Sunday, January 15, 2006

മുരുകേട്ടന്‍

കൊടകര ഇലക്ട്രിസിറ്റി ഓഫീസിലെ ആദർശധീരനായൊരു ലൈന്മാനായിരുന്നു, മുരുകേട്ടന്‍ ദുശ്ശീലങ്ങളെന്ന് ക്യാറ്റഗറൈസ്‌ ചെയ്യപ്പട്ട കുടി-പിടി-വലികളൊന്നും ശീലമായിട്ടില്ലാത്തൊരു എണ്ണം പറഞ്ഞ ചേട്ടൻ.

അമ്പിന്റന്ന് അലമ്പുണ്ടാക്കാത്തവൻ, എളേപ്പന്റെ മക്കളുമായി എതതർക്കത്തിന്‌ നിൽക്കാത്തവൻ, അണ പൈസ വാങ്ങാതെ, എപ്പോൾ വിളിച്ചാലും ലൈനിന്റെ കേടുതീർക്കാനെത്തുന്നവൻ..

പക്ഷെ, അധികകാലം ആ പണിചെയ്യാൻ ആൾക്ക്‌ യോഗമുണ്ടായില്ല. . ഒരു ദിവസം, പൊട്ടിയ ലൈനുകളെ കൂട്ടിയിണക്കാനായി പോസ്റ്റിൽ കയറിയ പോളേട്ടനെ കരണ്ട്‌ കൂട്ടിപ്പിണക്കിയപ്പോൾ, പോസ്റ്റിന്റെ മുകളീന്ന്‌ ടാറിട്ട റോഡിലേക്ക്‌ മുരുകേട്ടന്‍ മസിൽ കുത്തടിച്ചു.

ഗീവർഗ്ഗീസ്‌ പുണ്യാളൻ കാത്തതുകൊണ്ട്‌, ആൾ പടമായില്ല. എന്നാലും പൂജ വെപ്പ്‌ ഓണമായതുകൊണ്ടോ എന്തോ, പുണ്യാളൻ പോളേട്ടന്റെ ബോധം രണ്ട്‌ ദിവസം പൂജക്ക്‌ വച്ചതിന്‌ ശേഷേ തിരിച്ചുകൊടുത്തുള്ളൂ.!

തുടർന്ന് മാസങ്ങളോളം, തൃശ്ശൂർ മെഡിക്കൽ കോളേജിൽ മോഡേൺ ബ്രഡും പാലുമൊക്കെ കഴിച്ച്‌ ......

മുരുകേട്ടന്റ്റെ‍ വീഴ്ചയിൽ ആകപ്പാടെ ആൾടെ വല്ല്യമ്മച്ചി മാത്രം ഇച്ചിരി സന്തോഷിച്ചു. മെഡിക്കൽ കോളേജിൽ, ആള്‍ടെ കൂടെ നിൽക്കവേയാണത്രേ ആ അമ്മാമ്മ ജീവിതത്തിൽ ആദ്യമായി തൃശ്ശൂർ പൂരവും കുടമാറ്റവും കണ്ടത്‌.! മരിക്കും മുമ്പേ അമ്മാമ്മക്കതൊന്നു കാണണമ്ന്ന് വല്യ മോഹായിരുന്നു. എന്നുവച്ചാൽ, മുരുകേട്ടന്‍ മസിൽകുത്തടിച്ച്‌ വീണത്‌ അമ്മാമ്മയുടേ പ്രാർത്ഥനയുടെ ഫലമായിട്ടുകൂടിയാണ്.

വീട്ടിൽ കൊണ്ടുവന്ന്, തിരുമ്മലിനും ഉഴിച്ചിലിനും ശേഷം, കോഴിമരുന്നും ആട്‌ ബ്രാത്തുമൊക്കെ കഴിച്ചപ്പോൾ ആൾക്ക്‌ ഏറേക്കുറെ ശാരീരക ക്ഷമത വീണ്ടെടുക്കാനായി. പക്ഷെ, മാനസികക്ഷമത അത്രക്കങ്ങ്ട്‌ ഓക്കെയായില്ല. എവിടെയോ എന്തോ അപ്പോഴും ചുറ്റിപ്പിണഞ്ഞുകിടന്നു. അങ്ങിനെയാണ്‌ ജോലിയിൽ നിന്ന് വിരമിക്കേണ്ടി വന്നത്‌.

