Monday, February 4, 2008

ഉഗ്രപ്രതാപി

അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളം; ഷാര്‍ജ്ജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂര്‍ ഭാഗത്തെ ഒരു രാജകൊട്ടാരത്തില്‍ അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകന്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങി സകുടുംബം മലബാറ് ഏരിയലിലേക്ക് പാലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്കൂട്ടായി ഓടിരക്ഷപ്പെട്ടു.

ഫാമിലിയായി താമസിക്കാന്‍ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം, മാര്‍ഗ്ഗമദ്ധ്യേ കൊടകരയിലെത്തുകയും, സ്വിറ്റ്സര്‍ലണ്ടിന് നീലഗിരിയിലുണ്ടായ പോലെയിരിക്കും ഈ സ്ഥലമേത് പ്രഭോ? എന്ന് സ്വയം ചോദിക്കുകയും, അടുത്ത സ്റ്റോപ്പില്‍ ബസിറങ്ങി വന്ന് കൂനന്‍ ഔസേപ്പേട്ടന്റെ പറമ്പും വീടും വാങ്ങി അവിടെ താമസമാരംഭിക്കുകയുമായിരുന്നു.

അദ്ദേഹമാണ് പില്‍ക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോന്‍ അവര്‍കള്‍ എന്ന ജിനുവിന്റെ മുത്തച്ഛന്‍!

മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ഹനുമാന്റെ മുറിച്ചമുറി.

സെല്‍ഫ് കോണ്‍ഫിഡന്‍സ് കുറഞ്ഞ ചില അത്താഴപ്പട്ടിണിക്കാര്‍ തിങ്ങി പാര്‍ത്തിരുന്ന ആ ഏരിയയില്‍ ഉഗ്രപ്രതാപിയെന്നൊരു നാടുവാഴിക്ക് ജന്മമെടുക്കാന്‍ ഇത്രയും സ്പെസിഫിക്കേഷന്‍ തന്നെ ധാരാളമായിരുന്നു!

കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഢലത്തില്‍ ആകാശവാണിയുടെ സംസ്കൃതത്തിലുള്ള വാര്‍ത്ത കേട്ടാല്‍ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കല്‍ വക്കാണങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. എങ്കിലും, ‘ഒരം കഴച്ചാല്‍ മനം കഴക്കില്ല’ ‘മാടിനെ കയം കാട്ടരുത്, മക്കളെ മോണ കാണിക്കരുത്’ എന്നൊക്കെ ഓരോരോ ഉഡായിപ്പ് പഴഞ്ചോല്ലുകള്‍ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാന്‍ അവരുടെ പാരന്‍സിന് ഒരു പ്രചോദനവും നല്‍കിയിരുന്നു.

മിക്കാവാറും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചില്‍ കേള്‍ക്കും. കരച്ചിലില്‍ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പെട, എന്നൂഹിക്കാന്‍ കഴിന്ന വിധം, അവന്‍ കരച്ചിലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍.

അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ.. എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്റെ തലവെട്ടം കണ്ടാല്‍ അദ്ദേഹം ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാര്‍ത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റന്‍ പോത്ത് നോക്കും പോലെ ‘നയം വ്യക്തമല്ലാത്ത’ ഒരു നോട്ടം ആള്‍ നോക്കിയിരുന്നു.

പകല്‍ സമയങ്ങളില്‍ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയില്‍ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയില്‍ കാണും. ഉച്ചക്ക് ഊണുകഴിക്കാന്‍ അകത്ത് പോയാല്‍ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവു ദിവസങ്ങളില്‍ ആ സമയത്താണ് ഞങ്ങള്‍ അവരുടെ പറമ്പിലുള്ള കളികള്‍ സ്‌കെഡ്യൂള്‍ ചെയ്യാറ്.

എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാന്‍ സാധാരണ അവരുടെ കോമ്പൌണ്ടില്‍ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെ നിന്ന് നോക്കിയാല്‍ ചാരുകസേരയുടെ കാല്‍ സ്റ്റാന്റില്‍ വച്ച മുത്തച്ഛന്റെ കാല്‍ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.

