തിലെ പഞ്ചായത്തുകിണറിന്റെ കാര്യമോർത്തതും. സാരമില്ലാ. അതിനോടുചേർത്ത്‌ നേരത്തേപറഞ്ഞ പണിയായുധങ്ങളുമായി, ഒരു 'ബോർവെല്ലി'ന്റെ പണിയങ്ങു തൊടങ്ങിക്കോ, 'ബോറാവില്ലെ'ന്നെനിക്കൊറപ്പാ.

Cartoonist said...

desertfox(ഇന്റര്‍നാഷണല്‍) തുടങ്ങി അന്തിപ്പോഴന്‍(കോടാലി ടൌണ്‍)വരെയുള്ള ഈ മനം മയക്കുന്ന പേരുകളുള്ള ബ്ലോഗര്‍മാരെ കാണണമെങ്കില്‍, ഇവിടേം കൊച്ചുത്രേസ്സ്യേടെ വീട്ടിലുമ്പോകണംന്നായിരിക്കുണൂ.

സംഗതി അസ്സലായി ! കാത്തിരിക്കണേണ്.

മഴക്കിളി said...

നന്നായിരിക്കുന്നു....

Anonymous said...

first of aal, this is for that son bitch Chitrkaaran...Neither pertains to you(VM) nor any of your attitudes sir. You are a true gentleman with zillions of gud qualities...am so sorry and aplogize to use your blog to post this comment...

പിരിക്കുട്ടി said...

arinjillatto post ittathu,,,,
nannayittundu..
ineem poratte...

Anonymous said...

Good one.You have further proved that you are one amongst the best in Malayalam-Original Malayalam Writing.
RAGHU
DUBAI

ധനേഷ് said...

വിശാലേട്ടാ..
രസികന്‍ പോസ്റ്റ്...

ഏറനാടന്‍ said...

പതിവിലുപരി പത്തുമടങ്ങ് പവന്‍ പ്രഭാപൂരം!

കാവിലന്‍ said...

വായനക്കാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി തുടരെ എഴുതി `കൊള'മാക്കണമെന്ന അഭിപ്രായത്തോട്‌ യോജിപ്പില്ല. എഴുത്തുകാരന്‌ സംതൃപ്‌തി തോന്നുന്നില്ലെങ്കില്‍, അത്‌ ബ്ലോഗിലായാലും പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ്‌ നല്ലത്‌

jayarajmurukkumpuzha said...

best wishes

Anonymous said...

ബ്ലോഗന്‍ ലാലിനും കണ്‍ഫ്യൂഷനോ?
"ങ്ങളെഴുതെന്‍റിഷ്ടാ.."അതെന്തായാലും വായിക്കാനാളുണ്ടെന്നതല്ലേ
ഇത്രയും ഹിറ്റുകള്‍ കാണിക്കുന്നത്.
ഇവിടെ അത്ര പതിവില്ലാത്തഞാന്‍ പോലും
പതിവായി വരണില്ലേ?
പിന്നെ ഇതാണ് താങ്കളുടെ ശൈലിയും പ്രത്യേകതയും
അത് ഗൌരവമാകണമെന്നും
ഉണ്ടമ്പൊരിയാകണമെന്നും വാശിപിടിക്കരുത്.

sterin said...

“ഡീ ശാന്തേ... ദേ കുട്ടമണീടെ സ്കൂളീന്ന് രണ്ട് സിസ്റ്റമ്മാര് വന്നേക്കണ്..”

Athu kollam

Tomkid! said...

വെറുതെ വന്നു നോക്കീപ്പോ കമന്റ് നൂറിന് ഒന്ന് കുറവ്...എന്നാ കിടക്കട്ടെ വെറുതെ ഒരെണ്ണം...

ഇതൊക്കെ വീണ്ടും വീണ്ടും പോസ്റ്റാനുള്ള ഉത്തേജനമാകും എന്ന് കരുതുന്നു.

mahesh said...

പോസ്റ്റ് കൊള്ളാം..... നന്നായിട്ടുണ്ട്‌....

തിരക്കഥ എഴുതാന്‍ പോകുന്നു എന്നു കേട്ടല്ലോ.... സത്യാണോ മചു?????????

ഷമ്മി :) said...

adipoli.

nardnahc hsemus said...

എഴുതാനുള്ള കഴിവ് വാരിക്കോരി ഉണ്ടായിട്ടും എഴുതാന്‍ ടൈമില്ലാത്ത "കൊടുംപാപി"

Nabin said...

കുറേ നാളായിട്ടു പുതിയ പോസ്റ്റുകളൊന്നും കാണാതായപ്പൊ ഇതു നിര്‍ത്തിപ്പൊയോന്നൊരു സംശയം തോന്നാതിരുന്നില്ല.. എന്തായാലും പുതിയ പോസ്റ്റു കൊള്ളാം.

Yasir said...