ആ വീഴ്ചക്ക്‌ ശേഷം മുരുകേട്ടന്‍ ചിരിച്ചാരും കണ്ടില്ല. ഉറക്കമില്ലായ്മ, കുളിക്കായ്മ, പല്ലുതേയ്ക്കായ്മ, തുടങ്ങിയ ഇല്ലായമകൾ പോളേട്ടനെ മൊത്തത്തിൽ തന്നെ മാറ്റി. വീട്ടിലിരിക്കാതെ രാവെന്നോ പകലെന്നോയില്ലാതെ കറങ്ങി നടക്കുന്ന മുരുകേട്ടന്‍ രാത്രികാലങ്ങളിൽ സാക്ഷാൽ ഔസേപ്പ്‌ പുണ്യാളനുമായി 'പന്നിമലത്ത്‌' കളിക്കാറുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ്‌ 'ചൂടൻ മുരുകേട്ടന്‍' പരക്കെ അറിയപ്പെടാൻ തുടങ്ങിയത്‌.

നേർച്ചകൾക്കും ചികിത്സകൾക്കും ഒടുവിൽ, മാസങ്ങൾ കഴിഞ്ഞപ്പോൾ, മുരുകേട്ടന്‍ പതുക്കെ നോർമലായി, ഓൾമോസ്റ്റ്‌ പെർഫെക്റ്റിലി ഓൾറൈറ്റായി. എങ്കിലും, മുരുകേട്ടന്‌ കമലാസനന്‍ ഡോക്ടർ വാച്ച്‌മാന്റെ പണി കൊടുത്തത്‌ പലർക്കും അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.

മുരുകേട്ടന് ‍പറയും എനിക്ക്‌ കാണപ്പെട്ട ദൈവങ്ങൾ മൂന്നാണെന്ന്‌. സ്വന്തം അപ്പനും അമ്മയും പിന്നെ ഡോക്ടറും. ചൂടൻ മുരുകന്‍ എന്ന് വിളിച്ച്‌ കളിയാക്കിയ നാട്ടിലെ പ്രമാണിമാരേക്കാളും ബന്ധുക്കളേലും, തന്റെ കുടുംബത്തെക്കരുതി, തനിക്ക്‌ ഉത്തരവാദിത്വമുള്ള വാച്ച്‌മാൻ പണി തന്ന ഡോക്ടറേ മുരുകേട്ടന്‍ സ്നേഹിച്ചു. ബഹുമാനിച്ചു.

മുരുകേട്ടന്‍ വന്നതോടെ അങ്ങാടിയിലെ പലർക്കും നേഴ്സുമാരുടെ വിശേഷങ്ങളറിയാൻ ആ ഭാഗത്തേക്ക്‌ അടുക്കാൻ പറ്റാതായി. ഏതെങ്കിലുമൊരുത്തന്റെ കയ്യൊന്നുമുറിഞ്ഞാൽ പോലും കൂട്ടമായി വൈകീട്ട്‌ ഏഴുമണിക്ക്‌ ആശുപത്രിയിലേക്ക്‌ നീങ്ങിയിരുന്ന യുവരക്തന്മാർ മുരുകേട്ടനെ പേടിച്ച്‌ പോകാതായി. മുരുകേട്ടന്‍ 'എൿസംപ്റ്റഡ്‌' കാറ്റഗറിയാണല്ലോ.! ആളിനി ആരെയെങ്കിലും കൊന്നാൽ പോലും 'പാവം, മാനസികം' എന്ന് പറഞ്ഞ്‌ കോടതി വെറുതെ വിടില്ലേ.?

അന്ന് ഏത്‌ അസുഖമായി വന്നാലും, രോഗികൾക്ക്‌ എനിമ കൊടുക്കുകയെന്നത്‌ വീക്ക്നെസ്സായിപ്പോയ ഒരു പാർട്ട്‌ ടൈം ഡോക്ടറുണ്ടായിരുന്നു അവിടെ.

ഒരിക്കൽ ആ ഡോക്ടറുടെ സ്വന്തം അച്ഛന്‌ എന്തോ അസുഖമായി മോന്റെ അടുത്ത്‌ ചികിത്സക്ക്‌ വന്നു. ആ പാവം പിതാവിനും കൊടുത്തു എനിമ.

പക്ഷെ, സോപ്പുവെള്ളം പമ്പ്‌ ചെയ്തതിന്‌ ശേഷം, പൈപ്പ്‌ എടുത്തപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു. റബറിന്റെ നോസില്‍ അവിടെ സ്റ്റക്ക്‌ ആയിപ്പോയി.!!!!

വയറിൽ ഫുൾടാങ്ക്‌ സോപ്പുവെള്ളം നിറച്ച്‌ ക്യാപ്പിട്ടിരിക്കുന്ന, ഡോക്ടറുടെ അച്ഛൻ കണ്ണുരുട്ടി മകന്റെ മുഖത്തേക്ക്‌ നോക്കി പുരികമുയർത്തിയപ്പോൾ ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്നുപോയി. നഴസുമാരെല്ലാം മടിച്ചുനിന്നപ്പോൾ ആകെ പരിഭ്രമിച്ചുപോയ ഡോക്ടർ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളേട്ടനെ വിളിപ്പിക്കുകയായിരുന്നു.

