Tuesday, August 21, 2007

പിടികിട്ടാപ്പുള്ളി

‘മണ്ണമ്പേട്ടയിലെ മാണിക്യം' എന്നാണ് പങ്കജാക്ഷന്‍ ചേട്ടനെ പറ്റി അമ്മായി പറയുക.

അതുപിന്നെ, മക്കളോടുള്ള വാത്സല്യത്തിന്റെ പുറത്ത് തള്ളേഴ്സ് സ്വന്തം മക്കളെപ്പറ്റി എന്തൊക്കെ പറഞ്ഞ് നടക്കാറുണ്ട്. സര്‍വ്വേരിക്കലില്‍ കരിയോയിലടിച്ചതുപോലെയുള്ള രൂപവും കുടുംബത്തേക്ക് വേണ്ടി ഒരു പഴുക്ക പ്ലാവില മറിച്ചിടുന്ന ടൈപ്പുമല്ലാത്തവനുമായ തിലകേട്ടന്‍, കമലഹാസന്റെ തനിപ്പകര്‍പ്പാണെന്ന് കാര്‍ത്ത്യാനി അമ്മായിക്ക് പറയാമെങ്കില്‍, സത്സ്വഭാവിയും പട്ടാളക്കാരനും ആവശ്യത്തിന് ഉയരവും വിവരവും ബോഡിയുമുള്ള തന്റെ മോന്‍ പങ്കജാക്ഷനെ പറ്റി മണ്ണമ്പേട്ടയിലെ അമ്മായി അങ്ങിനെ പറഞ്ഞാലെന്താ തെറ്റ്???

ആള്‍ക്ക് കയ് തണ്ടയില്‍ ഡബിള്‍ അസ്തിയുണ്ടെന്നും ഡബിള്‍ കരളുണ്ടെന്നും തുടങ്ങി പലതും ഈരണ്ടെണ്ണം വച്ചുണ്ടെന്ന് അമ്മായി പറഞ്ഞ് നടന്നു. ലീവിന് വരുമ്പോള്‍, നെഞ്ചിന്‍ കൂട് തള്ളിപ്പിടിച്ച് സാന്റോ ബനിയനിട്ട് കൈകള്‍ അകത്തിയും അടുപ്പിച്ചും എക്സസൈസ് ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുഷ്ടിമയുള്ള ബോഡി, കരയിലെ പെണ്ണുങ്ങളും കിണറ്റിലെ ബ്രാലിന്റെ പോലെ തലമാത്രം വലുതായി നടന്ന ‘ചില‍‘ യുവാക്കലും നോക്കുന്നത് കണ്ട്, ക‌ണ്ണ് പറ്റാതിരിക്കാന്‍ ഉഴിഞ്ഞ് അടുപ്പിലിടാന്‍ മാത്രം അമ്മായിക്ക് മാസം ഒരു കിലോ മുളക് വേണമായിരുന്നു ത്രേ!

ഹവ്വെവര്‍‌‌‌‌ , അമ്മായി പറഞ്ഞത് മുഴുക്കന്‍ അങ്ങട് വിശ്വസിച്ചിരുന്നില്ലെങ്കില്‍ തന്നെയും മണ്ണമ്പേട്ടയിലെ പങ്കജ് ആക്ഷന്‍ ചേട്ടന്‍ ഞങ്ങളുടെ മനസ്സിലെന്നും ഒരു ആക്ഷന്‍ ഹീറോ തന്നെയായിരുന്നു.

കാലപ്രവാഹത്തിന്റെ ഓളങ്ങളില്‍ പെട്ട് (കട്: നീര്‍മിഴിപ്പീലിയില്‍) മണ്ണമ്പേട്ട ഫാമിലിയും ഞങ്ങളും തമ്മിലുണ്ടായിരുന്ന സ്‌നേഹത്തിനും ബന്ധത്തിനും ഗ്ലാമറ് കുറഞ്ഞു കുറഞ്ഞു വന്നു. അമ്മായിയുടെ മരണ ശേഷം പഴയപോലെയൊന്നും പങ്കജാക്ഷന്‍ ചേട്ടനോ മറ്റുള്ളവരോ എന്റെ വീട്ടില്‍ വരാറില്ല. ഞങ്ങള്‍ പോകാറുമില്ല.

ഒരിക്കല്‍‌‌‌‌‍ പറപ്പൂര്‍ പോയി മടങ്ങും വഴി, മനസ്സില്‍ ‘രാഗം v/s ഗിരിജ‘ ഡിലൈമയുടെ വിസ്താരം നടക്കുമ്പോള്‍ ബസ് സ്റ്റോപ്പില്‍ ഒരു വെളുത്ത മാര്‍ക്ക് ഫോര്‍ അമ്പാസഡര്‍ കാറ്, ‘ഡാ‍...’ എന്നൊരു വിളിയോടെ സഡണ്‍ ബ്രേയ്ക്കിട്ട് നിര്‍ത്തി.

വണ്ടിയില്‍ ദേ ഞങ്ങളുടെ പഴയ ഹീറോ പങ്കജ് ആക്ഷന്‍ ചേട്ടന് റെയ്ബന്‍ ഗ്ലാസോടുകൂടിയത്! ഫാമിലി മൊത്തമുണ്ട്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരും വഴിയാണത്രേ. ‘ലോംങ്ങ് ടൈം നോ സീ‘ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

‘കേറെഡാ... നിന്നെ ഞാന്‍ തൃശ്ശൂര്‍ സ്റ്റാന്റില്‍ വിടാഡാ..’ എന്ന ഓഫര്‍ കേട്ടയുടന്‍, ആള്‍റെഡി സ്കൂള്‍പിള്ളാരെ കയറ്റിയ ഓട്ടോ പോലെയിരുന്ന വണ്ടിയിലേക്ക് രണ്ടാതൊരു ചിന്തക്ക് മെനക്കെടാതെ, അവരെക്കണ്ട സന്തോഷത്തോടൊപ്പം ‘അപ്പോ ഒരു രണ്ടേ അന്‍പത് ഇമ്മടെ പോക്കറ്റില്‍ തന്നെ കിടക്കും‘ എന്നും വിചാരിച്ച് വണ്ടിയിലേക്ക് കയറി.

കാറിന്റെ ഡോര്‍ സൈഡിലിരുന്ന എന്റെ തുടയില്‍ വാത്സല്യത്തോടെ കൈ കൊണ്ടടിച്ചും അമര്‍ത്തിയും (പ്ലീസ് ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് ഹിം), വീട്ടുവിശേഷങ്ങളുടെ അപ്ഡേഷനും എന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെപ്പറ്റിയും, അവിടെ ബസ്സ്റ്റോപ്പിലങ്ങിനെ നില്‍ക്കുവാനുണ്ടായ കാര്യകാരണങ്ങളെ പറ്റിയും ചോദിച്ചും പറഞ്ഞും വന്നപ്പോഴേക്കും പങ്കജാക്ഷന്‍ ചേട്ടന്റെ കണ്‍കളില്‍ ഉറക്കം ഊഞ്ഞാല് കെട്ടി ആട്ടം തുടങ്ങി. വെളുപ്പിനേ എണീറ്റ് ഗുരുവായൂര്‍ പോയതല്ലേ?? പാവം.

