Thursday, March 22, 2007

മഴവില്‍ക്കാവടി

ആനന്ദപുരത്തെ എന്റെ അച്ചാച്ഛനും അമ്മാമ്മക്കും വയസ്സ്‌ എണ്‍പത്‌ പിന്നിട്ടതിന്‌ ശേഷം സ്വതവേ ഞാനങ്ങിനെ ആനന്ദപുരത്ത്‌ രാത്രി തങ്ങാറില്ല. വേറെ ഒന്നും കൊണ്ടല്ല. ഈ പാതിരാത്രി മരണ അറിയിപ്പും കൊണ്ട്‌ പോകല്‍ വല്യ സുഖമുള്ള ഏര്‍പ്പാടല്ലേയ്‌!

ഒരു പത്തുപതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു ഒരു സന്ധ്യാനേരം.

ആനന്ദപുരത്തെ, മാപ്രാണം ബണ്ടിന്റെ സൈഡില്‍ നിന്ന് ഡ്യൂട്ടികഴിഞ്ഞ്‌ അമേരിക്കയിലേക്ക്‌ പോകാന്‍ തയ്യാറായി പെട്ടി കെട്ടുകയായിരുന്ന സൂര്യഭഗവാന്‍ താഴെ;

'എന്റെ പൊന്നാങ്ങള പോയേ!!!' എന്നൊരു കരച്ചില്‍ കേട്ട്‌, നോട്ടം ഒരു സെക്കന്റ്‌ താഴേക്ക്‌ ഫോക്കസ്‌ ചെയ്തു.

ആ കരച്ചിലിന്റെ പ്രകമ്പനത്തില്‍ ആ പ്രദേശത്തെ പ്ലാവുകളിലും മാവുകളിലും ചേക്കേറിയ കമ്പ്ലീറ്റ്‌ കാക്കകളും കൊക്കുകളും കൂട്‌ വിട്ട്‌ പറന്നുയര്‍ന്നു, ഒരു റൌണ്ടടിച്ച്‌ ഒന്നപ്പിയിട്ട്‌ തിരിച്ച്‌ കൂട്ടിലിറങ്ങി. നാല്‌ പഴുക്ക പ്ലാവിലയും രണ്ട്‌ മാവിലയും കൊഴിഞ്ഞുവീണു.

'മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ...പുവര്‍ ബോയ്‌' എന്ന് പറഞ്ഞ്‌ അധികം സമയം കളയാതെ സൂര്യഭഗവാന്‍ സ്പോട്ടില്‍ നിന്ന് സ്ലോവ്‌ലി ഏന്റ്‌ സ്റ്റെഡിലി പടിഞ്ഞാട്ടുമുറിയിലെ തെങ്ങിന്‍ കൂട്ടങ്ങളൂടെ പിറകിലേക്ക്‌ മറഞ്ഞു.

അന്നാ കരച്ചില്‍ കരഞ്ഞത്‌, അല്ലെങ്കില്‍ കരച്ചിലിന്റെ ഉറവിടത്തിന്റെ ഉടമ എന്റെ അച്ചാച്ഛന്റെ മൂത്ത ചേട്ടന്‍ 'ശങ്കരന്‍ ഞാഞ്ഞ' യുടെ ഇരട്ടസഹോദരി കല്യാണി അമ്മാമ്മയായിരുന്നു.

അതായത്‌ അമ്മാവന്റെ വീടിന്റെ നാല്‌ വീടപ്പുറത്ത്‌ വീടുള്ള 'ശങ്കരന്‍ ഞാഞ്ഞ' എന്ന എന്റെ വല്യച്ചാച്ഛന്‍ കാലം ചെയ്തിരിക്കുന്നു!'

കല്യാണിയമ്മാമ്മ കരഞ്ഞതില്‍ തെറ്റു പറഞ്ഞുകൂട. സംഗതി ഇച്ചിരി സങ്കടം കൂടും. ഒരു പത്തെണ്‍പത്തഞ്ച്‌ കൊല്ലക്കാലം ഒരുമിച്ച്‌ മിണ്ടിയും പറഞ്ഞും ഇറയത്ത്‌ മുറുക്കിത്തുപ്പിയും ആട്ടിന്‍ കാല്‌ കഷായവും അതിന്റെ പീസും 50:50 അടിച്ച്‌ കഴിഞ്ഞോരല്ലേ?

വാട്ടെവര്‍ ഇറ്റ്‌ ഈസ്‌, നമുക്ക്‌ പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

'മുത്രത്തിക്കര ധന്യയില്‍ ഇന്ന് മഴവില്‍ക്കാവടിയാടാ.. ഇന്ന് സെക്കന്റിന്‌ നമുക്ക്‌ പോകാടാ' എന്ന സുഗതന്‍ ചേട്ടന്റെ മോഹന വാഗ്ദാനത്തില്‍ വശംവദനായിട്ടാണ്‌ നാലുമണിയുടെ കപ്പികുടി കഴിഞ്ഞ്‌ 'പന്നിയൂര്‍ 1' കുരുമുളുക്‌ കൊടി സൈക്കിളിന്റെ കാരിയറില്‍ വച്ച്‌ മര്യാദക്ക്‌ തിരിച്ചുപോരേണ്ട ഞാന്‍, രാത്രി തങ്ങാമെന്ന് തീരുമാനിച്ചത്‌. സമയ ദോഷം അല്ലാതെന്ത്‌ പറയാന്‍.

പക്ഷെ, അയല്‍പക്കത്ത്‌ ശങ്കരന്‍ ഞാഞ്ഞ, നരകാസനസ്ഥനാവന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കഴിഞ്ഞ്‌, പഴുത്ത്‌ തുടുത്ത്‌ തൊട്ടാന്‍ വീഴുന്ന കശുമാങ്ങ പോലെ കിടക്കുകയാണെന്ന് നമ്മളറിഞ്ഞോ?

ലഡു പീസ്‌ കിടക്കുന്നത്‌ കണ്ടിട്ട്‌ മറ്റു ഉറുമ്പുകളോട്‌ ഈ ഇന്‍ഫോര്‍മേഷന്‍ പാസ്‌ ചെയ്യാന്‍ പാഞ്ഞ്‌ നടക്കുന്ന ജോനോനുറുമ്പുകളെപ്പോലെ, ഞങ്ങള്‍ ഏരിയ തിരിച്ച്‌ സംഘങ്ങളായി പിരിഞ്ഞ്‌ വല്യ അച്ചാച്ഛന്‍ ദിവംഗതനായ വിവരം അറിയിക്കാന്‍ ബൈക്കിലും ഓട്ടോയിലുമായി പലവഴിക്ക്‌ പിരിഞ്ഞു.

മൂത്രത്തിക്കരയിലെ വെല്യമ്മേടെ വീട്‌, ചങ്ങാലൂരത്തെ വെല്ല്യമ്മേടെ വീട്‌, ചാലക്കുടിയിലെ വല്യമ്മേടേ വീട്‌, പിന്നെ കൊടകരത്തെ എന്റെ വീട്‌ എന്നിങ്ങനെ 4 സ്ഥലത്ത്‌ പറയാനുള്ള ഉത്തരവാദിത്വം എനിക്കായിരുന്നു.

അങ്ങിനെ മഴവില്‍കാവടി കാണാന്‍ പോകാന്‍ ഏര്‍പ്പാട്‌ ചെയ്ത ഓട്ടോയില്‍ മരണ അറിയിപ്പുമായി ഞാന്‍ പോയി. കൂട്ടിനൊരു പൊടി പയ്യനേയും ഒരു ടോര്‍ച്ചും കൊണ്ട്‌.

വല്യമ്മയുടെ വീട്ടിലെത്തിയപ്പോള്‍, വീട്ടില്‍ വല്യമ്മയില്ല. വല്യമ്മ മക്കളെയും മക്കടെ മക്കളേയും കൊണ്ട് 'മഴവില്‍കാവടി' കാണാന്‍ ധന്യയില്‍ പോയിരിക്കുകയാണെന്ന് വല്യച്ഛന്‍ പറഞ്ഞറിഞ്ഞു. ബെസ്റ്റ്. എന്തായാലും വിവരം അറിയിക്കാതെ പോവരുതെന്ന് പറഞ്ഞതനുസരിച്ച്‌ വണ്ടി നേരെ ധന്യയിലേക്ക്‌ വിട്ടു.