ഇതൊന്നും തന്റെ പണിയിൽ പെട്ടതല്ലെന്ന് അറിയുമായിരുന്നിട്ടും, പോളേട്ടൻ, ശ്രദ്ധയോടെ, സൂക്ഷിച്ച്‌, റബർ ക്യാപ്പിനെ ക്ലോസപ്പിൽ കണ്ട്‌, സ്റ്റിച്ചിടുന്ന ചവണ ഉപയോഗിച്ച്‌ ക്യാപ്പിൽ പിടിച്ച്‌ ഒറ്റ വലിയങ്ങ്‌ കൊടുത്തു.!

അടുത്ത സീനിൽ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ സിനിമയിൽ തലയിലും മുഖത്തും സോപ്പുതേച്ച്‌ നിൽക്കുന്ന ജഗതിയെപ്പോലെ നിൽക്കുന്ന പോളേട്ടനെയാണ്‌ അവിടെ കണ്ടത്‌... !!

'എന്തിറ്റാ ഇപ്പോ ഇവിടെ സംഭവിച്ചേ...' എന്ന് ചിന്തിച്ച്‌, ഒന്നും മനസ്സിലാവാത്തപോലെ, ഒരു നിമിഷത്തേക്ക്‌ പോളേട്ടൻ പകച്ചു നിന്നുപോയി.

തള്ളവിരൽ കൊണ്ട്‌, കണ്ണിന്റെയും വായുടെയും ഭാഗം ഒന്ന് തുടച്ച്‌, ചെമ്പരത്തി താളിയിൽ ചെറുപയർ പൊടി ചേർത്ത്‌ തലയിൽ തേച്ച്‌ പിടിപ്പിച്ച്‌ കുളിക്കാൻ പോകുന്നപോലെ അടുത്ത്‌ ബാത്ത്‌ റൂം എവിടെയാണ്‌ എന്ന് നോക്കി പോകുമ്പോൾ, ഡോക്ടറുടെ അച്ഛനോട്‌ മുരുകേട്ടന്‍ ദയനീയമായി ചോദിച്ചു.

'ഇതെത്ര ആഴ്ചയായി.....?'

44 comments:

കലേഷ്‌ കുമാര്‍ said...

അടിപൊളി ചരിത്രകാരാ...

സു | Su said...

പാവം പോളേട്ടന്‍, പാവം ഡോക്ടര്‍, പാവം അച്ഛന്‍.

വക്കാരിമഷ്‌ടാ said...

“കുടി-പിടി-വലി” വായിച്ചപ്പോൾ ഒരു നറുപുഞ്ചിരി... അങ്ങിനെ സംഗതി ആരംഭിച്ചു.

“പൂജവെച്ച ബോധം” - നറുപുഞ്ചിരി ഒരു നിറപുഞ്ചിരിയായി.. വാ ഇപ്പോഴും അടഞ്ഞുതന്നെ...

ഔസേപ്പുണ്ണ്യാളനുമായി പന്നിമലത്തു കളിക്കുന്ന ഗൌരവക്കാരൻ പോളേട്ടനെ സങ്കൽ‌പ്പിച്ചപ്പോൾ... വാ പൊളിഞ്ഞ ചിരിയുടെ ആരംഭം...

“സോപ്പിൽ” കുളിച്ചുനിൽക്കുന്ന പോളേട്ടനെ സങ്കൽ‌പ്പിച്ചപ്പോൾ സംഗതി “എനിക്കു വയ്യായ്യേ” ആയി..

...ന്നാലും പോളേട്ടൻ സോപ്പിൽ കുളിച്ചുനിൽക്കുന്നൂന്ന് തന്നെ സങ്കൽ‌പ്പിക്കാനാണ് മനസ്സു പറയുന്നത്.. അല്ലെങ്കിൽ ചിലപ്പോൾ...

സൂ പറഞ്ഞപോലെ, പാവം പോളേട്ടൻ, പാവം പോളേട്ടൻ, പാവം പാവം പാവം പോളേട്ടൻ..

അടിപൊളി, കൊടകരയുടെ പ്രിയചരിത്രകാരാ...

"ഓർഡർ ഓഫ് സൺസ് ഓഫ് കൊടകരൻസ് ഇൻ ഗൾഫ്” “ പ്രശ്നമൊന്നുമുണ്ടാക്കിയില്ലെങ്കിൽ താങ്കൾക്ക് ഒരു “സിറ്റിസൺ ഓഫ് കൊടകര” ബഹുമതി തന്നാദരിക്കാൻ കൊടകര കോർപ്പറേഷൻ തീരുമാനിച്ചെന്നറിഞ്ഞു. അഭിനന്ദനങ്ങൾ

സ്വാര്‍ത്ഥന്‍ said...