ഉറക്കം കയറിയപ്പോള്‍ നിയന്ത്രണം വിട്ടു പോയ, തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍‍ പോറ്റിയ ആളുടെ ആ പുണ്യ ശിരസ്, മുന്‍പിലേക്കും വലത്, ഇടത് ഭാഗങ്ങളിലേക്കും മാറി മാറി ചാഞ്ഞ് വരുകയും അവസാനം മുതുവറ എത്തിയപ്പോഴേക്കും ഇടത് ഭാഗത്തായി എന്റെ ഇളം തോളില്‍ ഒരു പെര്‍ഫെക്റ്റ് സീറ്റിങ്ങുണ്ടെന്ന് മനസ്സിലാക്കി ആ കാര്യത്തിലൊരു തീരുമാനമാവുകയും ചെയ്തു!

സംഗതി, തറവാട്ടില്‍ പറയാന്‍ കൊള്ളാവുന്ന ജോലിയുള്ള ചുരുക്കം ചിലരിലൊരാളും, റോള്‍ മോഡലും പട്ടാളവും കോപ്പുമൊക്കെയാണ്. നേരന്നെ. പക്ഷെ, നല്ല പുഷ്ടിഗുണമുള്ള ഗൌളിത്തെങ്ങിന്റെ കരിക്ക് പോലെയിരിക്കുന്ന ഒരു മന്തന്‍ തലയും തോളത്ത് വഹിച്ചോണ്ട് പോകല്‍... അതിലെനിക്ക് വല്യ ത്രില്ലൊന്നും തോന്നിയില്ല. മാത്രമല്ല, ‘അഞ്ച് ക്ലീന്‍ ശ്വാസത്തിനൊരു കൂര്‍ക്കം‘ എന്ന നിലക്കുള്ള ആളുടെ കൂര്‍ക്കം വലി എന്നില്‍ വല്ലാത്തൊരു ഫ്രസ്‌ട്രേഷനുണ്ടക്കി.

ഞാനോര്‍ത്തു. ഇന്ന് മൊത്തം പ്രശ്നങ്ങളാണല്ലോ? കോട്ടപ്പെട്ടിയില്‍ വിരല്‍ വച്ചടച്ച്, തള്ളവിരല്‍ ഏറെക്കുറെ ബൈക്ക് കയറിയ കശനണ്ടി പോലെയാണിരിക്കുന്നത്. ഹോം ഡോക്ടര്‍ അമ്മയുടെ, ചതവുപ്പയും പച്ചമരുന്നുകളും കൂട്ടി അരച്ച് തേച്ച് പിടിപ്പിച്ച ട്രീറ്റ്മെന്റിനൊന്നും വിരലിന്റെ വിങ്ങലിനെ ശമിപ്പിക്കാനായിട്ടില്ല. താഴെ വിങ്ങുന്ന വിരലും മുകളില്‍ കഴക്കുന്ന ചുമലുമായി അങ്ങിനെ കൂനിന്മേല്‍ കുരു അതിന്റെ മുകളില്‍ ഒരു പോളം എന്ന റോളില്‍ ഞാനിരിക്കുകയാണ്.

പുഴക്കല്‍ പാടമെത്തിയപ്പോഴേക്കും കൂര്‍ക്കം വലി ആള്‍ പൊടി ബാസ് കുറച്ച് ട്രബിള്‍ വല്ലാതെ കയറ്റി, രണ്ടിനൊന്ന് വച്ചാവുക്കുകയും ആളുടെ തലക്ക് ഭാരം കൂടിക്കൂടി ഒരൊന്നര ത്‌ലാനോളമായി (ഒരു ത്ലാന്‍ = പത്തുകിലോ) എന്നും തോന്നി.

എന്തൊരു കഷ്ടമാണെന്ന് നോക്കണേ... വഴിയില്‍ കൂടെ പോയ ഒരു തലയെടുത്ത് തോളത്ത് വച്ചുവെന്ന് പറഞ്ഞപോലെയായി. ത്വയിരക്കേട്! സ്‌നേഹവും ബഹുമാനവും സ്റ്റാര്‍ ഇമേജുമെല്ലാം ഒന്നിനുപുറകേ ഒന്നായി പോയ്പോയി, ‘ഈ പണ്ടാരക്കാലന്റെ തല പിടിച്ചൊരു തള്ള് കൊടുത്താലോ?’ എന്ന് വരെ ചിന്തിച്ച് പോവുകയും ഇനി ഈ ജന്മത്ത് ഇദ്ദേഹത്തിന്റെ കൂടെ ഞാന്‍ കാറില്‍ പോകില്ല എന്നും തീരുമാനിച്ചു.

മുകളിരുന്ന് നമ്മുടെ കഷ്ടപ്പാടെല്ലാം ദൈവം കാണുന്നുണ്ടെന്നും വേണ്ട സമയത്ത് അതിനി എത്തറ ബിസിയായിരിക്ക്യാണെങ്കിലും ആളിടപെടും എന്ന് പറയുന്നത് ചുമ്മാതല്ല എന്നും എനിക്ക് ഒരിക്കല്‍ കൂടി മനസ്സിലായി.

പെട്ടെന്ന്, മുന്‍പിലായി പോകുന്ന പ്രൈവറ്റ് ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വലിയ ശബ്ദത്തോടെ ബ്രേയ്‌ക്കൊരു പിടുത്തം!

സ്മൂത്തായി നൂറേ നൂറില്‍ പെടച്ച് പോകുന്ന വണ്ടി പൊടുന്നനെ തൊടുമുന്‍പിലായി ബ്രേയ്ക്ക് ചവിട്ടിയപ്പോള്‍ അതിന്റെ ഒരു അന്ധാളിപ്പില്‍ ഞങ്ങളുടെ ഡ്രൈവറും പരമാവധി ശക്തിയില്‍ ബ്രേയ്ക് ചവിട്ടുകയായിരുന്നു.

അവിടം മുതലാണ് പങ്കജാക്ഷന്‍ ചേട്ടന്റെ ദിവസം എന്നേക്കാള്‍ മോശമാകുന്നത്.

പെട്ടുന്നുള്ള ബ്രേയ്ക്കിങ്ങില്‍ ബാലന്‍സ് പോയി എല്ലാവരും മുന്‍പിലേക്കാഞ്ഞു വന്നു. അങ്ങിനെ ഞാന്‍ ഡാഷ് ബോഡില്‍ തള്ളവിരലില്‍ പ്രഷര്‍ വരാതെ, വലതു കൈകൊണ്ട് തള്ളി പിടിച്ച നേരത്ത്... എന്റെ തോളത്ത് നിന്ന് മുന്നോട്ട് വന്ന പങ്കജ് ചേട്ടന്റെ മുഖം എന്റെ കയ്യിന്മേല്‍ വന്നിടിക്കുകയും അപ്പോള്‍ തന്നെ പിറകിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

ചതവുപ്പമിശ്രിതം തേച്ചുണങ്ങിയ എന്റെ തള്ളവിരലിന്റെ വൃത്തികേട് അവരെക്കാണിക്കണ്ട എന്ന് കരുതി മുണ്ടിന്റെ മറവിലേക്ക്, പൂര്‍വ്വ സ്ഥിതിയിലേക്ക് വക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. വിരല്‍ കുതര്‍ന്നിരിക്കുന്നു!!

