വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്, അമ്മാവന്റെ കയ്യിലുള്ളതുകൂടെ വാങ്ങിച്ചെടുക്കാന്‍ ഞാന്‍ സ്കൂള്‍ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മവീടായ ആനന്ദപുരത്തേക്ക് പോകും.
സുന്ദരമായൊരു ഗ്രാമമായിരുന്നു ആനന്ദപുരം. ഗ്രാമത്തിന്റെ നിഷ്കളങ്കതയും റൊമാന്റിക്ക് അന്തരീക്ഷവും എന്റെ അച്ചാച്ഛനെയും അമ്മാമ്മയേയും; ഷാജഹാന്റെയും മുംതാസിനെയും പോലെ 'മേയ്ഡ് ഫോര്‍ ഈച്ച് അദര്‍' ദമ്പതിമാരാക്കിത്തീര്‍ത്തു. എന്തായാലും അവരങ്ങിനെ ഒരാത്മാവും രണ്ട് ശരീരവുമായി കഴിഞ്ഞിരുന്നതുകൊണ്ട്, അമ്മാമ്മക്ക് പേറൊഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല.!
ബ്രാല് പാറ്റിയപോലെ, പതിനാലെണ്ണം.
കരിയോയിലില്‍ വീണ് ചീര്‍ത്ത അഞ്ച റിത്തിക് രോഷന്മാരും ഒമ്പത് ഐശ്വര്യാറായിമാരും. അച്ഛനും മക്കളും നിരന്ന് നിന്നാല്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം ആനകള്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണെന്നേ തോന്നൂ..!
അവരുടെ മക്കളും മരുമക്കളും തമ്മില്‍ തമ്മില്‍ ഇത്രമേല്‍ 'ആത്മാര്‍ത്ഥത' ഇല്ലാത്തതുകൊണ്ടാണോ അതോ ഹോബികളിള്‍ വന്ന മാറ്റമാണോ എന്തോ, ഭാഗ്യം, മക്കല്‍ നാലില്‍ കൂടിയില്ല. എങ്കിലും, പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞോണം, സ്കൂളടച്ചാല്‍, നാനാദിക്കില്‍ നിന്നും അമ്മ വീട് ലക്ഷ്യമായൊഴികിയെത്തുന്നവരെല്ലാം വന്നുചേര്‍ന്നാല്‍, അമ്മാവന്റെ വീട്, ഒരു ദുര്‍ഗുണപരിഹാരപാഠശാല പോലെയായി മാറും.
ബാലപീഢനകലയില്‍ അതിനിപുണനായിരുന്ന ചെറിയമ്മാവന്റെ ശിക്ഷണത്തില്‍ ആണ്‍ജാതിയില്‍ പെട്ട അന്തേവാസികള്‍, ഞങ്ങള്‍, സപ്തസ്വരങ്ങളില്‍ അകറിക്കരയാന്‍ നിത്യേനെയെന്നോണം പ്രാക്റ്റീസ് നടത്താറുണ്ട്.
പറമ്പും പാടവുമായി വലിയ ഒരു ഏരിയ തന്നെ സ്വന്തമായുണ്ടായിരുന്ന അമ്മാവന്; തല്ലാനുള്ള വടിയടക്കം ഒരുമാതിരി എല്ലാ കൃഷിയുമുണ്ടായിരുന്നു. അന്നാട്ടില്‍ ഏറ്റവും ആദ്യം പത്തിന്റെ പമ്പ്(മോട്ടോര്‍) വാങ്ങിയത് താനായതുകൊണ്ട് ലോകത്തുള്ളവരെല്ലാം തന്നെ പേടിക്കുകയും ബഹുമാനിക്കുകയും വേണമെന്ന പ്രകൃതക്കാരനുമായിരുന്നു അദ്ദേഹം.