'ചെമ്പരത്തി താളിയില്‍ ചെറുപയര്‍ പൊടി ചേര്‍ത്ത്‌ തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌...'

ഹൊ, റിയ്യലി ബ്യൂട്ടിഫുള്‍ ആന്റ്‌ അണ്‍സഹിക്കബിള്‍!

പെരിങ്ങോടന്‍ said...

കൊടകരയില്‍ വിശാലനെയും ചേര്‍ത്ത് എത്ര മഹാന്മാര്‍ കാണും ;)

ദേവന്‍ said...

നെടുനീളന്‍ അവധികാരണം വിശാലന്‍ ബ്ലോഗ്ഗ്‌ലോകരെ മറന്നോ എന്നൊരു ശങ്കയിലായിരുന്നു.

സിറ്റിസണ്‍ ഓഫ്‌ കൊടകര കൊടുത്താല്‍ പച്ചമലയാളപ്രസ്ഥാനക്കാരു സ്വാംശീകരണനശീകരണമെന്നൊക്കെ പറഞ്ഞോണ്ടു വരില്ലേ വക്കാരീ? ഒരു കൊടകരത്ന ബഹുമതിയായാലോ?

തെറ്റുകളില്‍നിന്നാണു മനുഷ്യന്‍ പഠിക്കുന്നത്‌. ഇന്നു പോളേട്ടനുണ്ടായപോലെ സ്റ്റക്ക്‌ ആയിപ്പോയ എനിമാ നോസില്‍ ഊരാന്‍ തൊഴില്‍ പരമായ സമ്മര്‍ദ്ദം ഇനിയാര്‍ക്കെങ്കിലും ഉണ്ടായാല്‍:

1. ക്ലോസ്സപ്പില്‍ പോകാതെ കുന്തം കാണാന്‍ പറ്റില്ലല്ലോ, ആദ്യം അടുത്തു പോകുക - വെല്‍ഡര്‍മാരുടെ സേഫ്റ്റി ഗോഗിള്‍ ഒരെണ്ണം സംഘടിപ്പിക്കാമെങ്കില്‍ വളരെ നല്ലത്‌. ഏറ്റവും കൂടുതല്‍ അപകടമുണ്ടാവുന്നത്‌ മൈനുകള്‍ നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുമ്പോഴല്ല മറിച്ച്‌ മൈന്‍ഫീല്‍ഡിനടുത്തേക്ക്‌ പോകാന്‍ ശ്രമിക്കുമ്പോഴാണത്രേ. മൈന്‍സ്വീപ്പര്‍മാര്‍ പോകുമ്പോലെ ഗോഗ്ഗിളിട്ട്‌, കരുതലോടെ ചെല്ലുക.

2. ഉടക്കിപ്പോയ നോസിലില്‍ ചവണകൊണ്ട് പിടികിട്ടിയാല്‍ കൈ അനുവദിക്കുന്നതിന്റെ പരമാവധി ദൂരം പിറകോട്ടു പോയശേഷം, എതിര്‍ ദിശയിലേക്ക്‌ മുഖം തിരിച്ചു പിടിക്കുക.

3. ഡോക്റ്റന്‍, നഴ്സ്‌, ബന്ധുക്കള്‍, ധര്‍മ്മാശുപത്രിയാണെങ്കില്‍ ചുമ്മാ കാണാനായി വട്ടം കൂടി നില്‍ക്കുന്ന അപരിചിതര്‍ എന്നിവരോട്‌ ദൂരെപ്പോകാന്‍ പറഞ്ഞ ശേഷം ഒറ്റവലി.

പോളേട്ടന്റെ ദുര്യോഗം ഇനിയാര്‍ക്കും ഉണ്ടാവാതിരിക്കട്ടെ.

.::Anil അനില്‍::. said...

സംഗതി അല്‍പ്പം ... ആണെന്നു പറഞ്ഞപ്പോള്‍ ഓഫീസിലിരുന്നുവായിച്ച് ഒന്നും സംഭവിക്കാത്തപോലിരിക്കാന്‍ കഴിയുമല്ലോന്നാണ് കരുതിയത്. പലരും അനുഭവിച്ചതായി കമന്റിയിട്ടുള്ളപ്പോഴൊന്നും വിശ്വസിച്ചിരുന്നേയില്ല.
ഇന്നതു മനസിലായി, മസിലുപിടിത്തം എപ്പോഴും നടപ്പില്ലാ. :):):)
എങ്ങനെയും മുടിപ്പിക്കണമെന്ന വാശിയില്‍ ജഗതി തേച്ചു പിടിപ്പിച്ച സോപ്പ് മനസില്‍ കണ്ടപ്പോള്‍ കണ്ട്രോളു പോയീ‍...