അപ്പോള്‍.. അപ്പോള്‍.. ആ മുന്നോട്ടാച്ചലില്‍, ഡാഷ് ബോഡില്‍ അമരേണ്ട എന്ന് വിചാരിച്ച് ഞാന്‍ പൊന്തിച്ചു പിടിച്ച എന്റെ തള്ളവരില്‍ പങ്കജാക്ഷന്‍ ചേട്ടന്റെ വായില്‍ ...... ഉവ്വോ??

ആച്ചലില്‍ ഉറക്കം വിട്ടുണര്‍ന്ന പങ്കജാക്ഷന്‍ ചേട്ടന്‍, ‘ദെന്താ ഇപ്പോ ഇവിടെ ഉണ്ടായേ??’ എന്ന രൂപേണ എന്നെയും ഡ്രൈവറേയും ഒന്ന് നോക്കി ഉറക്കപ്പിച്ചില്‍ അവ്യക്തമായി എന്തോപറഞ്ഞ കൂട്ടത്തില്‍ ഒന്ന് രണ്ട് തവണ ഒന്ന് നുണയുകയും ചെയ്തു.

അപ്രതീക്ഷിതമായ എന്തോ രുചിച്ച പോലെ, പെട്ടെന്ന് വായ വല്ലാത്ത ഒരു രീതിയില്‍ പിടിച്ച് മൂക്ക് വിടര്‍ത്തി മുഖം കോച്ചിക്കൊണ്ട് തലയൊന്ന് കുടഞ്ഞ്, കമ്പ്ലീറ്റ് ഉറക്കവും പോയി ഡ്രൈവറോട് പിന്നെ ഒരു അലറലായിരുന്നു...

“വണ്ടി നിര്‍ത്തറാ...!!!!!!!!!!“

തല പോയി ഡാഷ് ബോഡില്‍ ഇടിച്ചായിരിക്കുമോ ഇങ്ങിനെ ബഹളം എന്നോര്‍ത്ത് ഉയര്‍ന്ന് വന്ന ‘എന്ത് പറ്റീ.. എന്ത് പറ്റീ’ എന്ന ചോദ്യങ്ങള്‍ മെയിന്റ് ചെയ്യാതെ അദ്ദേഹം, കാറില്‍ നിന്ന് തിക്കുണ്ടാക്കി ചാടിയിറങ്ങി സര്‍വ്വ ശക്തിയുമെടുത്ത് പുറത്തേക്ക് ആഞ്ഞൊരു തുപ്പായിരുന്നു!!

‘ഫ്പൂ‍ൂ‍ൂ‍ൂ‍ൂ’

അപ്പോ നമ്മള്‍ സംശയിച്ചത് സത്യമായിരുന്നു!

ആന്ത്രം വരെ വ്യാപിച്ച കയ്പുരസത്തെ തുപ്പിത്തെറിപ്പിക്കാന്‍ പങ്കജാക്ഷന്‍ ചേട്ടന്‍ ഒന്നിനുപുറകേ ഒന്നായി ശ്രമങ്ങള്‍ തുടരവേ.. ‘ഹോ! എന്തൊരു വൃത്തികെട്ട കയ്പ്പ്....! എങ്ങിനെ വന്നാണാവോ?’ എന്നും പറയുന്നുണ്ടായിരുന്നു.

‘എനിക്കൊന്നുമറിയേമില്ല, ഞാനീ നാട്ടുകാരനുമല്ല...!’ എന്ന റോളില്‍ ഞാനിരിക്കേ.. ‘വായും തുറന്ന് പിടിച്ച് ഉറങ്ങിയപ്പോള്‍ വല്ല ഈച്ചയും പോയതായിരിക്കും ’ എന്നാരോ പറയുകയും അത് കേട്ട് കാറിലുള്ളവര്‍ മൊത്തം ചിരിച്ച കൂട്ടത്തില്‍ ലൈറ്റായി ഞാനും ചിരിച്ചു. ചതവുപ്പയുടെയും പച്ചമരുന്നിന്റെയും കുഴമ്പിന്റെയും ആ ഒടുക്കത്തെ കയ്പുരസമോര്‍‍ത്തുകൊണ്ട്!

81 comments:

Anonymous said...

Good One------

ദീപു : sandeep said...

വിശാലന്‍ ചേട്ടാ... കലക്കി.
പക്ഷെ ആ “കളരി വിളക്ക് തെളിഞ്ഞതുപോലെ” കൊച്ചുത്രേസ്യ കോപ്പിലെഫ്റ്റ്‌ എടുത്തതല്ലേന്നൊരു ഡൌട്ട്‌...

ഞാന്‍ എപ്പൊഴേ ഓടി :)

RR said...

:)

ശ്രീ said...

ഹ ഹ...
വിശാലേട്ടാ...

പാവം തള്ള വിരലും പിടി കിട്ടാപ്പുള്ളികളുടെ ലിസ്റ്റിലായല്ലേ?

നല്ല കഥ!

Haree said...

ഒരിടവേളയ്ക്ക് ശേഷമുള്ള പോസ്റ്റ്... നിരാശപ്പെടുത്തിയില്ല... അല്ല, ഓണം സ്പെഷ്യലൊന്നുമില്ലേ? കൊടകരയിലെ ഓണവിശേഷങ്ങള്‍... അങ്ങിനെയൊന്നുകൂടി പോസ്റ്റൂന്നേ... :)

ഓണാശംസകളോടെ...
ഹരീ
--

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഓണം പ്രമാണിച്ച് വിശാലേട്ടന്റെ ഓണം സ്പെഷ്യല്‍
പിടികിട്ടാപ്പുള്ളി..

കലക്കി..

:)

Visala Manaskan said...

വായിച്ച് അഭിപ്രായപ്പെട്ടവര്‍ക്ക് നന്ദി.

:) ഓരോ വരിയും ഓരോ കിലോമീറ്ററാണ്. ഒറ്റശ്വാസത്തില്‍ വായിച്ചാല്‍ ആള്‍ തട്ടിപ്പോകുമോ?
വൈകീട്ട് ഞാന്‍ ഒരു വെട്ടിനിരത്തില്‍ നടത്തിയേക്കാം.

കുഞ്ഞന്‍ said...

വി എം ജി..

കൊള്ളാം..

കൊടകര ഓണകഥ വിശാല്‍ജിയില്‍ നിന്ന് ഓണംസ്പെഷ്യലായി പ്രതീക്ഷിക്കുന്നു.

krish | കൃഷ് said...

“വണ്ടി നിര്‍ത്തറാ..”
അതു കലക്കി വിശാലാ..

സുമുഖന്‍ said...

നല്ല കഥ!

Anonymous said...

ഓഫീസിലെ ഗുജറാത്തികളൊട് പിടികിട്ടാപ്പുള്ളിെ കഥ പറഞു ഞാന്‍ വയ്യാതായി. എന്റെ ചിരിവള്ളിയുടെ പിടിവിട്ടുപോയി, അവര്‍ക്കപ്പൊ അറിയണം എന്താ സംഭവംന്ന്‍.

ഫന്റാസ്റ്റിക്‍ വണ്‍!! ഇത് ഓണം റിലീസാണൊ? അതൊ വെറെ പോസ്റ്റൂന്നൊ?

സജി
അഹമ്മദാബാദ്

സാല്‍ജോҐsaljo said...