തീയറ്റര്‍ ഹൌസ്‌ ഫുള്‍. സൂചി കുത്താനിടമില്ല. വല്യമ്മ എവിടെയിരിക്കുന്നെന്ന് കരുതിയാ ഞാന്‍ കണ്ടുപിടിച്ച്‌ വിവരം അറിയിക്കുക?

ഞാന്‍ എന്റെ കമ്പ്ലീറ്റ്‌ ബുദ്ധിയും ഘട്ടം ഘട്ടമായി ഉപയോഗിക്കാന്‍ തന്നെ തീരുമാനിച്ചു.

പാരമ്പര്യമായി ഞങ്ങള്‍ ചാരുബെഞ്ചിന്റെ ആളുകളായതിനാല്‍ ഞാന്‍ സി ക്ലാസ്‌ ഡിവിഷനില്‍ ചെന്ന് വാതില്‍ തുറന്നു.

കൃഷ്ണന്‍ കുട്ടി നായര്‍ ശരീരത്തില്‍ മുഴുവന്‍ എണ്ണ തേച്ച്‌ പിടിപ്പിച്ച്‌, പുഷപ്പ്‌ എടുക്കുന്ന സീന്‍!

തിയറ്ററില്‍ മൊത്തം പൊട്ടിച്ചിരിയുടെ വെടിക്കെട്ട്‌. ആ സീനും ചിരിയും മിസ്സാക്കാന്‍ എനിക്കും മനസ്സുവന്നില്ല. കുറച്ച് നേരം കണ്ടിട്ട് തന്നെ കാര്യത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ചു. ഞാന്‍ തിയറ്ററിന്റെ പനമ്പ്‌ കൊണ്ടുണ്ടാക്കിയ, ചിതല്‌ കയറാതിരിക്കാന്‍ കരിയോയില്‍ തേച്ച ചുമരില്‍ ടച്ച്‌ ചെയ്യാതെ നിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ സ്ഥലകാലബോധമുണ്ടാവുകയും, വന്നകാര്യം നടത്തുവാനായിക്കൊണ്ട് സീറ്റ്‌ ബൈ സീറ്റായി ഞാന്‍ ഇരുട്ടാണെങ്കിലും വല്യമ്മയുടെ തലയുടെയും മുടിക്കെട്ടിന്റെയും ആ ഒരു രീതി വച്ച്‌ വല്ല്യമേ തിരഞ്ഞു. ഒരുപാട്‌ വല്യമ്മമാരെ അവിടെ കണ്ടു. പക്ഷെ, നമ്മുടെ വല്ല്യമ്മയെ മാത്രം കണ്ടില്ല.

അവസാനം അടുത്ത ട്രൈ എന്ന നിലക്ക്‌ ഞാന്‍ പതുക്കെ ഒന്ന് കൂക്കി വിളിക്കാന്‍ തീരുമാനിച്ചു.

'വല്ല്യമ്മേയ്‌...വല്ല്യമ്മേയ്‌... ഇത്‌ ഞാനാ കൊടകരേലെ...' ഒരു അനക്കവുമില്ല.

തുടര്‍ന്ന് ഞാന്‍ ഓരോരോ സീറ്റും അരിച്ച്‌ പെറുക്കി ടോര്‍ച്ചടിച്ച് ആളുകളെ ചെക്ക്‌ ചെയ്ത്‌ അവസാനം എന്റെ വല്യമ്മയെ കണ്ടുപടിച്ചു.

മരണ അറിയിപ്പ്‌ കൊണ്ടുപോകുമ്പോള്‍ ആള്‌ പടമായെന്ന് പറയാന്‍ പാടില്ലല്ലോ. അതുകൊണ്ട്‌,

'ശങ്കരന്‍ വല്യച്ചാച്ഛന്‌ കുറച്ച്‌ സീരിയസ്സാ..വല്യമ്മ വേഗം പോരണം' എന്ന് വിഷയം ഒന്ന് ഡെയില്യൂട്ട്‌ ചെയ്ത്‌ അവതരിപ്പിച്ചു.

ഞാനിത്‌ പറഞ്ഞതും, വല്യച്ചാച്ഛന്‍ ആള്‍റെഡി ആവാവുന്നതിതിന്റെ മാക്സിമം സീരിയസ്സായാണ്‌ കിടന്നിരുന്നതെന്ന് അറിയുമായിരുന്ന വല്ല്യമ്മ, 'ആള്‌ ഗോളായി' എന്ന് മനസ്സിലാക്കുകയും എന്റെ എല്ലാ കാല്‍കുലേഷനും തെറ്റിച്ചുകൊണ്ട്‌ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ പരിസരം മറന്ന് ഒറ്റ ക്കരച്ചില്‍.

'എന്നെ ശങ്കരന്‍ ഞാഞ്ഞ പോയേ..!!!' എന്നും പറഞ്ഞ്‌.

'ശങ്കരന്‍ ഞാഞ്ഞ പോയെന്ന്' പറഞ്ഞത്‌ 'തങ്കത്തിന്റെ മാല പോയേ' എന്നോ മറ്റോ ആണ്‌ മറ്റുള്ളവര്‍ കേട്ടത്‌ എന്നാ തോന്നുന്നത്‌. തീയറ്ററിലെ ആണുങ്ങളെല്ലാവരും എണീറ്റ്‌ പിറകിലോട്ട്‌ നോക്കി നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍ നിന്ന് 'പിടിക്കടാ അവനേ' എന്ന് കേട്ട പോലെ എനിക്ക്‌ തോന്നി.

പിന്നെ ഒരു സക്കന്റ്‌ സമയം പോലും ഞാന്‍ വെയ്സ്റ്റ്‌ ചെയ്യാതെ, കിട്ടാവുന്ന സ്പീഡില്‍ എക്സിറ്റ്‌ എന്നെഴുതിയ ഡോര്‍ നോക്കി പുറത്തേക്ക്‌ നടന്നു.

തെറ്റിദ്ധാരണയുടെ പുറത്ത്‌ ആളുകള്‍ ഓടിവന്ന് എന്റെ കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ടുകൈ കൊണ്ട്‌ ഇടിച്ചിട്ട്‌, സത്യാവസ്ഥ മനസ്സിലാക്കുമ്പോള്‍ 'സോറി. പോട്ടേ സാരല്യ' എന്ന് പറഞ്ഞാല്‍ ഇടിച്ചവരുടെ മനോവിഷമം മാറുമായിരിക്കും. പക്ഷെ, എന്റെ പുറം കഴപ്പ്‌ മാറുമോ?'

അങ്ങിനെ, എനിക്ക്‌ പിറകിലായി‍ വല്യമ്മയും, ആള്‍ക്ക്‌ പുറകിലായി വല്യമ്മയുടെ പെണ്മക്കളും കൊച്ചുമക്കളും വരിവരിയായി പുറത്തേക്ക്‌ വന്നു.

‘ചെങ്ങാലൂരുള്ള വല്യമ്മ വീട്ടില്‍ തന്നെ ഉണ്ടാവണേ എന്റെ കര്‍ത്താവേ ' എന്ന പ്രാത്ഥനയോടെ ഞാന്‍ ഓട്ടോയില്‍ കയറി.

82 comments:

Anoop said...

vishaalettaaa.......... njan kannil enna ozhichu kaathirikkuvarirunnu.. oduvil puthiyathu ezhuthiyallo... thanks..
njan vaayichilla vayikkan pone ullu.. athinu munpe comment ezhutham ennu vechu... aadyathe comment enta vaka aavatte...

Anoop said...

വിശാലേട്ടാ......... കിടിലന്‍........

കണ്ണൂരാന്‍ - KANNURAN said...

നന്നായീന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും.. കിടിലന്‍.. ചിരിച്ചു കുടലുകീറി...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചെങ്ങാലൂരുള്ള വല്യമ്മയ്ക്ക് അന്ന് വീട്ടിലിരിക്കാന്‍ തോന്നീത് മോശമായിപ്പോയി...

ഈ പോസ്റ്റിന്റെ സൈസ് കണ്ടിട്ട്. പിറകേ വലുതെന്തോ വരാനുണ്ടെന്ന ഒരു തോന്നല്‍

സുല്‍ |Sul said...

വിശാലന്റെയൊരു മഴവില്‍കാവടി കാണാന്‍ പോക്ക്. ഇവിടെയൊരുവന്‍ ഒരു സിനിമ കാണാന്‍ പോയതെഴുതിയതിന് ഇനി കേള്‍ക്കാത്ത തെറിയൊന്നുമില്ല.