അമ്മാവന്റെ വളപ്പിലെ കിഴക്കുഭാഗം മുഴുവന്‍ കശുമാവാണ്. സ്കൂളടക്കുന്ന സീസണിലാണല്ലോ കശനണ്ടി വിളയുക. ബാലവേല നിരോധനനിയമമൊന്നും പ്രാബല്യത്തില്‍ വരാതിരുന്ന അക്കാലത്ത്, കൊപ്ര കുത്തല്, നെല്ല് ഉണക്കല്‍, പറമ്പില്‍ വെള്ളം തിരിക്കല്‍, കൊള്ളിക്കിഴങ്ങ് പറക്കല്‍, കൂര്‍ക്ക കുത്തല് തുടങ്ങിയ പല പല ഗെയിമുകളേപ്പോലെ, കമ്പല്‍സറിയായി കളിക്കേണ്ടിയിരുന്ന ഒന്നാണ് രാവിലെയുള്ള കശനണ്ടി പെറുക്കര്ല്‍.
കൊടകര സ്കൂളിന് മുന്പില് ഐസ് വില്‍ക്കണ കൃഷ്ണന്‍കുട്ട്യേട്ടന്‍ സ്കൂല് പൂട്ടിയാല്‍ ഓള്‍ട്ടെര്‍ണേറ്റീവ് ഡേയ്സില്‍ ആനന്ദപുരം വഴിക്കു കറങ്ങും. ഐസ് ഫ്രൂട്ട്, ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കിട്ടിയിരുന്നു.
10 കശനണ്ടിക്ക് ഒരു സേമിയ ഐസ്, അതായിരുന്നു എക്സ്ചേഞ്ച് റേറ്റ്.
ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മാവനുറങ്ങിക്കഴിയുമ്പോഴാണ് ഐസുകാരന്റെ മണിയടി കേള്‍ക്കുക. ഒരു ദിവസം പശുവിനെ കറക്കാന്‍ നേരത്തേയെണീറ്റ അമ്മാവന് വരിവരിയായി വരുന്ന ഞങ്ങളെക്കാണുകയും ഓറഞ്ച് കളറുള്ള നാക്ക് കണ്ട് സംഭവം ഊഹിച്ചെടുക്കുകയും ചെയ്തു. അമ്മാവനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത്,
'സത്യായിട്ടും ഐസ് തിന്നിട്ടില്ല മാമാ' എന്ന 916 ടച്ച് ഹോല്‍മാര്‍ക്ക് സത്യം ഐസിന്റെ തരിപ്പില്‍ കുറച്ച് കൊഞ്ഞപ്പൊടെ പറഞ്ഞതില്‍ പ്രസാദിച്ച് അടുത്ത് കണ്ട നീരോലി ചെടി കടയോടെ പറച്ച്, 'മേലാല്‍ നീ നുണപറയരുത്' എന്ന് പറഞ്ഞെന്നെ അടിച്ചൊതുക്കി.
കുതറിയോടാനും എതിര്‍ത്ത് ജയിക്കാനും പറ്റാത്ത അവസ്ഥ. പ്രായഭേദമന്യേ വര്‍ഗ്ഗഭേദമന്യേ ഏതൊരുമനുഷ്യനും എന്തിന്റെപേരിലായാലും ഈ അവസ്ഥ സങ്കീര്‍ണ്ണമാണ്.
ഐസ് ഫ്രൂട്ട് കേയ്സില്‍ രക്തസാക്ഷിയായ ഞാനൊരു പ്രതികാര ദാഹിയായി മാറുകയായിരുന്നു. വിറകുപുരയിലെ ചാരത്തില്‍ ഉതിര്‍ന്നുവീണ എന്റെ കണ്ണുനീര് തുള്ളികളെ സാക്ഷി നിര്‍ത്തി, അമ്മാവനെ ചേനത്തണ്ടന്‍ പാമ്പുകടിക്കണേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥന പാമ്പുകള്‍ മൈന്റ് ചെയ്തില്ലെങ്കിലും...!