അങ്ങിനെയൊരിക്കല്‍, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.

പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.

തണലായി തുടങ്ങുമ്പോള്‍ ചെമ്മണ്‍ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളില്‍ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലില്‍ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.

ഊണിനും തുടര്‍ന്നുള്ള റെസ്റ്റിനുമായി മുത്തച്ഛന്‍ അകത്ത് പോയ അന്ന് ഞങ്ങള്‍ ഏസ് യൂഷ്വല്‍ തുമ്പി പിടുത്തമാരംഭിച്ചു. പൊരിഞ്ഞ പിടുത്തം.

അന്ന്, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡന്‍ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛന്‍ ചാരുകസേര ലക്ഷ്യമാക്കി വന്നു..

ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോര്‍മ്മയുള്ളൂ.

അമ്മിക്കുഴ സിമന്റ് തറയില്‍ വീണ പോലെയൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ.... ‘എന്റയ്യോ!!’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!.

ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ ... ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.

തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങള്‍ സ്പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.

‘വടിയെടുത്തത് ഞാനല്ല, ഇവനാണ്’ എന്നവന്‍ ‍ പറഞ്ഞത് കേട്ട്, ‘ഏയ് അങ്ങിനെ വരാന്‍ യാതൊരു ചാന്‍സുമില്ല!’ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെക്കോടുമ്പോള്‍, ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു.

ആ സംഭവത്തിന് ശേഷം, ഒന്നര ഇഞ്ചിന്റെ ആണി വാങ്ങി കസേരയുടെ വടി തലങ്ങും വിലങ്ങും അടിച്ച് അവിടെ പെര്‍മനന്റായി ഉറപ്പിച്ചു വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമര്‍ത്തി നോക്കിയിട്ടെ ഉഗ്രപ്രാതാപി ഇരിക്കാറുള്ളൂ എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!

ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടില്‍ ഇപ്പോഴും ഓര്‍മ്മകളുടെ സ്മാരകമായി ആ ആണിയടിച്ചുറപ്പിച്ച വടിയുള്ള ആ ചാരുകസേരയിരിപ്പുണ്ട്. ഇളക്കിമാറ്റാന്‍ ഇപ്പോളവിടെ ഞങ്ങളില്ലെങ്കിലും...

241 comments:

«Oldest   ‹Older   201 – 241 of 241
Anonymous said...

Vishalannaaaaaaaaaaaaa

Ithu maduthu ttoooo.Ethra divasayi vannu chaumma thirichu ponu.
ellarum ithu thanna parayanathu

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

വിശാലന്‍ നീതിപാലിക്കുക!
വിശാലന്‍ പുതിയ പോസ്റ്റിടുക!!
വിശാലന്‍ നീതിപാലിക്കുക!!!
ഈങ്ക്വിലാബ് സിന്ദാബാദ്!!
അങ്കാ വങ്കാ മൂരാച്ചീ
നിന്നെപ്പിന്നെക്കണ്ടോളാം!!

കോപ്പി അടിച്ചതാ എന്നാലും ഞങ്ങളുടെയും ആവശ്യം ഇത് തന്നെയാണ്...

Anonymous said...

Visalji,

dont stop writing, we are all awaiting for new cracker

Anonymous said...

ഒടുക്കത്തെ ഒരു എന്റെ വായനാ ശീലം....

_J_a_L

KAMALA CLUB said...

മിസ്റ്റര്‍ വിശാല്‍,

ഞങ്ങളും കുളത്തിലോട്ട് ചാടിയിട്ടുണ്ട്‌.
ആനുഗ്രഹം വേണം.

www.kamalaclub.blogspot.com

മുസ്തഫ|musthapha said...

ഉഗ്രപ്രതാപിയുടെ ആ 10:10 കിടപ്പ് രസിച്ചു...

എഫക്ട് കൂടുതല്‍ കിട്ടാന്‍ വേണ്ടി ഞാന്‍ കാലുകള്‍ രണ്ടും പൊക്കി മേശപ്പുറത്ത് വെച്ചു... കൃത്യം പത്തേ പത്ത് :)

poor-me/പാവം-ഞാന്‍ said...

