Sunday, November 5, 2006

പൊരുത്തലട

കേരളത്തില്‍ അതിപ്രശസ്തമായ രണ്ടു വിക്ടോറിയ കോളേജുകളാണുള്ളത്‌.

ഒന്ന് പാലക്കാട്ടേ, ഗവണ്‍മന്റ്‌ വിക്ടോറിയ കോളേജ്‌. പിന്നെയൊന്ന് ശ്രീ. കോമ്പാറ കൊച്ചുണ്ണ്യേട്ടന്റെ മരുമോന്‍ പണിത ധനലക്ഷ്മി ബാങ്കിരിക്കുന്ന രണ്ടുനില ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഓലമേഞ്ഞുണ്ടാക്കിയ വിക്ടോറിയ കോളേജ്‌, കൊടകര.

പാരലല്‍ കോളേജുകളില്‍ പഠിക്കാന്‍ പോകുന്നതും, ബീഡി തെരുപ്പ്‌ പഠിക്കാന്‍ പോകുന്നതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നും ഈ പാരലല്‍ കോളേജെന്നാല്‍ വിളയാത്ത പാഴ്വിത്തുകള്‍ അഥവാ ചെറു സ്കാപ്പുകള്‍ക്ക്‌ വേണ്ടി മുത്തന്‍ സ്കാപ്പുകളാന്‍ നടത്തപ്പെടുന്നവയാണെന്നുമൊക്കെയാണല്ലോ പരക്കേയുള്ള വിശ്വാസം.

എന്റെ കലാലയ ജീവിതം മൊത്തം വിക്റ്റോറിയയില്‍ ആയതിനാല്‍, കാക്ക; റീ സൈക്ക്ലിങ്ങ്‌ ചെയ്തുവിട്ട കുരുവില്‍ നിന്ന് മുളച്ചുവരുന്ന മുളകിന്‍ തൈയോടെന്ന കണക്കേയോരു ബഹുമാനമേ വിദ്യാഭ്യാസകാലത്ത്‌ എനിക്ക്‌ കിട്ടിയിരുന്നുള്ളൂ.

പരിചയപ്പെടുമ്പോഴോ വിശേഷങ്ങള്‍ അപ്ഡേട്‌ ചെയ്യുമ്പോഴോ, എന്ത്‌ ചെയ്യുന്നു? എന്തിന്‌ പഠിക്കുന്നു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുമ്പോള്‍ കേള്‍വിക്കാരനില്‍ കയറിവരുന്ന ആ ഒരു ബഹുമാനം, എവിടെ പഠിക്കുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ തകര്‍ന്നിടിഞ്ഞിരുന്നു.

'പ്രൈവറ്റായി കൊടകര തന്നെ പഠിക്കുവാണ്‌' എന്ന് പറയുന്ന എന്നെ, ബാങ്കില്‍ മുക്കുപണ്ടം പണയം വക്കാന്‍ ചെന്നവനെ ബാങ്കുജീവനക്കാര്‍ നോക്കുന്ന പോലെ നോക്കുന്നതൊഴിവാക്കാന്‍ ഒരളവുവരെ 'വിക്റ്റോറിയ കോളേജ്‌' എന്ന പേര്‍ എന്നെ സഹായിച്ചിരുന്നു.

അപ്പോള്‍ പാലക്കാടാണോ പഠിക്കണേ? എന്ന ചോദ്യം കേള്‍ക്കാത്ത പോലെ നിന്ന്, ഉത്തരം കൊടുക്കാതെ 'ബിസി' ആയി സ്പോട്ടില്‍ നിന്ന് സ്കൂട്ടാവുകയാണ്‌ പതിവ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും, പാറ്റക്കും തന്‍ പൊന്‍ കുഞ്ഞ്‌ എന്ന് പറഞ്ഞപോലെയായിരുന്നു ഞങ്ങള്‍ക്ക്‌ കൊടകര വിക്ടോറിയ കോളേജ്‌!

ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന പോളിസി അപ്ലൈ ചെയ്ത്‌ 'ഉള്ളത്‌ വച്ച്‌' അഡ്ജസ്റ്റ്‌ ചെയ്യുകയും പരമാവധി ആഹ്ലാദിക്കുകയും ചെയ്തുപോന്നു. 'പ്രാഡോ' യാണെന്ന് സങ്കല്‍പിച്ച്‌ ടൊയോട്ട എക്കോ' ഓടിക്കുമ്പോലെ...!

വിക്റ്റോറിയയില്‍ പഠിക്കുന്നതിന്റെ ഗുണങ്ങളെപറ്റി എണ്ണി എണ്ണി പറഞ്ഞാല്‍ അനവധിയുണ്ടെങ്കിലും പ്രധാനപ്പെട്ടവ, ഏതു ടൈമിലും കൊടകര ടൌണില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍, ലൈവായി ഓലക്കിടയിലൂടെ നോക്കിയാല്‍ കാണാം എന്നതും, താഴെ കൊച്ചുണ്ണ്യേട്ടന്‍ നടത്തുന്ന റെസ്റ്റോറന്റില്‍ നിന്ന് പന്ത്രണ്ട്‌ മണി നേരത്ത്‌ മീന്‍ വറക്കുന്നതിന്റെയും ഉള്ളി കാച്ചുന്നതിന്റെയും മറ്റു കറികളൂടെയും മസാല മണം നുകരാം എന്നതും മുറിമൂക്കുള്ള ഏത്‌ പാവത്തിനും രാജാധിരാജാനാകാം എന്നതുമൊക്കെയാണ്‌.

വിക്ടോറിയയില്‍ ക്വിസ്‌ കോമ്പറ്റീഷന്‍ നടന്നപ്പോള്‍ ആര്‍ക്കായിരുന്നു ഫസ്റ്റ്‌ കിട്ടിയത്‌?

ആര്‍ക്കാണാവോ. അതോര്‍മ്മയില്ല.

പക്ഷെ, ആര്‍ക്കായിരുന്നു സെക്കന്റ്‌??

അതെനിക്കായിരുന്നു!

അതിന്റെ ഗുട്ടന്‍സ്‌, ഞാനായിടക്ക്‌ ഗുരുവായൂര്‍ പോയപ്പോള്‍ ബസില്‍ വച്ച്‌ 2 രൂപക്ക്‌ വാങ്ങി ചുമ്മാ വായിച്ച '100 ക്വിസ്സുകള്‍' എന്ന കുട്ടി ബുക്കായിരുന്നു ക്വിസ്‌ മാസ്റ്റര്‍ ജോസ്‌ മാഷ്‌ കോമ്പറ്റീഷന്‍ പ്രിപ്പെയര്‍ ചെയ്യാന്‍ റെഫര്‍ ചെയ്ത ഗ്രന്ഥം എന്നത്‌ തന്നെ.

പിന്നീടൊരിക്കല്‍ മറ്റൊരു കോമ്പറ്റീഷനും നടന്നു. 'ചെറുകഥാ മത്സരം'.

മൊത്തം പത്തോളം പേര്‍ മത്സരത്തിന്‌ റെജിസ്റ്റര്‍ ചെയ്തു. സുമതിയും രാജിയും അടക്കം. ഞാനും ചുമ്മാ പേരുകൊടുത്തു.

'ഒരാള്‍ നിങ്ങളുടെ കണ്മുന്നില്‍ വച്ച് വിഷം കുടിച്ച്‌ മരിക്കുന്നു' ജോര്‍ജ്ജ്‌ മാഷ്‌ ബോര്‍ഡില്‍ സംബ്ജക്റ്റ്‌ എഴുതിയിട്ടു.

