Tuesday, September 26, 2006

സ്വയംവരം

വാടാനപ്പിള്ളിയില്‍ പെണ്ണുകാണാന്‍ പോയത്‌ അമ്മ നാടൊട്ടുക്ക്‌ ഏര്‍പ്പാട്‌ ചെയ്ത്‌ വച്ചിരുന്ന ബ്രോക്കര്‍മാരാരും വഴിയായിരുന്നില്ല. ജെബല്‍ അലിയിലെ വസന്ത്‌ ഭവനില്‍ വച്ച്‌ ഊത്തപ്പം കഴിക്കുമ്പോള്‍ പരിചയപ്പെട്ട വാടാനപ്പിള്ളിക്കാരനായ ബൈജു വഴിയായിരുന്നു.

'അച്ഛന്‍ എക്സ്‌ മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര്‌ സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി രാധയുടെ ലുക്ക്‌, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമേ പാട്ടും പഠിച്ചിട്ടുണ്ട്‌. ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍. ആങ്ങളയുടെ അമ്പാസഡറും ഇടക്ക്യൊക്കെ ഓടിക്കും'

പിന്നെ എന്ത്‌ വേണം?

ജാതിമതഭേദമന്യേ ഒരുമാതിരിപ്പെട്ട ബാച്ചിലേഴ്സിനെല്ലാം ഉള്‍പുളകം സൃഷ്ടിക്കാന്‍ പോന്നൊരു സ്പെസിഫിക്കേഷനിലുള്ള കുട്ടിയെ തന്നെ എനിക്ക്‌ വേണ്ടി കണ്ടുപിടിച്ച ബൈജുവിനെ ഒന്ന് വട്ടം കെട്ടിപ്പിടിക്കാനും അവന്റെ കുറ്റിരോമങ്ങള്‍ തിങ്ങി നില്‍ക്കുന്ന കരിവാളിച്ച കവിളില്‍ വല്ലാതെ ടച്ച്‌ ചെയ്യാതെ ഒരു ഉമ്മ കൊടുക്കാനും എനിക്ക്‌ തോന്നി.

'ഇനിയിവന്‍ വസന്ത്‌ ഭവനീന്ന് എന്ത്‌ കഴിച്ചാലും, അതിനി ബോണ്ടയോ ഉപ്പുമാവോ മോട്ടാസെറ്റോ നാല് ദിര്‍ഹത്തില്‍ കുറഞ്ഞ റേയ്റ്റുള്ള എന്തു തന്നെയായാലും അതിന്റെ കാശ്‌ ഞാന്‍ കൊടുക്കും' എന്നും മനസ്സില്‍ പറഞ്ഞു.

തുടര്‍ന്നങ്ങോട്ട്‌ ഞാന്‍ അംബികയുടെ അനുജത്തി രാധ അഭിനയിച്ച തമിഴ്‌ സിനിമകള്‍ പലയിടത്തുനിന്നും സംഘടിപ്പിച്ച്‌ പലവട്ടം കണ്ടു. നായകന്മാരുമായി ഇഴുകിയ അഭിനയിച്ച രംഗങ്ങള്‍ അന്നുവരെ സ്ലോ സ്പീഡില്‍ കണ്ടിരുന്ന ഞാന്‍ ഫാസ്റ്റ്‌ ഫോര്‍വേഡ്‌ അടിച്ചു കളഞ്ഞു.

എന്താ പേര്‌? എന്തിന്‌, എവിടെ പഠിക്കുന്നൂ? എന്നിങ്ങനെയുള്ള ആചാര ചോദ്യങ്ങള്‍ കണ്ണാടിയില്‍ നോക്കി പല പല ആങ്കിളില്‍ നിന്ന് ചോദിക്കാന്‍ പരീശിലിച്ചു. ഇതൊക്കെ ചോദിക്കുമ്പോള്‍ എനിക്ക്‌ നാണമാവാതിരിക്കാനും ചിരി വരാതിരിക്കാനും അന്നേ ദിവസം എനിക്ക് ജലദോഷം വരാതിരിക്കാനും പ്രത്യേകം പ്രാര്‍ത്ഥിച്ചു.

അങ്ങിനെ പെണ്ണുകാണുന്നതിന്‌ മുന്‍പേ വിരഹദുഖം അനുഭവിക്കാന്‍ തുടങ്ങിയ ഞാന്‍ അങ്ങിനെ 1998 ആഗസ്റ്റ്‌ പത്തിന്‌ നാട്ടിലെത്തി.

നാട്ടിലെത്തി മുഖത്തെയും കൈ കാലുകളുടെയും വെളുപ്പ്‌ പോയി നമ്മുടെ ജെന്യൂവിന്‍ കളറിലേക്ക്‌ തിരിച്ച്‌ വരുന്നതിനു മുന്‍പേ തന്നെ വാടാനപ്പിള്ളിയിലേക്ക്‌ പോകണമെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ പിറ്റേന്ന് തന്നെ ഞാന്‍ സന്ധ്യയെ, എന്റെ രാധയെ കാണുവാന്‍ പോകാന്‍ തീരുമാനിച്ചു.

എന്നെക്കാള്‍ രണ്ടാഴ്ച മുന്‍പ്‌ നാട്ടിലെത്തിയ ബൈജുവിന്റെ വീട്ടില്‍ നമ്മള്‍ ആദ്യം പോകുന്നു, അവിടെ നിന്ന് അവനെയും കൂട്ടി ടി.കുട്ടിയുടെ വീട്ടിലേക്കും. അതായിരുന്നു പ്ലാന്‍.

ജീവിതത്തില്‍ വല്ലാതെ മോഹിച്ചൊരു കാര്യമല്ലേ ഞാന്‍ എന്നാലാവും വിധം എന്നെ അണിയിച്ചൊരുക്കാന്‍ തന്നെ തീരുമാനിച്ചു.

മേയ്ക്കപ്പ്‌ കുറഞ്ഞതുകൊണ്ട്‌ സന്ധ്യക്കെന്നെ ഇഷ്ടമാകാതെ വരതല്ലോ!

മുണ്ടുടുത്തുപോകണോ പാന്റിട്ടുപോണോ എന്നതില്‍ തീരുമാനമാവാന്‍ തന്നെ ഒരു അരമണിക്കൂര്‍ അലോചിക്കേണ്ടി വന്നു. സന്ധ്യ മോഡേണല്ലേ, മുണ്ടിനേക്കാള്‍ പാന്റിനോടായിരിക്കും താല്‍പര്യം എന്ന് അസ്യൂം ചെയ്തു. പിന്നെ,

ജീന്‍സും ടീഷര്‍ട്ടും ഇടണോ അതോ ഷര്‍ട്ടും പാന്റ്സും മതിയോ?

ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്‌ ചെയ്യണോ അതോ പുറത്തേക്കിട്ടാമതിയോ?

തലമുടി മുകളേക്കീരണോ അതോ ചെരിച്ചീരിയാ മതിയോ?

തലയില്‍ ജെല്‍ തേക്കണോ അതോ വാസലിന്‍ ഹെയര്‍ ഓയില്‍ വക്കണോ?

മുഖത്ത്‌ ഫെയര്‍ ഏന്റ്‌ ലൌലി മാത്രം തേച്ചാല്‍ മതിയോ അതോ അതിന്റെ മോളില്‍ ഒരു കോട്ട്‌ പൌഡറും കൂടി ഇടണോ?

പൌഡര്‍ യാഡ്ലീ ഗോള്‍ഡ്‌ ഇടണോ? അതോ യാഡ്‌ലീ റോസ്‌ ഇടണോ?

ചെന്നിറങ്ങിയാല്‍ വാടാനപ്പിള്ളി മുഴുക്കന്‍ മണക്കണ ബ്രൂട്ട്‌ അടിക്കണോ? അതോ തൃശ്ശൂര്‍ ജില്ല മുഴുവന്‍ മണക്കുന്ന വണ്‍ മാന്‍ ഷോ അടിക്കണോ?

എന്നിങ്ങനെ അനവധി ഡൈലമകളില്‍ തീരുമാനമായി വന്നപ്പോഴേക്കും മണി മൂന്ന് കഴിഞ്ഞു.

'കൊടകരയില്‍ ജെന്‍സ്‌ ബ്യൂട്ടിപാര്‍ലര്‍ ഇല്ലാഞ്ഞതില്‍ എനിക്ക്‌ കാടുത്ത ദു:ഖം തോന്നി'

വാടാനപ്പിള്ളി.. വാടാനപ്പിള്ളി.. എന്ന് ഒരുപാട്‌ തവണ കേട്ടിട്ടുണ്ടെങ്കിലും അത്ര അധികം ദൂരത്തൊന്നുമല്ലെങ്കിലും ആക്ച്വലി ഞാന്‍ അന്നുവരെ പോകാത്ത മറ്റൊരു സ്ഥലമായിരുന്നത്‌.

ടെലിഫോണ്‍ ബൂത്ത്‌ കണ്ടോടത്തെല്ലാം നിറുത്തി, ലൊക്കേഷന്‍ ചോദിച്ച്‌ ബൈജുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും സമയം നാലര. അവിടെ ചായയും അച്ചപ്പവും തിന്നുകൊണ്ട്‌, കളത്തില്‍ വഴുക്കി വീണ്‌ കശേരു ഡാമേജായി കിടന്ന കെടപ്പ്‌ കിടക്കുന്ന അച്ഛാച്ചനോടും നെല്ല് മെതിക്കുന്നവരോടും 'L/C at sight, Usance L/C, back to back L/C എന്നിവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ചുരുക്കി വിവരിച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ കൂടി അവിടെ പോയി.

സമയം അതിക്രമിച്ചുവെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു

'ബൈജ്വോ, ഈ സമയത്ത്‌ പെണ്ണുകാണാന്‍ പോകുക ന്ന് വച്ചാല്‍ അത്‌ ശരിയാണോ ഡാ?'

'ഓ! അതിനെന്താടാ നമ്മുടെ വീടല്ലേ? അവര്‍ക്ക്‌ പ്രോബ്ലം ഒന്നും ഉണ്ടാവില്ല. നിനക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലേയുള്ളൂ'

'എനിക്കെന്ത്‌ പ്രശ്നം. കാര്യങ്ങള്‍ എല്ലാം നീ പറഞ്ഞിട്ടില്ലേ? ജസ്റ്റ്‌ ഒന്നു കാണുക. അത്ര മാത്രം മതിയല്ലോ!'

അങ്ങിനെ ഞങ്ങള്‍, ഞാനും എന്റെ നാട്ടിലെ സുഹൃത്ത്‌ ഷാജുവും ഗള്‍ഫിലെ സുഹൃത്ത്‌ ബൈജുവും കൂടി പെണ്‍ വീട്ടിലേക്ക്‌ നീങ്ങി.

ഇടവഴിയില്‍ മാരുതിയുടെ അടി തട്ടുമെന്ന് പറഞ്ഞ്‌ അടുത്തൊരു പറമ്പില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു. ബൈജു മുന്‍പിലും ഞങ്ങള്‍ പിന്നിലുമായി നടന്നു.

വോള്‍ട്ടേജില്ലാത്തതിനാല്‍ റ്റ്യൂബ്‌ ലൈറ്റുകള്‍ കത്താത്ത വീടുകളുള്ള വാടാനപ്പിള്ളിയിലെ ഒരു സന്ധ്യാ നേരം.

ജോസ്പ്രകാശിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ പോലെയൊരു വീട്‌ പ്രതീക്ഷിച്ച്‌ ചെന്ന ഞാന്‍ സന്ധ്യയുടെ ആ ചെറിയ വീട്‌ കടുത്ത മനപ്രയാസത്തോടെ 'ഇതോ നീ പറഞ്ഞ വീട്‌?' എന്ന് ഭാവേനെ ആ വീടിനും മുന്‍പില്‍ നിന്നു.

വീടിന്റെ കോമ്പൌണ്ടിലേക്ക്‌ കയറിയതും തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!

അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട്‌ തരിച്ചുനിന്ന എനിക്ക്‌, ഓടിയ ആ സ്ത്രീയെ പരിചയപ്പെടുത്തി തന്നുകൊണ്ട്‌ ബൈജു പറഞ്ഞു.

'ആ പോയതാണ്‌ നിന്റെ അമ്മായിയമ്മ!'

ഈശ്വരാ.. പെണ്ണുകാണാന്‍ പോയിട്ട്‌ പെണ്ണിന്റെ അമ്മയുടെ സീന്‍ കാണേണ്ടി ഗതികേട്‌ വന്നല്ലോ എനിക്ക്‌!