Manjaly is not far away from kodakara and this is to bridge the gap between both the places.and your time starts now........
new govmnt is going to start kodakara -Vadakara fast via UAE
proposal is there for Angamaly -Tringamaly Flight .then you can take season ticket.no problem for food.Amma undakkiya kuboosum thenga chammanthiyum kondu schoolili poyirunna aa innalekal udan thirichu varum.I was told that Atlas airlines has the said proposals. you can here the rest later -Not so Poor me

Anonymous said...

Visaloooooo,

poooooooooooooooooooi

evide poyiiiiiiiiiii/?

രസികന്‍ said...

“കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ ....”
ഹ ഹ കലക്കിമാഷെ

ഇവിടെയെത്താൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു
സസ്നേഹം രസികൻ

ടോട്ടോചാന്‍ said...

അമ്പടാ ഇപ്പഴാ വായിക്കാന്‍ പറ്റിയേ ..
ഹിറ്റ്ലറില്‍ സൈനുദീന്‍ 'ഹിറ്റ്ലറെ' കാണാന്‍ വരണ പോലെ ഇങ്ങട് വരും മുമ്പേ കേട്ടിരുന്നു.
ഒരു വിശാലമനസ്കനെക്കുറിച്ച്....
ചെമ്പുച്ചിറയിലെ പൂരം പോലെ ഓരോന്ന് ഒപ്പിക്കുന്ന ഈ പരിപാടി കൊള്ളാം..

ശ്രീനിവാസന്‍ അഭിനയിച്ച ഒരു 'ശ്രീനിവാസന്‍ സിനിമ' കാണുന്ന മോഡല്‍..

രഞ്ജിത് വിശ്വം I ranji said...

Thanks... a comment from the pioneers like you is really encouraging.

Kichu $ Chinnu | കിച്ചു $ ചിന്നു said...

വിശാലേട്ടാ...ഇത്രയും നീണ്ട ഒരു മൌനം എന്തിനാ... പുതിയ പോസ്റ്റിട്ന്നേ... എത്ര ദിവസായി നൊക്കിയിരിക്കുന്നു...

ബഷീർ said...

ചിരിക്കാതിരിക്കാന്‍ ഒരു വഴിയുമില്ല വിശാലമനസ്കാ..

ആ സൂര്യന്‍ പൊസിഷന്‍ മാറുന്ന വിവരണം കലക്കിട്ടാ.. മൊത്തം നന്നായി..

Ot =

no new post ?

Anonymous said...

വിശാലമനസ്കന്റെ ക്രിയത്മാകതയ്ക്ക് ഇതെന്തു പറ്റി? ഓഗസ്റ്റ്‌ നാലിന് ശേഷം ഒരു പോസ്റ്റ് പോലും കാണുന്നില്ലല്ലോ.

പെണ്‍കൊടി said...

ഈ കൊടകരപുരാണം വായിച്ചാണ്‌ ഞാന്‍ ബ്ലോഗിങ്ങിന്റെ മനോഹര ലോകത്തേക്ക് കടന്ന്‌ വന്നത്.. താങ്കള്‍ ഒരു സംഭവമാണ്‌ ട്ടോ..
പോസ്റ്റ്‌ കലക്കി.. അഭിനന്ദനങ്ങള്‍...
ഇതു പോലൊരു ഉഗ്രപ്രതാപി നമ്മുടെ വീട്ടിലും ഉണ്ടായിരുന്നു.. ഒരു പോസ്റ്റില്‍ അദ്ദേഹത്തെ നായകനാക്കണം എന്നു വിചാരിക്കുന്നു...
ഈ പോസ്റ്റുകള്‍ ഇടക്കിടെ പോരട്ടെ..
അപ്പൊ.. എല്ലാം പറഞ്ഞത്‌ പോലെ...
പാക്കലാം...

Anonymous said...