വക്കാരിമഷ്‌ടാ said...

ദേവേട്ടാ.. കൊളമ്പോയിലെ തിലകരത്ന പ്രശ്നമൊന്നുമുണ്ടാക്കില്ലേൽ കൊടകരത്ന തന്നെ കൊടുത്തേക്കാം. അപ്പോ പിന്നെ കം‌പ്ലേന്റില്ലല്ലോ.. എന്തായാലും കുടുംബം കലക്കീന്നൊരു തിലകം മാത്രമേ വിശാലനിപ്പോഴുള്ളൂ. അതിൽ കൂടുതലൊക്കെ അർഹിക്കുന്നു, കൊടകരയുടെ പ്രിയ ചരിത്രകാരൻ..

കണ്ണൂസ്‌ said...

:-)

കലക്കി മാഷേ....

Adithyan said...

നമോവാകം...

:-)

ചില നേരത്ത്.. said...

പാവം പോളേട്ടന്‍
ജീവിതത്തില്‍ തോല്‍ക്കാന്‍ മടിച്ച പോളേട്ടനെ #@@ തോല്‍പ്പിക്കുന്നോ?.

അരവിന്ദ് :: aravind said...

തിങ്കളാഴ്ചകളില് സ്വയം ഉന്തിയും തള്ളീയും ഓഫീസില് വരാറുള്ള ഞാ൯ ഇന്നു രാവിലെ കുളിച്ചു കുറി തൊട്ടു 15 മിനിട്ടു മുന്നെ തന്നെ ഹാജ൪ വച്ചു.
കൊടകര വായിക്കാ൯ തന്നെ.
വിശാലം, താങ്കളുടെ കഥകള് ഒരിക്കലും തീരാതിരിക്കട്ടെ.

സാക്ഷി said...

പതിവുപോലെ മനോഹരം. അതെ ഈ ഉറവ ഒരിക്കലും വറ്റാതിരിക്കട്ടെ.

വക്കാരിമഷ്‌ടാ said...

സാക്ഷ്യേ.... ശാന്തീലെ ആ ഡാക്ടറുടെ അച്ഛന്റെ ആ ഉറവയുടെ കാര്യമാണോ...

.......എന്നാൽ പാവം പോളേട്ടൻ

സൂഫി said...

ഡോക്ടറുടെ അച്ഛന്റെ അടപ്പ് ഊരിയ പോളേട്ടനും,
പോളേട്ടന്റെ അടപ്പ് ഊരിയ വിശാലനും
ആശംസകൾ

സൂഫി

വിശാല മനസ്കന്‍ said...

കലേഷ്‌-:)നന്ദി ചരിത്രകാരനാക്കിയതിൽ.!
സൂ-:) 'പാവം ഞങ്ങൾ' എന്നും കൂടെ പ്രതീക്ഷിച്ചു.
വക്കാരി-:) ബഹുമതി കിട്ടിയില്ലെങ്കിലും, ബ്ലൊഗിലെഴുതിയതിന്റെ പേരിൽ നാട്ടുകാരുടെ കയ്യീന്ന് കിണ്ൺ കിട്ടുവാനിട വരാതിരിക്കട്ടേ.!

പെരിങ്ങോടൻ-:) മഹാന്മാർ മരുന്നിന്‌ പോലും ഒരെണ്ണമില്ല പെരിങ്ങോടരേ.. പക്ഷെ, രഹസ്യമായി ജനിച്ച്‌, ജീവിച്ച്‌, മരിക്കുന്ന വെറും സാധാരണക്കാർ ചവറുപോലെയുണ്ട്‌.

കിട്ടിയ ചാൻസിൽ, ഞാനാ ലഘു ക്കളെയെയോരോന്നിനേയും പെറുക്കിയെടുത്ത്‌ ഗുരു ക്കളാക്കുകയാണ്‌ (മുൻപ്‌ ഒരു സുഹൃത്ത്‌ സൂചിപ്പിച്ചപോലെ)

ദേവരാഗം-:) ഇങ്ങിനെയുള്ള കമന്റുകൾ പുറത്ത്‌ ചാടിക്കുകയെന്നതാണ്‌ ബ്ലോഗരോട്‌ ഞാൻ ചെയ്യുന്ന നല്ല കാര്യം. മണുങ്ങിനെയിട്ട്‌ വാളയെപ്പിടിക്കുകയെന്നൊക്കെ പറയുന്നപോലെ, ഇത്തരം വാള കമന്റുകൾ വായിച്ച്‌ ചിരിക്കാൻ ഞാനൊരു നിമിത്തമായതിൽ ഞാൻ കാപ്പിയായി.