ആനന്ദപുരത്തെ ദേശീയോത്സവമാണ് തറക്കല്‍ ഭരണി. അന്നേദിവസം അമ്മാവന് ഭയങ്കര ലാവിഷാണ്. എല്ലാവര്ക്കും ഓരോ പിടിയാണ് ചില്ലറ തരിക. അതുകൊണ്ടാണ്, ജയന്റെ പാസ്സ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ബൈനാക്കുലര്‍, മിറര്‍ മോതിരം തുടങ്ങിയവ വാങ്ങല്‍, ഒന്നുവച്ചാല്‍ രണ്ട്, കലണ്ടറിലെ സ്റ്റിക്കര്‍ പൊളിച്ചുള്ള ഗാമ്പ്ലിംഗ് തുടങ്ങിയവയൊക്കെ നടത്തി ആര്‍മാദിച്ചിരുന്നത്.
അക്കൊല്ലം ഭരണിത്തലേന്ന്, സ്വന്തം ഡിസ്റ്റില്ലറിയിലുണ്ടാക്കിയ കശുമാങ്ങ ചാരായം കുടിച്ച് അമ്മാവന് ഒരാവേശത്തിന്റെ പുറത്ത് കോണ്‍സിക്വന്‍സസിനെക്കുറിച്ചോര്‍ക്കാതെ, 'എന്റെ എല്ലാ കൂടപ്പിറപ്പുകളും എന്നെ പറ്റിച്ചിട്ടേയുള്ളൂ' എന്ന് ഒരു ജെനറല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
അമ്മാവന് ഒരു പണികൊടുക്കാനായി ഒരു ചാന്‍സ് നോക്കിനിന്ന ഞാന്‍,അമ്മവന്റെ ഡയലോഗ് 'കൊടകരക്കാര് പറ്റിച്ചു' എന്നാക്കി മാറ്റി അതുവച്ച് ആര്‍ഭാടമായി ഒരു പുരാണമുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. പതിവിലും നേരത്തേ, പൂരവും രാത്രിയിലെ 'കുഞ്ഞാലിമരക്കാര്‍' നാടകവും കഴിഞ്ഞ് , പിറ്റേന്ന് കാലത്ത് തന്നെ ഞാന്‍ ആവേശത്തോടെ തുള്ളിച്ചാടി വീട്ടില്‍ പോയി പുരാണം, അച്ഛനോട് പരമാവധി വൃത്തിയായി പറഞ്ഞുകൊടുത്തു.
അവന് മുണ്ടക്ക മാധവനാണെങ്കില്‍ ഞാന്‍ എടത്താടന്‍ രാമനാണെടീ.... അവനെപ്പറ്റിക്കേണ്ട ആവശ്യമെനിക്കില്ലെടീ.... എന്നുതുടങ്ങി കുറേ ആത്മപ്രശംസാ വാചകങ്ങള്‍ ഉള്പെടുത്തിക്കൊണ്ട് അച്ഛന് നടത്തിയ വെല്ലുവിളികളെയും ബഹളത്തെയും തുടര്‍ന്ന്, അടയും ചക്കരയുമായി കഴിഞ്ഞിരുന്ന, മാസിലൊരിക്കല്‍ ഒരു പൈന്റ് വെട്ടിരുമ്പ് വാങ്ങി പകുത്തടിച്ചിരുന്ന ആ അളിയനും അളിയനും, പിന്നെ കൊല്ലങ്ങളോളം ഇന്ത്യയും പാക്കിസ്ഥാനും പോലെയായി മാറി. പാവങ്ങള്‍..!
ആ സംഭവത്തിന് ശേഷമാണ് അമ്മവീട്ടുകാരെല്ലാവരും ചേര്‍ന്ന് എനിക്ക് ' കുടുംബം കലക്കി' എന്ന ബഹുമതി തന്നാദരിച്ചത്.
40 comments:
ഇത്രയും വിശാലമായ മനസ്സാണല്ലേ :=)
കുടുംബം കലക്കീ,
ചിരിച്ചു ചിരിച്ചു എന്റെ കുടലു കലങ്ങി. :-D
Superfine bolg post , refined words, inherent humour, eminent portrayal of events, more over an exhibitor of great art –sorry I lack words to explain this blog.