എല്ലാം ആ ഒറ്റ സീനില്‍ തകര്‍ന്നു. മാസങ്ങള്‍ക്ക്‌ മുന്‍പേ ഞാന്‍ മനസ്സാ വരിച്ച എന്റെ രാധയുടെ മുഖത്ത്‌ കോണ്‍ഫിഡന്‍സോടെ എങ്ങിനെ ഞാന്‍ നോക്കും? ആ ഓടിയ അമ്മയുടെയും അമ്മയുടെ ഭര്‍ത്താവ്‌ അച്ഛന്റെയും അങ്ങളമാരുടെയും മുഖത്ത്‌ എങ്ങിനെ നോക്കും??

സ്ത്രീപീഢനക്കേസില്‍ പെട്ട്‌ കോടതി വരാന്തയില്‍ നില്‍ക്കുന്ന പ്രതികളെപ്പോലെ തകര്‍ന്നുതരിപ്പണമായ ആത്മവിശ്വാസവുമായി, തലങ്ങും വിലങ്ങും കെട്ടിയ അഴകളില്‍ ഉണങ്ങാനിട്ടിരുക്കുന്ന അടിപാവാടകള്‍ക്കും കുന്നത്തുകള്‍ക്കും ജാക്കറ്റുകള്‍ക്കുമിടയില്‍, മിന്നി മിന്നി കത്തുന്ന റ്റ്യൂബ്‌ ലൈറ്റിന്റെ താഴെ 'വെല്‍ക്കം' എന്ന് പ്ലാസ്റ്റിക്ക്‌ നൂലുകൊണ്ട്‌ നെയ്ത കസാരയില്‍ ഞാന്‍ തളര്‍ന്നിരുന്നു.

'ഡാ ബൈജൂ.. നീ ഇങ്ങോട്ടൊന്ന് വന്നേ' എന്നുള്ള ആ വിളി കേട്ട്‌ ബൈജു അകത്തേക്ക്‌ കയറിപ്പോയതിന്റെ പുറകേ ഞാന്‍ ഇങ്ങിനെ കേട്ടു.

'ഈ മൂവന്തി നേരത്താണോടാ ചെറ്റേ പെണ്ണുകാണാന്‍ ആളുകളെ കൊണ്ടുവരുക? നിന്റെ പെങ്ങന്മാരെയെല്ലാം ഇങ്ങിനെ രാത്രി കുടുംബത്ത്‌ ആണുങ്ങളൊന്നും ഇല്ലാത്ത നേരത്ത്‌ ചെക്കന്മാരെ വിളിച്ചുവരുത്തിക്കാണിച്ചാണോടാ കെട്ടിച്ചു വിട്ടത്‌? ഇവള്‍ടെ അച്ഛന്‍ പുറത്ത്‌ പോയ നേരമായത്‌ നിന്റെ ഭാഗ്യം. അല്ലെങ്കില്‍ നിനക്കും നിന്റെ കൂടെ വന്നോര്‍ക്കും കിട്ട്യേനെ!'

'എന്നാ നമുക്ക്‌ പിന്നൊരു ദിവസം പകല്‍ വരാം'

എന്ന് പറയാന്‍ ബൈജു പുറത്തുവന്ന് നോക്കിയപ്പോഴേക്കും ഞാനും എന്റെ സുഹൃത്തും ഓടി വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി, ഫസ്റ്റ്‌ ഗീയറിലിട്ട്‌ നിന്നിരുന്നു!

നമ്മള്‍ ചെല്ലുന്നത്‌ അവരോട്‌ എന്ത്യേ പറയാഞ്ഞത്‌? എന്തൊക്കെ ബിസിനസ്സായിരുന്നു അവളുടെ ആങ്ങളമാര്‍ക്കുണ്ടായിരുന്നത്‌? കുളിക്കാന്‍ കുളിമുറിപോലുമില്ലാത്ത ഒരു വീടാണോ നീ എനിക്ക്‌ വേണ്ടി ബന്ധുത്വത്തിനായി കണ്ടുപിടിച്ചത്‌? എന്നിങ്ങനെ ഒരുപാട്‌ ചോദ്യങ്ങള്‍ ഇരമ്പി എന്റെ വായില്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ അണപ്പല്ലുകൊണ്ട്‌ കടിച്ചുപിടിച്ച്‌ വീട്ടിലെത്തുമ്പോള്‍ അമ്മയോട്‌ പറയാന്‍ പറ്റിയ നല്ല കള്ളങ്ങളെക്കുറിച്ച്‌ മാത്രം ഓര്‍ത്തുകൊണ്ട്‌ വണ്ടിയോടിച്ചു.

പിന്നെ ഞാന്‍ രാധയെ കാണാനോ ഓര്‍ക്കാനോ ശ്രമിച്ചില്ല.

112 comments:

കലേഷ്‌ കുമാര്‍ said...

ചിരിയുടെ തമ്പുരാനേ, സൂപ്പര്‍!!!!
ഞാനെന്ത് കൂടുതല്‍ പറയാനാ?

കലേഷ്‌ കുമാര്‍ said...

ബൂലോഗരേ...
ഇതാ പുതിയ പുരാണം....
മെഗാസ്റ്റാര്‍ ബാക്ക് ഇന്‍ ആക്ഷന്‍!

കുട്ടന്മേനൊന്‍::KM said...

കിണ്ണം കാച്ചി ആയിട്ട് ണ്ട് ട്ടാ.. വാടാനപ്പിള്ളിക്കാര് യു.എ.ഇ ല് ഇഷ്ടം പോലെയുണ്ടെനാണ് കേട്ടുകേള്‍വി.

അലിഫ് /alif said...

സ്വയംവരം ആസ്വദിച്ചു. “ചോദിക്കുമ്പോള്‍ എനിക്ക്‌ നാണമാവാതിരിക്കാനും ചിരി വരാതിരിക്കാനും ഞാന്‍ അന്നേ ദിവസം ജലദോഷം വരാതിരിക്കാനും പ്രത്യേകം പ്രാര്‍ത്ഥിച്ചു“ അങ്ങയുടെ ശൈലി അപാരം.
ഓ.ടോ: ഇതു ബാചിലന്മാര്‍ക്ക് പെണ്ണുകാണാന്‍ പോകാനുള്ള ‘സമയ’ ത്തെകുറിച്ചുള്ള മാര്‍ഗ്ഗരേഖ യാക്കാവുന്നതാണെന്നു തോന്നുന്നു.

Vempally|വെമ്പള്ളി said...

എന്‍റെ എടത്താടന്‍ മുത്തപ്പോ അവിടുന്നു സ്കൂട്ടായതു നന്നായി സുന്ദര സുരഭിലമായ ഒരു ജീവിതം ആര്‍ക്കെങ്കിലും സമ്മാനിക്കാന്‍ തിടുക്കം കൂട്ടിയിരുന്ന വിശാലന്‍ ആ കെണിയില്‍ വീണില്ലല്ലൊ! ബൈജൂ, സാമദ്രൊഹീ വച്ചിട്ടുണ്ടെഡാ നിനക്ക്
എല്ലാം സോനേടെ ഭാഗ്യം
ഗഡീ കലക്കി!!

വല്യമ്മായി said...

അടിപൊളി എന്ന് പറഞ്ഞ് പോസ്റ്റിന്റെ മൂല്യം കളയുന്നില്ല.എന്റേയും ഒരുപാട് ബന്ധുക്കളുണ്ട് വാടാനപ്പള്ളിയില്‍.

സു | Su said...

പാവം സോന. ഇങ്ങനെ എവിടെയൊക്കെയോ പോയി, വഴക്ക് കേട്ട ഒരാളെത്തന്നെ അവസാനം കിട്ടിയല്ലോ.

ഹിഹിഹി വിശാലാ. നന്നായിട്ടുണ്ട്. പക്ഷെ ഇത്തോതിലാണ് പോക്കെങ്കില്‍ കൊടകരയ്ക്ക് പോകേണ്ടിവരില്ല. കഥാപാത്രങ്ങള്‍ ശരിയാക്കും. ;)
വാടാനപ്പള്ളിയ്ക്ക് ഒട്ടും പോകരുത്.

ഇടിവാള്‍ said...

എന്റെ വിശാലോ....

'അച്ഛന്‍ എക്സ്‌ മിലിട്ടറി, ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, ....

ഇതു കേട്ടാ തന്നെ ആരേലും പിന്നെ ആ ഭാഗത്തേക്കു പോകുമോ പെണ്ണു കാണാന്‍...

ഇനി അതു സാക്ഷാല്‍ ഐശ്വര്യറായി ആയിരുന്നേലും, ഞാന്‍ പോവുമായിരുന്നില്ല .. സത്യം !

പോസ്റ്റു തകര്‍ത്തു .. ഉശിരന്‍ !

പട്ടേരി l Patteri said...

നെല്ല് മെതിക്കുന്നവരോടും 'ള്/ച് അറ്റ് സിഘ്റ്റ്, ഊസന്കെ ള്/ച്, ബക്ക് റ്റൊ ബക്ക് ള്/ച് ;) :) എന്നിവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്നും ചുരുക്കി വിവരിച്ച്‌ ..:) :) :) "അണപ്പല്ലുകൊണ്ട്‌ കടിച്ചുപിടിച്ച്‌ " :
ഗഡീ നമിച്ചു വീണ്ടും :D
ഓ ടോ :ആ വലിയ കപ്പില്‍ ചായകുടിച്ചാല്‍ ഇങ്ങനെ കിടു കിടിലന്‍ നമ്പറൊക്കെ വരും അല്ലെ ;)
ഈ പോസ്റ്റ് ഇട്ട ടൈമിങ്ങ് ബെസ്റ്റ്... ഈ പോസ്റ്റാണൊ ബാച്ചിലേര്‍സ് ക്ലബിനു ഡെഡികേറ്റ് വേണ്ടി എഴുതിയതു...എന്നാലും ഒരു ഗുണപാഠം അതിലുണ്ടു ;)

Sul | സുല്‍ said...

ഈയുള്ളവനും ഒരു വാടാനപ്പള്ളിക്കാരനാണേ. എന്നാലും ഈ ബൈജു ആരാ?

സൂര്യോദയം said...

തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!

വിശാല്‍ജീ.......വന്ദനം ഗുരോ..... ചിരിച്ചുമറിഞ്ഞു.....

ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
ആസ് യൂഷ്വല്‍ കിടിലം.

ബാച്ചിലേഴ്സ് നോട്ട് ചെയ്യേണ്ട പോയിന്റ്സ് നോട്ട് ചെയ്തിരിക്കുന്നു. നന്ദി.

(ഓടോ: എങ്കിലും ആ പെണ്ണിനെ ഒന്ന് കാണാമായിരുന്നു. പറഞ്ഞത് പോലൊക്കെത്തന്നെ ഉണ്ടോ എന്ന് അറിയണമല്ലോ) :-)

അളിയന്‍സ് said...

താങ്കളുടെ എല്ലാ പെണ്ണുകാണല്‍ ചടങ്ങും ഒന്നു എഴുതാമോ ചേട്ടാ....
ആ‍ ഡൈലമകള് കലക്കീ കേട്ടോ....

ഇഡ്ഢലിപ്രിയന്‍ said...

ഇതിന്റെ ടൈറ്റില്‍ സ്വയംവധം എന്നാക്കാമായിരുന്നു അല്ലാതെ മൂവന്തി നേരത്ത്‌ സാക്ഷാല്‍ ബ്രോക്കര്‍ വേലായുധന്‍ പറഞ്ഞാലും ആരെങ്കിലും പെണ്ണ്‍ കാണാന്‍ പോവ്വ്വോ....

KANNURAN - കണ്ണൂരാന്‍ said...

എന്റെ എടത്താടന്‍ മുത്തപ്പാ... ഇത്തരം കിടിലന്‍ സാധനങ്ങള്‍ ഒക്കെ ഒളിപ്പിച്ചു വച്ചിരിക്കുകയാണല്ലേ... തകര്‍പ്പന്‍ സാധനം തന്നെ...

yetanother.softwarejunk said...

ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍.
---------
'എന്നാ നമുക്ക്‌ പിന്നൊരു ദിവസം പകല്‍ വരാം'
എന്ന് പറയാന്‍ ബൈജു പുറത്തുവന്ന് നോക്കിയപ്പോഴേക്കും ഞാനും എന്റെ സുഹൃത്തും ഓടി വണ്ടിയില്‍ കയറി ഫസ്റ്റ്‌ ഗീയറിലിട്ട്‌ നിന്നിരുന്നു!
-------------

headlight-um ON aakkamaayirunnu ;-)
Cooooool !!!

പാര്‍വതി said...