അനിൽ-:) അനിൽ പറഞ്ഞാ ആ ഗോ എഹെഡിന്റെ ബലത്തിലാണ്‌ പോസ്റ്റിയത്‌.
കണ്ണൂസ്‌-:)
ആദിത്യൻ-:)
ഇബ്രു-:)
അരവിന്ദ്‌-:) എല്ലാ ലിങ്കുകളിലും വരാത്തതുകാരണം, അരവിന്ദിന്റെ അടിപൊളി പോസ്റ്റിങ്ങുകൾ പലർക്കും മിസ്സാവുന്നെണ്ടോയെന്ന് എനിക്ക്‌ സംശയമുണ്ട്‌.
സാക്ഷി-:)
സൂഫി-:):):) എന്റെ അടപ്പ്‌ പോളേട്ടൻ ഊരാതിരുന്നാൽ മതി.!

വക്കാരി-:)) ഡോക്ടറുടെ അച്ഛൻ ഒന്നരേടേ മോട്ടർ ഘടിപ്പിച്ചിരുന്നെവെന്നാ പോളേട്ടൻ പറഞ്ഞത്‌.

വിശാല മനസ്കന്‍ said...

സ്വാർത്ഥാ-:) ഖത്തറീല്‌ നിങ്ങടെ ഫ്ലാറ്റിലെ പത്തായത്തില്‌ കഴിഞ്ഞാശ്ച വെട്ടിവച്ച പോസ്റ്റിങ്ങ്‌ പഴുക്കാറായിട്ടുണ്ടാവണമല്ലോ?? വല്ലാണ്ട്‌ പഴുക്കാൻ നിക്കണ്ടട്ടാ.. ഇത്തി മധുരം കുറഞ്ഞാലും ഞങ്ങൾക്ക്‌ പ്രശ്നല്യാട്ടാ..!

സ്വാര്‍ത്ഥന്‍ said...

വിശാലോ,
കഴിഞ്ഞ ആഴ്ച പെരുന്നാളായ കാരണം നേരത്തേ വെട്ടി പോസ്റ്റി(കൂട്ടു കൃഷി - 2).

ഞാനൊരെണ്ണം വെട്ടി വച്ചിരുന്നു 'ഭാര്യ ഗര്‍ഭിണിയായി'. അതു ദാ പിടിച്ചോ...

സിദ്ധാര്‍ത്ഥന്‍ said...

വിശാലോ! :)
ആഴ്ച്ചകളോളം പുറംലോകം കാത്തിരിക്കുന്ന ചിരിമലത്തെ ക്ലോസപ്പില്‍ വന്നു വലിച്ചു പുറത്തിടുന്ന ധര്‍മ്മയോഗത്താല്‍ ഈ പോള്‍ വിശാലനാണോ ന്നു വര്‍ണ്ണ്യത്തിലൊരാശങ്കയില്ലാതില്ല.

വിശാല മനസ്കന്‍ said...

ഹഹഹ.. സിദ്ധാർത്ഥാ..,

ഉത്തരത്തിന്‌ പ്രസക്തിയില്ലെന്നറിയാം. ന്നാലും എന്റെ മനസ്സമാധാനത്തിന്‌ വേണ്ടി പറയട്ടേ.!

സത്യായിട്ടും ക്യാപ്പ്‌ വലിച്ച്ത്‌ ഞാനല്ല, അച്ഛനും എന്റെയല്ല, ക്യാപ്പും എന്റെയല്ല.!!!

nalan::നളന്‍ said...

"ചെമ്പരത്തി താളിയിൽ ചെറുപയർ പൊടി ചേർത്ത്‌ തലയിൽ തേച്ച്‌ പിടിപ്പിച്ച്‌ കുളിക്കാൻ പോകുന്നപോലെ"
ഇതു പണ്ടുകേട്ട “സാംബാറുകലത്തില്‍ തലയിട്ട പോലെ” യെക്കാള്‍ കേമന്‍..
പിന്നെ "ഗീവർഗ്ഗീസ്‌ പുണ്യാളൻ കാത്തതുകൊണ്ട്‌, ആൾ പടമായില്ല"
ഒരു ദിവസം എല്ലാം കൂടെ സംഭരിച്ചെവിടെയെങ്കിലും വയ്ക്കണം....ചിരിക്കാന്‍ മൂഡ് വരുമ്പോഴേ!..

വിശാല മനസ്കന്‍ said...

** ഫ്ലാഷ്‌ ന്യൂസ്‌ **

സങ്കുചിതൻ വരുന്നു!