അരമണിക്കൂറോളം ഞാന്‍ അതുമിതും ആലോചിച്ചിരുന്നു. യാതൊരു രൂപവും കിട്ടുന്നില്ല. എന്റെ മുന്‍പില്‍ വച്ച്‌ ഇതുവരെ ആരും വിഷം കഴിച്ച്‌ മരിച്ചിട്ടില്ല. അതായിരുന്നു എന്റെ പ്രശ്നം. പണ്ട് ചെറുതായിരിക്കുമ്പോള്‍ ഏതോ ഒരു സിനിമ കാണാന്‍ പോകണ്ടാന്ന് പറഞ്ഞതിന് എരേക്കത്തെ മേനോന്റെ തോട്ടത്തിലെ പൂ ചീരയുടെ നല്ല കറുത്ത കുനുകുനു വിത്തുകള്‍‍ ‘സിനിമയേക്കാൾ വലുതല്ല ജീവിതം ‘ എന്നും പറഞ്ഞ് കഴിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്നതിന് ശേഷം എന്ത്‌ തന്നെ പ്രശന്മുണ്ടായാലും ആത്മഹത്യയെ പറ്റി എനിക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നെ എന്തോ എഴുതും?

കൂട്ടുകാരോ ബന്ധുക്കളോ; ഒരാൾ പോലും വിഷം കുടിച്ച് ചാവാഞ്ഞത് ഭയങ്കര കഷ്ടമായിപ്പോയി എന്നെനിക്ക് തോന്നി.

തൊട്ടടുത്തിരിക്കണ സുമതിയാണേ പരീക്ഷയെതുന്ന അതേ സ്പീഡില്‍ തുരുതുരാന്ന് എഴുതുന്നു. എന്നാലതൊന്നു വായിച്ചേക്കാം എന്ന് കരുതി വായിച്ചു.

ശാലിനി പാവമായിരുന്നു: ജപ്തി നോട്ടീസ്‌ കിട്ടിയ, 70% തെങ്ങുകള്‍ക്കും മണ്ഠരിയുള്ള പറമ്പോടു കൂടിയ തറവാട്ടില്‍ ഗുളിക കഴിക്കാനും പ്രാധമിക കര്‍മ്മങ്ങള്‍ക്കും മാത്രം കട്ടിലീന്ന് എണീക്കുന്ന അച്ഛന്‌ കുഷ്ടരോഗം. അമ്മക്ക്‌ ക്യാന്‍സര്‍. സഹോദരന്മാര്‍ രണ്ടുപേര്‍ മാനസിക രോഗം, അംഗവൈകല്യം എന്നിവയുടെ പിടിയില്‍.

മൂത്ത ചേച്ചി ഒളിച്ചോടിപോയി ബൂമറാങ്ങ്‌ പോലെ തിരിച്ചുവന്നു. ഒക്കത്ത്‌, ബാല ടി.ബി.യുള്ള ഒരു കൊച്ചുമായി!

അതിന്റെ ഇടയില്‍ ശാലിനി മാത്രം ഫുള്‍ ഓക്കെയായിയുണ്ട്‌. നേരെ ചൊവ്വേ കല്യാണം നടക്കേമില്ല, ഇനിയിപ്പോള്‍ പറ്റിയ ഒരുത്തന്റെ കൂടെ ഓടിപ്പോകാമെന്ന് വച്ചാല്‍ അന്നാട്ടിലുള്ള യുവാക്കളെല്ലാം ഒന്നുകില്‍ കറവക്കാര്‌. അല്ലെങ്കില്‍ തെങ്ങുകയറ്റക്കാര്‌! ക്യാ കരൂം. അങ്ങിനെയെങ്ങിനെയോ ഫൈനലി, ശാലിനി തനിക്കിങ്ങിനെയൊരു സെറ്റപ്പുള്ള ലൈഫ് തന്നതില്‍ പ്രതിക്ഷേധിച്ച്, അപ്പന്മാരായ എല്ലാ ദൈവങ്ങളുടെ അപ്പനും അമ്മമാരായ എല്ലാ ദൈവങ്ങളുടെ അമ്മക്കും വിളിച്ച് ആത്മഹത്യ ചെയ്യുന്നു.