എന്താ പറയുക..എല്ലാവരും ഇത് പോലെ പെണ്ണ് കാണലും എന്‍ഗേജ്മെന്റും കല്യാണവും കൊണ്ട് ബ്ലോഗ്ഗ് നിറയ്ക്കുകയാണല്ലോ..

ഇതെന്തായാലും പൊളിച്ചടുക്കി..എന്നാലും ആ പെണ്ണിനെ ഒരു നോക്ക് കാണാമായിരുന്നു..രാധയുടെ എത്രതോളം വരുമെന്നെങ്കിലും അറിയാനായി..

എന്തായാലും ആ ഭാഗത്തേയ്ക്ക് ഇനിയുള്ള യാത്രകളെ സാഹസികയാത്രകള്‍ എന്ന് കണ്ട് പോയാല്‍ മതീട്ടോ..

-പാര്‍വതി.

ചില നേരത്ത്.. said...

വിശാലാ.
ബാച്ച്‌ലേഴ്സ് ഈ സ്വയംവരം എങ്ങിനെ ആസ്വദിക്കുമോ എന്തോ?
:)

ഗന്ധര്‍വ്വന്‍ said...

സൈക്കിളില്‍ പെണ്ണുകാണാന്‍ പോയ എന്റെ സുഹൃത്ത്‌ ഒന്നിനിരുന്നത്‌ പെണ്ണുവീടിന്റെ ഓല മറയുള്ള വേലിക്കിപ്പുറത്ത്‌. അവിടുന്നെഴുന്നേറ്റ്‌ പടിയില്‍ വരനെകാത്തു നില്‍ക്കുന്ന അമ്മായിയപ്പനോട്‌ വീടു ചോദിച്ചു. വീട്ടില്‍ കയറുമ്പോള്‍ അവിടെ അടുക്കളയില്‍ മൂത്രപുരാണത്താല്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൂട്ടി മുട്ടുന്നതു പോലുള്ള ചിരി. പിന്നീട്‌ ദല്ലാള്‍ പറഞ്ഞ്‌ 1500 രൂപ ശമ്പളം അങ്ങിനെയല്ലെന്നും 1385എ ഉള്ളുവെന്നും തിരുത്തി. ബേങ്കിലെ ജോലിക്കാരനായ അയാള്‍ ആ കുട്ടിയെ തന്നെ കെട്ടി.

വിശാല ഒരു വാശിയൊക്കെ വേണ്ടെ. അങ്ങിനെ പറഞ്ഞാല്‍ ആ കുട്ടിയെ തന്നെ കെട്ടണം. എന്നിട്ട്‌ ഇന്‍ലാസിന്റെ മുന്നില്‍ വച്ചുതന്നെ നാലു ചീത്തയും കാച്ചി വാശി തീര്‍ക്കേണ്ടെ.
ആങ്ങിളമാര്‍ അധികമുണ്ടെങ്കില്‍ വേണ്ട.

എന്തായാലും ആ അമ്മാളു രാധ ചോറ്റിന്‍ കലവുമെടുത്ത്‌ ഏതെങ്കിലും കുഴല്‍കിണറിനരികെ ഇരുന്ന്‌ പാത്രം തേക്കട്ടെ 24 മണിക്കൂറും എന്ന്‌ ഞാന്‍ ശപിക്കുന്നു.

അല്ലെങ്കില്‍ വേണ്ട മന്‍സ്ക്കക്കന്‍ അപരന്റെ ഭാര്യയായി പരസ്പരം പോരാടി തുലയട്ടെ എന്ന ഒരു ആള്‍ട്ടര്‍നേറ്റ്‌ ശാപം ഹോസ്റ്റ്‌ ചെയ്യുന്നു.

ദില്‍ബാസുരന്‍ said...

ഇബ്രു ബാച്ചിലേഴ്സിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്. ചുപ്പ് രഹോ...

:-)

ലാപുട said...

കലക്കി വിശാല്‍ജീ...പതിവുപോലെ സൊയമ്പന്‍ ചിരിയെഴുത്ത്......
“ജോസ്പ്രകാശിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ പോലെയൊരു വീട്‌ പ്രതീക്ഷിച്ച്‌ “....ഇത് കിടിലം
അഭിനന്ദനങ്ങള്‍...

പാപ്പാന്‍‌/mahout said...

വിശാലാ, ഇനിയും കഥകള്‍ എഴുതാന്‍ വിഷയങ്ങളുണ്ടാകുമോ എന്നു ഇടയ്ക്കൊരു performance anxiety ഉണ്ടായിരുന്നത് മാറി എന്നതിന്റെ തെളിവാണ് ഈ പോസ്റ്റ് എന്നു കരുതട്ടെ :-) ഒന്നാന്തരം വിവരണം.

ഞാന്‍ | ഇന്‍സാന്‍ said...

കലക്കീ ബിശാലാ..... കലക്കി

ആ ബൈജൂന്റെ തലമണ്ട നോക്കി ഒന്നു പെടചൂടായ് നോ അനക്ക്...........

പടച്ചോനേ , ഞ്ഞമ്മളെ പോലെ ഉള്ള ബാചളേര്‍സ് ഇമ്മാതിരി ചാങ്ങായിമാരേം ബിസ്വസിച്ചു
ഇനി എങ്ങനെയാ പെണ്ണ് കാണാന്‍ പൂക്വ?......

"പടച്ചോനെ ഇമ്മാതിരി അടുത്ത ചാങ്ങായിമാരില്‍ നിന്നും ഇന്നെ ഈജ്ജ് കാക്കണേ..........
സത് റക്കളെ കാര്യം ഞ്ഞമ്മളെന്നെ നോക്കിക്കോളം......"
കടപ്പാട്‌ :- അക്‍ബര്‍ kakkaTTil

neermathalam said...

manjerakar keri sachinu para panithu..
sachin keri yamandan.. century adichu..
athu ethu thammmil...enthonnu bandham...
athingineya..orupadu chiricha..jhan paraspara bandham ellathe palathum parangu poovum..

kalakkii....kalakalakki...

അരവിശിവ. said...

ഗുരുവേ ഇന്നാ പിടിച്ചോ ഒരു സാഷ്ടാംഗ പ്രണാമം...അപരന്‍ വരും വരെ സൂപ്പര്‍ഹിറ്റ് ബ്ലോഗറായിരിയ്ക്കുകയും അതിനു ശേഷം ബ്ലോഗിലെ മെഗാഹിറ്റ് ബ്ലോഗറാകുകയും ചെയ്ത വിശാല്‍ ഗുരുക്കളുടെ ഏറ്റവും പുതിയ പോസ്റ്റും സൂപ്പറായതില്‍ ഒരായിരം കതിനാ പൊട്ടട്ടെ..

വക്കാരിമഷ്‌ടാ said...

എന്റെ ഒരു സുഹൃത്ത് (ഞാനല്ല, ഞാനല്ല, ഞാനല്ല) പെണ്ണ് കാണാന്‍ പോയ വീട്ടിലെ ഭാവി അമ്മായിയപ്പനെ നല്ല പരിചയം. പിന്നെയും പരിചയം. മിക്‍സ്‌ചറ് ചറപറാന്ന് തിന്ന് അലുവയും ലഡ്ഡുവും ജബൈല്‍ അലി ജിലേബിയുമൊക്കെ തിന്ന് പിന്നെയും പിന്നെയും ആലോചിച്ചു.

അവസാനം പിടികിട്ടി. പത്തില്‍ പഠിക്കുന്ന സമയത്ത് വീട്ടിലേക്ക് ബസ്സ് കയറാന്‍ പോകുന്ന വഴി ചാമ്പയ്ക്ക് കല്ലെറിഞ്ഞപ്പോള്‍ അവനെ ബസ്റ്റോപ്പ് വരെ ഓടിച്ചത് ഈ സെയിം ഭാവിയമ്മായിയപ്പന്‍. ഒരു ചമ്മലോടെ അവന്‍ പറഞ്ഞു, പെണ്ണിനെ ഇഷ്ടപ്പെട്ടു എന്ന്. ചമ്മലിന്റെ കാരണം അവനല്ലേ അറിയൂ.

വിശാലോ, പിന്നെയുമടിപൊളി. ഒരുങ്ങല്‍ കണ്‍ഫ്യൂഷനുകള്‍ സൂപ്പര്‍.

സൂപ്പര്‍ വേഡ് വെരിയും: amitpopo അമിട്ട് പോപോ.

പുള്ളി said...

ഒരാഴ്ച്ചയിലെ മുഴുവന്‍ റ്റെന്‍ഷനും ഒരൊറ്റ കഥകൊണ്ടു അലിയിച്ചില്ലതാക്കിക്കളഞ്ഞൂ.
ഉഗ്രന്‍ കഥ.
മൂവന്തി താഴ്വരയില്‍ വെന്തുരുകും വെണ്‍ സൂര്യന്‍ എന്ന ഗാനമായിരുന്നോ സംഗതി കഴിഞ്ഞു കൊടകരയിലേക്കു വിടുമ്പോള്‍ കാറില്‍ വെച്ചിരുന്നത്‌?

വിശാല മനസ്കന്‍ said...

വായിച്ച കമന്റിട്ട എല്ലാ പുലികള്‍ക്കും എന്റെ നന്ദി.

വക്കാരി പറഞ്ഞ കാര്യം കേട്ടപ്പോള്‍ എന്റെ ഒരു അനുഭവം ഓര്‍മ്മ വന്നു.

ഒരു പെണ്ണുകാണല്‍ കഴിഞ്ഞുവന്ന് വൈകീട്ട് ഗ്രൌണ്ടില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ബോള്‍ അപ്പുറത്തെ വളപ്പില്‍ പോയി.

മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ചെന്നപ്പോഴുണ്ട്, അന്ന് പോയിക്കണ്ട പെണ്ണിന്റെ അച്ഛന്‍ സിറ്റൌട്ടില്‍ ഇരിക്കുന്നു...അവരുടെ ബന്ധുവിന്റെ വീടായിരുന്നു അത്. എന്റെ കല്യാണക്കാര്യം ഡിസ്കസ് ചെയ്യാന്‍ വന്നതായിരിക്കണം.

ആള്‍ എന്നെ കണ്ടതും ഞാന്‍ ആളെക്കണ്ടതും ഒരുമിച്ച്.

‘എന്താ ഇവിടേ?‘

എന്ന് ചോദിച്ചപ്പോള്‍ ‘ ബ്‌ ഹ്‌ എന്ന അരവിന്ദ് സ്റ്റല്‍ ചിരിയും ചിരിച്ച് ‘ഇത് ഞാനല്ല’ എന്ന് പറഞ്ഞ് ഞാന്‍ മതില്‍ തിരിച്ച് ചാടി ഓടിപ്പോയി!

ആ പ്രപ്പോസല്‍ ചൂറ്റാന്‍ അതായിരുന്നു കാരണം. എല്ലാം ഒത്ത് വന്നതായിരുന്നു!

അരവിന്ദ് :: aravind said...

സൂപ്പര്‍ വിശാല്‍‌ജീ... :-))
പോസ്റ്റ് വായിച്ചതിനേക്കാള്‍ സന്തോഷം വിശാല്‍‌ജി ബാക്ക് ഇന്‍ ആക്ഷന്‍ എന്നറിഞ്ഞതില്‍...

എനിക്ക് ഭയങ്കരായിപിടിച്ചത് ഊത്തപ്പം അനുബന്ധസീനുകളാ..:-)
പിന്നെ മേയ്ക്കപ്പും ക്ലൈമാക്സും...:-)

കുലുങ്ങിച്ചിരിച്ചു....തകര്‍ത്തു. :-)

ഇതാ ഒരു ചെറിയ അനുഭവം എന്റെ വകയും..ചീളാണ്. വിവാഹിതരില്‍ പോസ്റ്റാന്‍ വച്ചതാ...ഇവിടെയാണ് കൂടുതല്‍ ചേര്‍ച്ച :-)

രണ്ട് പേര് പെണ്ണുകാണാന്‍ പോവുകയാണ്. ഒരാള്‍ ഞാന്‍. മറ്റേയാള്‍ എന്റെ വളരെ അടുത്ത സുഹൃത്ത്. ആരാണ് വുഡ് ബി ചെക്കനെന്ന് ഊഹിച്ചോളീന്‍.
മോഡേണ്‍ പെണ്ണുകാണലാണ്. ചെക്കന്റെ അച്ഛനും അമ്മയുമൊന്നുമില്ല, കൂട്ടുകാരനേയും കൂട്ടിയാണ് പോക്ക്.
പെണ്ണിന്റെ വീടെത്തി. പെണ്ണിന്റെ അപ്പന്‍ സ്വീകരിച്ചാ‍നയിച്ചകത്തേക്ക് നടത്തി.
ഇരിപ്പുമുറിയില്‍ സെറ്റികള്‍ നിരത്തിയിട്ടിരിക്കുന്നു.
“ഇരിക്കൂ...ഞാനിപ്പോ വരാം.” തള്ളയെ വിളിക്കാനാണെന്ന് തോന്നുന്നു, അപ്പനകത്തേക്ക് പോയി.