Quality writing brand name is – visala manaskan
I am a fan- I put your banner on my house top - etha visalamanaskante blogil puthiya post ”KUDUMBAM KALAKI”
I will not narrate any events, because of I am sure that I will lose original recipe
ആവർത്തനവിരസമാകുമോ എന്നു കരുതിയാണ് കമന്റു ചെയ്യാത്തത്.
ഓരോ പുതിയ പോസ്റ്റു വരുമ്പോളും ഈ ബ്ലോഗിൽ കമന്റു ചെയ്യാൻ പോലുമുള്ള യോഗ്യത സാവധാനമായി കുറഞ്ഞുവരികയാണ്.
അത്രയ്ക്ക് ഉദാത്തമാണ് ഈ ലളിതകോമളകാന്തപദാവലികൾ!
വീണ്ടും പ്രണാമം.
വിശാലാ ഈ കുളം കലക്കി മീൻ പിടിക്കുമ്പോലാണോ കുടുംബം കലക്കി......പിടിക്കലും (.....എന്തെഴുതണമെന്നറിയാത്തതുകോണ്ടാണ് വിട്ടുകളഞ്ഞത്. അത് വിശാലന് വിടുന്നു.)
വിശാലാ,
ഇതൊക്കെ അവർ വീക്ഷിക്കുന്നുണ്ടേ. ഇനിയാരും കുടുംബത്ത് കയറ്റില്ല. കേട്ടോ.
A+++ = SUPERB
(കടപ്പാട് : അതുല്യ ഏകാംഗ കമ്മീഷൻ ഗ്രേഡിംഗ് സിസ്റ്റം)
അച്ഛനും മക്കളും നിരന്ന് നിന്നാൽ പൂരത്തിന് പാറമേക്കാവ് വിഭാഗം ആനകൾ പുറം തിരിഞ്ഞുനിൽക്കുകയാണെന്നേ തോന്നൂ..!
പ്രിയമുള്ള കുടുംബം കലക്കീ, എനിക്ക് ഈ പോസ്റ്റ് വളരെ വളരെ രസകരമായി തോന്നി. വിവരിക്കുന്ന രീതി പതിവുപോലെ ആകർഷണീയം.
(കൊടകരക്കാരാ ഈ സന്തോഷം ഇത്രയെങ്കിലും ഞാനിവിടെ എഴുതുന്നതിനുപകരം ഒരു ഗ്രേഡ് സർട്ടിഫിക്കറ്റ് ഞാനിവിടെ എഴുതിവച്ചാൽ അതു നിങ്ങളുടെ ഈ പോസ്റ്റിനെ കുറച്ചുകാണലും എന്റെ ജാഢയുമായിപ്പോകില്ലേ? ഇതൊരു സംശയമാണ്. വെറും ഒരു സംശയം. എന്റെ മാത്രം സംശയം)
ചെറുപ്പത്തിൽ, മാതൃഗൃഹത്തിൽ കിട്ടുന്ന വേറെങ്ങ് കിട്ടും...?
അമ്മ വീട്ടിൽ ചെലുമ്പോൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ബോണ്ടയോ വടയോ നിർബന്ധം വേണം.
അമ്മയുടെ മാതാപിതാക്കളും സഹോദരങ്ങളും കാട്ടുന്ന സ്നേഹം - അതൊരു പ്രത്യേകതയാണ് - അച്ഛൻ വീട്ടിൽ കിട്ടില്ലത് - സ്ട്രിക്റ്റായ മാതാപിതാക്കളുണ്ടെങ്കിൽ സ്വന്തം വീട്ടിൽ പണ്ടേ അതില്ലല്ലോ...!!
നല്ല ലേഖനം -- അമ്മവീടിന്റെ ഒരുപാട് നല്ലോർമ്മകളുണർത്തി --
അങ്ങിനെ സ്നേഹിച്ചവർ മണ്മറഞ്ഞ് പോയെന്ന തിരിച്ചറിവ് നോവിക്കുന്നു.
