Friday, March 3, 2006

ചേടത്ത്യാര്‌

മനക്കുളങ്ങര-കൊടകര ബൈപാസിനു പിറകിലെ മാസ്റ്റര്‍ മൈന്റ്‌, ശ്രീ. കുഞ്ഞുവറീത്‌ ജൂനിയറിന്റെ അപ്പന്‍ ശ്രീ. കുഞ്ഞുവറീത്‌ സീനിയര്‍, മറിയ ചേടത്ത്യാരെ കെട്ടിക്കൊണ്ടുവരുമ്പോള്‍, കൊടകരയില്‍ അത്രേം എടുപ്പുള്ള മറ്റൊരു പെണ്ണും ഉണ്ടായിരുന്നില്ലാ.

ഒരു പത്ത്‌ മുന്നൂറ്‌ രൂപയില്‍ കുറയാതെയുള്ള പണവും തത്തുല്ല്യമായ പണ്ടവും സ്ത്രീധനമായി ആരും കണ്ണടച്ച്‌ കൊടുക്കുവാനുള്ള കൂറാട്‌(സെറ്റപ്പ്‌) അന്ന് അവര്‍ക്കുണ്ടായിരുന്നിട്ടും, അണ പൈസ ചോദിക്കാതെ കുഞ്ഞറേതട്ടന്‍ ഒന്നാമന്‍ മിസ്‌. മറിയത്തിനെ കെട്ടാനെന്താ കാരണം?

വാഴക്കണ്ണ്‌ വാങ്ങാന്‍ വെള്ളിക്കുളങ്ങര പോയപ്പോള്‍ വരമ്പിലൂടെ പുല്ലും കെട്ട്‌ തലയില്‍ വച്ച്‌, അമ്പിന്റെ തലേന്ന് കപ്പേളയിലേക്ക്‌ 'ചെര്‍ളക്കൂട്‌' കൊണ്ടുപോകുന്ന പോലെ, അന്നനട നടന്ന ആ അന്ന കുര്‍ണിക്കോവേനെ ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റായിപ്പോവുകയല്ലായിരുന്നോ!

ഗ്ലാമറില്‍ മാത്രമല്ല, ബുദ്ധിശക്തി, തന്റേടം, ആരോഗ്യം, ബിസിനസ്സ്‌ മൈന്റ്‌, പാചകം, എന്നീ ഗുണഗണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ഡൈനാമിക്‌ പേര്‍സണാലിറ്റിയെന്ന് ഇടവകയില്‍ പേരെടുക്കാന്‍ അധികം നാള്‍ വേണ്ടിവന്നില്ല ചേടത്ത്യാര്‍ക്ക്‌.

പോര്‍ക്കിറച്ചിയില്‍ കൂര്‍ക്കയിട്ട്‌ വക്കുന്ന പുത്തന്‍ റെസിപ്പി കരയില്‍ ആദ്യമായി ഇന്റ്രൊഡ്യൂസ്‌ ചെയ്തത്‌ ചേടത്യാരായിരുന്നു. ചേടത്ത്യാരുണ്ടാക്കുന്ന കള്ളപ്പം, k.s.r.t.c ബസിന്റെ സീറ്റ്‌, ബ്ലേഡ്‌ കൊണ്ട്‌ കീറി, കണ്ടക്ടര്‍ കാണാതെ മാന്തിയെടുക്കുന്ന സ്പ്പോഞ്ചുപോലെ സോഫ്റ്റായിരുന്നു.

അച്ചപ്പം, കുഴലപ്പം, കുഴിയപ്പം തുടങ്ങി അപ്പങ്ങളായ അപ്പങ്ങളെല്ലാം കൂടെക്കൂടെ ഉണ്ടാക്കിയും ബന്ധുവീടുകളിലും അയല്‍പക്കങ്ങളിലും വിതരണം ചെയ്തും ചേടത്ത്യാര്‌ കൂടുതല്‍ കൂടുതല്‍ ഫേയ്മസായി.

