Wednesday, August 21, 2019

ദി സമ്പൂർണ്ണ കൊടകരപുരാണം - രണ്ടാം പതിപ്പ്

അങ്ങിനെ കഴിഞ്ഞ മാർച്ച് 8 ന് നമ്മുടെ ചങ്ക് Aneesh Kochuparambil ആദ്യപ്രതി വാങ്ങി പുറത്തിറക്കിയ നമ്മുടെ സമ്പൂർണ്ണന്റെ രണ്ടാം പതിപ്പ് ഇപ്പോൾ ബുക്ക് സ്റ്റോറുകളിലൊക്കെ എത്തിത്തുടങ്ങി.

ബുക്കിന്റെ പ്ലാനിങ്ങ് നടക്കുന്ന കാലത്ത് ഒന്നാം പതിപ്പ് തീരാൻ കൊടുത്തിരുന്ന സമയം ഒന്നൊന്നര വർഷത്തോളമായിരുന്നു. കാരണം, കഴിഞ്ഞ 14 വർഷങ്ങൾക്കിടക്ക് 3 തവണ ബുക്കായി ഇറങ്ങിയ, DC books തന്നെ 4 എഡിഷൻ ഇറക്കിയ, ബ്ലോഗിലും ഫേയ്സ്ബുക്കിലും ഇപ്പോഴും അവൈലബിളായ കണ്ടെന്റ് വച്ച്, ആളുകൾ സാധാരണ വാങ്ങാൻ മടിക്കുന്ന തരം ഒരു ഉണ്ടൻ ബുക്ക്, സ്വന്തമായി പ്രിന്റ് ചെയ്ത് ഇറക്കുമ്പോൾ ഒരു ചത്തേ ചതഞ്ഞേ സെറ്റപ്പിലുള്ള പ്രതികരണമായിരിക്കും എന്നതാണ് പ്രതീക്ഷിച്ചിരുന്നത്. പിന്നെ, ഇത് നമ്മുടെ ടൈമ്പാസ് പുരാണങ്ങൾ ബുക്ക് രൂപത്തിൽ വേണം എന്നാഗ്രഹിക്കുന്ന പെർട്ടിക്കുലർ റീഡേഴ്സിനെ മാത്രം ഉദ്ദേശിച്ചുള്ളതുമായിരുന്നല്ലോ!