“ഒരു രണ്ടേ അന്‍പത് കമ്പനിക്കടിച്ച കാല്‍ക്കുലേഷനും മനസ്സില്‍ നടന്നു.“


ഇഷ്ടപ്പെട്ടു.

R. said...

അയ്യോ.... വരാന്‍ ഒരിത്തിരി (വെറും ഒരിത്തിരി) ലേറ്റായി - ദേ പോയി !! :'-(
പൊന്ന് വിശാലേട്ട ചതിക്കല്ലേ... എഴുതിയതൊന്നും വെട്ടിച്ചുരുക്കല്ലേ പ്ലീസ് !!
കുഞ്ഞാടിനേം കൊച്ചുണ്ണ്യേട്ടനേം വെട്ടിച്ചുരുക്കീട്ട് ഒര്‌ എയിമായില്ല.

വെട്ടാതെ പോസ്റ്റ്വോ....? :-(

ജിസോ ജോസ്‌ said...

വിശാലേട്ടാ.... :))

ഏറനാടന്‍ said...

:)

Anonymous said...

ഇതെന്തു പോസ്റ്റ്?

ആശയദാരിദ്ര്യം ആണോ വിശാലമന്‍സ്കാ..?
എന്നാലും ഇത്തിരി കടന്നുപോയി. കമന്റുകള്‍ വായിച്ചിട്ട് അതും ഇത്തിരി കടന്നുപോയതുപോലെ

Anonymous said...

കഴിഞ്ഞ അരമണിക്കൂറായി
15 മുതല്‍ 25 വരെ തങ്കക്കുടങ്ങള്‍ ഇത് വായിക്കുന്നുണ്ട്! എന്ന് അടിയിലുണ്ട്. പാവം തങ്കക്കുടങ്ങള്‍.

ഇതാണ് കൊടകരക്കാരന്റെ രീതിയില്‍ ഒരു ക്യൂരിയോസിറ്റി സൃഷ്ടിക്കല്‍. എന്തായാലും നന്നായി. ഇനി ആ പോസ്റ്റ് വായിച്ചിട്ട് തന്നെ കാര്യം.

Anonymous said...

U are always amazing.Making people laugh and make them wait to know whats going to happen next in each line..I go nostalgic each time I read your blogs.Toooooo good.

I had always been a silent member in your blog.But thought of telling you something this time.For Onam a gaming company from India,gameZindia, has come up with a great idea.An online pookkalam competition.Its too good man and you know what..they give lots of prizes too.The first prize is an IPod Nano.I just made a try.Though far from home,why not atleast attempt putting pookkalam and get a gift if our design is worth enough.:-)And we can send our designs as onam greetings to our beloveds too..So this time no artificial greetings,only handmade ones..

Awaiting your Onam special blog... ;-)

സുനീഷ് said...

വിശാലേട്ടാ....

എവിടെ? എവിടെയാ പിടികിട്ടാപ്പുള്ളി? ഒന്നും കാണുന്നില്ലല്ലോ?

ഉപാസന || Upasana said...

ഇതിലൊന്നുമില്ലല്ലോ. ഞാന്‍ രണ്ട് മൂന്നു തവണ page Refresh ചെയ്തു നോക്കി. ഇല്ല മാറ്റമില്ല. ഇതിനാണൊ ഈ കമന്റുകള്‍...
വീണ്ടും ഒരു നല്ല കഥക്കായി, ആരും പറഞ്ഞിട്ടില്ലാത്ത കഥയുമായി വിശാല്‍ ഭായ് വരുന്നതും കാത്ത് ഞാനിരിക്കുകയാണ്. തിളക്കമുള്ള അകലങ്ങളില്‍ അങ്ങ് ഒരു പൊട്ടായി പ്രത്യക്ഷനാകുന്നതും നോക്കി.
:)
സുനില്‍

ഉറുമ്പ്‌ /ANT said...

:)

മയൂര said...

ബുദ്ധിയുള്ളവര്‍ മാത്രം വായിച്ചോ?? പിടികിട്ടാപ്പിള്ളിയെ പുടികിട്ടീല.... ഹാ....എന്താ കഥ....

Haree said...

ഒന്നൊന്നര ചെയ്തായിപ്പോയി എന്റെ വിശാല്‍ജീ :( എങ്കില്‍ പിന്നെ ആ പോസ്റ്റ് മൊത്തത്തിലങ്ങട് ഡിലീറ്റിക്കൂടായിരുന്നോ? ഇതിപ്പോ ഓരോരുത്തരും വന്ന് ഇതിലൊന്നുമില്ലല്ലോ ... ഇതിനാണൊ ഈ കമന്റുകള്‍ ഇങ്ങിനൊക്കെ ചോദിക്കാന്‍ ഇടയാക്കിയില്ലേ?
--

Sherlock said...

ഇതു “പുധി“ ഒള്ളോര്‍ക്കുമാത്രമേ വായിക്കാന്‍ പറ്റൂ...

അടിപൊളി പോസ്റ്റ്...

[ഇനി ആരും “രാജാവു നഗ്നനാണ് എന്നും പറഞ്ഞു വന്നേക്കരുത്”:) ]

പോക്കിരി said...

“ബു ഹ ഹ ഹ..ഒടുക്കത്തെ അലക്കു...
ചിരിച്ചു മറിഞു...ആ ലാസ്റ്റിത്തെ ലൈന്‍ വായിച്ചു ഞാന്‍ ചിരിചു ചിരിച്ചു മണലു കപ്പി...കോട്ടാ‍്നാണെങ്കി മുഴോനൂണ്ട്”

ഇത്രയും കമന്റ് ഞാന്‍ ആദ്യം തന്നെ ഉണ്ടാക്കിയിട്ടാ വായിക്കാന്‍ നിന്നേ...നൊക്കുമ്മ്ഭോ ദോണ്ടെ ഒരു ചീറ്റിപ്പോയ പടക്കം കടക്കുന്നു...
എന്ഥായാലും ഇതിനെ വെല്ലാന്‍ ഒരോണ പ്പടക്കം ഞ്മ്മ കത്തിക്കും....
പറ്റ്യാ ഒരു ബോംബന്നെ....

myexperimentsandme said...

എല്ലാവരും പോസ്റ്റിന്റെ തലക്കെട്ട് വായിക്കെന്ന്...

“പിടികിട്ടാ‍പ്പുള്ളി” പോസ്റ്റ്. അത് പിന്നിവിടെങ്ങിനെ കാണും. പോസ്റ്റ് ഇവിടുണ്ടെങ്കില്‍ തലക്കെട്ട് “പിടികിട്ടി പുള്ളിയെ“ (സിംഗപ്പൂര്‍ പുള്ളിയല്ല) എന്നല്ലേ വരൂ. അതുകൊണ്ട് ഈ പോസ്റ്റ് തലക്കെട്ടിനെ സാധൂകരിക്കുകയും ന്യായീകരിക്കുകയും കരിക്കുകയും ചെയ്തിരിക്കുന്നു :)

Kalesh Kumar said...

?
എനിക്കൊന്നും മനസ്സിലയില്ല.

ലേഖാവിജയ് said...