ഒപ്പം അക്കാലങ്ങളിനി വരില്ലല്ലോ എന്ന നൊമ്പരവും.
ആ ഓർമ്മകളെങ്കിലും ആശ്വാസമായുണ്ടല്ലോ..!!
ഗംഭീരം.......ചിരിച്ചു ചിരിച്ചു മണ്ണുകപ്പി...ഇനിയും പോരട്ടേ....ഫാൻസിന്റെ എണ്ണം കൂടുന്നു.
nice post !!!
ഹ ഹ !
എനിക്കും ഉണ്ടായിരുന്നൊരമ്മാവൻ. തല്ലുന്നതല്ല മൂപ്പരുടെ ഇഷ്ടവിനോദം. പകരം സ്നേഹപൂർവ്വം അടുത്തുവിളിച്ചു നിർത്തി അഡ്ജസ്റ്റ് ചെയ്തു നിർത്തിയിരിക്കുന്ന നിക്കറിൽ പിടിച്ചൊറ്റ വലിയാണു്. നഗ്നനാക്കപ്പെട്ടതിനേക്കാൾ, അലറിക്കരയാൻ പ്രേരിപ്പിക്കുന്ന വസ്തുത മൂപ്പരുടെ ചിരിയാണു്. രണ്ടും ഒരു ഉച്ചസ്ഥായിയിലെത്തുമ്പോൾ അമ്മാമ്മ ഇടപെടും.
ഇതൊക്കെയാണെങ്കിലും അമ്മവീട്ടിൽ പോകാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാനഘടകം ഈ അമ്മാവൻ തന്നെയായിരുന്നു. പിന്നെ സിനിമ, പടക്കം, കൂർക്കഞ്ചേരി അമ്പലത്തിലെ കാവടി....
Some personal talks:-
Visalamanaskan- discloses he got roots aloor (edathadan),kodakara,nandhikara,parapukara. Gandharvan got some personal likes to the places and the familly name.
Now Sidharthan talks about koorkanchery pooyam. Gandharvan dance with the kavadi- Koorkanchery & Thayankaavu-cherpu.
It is good to know that many are of Gandharvans locality Which stretches from Kattoor,karalm,Irinjalakuda,thrisuur, Mannuthy, Athani.
Gandharvan fall in to nostalgia when talked about Koorkanchery pooyam. Sorry for using the blog for personal talk.
ha ha ha... literally and practically rotfl. oru scope illa. :-))
പ്രിയ V.M
വളരെ അധികം അസൂയ തോന്നുന്നു. മനോഹരമായ ഈ ശൈലി കാരണം ഞാനൊക്കെ എന്തെങ്കിലും കുത്തികുറിക്കുവാൻ ഭയപ്പെടേണ്ടിയിരിക്കുന്നു.
ഇബ്രു-
പെരിങ്ങോടൻ-:) അതെ.!
ആദിത്യൻ-:) കുടലൊരിക്കലും കലക്കാൻ പാടില്ല.!
ഗന്ധർവ്വൻ-:) വളരെ സന്തോഷം.
വിശ്വപ്രഭ-:) ഗുരുവേ നമ:
കേരളഫാർമർ-:) താങ്കളുടെ കമന്റ് കണ്ടപ്പോൾ, സ്കൂളിലെ ഹെഡ്മാഷ് വീട്ടിൽ വന്ന പോലൊരു ഫീലിങ്ങ്.
കലേഷ്-:)
അനിൽ-:)
കുമാർ-:) നന്ദി
ഏവൂരാൻ-:) മുതിർന്നപ്പോൾ അമ്മാവന്റെ സ്നേഹം എനിക്ക് മനസ്സിലായിരുന്നു. ഏവൂരാൻ പറഞ്ഞ അതേ ഫീലിങ്ങ് തെന്നെയെനിക്കുമിപ്പോൾ.
സൂ-:) അതെയോ.