മൂന്നാമിടം ടീമംഗവും, കേരള ഡോട്ട്‌ കോം 'ആൽത്തറയിലെ' താരവും വായനക്കാരെ 'ചിരിപ്പിച്ച്‌' കൊല്ലിക്കാൻ നോക്കിയവനുമായ തികച്ചും 'സങ്കുചിത'മായ മനസ്സുള്ള ആ പോട്ടക്കാരൻ സങ്കുചിത മനസ്കൻ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ബ്ലോഗുണ്ടാക്കി നമ്മുടെ ഇടയിലേക്കെത്തെന്നു..

വക്കാരിമഷ്‌ടാ said...

അതടിപൊളി. അദ്ദേഹത്തിന്റെ ഒരു കൃതി ഓഫീസിലിരുന്ന് വായിച്ചതിന്റെ കേടിതുവരെ തീർന്നിട്ടില്ല...

നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു...

വിശാലമനസ്കൻ........സങ്കുചിതമനസ്കൻ.... എന്തൊരു പൊരുത്തം...

കലേഷ്‌ കുമാര്‍ said...

ആ കിണറ്റിൽ വീണ ടീമല്ലേ?
അടിപൊളി!
ഇനി തലേം കുത്തിനിന്ന് ചിരിക്കാം! :)

ദേവന്‍ said...

ആരാണു സംകോചിതൻ? എവിടെയാണു മൂപ്പർടെ ബ്ലോഗ്? ആരേലും യൂവാറെല്ലു താ..പണിയെടുത്തു നടുവൊടിഞ്ഞ ഞാനും രണ്ടു പെഗ് ചിരി ചിരിക്കട്ടേ

Adithyan said...

വിശാലൻ ഈ റെയിഞ്ച്‌ ആണെന്നറിയാം...
കേട്ടിടത്തോളം സങ്കുചിതനും ഈ റെയിഞ്ച്‌ പിടിക്കും..

ഞാനൊന്നു ലൈഫ്‌ ഇൻഷുറൻസ്‌ എടുത്തോട്ടെ...

വക്കാരിമഷ്‌ടാ said...

കലേഷേ, കിണറ്റിൽ വീണ ആ ലിങ്കൊന്നു തരുമോ (അത് പണ്ട് കലേഷല്ലായിരുന്നോ എവിടെയോ ഇട്ടിരുന്നത്?) അന്നത് മുഴുവൻ വായിക്കാൻ പറ്റിയില്ല. സേവാനും ഓർത്തില്ല.

എന്നെ പഞ്ചായത്ത് വീണ്ടും പുറത്താക്കി. നിങ്ങളുടെയൊക്കെ കമന്റിന്റെ ഈമെയിലും ബ്ലോഗിന്റെ ഈമെയിലുമെന്താ? എന്റെ ആദ്യം കമന്റിന്റേത് ഗൂഗിൽ ഗ്രൂപ്പ് അഡ്രസ്സും ബ്ലോഗ് സെൻ‌ഡിന്റേത് ഒന്നുമൈല്ലായ്മയുമായിരുന്നു. പിന്നെ രണ്ടും പിന്മൊഴി ജീമെയിലാക്കി-പ്രശ്നം. പിന്നെ ഇപ്പോ കമന്റ് ഗൂഗിൾ ഗ്രൂപ്പൈഡീം ബ്ലോഗ്സെൻഡ് പിന്മൊഴി ജീമെയിലുമാക്കി. എന്നിട്ടും പ്രശ്നം തന്നെ...

....എന്ന് തോന്നുന്നു.

പെരിങ്ങോടന്‍ said...

വക്കാരീ,
വക്കാരി പിന്മൊഴികള്‍@ജി-മെയിലിലേക്ക് കമന്റ് ഫോര്‍‌വേര്‍ഡ് ചെയ്തു കാണും, പക്ഷെ വക്കാരി കമന്റുന്ന ബ്ലോഗിലെ ആശാന്‍ അത് ചെയ്താല്‍ മാത്രമല്ലേ വക്കാരിടെ കമന്റ് പിന്മൊഴീലെത്തു. ചുരുക്കത്തില്‍ ബ്ലോഗാശാന്മാരാണു് കമന്റ് പിന്മൊഴിയില്‍ എത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു്.

വക്കാരിമഷ്‌ടാ said...

ങാഹാ, അപ്പടിയാമാ...

പക്ഷേ പെരിങ്ങോടരേ.. പണ്ട് (എന്നു പറഞ്ഞാൽ ഒരു രണ്ടു ദിവസം മുൻപു വരെ) എന്നെ കാണുമ്പോൾ പാലേ, തേനേ, ചക്കരേ എന്നൊക്കെ വിളിച്ച ബ്ലോഗാശാന്മാർ പലരും ഇപ്പോ എന്നെ പടിക്കുപുറത്താക്കിയിരിക്കുന്നു (ഉദാഹരണഗുണനത്തിന്, ദേ ഈ വിശാലൻ തന്നെ... ക്രൂരൻ)

ഇപ്പോഴത്തെ ലേറ്റസ്റ്റ് സ്റ്റാറ്റസ്: കമന്റും ബ്ലോഗ്‌സെൻഡും പിൻ‌മൊഴി ജീമെയിൽ.