ന്താ ദ് മാഷേ,രണ്ടുദിവസം വരാതിരുന്നപ്പോഴേക്കും ഇവിടെ ഇത്ര്യൊക്കെ സംഭവിച്ചോ?വിചാരിച്ചതുപോലെ ഗുമ്മായില്ല എന്നു സ്വയമങ്ങു തീരുമാനിച്ചോ?കഷ്ടമായിപ്പോയി.വല്ലാത്ത നഷ്ടബോധം.

Kumar Neelakandan © (Kumar NM) said...

ഉദാത്തം. മനോഹരം. ഭാവ തീവൃം. തീഷ്ട്ണം. ചിരിച്ചു വയറുകത്തി. ഹ ഹ ഹാ. ഹി ഹി ഹി.

(എന്താ വിശാലാ ശരിക്കും സംഭവിച്ചത്? എന്നെക്കുടി ഈ നാട്ടുകാരനാക്കൂ..)

ആദ്യം എഴുതിയ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കില്‍ അതിന്റെ താഴെ കിടന്നിരുന്ന ഒരു ഡസനോളം കമന്റുകള്‍ കൂടി അങ്ങു ഡിലീറ്റ് ചെയ്യാമായിരിന്നു. ഇതിപ്പോള്‍ കാണുമ്പോള്‍ ആദ്യം വച്ച ഒരു ഡസനോളം കമന്റുകള്‍ ഒരു കോമഡിപോലെ തോന്നുന്നു. ആ കമന്റുകളെ കളിയാക്കാതിരിക്കാനെങ്കിലും അതൊക്കെ ഒന്നു ഡിലീറ്റ് ചെയ്യു ഗുരോ...

ഞാന്‍ ഓടിയില്ല കേട്ടോ. മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ത്രീ ഡബിള്‍ ഫൈവ്.

Satheesh said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “അമ്പാസഡര്‍ ഡീലക്സ് കാറ്, ‘ഡാ‍...’ എന്നൊരു “ ഹൊ ഡാ ന്ന് വിളിക്കുന്ന അമ്പാസഡര്‍ കാറോ കലക്കി.

Visala Manaskan said...

എഡിറ്റി എഡിറ്റി ഞാനിവനെ ഒരു പരുവമാക്കും!

:)

സ്വന്തം പോസ്റ്റ് എഡിറ്റുന്നത് തെറ്റാ??

http://www.theverdictindia.com said...

nannayittundu...

[ nardnahc hsemus ] said...

മൂന്നു കോപ്പികളും വായിച്ചിരുന്നു...
രണ്ടാമത്തെ കണ്ടപ്പോള്‍ ശരിയായില്ലെന്ന് മെയിലില്‍ പറയാമെന്നു കരുതിയിരിയ്ക്കുമ്പോഴാണ്‌ അതും അപ്രത്യക്ഷമായത്‌...
സത്യം പറയാലോ ഇത്‌ ഇപ്പോഴാ നേരെയായത്‌... സൂപ്പര്‍.. ഒരു വെള്ളിയാഴ്ചയുടെ ഗുണം അല്ലേ? :) എനിയ്ക്കും അതു തന്നാ പറയാനുള്ളത്‌.. Take your own time...

കാച്ചികുറുക്കി, പിന്നെ ചൂടുമാറ്റിയിട്ട്‌ ഒക്കെ മതിയണ്ണാ.. we'll wait...

Anonymous said...

VISALA,

KALAKEEDA KANNALI, NEE PINNEYUM KALAKI, NJAN CHIRICHU CHIRICHU ORU PARUVAMAYI...

PINNE INIKERRU KARYAM PARAYANUNDU OOSHAN THAADI VECHA ORU THENDI "KODAKARAPURANAM" COPYADICHU BLOGIL THANNE EZHUNUNDU,VERE PERIL, AA SHAVINE NJAN ADUTHANNE KOLLUM, AVANTE VEEDUM THRISSURENNANEYYE... VAAYIKAN AALE KITTATHA KARANAM AVAN EVIDE THAANE AVANTE ILINJA MONTHA ULLA PHOTO VECHU ABHIPRAYANGAL EZHUTHUNUNDU... SOOKSHIKUKA, ATHRAI ENIKU PARAYANULLU...

BYE

പഥികന്‍ said...

കൊള്ളാം...ഓണശംസകള്‍

Anonymous said...

hi

i had read the deleted version also. i think this version much much better than the one you removed. but you should have the kept the 'double ammai story' which was there in the deleted version. all the other additions are excellent.

now...some other news...my wife is hospitalised in kerala for the last 5 weeks. to escape boredom, i got 19 books delivered to the hospital from d.c. books.
the list include MT, VKN, Malayattoor, T K Padmanabhan, Zacharia, Basheer, Mali (balasahithyam - circus fame), and vishalamanaskan. we had read all the kodakara stories when she was here, but still i ordered the print edition. kodakarapuranam is a big hit in the entire hospital. no one is reading any other book!!! my wife is reading the other books, but many of the MT stories are having sad feelings and whenever my wife feels bit down, she reads one of the kodakara stories. I am not trying to say that you are 'up there', but you are definitely 'some where there'.

wish you all the very best, time will give you the right place in literature, keep the good work going.

waiting for your next puranam!!!


- a hard core vishalan fan

Visala Manaskan said...

ഇതുവായിച്ച് അഭിപ്രായപ്പെട്ട എല്ലാവര്‍ക്കും എന്റെ നന്ദി.

പിന്നെ, 37-ആം കമന്റ്!! അതാണെനിക്ക് കിട്ടിയ ഈ വര്‍ഷത്തെ ‘ഓണസമ്മാനം’.

എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്,

സ്‌നേഹത്തോടെ,
വിശാല മനസ്കന്‍.

Anonymous said...

vishala,

i have seen many malayalam blogs which has taken inspiration from your way of writing, but none of them come even close to 'puranam'. but there had been one exception, this was written by someone who's again from thrissur, from the muthuvara/peramangalam/adattu/elavalli/pavaratty belt. i forgot his blogname and can't locate it anymore. i remember even you commenting on that blog 'chettan alu puliyanu tta...'.

in case you can remember this blog, please reply. i read his blog around 2-3 months ago and had only 3 stories at that time.

A spotless mind said...

വിശാലമനസ്കന്, ഓണാശംസകള്....
-അനൂപ്,സയ്പരസ് [Cyprus](ഇദ് ഏദാ ബായി നാട് എന്ന് സംശയമുണ്ടൊ?)

veloorh said...

enikku vayyay in chirikkaaan

vishaalan chettaaa valary nannayittundu

onaaashamsakal

archana said...

Onasamsakal !

Anonymous said...

i read from starting i think, this edited one is superb, especially the starting.

ONam aaSamsakaL

G.MANU said...

ഹവ്വെവര്‍‌‌‌‌ , അമ്മായി പറഞ്ഞത് മുഴുക്കന്‍ അങ്ങട് വിശ്വസിച്ചിരുന്നില്ലെങ്കില്‍ തന്നെയും മണ്ണമ്പേട്ടയിലെ പങ്കജ് ആക്ഷന്‍ ചേട്ടന്‍ ഞങ്ങളുടെ മനസ്സിലെന്നും ഒരു ആക്ഷന്‍ ഹീറോ തന്നെയായിരുന്നു.

pankaj action...wow...kidilan style mashey

ARYANA said...

ഓണശംസകള്‍, വിശാലാ, ഇത് ആശാന്‍റെ നെഞ്ചത്തു തന്നെ

ARYANA said...