ഏതായാലും അവിടന്ന് രക്ഷപെട്ടല്ലോ അടിയൊന്നും തടയാതെ. സൂര്യഭഗവാന്റെ കൃപ. കിടിലന്‍ കേട്ടോ. വിശാല്‍ പഴയഫോമിലേക്ക്...

-സുല്‍

Rasheed Chalil said...

'സോറി. പോട്ടേ സാരല്യ' എന്ന് പറഞ്ഞാല്‍ ഇടിച്ചവരുടെ മനോവിഷമം മാറുമായിരിക്കും. പക്ഷെ, എന്റെ പുറം കഴപ്പ്‌ മാറുമോ?'

വിശാലേട്ടാ... :)

കണ്ണൂസ്‌ said...

കുറേക്കാലമായി വിശാലന്റെ പോസ്റ്റില്‍ ഒരു കമന്റ്‌ ഇട്ടിട്ട്‌. എന്തായാലും ഇത്തവണ അതിന്റെ കുറവ്‌ നികത്തട്ടേ.

ശരിക്കും ചിരിച്ചു ഞാന്‍. പ്രത്യേകിച്ച്‌ അമേരിക്കക്ക്‌ പോകാന്‍ പെട്ടി കെട്ടുന്ന സൂര്യനെ ഓര്‍ത്ത്‌.

85 വയസ്സ്‌ വരെ 50:50 അനുപാതത്തില്‍ ജീവിച്ച ആങ്ങള-പെങ്ങളമാരുടെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്ന ഒരു നുറുങ്ങ്‌.

എന്റെ വീടിനടുത്തും ഉണ്ടായിരുന്നു ഇതു പോലൊരു സഹോദരര്‍. മൂത്തത്‌ അമ്മിണി അമ്മാമ്മ. വയസ്സ്‌ 85. തൊട്ടു താഴെ അപ്പു മാമ. വയസ്സ്‌ 83. മകനെക്കൊണ്ട്‌ കാര്യമായ ഉപകാരം ഒന്നും ഇല്ലാത്തതു കൊണ്ട്‌ മരുമകള്‍ അരിഷ്ടിച്ചു പിടിച്ച വാങ്ങിയ പശുവിന്റെ പാല്‍ സമീപ വീടുകളില്‍ എത്തിക്കുന്നത്‌ അമ്മാമ്മയുടെ ചുമതല. അമ്മാമ്മക്ക്‌ 3 പൊടികള്‍ പേരക്കുട്ടികളായിട്ട്‌. അപ്പുമാമ ക്രോണിക്ക്‌ ബാച്ചലര്‍.

ഒരുദിവസം ഇതു പോലെ പാലും കൊണ്ടു വന്നപ്പോള്‍ അമ്മാമ്മ പറഞ്ഞു "ചെക്കന്‌ തീരെ വയ്യടാ. ഒന്ന് ഡോക്ടറെ വിളിച്ചോണ്ട്‌ വരുമോ". (അന്നൊക്കെ നാട്ടില്‍ ഡോ. ഹോം ഡെലിവറി ഉണ്ട്‌.). അമ്മയും പറഞ്ഞു ഒന്ന് സഹായിക്കടാ എന്ന്. ക്രിക്കറ്റ്‌ കളിക്കാന്‍ പോവാന്‍ നാലു മണിയാവുന്നതും കാത്തിരിക്കുകയായിരുന്ന ഞാന്‍ മനസ്സില്‍ പ്രാകി. എന്നാലും എന്തെങ്കിലും ആവട്ടെ, നാലഞ്ച്‌ വയസ്സുള്ള ഒരു ചെക്കനല്ലേ എന്ന് വെച്ച്‌ ആലത്തൂര്‌ പോയി ശിശുരോഗ വിദഗ്‌ദനെ തന്നെ വിളിച്ചു കൊണ്ടു വന്നു. അമ്മിണി അമ്മാമ്മയുടെ വീട്ടിലെത്തി ഞാന്‍ ചോദിച്ചു.

"അമ്മാമ്മേ, ഡോക്ടര്‍ വന്നിട്ട്ണ്ട്‌ട്ടോളിന്‍. എവടെ രഘു"

"ഔ, അവന്‍ പുല്ല്‌ ചെത്താന്‍ പോയട്‌ക്‌ക്‍ണൂടാ"

എനിക്ക്‌ ദേഷ്യം പിടിച്ചു. ചെക്കന്‌ തീരെ സുഖമില്ല എന്ന് പറഞ്ഞ്‌ ഞാന്‍ എന്റെ കളിയും മുടക്കി ഡോക്ടറെ വിളിച്ചോണ്ടു വന്നപ്പോ സുഖമില്ലാത്ത ചെക്കന്‍ പുല്ലരിയാന്‍ പോയത്രേ.

" എന്ത്‌ പണിയാണ്‌ന്ന് കാണിച്ചത്‌ നിങ്ങള്‌? സുഖൂല്ല്യാത്ത കുട്ടിയെ പുല്ല്‌ ചെത്താന്‍ പറഞ്ഞയച്ചിരിക്ക്യാണ്‌? "

"ആര്‌ക്ക്‌ സുഖൂല്ല്യ? അവന്‌ ഒര്‌ കൊഴപ്പൂം ഇല്ല്യടാ"

"പിന്നേത്‌ ചെക്കനാണ്‌ന്ന് നിങ്ങള്‌ വയ്യാന്ന് പറഞ്ഞത്‌"

"ഔ, അതെന്റെ അനിയന്‍ അപ്പൂനാണ്ടാ.. അതാ അകായില്‌ കെടക്ക്‌ണ്ട്‌ കാല്‌ വേദനിച്ചിട്ട്‌? നീ നല്ല ഡോക്കിട്ടറിനെയാണ്‌ കൊണ്ട്‌ വന്നടക്‌ക്‍ണ്‌ത്‌"?

ജിസോ ജോസ്‌ said...

വിശാല്‍ജി,

കൊള്ളാം !! പെട്ടന്നു തീര്‍ന്നുപൊയതുപോലെ ഒരു തോന്നല്‍, കുട്ടിച്ചാത്തന്‍ പറഞ്ഞപോലെ പുറകെ വല്ലതും വരുന്നുണ്ടോ അതോ എനിക്കു വെറുതെ തോന്നിയതു ആണോ ?

RR said...

കൊള്ളാം :) പെട്ടെന്നു തീര്‍ന്നു പോയ പോലെ. ചിലപ്പൊ കാത്തു കാത്തിരുന്നു വന്ന പോസ്റ്റ്‌ ആയതു കൊണ്ടാവും.

കണ്ണൂസിന്റെ കമന്റും കലക്കി :)

qw_er_ty

കരീം മാഷ്‌ said...

മഴവില്‍ക്കവടി അടിപൊളി
മരണമറിയിക്കലില്‍ പോലും ഹാസ്യമൊളിഞ്ഞിരിക്കുന്നുവെന്ന കണ്ടെത്തലിനു നല്ല വിശാലന്‍ ടച്ച്‌.
ഒരു പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മൈക്കുവെച്ചു അനൗന്‍സു ചെയ്തു പോകുന്ന കാറില്‍ ഭാഗ്യക്കുറി ടിക്കറ്റു വില്‍പ്പനയായിരിക്കുമെന്ന ഊഹത്താല്‍ ഒരു കമണ്ടു പറഞ്ഞതു ജനമദ്ധ്യത്തിലല്ലാത്തതിനാലും പറഞ്ഞതു ഏറ്റവും അടുത്ത കൂട്ടുകാരോടും ആയതിനാല്‍ തടി കേടാവാതെ കിട്ടി.
അതു മരണം വിളിച്ചു ചൊല്ലലായിരുന്നത്രേ!
ഇപ്പോള്‍ കാറില്‍ മൈക്കു കെട്ടി ആ പ്രദേശത്തെ എല്ലാ പാതകളിലൂടേയും ഒരു ട്രിപ്പു നടത്താന്‍ കാരും,മൈക്കും വായയും വാടകക്കു കിട്ടും.
കാലം പോയ പോക്കേ..!

അനിയന്‍കുട്ടി | aniyankutti said...