ടീപ്പോയില്‍ വച്ചിരിക്കുന്ന പലഹാരങ്ങള്‍ കൈനീട്ടിയെടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വിധം ഇട്ടിരുന്ന ഒരു സെറ്റിയില്‍ ഞാനിരുന്നു.
സുഹൃത്തും വന്ന് ഉടന്‍ അടുത്തിരുന്നു. രണ്ടുപേര്‍ക്കിരിക്കാവുന്ന സെറ്റിയാണ്.
അമര്‍ന്നിരുന്നതും “ടര്‍..ക്ക്” എന്നൊരു ശബ്ദം. തറയില്‍ നിന്ന് അരമീറ്ററോളം പൊക്കത്തിലായിരുന്ന ഇരിപ്പലകയിലിരുന്ന ഞങ്ങളിപ്പോള്‍ തറയില്‍ നിന്നഞ്ചടി പൊക്കത്തില്‍ കരണ്ടിയിട്ട് തേങ്ങാ ചിരവാന്‍ ഇരിക്കുന്ന സ്റ്റൈലില്‍...സെറ്റി പൊളിഞ്ഞു എന്ന് മനസ്സിലാക്കാന്‍ അല്പസമയം വേണ്ടി വന്നു.

ഹീയ്യോ എന്ന മുഖഭാവവുമായി ചാടിയെഴുന്നേറ്റ്, സെറ്റിയുടെ ഇരിപ്പലക പൊക്കി പൂര്‍വ്വസ്ഥിതിയിലാക്കി, തൊട്ടുതൊടീപ്പിച്ചു വച്ചു.

ഭാഗ്യം..ആരുമറിഞ്ഞില്ല എന്ന ആശ്വാസത്തോടെ അടുത്തുള്ള മൂന്നുപേര്‍ക്കുള്ള സെറ്റിയില്‍ ഞങ്ങള്‍ ആസനസ്ഥരായതും...
ഘ്ടേങ്ങ്! ദാ പോണു അതും താഴോട്ട്...

അതു ശരിയാക്കാന്‍ പറ്റും മുന്‍പേ അപ്പന്‍ തിരിച്ചു വന്നു.
“അയ്യോ സെറ്റിയൊടിഞ്ഞോ..സാരല്ല, പഴയതാ...വരൂ ഡൈനിംഗ് ടേബിളില്‍ ഇരിക്കാം” എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടികൊണ്ടുപോയി.
‘ഇതിനും മുന്‍‌പേ വേറൊന്നു കൂടി ഒടിഞ്ഞിരുന്നു’ എന്ന് ബോധിപ്പിച്ചില്ല.

ഡൈനിംഗ് റ്റേബിളില്‍ പകുതി വെയിറ്റ് കാലുകളില്‍ കൊടുത്തിരുന്ന് ചായയും ലഡുവും ജിലേബിയും ഉപ്പേരിയും കഴിച്ചു. ഇനീം മറിഞ്ഞു വീണാല്‍ നാണക്കേടാണ്. ഈ വീട്ടില്‍ എല്ലാം ഒടിഞ്ഞ ഫര്‍ണ്ണിച്ചറാണോ? അപ്പന് ഒടിവിദ്യയാണോ പണി?

പെണ്ണുകാണല്‍ കഴിഞ്ഞ് ചെക്കന് പെണ്ണിനെ ഇഷ്ടായില്ല എന്ന് പറയാന്‍ ഭയങ്കര മടിയായിരുന്നു.
“ഡേയ് ഒന്നുമല്ലേലും അവരടെ രണ്ടു സെറ്റി നമ്മള്‍ ഒടിച്ചതല്ലേഡേയ്.....” എന്നായിരുന്നു അവന്റെ വിചാരം.

സെറ്റി ഒടിഞ്ഞ് താഴോട്ട് പോയപ്പോള്‍ സൈഡിലെ ആണി കൊണ്ട് ഡബിള്‍ മുണ്ടിന്റെ നൂല് വലിഞ്ഞതിലായിരുന്നു കൂട്ടുകാരന്റെ ദേഷ്യം.

ഏതായാലും ലവന്‍ ആ സിം‌പതിയില്‍ ലവളെ കെട്ടി.

അമ്മായി അപ്പന്റെ വീട്ടിലെ സെറ്റി ഇതുവരെ മാറിയില്ല എന്നു മാത്രം. പാച്ച് വര്‍ക്ക് ഒണ്‍ലി.
കൂട്ടുകാരന്‍ ഡബിള്‍ മുണ്ടും.

ഡാലി said...

വിശാലേട്ടാ,
“മുഖത്ത്‌ ഫെയര്‍ ഏന്റ്‌ ലൌലി മാത്രം തേച്ചാല്‍ മതിയോ അതോ അതിന്റെ മോളില്‍ ഒരു കോട്ട്‌ പൌഡറും കൂടി ഇടണോ?“

ഹ ഹ ഹ എന്തായാലും ഫെയര്‍ ഏന്റ്‌ ലൌലി വേണമല്ലേ?

ബാച്ചിലേര്‍സ്, സീക്രട്ട് ഒക്കെ നോക്കി പഠിച്ചോ.

ഇത്തിരിവെട്ടം|Ithiri said...

'അച്ഛന്‍ എക്സ്‌ മിലിട്ടറി. ബിസിനസ്സുകാരായ മൂന്നാങ്ങളമാര്‍ക്കുള്ള ഏക പെങ്ങള്‍, കേരളവര്‍മ്മയില്‍ എം എ ആദ്യവര്‍ഷം. പേര്‌ സന്ധ്യ. സിനിമാ നടി അംബികയുടെ അനുജത്തി രാധയുടെ ലുക്ക്‌, ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും പുറമേ പാട്ടും പഠിച്ചിട്ടുണ്ട്‌. ഇടവകയില്‍ കൈനറ്റിക്ക്‌ ഹോണ്ടയോടിക്കാനറിയുന്ന ഏക പെണ്ണ്‍. ആങ്ങളയുടെ അമ്പാസഡറും ഇടക്ക്യൊക്കെ ഓടിക്കും'


കൊടകരപുരാണത്തിന്റെ കിണ്ണം കാച്ചി എപ്പിസോഡ്... വായിച്ച് അവസാനമെത്തിയപ്പോള്‍ വാലായി ഒരു കമന്റും. വിശാല്‍ജീ സൂപ്പര്‍...

വളയം said...

എന്താ പേര്‌? എന്തിന്‌ എവിടെ പഠിക്കുന്നൂ? എന്നിങ്ങനെയുള്ള ആചാര ചോദ്യങ്ങള്‍ കണ്ണാടിയില്‍ നോക്കി പല പല ആങ്കിളില്‍ നിന്ന്
ഹ..ഹ..ഹാ
“വടക്കുനോക്കിയന്ത്ര” ത്തില്‍ ശ്രീനിവാസന്‍ പൂവുമായി ജനലിങ്കല്‍ നിന്ന് പ്രാക്ടീസ് ചെയ്തതോര്‍ക്കുന്നില്ലേ.

ചിരിയുടെ സൂപ്പര്‍മാന്‍ കൊടകരയില്‍ തന്നെ.

ബിന്ദു said...

കൊള്ളാം വിശാലാ.:) ദൈവമേ.. ആദ്യായിട്ട് ഭര്‍ത്തേട്ടന് ബ്ലോഗില്ലാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. അല്ലെങ്കില്‍ .....:)

kumar © said...

വിശാലാ, ഈ പോസ്റ്റ് ഞാന്‍ മനപൂര്‍വ്വം ഓഫീസ് ടൈമില്‍ വായിച്ചില്ല. സ്ക്രീന്‍ നോക്കിയിരുന്നു ചിരിക്കുന്ന ഞാന്‍ ഒരു പരിഹാസ്യകഥാപാത്രമായിതുടങ്ങിയിട്ട് കുറച്ചുകാലമായി. പഴയ ചില വിശാല പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ചിരിവരാതിരിക്കാന്‍ മനപൂര്‍വ്വം മസിലൊക്കെ പിടിച്ച് സീരിയസ് ആയിട്ട് ഇരുന്നു വായിച്ചു. ഒടുവിലെന്താ ക്ലൈമാക്സ് ആയപ്പോള്‍ എന്റെ സകല കണ്ട്രോളും വിട്ട് വട്ടായി. അതോടെ തീരുമാനിച്ചു, ചിരി ഒരിക്കലും കണ്ട്രോള്‍ ചെയ്യരുതു. സോ, ആളില്ലാത്തപ്പോള്‍ മാത്രം ഇതൊക്കെ വായിക്കുക!
പോസ്റ്റിനെകുറിച്ച് ഞാന്‍ ഇനി ഒരു ഭിപ്രായം കൂടി പറഞ്ഞ അഹങ്കാരിയാകുന്നില്ല.

സങ്കുചിത മനസ്കന്‍ said...

എനിക്കും ഉണ്ടൊരു അനുഭവം. (നായകന്‍ ഞാനല്ല, ഞാനല്ല, ഞാനല്ല കട്: വക്കാരി) വിശാലന്‍ ചെയ്തതിനേക്കാള്‍ ഭയങ്കരമായി ജെനൂവിന്‍ കളറ് മറച്ച് വച്ച ഒരു കൂട്ടുകാരനും ഞാനും. പെണ്ണു കൊണ്ടുവച്ച ചായ കുടിച്ച്, മിക്ച്ചറ് കയ്യുകൊണ്ട് വാരാവുന്ന ലിമിറ്റ് കഴിഞ്ഞപ്പോള്‍ പ്ലേറ്റിന്റെ അടിയില്‍ തടഞ്ഞവ ടീപ്പോയില്‍ ഇരിക്കുന്ന മമ്മുട്ടിയുടെ മുഖചിത്രമുള്ള വനിതയിലേക്ക് ചെരിഞ്ഞ് പിന്നെ ആ വനിത മടക്കി വായിലേക്ക് മിക്ച്ചറ് പൊടി ഡയറക്റ്റ് എന്ട്രി ആയി ചെലുത്തുന്ന നേരം പെണ്ണിന്റെ ഒരേയോരാങ്ങള ‘അല്ല നിങ്ങള്‍ക്ക് സ്വകാര്യമായി വല്ലതും പറയാനോ പിടിക്കാനോ ഉണ്ടെങ്കില്‍ ആകാം...’ എന്നു ഒരേയൊരു പൊന്നാങ്ങള പറയുന്നതും ‘ഹേയ്.. ഞാനാടൈപ്പല്ല” എന്ന് കൂട്ടുകാരന്‍ പായുന്നതും ഞാന്‍ കേട്ടു.

അപ്പോള്‍ അകത്തുനിന്ന് “ച്വേട്ടാന്‍, ച്വേട്ടന്‍..” എന്ന് ഒരു കിളിനാദം കേട്ടു. അകത്തു കയറിയ പൊന്നാങ്ങള പുറത്തു വന്ന് “അല്ല അവള്‍ക്ക് എന്തോ സംസാരിക്കാനുണ്ടെന്ന്..” എന്ന് പറഞ്ഞു. അഭിനവ വരന്റെ ദയനീയ മുഖം എന്നോട് നീ കൂടെ വാഡേ എന്ന് പറയുന്നത് പോലെ തോന്നി. പെണ്ണ് പുറത്തിറങ്ങി.. അങ്ങോട്ട് മാറി നിന്നോളൂ അവിടെ നല്ല പ്രകൃതി രമണീയതയാണ് എന്ന് ആങ്ങള. അഭിനവങ്ങള്‍ രണ്ടും വീടിന്റെ സൈഡില്‍ പോയി ആ പറമ്പില്‍ നിന്ന് അലപം താണ ഒരു പറമ്പിലേക്ക് ചാടുന്നത് ഞാന്‍ കണ്ടു.

“അവിടെ ഒരു കുളമുണ്ട്. ഭയങ്കര പ്രകൃതിരമണീയമാണ്” എന്ന് ആങ്ങള.

പുറത്ത് പാറ്ക്ക് ചെയ്തിരുന്ന എന്റെ യമഹ കെ.ഡി.ഇ 8089 (ഇടിവാളിന്റെ കയ്യില്‍ നിന്ന് വാങിയത്) യെ പറ്റി ആങ്ങള്‍ ചോദിക്കുകയും ഞാന്‍ അല്പം പൊക്കി അതിനെ പറ്റി പൊങ്ങച്ചം അടിച്ചുവിടുകയും ചെയ്തു.