ദാനധര്‍മ്മി കൂടിയായ ചേടത്ത്യാര്‌ ഒരു ദിവസം വഴിയേ പോയ ഒരു ഭിക്ഷക്കാരന്‌ ഒരു കിണ്ണം ചോറും അയലക്കൂട്ടാനും (വിത്ത്‌ കഷണം) കഴിക്കാന്‍ കൊടുത്തപ്പോള്‍ കൂട്ടാന്‌ എരിവ്‌ കൂടി എന്ന കാരണത്താല്‍

'എന്നെ കൊല്ലിക്കാനാണോടീ തറു പെരുച്ചാഴീ നീ ഇത്രക്കും എരിവ്‌ ഇതിലിട്ടേക്കണേ'

എന്നുപറഞ്ഞ്‌ കൂട്ടാന്‍ ഇറയത്തോഴിച്ച ആ ധര്‍മ്മകാരനെ ചൂലും കെട്ടെടുത്ത്‌ അടിച്ചോടിച്ചതോടെ ചേടത്ത്യാര്‌ സൂപ്പര്‍ താരമായി മാറുകയും, പ്രായഭേദമന്യേ എല്ലാര്‍ക്കും ചെറുതല്ലാത്ത ഒരു ഭയം ചേടത്ത്യാരോട്‌ തോന്നിത്തുടങ്ങുകയും ചെയ്തു.

ഷോലെയിലെ ഗബ്ബര്‍ സിങ്ങിനെപ്പോലെ കൊടകരയിലെ കുട്ടികള്‍ ചേടത്ത്യാരെ പേടിച്ചു.

'പച്ചാസ്‌ പച്ചാസ്‌ ഖോസ്‌ ദൂര്‍ തക്‌ ജബ്‌ രാത്‌ കോ ബച്ചാ റോത്തീ ഹെ തോ, മാ ലോക്‌ കഹ്ത്തീഹെ 'ബേട്ടാ ദേഖ്‌, ചേടത്ത്യാര്‍ ആരെ'

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേടത്ത്യാര്‍ക്ക്‌ പ്രായമായി. നല്ല പ്രായത്ത്‌ എത്ര സൂപ്പറായിരുന്നാലും വയസായാല്‍ 'കഴിഞ്ഞു' എന്നത്‌ ടൈറ്റാനിക്കിലെ റോസിനെ കണ്ടപ്പോള്‍ നമുക്ക്‌ മനസ്സിലായതാണല്ലോ.!

വയസ്സായപ്പോള്‍ ഗ്ലാമര്‍ ഒരു പൊടിക്ക്‌ കുറഞ്ഞെങ്കിലും, മുല്ലമൊട്ട്‌ പോലെയിരുന്ന പല്ലുകള്‍ കരിഞ്ഞ കാഷ്യൂനട്ട്‌ പോലെയൊക്കെയായെങ്കിലും ധൈര്യത്തിന്‌ യാതൊരു കുറവും വന്നിട്ടില്ലായിരുന്നു ചേടത്ത്യാര്‍ക്ക്‌.

എത്ര ധൈര്യമുള്ള മനുഷ്യനായാലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പേടിച്ചുപോകും എന്ന സ്റ്റേറ്റെമെന്റിന്‌ അടിവരയിടുന്ന ഒരു സംഭവം അക്കാലത്ത്‌ നടന്നു. ചേടത്ത്യാരുടെ വീട്ടില്‍ കള്ളന്‍ കയറി.!!

ഉഷ്ണച്ചൂടുള്ള ഒരു വേനക്കാലത്ത്‌, നടപ്പുരയുടെ വാതില്‍ പകുതി തുറന്നിട്ട്‌ കാറ്റ്‌ കിട്ടുവാന്‍ വാതില്‍ക്കല്‍ നിന്ന് രണ്ടുമീറ്റര്‍ മാറി തറയില്‍ കുറുകെ പായിട്ട്‌ പതിവുപോലെ അന്നും കിടന്നുറങ്ങുകയായിരുന്നു, ചേറ്റത്ത്യാര്‌ .

വാതില്‍ തുറന്ന് കിടക്കുന്നത്‌ കണ്ട കള്ളന്‍, 'ഇനിയിപ്പോ എന്തിനാ ഓട്‌ പൊളിക്കണേ' എന്നോര്‍ത്തിട്ടാണോ എന്തോ വാതില്‍ വഴി തന്നെ പമ്മി പമ്മി അകത്തുകടന്നു, ഞാണിലെ അഭ്യാസിയെപ്പോലെ പതുക്കെ പതുക്കെ വാതില്‍ കടന്ന് മുന്നോട്ട്‌ നീങ്ങി.

വഴിയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുകൊണ്ട്‌ ഇങ്ങിനെയൊരു മൊതല്‌ കെടപ്പുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കള്ളന്റെ കാല്‍, ഒരു തവണ ലാന്റ്‌ ചെയ്തത്‌, ചേറ്റത്ത്യാരുടെ വയറ്റത്തായിരുന്നു!

പൊറോട്ടക്ക്‌ കുഴച്ചുവച്ചിരിക്കുന്ന മാവുപോലെയെന്തിലോ ചവിട്ടിയ പോലെ തോന്നിയ കള്ളന്റെ എല്ലാ ബാലന്‍സും പോയി, കാല്‍ മടങ്ങി അത്തോ പിത്തോന്ന് പറഞ്ഞ്‌ താഴേക്ക്‌ വീണുപോയി. നമ്മടെ ചേടത്ത്യാര്‌ടെ മേത്തെക്ക്‌!

കണ്ണടച്ചാല്‍ കാലനെ സ്വപ്നം കാണുന്ന പ്രായമല്ലേ, ഏതോ ഹൊറര്‍ സ്വപ്നം കണ്ടുകൊണ്ടിരുന്ന പാവം, കടവയറ്റില്‍ ചവിട്ടും മേത്തെക്കെ എന്തോ വീഴ്ചയുമെല്ലാമായപ്പോള്‍, ചേടത്ത്യാര്‌ തമിഴന്‍ ലോറി ബ്രേയ്ക്ക്‌ പിടിക്കണ ഒച്ചയില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കേള്‍ക്കുമാറ്‌ ഒരു അകറലകറി, ഉടുമ്പ്‌ പിടിക്കുമ്പോലെ കള്ളനെ വട്ടം കെട്ടിപ്പിടിച്ചോണ്ട്‌.

ഡോള്‍ബി ഡിജിറ്റലില്‍ സൌണ്ടിലുള്ള ആ അലറല്‍ ഡയറക്ട്‌ ചെവിലേക്ക്‌ കിട്ടി, കര്‍ണ്ണപടം പൊട്ടിപ്പോയ കള്ളന്‍ ' എന്റയ്യോ.....'എന്നൊരു മറുകരച്ചില്‍ കരഞ്ഞ്‌ അവശേഷിച്ച ജീവനും കൊണ്ട്‌ പിടഞ്ഞെണീറ്റോടി മറഞ്ഞു.

അന്ന് പുലരുവോളം കരക്കാര്‌ തലങ്ങും തിരഞ്ഞിട്ടും കള്ളനെ പിടിക്കാനൊത്തില്ലെങ്കിലും, കള്ളന്റെ ചെവിയുടെ മൂളക്കം മാറിക്കിട്ടാന്‍ കുറച്ച്‌ കാലം പിടിച്ചിരിക്കും!

സംഗതി പേടിച്ച്‌ അന്തപ്രാണന്‍ കത്തിയിട്ടാണ്‌ ചേടത്ത്യാര്‌ നിലവിളിച്ചതെങ്കിലും, 'നിറകൊണ്ട പാതിരാക്ക്‌, കള്ളനെ പേടിപ്പിച്ചോടിച്ചവള്‍ ചേടത്ത്യാര്‍' എന്ന വാഴ്ത്തുമൊഴിയും കൂടെ അങ്ങിനെ ചേടത്ത്യാര്‍ക്ക്‌ വന്നുചേര്‍ന്നു.

33 comments:

ബിജു said...

അയ്യോ..
ഈ പോസ്റ്റ് ഇതുവരെ ആരും കണ്ടില്ല്യേ മാഷേ.....
ചേടത്ത്യാര് ആള് പുലിയാണ് ല്ലേ,

നന്നായിട്ടുണ്ട് എന്ന് പറയുന്നത് ആവര്‍ത്തനവിരസതയാകും,സമ്മതിക്കണം മാഷേ സമ്മതിക്കണം....

ബിജു

kumar © said...

നമിച്ചണ്ണോ, നമിച്ചു. വിശാലമായി നമിച്ചു.
ഭയങ്കരന്‍ പ്രയോഗങ്ങളാണല്ലൊ!

സാക്ഷി said...