കുട്ടിക്കാലത്ത് എന്റെയും എന്റെ ഏട്ടന്മാരുടെയും പ്രധാന വിനോദമായിരുന്നു ചാരുകസേരയിലെ വടി എടുത്തു മാറ്റുന്നത്.തുമ്പിയെ പിടിക്കാനോന്നുമല്ല..ഇരിക്കുന്ന ആള്‍ വീഴുമ്പോള്‍ കളിയാക്കി ചിരിക്കാന്‍. പലപ്പോഴും അച്ച്ചന്റെയടുത്ത് നിന്നും വഴക്ക് കേള്‍ക്കണ്ടി വന്നിട്ടുന്ടെന്കിലും കുരുത്തകേടുകള്‍ ഒപ്പിക്കാന്‍ വല്യ താത്പര്യമുള്ള ഞങ്ങള്‍ ഈ സ്വഭാവം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല.ചാരുകസേരയില്‍ ഇരിക്കുന്ന ആള്‍ ആദ്യം തന്നെ വടി അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തുന്ന ശീലം അങ്ങനെ ഞങ്ങള്‍ക്കുണ്ടായി..പക്ഷെ അപ്പോഴും ആണി അടിച്ചു വെക്കാനുള്ള ബുദ്ധി ഞങ്ങളുടെ വീട്ടില്‍ ആര്‍ക്കും ഉണ്ടായില്ല. ഉഗ്രപ്രതാപി ബുദ്ധിമാന്‍ തന്നെ!!

പിന്നീട് വീട് മാറി ടൌണിലേക്ക് വന്നപ്പോള്‍ ആ ചാരുകസേര ആര്‍ക്കോ കൊടുത്തു..
ഇപ്പോള്‍ ഈ സംഭവം വായിച്ചപ്പോള്‍ അതൊക്കെ ഞാന്‍ ഓര്‍ത്തു പോയി..

എങ്ങനെ പറ്റുന്നു ഇത്രയും മനോഹരമായി എഴുതാന്‍??

ഭ്രുഗോധരന്‍ said...

avasaana paragraff chankil kondu vishalamanaskaaaaa.......
angayude fone number kittan kothiyundu vallathey.......onnu samsaarikkanamennu thonnunnu.thankalude ezhuthinu ee lokhathil ninnu thanne nammale eduthu kondu pokaan kazhivundu..
kadhakalku nandi paranju theerkaanaavilla(thalli theerkaamo ennariyilla)

Mahi said...

അതെ ഇവിടെ ആദ്യായിട്ടാട്ടൊ ബ്ലൊഗ് തൊടങ്ങീട്ട്‌ അഞ്ചാറ്‌ മാസായിട്ടൊള്ളൊ.എന്തായാലും സമ്മതിച്ചിരിക്കുന്നു.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.

മാനസ said...

അല്ല...അപ്പോ ആണി അടിച്ചതില്‍പ്പിന്നെ
മുത്തച്ഛന്‍ മരിക്കും വരെ ചാരുകസേരേടെ തുണി കഴുകാറില്ലയിരുന്നോ??

Unknown said...

Ugraprathapi is excellent. Looking forward to see more of this kind.
thanks
Pradoshkumar
Los Angeles

Thamburu ..... said...

കലക്കി മാഷെ ചിരിച്ചു മടുത്തു

Unknown said...

hi Kuruman...
excellent post..

ഇക്കു said...

Ayyo...adipoli ketto..U r immmensly talented..chirippikkanum,chinthippikkanu,kannu nirakkanum,poya kalathekku thirichupovanum...ellam..ningalude vakkukalkku kazhiyunnu..nthayalum muthachan kollam..ketto..!

Anonymous said...

മാഷേ, ഉഗ്രപ്രതാപിക്കുശേഷം ഒന്നുമില്ലേ? ഒന്നെഴുതൂ മാഷേ,പ്ലീസ്.....

വെഞ്ഞാറന്‍ said...