അപ്പോള്‍ അതാവരുന്നു: ഗോഡ് ഫാദറില്‍ കനകയോട് ഐ ലവ് യു പറയാന്‍ പോയ മുകേഷ് ജഗദീഷിന്റെ അടുത്തേക്ക് ഓടി വരുന്ന വരവുണ്ടല്ലോ.. അതു പോലെ വണ്ടിയെടുക്കടേ വണ്ടിയെടുക്കടേ... എന്ന് പറഞ്ഞ കൂട്ടുകാരന്‍ വരുന്നു. ചാടിക്കയറി വണ്ടി വിട്ടു:

കുളത്തിന്‍ കരയില്‍ സംഭവിച്ചത്:
താഴ്ത്തെ പറമ്പിലേക്ക് പെണ്ണ് ചാടി. ഫുള്‍ സ്ലീവും ഇട്ട് പാന്റ്സിനുള്ളിലേക്ക് മാത്രമല്ല കുന്നത്തിലേക്കും ഷറ്ട്ട് കുത്തിക്കേറ്റി ‘ഇന്‍‘ ചെയ്ത ലവന് നേരെ പെണ്ണ് കയ്യ് നീട്ടിയത്രേ “പിടിക്കണോ?” എന്ന് ചോദിച്ച്. വേണ്ട എന്ന പറഞ്ഞ താഴേക്കിറങ്ങിയ അവന്‍ ചെറിയൊരു പൊട്ടക്കുളം കണ്ടു.

നമുക്കിവിടെയിരിക്കാം. പെണ്ണ്. പറഞ്ഞതും അവള്‍ ഇരുന്നു. ഇതെന്തൊരു കൂത്ത് എന്ന് മനസില്‍ പറഞ്ഞ് അവനും ഇരുന്നു. ഒരു ചെറിയ കല്ലെടുത്ത് വെള്ളത്തിലേക്കെറിഞ്ഞ് അവള്‍ ചോഡിച്ചു: എന്നെ ഇഷ്ടമായോ?

വലിയ നിരീക്ഷകനായ അവന് അവള്‍ എറിഞ്ഞ കല്ല് എന്തോ ഇരയാണെന്ന് കരുതി ഒരു പച്ചക്കളറന്‍ തവള ഓടി വന്ന് തിന്നാന്‍ നോക്കിയതും ചമ്മി കരയിലേക്ക് നോക്കി അവളെ തെറി പറഞ്ഞതും നിരീക്ഷിക്കാനായില്ല.

എന്താ മിണ്ടാത്തേ, നാണമാണല്ലേ. വീണ്ടും അവള്‍.
എനിക്കിഷ്ടായിട്ടാ....അവള്‍ തന്നെ.
ഇത്രയും നടന്നത്. ഇതു കഴിഞ്ഞതും അവന്‍ ഓടീ എന്റെ അടുത്തേക്ക് വന്നു, ഞങ്ങള്‍ വണ്ടി വിട്ടു.

പക്ഷേ അവന്‍ പൂരിപ്പിക്കുന്നത് ഇങ്ങനെ: അവള്‍ എനിക്കിഷ്ടായിട്ടാ എന്ന് പറഞ്ഞപ്പോള്‍ അവന്‍:

കുട്ടിക്കിഷ്ടായത് എന്റെ രൂപത്തേയും പെരുമാറ്റത്തേയും ആണ്. യഥാറ്ത്ഥ നമ്മള്‍ എന്താണെന്ന് നമ്മള്‍ക്ക് രണ്ടുപേറ്ക്കും അറിയില്ല. അതുകൊണ്ട് ഞാന്‍ പിന്നീട് മാതാപിതാക്കളെ അറിയിക്കാം. ബൈ ഫോറ് നൌ!

പക്ഷേ അവന്റെ അവിടെ നിന്ന് വന്ന മുഖം കണ്ട എനിക്ക് തോന്നുന്നില്ല അവന്‍ അങ്ങനെ പറയുമെന്ന്.

കമന്റ് നീണ്ടതിന് വിശാലാ മാപ്പ്.

വിശാല മനസ്കന്‍ said...

ദയവുചെയ്ത് അരവിന്ദനും സങ്കുചിതനും തങ്ങളുടെ വിലയേറിയ കമന്റുകള്‍ ‘വിവാഹതരില്‍‍‘ പോസ്റ്റുവാന്‍ താഴമയായി അപേക്ഷിച്ചുകൊള്ളൂന്നു.

അല്ലെങ്കില്‍ ഞാന്‍ എന്റെ പേരില്‍ അവിടെ ഇടും. ജാഗ്രതൈ!

വേണു venu said...

ടെലിഫോണ്‍ ബൂത്ത്‌ കണ്ടോടത്തെല്ലാം നിറുത്തി, ലൊക്കേഷന്‍ ചോദിച്ച്‌ ബൈജുവിന്റെ വീടു കണ്ടുപിടിച്ചതിലെയും സ്വാഭാവികത. ചിരിച്ചേ ചിരിച്ചു ചിരിച്ചു രസിച്ചേ.

Anonymous said...

ഹഹഹഹ....ഇതു കലക്കിപ്പൊളിച്ചു!

എന്റെ ഒരു അമ്മാവന്‍ പെണ്ണ് കാണാന്‍ പോയി. പെണ്ണ് ഡോക്ടര്‍.
ഐ.സി.യു - വിലാണ് ജോലി എന്ന് എങ്ങാണ്ട് അവിടെ ഇരുന്ന ആരോ പറഞ്ഞു. ഉടനേ അമ്മാവന്‍, ഭയങ്കര ജെനെറല്‍ നോളേജ് ആണെന്ന് കാണിക്കാന്‍ എല്ലാരുടേം മുന്നേ വേച്ച്
“ഓ. ഐ.സി.യു വിലാണല്ലേ, അവിടെ ഇപ്പൊ എങ്ങനാ ഡെത്ത് റേറ്റ്?” :-)

കല്ല്യാണം നടന്നില്ലാന്ന് പിന്നെ പറയണ്ടല്ലൊ..

സ്നേഹിതന്‍ said...

'സ്വയംവര'ത്തിലെ ഓരോ വരിയിലും ചിരി പായ്ക്കു ചെയ്തിരിയ്ക്കുന്നു!

രസിച്ചു വിശാലാ.

Adithyan said...

ജബൈല്‍ അലി പുലീ,
നമോവാകം...
അമറന്‍ :)

'ഈ മൂവന്തി നേരത്താണോടാ ചെറ്റേ ...

അവരു ഫാമിലി ഫ്രെണ്ടാസാ അല്ലിയോ ;)

ഇതു കണ്ടപ്പൊഴാ പണ്ട് ഞാന്‍ ഒരു പെണ്ണുകാണാന്‍ മൂലമറ്റത്ത് പോയ കാര്യം ഓര്‍ത്തത് ....യ്യോ , പോസ്റ്റ് മാറിപ്പോയി. എന്തു പോസ്റ്റ് കണ്ടാലും ‘സ്വന്തം’ ഒരു അനുബവം വെച്ചു കാച്ചുക എന്നത് ഈയിടെ ഒരു ശീലമായിപ്പോയി. മാഫി ;)

ഇടിവാള്‍ said...

ആദിയേ.. പണ്ടു പെണ്ണു കാണാന്‍ പോയ കഥ ഇപ്പ ഓര്‍മ്മ വന്നു !

ഇപ്പഴും ബാച്ചിലര്‍ ക്ലബ്ബിലെ മെമ്പറല്ല്യോ ?

എനിക്കൊരു സിനിമ ഓര്‍മ്മ വന്നു ! മമ്മൂട്ടിയുടെ.. ക്രോണിക്ക്‌ ബാച്ചിലര്‍ !

Adithyan said...

ഇതു തിരിഞ്ഞു കയറിയോ :(

ആ‍ാക്‌ച്ചുവലീ‍ീ, ഞാന്‍ ഉദ്ദേശിച്ചത് - ഞാന്‍ ഇതു വരെ പെണ്ണൊന്നും കണ്ടിട്ടില്ലാ, എന്നാലും ഒരെണ്ണം സ്വന്തം പേരില്‍ എഴുതിയേക്കാം എന്നാണ്.

അല്ലാതെ വേറേ ഒന്നും ഇല്ല യുബറോണര്‍...

മീനാക്ഷി said...

വിശാലേട്ടാ,

തകര്‍ത്തു... നല്ല വിവരണം.

ഏറനാടന്‍ said...

"തടിച്ച ഒരു സ്ത്രീ കിണറ്റുംകരയില്‍ നിന്ന്, തമിഴ്‌ വില്ലന്‍ രാധാരവിയെ കണ്ടിട്ട്‌ സ്വിമ്മിങ്ങ്‌ പൂളില്‍ നിന്ന് എണീറ്റോടുന്ന അനുരാധയെ പ്പോലെ ഒറ്റ പാച്ചില്‍!" - വിശാല്‍ജീ.. ചിരിയുടെ വിശാലമായ ലോകം വെറുമൊരു ചെറിയ സംഭവം കൊണ്ട്‌ ഉണ്ടാക്കുന്ന താങ്കളുടെ അസാമാന്യകഴിവ്‌ അപാരം തന്നെ!

അഗ്രജന്‍ said...

‘നാട്ടിലെത്തി മുഖത്തെയും കൈ കാലുകളുടെയും വെളുപ്പ്‌ പോയി നമ്മുടെ ജെന്യൂവിന്‍ കളറിലേക്ക്‌ തിരിച്ച്‌ വരുന്നതിനു മുന്‍പേ തന്നെ വാടാനപ്പിള്ളിയിലേക്ക്‌ പോകണമെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു...’

ഹി ഹി ഹി... എന്താ പെട...
കൊടകര സുല്‍ത്താനേ‌‌|kodakara sultan... കലക്കി.

കരീം മാഷ്‌ said...

സ്വയംവരം നന്നായി എഴുതിയിരിക്കുന്നു.
ഇതേതായാലും സോന പോയതിനു ശേഷം എഴുതിയതു നന്നായി.
മറ്റോരു പെണ്ണിനെ കണക്കില്ലാതെ സൗന്ദര്യത്തിന്റെ പെരുമ പറഞ്ഞു പ്രശംസിക്കുന്നത്‌ എത്ര ക്ഷമയുള്ള ഭാര്യയും സഹിക്കില്ല.

"യ്‌യാര്‌ രാധ ? പോവാന്‍ പറ!"

നമ്മടെ കെട്ട്യോള്‍മാരുടെ അട്‌ത്ത്‌ വര്യോ ഈ "രാധ" കളോക്കെ?

ബാച്ചിലേര്‍സേ.. മക്കളെ! വെറുതെ സമയം കളയണ്ടാട്ടോ?
മൂത്തവര്‍ പറേണതനുസരിച്ചാ നിങ്ങള്‍ക്കു കൊള്ളാം.

ഇടിവാള്‍ said...

സിനികുമാരാ....

താങ്കളുടെ ബ്ലോഗിന്റെ പരസ്യം കാണിക്കാനുള്ള സ്ഥലമാണോ ഇത്‌ ?

വിശാലന്റെ കഴിഞ്ഞ പോസ്റ്റിലും കണ്ടല്ലോ താങ്കളുടെ സിനിമാക്ലബ്ബിന്റെ പരസ്യം !

കുറച്ചാളുകള്‍ വായിക്കുന്ന ബ്ലോഗാണു "കൊടകര പുരാണം" എന്നു കരുത്‌ ഇമ്മാതിരി അല്‍ക്കുലുത്തുകള്‍ കാണീക്കുന്നത്‌ ശരിയാണോ ഗെഡീ ??

വിശാലാ, തന്റെ സമ്മതത്തോടെയാണു ഈ പരസ്യം പതിക്കല്‍ എങ്കില്‍, സോറി !

പത്മതീര്‍ത്ഥം said...

വിശാലെട്ടാ കലക്കി.....
ഫെയാറാന്‍ ലൊവ് ലി അണു അല്ലെ ഈ ബൂട്ടി രഹസിയം!!!

പിന്ന്നെ ഞങള്‍ ബാചിലെഴ്സിനു (നല്ല കുട്ടികള്‍!!!) ഈ പ്രശ്നം ഒന്നും ഇല്ല.
എയ് ഓട്ടൊ യില്‍ പാടിയപൊലെ..