ശാലിനിയുടെ ഈ കദനകഥ എഴുതുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു, തുളുമ്പിയിരുന്നു. ഞാന്‍ തലയാട്ടി സുമതിയെ സമാധാനിപ്പിച്ചു. ഭരതത്തില്‍ ഉര്‍വ്വശി, മോഹന്‍ലാലിനെ 'തമ്പ്സ്‌ അപ്പ്‌' കാണിച്ച്‌ സമാധാനിപ്പിക്കുമ്പോലെ!

ഹവ്വെവര്‍, തനിയാവര്‍ത്തനവും കിരീടവും ആര്യനും രാജാവിന്റെ മകനും എല്ലാം മിക്സ്‌ ചെയ്ത്‌ ഞാന്‍ ഒരു പെരുക്കങ്ങ്ട്‌ പെരുക്കാം ന്ന് തീരുമാനിച്ചു.

'അമ്മയുടെ മകന്‍ തെറ്റുകാരനല്ലമ്മേ' എന്നുപറഞ്ഞ്‌ കുഴഞ്ഞ്‌ വീണ്‌ തലവെട്ടിച്ച്‌ മരിക്കുന്നതാണ്‌ ലാസ്റ്റ്‌ സീന്‍. പക്ഷെ, എങ്ങിനെ വിഷം കഴിപ്പിക്കും എന്ന് സംശയമായപ്പോള്‍ ജോര്‍ജ്ജ്‌ മാഷ്‌ പറഞ്ഞ തമാശ കടമെടുത്ത്‌ അവസാന സീന്‍ ഇങ്ങിനെ എഴുതി.

'ജെയില്‍ ചാടി വന്ന നരേന്ദ്രന്‌ കഴിക്കാന്‍ അമ്മ വച്ചു നീട്ടിയ ഫേവറൈറ്റ്‌ പൊരുത്തലടയില്‍, അമ്മ കാണാതെ നരേന്ദ്രന്‍ ഫുര്‍ഡാന്‍ തരികള്‍ നിറച്ച്‌ കടിച്ച്‌ മുറിച്ച്‌ തിന്നു. കൊരക്കീന്ന് ഇറങ്ങിപ്പോകാന്‍ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു'

കുടിലില്‍ നിന്ന് കേട്ട 'എന്റെ മോനേ..' എന്ന നരന്റെ അമ്മയുടെ കരച്ചില്‍ കെട്ട്‍, പോലീസ്‌ സംഘം നരേന്ദ്രന്റെ വീട്ടിലേക്കോടിക്കയറിയപ്പോഴേക്കും പ്രതി, പ്രേതമായി മാറിയിരുന്നു എന്നും പറഞ്ഞു.

എനിവേ, ഞാന്‍ ജീ‍വിതത്തില്‍ ആദ്യമായി എഴുതിയ കഥക്ക് ഞാനിട്ട പേര്‍ വെട്ടി ജഡ്ജസ്, 'പൊരുത്തലട' എന്നിടുകയും എല്ലാവരും ‘പൊരുത്തലടേ’ എന്നു വിളിച്ച്‌ കുറേക്കാലം കളിയാക്കുകയും ചെയ്തു!

50 comments:

  1. Great.......
    what a treat on a monday....

    ReplyDelete
  2. നിരപരാധി വീന്ടും വായിക്കാന്‍ ഇരുന്നപ്പോള്‍ പുതിയ ഒരു പ്പോസ്റ്റ്...

    I am really very happy to give the 1st comment...:-)


    "ശാലിനിയുടെ ഈ കദനകഥ എഴുതുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു, തുളുമ്പിയിരുന്നു. ഞാന്‍ തലയാട്ടി സുമതിയെ സമാധാനിപ്പിച്ചു. ഭരതത്തില്‍ ഉര്‍വ്വശി, മോഹന്‍ലാലിനെ 'തമ്പ്സ്‌ അപ്പ്‌' കാണിച്ച്‌ സമാധാനിപ്പിക്കുമ്പോലെ!"

