അതെന്താ???
ആണ്ടോടാണ്ട് കൂടുമ്പോള്‍ മേഴ്സിക്കുട്ടി & അസോസിയേറ്റ്സ് വെക്കേഷന് വരും. ഒരുമാസം. മേഴ്സിയുടെ ചെറുതിന് പ്രായം നാലേ ഉള്ളൂവെങ്കിലും മൊതൽ, മൂത്തവനേക്കാളും എന്തിന് സ്വന്തം അപ്പനേക്കാളും ജഗജില്ലിയാണ്. എന്തുകേട്ടാലും എന്തുകണ്ടാലും സംശയമാണ്. 24 മണിക്കൂറ് സംശയം. കിടക്കപ്പായയിൽ നിന്നും രാവിലെ എണീറ്റ് വരുന്നത് തന്നെ സംശയവുമായാണ്
ആദ്യമാദ്യം പൈലേട്ടന് വൻ എൻകറേജ്മെൻ്റായിരുന്നു.
"ഹായ്... മിടുക്കന്. മിടുമുടുക്കന്‍.. ഗുഡ് ക്വസ്റ്റ്യന്‍... അമേസിങ്ങ്... ബ്രൈറ്റ് ബോയ്" എന്നൊക്കെ പറഞ്ഞുവെങ്കിലും, പിന്നെ പിന്നെ... ബ്ലാക്ക് മോളി പ്രസവിക്കും പോലെ, ഒന്നിനുപുറകേ... ഡും ഡും ന്ന് ഒന്നിനുപിറകേ ഒന്നായി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കായപ്പോള്‍ ആ അഭിപ്രായത്തിന് ഡിപ്രീസിയേഷന് വന്നുകൊണ്ടിരുന്നു.
പതിയെ പതിയെ... പൈലേട്ടന് കൊച്ചിനെ കാണുമ്പോള്‍ അവിടന്ന് എത്രയും പെട്ടെന്ന് സ്കൂട്ടായി പാടത്തേക്കോ ടൗണിലേക്കോ പോയും തുടങ്ങിയത്രേ.
ഒരു ദിവസം, രാവിലെ പൈലേട്ടന് കൈക്കോട്ടിന് മുളയുടെ പൂള് വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.
"അപ്പാപ്പാ... ഇതെന്താ?"
പൈലേട്ടന് ഫുൾ ഗൗരവത്തിൽ പറഞ്ഞു.
"കൈക്കോട്ട്!"
അത് പറഞ്ഞ് പൈലേട്ടൻ്റെ നാവ് പഴയ പൊസിഷണിലേക്ക് പോകും മുൻപ് അടുത്ത ചോദ്യം വന്നു.
"ഇതെന്തിനാ?"
ഒരു ദിവസം, രാവിലെ പൈലേട്ടന് കൈക്കോട്ടിന് മുളയുടെ പൂള് വക്കുമ്പോള്‍ കൊച്ച് വന്ന് ചോദിച്ചു.
"അപ്പാപ്പാ... ഇതെന്താ?"
പൈലേട്ടന് ഫുൾ ഗൗരവത്തിൽ പറഞ്ഞു.
"കൈക്കോട്ട്!"
അത് പറഞ്ഞ് പൈലേട്ടൻ്റെ നാവ് പഴയ പൊസിഷണിലേക്ക് പോകും മുൻപ് അടുത്ത ചോദ്യം വന്നു.
"ഇതെന്തിനാ?"
പൈലേട്ടൻ്റെ കുരു ചെറുങ്ങനെ ഒന്ന് പൊട്ടി. എന്നാലും ആൾ സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു.
"പറമ്പ് കിളക്കാന്‍"
"പറമ്പ് കിളക്കാന്‍"
അപ്പോൾ അടുത്ത ചോദ്യം.
"അതെന്തിനാ?"
ഇത് ഇവിടം കൊണ്ടൊന്നും തീരില്ലാന്ന് മനസ്സിലായ പൈലേട്ടൻ, ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:
"ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍!!!!!!!!!"
"പാമ്പുകടിക്കാന്‍... മനുഷ്യന് തലക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!"
"അതെന്തിനാ?"
ഇത് ഇവിടം കൊണ്ടൊന്നും തീരില്ലാന്ന് മനസ്സിലായ പൈലേട്ടൻ, ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് അക്രോശിച്ചുകൊണ്ട് പറഞ്ഞു:
"ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍!!!!!!!!!"
"പാമ്പുകടിക്കാന്‍... മനുഷ്യന് തലക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!"