സ്വാമി ശരണം.... അങനെ അടുത്ത പീസ് വന്നു....
ഈ ജന്മത്തിനെ ഇനി നമിക്കുന്നില്ല... ഉഷാറായി സാറേ..
പുറത്തു പറയാന്‍ കൊള്ളുന്നതും അല്ലാത്തതുമായ പല അനുഭവങളും തികട്ടിത്തികട്ടി ഇങ്ട് വരുന്ന്‌ണ്ട് ട്ടാ......
ഓരോന്നായി പോസ്റ്റാം... :-)
അല്ലാ...ഈ കഥകളൊക്കെ ഒരു തവണയോ അതില്‍ക്കൂദുതലോ കേട്ടിരിക്കാന്‍ സാധ്യതയുള്ള സഹജീവിയെന്ന നിലക്ക് മിസ്സിസ്സ്.വിശാലമനസ്കനോട് രണ്ട് വാക്ക്.... "എങ്‌ങനെ സഹിക്കുന്നൂ...."??

Haree said...

ഉം... പിന്നെയും ഫോമിലേക്ക്...
സത്യത്തില്‍ ഈ ഇടിയൊക്കെ മൊത്തമായി ഏറ്റുവാങ്ങിയോ? ടോര്‍ച്ചും പീക്കിരി പയ്യന്‍സും എവിടെപ്പോയി, അവരെപ്പറ്റി പിന്നീട് പറഞ്ഞു കണ്ടില്ല...
:)
--

Haree said...

ഹയ്യോ, കണ്ണൂസിന്റെ കമന്റിപ്പോഴാ കണ്ടത്...
അതും കൊള്ളാട്ടോ...
--

Kiranz..!! said...

ശ്രീരാമന്‍ അണ്ണാന്റെ പുറത്ത് തലോടിയപ്പോ മൂന്ന് വരവീണെങ്കില്‍ സീതച്ചായിയുടെ പുറത്തുള്ള ഡിസൈന്‍ കണ്ട് വിരണ്ടു പോവുമെന്ന് പറഞ്ഞ വേളൂരാനു പറ്റിയൊരു അനിയന്‍ ചെക്കന്‍ തന്നെ വിശാലാ,തകര്‍പ്പന്‍..!

കോപ്പിയടി പിടിക്കാന്‍ താഴെ കെട്ടിയിട്ടേക്കുന്ന ആ പട്ടിയെ അഴിച്ചു വിട്ടേരെ :)

മുസാഫിര്‍ said...

വിശാല്‍ജി,
സംഭവ വിവരണം അതുഗ്രന്‍.പക്ഷെ നല്ല കൈത്തരിപ്പുള്ള സഖാക്കളുള്ള മുത്രത്തിക്കരയില്‍ നിന്നും ഒരു തലോടല്‍ പോലും ഏറ്റില്ല എന്നു പറയുന്നത് വിശ്വസിക്കാനാവുന്നില്ല.

Anonymous said...

ആഹാ.. ആ ഇടി സീന്‍‌ എത്ര മനോഹരമായിരിക്കും.. ഓര്‍ക്കുമ്പോള്‍‌ രോമാഞ്ചം വരുന്നു... കുനിച്ച്‌ നിര്‍ത്തി നടും പുറത്ത്‌ മുട്ടുകൈ കൊണ്ട്‌ നന്നായി ചാമ്പിയിട്ട് ഒടുവില്‍‌ 'സോറി. പോട്ടേ സാരല്യ' എന്ന് പറഞ്ഞ മഹാന്‍‌മാരെ ആദ്യമായി അഭിനന്ദിക്കട്ടെ!! ഹ ഹ.. പിന്നെ, ആ ഇടിയുടെ ഹാങ്‌ഓവര്‍ ഇപ്പഴും ഉണ്ടെങ്കില്‍‌ ‘ശരീരത്തില്‍ മുഴുവന്‍ എണ്ണ തേച്ച്‌ പിടിപ്പിച്ച്‌, പുഷപ്പ്‌ എടുത്താല്‍‌‘ മതി, ട്ടാ..!! പിന്നെ, വിശാലേട്ടന്റെ സ്വന്തം സ്റ്റൈലില്‍‌ പുഷപ്പ്‌ ചെയ്യണേ... അല്ലാതെ, ‘മഴവില്‍‌കാവടി‘യില്‍‌ കൃഷ്ണന്‍ കുട്ടി നായര്‍ ചെയ്തതുപോലെ കോപ്പിയടിച്ചാല്‍‌ വിശാലേട്ടനേയും പട്ടി കടിക്കും..ട്ടാ‍..!! എന്തായാലും സംഭവം നന്നായിട്ടുണ്ട്...

ദേവന്‍ said...

ഹഹ. കണ്ണൂസ്‌ പറഞ്ഞപോലെ വിശാലന്റെ ബ്ലോഗ്ഗേല്‍ കിടന്നുരുണ്ടു ചിരിച്ച്‌ നീളന്‍ കമന്റുമടിച്ച്‌ പോയിട്ട്‌ കാലം കുറേയായി.

ഞങ്ങളുടെ സര്‍വ്വ ശിക്ഷാ അഭിയാനത്തിലെ ഒമ്പതാം ക്ലാസ്‌ കരിക്കലത്തില്‍ ഉച്ചകഴിഞ്ഞാല്‍ സാറന്മാര്‍ക്കുറങ്ങാനും പിള്ളേര്‍ക്ക്‌ ഊരു തെണ്ടാനുമായി അലോട്ട്‌ ചെയ്ത പീരിയഡുകള്‍ മാത്രം. ഇതിനെ ക്യാപിറ്റലൈസ്‌ ചെയ്യാന്‍ പ്രിന്‍സ്‌, അര്‍ച്ചന തുടങ്ങിയ തീയറ്ററുകള്‍ മാറ്റിനി പ്രീപോണ്‍ ചെയ്ത്‌ ഒരു മണി മുതല്‍ മൂന്നര വരെ ആക്കിയിട്ടുണ്ട്‌. അന്ന് കയ്യില്‍ രണ്ടു രൂപ തികച്ചുണ്ടായിരുന്നവര്‍ ക്ലാസ്സില്‍ രണ്ട്‌, രഞ്ജിത്തും ജോണ്‍സനും. അവര്‍ പുത്തന്‍ റിലീസ്‌- രാജ്‌ കുമാര്‍ ക്കോട്ട്‌, വെസ്റ്റ്‌,ടൈ അടക്കം കുപ്പായം പതിവില്‍ കൂടുതലും ബഡ്ജറ്റ്‌ ബാലന്‍സ്‌ ചെയ്യാന്‍ മാധവി പതിവിലും തുണി കുറച്ചും ഉടുത്തഭിനയിച്ച അനുരാഗ കോടതി എന്ന സിനിമ- കാണാന്‍ പോയി. ഓട്ടക്കയ്യന്മാര്‍ ഞങ്ങള്‍ ഗ്രൌണ്ടില്‍ ഓട്ടമത്സരം നടത്തിക്കൊണ്ടിരിക്കവേയാണു നടുങ്ങുന്ന സീന്‍ ഉണ്ടായത്‌. മന്ദം മന്ദം വരുന്നു ഒരു പോലീസ്‌ ജീപ്പ്‌. അതില്‍ നിന്നും ഭീമന്‍ രഘുവിനെക്കാള്‍ ഭീമനയായ ഒരു കാലന്റെ തോളും മുട്ടുമൊക്കെ ഡ്രൈവന്‍ സീറ്റ്‌ കവിഞ്ഞു പുറത്തേക്കു നില്‍ക്കുന്നു- രഞ്ജിത്തിന്റെ അച്ഛന്‍.

മോന്‍ സിനിമക്കുപോയെന്ന് അങ്ങോരെങ്ങാന്‍ അറിഞ്ഞാല്‍ പിന്നവനെ കീമ ഉണ്ടാക്കാന്‍ പോലും ആരും വാങ്ങാത്ത പരുവം ആക്കും അപ്പനേമാന്‍. ഓട്ടസംഘം രണ്ടായിപ്പിരിഞ്ഞു. ഒരു കൂട്ടര്‍ "അങ്കിള്‍
രഞ്ജിത്ത്‌ ദാ ആ സെമിനാരിയില്‍ സാറിനെ കാണാന്‍ പോയെന്ന്" നട്ടാല്‍ കുരുക്കാത്ത വിത്തു വീശാനും. ഞാനും ജഹാംഗീറും പ്രകാശും സെമിനാരി മതില്‍, കോ-ഓപ്പെറേറ്റീവ്‌ ബാങ്ക്‌ വേലി മുതലായവ ഹര്‍ഡില്‍ ആക്കി തീയറ്ററിലേക്ക്‌ സ്റ്റീപ്പിള്‍ ചേസ്‌ നടത്താനും.