മാനാഞ്ചിറ് നിന്നും അങ് കലലായിയില്‍ നിന്നും കണാന്‍ അഴകെറും ലേഡീസിന്റെ ഫാതെര്‍സ് കെട്ടിക്കാന്‍ ക്യൂ നില്‍ക്കും........

അങനെയനാണു ഞ്ങളുടെ വിചാരം. പിന്നെ പെണ്ണ് കാണാന്‍ പൊവെ???

അല്ലെ ദില്‍ബാസുരാ??

പച്ചാളം : pachalam said...

വിശാലേട്ടാ കിടിലന്‍.

അതവിടെ നില്‍ക്കട്ടെ, ഇപ്പോഴാ മനസിലായേ കുമാറേട്ടന്‍
ഇതില്‍ പറഞ്ഞതാരെ! പറ്റിയാന്ന്!!!
ബാച്ചിലേഴ്സ് നോട്ട് ദ പോയിന്‍റ്!
(വിശാലേട്ടാ..ഹി..ഹി..ഹീ)

s.kumar said...

upവാടാനപ്പള്ളിക്ക്‌ വടക്കുഭാഗത്തായി 4 കി.മി അപ്പുറം ഒരു സ്ഥലമുണ്ട്‌ പണ്ട്‌ ടെന്‍സിങ്ങും ഹിലാരിയും കൂടെ ചുമ്മാ ചീട്ടുകളിച്ചിര്‍ക്കുമ്പോ ഒരു രസത്തിനു ഹിമാലയത്തില്‍ പോയല്ലൊ അപ്പൊ രാമന്‍ നായരുടെ കടേന്ന് ഉള്ളിവടേം ചായേം കഴിക്കുമ്പോ നാട്ടുവര്‍ത്താനത്തിനിടക്ക്‌ അറിയാണ്ടെ ടെന്‍സിങ്ങിന്‌ അവിടെ ചില പരിചയക്കാരുണ്ടെന്ന് പറഞ്ഞുപോയി. അന്നുകിട്ടിയ അടീടെ ഓര്‍മ്മ പിന്നീടൊരിക്കലും അങ്ങേരു മറന്നിട്ടില്ല.ലോകത്തെവിടെ ചെന്നാലും ആനാട്ടുകാരനാണെന്നോ അവിടെ പരിചയക്കാരുണ്ടെന്നോ പറഞ്ഞാ മതി, പിന്നെ താമസം ഉണ്ടാവില്ല. വാടാനപ്പള്ളീല്‌ വച്ചു നിര്‍ത്തീതു നന്നായി.

ഇവിടെ ഇരുന്നു ചിരിക്കാന്‍ പറ്റിലാത്തോണ്ട്‌ വീട്ടീപോയിട്ട്‌ വായിക്കാം. എന്നിട്ട്‌ കമന്റാം.

മിടുക്കന്‍ said...

വിശാലേട്ടാാാാാാാ.....
പൂയ്‌.....
ഇത്രയ്ക്കൊക്കെ എക്സ്‌പീരിയന്‍സ്‌ ഉള്ള ടീമാണെന്ന് ആരും പറയില്ലാ ട്ടൊ..
..
എവിടുന്ന് വരുന്നു ഈ സരസ്വതി...(ഐ മീന്‍ നാവിലെ സരസ്വതി...പ്ലീസ്‌ ഡൊണ്ട്‌ മിസണ്ടര്‍സ്റ്റാഡ്‌..)
പറ്റുമെങ്കില്‍...
ചുമ്മാ ഇങ്ങള്‌ രണ്ട്‌ പേരോട്‌ പറയ്‌..മിടുക്കന്‍ ഇങ്ങളുടെ.. ഫ്രെണ്ടാണെന്ന്...
ചുമ്മാ ഒരു ഗമക്കാണ്‌ ട്ടാ....

ദേവന്‍ said...

വിശാലന്‍ പണ്ട്‌ ശ്രീജിത്തിനു പഠിച്ചിട്ടുണ്ടല്ലേ.. അരവിന്ദന്റെയും സങ്കൂന്റെയും കഥകളും ചേര്‍ത്ത്‌ വിവാഹിതരുടെ ബ്ലോഗേല്‍ ഒരെണ്ണം തുണ്ടങ്ങണമെന്ന തീരുമാനത്തെ പിന്‍ താങ്ങി ഞാന്‍ പെണ്ണു കണ്ട കഥ (കോമഡിയല്ലെങ്കിലും) അവിടെയിടാന്‍ മാറ്റി വയ്ക്കുന്നു.

ഓ ടോ, ഈ രാധാരവി ആരാ? (അനുരാധയെ പരിചയപ്പെടുത്തേണ്ടാ, അവരുടെ ഹിസ്റ്ററി മാത്രമല്ല, ജ്യോഗ്രഫിയും എനിക്കു നല്ല പോലെ അറിയാം)

സിനികുമാറേ,
ആവശ്യത്തിനു സ്പാം ബോട്ടുകള്‍ കൊണ്ടിടുന്നല്ലോ അതിന്റെ പുറത്ത്‌ ഇനി മാനുവല്‍ ഓപ്പറേഷന്‍ കൂടി വേണോ മാഷേ?

കര്‍ണ്ണന്‍ said...

ഒരനുഭവം അത് വേദനിപ്പിചെങ്കില്‍ തന്നെയും ഇത്ര സരസമായി പറയുകയും വായനയ്ക്കിടയില്‍ അറിയാതെ കണ്ണു നിറയ്ക്കാനും വിശാലന് മാത്രമേ കഴിയു.. . എന്നും വായിക്കാറുണ്ട്. ആദ്യമായിട്ടാണ് വിശാലന് കമ്മന്റുന്നത് എന്നു തോന്നുന്നു കാരണം. ഇത്തരം ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നു ഞാന്‍ എന്റെ സുഹൃത്തിനെ കൊന്നില്ല എന്നേ ഉള്ളു..

Satheesh :: സതീഷ് said...

കമന്റാനും കോട്ടാനും ആരും ഒന്നും ബാക്കിവെച്ചില്ല! എന്നാലും ഒന്നും പറയാതെ പോകുന്നത് മര്യാദയല്ലല്ലോ!
വിശാലാ, കിടിലം പോസ്റ്റ്!

മുസാഫിര്‍ said...

ഇതെങ്ങാനും നടന്നിരുന്നെങ്കില്‍,അമ്മാനച്ചന്‍ ബോംബു കൈ കൊണ്ടു പിടിച്ച് പാക്കിസ്താനിലേക്ക് എറിഞ്ഞ കഥയൊക്കെ കേട്ട് xxx ഉം അടിച്ച് വിശാല്‍ജിക്കു ഇരിക്കാമായിരുന്നു.ഞങ്ങള്‍ക്കു ഒരു വാടാനപ്പിള്ളി പുരാണവും കൂടി കിട്ടിയേനെ.

Kerala News said...

കെട്ടാഞ്ഞതു നന്നായി അല്ലെ ?

Peelikkutty!!!!! said...

:-)

ചക്കര said...

എന്നലും പകല്‍ സമയത്ത് ചെന്ന് വെറുതെ ഒന്നു കാണാമായിരുന്നു..കൊറേ കിനാവു കണ്ടതല്ലേ?!!:)

തക്കുടു said...

വിശാല്‍ജി,
കലക്കി !!
കൂടുതല്‍ പറഞ്ഞു കുളമാക്കുന്നില്ല......

ചിരിയുടെ സുല്‍ത്താനു മുന്‍പില്‍ ശിരസു നമിക്കുന്നു...

ഉത്സവം : Ulsavam said...

കൊള്ളാം ..പതിവു പോലെ നന്നായിരിക്കുന്നു.

മുല്ലപ്പൂ || Mullappoo said...

വിശാലാ,
പോസ്റ്റ് നെരത്തെ വായിച്ചിരുന്നു.

ഈ ഡൈലമകള്‍ സൂപര്‍.
ഈ ഡൈലമകള്‍ പെണ്ണിനും ഉണ്ടാവുമോ എന്തൊ?
ഹിഹിഹി ;)

ദിവ (diva) said...

വിശാലന്‍ ഭായീ

പെണ്ണൂകാണാന്‍ പോയി വന്ന അന്നു വൈകുന്നേരം തന്നെ ഭാവി അമ്മായിയപ്പനെ ബാറില്‍ വച്ച് കണ്ടുമുട്ടേണ്ടി വന്ന ഗതികേട് അനുഭവിച്ചിട്ടുള്ള വിരുതന്മാരുടെ കാര്യമാണ് കഷ്ടം. എന്റെ അയലോക്കത്തൊരുത്തന് പറ്റിയതാണ്.

ഫോര്‍മലായി പെണ്ണുകാണാനായുള്ള ഭാഗ്യമില്ലാത്തവനാണീയുള്ളവന്‍. കെട്ടാനുള്ള പെണ്ണിനെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട് വച്ചതുകൊണ്ട് പറ്റിയ ഗതികേടേ :^)

എന്നാലും ഒന്നുരണ്ട് പെണ്ണുകാണലുകള്‍ക്ക് ഞാന്‍ കൂട്ടുപോയിട്ടുണ്ട്. അതില്‍ ഒരുത്തന്‍ രണ്ടു (മുഴുവന്‍) കുപ്പി ബീയറും അടിച്ചിട്ട് ആണ് ഒരിക്കല്‍ പെണ്ണുകാണാന്‍ പോയത്. ഒരു ധൈര്യത്തിനേ !

പെണ്ണിന്റെ വീട്ടില്‍ ചെന്ന കാര്യം, ഒന്നും പറയാതിരിക്കുന്നതാവും ഭേദം. അവന്റെ വയറ്റില്‍ കിടക്കുന്ന ബീയറിന്റെ മണം കൊണ്ട് ആ ഭാഗത്തെങ്ങും ഇരിക്കപ്പൊറുതിയില്ല. ‘ന്നാപ്പിന്നെ, നെനക്ക് വല്ല ജിന്നും അടിച്ചാപോരാരുന്നോടാ പൊന്നുമോനേ’ന്ന് പെണ്ണുകാണലിന്റെ ഇടയിലും ഞാന്‍ അവനോട് ചെവിയില്‍ ചോദിച്ചുപോയി...

ഒടുവില്‍ ‘ചെറുക്കന്റെ’ മാനം രക്ഷിക്കാന്‍ ആ ബീയര്‍ അടിച്ചത് ഞാനാണെന്ന് അഭിനയിച്ചു. അല്ല, അഭിനയിക്കേണ്ടി വന്നു. നമമള് കെട്ടാന്‍ പോണ പെണ്ണല്ലാത്തതുകൊണ്ട് പിന്നെ നാണിക്കാനില്ലല്ലോ.

(അതിനു പകരമായി, രണ്ട് ബീയറും ഒരു ചില്ലിച്ചിക്കനും‍ അവന്‍ അന്ന് വൈകിട്ട് എനിക്ക് വാങ്ങിത്തന്നു, കേട്ടോ. അഭിമാനം പണയം വച്ചും ബീയറ് അടിക്കാം എന്ന് അന്ന് ഞാന്‍ തെളിയിച്ചു :-)

Anonymous said...

വിശാലേട്ടന്‌,

ഞാന്‍ ബാംഗ്ലൂരില്‍ ഒരു വിളി കേന്ദ്രത്തില്‍(call centre)ജോലി ചെയ്യുന്നു

താങ്കളുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചു കഴിഞ്ഞുവെന്നു കരുതുന്നു.

ഒന്നും പറയാനില്ല..

എനിക്ക്‌ ഇപ്പോള്‍ നല്ല ചുമയുണ്ട്‌..
അതു കൊണ്ട്‌ ശരീരം കുലുങ്ങുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന തമിഴനും കന്നഡനും സഹതപിക്കുന്നു...
ചിരിക്കുകയാണെന്ന് അവര്‍ക്കു മനസ്സിലാകതെയിരിക്കാന്‍ പാടുപെടുന്നു

ദേവന്‍

വിശാല മനസ്കന്‍ said...

വാടാനപ്പള്ളി വിശേഷം വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.

ബ്ലോഗ്‌ രത്ന കലേഷ്‌:

എനിക്ക്‌ എന്നും വല്യ വല്യ അപരനാമങ്ങള്‍ സമ്മാനിച്ചിട്ടുള്ള ആളാണ്‌ കലേഷ്‌. നന്ദി.