പഴയ ബ്ലോഗ് വായിച്ചു ചിരിച്ചു ചിരിച്ചു ഒരു സൈഡ് ആയി.... ഗുരൂ പ്രണാമം

അയ്യേ !!! said...

hum!!!

വിനുവേട്ടന്‍|vinuvettan said...
This comment has been removed by the author.
വിനുവേട്ടന്‍|vinuvettan said...

വിശാല്‍ജീ ... പറഞ്ഞത്‌ ശരിയാണ്‌ ... ഇടവേള നീളുമ്പോള്‍ എഴുതുവാനുള്ള പ്രേരണ നഷ്ടമാകുന്നു. എന്നാലും... കൊടകരയിലെ സര്‍വ്വചരാചരങ്ങളെയും കുറിച്ചുള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു. എന്നെയൊക്കെ ബ്ലോഗ്‌ ലോകത്ത്‌ പിച്ചവച്ച്‌ നടത്തിയ വിശാല്‍ജി ഒരുക്കലും എഴുതാതിരിക്കരുത്‌... വിശാല്‍ജിയില്ലെങ്കില്‍ പിന്നെ എന്താഘോഷം ഇവിടെ? ...

http://thrissurviseshangal.blogspot.com/

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്നെയങ്ങ് കൊല്ല് മാഷേ, കട്ട സംഭവം!

മാഹിഷ്‌മതി said...

:) :)

bilatthipattanam said...

ഡാ ..ഗെഡീ,ഈ ആലത്തൂര് പാലക്കടാന്ന ഞാന്‍ വെചെര്‍നെ;കൊടകരീംണ്ടുന്നു ഇപ്പലപിടി കിട്ട്യേ....താന്ക് ഡാ .

idle brain of shine said...
This comment has been removed by the author.
idle brain of shine said...

നന്നായിരിക്കുന്നു..
കുറെ നാളുകൾക്കു ശേഷമാണു ഞാൻ ബൂലോകത്തെക്കു തിരിച്ചു വന്നതു...

ആദ്യം തന്നെ വിശാലന്റെ വിശേഷങ്ങളാ നോക്കിയത്‌...

സസ്നേഹം കുട്ടേട്ടൻ
http://kuttettantekurippukal.blogspot.com/

Satheesh Haripad said...

കുറേ നാളുകള്‍ക്കു ശേഷം വീണ്ടും ഒരു വിശാലന്‍ പോസ്റ്റ് വായിച്ച് കൃതാര്‍ഥനായി.
വളരെ നന്ദി വിശാലേട്ടാ.

jayanEvoor said...

ബൂലോഗത്തില്‍ കേറിപ്പെടാന്‍ ശ്ശി ബുദ്ധിമുട്ടി!

എങ്കിലും മുതലായി മാഷേ!

വളരെ നന്നായിരിക്കുന്നു!

joy antony said...

വളരെ നന്നായിട്ടുണ്ട്‌. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീഷിക്കുന്നു.

Vempally|വെമ്പള്ളി said...

സൌന്ദര്യമത്സരത്തിന് കോസ്‌റ്റ്യൂം ഡിസൈനര്‍മാരെ ആനയിച്ച് കൊണ്ടുവരുമ്പോലെയായിരുന്നു അന്ന് കുട്ടമണി വന്നത്.

പലപ്പോഴും ബോബനും മോളിയിലെ പോലെ മെയിന്‍ തീമിനെക്കാള്‍ സൈഡ് സംഭവങ്ങള്‍ കൂടുതല്‍ രസകരമാകും വിശാലന്റെ എഴുത്തില്‍.

അന്വേഷണങ്ങള്‍

Vempally|വെമ്പള്ളി said...

ഒണക്ക ഫോട്ടൊ കണ്ട് ഞെട്ടണ്ട ഇതു ഞാന്‍ തന്നെ തലമുടിയുള്ള ഒരു ഫോട്ടൊ വച്ചു അത്രെള്ളു

കുറുമാന്‍ said...

ഞങ്ങള്‍ വളര്‍ന്ന് പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയും മധ്യഭാഗത്ത് കുങ്കുമം കൊണ്ടുള്ള ഒരു ചെറിയ ഡോട്ടുമിട്ട്, ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്, ഒരടി വീതിയില്‍ മുണ്ട് വളച്ച് കുത്തി, തലയില്‍ കിളിക്കൂടും വച്ചു മാരക ഗ്ലാമറില്‍ ഷൈന്‍ ചെയ്ത് നടന്ന കാലത്ത് അട്രാക്ഷന്‍ ‘ആലത്തൂരിലെ ചോത്തിക്ടാങ്ങള്‍, ഒളിച്ചും പാത്തും ബീഡിവലി, മനശാസ്ത്രജ്ഞന്റെ മറുപടി‍, ഷര്‍ട്ടൂരി അമ്പലത്തിനുള്ളിലെ ബോഡിഷോ,’ എന്നിവയൊക്കെയായി മാറി.
- വിശാലോ...ചിരീച്ച് ഒരു വഴിക്കാ‍യിഷ്ടാ......ഇനി പോരട്ടെ അടുത്തത് വേഗം.