മൂന്നു മിനുട്ടില്‍ തീയറ്ററിലെത്തി, പക്ഷേ അവിടെ പ്രശ്നം. പത്തു പന്ത്രണ്ടു വയസ്സുള്ള മൂന്നു പീക്കിരി പിള്ളേര്‍ക്ക്‌ ഉള്ളില്‍ നിന്നും ആളെ വിളിച്ചിറക്കി മലമറിക്കാനുണ്ടെന്ന് പറഞ്ഞിട്ട്‌ സെക്യൂരിറ്റി അകത്തു വിടുന്നില്ല. സിനിമാ കുറച്ച്‌ ഓസില്‍ കാണാനുള്ള അടവാണെന്നല്ലേ ന്യായമായും കരുതൂ... വെപ്രാള നെഗോസ്യേഷനൊടുവില്‍ ഒരാള്‍ കയറി ചെക്കനെ വിളിച്ചിറക്കാന്‍ അനുവാദം കിട്ടി.

ഞാനല്ലേ ബുദ്ധിരാക്ഷസന്‍ന്‍! സെക്യൂരിറ്റി ഡിസ്കഷന്‍ നടക്കുന്ന അത്രയും സമയം ഞാന്‍ കണ്ണ്‍ ഇറുക്കിയടച്ചു നില്‍ക്കുകയായിരുന്നു, വെയിലില്‍ നിന്നും തീയറ്ററിനുള്ളിലേക്കു കയറി അന്ധനായി തപ്പുന്നതൊഴിവാക്കാമല്ലോ കുറേ നേരം കണ്ണടച്ച്‌ നിന്നാല്‍. എന്റെ കൌശലത്തില്‍ നിലമ്പരിശായ ജഹാംഗീറും പ്രകാശും വാ പൊളിച്ചു നില്‍ക്കവേ രഞ്ജിത്തിനെ ഇറക്കാന്‍ ഞാന്‍ അകത്തു കയറി.

ഞെളിഞ്ഞ്‌ അകത്തു കയറിയ ഞാന്‍ ടോര്‍ച്ചുവെട്ടത്തില്‍ പെട്ട തവളയെപ്പോലെ സ്തംഭിച്ചു പോയി. നില്‍ക്കുന്നത്‌ സ്ക്രീനിന്റെ തൊട്ടു മുന്നില്‍. രംഗം കുമ്മനിടി. പ്രസിഡന്റു കേറി വരുമ്പോള്‍ പത്രക്കാരടിക്കുന്ന ഫ്ലാഷ്‌ പോലെ ശറപറാ മിന്നി മായുന്ന പ്രകാശം. ഇരുട്ട്‌, വെളിച്ചം, പച്ചവെളിച്ചം മഞ്ഞവെളിച്ചം, ഇരുട്ട്‌, നീല- നാനോസെക്കന്‍ഡ്‌ വച്ച്‌ ഇമ്മാതിരി ട്രാന്‍സിഷന്‍.

ഓരോ നിമിഷവും കൂട്ടുകാരന്റെ ജീവന്‍ അപകടത്തിലെക്ക് കൂടുതലടുക്കുന്നു... ഉടുപ്പിലും വടിവിലും രഞ്ജിത്തിനൊക്കുമെന്ന് തോന്നിയ ഒന്ന് ഞാന്‍ തപ്പിയെടുത്തു. സ്ക്രീനില്‍ രാജ്കുമാര്‍ എയറില്‍ കറങ്ങി ഇടി നടത്തുന്നതില്‍ ലയിച്ചിരുന്ന അവന്റെ ചെകിട്ടില്‍ തൊട്ടു മുന്നിലിരിക്കുന്ന ഫോട്ടോഫോണ്‍ സ്പീക്കറിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച്‌ ഞാന്‍ അലറി.
"ഇറങ്ങി വാടാ, നിന്റച്ഛന്‍ ദാ വന്നിരിക്കുന്നു."

ഇടി ചായ്ച്ച പോലെ അസ്മാദൃശന്‍ ചാടിയെഴുന്നേറ്റു. രഞ്ജിത്തായിരുന്നില്ല- അഞ്ചടി ഉയരത്തില്‍ കാലടി വീതിയില്‍ തീെര്‍ത്ത ഷഷ്ടി പൂര്‍ത്തീകരിച്ച മിനി സൈസ് ഒരപ്പൂപ്പന്‍.

അഞ്ചിലൊന്നു പ്രായവുമില്ലാത്ത ഒരു പീക്രി കേറി "ടാ"ന്നു വിളിച്ചതിനാലോ പണ്ടെന്നോ മേപ്പോട്ടു പോയ തന്റെ അച്ഛന്‍ വന്നെന്നിരിക്കുന്നെന്നു കേട്ടതിനാലാണോ എന്തോ, അങ്ങോരങ്ങനെ ഫ്രീസ്‌ ഷോട്ട്‌ ആയി എന്റെ മുന്നില്‍ നില്‍ക്കുനതില്‍ നിന്നുണരുംവരെ കാത്താല്‍ കരണം പൊഹയുമെന്ന് മനസ്സിലാക്കിയ ഞാന്‍ ചാടിയോടി. കതകു തുറന്ന് വെടി കൊണ്ട ഹിമ്മാര്‍ കണക്കെ കുതിച്ച എന്റെ പിറകേ വാതില്‍ക്കല്‍ നിന്ന ജഹാംഗീറും പ്രകാശും അന്തം വിട്ടോടി.

കഥ വലിയൊരു ട്രാജഡി ആയെന്നും രഞ്ജിത്തിനെ അപ്പന്‍ പോലീസ്‌ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന് അനുമാനിച്ചോ? അയ്യേ, ദൈവം കുട്ടികളുടെ ഭാഗത്തല്ലേ.

സ്ക്രീനിന്റെ മുന്നില്‍ നിന്ന് ഞാന്‍ ചാടുന്നതും ഓടുന്നതും തൊട്ടു മുന്നിലെ വരിയില്‍ ഇരുന്നു
രഞ്ജിത്തും ജോണ്‍സനും കണ്ടു. എന്തോ അപകടം മണത്ത്‌ അവര്‍ പിന്നാലെ ഓടി വന്നു. ശുഭം, ദി എന്‍ഡ്‌.

ഞങള്‍ ബീച്ചിലിരുന്ന് കത്തിയടിക്കുന്ന എഫക്റ്റ് വിശാലന്റെ ബ്ലോഗിലേ കിട്ടൂ :)അതാ ഇവിടെ മാത്രം കമന്റ് ഇമ്മാതിരി വരുന്നത്.

സ്വാര്‍ത്ഥന്‍ said...

അങ്ങനെ പ്രകാശനത്തിന്റെ ക്ഷീണം മാറി പുത്തനുണര്‍വ്വോടെ പുതുപുത്തന്‍ പോസ്റ്റെത്തി.
നല്ല ഗുമ്മായിണ്ട് ട്ടാ... കാച്ചിക്കുറുക്കീണ്ട്.

കിരണ്‍സ്, ദേവന്‍സ്, :-)

reshma said...

ഈ ഗഡി നമ്മളെ മൊത്തം പാപികളാക്കും:D
വിശാലന്‍-കണ്ണൂസ്-ദേവേട്ടന്‍ കഥപറച്ചില്‍ കേട്ട് ബീച്ചില്‍ അടുത്തിരുന്ന് ചിരിച്ച് മറിയുന്ന കൂട്ടത്തിന്റെ കത്തി ഓസിന് കേട്ട സുഖം.

sunz said...

"ലഡു പീസ്‌ കിടക്കുന്നത്‌ കണ്ടിട്ട്‌ മറ്റു ഉറുമ്പുകളോട്‌ ഈ ഇന്‍ഫോര്‍മേഷന്‍ പാസ്‌ ചെയ്യാന്‍ പാഞ്ഞ്‌ നടക്കുന്ന ജോനോനുറുമ്പുകളെപ്പോലെ, ഞങ്ങള്‍ ഏരിയ തിരിച്ച്‌ സംഘങ്ങളായി പിരിഞ്ഞ്‌ വല്യ അച്ചാച്ഛന്‍ ദിവംഗതനായ വിവരം അറിയിക്കാന്‍ ബൈക്കിലും ഓട്ടോയിലുമായി പലവഴിക്ക്‌ പിരിഞ്ഞു."