    Nice post. Very funny was usual.

    ReplyDelete
  3. ഹ ഹ


    വിശാലമനസ്സെ, ഈ പോസ്റ്റ് കലക്കി. പഴയതിന്റെയൊക്കെ കേട് തീര്‍ത്തു.

    ക്വോട്ടിയാല്‍ ഒരുപാടുണ്ട്. അതൊക്കെ ബാക്കിയുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നു.

    :-)

    ReplyDelete
  4. ഇതും കലക്കി :) ഇന്നു നല്ല ദിവസമാണെന്നു തോന്നുന്നു. രാവിലെ ദാ, വിശാലന്റെ രണ്ടു പോസ്റ്റുകള്‍ :)

    ReplyDelete
  5. “തംസ് അപ്” വിശാലാ.. പഴയ ഫോമിലേക്ക്....
    ( ഇതീപ്പോ പുറം ചൊറിയലു പോലെയുണ്ടോ ആവോ.. ;) )

    ReplyDelete
  6. വിശാല്‍ജീ - നിരപരാധിക്ക് ഒരു കമന്റിടാന്‍ കേറിയപ്പോഴാ, ഇവിടെ പൊരുത്തലട വിളമ്പിവച്ചിരിക്കുന്നത് കണ്ടത്.

    'പ്രൈവറ്റായി കൊടകര തന്നെ പഠിക്കുവാണ്‌' എന്ന് പറയുന്ന എന്നെ, ബാങ്കില്‍ മുക്കുപണ്ടം പണയം വക്കാന്‍ ചെന്നവനെ ബാങ്കുജീവനക്കാര്‍ നോക്കുന്ന പോലെ നോക്കുന്നതൊഴിവാക്കാന്‍ ഒരളവുവരെ 'വിക്റ്റോറിയ കോളേജ്‌' എന്ന പേര്‍ എന്നെ സഹായിച്ചിരുന്നു.

    എന്തായാലും ഇത് ചെറുതെങ്കിലും നന്നായിരിക്കുന്നു.

    ReplyDelete
  7. ഹവ്വെവര്‍, തനിയാവര്‍ത്തനവും കിരീടവും ആര്യനും രാജാവിന്റെ മകനും എല്ലാം മിക്സ്‌ ചെയ്ത്‌ ഞാന്‍ ഒരു പെരുക്കങ്ങ്ട്‌ പെരുക്കാം ന്ന് തീരുമാനിച്ചു.
    .. അപ്പൊ പൊരുത്തലട ഒരു പെരുക്കു പെരുകീണ്ട്..

    ReplyDelete
  8. എന്നിട്ടു....
    ആര്‍ക്കാ സമ്മാനം കിട്ടിയതു?
    അതാര്‍ക്കു കിട്ടിയാലും എനിക്കു ഒരു വിളിപ്പേരു കിട്ടി .."പെ,,,.ട"
    ഹ ഹ :) ;;)

    ReplyDelete
  9. വിശാലന്റെ ഒരു കൃതിക്ക് പ്രതികരിക്കാന്‍ രണ്ട് ദിവസമായി ശ്രമിക്കുന്നു. നാട്ടില്‍ പോയി വന്നപ്പോള്‍, മോന്തായത്തിന് വല്ല കുഴപ്പമോ?, പ്ലാസ്റ്റിക് സര്‍ജറിയോ വേണ്ടിയിരുന്നോ എന്നറിയാനായിരുന്നു എന്റെ ശ്രമം.എന്തായാലും,യാതൊരു തകരാറുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ഓ:ടോ:പൊരുത്തലട നന്നായിട്ടുണ്ട്.