ഹൈറേഞ്ചിലെ ആ ചെറിയപട്ടണത്തിലെ എല്ലാ പ്രവര്‍‌ത്തനങ്ങളുടെയും രക്ഷാധികാരികൂടിയായ പള്ളൈവികാരിക്കു നല്‍കിയ യാത്രയയയ്പ്പുസമ്മേളനത്തില്‍,സ്ഥലം റേഷന്‍ മൊത്തവ്യാപാരിയും അക്ഷരവിരോധിയുമായ ‘ദൊപ്പയ്യ’നെഞ്ചിടറിക്കൊണ്ട് “ജെയിംസച്ചനെ പരിചയപ്പെട്ട അന്നു മുതലുള്ള ആഗ്രഹമാണ് ഒരു സെണ്ടോഫ് കൊടുക്കണം കൊടുക്കണം എന്നത്‌“ എന്നു പറഞ്ഞതുപോലെ, ബ്ലോഗിനെക്കുറിച്ച് കേട്ടറിഞ്ഞ നാള്‍ മുതലുള്ള ആഗ്രഹമാണ് കൊടകരപുരാണം വായിക്കണം വായിക്കണം എന്നത്‌! സാധിചു! പക്ഷേ എന്തേ ഇപ്പോ ഒന്നും എഴുതിക്കാണുന്നില്ല?

ഭായി said...

എന്റെ മാഷേ...ഇപ്പൊഴാണ് ഞാനറിയുന്നത് ബ്ലൂലോകത്ത് ഇങിനെ ഒരാള്‍ ഉണ്ടെന്ന്!
അറിയാന്‍ വൈകിയതില്‍, എന്റെ കണ്ണുനീര്‍ ഇവിടെ മുഴുവനും ഞാനൊഴിക്കുന്നു.....:(

രണ്ട് പോസ്റ്റേലേ ഞാന്‍ കയറിയുള്ളൂ..ബാക്കി പിന്നെ കയറും!

നമിച്ചിരിക്കുന്നു! കൂടുതല്‍ വാക്കുകളില്ല

Ajeesh Kodakara said...

kalakkitta......

Noor Nri said...

Enthaaaa sajeveee putiyathonnum elee..

Anonymous said...

ENTHORU

Anonymous said...

താരപദവിയില്‍ പുതുതായി എഴുതാനുള്ള ത്രില്‍ നഷ്ടപ്പെട്ടു എന്ന് തോന്നുണ്ടോ?

എന്തോന്നാ ചേട്ടാ ഇത്? ഒരു താരപദവിയും ഉണ്ടൻപൊരിയും! എഴുതാനുള്ള ത്രില്ല് കണ്ട്രോൽ ചെയ്ത് വച്ചിരിക്കുന്നതാണ്. മൊത്തം ചില്ലറ അരവിന്ദ് ഒരു പോസ്റ്റിട്ടാൽ പിറ്റേ ആഴ്ച തന്നെ ഞാൻ കൊടകരപുരാണത്തിൽ വേറെ പോസ്റ്റിടും.


Evide new post

thiyyan said...

ngalle kondu njan sarikum KABBOOOLAYI...chirichu trousarinte valli ayinju...kalkki koore

ജിത്തു said...

വിശാലേട്ടാ... nostalgic ഒര്ര്‍മകള്‍ ഉണര്‍ത്തി ഈ കഥ... പണ്ട് അച്ചച്ചന്റെ ചാര് കസേരയുടെ വടി ഊരിയെടുത്തു കളിച്ചതിനു അച്ചച്ചന്റെ കയ്യിന്നു നല്ല വീക്ക് കിട്ടിയത് ഓര്‍മ്മ വന്നു....

Kottayam kunjamma said...

kalakki kettooo

Anonymous said...

എന്തൂണ്ട ഗട്യേ.. എഴുത്ത് നിര്‍ത്ത്യാ?

Rijo Jose Pedikkattu said...

ഇപ്പണി (കസേരയുടെ വടിയൂരൽ ഞാനും ചെയ്തിട്ടുണ്ട്)മനപ്പൂർവ്വ്മായിരുന്നെന്ന് മാത്രം.ആതിന്റെ ബാക്കിയോർക്കുമ്പോൾ ഇന്നും ചാരുകസേരകാണുമ്പോൾ അറിയാതെ ഒരു പുകച്ചിലാ!!!!!

JKW said...

STOCK OVER ??

വേഴാമ്പൽ said...

gesGreat Visal

Unknown said...

very good

Anonymous said...

It was wonderful.....

Anonymous said...

where r u

«Oldest ‹Older   201 – 241 of 241   Newer› Newest»