അറിഞ്ഞയുടനെ ഓടിയെത്തിയതാണ്.
ഇപ്പൊ കമന്‍റിയില്ലെങ്കില്‍ 'അടിപൊളി, തകര്‍പ്പന്‍, ചിരിച്ചു വയറുവേദനിക്കുന്നു, നിയന്ത്രണം വിട്ടുപോയി' തുടങ്ങി കമന്‍റുകളുടെയെല്ലാം സ്റ്റോക്കു തീര്‍ന്നുപോകും. ഇതെല്ലാം ഞാന്‍ ആദ്യം പറഞ്ഞിരിക്കുന്നു.

വിശാലന്‍റെ പാത്രസൃഷ്ടി സമ്മതിക്കാതെ വയ്യ. എല്ലാം വൈവിധ്യമുള്ള കഥാപാത്രങ്ങള്‍.

ബ്ലോഗരെ ഓടിവായോ. വിശാലന്‍റെ പുതിയ പുരാണം റിലീസായേയ്! ഇനി കണ്ടോളൂ വിശാലാ ഗ്രഹണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടപോലെ പൊതിയുന്നത്.

ദേവന്‍ said...

കള്ളനെപ്പിടിച്ചതിലും എനിക്കിഷ്ടപ്പെട്ടത് ഭിക്ഷക്കാരനെ ഓടിച്ചതാണ്. ഇഷ്ടപ്പെടാനൊരു കാരണവുമുണ്ട്:

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അളിയനെനിക്ക് ബാംഗ്ലൂരില്‍ നിന്നു കൊണ്ടു തന്ന ഡോക്കേര്‍ഴ്സ് പാന്‍റുമിട്ട് കുണ്ടറക്കവലയില്‍ നില്‍ക്കുമ്പോ അതാ വരുന്നു ഒരു ഭിക്ഷക്കാരന്‍ കൈയ്യും നീട്ടിക്കൊണ്ട്.
പാന്‍റിനാണെങ്കില്‍ കൈയ്യെത്തുന്നിടത്തൊക്കെ പോക്കറ്റ്. രണ്ടുമൂന്നു പോക്കറ്റില്‍ ഞാന്‍ തപ്പിക്കഴിഞ്ഞപ്പോഴേക്കു ഭിക്ഷക്കാരനു ദേഷ്യമായി
“വല്ലോം തരുന്നേല്‍ വേഗമെടുത്തു താ ഇങ്ങോട്ട്”
ഞാന്‍ മറിയേടത്തിയെപ്പോലെ ഭിക്ഷക്കാരനെ ഓടിച്ചു-പിന്നല്ല!

പെരിങ്ങോടന്‍ said...

ക്ലൈമാക്സ് പഴേന്റത്രയ്ക്കങ്ങട്ട് ഗുമ്മായില്ല!

Thulasi said...

ബിരാത്‌ ഭാല്‍ !!
(നന്നായിട്ടുണ്ട്‌ എന്നതിന്റെ ആസാമീസ്‌)

കലേഷ്‌ കുമാര്‍ said...

പതിവുപോലെ ചരിതം ഉഗ്രന്‍!!!
അടുത്തത്‌ വരട്ടെ...

വിശാല മനസ്കന്‍ said...

ബിജു-:) താങ്ക്സ്‌
കുമാര്‍-:) നന്ദി
സാക്ഷി-:) ഇത്രക്കു വേണോ??
ദേവരാഗം-:) ആള്‍ടെ ടൈം വേയ്സ്റ്റാക്കി അപ്പോള്‍.!
പെരിങ്ങ്സ്‌-:) അതെയോ.
തുളസി-:) സന്തോഷം.
കലേഷ്‌-:)

സിദ്ദാര്‍ത്ഥന്‍ - :)

സ്വാര്‍ത്ഥന്‍ said...

ഗഡീ‍ീ‍ീ‍ീ‍ീ.....

വായിച്ചൂ ട്ടാ,

യെന്തിറ്റാ പറയ്യ.........!!!!!!!!!!!!

Anonymous said...

Peringodan paranjathu thanne enikkum parayan ulloo..
Oru award cinema kandathu pole..Katha nirthiyedam athrakku nannayilla.

Pakshe, aake motham thaangal kalakkunnu :)

-Sahrudayan

യാത്രാമൊഴി said...

അപ്പോ വിശാലാ, ചെവിയിലെ മൂളക്കം മാറിയല്ലേ??
രസായിട്ടുണ്ട് ട്ടോ!