തുളസി-:)
വക്കാരിമഷ്ടാ-:)
സിങ്ങ്-:)
സിദ്ദാർത്ഥൻ-:):)
ജിത്തു-:)
ഇബ്രു-:) എന്തെങ്കിലുമൊക്കെ എഴുതിഷ്ടാ.
പാവം അതുല്യ, ഞാനാണു ആദ്യം ഒരു A+++++ തന്നതുട്ടോ!! പക്ഷെ കമന്റിനേ ഞാനൊരു പോസ്റ്റാക്കീ, പിന്നെ കുളമാക്കി. എല്ലാത്തിനും കാരണം ഈ കുടുംബം കലക്കീയാ...
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിചീടുകയെന്നേ വരു...
യോഹന്നാന് ചേട്ടന്റെ സ്ട്രക്ചര്‍ സങ്കല്‍പ്പത്തില്‍ കണ്ടു.
എന്റമ്മോ!!!
kodakarapuraanam kaettu.
kandappo vaangi.
vaangyeppo chiriyodu chiri.
saha boologa bloganmaarallaatha janthukkalkkaayi oru posthakam koodi vaangi.
ippo circulationil aanu
innocentinte baashaelu parayattey
~KALAKKEEDAA MOONAEE,VISAALAMANASKAA--KALAKKEE"
UNNI DOCTOR FROM AANAKKALLU
[ENTE ALIYANUM KODAKARELAA!]
kalakkalum, kalakkiya vidham vivarichirikkunnathum nannayittundu!
ormakalude ee digital version athyugran...
JATHI AIM AYTTNDUTO ,SATHYANO MASHE NINGADE EE KADHAKAL ELLAM ?
കലക്കി :)
aadymayi vayikuanu... kettittundu visalamanaskanepatti..eni ennum vayikum..
ജനത്തെ കറക്കി കുത്തി ബ്ലോഗ് എഴുതി ജീവിക്കാന്‍ ഒരു ലൈസന്‍സ് തരുമോ. പകരം സ്ഥിരമായി നല്ല കമന്റുകള്‍ തരാം.
മാഷിന്റെ ഭാഷ ഗംബീരം... മനസ്സറിഞ്ഞു ചിരിച്ചു... ഗ്രാമത്തിന്റെ ഒരു കുളിര് അനുഭവപ്പെടുന്നുണ്ട് മാഷിന്റെ ബ്ലോഗില്‍...
hai.....aliyaaaa adipoly.........
കുടുംബം മത്രമല്ല മാഷേ ,മാഷ് മൊത്തം കലക്കി.
ഇത്രേം പ്രവിശാലമാണല്ലേ...
ഇത്ര നര്‍മ്മബോധത്തോടെ പുറകോട്ടു നോക്കുന്നവരില്ലെങ്കില്
ഭൂത കാലമെല്ലാം ആ ഇടുങ്ങിയ വഴി പോലെ സങ്കുചിതമായിപ്പോയേനെ...
By attributing a touch of humour, you can widen all narrow vestibules of life. I thing this is the undercurrent of Vishalan’s writings.
aliyaa setup aayitund
kalakkukayanengil ingane kalakkanam
aliyaa setup aayitund
kalakkukayanengil ingane kalakkanam
iam a pudukadan
nte maashe nannayittu ketto
അപ്പോ ഈ ബിരുദവുമുണ്ടല്ലേ?
entamme,enthoru humour sense ,iniyum ezhuthu,
rgk
very good mr.visalamanaskan,ankochungalayal engane venam.paradooshikamar enna title mattithannathinu nandi.
super .............
iniyum kudumbam kalakkate ennum athoke blogatte ennum aashamsikkunnu
(Arante kudumbam kalangiyal nalla rasama)
visalanarinju kondezhuthiyathanonnariyilla....
Nammude Mumthas mahalundallo.I.e. Mrs shajahan,Marichathu 14th prasavathode anu
nannayirikkunnu
ente cheruppathile ormakalilekku enne kontu poyathinu prathyeka nandi
Post a Comment