ഒരുപാട്‌ പ്രതീക്ഷകളോടെ പെണ്ണുകാണാന്‍ പോവുക, ചായയും പലഹാരവുമായി വന്ന് എന്നെ സ്വീകരിക്കുമെന്ന് കരുതിയ പെണ്ണിന്റെ അമ്മ, ഇംഗ്ലീഷ്‌ പടങ്ങളിലെ ആദിവാസികളുടെ പോലെ ഓടുന്നതിന്‌ സാക്ഷ്യം വഹിക്കുക, അടികിട്ടാതിരിക്കാന്‍ രക്ഷപ്പെട്ടോടുക, എന്നീ സാഹചര്യങ്ങള്‍ ഒരു തമാശയാണോ? ഒരിക്കലുമല്ല!

കുട്ടമേനോന്‍ ജി:

നന്ദി ചുള്ളാ. വാടാനപ്പിള്ളിക്കാര്‍ വളരെ നല്ലവരല്ലേ! ആ ധൈര്യത്തിലല്ലേ, ഇത്‌ എഴുതിയത്‌.

ചെണ്ടക്കാരന്‍:

സന്തോഷം മാഷെ. ഉം. അവര്‍ നമ്മളെ ക്ലബില്‍ ചേര്‍ക്കാഞ്ഞ സങ്കടത്തിന്‌ എഴുതിയതാണിത്‌.

വെമ്പള്ളി...:

സന്തോഷം ഡിയര്‍. വെമ്പള്ളി പുരാണം ഉപേക്ഷിച്ചോ? ഇടക്ക്‌ ഓരോന്ന് പൂശല്ലേ?

വല്ല്യമ്മായി:

ഇഷ്ടാമായെന്നറിഞ്ഞതില്‍ സന്തോഷം.

സൂ:

സോനയെ കാണാന്‍ പോയത്‌ ഒന്നര പുരാണം ആണ്‌. എഴുതിയാല്‍ കുടുമ്മകലഹം ഉണ്ടാകും. അവരുടെ വീട്‌ ഒരു കാടിന്റെ അകത്താണേയ്‌. അതുകൊണ്ട്‌, കാറില്‍ നിന്ന് ഇറങ്ങിയിട്ട്‌ ഒന്നര കിലോ മീറ്റര്‍ വള്ളിയില്‍ ഞാന്ന് ഞാന്നാ പോയത്‌! ആദിവാസി ആചാരപ്രകാരമാണ്‌ എന്റെ കല്യാണം നടന്നത്‌.. 'തായത്ത്‌' ഒക്കെ കെട്ടിത്തന്നൂ.. എനിക്ക്‌!

ഇടിവാളേ:

അതൊരു പോയന്റാണ്‌. പക്ഷെ അതൊരു കനാണോ? താങ്ക്സ്‌ ട്ടാ.

പട്ടേരി:

താങ്ക്സ്‌ രാ പുലീ. എഴുതി തുടങ്ങല്ലേ?

സീറോ പോയിന്റ്‌:

ഞാന്‍ തമാശക്ക്‌....വെറുതെ.... ആക്വ്ചലി.... കമന്റിന്‌ നന്ദി ട്ടാ.

സൂരോദയം:

കമന്റിയതിന്‌ നന്ദി ഗുരോ..

ദില്‍ബാ:

ബെസ്റ്റ്‌. പെണ്ണിനെ കാണാന്‍ ചെല്ലാന്‍ തോന്നിയില്ല ഇഷ്ടാ. പോരും വഴിക്ക്‌ എക്സ്‌ മിലട്ടറിയെ കണ്ടിരുന്നു. അടിച്ച്‌ കിന്റായി വീട്ടിലേക്കൊള്ള വഴിയുടെ അളവെടുത്തുകൊണ്ടിരിക്കുകയായിരുന്നു ചുള്ളന്‍. അതും കൂടി കണ്ടപ്പോള്‍ എല്ലാം എനിക്കിഷ്ടായി.

മുരളി മേനോന്‍ said...

പ്രിയ വിശാലന്, പതിവുപോലെ പറയുന്ന വിഷയമല്ല കാര്യം, അതെങ്ങിനെ പറയുന്നു എനതാണ്. നമ്മുടെ നാട് ജ്നമം കൊടുത്തവരില്‍ കുഞ്ചന്‍ നമ്പ്യാരും, ചാക്യാര്‍മാരും ഉള്ളത് നമ്മുടെ മഹാഭാഗ്യം... ബ്ലോഗിന് വിശാലനെ കിട്ടിയത് നമ്മുടെ മുജ്ജന്മ സുകൃതം.

Pratheesh Dev said...

Excellent...!!!
Keep up the good work!

പുളകിതന്‍ said...
This comment has been removed by a blog administrator.
ഷാജുദീന്‍ said...

എല്ലാവരും പറഞ്ഞതുതന്നെ ഞാനും പറയുന്നു
നന്നായി

തറവാടി said...

ശരിക്കും രസിച്ചു വിശലാ........

രാവുണ്ണി said...

സന്ധ്യാസമയത്ത് വോള്‍ടേജില്ലാതെ മിന്നിമിന്നിക്കത്തുന്ന റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ അയകള്‍ക്കു താ‍ഴെ വെല്‍കം തുന്നിപ്പിടിപ്പിച്ച നെയ്ത്തുകസേരയില്‍ ഒറ്റയ്ക്കിരിക്കുന്ന ദയനീയ ചിത്രം:) എല്ലാം കണ്മുന്‍പില്‍ കാണുന്നതുപോലെ. ഇവയൊന്നും വെറും ചിരിപുരാണങ്ങളല്ല, കിടിലന്‍ സൃഷ്ടികളാകുന്നു.

യാത്രാമൊഴി said...

അടിപൊളിയാണിഷ്ടാ!
രാധാരവിയെക്കണ്ട അനുരാധയെപ്പോലെ... കലക്കി.

ദേവാ
നിഴല്‍കള്‍ രവി, രാധാ‍ രവി, ജയം രവി എന്നിങ്ങനേ തമിഴില്‍ രവിമാരുടെ ബഹളമല്ലിയോ.

വില്ലന്‍ രാധാരവിയുടെ പടം ഇതാ

ikkaas|ഇക്കാസ് said...

വിശാല്‍ജീ,
നോമും ഇപ്പോള്‍ പെണ്ണുകാണല്‍ ചടങ്ങുകളുടെ തിരക്കിലാ! ഇത്രത്തോളമൊന്നുമായില്ലെങ്കിലും ഓര്‍ക്കുമ്പോള്‍ തന്നത്താനിരുന്നു ചിരിക്കുന്ന ഒന്നുരണ്ട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെയാ ബ്രൂട്ടിന്റെ മണത്തിന്റെ റേഞ്ച്, അത് കലക്കി.

കുഞ്ഞാണ്ടി said...

excellent as usual...

Anonymous said...

പ്രിയ വിശാലേട്ടന്‌,

സ്വയംവരം എന്ന സ്വയമ്പന്‍ സാധനത്തിനു ശേഷം അടുത്തതിന്റെ പണിപ്പുരയിലാണോ ?

തിങ്കളാഴ്ച വരും എന്നൊക്കെ പലരും പറഞ്ഞു കേട്ടു.

എത്രയും പെട്ടെന്ന് താങ്കളുടെ സര്‍ഗ്ഗവാസന ഉണര്‍ത്താന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു.

ഒട്ടും ക്ഷമയില്ലാതെ,

വാവക്കാടന്‍

Anonymous said...

ഇന്നു ഞാന്‍ മാഷുടെ കഥകളുടെ റിസര്‍ച്ച് ആയിരുന്നു. സത്യം പറയല്ലോ.. കൊടകരാന്നൊക്കെ പറയുന്നതു ബഷീറൊക്കെ പറയുന്ന പോലെ ഈ ഭൂമീടെ ഒത്ത നടുക്കായിട്ടു വരുന്ന ഒരു സ്ഥലാന്നു ഇന്നെനിക്കു മനസ്സിലായി.. ശരിക്കും സമ്മതിച്ചിരിക്കുന്നു.. ഞാനൊരു കൊടകരക്കാരനായിരുന്നേല്‍ മാഷിന്റെ "ചരിത്രകാരനല്ലാ" എന്ന ഡിസ്ക്ലൈമര്‍ തിരുത്തിപ്പറഞ്ഞേനേ..

Anonymous said...

Aadyamayaanu kodakarapuranathinu comment idunathu. Kodakarapuranathinte aneka aaswaadakaril oru aaswadakayaaya nilaikku, "a word of appreciation" idaam enu vechchu.
Kazhigna praavasyam naatilottu poyappol, ee blogeenu, 7-8 kathakal printout eduthu.., veettil poi ammaye vaayichu kelppikkanaaittu. Angane amma, ammmooma, kujnammamaar, kochchachanmaar, cousins ellavarum koodi cherna sadassil, ee kathakal vaayikkukayum aaswadichu chirichu mariyukayum cheythu. 3 thalamurakale oru pole chinthippikkukayum rasippukkakuyam cheytha thaangalude kathakalkkum thaangalkkum njangalkku nalla kurachu nimishangal sammanichathinu anekam nandi.Ee ezhuthu iniyum thudaruka.. Ezhuthaanulla kazhivu sreshtamaanu, ellavereyum chirippikkanulla kazhivu Daivanugrahavum. Athu kondu thudarnu ezhuthuka.

Unnikrishnan said...

ചിരിപ്പിച്ച് ചിരിപ്പിച്ച് ഞങളുടെയെല്ലാം ആയുസ്സ് വര്‍ധിപ്പിച്ചതിനു നന്ദി.ഒരുപാടുകാലം എല്ലവരെയും ചിരിപ്പിക്കട്ടേ

Durga said...

ഏട്ടന്റെ എല്ല രചനകളേയും പോലെ ഇതും സൂപ്പര്‍!! ഇനിയും എഴുതൂ!:) ഇതൊക്കെ നേരില്‍ കണ്ട ഒരു പ്രതീതിയാണ് ഇപ്പോള്‍.:)

Anonymous said...

പിന്നീടവിടെ പെണ്ണുകാണാന്‍ പോയോ? എന്തായാലും ആ കൂട്ടുകാരനെ സമ്മതിക്കണം. അടുത്തതു പെടക്ക്‌ മാഷേ..

കേരളവിശേഷം said...

നിങ്ങളുടെ ബ്ലോഗ്ഗ്‌ വായിച്ചു.

ഒരു പുതിയ ബ്ലോഗ്ഗറാന്നേ. എന്തൊക്കെ സെറ്റിങ്ങ്സാണ്‌ ചെയ്യേണ്ടതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

ഉമ്പാച്ചി said...

വിശാല മനസ്കാ....
എത്ര ഏക്കറു കാണും
ങ്ങളെ മനസ്സ്

വിശാല മനസ്കന്‍ said...

'അഭിനന്ദനം' എന്നൊരു വാക്ക്‌ ഉപയോഗിക്കാന്‍ മടിയുള്ളവരാണ്‌ നമ്മള്‍ മലയാളികള്‍ എന്ന് പൊതുവേ ഒരു അഭിപ്രായമുണ്ടെങ്കിലും ബ്ലോഗിലെ വായനക്കാര്‍ ഒരിക്കലും ആ ടൈപ്പല്ല എന്നാണെന്റെ അനുഭവം.

'ഇത്രേം പറയാന്‍ മാത്രം ഒന്നും ഇതിലുമില്ല' എന്നറിയാമെങ്കിലും, സ്വയം വരം വായിച്ച്‌ അഭിനന്ദന പ്രവാഹം കമന്റായും മെയിലായും ചൊരിഞ്ഞ എന്റെ ഭൂലോഗ കൂടപ്പിറപ്പിസ്റ്റുകളെ, എല്ലാവര്‍ക്കും എന്റെ നന്ദി.

മെയിലിന്‌ മറുപടി അയക്കാതിരിക്കുമ്പോലെയാണ്‌, കമന്റിന്‌ മറുപടി പറയാതിരിക്കുന്നത്‌ എന്നെനിക്കറിയാമെങ്കിലും, സത്യായിട്ടും നടക്കാതെ വരുകയാണ്‌. എന്നോട്‌ ക്ഷമിക്കുക. ഇത്‌ എന്റെ ജാഡയായി ദയവുചെയ്ത്‌ തെറ്റിദ്ധരിക്കരുതേ..!

ഹവ്വെവര്‍ എനിക്ക്‌ നിങ്ങളോടെല്ലാം മറ്റൊരു കാര്യം പറയാനുണ്ട്‌.

"ഇന്ന് രാത്രി ഞാന്‍ പോവുകയാണ്‌.. പൊടിക്കാറ്റിന്റെയും പൊരിവെയിലിന്റേയും നാട്ടീന്ന് പൂക്കാറ്റിന്റെയും പൂക്കാവടിയുടെയും നാട്ടിലേക്ക്‌"

ജെബല്‍ അലിയില്‍ നിന്ന് കൊടകരക്ക്‌ പോവുകയാണ്‌ എന്നാണ്‌ ഉദ്ദേശിച്ചത്‌! ആതമഹത്യാകുറിപ്പായി തോന്നിയോ?