😊
17 comments:
ഠോ..ഠോ ...തേങ്ങ അടിയില്‍ താല്‍പ്പര്യം ഉണ്ടായിട്ടല്ല...കിട്ടിയ അവസരം എന്തിനാ കളയുന്നേ :)
അമേരിക്കേലെ
കൈക്കോട്ടിന്
തായീണ്ടാവോ..
ആ ക്റാവിനെ
പറഞ്ഞിട്ടെന്താ.
പൈലേട്ടന്
ആളു ശെര്യല്ലാട്ട്റാ..
രോമം ക്ടാവേ....
:)
ഹാ..ഹാ.!!
:)
ഹി ഹി ഹി... എനിക്ക് വയ്യ... ഈ പൈല്യേട്ടന്...
:)
എനിക്കു വയ്യാട്ടോ വിശാലേട്ടാ, ചിരിച്ചു ചിരിച്ച് ദേ താഴേ നിന്ന് ചേച്ചി വിളിച്ച് ചോദിക്കുന്നു. 'എന്താടാവടെ' ന്ന്. മതി വിശാലേട്ടാ
‘ഒരു വല്യ കുഴി കുത്തി എന്നേം നിന്റെ അമ്മാമ്മേം അതിലിട്ട് മൂടാന്‍! പാമ്പുകടിക്കാന്‍... മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘
ഇത് ഞാൻ ഒരു പത്ത് തവണ വായിച്ചു. എനിക്ക് വയ്യ വിശാലേട്ടാ, വയറ് കൊളത്തീ ന്നാ തോന്നണേ. വയറ് വേദനിക്കുണു.
ഞങ്ങളെ അങ്ങ് കൊല്ല് വിശാലാ ....അടിപൊളി ...
ചിരിച്ചു മരിച്ച സന്തോഷത്തില്‍ ഞാനിതിലെ കുട്ടിയെ പോലെ ഒരു നിമിഷം മാറട്ടെ സജീവേട്ട,
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു അന്ന് ഞാന്‍ .അത്രയ്ക്കുള്ള ലോകവിവരം (?!) അല്ലേ ഉണ്ടാവൂ ആ പ്രായത്തില്‍ . എന്നാല്‍ എന്റെ ചോദ്യം ഇത്തിരി അഡ്വാന്‍സ്ഡ് ആയിപോയി !
“ അമ്മേ നമ്മുടെ ലീലേച്ചിക്ക് എന്താ കുട്ടികള്‍ ഉണ്ടാവാത്തെ?”
അമ്മയേക്കാളും കുറച്ചുകൂടി പ്രായം ഉള്ള ആ ചേച്ചിയുടെ കല്യാണം പക്ഷേ കഴിഞ്ഞിരുന്നില്ല. കല്യാണവും കുട്ടിയുണ്ടാവലും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാതെ, ഞാനുയര്‍ത്തിയ ആ സ്വാഭാവിക ചോദ്യത്തിന് ആദ്യം അമ്മ ചിരിച്ചുപോകുകയും പിന്നെ ‘വേണ്ടാത്ത ചോദ്യങ്ങള്‍’ എന്ന താക്കീതോടെ ഗൌരവം നിറഞ്ഞ ശാസനയില്‍ അവസാനിക്കുകയും ചെയ്തു.
അങ്ങനെ പ്രസക്തമായ ആയ ചോദ്യവും പേറി വര്‍ഷം രണ്ടു കഴിഞ്ഞു - അഞ്ചാം ക്ലാസില്‍ എത്തി. ആയിടക്ക് ക്ലാസ്സില്‍ ഉണ്ടായിരുന്ന ചില 'പ്രഗത്ഭരായ' കൂട്ടുകാരുമായുള്ള ചര്‍ച്ചകളിലൂടെ 'ചില ലോകവിവരങ്ങള്‍' ഉരുത്തിരിഞ്ഞു വരികയും അങ്ങനെ ആ ചോദ്യം ‘SOLVE' ചെയ്യപെടുകയും ആയിരുന്നു എന്റെ ചേട്ടാ .