ഓണാശംസകള്‍...
വിശാലാ, ഇത് ആശാന്‍റെ നെഞ്ചത്തു തന്നെ

Sethunath UN said...

"കോട്ടപ്പെട്ടിയില്‍ വിരല്‍ വച്ചടച്ച്, തള്ളവിരല്‍ ഏറെക്കുറെ ബൈക്ക് കയറിയ കശനണ്ടി പോലെയാണിരിക്കുന്നത്. ഹോം ഡോക്ടര്‍ അമ്മയുടെ, ചതവുപ്പയും പച്ചമരുന്നുകളും കൂട്ടി അരച്ച് തേച്ച് പിടിപ്പിച്ച ട്രീറ്റ്മെന്റിനൊന്നും വിരലിന്റെ വിങ്ങലിനെ ശമിപ്പിക്കാനായിട്ടില്ല. താഴെ വിങ്ങുന്ന വിരലും മുകളില്‍ കഴക്കുന്ന ചുമലുമായി അങ്ങിനെ കൂനിന്മേല്‍ കുരു അതിന്റെ മുകളില്‍ ഒരു പോളം എന്ന റോളില്‍ ഞാനിരിക്കുകയാണ്."
"അതെങ്ങിനെ?? അപ്പോള്‍.. അപ്പോള്‍.. ആ മുന്നോട്ടാച്ചലില്‍, ഡാഷ് ബോഡില്‍ അമരേണ്ട എന്ന് വിചാരിച്ച് ഞാന്‍ ഉയര്‍ത്തിപ്പിടിച്ച എന്റെ തള്ളവരില്‍ പങ്കജാക്ഷന്‍ ചേട്ടന്റെ വായില്‍ ...... ഉവ്വോ??"

കഥയിലും പുളുവിലും ചോദ്യമില്ല. എന്നാലും വിശാലാ.. ഈ രണ്ടു ഭാഗങ്ങളും ങ്ങട് .. യോജന്റായോ.... എന്നൊരു സംശം.. ഇത്രെം വിങ്ങുന്ന വിരല്‍ അങ്ങോരുടെ കടവായില്‍ കേറിയിറങ്ങിയിട്ട് ഒന്നുമറിഞ്ഞില്ലെന്നു വെച്ചാല്‍..

പക്ഷേ ങ്ങറെ.. എഴുത്തൊരെഷുത്തു തന്നെന്റെ വിശാലാ. മ്മ ളെക്കൊണ്‍ടു കുട്ട്യാ...കൂടില്ല തന്നെ. നമിച്ചു.

Anonymous said...

visala,

anonymousine manasilayo??? i think he is the author of that blog spot sight, which GAL2C talking abt?

what u think?

Idungan

Anonymous said...

ഓണം അവധിക്ക് ഒരു കൂട്ടുകാരന്റെ തറവാട്ടില്‍ പോയപ്പോള്‍ ‘വേളൂര്‍ കൃഷ്ണന്‍ കുട്ടി‘ എന്ന എഴുത്തുകാരന്റെ ചില പുസ്തകങ്ങള്‍ വായിച്ചു. വിശാലേട്ടന്റെ ശൈലി അങ്ങനെത്തന്നെ മോഷ്ടിച്ചിരിക്കുന്നു വേളൂര്‍ കൃഷ്ണന്‍ കുട്ടി. ഞാന്‍ അത്ഭുതപ്പെട്ടുപോയി.

Snehapoorvam said...

Dear Anonimus,
You are writing a nonsence by comparing Vishal with Vellor Krishnan kutty.Veeloor was a good author and his and Vishals styles are totally dif.
Your sarcasm is chep.
Sharat

Visala Manaskan said...

പ്രിയ സുഹൃത്തേ.

ഹഹഹ... ക്രൂരാ ഞാന്‍ കോപ്പിയടിച്ചൂന്ന്! ല്ലേ?

ഒരു കാര്യം പറഞ്ഞോട്ടേ? ശ്രീ. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയതൊന്നും വായിച്ചതായി എനിക്കോര്‍മ്മയില്ല. അങ്ങിനെ പറയാന്‍ ചമ്മലുണ്ട്. എന്തു ചെയ്യാം. സത്യമതാണ്. വാ‍യനാശീലം എന്നൊരു ശീലം പണ്ടില്ലാത്തതിനാല്‍ പറ്റിപ്പോയതാണ്. ബ്ലോഗില്‍ വന്നതിന് ശേഷമാണ് വായന തുടങ്ങുന്നത്.

ഞാന്‍ ആകെ നിസാ‍രപ്പെട്ട ബുക്കുകളെ വായിച്ചിട്ടുള്ളൂ.

1. രണ്ടാമൂഴം
2. ഖസാക്കിന്റെ ഇതിഹാസം (10-20 തവണ)
3. സമ്പൂര്‍ണ്ണ കൃതികള്‍ -ബഷീര്‍
4. മുന്‍പേ പറക്കുന്ന പക്ഷികള്‍
5. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
6. രണ്ടിടങ്ങഴി
7. പയ്യന്‍ കഥകള്‍
8. വി.കെ.എന്‍. കഥകള്‍
9. പരിണാമം (മുഴുവനായിട്ടില്ല)
10. ഭ്രാന്ത്
11. മനനങ്ങള്‍ നിഗമനങ്ങള്‍
12. ഒരു യോഗിയുടെ ആത്മകഥ
13. മായക്കണ്ണന്‍
14. ഗൌരി
15. കുഴൂര്‍ വിത്സന്റെ പുസ്തകങ്ങള്‍
16. നന്ദു കാവാലത്തിന്റെ നുള്ള്.

പിന്നെ നൂറുകണക്കിന് ബ്ലോഗ് കൃതികള്‍ വായിച്ചിട്ടുണ്ട്. അത്രേ ഉള്ളൂ. സാമ്യത തോന്നിയെങ്കില്‍ അത് മനപ്പൂര്‍വ്വമല്ല എന്ന് തെളിയിക്കാനും സ്വയം ബോധ്യപ്പെടുത്താനുമാണ് ഇത്രയും പറഞ്ഞത് (കട്:ചിത്രം)

:)

Snehapoorvam said...

Dear Anonimus,
Your comparison of Visahl with Vellor is cheap by its sarcasm.
Yes. Veellor was a good writer.But Vishal has a superb style.
Take care

Anonymous said...

Visaletta,

Anonymousinte puthiya kandu pidutham "asooya mathram". I have read almost all the books of Velloor k.kutty". His style is completely different. Vishaljiyude Style V.K.N nte aduthu varum, but orikalum copy alla. Anonymous should stop this dirty work.

Shabu

ഉപാസന || Upasana said...