    ReplyDelete
  10. ഉഗ്രന്‍ പോസ്റ്റ്‌ വിശാല്‍ജീ.... പഴയ ഫോമിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു..... 'തംബ്‌ സ്‌ അപ്‌ ' കലക്കീ.... :-)

    ReplyDelete
  11. ഗുരോ... ഉഷാറായിട്ടുണ്ട്ട്ടാ...
    നാട്ടീപ്പോയി എടത്താടന്‍ മുത്തപ്പന്റെ സ്പെഷല്‍ അനുഗ്രഹോം മേടിച്ചിട്ടു വന്നേക്കാണല്ലേ....
    പോരട്ടെ ഇതുപോലോരോന്ന് ദിവസോം..

    ReplyDelete
  12. പൊരുത്തലടേ, സുമതിയാണോ ഇപ്പോള്‍ വിനയന്‍ എന്ന പേരില്‍ സിനിമകളെടുക്കുന്നത്‌?

    ReplyDelete
  13. ഹാഹാ ഉഗ്രന്‍. വിശാലന്‍ ഈ കഥ പ്രൈവറ്റായി എന്നോടു പറഞ്ഞിട്ടുണ്ടോ? കേട്ട ഒരു ഓര്‍മ്മ.

    എന്തായാലും കേവലം 2 വിക്ടോറിയ കോളേജിനെ കുറിച്ചെഴുതിയതു കുന്ദംകുളത്തുകാര്‍ കേള്‍ക്കേണ്ടാ! ഇന്ദിരാഗാന്ധി റ്റൌണ്‍ഹാളും അതിനടുത്തെ പാര്‍ക്കും തൊട്ടപ്പുറത്തെ ജവഹര്‍ തിയേറ്ററും (18+) നില്പനടിക്കാന്‍ സൌകര്യപ്പെടും വിധത്തില്‍ കുന്ദംകുളത്തുകാരാല്‍ തരംതാഴ്ത്തപ്പെട്ട ആര്‍.സീ.പാര്‍ക്ക് ഹോട്ടലും ക്യാമ്പസ്സിന്റെ അവിഭാജ്യഘടകമാണെന്നു കരുതുന്ന കുന്ദംകുളം വിക്ടോറിയക്കാരെന്താ മോശക്കാരാണോ?

    ReplyDelete
  14. കഥയ്ക്കിടയില്‍ കഥയൊക്കെയായി പുത്തന്‍ സങ്കേതവുമായാണല്ലോ പുതിയ പോസ്റ്റ്.
    സുമതിയ്ക്ക് കൊടുത്ത തംസ് അപ്പ് , കോളേജിന്റെ പേര്‍ പറയുമ്പോളുള്ള ബിസിയാകല്‍
    എന്തിനേറെ ക്വോട്ടുന്നു. എല്ലാം സൂപ്പര്‍!!

    ReplyDelete
  15. വിശാലേട്ടാ ഇതും കലക്കന്‍.

    ReplyDelete
  16. അത്യുഗ്രന്‍!! ഹഹ!
    ...കയറി വരുന്ന ബഹുമാനം തകര്‍ന്നടിയല്‍, തലയാട്ടി സമാധാനിപ്പിക്കല്‍....കോളേജ്...

    ഒത്തിരി ചിരിച്ചു.

    ഗംഭീരം വിയെം ജീ ഗംഭീരം!! :-)

    (ഇതില്‍ കൂടുതല്‍ ഇനി വിക്ടോറിയാക്കെന്താ വേണ്ടേ? കിട്ടീലേ ഒരു ഹീറോയെ? അങ്ങോര്‍ ഇവടെ പഠിച്ചതാണെന്ന് പറയാന്‍!! :-))

    ReplyDelete
  17. വിശാല്‍ജി,
    ഇതു ശരിക്കും അമറന്‍,അപ്പോ വിമര്‍ശനം ഗുണം ചെയ്തു അല്ലെ.
    കഥയില്‍ കയറി,കല്ലുര്‍,ആനന്ദപുരം വഴി കൊടകര വിക്ടോറിയ കോളേജില്‍ എത്തി.അതിന്റെ ഓല വാതിലില്‍ ബ്ലൊഗരുടെ പ്രിയപ്പെട്ട വിശാലന്‍ ഇവിടെ
    19... മുതല്‍ 19... വരെ പഠിച്ചിരുന്നു എന്നൊരു നോട്ടിസും പതിച്ചിരുന്നു.