നിങ്ങള്‍ ANDROID PHONE ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍, ദിവസംരണ്ടോ മൂന്നോ മണിക്കൂര്‍ ചിലവഴിക്കാമെങ്കിൽ 'മുതൽ മുടക്ക് ഒന്നും ഇല്ലാതെ' പ്രതിമാസം 30000 - 50000 രൂപ ഉണ്ടാകാം (കൂടുതല്‍ സമയം ചിലവഴിച്ചാൽ ഇതിലും കൂടുതല്‍ ലഭിക്കും)
⭐ആണ്‍ഡ്രോയ്ഡ് ബിസിനസ്സിൽ JOIN ചെയ്യുന്ന രീതി:
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു champ cash
എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൽ ചെയ്യുക.
https://play.google.com/store/apps/details?id=com.ens.champcash
👉 SIGN UP WITH CHAMP CASH എന്ന ബട്ടണ്‍ അമര്‍ത്തുക . നിങ്ങളുടെ പേര് , വയസ്സ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി മുതലായ വിവരങ്ങള്‍ ഉപയോഗിച്ച് സൗജന്യ 🆓 രജിസ്ട്റേഷൻ ചെയ്യുക.
👉 അടുത്ത പേജില്‍ നിങ്ങളുടെ SPONSOR ID ചോദിക്കുമ്പോൾ 1882255എന്ന നമ്പര്‍ ടൈപ്പ് ചെയ്യുക.
👉 ഇപ്പോള്‍ നിങ്ങളുടെ സ്ക്രീനിൽ ഒരു ചലഞ്ച് ഉണ്ടാകും. 7-10 apps install ചെയ്യേണ്ടതായിട്ടുണ്ട്.(Amazon, flipcart മുതലായ പ്രമുഖ കമ്പനികളുടെ apps) ഏറിയാല്‍ 100 mb ചിലവാകും.
(കമ്പനിയുടെ വരുമാനവും നമ്മുടെ commission ഉം ഇതിലൂടെ ലഭിക്കുന്നു. So 100% genuine.)
👉ചലഞ്ച് തീര്‍ന്ന ശേഷം നിങ്ങൾക്ക് സ്വന്തംID ലഭിക്കും. കൂടാതെ , 1 DOLLAR bonus തുകയും ലഭിക്കും.
⭐ ഇപ്പോള്‍ നിങ്ങളുടെ ബിസിനസ് ആരംഭിച്ചു കഴിഞ്ഞു. ഇനി INVITE & EARN എന്ന option ഉപയോഗിച്ച് നിങ്ങളുടെ WHATSAPP, FACEBOOK മുതലായ സോഷ്യല്‍ മീഡിയിലുൾള സുഹൃത്തുക്കളെ നിങ്ങള്‍ JOIN ചെയ്തത് പോലെ നിങ്ങളുടെ സ്വന്തം ID യില്‍ JOIN ചെയ്യിക്കാവുന്നതാണ്.
💎 നിങ്ങളുടെ സുഹൃത്ത് തന്റെ ചലഞ്ച് complete ചെയ്യുമ്പോൾ നിങ്ങള്‍ക്ക് commission ലഭിക്കുന്നതാണ്.
🌷 കൂടാതെ CHAMP CASH മുഖേന mobile recharge, online shopping , bill payments തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യുംമ്പോഴും നിങ്ങള്‍ക്ക് commission ലഭ്യമാണ്. നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ മുകളില്‍ ഉള്ള 7 പേര്‍ക്കും commission ലഭിക്കും.
⚡ ഈ ബിസിനസ്സിൽ ഒരു രൂപ പോലും കമ്പനി ആരില്‍ നിന്നും വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ല.
PART TIME / FULLTIME ആയോ ഈ ജോലി ചെയ്യാവുന്നതാണ്.
SPONSOR ID : 1882255
👉 ഈ ബിസിനസ്സ് സംബന്ധിച്ച് സഹായം വേണ്ടവര്‍ 8137005040 എന്ന നമ്പരിലേക്ക് WHATSAPP ചെയ്യുക.🙏
100 % സഹായം ലഭ്യമാണ്..
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു champ cash
എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക.
https://play.google.com/store/apps/details?id=com.ens.champcash
ഒന്ന് share ചെയ്തേക്കൂ ഒരാള്‍ക്കുകൂടി നിങ്ങള്‍ കാരണം ഒരു ജീവിതം ഉണ്ടാകട്ടെ..
#digital India
Plz share
'പാമ്പുകടിക്കാന്‍... മനുഷ്യന് തലചെവിക്ക് ഒരു ത്വയിരം കിട്ടിയിട്ട് ആഴ്ച രണ്ടായി.. രോമം ക്ടാവേ... കൈക്കോട്ടും തായയാ എന്റെ കയ്യില്‍!‘
അയ്യോ ..... ഇനി ചിരിക്കാൻ മേലെ .....
😅😅😂😂😂
Suggest good information in this message, click here.
กลโกงบาคาร่า
ufabet 678
hahaha!
പാവം പൈലേട്ടൻ... :)
Post a Comment