പക്ഷെ, ഞങ്ങൾക്ക് അടപടലം തെറ്റി. ഈ ഓൺലൈൻ വസന്ത കാലത്ത് ഒരു പുസ്തകത്തിന്റെ 2000 കോപ്പികൾ തീർക്കുന്നത്, കട്ടക്ക് കട്ട സപ്പോർട്ടുമായി നിൽക്കുന്ന കുറച്ച് ചങ്ക് ബ്രോസും, സ്നേഹിച്ച് കൊല്ലുന്ന ഒരു കുന്ന് വായനക്കാരും, കൃത്യമായ ഗ്യാപ്പിൽ ബൂസ്റ്റ് തരാൻ പറ്റിയ കുറച്ച് സെലിബ്രിറ്റി ഫ്രൻസും, നമ്മുടെ ബുക്ക് വിൽക്കുന്നത് അന്ത്യാഭിലാഷമായി നടക്കുന്ന ഒന്ന് രണ്ട് ബുക്ക് സ്റ്റോർ മുതലാളിമാരും പിന്നെ,
online മാർക്കറ്റിങ്ങ് ചെയ്യാൻ desertree യെപ്പോലൊരു ടീമും ഉണ്ടെങ്കിൽ ഒരുമാതിരി ലാലേട്ടൻ പറഞ്ഞപോലെ ‘പൂ പൊട്ടിക്കണ പോലെ‘ ഒരു സിമ്പിൾ കാര്യം മാത്രമാണ്.
ഇവരോടൊക്കെ എങ്ങിനെ നന്ദി പറയാനാണ്?
ബുക്ക് വാങ്ങിയ പലരോടും ഞാൻ എങ്ങിനെയാണ് ബുക്കിനെപ്പറ്റി കേട്ടതെന്നും എന്തുകൊണ്ടാണ് വാങ്ങാൻ ഉദ്ദേശിച്ചതെന്നും ചോദിക്കലുണ്ട്.
കൊടകരപുരാണം മുൻപ് വായിക്കാത്തവർ ഏറ്റവും കൂടുതൽ പറഞ്ഞ മറുപടികൾ ഇതൊക്കെയായിരുന്നു.
>സത്യൻ അന്തിക്കാടും രഞ്ജിത്തുമൊക്കെ ഇത്രക്കും കൊള്ളാമെന്ന് പറഞ്ഞ ബുക്ക് വായിക്കാൻ ഒരു ആഗ്രഹം. അതുകൊണ്ട് വാങ്ങി.
>Muralee Thummarukudy പറഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല!
>CLUB FM UAE വീഡിയോ കണ്ട്, ഇഷ്ടപ്പെട്ടു. വാങ്ങുന്നു.
>മോഹൻലാലൊക്കെ വായിച്ച ബുക്ക് ഒന്ന് വായിക്കാമെന്ന് വച്ചു.
>ബല്ലാത്ത പഹയന്റെ Vinod Narayan വീഡിയോയും ആൾടെ സന്തോഷവും കണ്ട്
>Kuzhur Wilson ന്റെ പോസ്റ്റ് കണ്ട്
>മനോരമ Sadiq Kavil ന്റെ ഇന്റർവ്യൂ വായിച്ച്
>മാതൃഭൂമിയിലെ Bs Biminith Akhil Sivanand ഇന്റർവ്യൂ കണ്ട്
>ബുക്ക് റീഡിങ്ങ് സൈറ്റിലെ റിവ്യൂകൾ വായിച്ച്
>ഫേയ്സ്ബുക്കിലെ കാക്കത്തൊള്ളായിരം പ്രകീർത്തന പോസ്റ്റുകൾ കണ്ട്..
അപ്പോൾ ഇവരൊക്കെയാണ് 18 മാസം കൊണ്ട് തീരുമെന്ന് കരുതിയ കോപ്പികൾ 4-5 മാസം കൊണ്ട് തീർത്തതിന്റെ ഉത്തരവാദികൾ! 
സമ്പൂർണ്ണം ആദ്യമായി ഡിസ്ട്രിബ്യൂഷന് എടുത്ത ഇന്ദുലേഖ.കോം ഉടമ Tom Mangatt, ഗ്രീൻ ബുക്സിന്റെ മാർക്കറ്റിങ്ങ് മാനേജർ കം കട്ട കൊടകര ഫാൻ Raghu Melepottozhi, ബ്ലോസം ബുക്സ് Abdul Latheef, കൊടകരയിലെ എഴുത്തുകാർ കൂട്ടായ്മയുടെ അഡ്മിൻസ് സജയൻ ഞാറേക്കാട്ടിൽ കൊടകര കൊടകരയിലെ എഴുത്തുകാർ Kodakara Writers, Goodlife മെഡിക്കൽ സ്റ്റോർ ഉടമകളായ Bilja Vinod Vinod Menon തുടങ്ങിയവരുടെ സപ്പോർട്ടും മാരകമായിരുന്നു.
പിന്നെ, ഓരോ തവണത്തേം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ നമ്മൾ കേട്ടറിഞ്ഞ ഹീറോസിന്റെ എത്രയോ ഇരട്ടിയാണ് ഫ്രെയിമിൽ വരാത്ത അൺസംഗ് ഹീറോസ് എന്നത് പോലെ, Ajayakumar Sankaran ഡോക്ടറെ പോലെ.. Jyothis Edathoot നെപ്പോലെ.. ഒരുപാട് ഒരുപാട് പേർ സമ്പൂർണ്ണം വാങ്ങുകയും പ്രചരിപ്പിക്കുകയും പലരേക്കൊണ്ടും ഭീഷണിപ്പെടുത്തി വാങ്ങിപ്പിക്കുയും ചെയ്തിട്ടുണ്ട്.
ഈ സ്നേഹത്തിനും കട്ട സപ്പോർട്ടിനും ഇവരോടും എല്ലാ വായനക്കാരോടും ഒരിക്കൽ കൂടെ നന്ദി പറയുന്നു. 
PS (പ്രത്യേക ശ്രദ്ധക്ക്):
> സമ്പൂർണ്ണം ഇപ്പോൾ, ഗ്രീൻ ബുക്സ്, മാതൃഭൂമി ബുക്സ് തുടങ്ങി (DC ഒഴിച്ച്) ഒട്ടുമിക്ക ബുക്സ്റ്റോളുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.
> ഇന്ത്യയിൽ VPP ആയും, ലോകത്തെവിടേയും പോസ്റ്റൽ ആയും ലഭിക്കാൻ അഡ്രസ്സ് (മൊബൈൽ നമ്പറടക്കം) ഇൻബോക്സ് ചെയ്താൽ മതിയാവും.
> UAE ൽ ആവശ്യമുള്ളവർ 00971553007904 എന്ന wtsp നമ്പറിൽ ബന്ധപ്പെടുക.

3 comments:

fifthman said...

book nte kindle edition publish cheyyaamo?

ഉണ്ണീഷ്ണൻ said...

83 വയസ്സുള്ള റിട്ടയേർഡ് ടീച്ചറായ എന്റെ അമ്മയ്ക്ക്, കൊടകരപുരാണം സമ്പൂർണം സമ്മാനിച്ചു.
“വായിച്ചു വളരട്ടെ. പാവം...” എന്ന ലൈൻ.

അമ്മ വായിച്ചുകൊടിരിക്കുന്നുണ്ട്.
ഇപ്പോൾ വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ച്ചകളിലെ ടോപ്പിക്ക് ഫോർ ഡിസ്കഷൻ ഉളുമ്പത്തുകുന്നും, കാർത്തേച്ചീം, കൊടകരേലെ കുട്ടിക്കട്ടകളും, കുടുംബം കലക്കുന്നതെങ്ങനെ എന്ന ഇഷ്യൂകളും ആണ്.

അത്യാവശ്യം എഴുത്തും വായനയും ഉള്ള എന്നെക്കുറിച്ച് ഇന്നലെ എന്റെ പ്രിയ മാതാവ് പറഞ്ഞതാണിവിടെ കുറിക്കുന്നത്.

“നിന്റെ എഴുത്ത് വിശാലൻ സജീവന്റെ പോലെയാണല്ലേ...”

ഞാൻ പ്ലിംഗ് എന്നു മൂന്നു തരം.

boy said...

This is my blog. Click here.
เทคนิคหมุนสล็อตให้ได้เงิน"