ദേവാ,
പാവം പിച്ചക്കാരന്‍, ഒരു ക്രെഡിറ്റ് കാര്‍ഡ് എങ്കിലും കൊടുക്കാമാരുന്നു..

ഉമേഷ്::Umesh said...

കലക്കി വിശാലാ!

ഇതൊക്കെ ശരിക്കുള്ള പേരാണോ? തിരിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ ഇവരൊക്കെയെടുത്തു വിശാലനെ പെരുമാറില്ലേ? ടൈറ്റാനിക്കിലെ റോസിനെപ്പോലായെന്നും പല്ലു കശുവണ്ടി പോലായെന്നുമൊന്നും മറിയച്ചേടത്തി കേള്‍ക്കണ്ട!

.::Anil അനില്‍::. said...

ബിസീന്റെടയ്ക്ക് ഇച്ചേലെങ്കില്‍ അല്ലായിരുന്നെങ്കിലോ വിശാലാ? :)
ഉമേശന്മാഷ് വിശാലനെ ഓര്‍ത്ത് പേടിക്കണ്ട; അവിടെച്ചെന്നാല്‍ വിശാലന്‍ ദുബായിലെ ഉമേശന്മാഷിന്റെയും അമേരിക്കായിലെ അനിലിന്റെയും കഥകളാവും തട്ടുക.

nalan::നളന്‍ said...

ഇത്തവണ മോണിങ് ഷോയ്ക്കു തന്നെ കണ്ടു വിശാലാ!
ദിവാകരേട്ടനെയും അപ്പുറത്തുപോയി കണ്ടു.
ഓരൊ സീനിലും വിശാലന്‍ ടച്ച്.
രണ്ടും കിടിലം !

സിബു::cibu said...

വിശാലാ.. കൊടകരഭാഗത്ത്‌, മറിയക്കുട്ടി, ഈച്ചരന്‍ എന്ന നസ്രാണിപേരുകളൊക്കെ നടപ്പുണ്ടോ. ‘കുട്ടി’ എന്നത്‌ തൃശ്ശൂര്‍ഭാഗത്ത്‌ സ്ത്രീ‍കളുടെപേരിന്റെ കൂടെ പതിവില്ല. അതായത്‌ ‘മറിയച്ചേട്ത്ത്യാര്’ എന്നാണ് ഞങ്ങളുടെ ഭാഗത്തൊക്കെ. (തൃശൂര്‍ - തെക്കന് ഭാഷകളില്‍ ഒരു ഉഭയജീ‍വിയായ ദീപയുടെ ഒബ്സര്‍വേഷനാണ്)

പിന്നെ, ‘ഈച്ചരന്‍’ എന്ന് ആദ്യമായിട്ടാണ് ഒരു നസ്രാണിക്ക്‌ കേള്‍ക്കുന്നത്‌ തന്നെ. ഈച്ചരന്‍ എന്നാല്‍ ‘ഈച്ചരവാര്യര്‍’ ആവാനേ തലോര് വഴിയുള്ളൂ.

പേരെന്തൊക്കെയായാലും സംഗതി, സൂപ്പര്‍. പെരിങ്ങോടര് പറഞ്ഞപോലെ ഫിനിഷിങ് കുറച്ചുകൂടി ഉഷാറാവാറുണ്ട്‌.. എന്നാലും ഞാന്‍ പ്രഷര്‍ ഇടുകയാണെന്ന്‌ വിചാരിക്കല്ലേ..

വിശാല മനസ്കന്‍ said...

മിസ്സിസ്സ്‌ സിബുവിന്റെ ഒബ്‌സെര്‍വേഷന്‍ കറക്ട്‌.

ശരിയാ, നമ്മുടെ ചേടത്ത്യാര്‍ക്ക്‌ പേരിനൊപ്പം 'കുട്ടി' ഉണ്ടായിരുന്നില്ല.!

സോനേടേ വീടിന്നടുത്ത്‌ മൂവാറ്റുപുഴയില്‍ നിന്ന് 'കുടിയേറി' താമസിക്കുന്ന ഒരു മറിയക്കുട്ടി ചേടത്ത്യാരുണ്ട്‌. ഞാന്‍ ഇടക്കിടെ ഈ പേര്‌ കേള്‍ക്കുന്നതുകൊണ്ട്‌ അറിയാതെ കുട്ടി വന്നുപോയതാണ്‌.