അപ്പോ ഇതൊന്നും നമ്മുടെ മാത്രം കണ്ട്രോളിലല്ലല്ലേ...

വിശാല മനസ്കന്‍ said...

soda kappalandi..soda kappalandi... testing..

വിശാല മനസ്കന്‍ said...

vakkaari.. 'onnum manappoorvam allaayirunnu'

ippo sariyaayi..
testing testing..

Adithyan said...

ദേ പിന്നേം...
ന്റെ കണ്ട്രൊളു പോകാറായി...
ന്തു പണ്ടാറാണേലും വേണ്ടൂല... ഒന്നൂടെ ടെസ്റ്റിയേക്കാം...

ആ ടെസ്റ്റിങ്ങ്‌...ടെസ്റ്റിങ്ങ്‌... മൈക്ക്‌ ടെസ്റ്റിങ്ങ്... 1,2,4... ടെസ്റ്റിങ്ങ്‌....

വക്കാരിമഷ്‌ടാ said...

അപ്പോ ഇപ്പോ ശരിയായോ വിശാലാ..

ഞാനൊന്നു നോക്കട്ടേ... ടെസ്റ്റിങ്ങാണേ, ശോറി

വര്‍ണ്ണമേഘങ്ങള്‍ said...

വിശാലാ കൊടകര കിടിലൻ സ്ഥലമാണല്ലോ..
പോളേട്ടൻ പോസ്റ്റേന്ന്‌ വീണെങ്കിലെന്ത്‌ ആശുപത്രിയിലെ നർസുമാരുടെ നേരെ നീളുന്ന ലൈനുകൾ മുറിച്ചില്ലേ....?
വാച്ച്മാനായെങ്കിലെന്ത്‌ കോർക്കൂരിയിട്ടായാലും ഒരാളിന്റെ ജീവൻ രക്ഷിച്ചില്ലേ..?

യാത്രാമൊഴി said...

“നിര്‍മ്മല“കുമാരനായ അച്ഛനും...കോര്‍ക്കൂരിയ പോളേട്ടനും...ശുദ്ധമായ നര്‍മ്മം ചേര്‍ത്തുള്ള ഈ കഥ നന്നായിരിക്കുന്നു.

kurali said...

എന്നെ പറ്റി എന്താ എഴുതാത്തെ വിശാലാ? എത്ര്യാ ന്നു വെച്‌ചീട്ട കാത്‌തിരിക്ക്യ ......

സ്വന്തം കുറാലി

ശനിയന്‍ \OvO/ Shaniyan said...

കുറാലി, ഞാനും അതു ചൊദിക്കാന്‍ വരികയായിരുന്നു. കൊടകരയുടെ ചരിത്രകാരന്‍ കുറാലിയെ മറന്നതെങ്ങനെ?

Soumya said...

this is a great story


but


There is one problem

i cant understant "malayalam

so always "Arun Babu Jose" translate it for me.............

vazhi pookkan said...

chettayii ...murukettanum paul ettanum oral thanne alle ??

ajith said...

വായിച്ചുവന്ന ടൈപ്പ് അല്ല ഇത്

Anonymous said...

'ഇതെത്ര ആഴ്ചയായി.....?' super ...............

പള്ളിപ്പാടന്‍ said...

കലക്കനായി ,,എന്നാലും മുരുകേട്ടന്‍ ആണോ അതോ പോളേട്ടന്‍ ആണോ എന്ന് ഒരു തീരുമാനം വേഗം പറയണം ,,,,,,,

Anonymous said...

വിശാലാ....

"മുകുന്ദേട്ടൻ" ആണോ "പോളേട്ടൻ" ആണോ നായകൻ ? ആകെ കണ്‍ഫ്യൂഷൻ ആകുന്നല്ലോ......

കഴിഞ്ഞ ഒരു പോസ്റ്റിലും കണ്ടു ഇതുപോലെ പേര് ഇടയിൽ എപ്പോളോ മാറിപ്പോയത് ....... :(

വിമർശനമല്ല, ഒരു സംശയ ദൂരീകരണം മാത്രം.....

സ്നേഹത്തോടെ ഒരു അഭ്യുദയകാംക്ഷി

Anonymous said...

ക്ഷമിക്കണം, എനിക്കും പേര് മാറിപ്പോയി .. :( :(
"മുകുന്ദേട്ടൻ" അല്ല "മുരുകേട്ടൻ" ..,..