Thursday, October 11, 2007

മാത്തപ്പന്‍

അന്ന് ചേട്ടന്‍ ബഹറിനില്‍ നിന്ന് ആദ്യമായി വെക്കേഷന്‌ നാട്ടില്‍ വരുന്ന ദിവസമായിരുന്നു.

ചേട്ടന്റെ ഫേവറൈറ്റ്‌ ചക്കക്കൂട്ടാനും കൂര്‍ക്ക ഉപ്പേരിക്കും പുറമേ ചേട്ടന്‌ ഒരു കിലോ ആട്ടിറച്ചിയും ഞങ്ങള്‍ക്ക്‌ പോത്തിറച്ചിയും വാങ്ങി എല്ലാമൊരുക്കി ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തേ ചേട്ടനേയും കൊണ്ട്‌ വിജയേട്ടനും സംഘവും എത്തി. ബ്രൂട്ടിന്റെ രൂക്ഷഗന്ധം അവിടമാകെ വ്യാപിച്ചു.

കെട്ടിപ്പിടുത്തങ്ങള്‍ക്കും കരച്ചിലും പിഴിച്ചിലിനും ശേഷം ഹാളിലെത്തി, മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ച ചേട്ടന്‍ സ്വിച്ച്‌ ബോഡിലേക്ക്‌ നോക്കി മുഖത്ത്‌, 'ങേ..?' എന്നൊരു ചോദ്യഛിന്നത്തൊടെ അമ്മയോട്‌ ചോദിച്ചു.

ഏതാ ഈ മാത്തപ്പന്‍???

പൊട്ടിച്ചിരിച്ചിരികള്‍ക്കിടയില്‍ ഞാന്‍ പോയി, സ്വിച്ച്‌ ബോഡില്‍ തിരുകി വച്ച, 'ശ്രീ.മുത്തപ്പന്‍* ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിയ തകിട്‌ എടുത്ത്‌ പൊന്തിച്ചു വച്ചു.

*മ ഉ(ചിഹ്നം)ത്തപ്പന്‍

3 comments:

മുക്കുവന്‍ said...

chettan malayalam marannilla alley :)

അജ്ഞാതന്‍ said...

ഹെന്റമ്മേ...ഇതിനു ഞാന്‍ ചിരിച്ച ചിരി.

മണ്ടൂസന്‍ said...

നല്ല കാര്യങ്ങൾ കുറച്ചു മത്യല്ലോ, അല്ലാതെ വാരിവലിച്ച് നീട്ടിപരത്തി എഴുതേണ്ട ഒരാവശ്യവുമില്ല. ഞാൻ ചിരിച്ച് ചിരിച്ച് ആകെ പുലിവാലായി,അമ്മ വന്നു ചോദിച്ചപ്പോൾ ഈ സംഭവം വായിക്കാൻ കൊടുക്കേണ്ടി വന്നു. മത്തപ്പൻ ഈ ബ്ലോഗ്ഗിന്റെ ഐസ്വര്യം.