ഈച്ചരന്‍ എന്നു ചുരുക്കിവിളിക്കുന്ന 'കവലക്കാട്ട്‌ ഈച്ചരത്ത്‌' ഫാമിലി കുറെ കുടുംബങ്ങളുള്ള കൊടകരയിലെ ഫേയ്മസ്സ്‌ വീട്ടുകാരാണ്‌.

ഈ കുഞ്ഞുവറീതേട്ടന്‍ ജൂനിയര്‍ എന്റെ ആത്മമിത്രത്തിന്റെ അപ്പനാണേയ്‌. ആ ധൈര്യത്തിലാ...

കണ്ണൂസ്‌ said...

:-)

ദേവന്‍ said...

ഏരിയയും പേരും
ജാതിഭേദം മതദ്വേഷം എതുമില്ലാതെ സര്‍വ്വരും സോദരത്വേന പണിക്കരായ് വാഴുമിടം കുണ്ടറ.

നായര്‍ പണിക്കരെ അപ് റ്റു കോട്ടയം കാണാം. ഈഴവപ്പണിക്കരെ കൊല്ലം/ പത്തനംതിട്ട ജില്ലകളില്‍ കണ്ടുവരുന്നു. എന്നാല്‍ ക്രിസ്ത്യാനിപ്പണിക്കര്‍ എന്‍റെ നാട്ടില്‍ മാത്രമേയുള്ളെന്നാണ് അറിവും വിശ്വാസവും.

യാത്രാമൊഴീ,
പിച്ചച്ചട്ടി ഓണേര്‍സ്, ആള്‍ ഇന്ത്യാ ധര്‍ഷിണീസ് യൂണിയന്‍ മെംബര്‍മാര്‍, ബക്കറ്റ് ബെയറേര്‍സ് & അദര്‍ ഫണ്ഡ് (ണ്ഡ മനപ്പൂര്‍വ്വം) റെയിസേര്‍സ് തുടങ്ങിയവരുടെ സൌകര്യത്തിന്
വയര്‍ലെസ്സ് ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ ഇറക്കിയിട്ടുണ്ട്. ചില്ലറയില്ലെന്നു പറഞ്ഞ് തടി തപ്പുന്ന കാലം ഉടനേ അവസ്സാനിക്കുമെന്നാ തോന്നുന്നത്

വിശാല മനസ്കന്‍ said...

സ്വാര്‍ത്ഥാ... -:)
സഹൃദയാ... -:) സത്യം പറ., ഗന്ധര്‍വ്വന്‍ തന്നല്ലേ ഈ സഹൃദയന്‍??
യാത്രാമൊഴി-:))
ഉമേഷ്‌ ജി -:) ഇല്ല്യാത്തത്‌ പറയാതിരിക്കുവോളം നമുക്ക്‌ ആരെയെങ്കിലും പേടിക്കേണ്ടതുണ്ടോ??
അനില്‍-:) ബിസിയല്ലെങ്കില്‍ എഴുത്ത്‌ നന്നാക്കാമെന്ന് പ്രതീക്ഷയില്ല. പക്ഷെ, മനസമാധാനത്തോടെയുള്ള ബ്ലോഗിന്റെ രസമില്ല, ഈ കരുവാന്റെ വളപ്പിലെ മുയലിനെപ്പോലെയുള്ള അവസ്ഥ എന്നേ ഉദ്ദേശിച്ചുള്ളൂ.
നളാ-:) വളരെ സന്തോഷം.
കണ്ണൂസ്‌-:)
ദേവന്‍-:)) ഹഹഹ.

ഗന്ധര്‍വ്വന്‍ said...

മറിയ ചേടത്തിയുദെ ചാരുതയാറ്‍ന്ന നടത്തവും നോക്കി ഞാന്‍ ഈ വരമ്പിന്‍ കൊതുമ്പില്‍ നില്‍കുന്നു. സഹ്റുദയനായി തന്നെ. പക്ഷെ കമന്റിടാന്‍ നേരമുണ്ടയിരുന്നില്ല. ഒരേ ഒരു കമന്റ്‌ അനൊനിമസ്‌ ആയി. അതു സു പിടിച്ചു. ഇനി പറയാതെ തരമില്ല. കണ്ണാടിയില്‍ തെളിയുന്നു എന്നിലെ കുഞ്ഞുവറീതു. കൊടകര അനശ്വരമാകുന്നു പുരാണങ്ങളിലൂടെ.
spelling mistakes regretted

ശനിയന്‍ \OvO/ Shaniyan said...