മനസ്സ്‌ ഡെയിലി പോയിവരുമെങ്കിലും ഉടലോടെ വല്ലപ്പോഴുമേ പോകാറുള്ളൂ.

അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ. എല്ലാവര്‍ക്കും നന്ദി. വീണ്ടും സന്ധിക്കും വരേയ്ക്കും വണക്കം. തിരുച്ചുവരവ്‌ ഒരാഴ്ചമുതല്‍ ഒരുമാസം വരെ നീളാം.

- - -

'പോളേട്ടനെയാണെനിക്ക്‌ പേടി!'

കുട്ടന്മേനൊന്‍::KM said...

എല്ലാവിധ യാത്രാ മംഗളങ്ങളും... പോകുന്നതിനുമുന്‍പ് പുതിയ പോസ്റ്റ് എങ്ങനെയെങ്കിലും പൂശാമെന്ന് പറഞ്ഞിട്ട്.. സമയം കിട്ടീണ്ടാവില്യാ ലേ..പുതിയ പുരാണങ്ങളുമായി തിരിച്ചുവരട്ടെയെന്നുമാശംസിക്കുന്നു.

പാര്‍വതി said...

പോയി അടിച്ചു പൊളിച്ച് ആഘോഷിച്ചിട്ട് തിരിച്ചു വരൂ..

-പാര്‍വതി.

Sul | സുല്‍ said...

ജ്ജ് ത് എബ്ട്ക്കാ ഈ പട്പ്പൊറ്പ്പാടെന്റെ ബിശാലാ. ഏതായാലും ജ്ജ് പോയി ബാ. ഞമ്മ ഇബ്ടതന്നെ കാണും.

അളിയന്‍സ് said...

അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാഷിന് എല്ലാ വിധ ആശംസകളും.
ചുമ്മാ പോയി തിരിച്ചു വരാതെ ഒരു നൂറ്റമ്പത് പുരാണമെഴുതാനുള്ള ഡാറ്റയുമായി വരണേ.....

വാല്‍കഷണം:പോളേട്ടന്‍ ഇന്ന് ഉച്ചക്ക് 3 മണിയുടെ ഫാസ്റ്റിന് കൊച്ചിക്ക് പോകുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്.ക്വടേഷന്‍ കൊടുക്കാനായിരിക്കും അല്ലേ...? പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലാ കേട്ടോ..

ഏറനാടന്‍ said...

യാത്രാമംഗളങ്ങള്‍ നേരുന്നതോടൊപ്പം
"പോയ്‌ വരൂ നീ, പോയ്‌ വരൂ നീ, തിരികെയെത്താന്‍ പോയിവരൂ.."
- എന്നും ഓര്‍മ്മിപ്പിക്കുന്നു.

കുറുമാന്‍ said...

കൊടകര രാജാവ്, വിശാല്‍ജീക്ക് എല്ലാവിധ യാത്രാമംഗളങ്ങളും. സോന, കുട്ടികള്‍ എന്നിവരോട് അന്വേഷണം പറയുന്നതിനൊപ്പം തന്നെ, പോളേട്ടന്‍, ഡ്രില്ലപ്പന്‍, ആന്റപ്പന്‍ തുടങ്ങിയ കൊടകാരക്കാരോടെല്ലാം അന്വേഷണം അറിയിക്കുക.

തൃശൂര്‍ അങ്ങാടി മുതല്‍, കൊടകര ബാര്‍ബര്‍ഷാപ്പില്‍ വരെ പോയി, പുതിയ കഥകള്‍ക്കുള്‍ല ത്രെഡ് അപ്ലോഡ് ചെയ്ത് ഉഷാറായി വാ.....

ഇത്തിരിവെട്ടം|Ithiri said...

വിശാല്‍ജീ പോയി വരൂ... എല്ലാ ആശംസകളും.

ഇടങ്ങള്‍|idangal said...

എല്ലാവിധ യാത്രാമംഗളങ്ങളും,

കിച്ചു said...

വിശാലന്‍ അടുത്ത പെണ്ണുകാണലിനായിട്ടാണോ നാട്ടില്‍ പോകുന്നതെന്ന് കിച്ചുവിനൊരു സംശയം. ഇനി ആണെങ്കില്‍ പുതിയ ഒരു സൂപ്പര്‍ പോസ്റ്റുകൂടി പ്രതീക്ഷിക്കുന്നു..:) എല്ലാവിധ ആശംസകള്‍

മുസാഫിര്‍ said...

പൊയ് വരൂ,പോയ് വരൂ....

Siju | സിജു said...

വിശാലേട്ടാ..
"പോയി വരുമ്പോള്‍ എന്തു കൊണ്ടുവരും" എന്നു പാടണമോ
കൈ നിറയെ, sorry, മനസ്സു നിറയെ പുതിയ കഥകളുമായി വരുമെന്നു കരുതുന്നു.
ഏതായാലും അവധിക്കാലം കുടുംബസമേതം അടിച്ചുപൊളിക്കുക
qw_er_ty

ദിവ (diva) said...

Happy Journey, visaalamanasse.


Have lots of fun and make lots of exciting memories

regards,

കിടിലം said...

തള്ളെ നീ പുലികള്‍ തന്നെ കെട്ടാ....

Anonymous said...

പ്രിയ വായനക്കാരെ നിരാശരാക്കാതിരിക്കുവാന്‍ തിരക്കിനിടയിലും കൂടുതല്‍ മെറ്റീരിയല്‍സ്‌ കാളക്റ്റുചെയ്യുവാന്‍ ഇത്രയും വലിയ റിസ്ക്കെടുത്ത്‌ നാട്ടില്‍ പോയ അങ്ങയെ അഭിനന്ദിക്കുന്നു.

തൃശ്ശൂരിലെ വിവിധ ആശുപത്രികള്‍ ആയുര്‍വ്വേദ ഉഴിച്ചില്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഒന്നും കൊടകരമഹര്‍ഷിയെ നാട്ടുകാര്‍ പെരുമാറിയതിന്റെ അവശതകളുമായി എത്തിച്ചിട്ടില്ലാന്നാണ്‌ നുണയറിയാന്‍ നേരത്തെയറിയാന്‍ നിലെ റിപ്പോര്‍ട്ടര്‍ പറഞ്ഞത്‌.

ഇതു സംബന്ധിച്ച്‌റിയാന്‍ ഉള്ള എന്റെ ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല.

പിന്നെ നെല്ലായ്ക്ക്‌ ഒരാളെ അയക്കാന്‍ പരിപാടിയുണ്ട്‌. ഒന്നു പറ്റിയില്ലേല്‍ കാളന്‍ നെല്ലായ്‌ എന്നാണല്ലോ? ഇനിയിപ്പോ അവിടെയെങ്കാന്‍ എത്തിയിട്ടുണ്ടെങ്കിലോ?

ഫ്ലാഷ്‌ ന്യൂസ്‌.

തലയില്‍ മുണ്ടിട്ടു ചാറ്റല്‍മഴയത്തു കൊടകര ശാന്തി അങ്ങാടിവഴിപോയ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. തലയില്‍ മുണ്ടുകണ്ടതുകൊണ്ട്‌ കൊടകരക്കാരെപറ്റി അന്യായ കഥകള്‍ പടച്ചുവിടുന്ന വിശാലനാണെന്ന് തെറ്റിദ്ധരിച്ചാണെത്രെ സ്ത്രീകളും കുട്ടുകളും അടക്കമുള്ള നാട്ടുകാര്‍ പെരുമാറിയത്‌. പിന്നീടിയാളെ ആശുപത്രിയില്‍ ആക്കി.

വിശാല്‍ജി കൂടുതല്‍ കഥകള്‍ കളക്റ്റുചെയ്ത്‌ പോന്നില്ലെങ്കില്‍ ബ്ലോഗ്ഗിലെ ആളുകള്‍ പെരുമാറും എന്നൊരു ഭീഷണി കൂടെ ഓര്‍ത്തോ.
(നാട്ടുകാര്‍ക്കും ബ്ലോഗ്ഗുകാര്‍ക്കും ഇടയില്‍ പെട്ടൂന്ന് ചുരുക്കം)

www.paarppidam.blogspot.com

Anonymous said...

ഹിഹി... എന്തായാലും തല്ലു കിട്ടിയില്ലോ ? ഭാഗ്യം. :)

mukkuvan said...

വിശാലേട്ടന്‌,

നന്നായിരിക്കുന്നു. പുരാണങള്‍ ഇനിയും പൊന്നോട്ടെ.

അഗ്രജന്‍ said...

കൊടകരക്കാരാ...

പൂഹേയ്...

അഗ്രജന്‍ said...

അപ്പോ ഞാനതങ്ങട്ടടിക്കുന്നു...

നൂ റ് റ് റ് റ് റേ...

ഠേ്
ഠോ്
ഠിം!
ഠും!

ഉമേഷ്::Umesh said...

ഇപ്പഴാ വായിച്ചതു്. കലക്കി, വിശാലാ!

പതിനേഴു പെണ്ണു കണ്ടിട്ടുള്ളതു കൊണ്ടു് പറയാന്‍ ഒരുപാടുണ്ടു്. തീരെ സമയമില്ല. ഇനി ഒരിക്കലാവാം.

വിശ്വപ്രഭ viswaprabha said...

വിശാലാ,

എന്തെങ്കിലും വഴിയുണ്ടെങ്കില്‍ പത്താംതീയതിക്കുമുപ് തിരിച്ചു വരൂട്ടോ എന്നു പറഞ്ഞാല്‍ എന്റെ കുറുമ്പാവുമോ?

:: niKk | നിക്ക് :: said...

രാധയോ സത്യഭാമയോ...

പക്ഷേ സോനാ സോനാ നീ ഒന്നാം നമ്പര്‍ :)

പാട്ടു പാടിയതാട്ടോ വി എം ഭായ്

reema said...

really enjoy the way u write....wanna get back to kerala...and buy ur book..!

കുഞ്ഞച്ചന്‍ said...

വിശാലേട്ടന്‍ വീണ്ടും ഗോള്‍ അടിച്ചിരിക്കുന്നു...

പാവം കുഞ്ഞാക്ക said...

wow superrrrrr

anish said...

ha ha ha ha super

Anonymous said...

Hi !.
You may , probably very interested to know how one can collect a huge starting capital .
There is no initial capital needed You may commense to get income with as small sum of money as 20-100 dollars.

AimTrust is what you need
The company incorporates an offshore structure with advanced asset management technologies in production and delivery of pipes for oil and gas.

Its head office is in Panama with offices around the world.
Do you want to become really rich in short time?
That`s your choice That`s what you wish in the long run!

I`m happy and lucky, I started to get real money with the help of this company,
and I invite you to do the same. It`s all about how to select a correct companion utilizes your funds in a right way - that`s the AimTrust!.
I earn US$2,000 per day, and my first deposit was 1 grand only!
It`s easy to join , just click this link http://uteqakex.100megsfree5.com/qylehyz.html
and lucky you`re! Let`s take this option together to become rich

Anonymous said...

Good day !.
You re, I guess , probably curious to know how one can reach 2000 per day of income .
There is no need to invest much at first. You may start to receive yields with as small sum of money as 20-100 dollars.

AimTrust is what you need
AimTrust represents an offshore structure with advanced asset management technologies in production and delivery of pipes for oil and gas.

It is based in Panama with structures around the world.
Do you want to become really rich in short time?
That`s your choice That`s what you wish in the long run!

I`m happy and lucky, I began to take up real money with the help of this company,
and I invite you to do the same. It`s all about how to choose a proper partner utilizes your funds in a right way - that`s it!.
I make 2G daily, and my first deposit was 1 grand only!
It`s easy to get involved , just click this link http://ipoxysoli.o-f.com/ofyqib.html
and lucky you`re! Let`s take our chance together to become rich

Anonymous said...

Good day, sun shines!
There have were times of hardship when I didn't know about opportunities of getting high yields on investments. I was a dump and downright pessimistic person.
I have never thought that there weren't any need in large initial investment.
Nowadays, I feel good, I begin take up real income.
It gets down to choose a proper partner who uses your funds in a right way - that is incorporate it in real deals, and shares the profit with me.

You can get interested, if there are such firms? I'm obliged to answer the truth, YES, there are. Please be informed of one of them:
http://theinvestblog.com [url=http://theinvestblog.com]Online Investment Blog[/url]

Anonymous said...

super ...............

vijaii albart vtp said...

kalakki