വിശാല്‍ ഭായിക്ക് കോപ്പിയടിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല അന്നോണി, എനിക്ക് മാത്രമല്ല പലര്ര്ക്കും. വേളൂരിന്റെ ക്രുതികലള്‍ ഞാനും വായിച്ചിട്ടില്ല. അതു കൊണ്ട് ഒന്നും തീര്‍ത്തു പറയാനും സാധിക്കുന്നില്ല.
ഓ. ടോ: പണ്ട് അഴീക്കോടും വീരനും തമ്മില്‍ പൂര അടി. “തത്ത്വമസി” യുടെ പേരില്‍. അപ്പോ പ്രസഗം എന്നത് ജീവിതകലയാക്കിയെടുത്ത അഴീക്കോട് സാര്‍ പറഞ്ഞു “വേദങ്ങള്‍ നാലേണ്ണമാണെന്ന് മാക്സ് മുള്ളര്‍ പറഞ്ഞെന്നു വച്ച് അഞ്ചെണ്ണമുണ്ടെന്ന് എനിക്ക് പറയാന്‍ പറ്റ്വോ” . തികച്ചും ന്യായം. (വേറേം ഒന്ന് പറഞൂ അഴീക്കോട് സാര്‍. അത് ഒരു മോശം കമന്റ് ആണ്, ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല, ഈ പോസ്റ്റുമായി യാതൊരു ബന്ധവും അതിനില്ല എന്നത് വേറെ കാര്യം). ഡിയര്‍ അന്നോണീ, താങ്കള്‍ തെറ്റു തിരുത്തുമല്ലോ..
:)
സിമ്പിള്‍ ആയ ഒരു വിഷയം ആവുന്നത്ര വലിച്ചു നീട്ടി പറഞ്ഞിരിക്കുന്നു(അതൊരു കഴിവായിട്ടാണ് ഞാന്‍ എടുക്കുന്നത്, കഴിവുകേടായല്ല.) ഹ്യൂമര്‍ ഒക്കെ കലര്‍ത്തി. നന്നായിട്ടുണ്ട്. മുന്‍ പോസ്റ്റിന്റെ അത്രയുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ മൌനിയാണ്. വിശാല്‍ ഭായ് ഒരു അക്ഷയ പാത്രമൊന്നുമല്ലല്ലോ എന്ന് ഓര്‍ത്ത് അശ്വസിക്കുന്നു.
ആശംസകള്‍...
:)
സുനില്‍
സുനില്‍

Sethunath UN said...

അത് ആ അനോണിയുടെ വെറും വിഭ്രാന്തി മാത്രം വിശാലാ. വിട്ടുകള!

അരവിന്ദ് :: aravind said...

വിയെമ്മേയ്!
ചിരിപ്പിച്ച് പണ്ടാരടക്കിക്കളഞ്ഞൂ!!
ഓണത്തിനും ഇന്നും എനിക്ക് പരീക്ഷ ആയിരുന്നു. പ്രൊഫസറ് ഓണം പ്രമാണിച്ച് ന്റെ പേപ്പറില്‍ ഓണപ്പൂക്കളം മിക്കവാറും തീര്‍ക്കും.അതിന്റെ ആ ഡെസ്പില്‍ ഇരുന്നപ്ലാ ഈ പോസ്റ്റ്..
മനസമാധാനായി ഒന്നു ഡെസ്പടിച്ചിരിക്കാനും സമ്മതിക്കൂലേ? :-)

ഇത് അമറന്‍ സാതനം. നല്ല ക്ലൈമാക്സ്. ആ കാര്‍ക്കി തുപ്പല്‍ ലണ്ടന്‍ വിശേഷത്തില്‍ എന്റെ വലിയമ്മ തുപ്പ്യത്രേം ആയോ?

ഓഫ് :
ഡു യു ക്നോ സംതിംഗ്? എന്താന്നറിയില്ല, പലപ്പോളും ആ പണ്ട്ത്തെ അക്രത്തിന്റെ ഹട്ടയാത്ര മനസ്സില്‍ കയറി വന്ന് ചിരിപ്പിക്കുന്നു. "പായിജാന്‍. ഞാനിപ്പോ ഹട്ട ഒമാന്‍ റോഡിലാണുള്ളത്" എന്ന ഡയലോഗ് ആ ലോറിക്കടിയില്‍ നൂറേ നൂറില്‍ പോകുമ്പോള്‍..ഹഹഹ..ക്ലാസിക് ക്ലാസിക്.

ങ്ങളൊരു പ്രതിഭാസം തന്നെ. :-)

Anonymous said...

അനോണി പറഞ്ഞത്‌, ആരും വായിച്ചില്ലെ? അയാള്‍ പറയുന്നത്‌ വിശാലന്റെ ശൈലി വേളൂര്‍ കോപ്പി ചെയ്തിരിയ്ക്കുന്നു എന്നല്ലെ? അല്ലാതെ വിശാലന്‍ കോപ്പിയടിച്ചു എന്നല്ലല്ലോ?

Visala Manaskan said...

ഡിസ്കൊ ബോയ് ചുള്ളാ.... എന്നെയങ്ങ് മരി!

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വേളൂരിന്‍റെ ശൈലി കുറേക്കൂടി ചടുലമാണന്നാണെനിക്കു തോന്നിയിട്ടുള്ളത്. സാദ്യശ്യം തോന്നുന്നത് സ്വാഭാവികം മാത്രം.

neermathalam said...

vishaleetoo...daive...

Enikku aduthirikkanavanthe karyam ortha...sangadam varum...
malayalam vayikkan ariyilla...pavam...

kalakkan post....pinne...ee anonyikalkku...marupadi..ezhuti vilapettatum allathathumaya time..waste cheyyallle....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുത്തന്‍‌ചിറയില്‍ നിന്ന് മൂന്നുമുറിയിലുള്ള എന്റമ്മായീടെ വീട്ടീ പോണംന്ന് തോന്നിയാ പിന്നെ ബസ്സു കയറി ഒറ്റ പോക്കാ .. എങ്ങിനെ പോയാലും കൊടകര കൂടിയല്ലാതെ പോകാന്‍ പറ്റില്ല. കൊടകര കവലയില്‍ നിന്നൊരു ചായയും ഉണ്ടന്‍ പൊരിയും കഴിച്ച് വരുമ്പോഴേക്കും ബസ്സ് സ്റ്റോപ്പില്‍ വെള്ളിക്കുളങ്ങരക്കുളള ബസ്സും കാത്ത് ഒരു പാടു പേരുണ്ടാവും. ഇടിച്ചു കയറിയാല്‍ ഇരിക്കാന്‍ സീറ്റു കിട്ടും. സീറ്റിലിരുന്ന് കുളിര്‍ കാറ്റേറ്റ് കൊടകരയില്‍ നിന്നു മടങ്ങുന്നവരുടെ സംസാരം കേട്ട് ഇരിക്കാന്‍ ബഹു രസം. കൊടകര പുരാണത്തിന്റെ വരികളിലൂടെ നീങ്ങുമ്പോള്‍,അമ്മായിയുടെ വീട്ടിലേക്കുള്ള ബസ്സിലിരിക്കുകയാണെന്നേ തോന്നൂ. വല്ലാത്ത നൊസ്റ്റാള്‍ജിയാ

Kumar Neelakandan © (Kumar NM) said...

വിശാലാക്ഷാ.....

ഈ പോസ്റ്റ് എഡിറ്റിങ് ടേബിളില്‍ കിടന്നു നിലവിളിക്കുന്ന സമയത്ത് ഇവിടെ വച്ചിരുന്ന ബോര്‍ഡ് വായിച്ച് ഒരു കമന്റ് മുകളില്‍ പതിച്ചിരുന്നു. പിന്നെ ഇന്നാണ് വന്നു വായിക്കാനായത്. നല്ല നര്‍മ്മം. അടുത്ത പുസ്തകത്തിനു ഒരു കഥകൂടിയായി എന്നു ചുരുക്കം.