Nalla karukarutha balitham... kollaam... doordarshanile prathikaranam paruvadile parana pole nalla nilavaram pularthi...

Oru puthiya commentadikkaran

സ്നേഹിതന്‍ said...

നാട്ടിലുള്ളപ്പോള്‍ ഒരു ബന്ധുവിന്റെ മരണവിവരം അറിയിയ്ക്കാന്‍ ഒരിയ്ക്കലും പോയിട്ടില്ലാത്ത അകന്ന ബന്ധത്തിലുള്ള വീടുകളില്‍ രാത്രിയും പകലുമില്ലാതെ യാത്ര ചെയ്തത് ഓര്‍ത്തു.

കണ്ണൂസ്സിന്റേയും ദേവരാഗത്തിന്റേയും കമന്റുകളും ശ്രദ്ധേയം.

'മഴവില്‍ക്കാവടി' ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്തു.

കുറുമാന്‍ said...

വിശാലോ, അല്പം ഗ്യാപ്പിനൂ ശേഷമായിരുന്നെങ്കിലും, ഇതൊരു അമിട്ട് തന്നെയായിരുന്നു. ഇഷ്ടായിടാ മുത്തേ.

Anonymous said...

Thanks chetaa

tk sujith said...

ഈ ഉപമകളൊക്കെ എവിടുന്നു കിട്ടുന്നു ഇഷ്ടാ.........

സൂര്യോദയം said...

വിശാല്‍ജീ... ഫോം തീരെ മങ്ങിയിട്ടില്ല.....
"പഴുത്ത്‌ തുടുത്ത്‌ തൊട്ടാന്‍ വീഴുന്ന കശുമാങ്ങ ",
"തിയറ്ററിന്റെ പനമ്പ്‌ കൊണ്ടുണ്ടാക്കിയ, ചിതല്‌ കയറാതിരിക്കാന്‍ കരിയോയില്‍ തേച്ച ചുമരില്‍ "
ഇത്ര സ്പെസിഫിക്ക്‌ ആകാന്‍ എങ്ങനെ സാധിക്കുന്നു.....:-)
താങ്കളുടെ സ്പെഷ്യാലിറ്റി തന്നെ അതാണ്‌... നിസ്സാരമായ പല കാര്യങ്ങളില്‍ നിന്നും ഹാസ്യം ഊറ്റിയെടുക്കലും വിവരണങ്ങളിലും ഉപമകളിലും ഉള്ള ലോക്കല്‍ ടച്ച്‌... ഗുരോ ... വന്ദനം...

തമനു said...

പറഞ്ഞ് പറഞ്ഞ്‌ ഇപ്പൊപ്പറയാന്‍ വാക്കുകളില്ലാതായല്ലോ വിശാല്‍ജി.

അതോണ്ടിത്രേമേ പറേന്നൊള്ളൂ..

“നല്ലോണം ചിരിച്ചു...“

കാശിതുമ്പകള്‍ said...

കുറച്ചൂടെ കഴിഞ്ഞു ഇറക്കിയാമതിയായിരുന്നു കുറച്ചുകഥാപാത്രങ്ങള്‍ക്ക് പിന്നീടെന്തുണ്ടായെന്നു പറയാന്‍ വിട്ടു പെട്ടെന്നു തീര്‍ന്നുപോയി ആ നഞ്ഞെന്തിനാ നാലു നാഴി!!

santhosh balakrishnan said...

നമസ്കാരം...

വളരെ നന്നായിട്ടുണ്ട്...

മനോജ് കുമാർ വട്ടക്കാട്ട് said...

സത്യം പറയ്‌, ഒരു തേമ്പെങ്കിലും കുടുങ്ങില്ലേ?
(കോഴിക്കോടന്‍ സ്റ്റെയില്‍)

(ഒരു അടിയെങ്കിലും കിട്ടീല്ലേ എന്ന്)

Siju | സിജു said...

:-)

Mayil said...

ആ കരച്ചിലിന്റെ പ്രകമ്പനത്തില്‍ ആ പ്രദേശത്തെ പ്ലാവുകളിലും മാവുകളിലും ചേക്കേറിയ കമ്പ്ലീറ്റ്‌ കാക്കകളും കൊക്കുകളും കൂട്‌ വിട്ട്‌ പറന്നുയര്‍ന്നു, ഒരു റൌണ്ടടിച്ച്‌ ഒന്നപ്പിയിട്ട്‌ തിരിച്ച്‌ കൂട്ടിലിറങ്ങി. നാല്‌ പഴുക്ക പ്ലാവിലയും രണ്ട്‌ മാവിലയും കൊഴിഞ്ഞുവീണു.

thakarthu..........

Anonymous said...

DEAR MR.SAJEEV SORRY VISALAMANASKAN,

I READ ALL YOUR STORIES PUBLISHED IN YOUR BLOG, I GOT TO KNOW ABOUT THE SITE THROUGH MANORAMA, LKET ME INTRODUCE MY SELF, I AM ANESH AND RESIDING IN GHANA WEST AFRICA NOW, I AM FROM CALICUT, ANYWAY VERY NICE STORIES, WE USED TO READ ALL YOUR POST, ALL ARE ENJOYABLE.HERE WE MALAYALEES ARE VERY LESS ALMOST AROUND 10 TO 15 ONLY. AND WE WONT GET ANY INDIAN CHANNELS ALSO AT HERE. SO ONLY WAY TO GET IN TOUCH WITH KERALA IS MANORAMA ONLINE. ON THAT ALSO DAILY PLENTY PROBLEMS, BUT NOW WE GOT YOUR SITE. AND I TOLD TO ALL MY FRIENDS ALSO ABOUT YOUR SITE.. WE EXPECTING MORE HUMOREOUS STORIES FROM YOUR SITE AND KEEP IN TOUCH WITH US.
MY E-MAIL ID IS aneshdas@rediffmail.com. TRY TO MAIL ME WHEN YOU GET TIME..

LOVE ANESH
GHANA, WEST AFRICA..

krish | കൃഷ് said...

“വാട്ടെവര്‍ ഇറ്റ്‌ ഈസ്‌, നമുക്ക്‌ പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ! “
ഇതിപ്പോ ഞങ്ങള്‍ക്കും ഒരു പണികിട്ടി. ഈ ബ്ലോഗ് വായിച്ച് ചിരിക്കാന്‍. കലക്കി.

കണ്ണൂസിന്‍റെയും ദേവന്‍റെയും കമന്‍റു പുരാണവും കലക്കി.

Kalesh Kumar said...

എത്രനാളായി പുതിയൊരു പുരാണം റിലീസായിട്ട്!
യുവരാജിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് കണ്ടപോലത്തെ സന്തോഷം!

ഞാനും എന്റെ ഭാര്യയും കൂടെ ആദ്യമായാ ഒരു ബ്ലോഗ് ഒരുമിച്ച് വായിച്ചത്.

റീമയും ഞാനും ഒരുപാട് ചിരിച്ചു സജീവ്ഭായ്!


സൂപ്പര്‍

P Das said...

:)

അമല്‍ | Amal (വാവക്കാടന്‍) said...

'ശങ്കരന്‍ ഞാഞ്ഞ പോയെന്ന്' പറഞ്ഞത്‌ 'തങ്കത്തിന്റെ മാല പോയേ' എന്നോ മറ്റോ ആണ്‌ മറ്റുള്ളവര്‍ കേട്ടത്‌ എന്നാ തോന്നുന്നത്‌. തീയറ്ററിലെ ആണുങ്ങളെല്ലാവരും എണീറ്റ്‌ പിറകിലോട്ട്‌ നോക്കി നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍ നിന്ന് 'പിടിക്കടാ അവനേ' എന്ന് കേട്ട പോലെ എനിക്ക്‌ തോന്നി.

വിശാല്‍ ജീ..
ചിരിച്ചു മറിഞ്ഞു..

കണ്ണൂസേട്ടാ :
ദേവേട്ടാ :)

അമല്‍ | Amal (വാവക്കാടന്‍) said...

കണ്ണൂസേട്ടന് സ്മൈലി കൊടുത്തപ്പോ കണ്ണ് മാത്രമേ വന്നുള്ളൂ..
:)

സനോജ് കിഴക്കേടം said...