Anonymous said...

Dear Vishalan,

So many people are trying to imitate ur style.. but u once again proved that its impossible.. SUPER VISHALA>>......

ഗൗരിനാഥന്‍ said...

തോറ്റ് ട്ടാ ഗഡ്യേ......

Anonymous said...

hi

dak said...

hi

പ്രിയ said...

ആ കുണ്ഡലിനി പോസ്റ്റ് എന്ത്യേ? ഒരു അത്യാവശ്യത്തിനു റെഫര്‍ ചെയ്യാന്‍ നോക്കിപ്പോ കാണുന്നില്ലല്ലോ. :(

hari said...

vakkukalilla sathyamayittum
ithrayere detailukal nalkanulla kazhivu sammathichu tharunnu
ente oru sayannam niramullathayi
ini angottum
sathyam parayatte njan ithil
mattoru "malgudi days" kannunnu
oru pakshe ennile director athine
drishya valkarikkanum thudangi
njan castingum nadathi
sathyam, ini nirmathavu mathram mathi
keep it up
ente swapnamanu ketto, however
harikrishnan

കുമാരന്‍ said...

''സൌന്ദര്യമത്സരത്തിന് കോസ്‌റ്റ്യൂം ഡിസൈനര്‍മാരെ ആനയിച്ച് കൊണ്ടുവരുമ്പോലെയായിരുന്നു അന്ന് കുട്ടമണി വന്നത്.''

എന്റെ ദൈവമേ ചിരിച്ച് ചിരിച്ച് മരിക്കുമോ?

നിരക്ഷരന്‍ said...

ചിരിക്കില്ലാ ചിരിക്കില്ലാന്ന് ബലം പിടിച്ചിരുന്ന് വായിച്ചു. പക്ഷെ അവസാനത്തെ പാരഗ്രാഫ് ആയപ്പോഴേക്കും സകല കണ്‍ട്രോളും പോയി മാഷേ... :)

"പതുക്കെ പറമ്പിലേക്ക് നോക്കുമ്പോള്‍ വീട്ടുകാര്‍, ചേര പാമ്പിനെ കണ്ട നാടന്‍ കോഴികളെപ്പോലെ തലയും ഉയര്‍ത്തി നില്‍ക്കുന്നു! "

അല്ലാ ഞാനൊന്ന് ചോദിച്ചോട്ടേ ...?
ഇതൊക്കെ വിശാല്‍ജീന്റെ ഒബ്‌സര്‍വ്വേഷന്‍ തന്നാണോ ? അതോ ഭാവനയോ ? രണ്ടായാലും സമ്മതിച്ചുതന്നിരിക്കുന്നു ഗഡ്യേ.... :) :)

mukkuvan said...

സസ്പെന്‍സ്............. കൊള്ളാം.....

ആചാര്യന്‍... said...
This comment has been removed by the author.
ആചാര്യന്‍... said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year

ശ്രീഹരി::Sreehari said...

ചെയ്തത് കുരുത്തക്കേടായി പോയ്യോ എന്നറിയില്ല. ആയെങ്കില്‍ വിശാല്‍ജി‍ ക്ഷമിക്കുമെന്നു കരുന്നു :)
എതിരനും വിശാലമനസ്‌കനുമുള്ള മറുപടികള്‍
സമയം ഉള്ളപ്പോള്‍ ഇതൊന്നു നോക്കുമല്ലോ

ajeesh dasan said...

priyappetta changaatheeee...
ente hridayam niranja puthuvalsaraashamsakal....

oohari said...

റിസഷനായി ആകെ പൊളിഞിരിക്യാണെങ്കിലും പുതുവത്സരാശംസ നേരുന്നു.ഇവിടെ വരാതെ ഒരാളും ബോഗ്ഗുവായന നടത്തില്ല അതൊണ്ട് ബൂലോകർക്ക് മൊത്തം ആശംസ ഇവിടെ വച്ച് പറയുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

സുഹൃത്തേ
ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു...

computer tips said...

hahaha...........

പ്രിന്‍സി said...

“ഞാനും വിചാരിച്ചൂട്ടാ.. ഈ ചവര്‍ കത്തിക്കണോടത്ത് എന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ..ന്ന്!“

എന്റമ്മേ ..... മനുഷ്യന്റെ കണ്ട്രോള്‍ കളഞ്ഞു......

Anonymous said...

superishtaaaa kalakii, enikoondu ee jathi kure kathagal. gadeede mathiri enikum ezhuthi thudanganam

ജിത്തു said...

ഹി ഹി ഹി ഹി ഹി ഹി....
ഹ ഹ ഹ ഹ ഹ ഹ ഹ...

Anonymous said...

super ..........