സന്തോഷത്തോടെ കുമാര്‍

Anonymous said...

Bhranthu vayichittundu alle, Kochu Kallaaa...

Pandu 9th standardil padikkumbo, libraryil ninnu aa book eduthu madiyil thirukaan petta paadu - mahabharatham polathe book alle!!!

Pamman rules...hahahaha

താമരക്കുട്ടന്‍... said...

വിശാലേട്ടാ!!

നമ്മളെല്ലാവരും നിസ്സാരമെന്നു കരുതുന്ന, നമ്മുടെ ജീവിതതിലെ ചില നിമിഷങളെ, നിരീക്ഷ്ണ പാഠവവും, മനോഹരമായ ശൈലിയും ആയുധമാക്കി മറ്റുള്ള്വരുടെ മുന്നില്‍ പ്രദര്‍ശിക്കുമ്പോള്‍, അത് അവരില്‍ എന്തെങ്കിലും വികാരം ഉളവാക്കുന്നുണ്ടെങ്കില്‍ (അത് സന്തോഷമാവാം, സങ്കടമാവാം, ദേഷ്യമാവാം, സ്നേഹമാവാം)അവിടെയാണ് ഒരു എഴുത്തുകാരന്റെ വിജയം എന്നു ഞന്‍ കരുതുന്നു. അന്നോണിയുടെ കമന്റൂം ആ രീതിയില്‍ തന്നെ എടുത്താല്‍ മതി (ബ്ലോഗ്ഗ് വായിച്ചത് കൊണ്ടല്ലേ സാമ്യം തോന്നിയത്?). വിമര്‍ശനവും ഒരുതരം പ്രോത്സാഹനമാണ്. അന്നോ!! നീ വിമര്‍ശെടാ!ഒപ്പം, വരുന്ന എല്ലാ ബ്ലോഗ്ഗും വായിച്ച്, വിമര്‍ശ്ശിച്ച്, നീ അക്ഷരകേരളത്തിനു ഒരു മുതല്‍ക്കൂട്ടാകട്ടേ എന്നു ഞാന്‍ ആശംസിക്കുന്നു. വിശാലേട്ടാ!! ഞാന്‍ മനസ്സുതുറന്നു പറയട്ടേ എനിക്കു ഭായിയോട് അസ്സൂയയാണ്!! എവിടെ നിന്നു വരുന്നു ഈ ഉപമകള്‍?

സ്നേഹപൂര്‍വ്വം,

താമരക്കുട്ടന്‍.......

N:B, അക്ഷരത്തെറ്റുകണ്ടേക്കാം,ക്ഷമിക്കുക.

Shades said...

Waiting for an "ONAM VISHESHAL PRATHI" from you...!

Anonymous said...

ഒരിക്കല്‍‌‌‌‌‍ പറപ്പൂര്‍ പോയി മടങ്ങും വഴി, മനസ്സില്‍ ‘രാഗം v/s ഗിരിജ‘ ഡിലൈമയുടെ വിസ്താരം നടക്കുമ്പോള്‍, സ്കൂള്‍പിള്ളാരെ കയറ്റിയ ഓട്ടോ പോലെയിരുന്ന വണ്ടിയിലേക്ക് രണ്ടാതൊരു ചിന്തക്ക് മെനക്കെടാതെ, ഒരു രണ്ടേ അന്‍പത് ഇമ്മടെ പോക്കറ്റില്‍ തന്നെ കിടക്കും‘ എന്നും വിചാരിച്ച് വണ്ടിയിലേക്ക് കയറി

Satheesh Haripad said...

ഇത്തവണ കൊടകര വഴിയാണ് നാട്ടില്‍ പോയത്.സ്ഥലം കണ്ടപ്പോഴേ വിശാലേട്ടന്റെ പുരാണങ്ങളും കഥാപാത്രങ്ങളുമൊക്കെ മനസ്സില്‍ മിന്നിതെളിഞ്ഞുപോയി. അത്രയ്ക്ക് നാമെല്ലാവരും കൊടകരയുമായി അടുത്തുപോയിട്ടുണ്ടല്ലൊ.
എന്തായാലും വിശാലേട്ടന്റെ പുതിയ കഥയും കലക്കിയിട്ടുണ്ട്. ഒരു ഓണപ്പുരാണമായിരുന്നു ഇത്തവണ പ്രതീക്ഷിച്ചത്. അത് ഉടന്‍ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.‍

Anonymous said...

suparrrrrr!!!

Kaippally said...

രസിച്ചു.

tk sujith said...

വിശാലനെഴുതുന്നതുപോലെ ഒറിജിനല്‍ ആയ നര്‍മ്മം ഈയടുത്തൊന്നും മുഖ്യധാരയില്‍ ആരും എഴുതിക്കണ്ടിട്ടില്ല.ഈ സിദ്ധി അപൂര്‌വ്വം.........

മുസ്തഫ|musthapha said...

ആ നുണച്ചില്‍ ശരിക്കും രസിച്ചു :)

വിനുവേട്ടന്‍ said...

ഒരു സുഹൃത്ത്‌ എന്റെ ബ്ലോഗിനെ കുറിച്ച്‌ ഇവിടെ സൂചിപ്പിച്ചു കണ്ടു ... അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി ... അഡ്രസ്‌ താഴെ കൊടുക്കുന്നു ... അടുത്ത ആഴ്ച ഒരു പോസ്റ്റ്‌ പ്രതീക്ഷിയ്ക്കാം ...

http://thrissurviseshangal.blogspot.com/

സൂര്യോദയം said...

വിശാല്‍ജീ.. വായിയ്ക്കാന്‍ വൈകിപ്പ്പോയി... അവസാന ഭാഗം വായിച്ച്‌ ഓഫീസിലിരുന്ന് ചിരിച്ചത്‌ എല്ലാവരും കണ്ടു...

MineOwn.. said...
This comment has been removed by the author.
Anamika said...

VISALETTAN,
NJAN ADUTHAYIDAKKANU BLOG LOKAM AAYI PARICHAYAPEDUNNATHU. KODAKARAPURANATHINTE ELLA LEKHANANGALUM VAYICHU. NJAN IPPOL ITHINU ADDICT ANU. RAVILE OFFICIL VANNU NET CONNECT CHEYTHU VAYIKKUM. DIVASAM CHIRIYODE THUDANGAMALLO!! PINNE MOOD OFF AYALUM ITHU THANNE MARUNNU. ARIYAVUNNA ELLAVARKUM LINK AYACHU KODUTHU.

KODAKARA IPPOL ENIKKU SUPARICHITAM ANU, PINNE KURE NALLA MANUSHYARUM. NINGALUDE SENSE OF HUMOUR SAMMATHICHU THANNIRIKKUNU.

EXPECTING MORE & MORE KODAKARA KATHAKAL. I WILL BE A REGULAR VISITOR FOR PURANAM.

GOOD LUCK

Unknown said...

hilarious....

Mash..

Dr. T. Githesh said...

Nice. Pitikittaappulli sukumaarakkuruppinte kaaryam orthupoyi. Ishtanum oru car aanallo upayogichathu.

ܔܔആഷി™๏̯͡๏ said...

ഹ ഹ...

johnny said...

aipoli

Anonymous said...

super ..............

Agish said...

Chirichu chirichu mannu kappi ...

Thank you for posting this .....