"ആനന്ദപുരത്തെ, മാപ്രാണം ബണ്ടിന്റെ സൈഡില്‍ നിന്ന് ഡ്യൂട്ടികഴിഞ്ഞ്‌ അമേരിക്കയിലേക്ക്‌ പോകാന്‍ തയ്യാറായി പെട്ടി കെട്ടുകയായിരുന്ന സൂര്യഭഗവാന്‍ ;"
"പ്ലാവുകളിലും മാവുകളിലും ചേക്കേറിയ കമ്പ്ലീറ്റ്‌ കാക്കകളും കൊക്കുകളും കൂട്‌ വിട്ട്‌ പറന്നുയര്‍ന്നു, ഒരു റൌണ്ടടിച്ച്‌ ഒന്നപ്പിയിട്ട്‌ തിരിച്ച്‌ കൂട്ടിലിറങ്ങി. നാല്‌ പഴുക്ക പ്ലാവിലയും രണ്ട്‌ മാവിലയും കൊഴിഞ്ഞുവീണു.";

"നരകാസനസ്ഥനാവന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കഴിഞ്ഞ്‌, പഴുത്ത്‌ തുടുത്ത്‌ തൊട്ടാന്‍ വീഴുന്ന കശുമാങ്ങ പോലെ കിടക്കുകയാണെന്ന് ";

ഔ! ന്റെ കൊടകര മുത്ത്യേയ്... നല്ല വിവരണം. പക്ഷേ എടയ്ക്ക് വച്ച് പബ്ലിഷ് ബട്ടണില്‍ അറിയാതെ ഞെക്കിപ്പോയൊ?

Vempally|വെമ്പള്ളി said...

വിശാലാ, പതിവുപോലെ മനസ്സിനൊരു സുഖവും സന്തോഷവും ഒക്കെ വന്നു, വിശാലന്‍റെ വൈകിവന്ന പോസ്റ്റ് വായിച്ചപ്പോ.

Areekkodan | അരീക്കോടന്‍ said...

വിശാലേട്ടാ......... കിടിലന്‍........

Kaithamullu said...

"ആനന്ദപുരത്തെ എന്റെ അച്ചാച്ഛനും അമ്മാമ്മക്കും വയസ്സ്‌ എണ്‍പത്‌ പിന്നിട്ടതിന്‌ ശേഷം സ്വതവേ ഞാനങ്ങിനെ ആനന്ദപുരത്ത്‌ രാത്രി തങ്ങാറില്ല. വേറെ ഒന്നും കൊണ്ടല്ല. ഈ പാതിരാത്രി മരണ അറിയിപ്പും കൊണ്ട്‌ പോകല്‍ വല്യ സുഖമുള്ള ഏര്‍പ്പാടല്ലേയ്‌! "

-ഇത്ര മതി, ബാക്കിയൊക്കെ ‘ബോണസ്’!

അപ്പൂസ് said...
This comment has been removed by the author.
പ്രതിഭാസം said...

വാട്ടെവര്‍ ഇറ്റ് ഇസ്... വിശാലേട്ടാ.. കലക്കി. എത്ര നാളായെന്നോ ഇവിടെ എന്തേലും വന്നോ വന്നോന്നു വന്നുനോക്കുണു!!!
ഇനി എപ്പോഴാ അടുത്ത അമിട്ട് പൊട്ടിക്കുന്നേ?

manuannan said...

പുതിയ പോസ്റ്റിനായി കാത്തു കാത്തു കണ്ണിലെണ്ണയൊഴിച്ച്‌ കണ്ണുകാണാന്‍ വയ്യാതെ ഇരിക്കുകയായിരുന്നു.വിശാലേട്ടാ, "മഴവില്‍കാവടി" കലക്കി. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു വേനലവധിക്കാലത്ത്‌ അമ്മവീടായ മാവേലിക്കരയിലെ ചെട്ടികുളങ്ങര പോയപ്പോള്‍ അവിടുത്തെ ദര്‍ശന ടാക്കീസില്‍ പോയി അപ്പൂപ്പനോടൊപ്പം മഴവില്‍കാവടി കണ്ടത്‌ ഓര്‍ത്തുപോയി. സുഖമുള്ള ഒരു ഓര്‍മ്മ.

sandoz said...

വിശാലേട്ടാ..........

Anonymous said...

vishal cettayiyeeee

suparrrrrr ayittundu
ippo officil aduthu arum illatha nerathey thangaludey blog open cheyyanrullu

vernnumalla ente ili kandu prandanenno matto paranju officil ninnu purathakkiyalo ennu pedichitta

അരവിന്ദ് :: aravind said...

ഹിഹി...

ചിരി വരാന്‍ വിയെമ്മിനെ ഇതിലൊക്കെ എഴ്‌തിയിരിക്കണപോലെ മനസ്സില്‍ വെറുതെ കണ്ടാല്‍ മതി.
പക്ഷേ ക്ലൈമാക്സ് ശൂ ന്ന് അങ്ങ് കഴിഞ്ഞ് പോയി. ഒരടിയെങ്കിലും വാങ്ങാരുന്നു.

:-)

Anonymous said...

Your Sense of humour is terrific dude...feel like reading a more understandable version of VKN stories.. Keep up the good work...

Sherlock said...

പോസ്റ്റ് കലക്കി വിശാലേട്ടാ...

ജ്യോതിര്‍മയി /ज्योतिर्मयी said...

:) ഇഷ്ടമായി.

ബാക്കിക്കഥ ഓട്ടോലോടീട്ടായാലും, പിന്നാലെ വരും ന്ന്‌ തോന്നീ... പലര്‍ക്കും തോന്നിയപോലെ.
കോമയെ ‘ഫൂള്‍സ്റ്റോപ്പാ’ക്കിയപോലെ.

ഏറനാടന്‍ said...

വിശാല്‍ജീ, ഞാനിവിടേയും വൈകിയാണെത്തിയത്‌. ഏറെ ഗ്യാപ്പിനുശേഷം ഇട്ടയിതും പത്തരമാറ്റ്‌ തന്നെ.

മരണവാര്‍ത്ത ഒരിക്കല്‍ വേറൊരു രീതിയില്‍ ഉണ്ടായത്‌ ഓര്‍ത്തുപോയി. അന്ന്‌ പത്താം തരത്തില്‍ പഠിക്കും കാലം. ആദ്യ പീരിയേഡില്‍ മലയാള വാധ്യാര്‍ വന്ന്‌ 'ഭൂമിക്കൊരു ചരമഗീതം' പുസ്‌തകം തുറന്നതേയുള്ളൂ.

ഈണത്തില്‍ ചൊല്ലിതുടങ്ങുംനേരം ഒരു മുഖവുരയോ അനുമതിയോ ഇല്ലാതെ ഒരുത്തി ക്ലാസ്സിനകത്തേക്ക്‌ കയറിവരുന്നു. മുന്‍ബെഞ്ചില്‍ ഇരിക്കുന്ന എന്റെ അടുത്ത്‌ വന്ന്‌ കാതില്‍ സ്വകാര്യം പറയാന്‍ തുടങ്ങിയതും ക്ലാസ്സ്‌ ഒന്നടങ്കം ഒരു മൂകതയെ മുറിച്ച്‌ പൊട്ടിച്ചിരിയില്‍ മുങ്ങി.

വന്നത്‌ എന്റെ അനിയത്തിയാണ്‌. കാതില്‍ മന്ത്രിച്ചതോ ഒരു മരണവാര്‍ത്തയും.. ഞങ്ങളുടെ പിതാജിയുടെ ഏട്ടന്‍ അങ്ങുമേലോട്ട്‌ പോയവിവരം പറയാന്‍ വന്ന അനിയത്തി ക്ലാസ്സിലെ വാധ്യാരേയോ മറ്റുള്ളവരേയോ കാണാന്‍ വൈകിയതാത്രേ!

Anonymous said...

സങ്കീര്‍ണ്ണമായ ഭാഷാ പ്രയോഗങ്ങളുടെ വിരസത ഒഴിവാക്കി ഇത്രയും ഹൃദ്ദ്യമായി ഹാസ്യം എഴുതി ഫലിപ്പിക്കുന്ന ഏട്ടന്റെ ഈ കഴിവു അപാരം തന്നെ. അഭിനന്ദനങ്ങള്‍.

neermathalam said...

:)...
njan enthu ezhuthan...nattil pooyittu venam..kodakarapuranam..vangaaan...