എന്റെ പഴയ ചോദ്യം ആവര്‍ത്തിക്കട്ടെ: ഒന്നിച്ച്‌ ഒരു പുസ്തകമാക്കുന്നതിനെ പറ്റി ആലോചിക്കുന്നോ?

സൂഫി said...

ശനിയാ.. ചോദിക്കാനെന്തിരിക്കുന്നു..
വിശാലനും കൊടകരയും നമ്മുടെ ദേശിയസ്വത്തല്ലേ...
നുമ്മക്കു അടിച്ചിറക്കാന്ന്...യേതു? ചൂടപ്പം പോലെ വിറ്റു പോകും....

അരവിന്ദ് :: aravind said...

വിശാലാ..:-))
ബോറന്‍ തിങ്കളാഴ്ചകളെ ഹൃദ്യമാക്കുന്ന താങ്കളുടെ പോസ്റ്റുകള്‍ക്ക് വിശാലമായ നന്ദി.
..ഇത്രയും ചെറിയ ഒരു കാര്യം, ഇത്രയും തമാശിച്ച് പറഞ്ഞതിന് ആദ്യം എന്റെ വക ഒരു ഷേയ്ക്‍ഹാന്‍ഡ്..:-) അതാണ് കഴിവ്.
മുല്ലമൊട്ടു പോലെയിരുന്ന പല്ലുകള്‍ കരിഞ്ഞ കാഷ്യൂനട്ട് പോലെ..:-) എങ്ങനിങ്ങനെ ചിന്തിയ്ക്കുന്നു :-) !!

വര്‍ണ്ണമേഘങ്ങള്‍ said...

കെ എസ്‌ ആർ ടി സി ബസിന്റെ സീറ്റ്‌ ബ്ലേഡ്‌ കോണ്ട്‌ ...

എന്റെ ദൈവങ്ങളേ...
ചുമ്മാതല്ലെ ആനവണ്ടി കട്ടപ്പുറത്ത്‌ തന്നെ കുടിയിരുത്തപ്പെടുന്നത്‌..!

bodhappayi said...

അച്ചപ്പം, കുഴലപ്പം, കുഴിയപ്പം... ഒരു രക്ഷേം ഇല്ല്യ. ചിരിക്കു ലേശം ഒച്ച കൂടി നാട്ടുകാരൊക്കെ തിരിഞ്ഞു നോക്കി.

ഉമേഷ്::Umesh said...

വിശാലോ,

“പ്രീവിയസ് പുരാണങ്ങള്‍” എന്നതിനു പകരം “പഴം പുരാണങ്ങള്‍” എന്നതല്ലേ നല്ലതു്?

Adithyan said...

പഴയ ഒരു മാതൃഭൂമി വാർഷികപ്പതിപ്പിൽ വന്ന “നാരി വാഴുന്നിടം, നാഥനില്ലാത്തിടം..” എന്ന നോവൽ ഓർമ്മ വരുന്നു...

വിശാലാ, അത്യുഗ്രനായ ഒരെണ്ണം കൂടി... അഭിനന്ദങ്ങൾ...

Anonymous said...

you are so great. Bahuth acchaaa. waiting to read more from your blog

ദേവന്‍ said...

എന്റെ മാഷെ,
ഞാന്‍ ബാംഗ്ലൂര്‌ ഒരു കാള്‍ സെന്ററില്‍ നട്ടപ്പാതിരയ്ക്ക്‌ ഇരുന്നു ചിരിയോ ചിരി...
നന്ദി
ദേവന്‍

Thamburu .....Thamburatti said...

ha ha chirichu maduthu mashe

Anonymous said...

super ..............

സുധി അറയ്ക്കൽ said...

പൊറോട്ടക്ക്‌ കുഴച്ചുവച്ചിരിക്കുന്ന മാവുപോലെയെന്തിലോ.////
ഹൊ.എന്റെ പൊന്നോ സമ്മതിക്കണം.

anna george said...

എന്നെ കെട്ടുന്നവൻ കൊടകരക്കാരൻ ആവണേ ഈശ്വരാ എന്നിടയ്ക്ക് ഒരു പ്രാർത്ഥന എനിക്ക് മാത്രമാണോ