Unknown said...

Really fantastic and enjoyable!!!!! It gives a lot of relief from our daily routines and headaches. I like the compassion, the openness and above all the sense of humor. So just keep it up!!!!

It was a slither came across your blog while surfing. I’ve gone through some of your archives and found very interesting. Actually you are a very different person from other ‘edathadans’ I’ve ‘met’ so far.

Let me introduce myself, I’m an ‘aloorvasi’, from edathadan center. Home is just opposite to edathadan high school. I think this is enough to locate me.

Drop something to manakkadan@gmail.com if you get time.

I’m an Abudhabi based ‘pravasi’ as well, but presently in Turkey.

!!!!!!!!!!!!! Edathadan Muththappan thunakkatte !!!!!!!!!!!!

Visala Manaskan said...

മഴവില്‍ക്കാവടി വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി.

ബ്ലോഗ് പുസ്തകമായപ്പോള്‍ ഞാന്‍ ബ്ലോഗെഴുത്ത് കമ്പ്ലീറ്റായി നിര്‍ത്തി എന്നൊക്കെ പലരും പറഞ്ഞ് ഞാനറിഞ്ഞു. :)

എഴുതാന്‍ ഗുമ്മൊള്ള കാര്യങ്ങളുടെ സ്റ്റോക്ക് തീര്‍ന്നതിനാലും ജോലിത്തിരക്കുകൊണ്ടുമാണ് എഴുതാതിരുന്നത് എന്നതാണ് സത്യം.

എന്തായാലും ഈ കൊച്ചുകൊച്ച് കാര്യങ്ങള്‍ എഴുതിയത് ഇഷ്ടമായെന്നറിഞ്ഞ് ഞാന്‍ വീണ്ടും സന്തോഷിക്കുന്നു.

ദേവന്റെയും കണ്ണൂസിന്റെയുമെല്ലാം പോലെയുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ കമന്റ്സ് പുറത്ത് ചാടിക്കാന്‍ ഈ പോസ്റ്റിനായി എന്നതാണ് മറ്റൊരു ഭാഗ്യം.

Anonymous said...

Where is pappi ammaama

മുല്ലപ്പൂ said...

അല്പം ലേറ്റായി, ഞാന്‍.
അവസാന്ം പുറത്ത് മഴവില്‍ക്കാവടി വിരിച്ചു ല്ലേ ?

വിനയന്‍ said...

എനിക്കു വയ്യ ഇങ്ങനെ ചിരിക്കാന്‍.........എന്തിനിങ്ങനെ ചിരിപ്പിച്ച് കൊല്ലണം.ഹൊ,വിശല്‍ജി അതി ഗംഭീരം.

e-Yogi e-യോഗി said...

നാട്ടില്‍ ട്രിപ്പടിക്കുന്ന ടെമ്പോയില്‍ വളഞ്ഞൊടിഞ്ഞ്‌ നിന്ന് കൊടകര നിന്ന് തൃശ്ശൂര്‍ക്കും, തമിഴന്‍ ലോറിയില്‍ ചൂടുള്ള ബോണറ്റിന്റെ സൈഡിലിരുന്ന് പാതിരാത്രിക്ക്‌ സെക്കന്റ്ഷോക്ക്‌ പോയി ചാലക്കുടിയില്‍ നിന്ന് കൊടകരക്കും വളരെ കംഫര്‍ട്ടബളായി യാത്ര ചെയ്യാറുള്ള ഞാന്‍ ബെന്‍സ്‌ കാറിന്റെ സീറ്റ്‌ അഡ്ജസ്റ്റ്‌ ചെയ്യുന്നു!!!

ഗള്‍ഫ്‌ മലയാളിയുടെ പൊള്ളതത്തരങ്ങളെ ശരിക്കും ഒന്നു താങ്ങി. നന്നായിരിക്കുന്നു. നാടോടുപോള്‍ നടുവേ ഓടണമെന്നാണല്ലോ......

chettuwaa puzhayoram... said...

vaayanakkare rasacheradu pottikkatheyulla aakhyanasaili valare ishtapettu...oru basheerian krithivayikkunnathupoleyund...orthu chirikkan...bhavukangal...

മലബാറി said...

kurachu Naalayi kelkunnu kodakaraye patti....
Kandathu eppalanu..
Enthayalum sambavam thanne..
Ini prestanamakatte...

Rakesh Suryavardhan said...

Dhany theater ipo illa avde oru veedanu ullath. Veedinte purakilulla padam kayariyal spot ayi. Avade oke aaki mari poyi. Anandapuram ethand angane thanne und ipazhum..

Unknown said...

Rahul C Rajan
visalamanaska!
visalamanasula visalamanakanu visalamanaskane ishtapetuna veroru visalamanaskan!nellayi ulla ente kore thalathericha chettanmaranu ene vayanayude logathondu konduvanathu (taking this oppertunity to giving a grt thankul to them)avar eniku parichayapeduthiyathanu ee puranakadhaye!!kadhakal kekan ishtapediruna manichithrathazhile sobhanaye pole ayiruna eniku inu enum oru santhoshamanu!!angayude ee kadhakal!!!orupadu nanni!koode oru kidilan thanksum!

IAHIA said...

"Man U do not slow if you want> Pochettino has many clubs want."

edok69 said...

Suggest good information in this message, click here.
เว็บไซต์แทงบอลที่มั่นคง มีคุณภาพ"

Unknown said...

สล็อตเว็บตรง Little capital is broken. Play first, get rich first.
This minute, the golden minute, get a bonus, spread!!!
First deposit 300 get 100 free instantly
Deposit-withdraw, no minimum
Lovely admin, good service 24 hours.

Gotchi said...

สล็อตxo
Fantastic postings, Cheers!
help writing grad school essay inexpensive resume writing services
We are a gaggle of volunteers and starting
a brand new scheme in our community.

Tonbibi said...

สมัครสล็อตเว็บตรง

But at present there is a service provider. There are quite a lot of online slots. Although the game is simple, but you will have to choose the website to bet on the slot game, the direct website as well, because otherwise You may be tricked into transferring money. and then lose the property If you choose a good website Will get value from promotions or free credits that the website will give.

mali said...

I found your this post while searching for some related information on blog search...Its a good post..keep posting and update the information.เว็บสล็อตเว็บตรง

oilbabilon said...

That is my first time i stop by listed here and I discovered so many intriguing stuff with your blog site Particularly It truly is discussion, thank you.สล็อตออนไลน์

popbabilon said...

I discovered that site really usefull and this study may be very cirious, I ' ve never noticed a weblog that demand a survey for this actions, extremely curious...สล็อตวอเลท

nalababilon said...
This comment has been removed by the author.
nalababilon said...

Thanks for sharing the write-up.. dad and mom are worlds finest man or woman in Each individual life of specific..they want or have to triumph to sustain wants from the loved ones.สล็อตแตกง่าย

zapzababilon said...

This is an excellent inspiring article.I'm practically pleased with all your excellent work.You set genuinely really practical details. Keep it up. Preserve blogging. Looking to examining your following article.บา คา ร่า วอ เลท

doktongbabilon said...

I think that thanks for that valuabe data and insights you have got so furnished here.บา คา ร่า วอ เลท

linleebabilon said...

I am surely savoring your site. You surely have some fantastic Perception and fantastic tales.บา คา ร่า วอ เลท

nongmawbabilon said...

Thanks, which was a really interesting read through!บาคาร่าวอเลท

oil1 said...

Many thanks for the website loaded with countless information and facts. Stopping by your blog site served me to obtain what I used to be on the lookout for.สล็อตแตกง่าย

oil2 said...

We've promote some goods of different personalized bins.it is rather helpful and very small price tag make sure you visits This website many thanks and you should share this publish with your friends.สล็อตxo

pingpongbabilon said...

Incredibly useful submit! There is a whole lot of information here that will help any organization start with A prosperous social networking campaign.เว็บสล็อตเว็บตรง

oil1444 said...

Optimistic web-site, in which did u think of the knowledge on this putting up? I am delighted I found it however, sick be checking back again before long to find out what extra posts you consist of.เว็บตรงสล็อต

oil4 said...

That is my initially time i visit right here. I found so many appealing things in your weblog Specifically its discussion. From your plenty of responses on your own article content, I assume I am not the sole one particular obtaining every one of the satisfaction right here keep up the good functionเว็บ ตรง