    ReplyDelete
  18. Anonymous11/05/2006

    വിശാലന്‍‌മാഷേ, നന്നായിണ്ട്.

    കരിങ്കല്ല്

    ReplyDelete
  19. ചിലപ്പോ തോന്നും പാരലല്‍കോളേജിലാണ്‌ കൂടുതല്‍ അടിപോളീന്ന്. കാരണം താങ്കള്‍ പറഞ്ഞതു തന്നെ സകല സ്ക്രാപ്പുകളും എത്തിപ്പെടുമല്ലോ? എന്തായാലും സംഗതി കലക്കീട്ടുണ്ട്‌. ആര്‍ക്കാണ്‌ സമ്മാനം കിട്ടിയതെന്നു പറഞ്ഞില്ലല്ലോ?

    പെരിങ്ങോടനും ഒരു വിക്ടോറിയാ കഥപറയാനുണ്ടല്ലോ? പിന്നെ ഞങ്ങള്‍ക്കും ഒണ്ടേ അന്തിക്കാടുനിന്നും മൂന്നാലുകിലോമീറ്റര്‍ വടക്കുമാറി വിശാലമായ തെങ്ങിന്തോപ്പില്‍ ഓലയില്‍ തുടങ്ങി പിന്നീട്‌ സിര്‍പോളിന്‍ മേല്‍കൂരയില്‍ എത്തിനില്‍കുന്നതും രഞ്ചിത്തുമാഷും ക്രൂവും നടത്തുന്നതുമായ ഒരു വിക്ടോറിയ. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന അവിടെ ഞങ്ങള്‍ ഇടക്കിടെ "പെങ്ങന്മാരെം""അമ്മായീടേമോളേം" ഒക്കെ പഠിപ്പിന്റെ വിവരം തിരക്കാന്‍ പോകാറുണ്ടെങ്കിലും ആ പടിചവിട്ടാന്‍ അനുവധിക്കില്യാന്നുമാത്രമല്ല അന്തിക്കാടുകണ്ട മുഖപരിചയം അവിടെ കാണിക്കാറില്ല കക്ഷി. ഇപ്പോഴും ഇടക്കൊക്കെ എന്റെ പ്രേമഭാജനവും പ്രാണനുമായ ഭാര്യ വണ്ടിയുടെ പുറകില്‍ ഇല്യാത്തതും പിള്ളാര്‍ പഠിപ്പുകഴിഞ്ഞു പോകുന്നതുമായ മുഹൂര്‍ത്തങ്ങളില്‍ അവിടെയെത്തുമ്പോള്‍ വണ്ടിക്കൊരു പിക്കപ്പുകുറവുഫീല്‍ ചെയ്യാറുണ്ട്‌!

    ReplyDelete
  20. ഇരിങ്ങാലക്കുടയില്‍ ഒറിജിനല്‍ സെന്റ്ജോസഫ്സിനടുത്ത് അതേ പേരില്‍ ഒരു പാരലല്‍ കോളേജുണ്ട്.അവിടത്തെ കുട്ടികളും എവിടെയാ പഠിക്കുന്നത് എന്നു ചോദിച്ചാല്‍ ഗമയില്‍ പറയും സെന്റ് ജോസെഫ്സില്‍.

    പിന്നെ പൊരുത്തിലടയ്ക്ക് സമ്മാനം കിട്ടിയിരുന്ന കാര്യം എന്തേ എഴുതാതിരുന്നത്.

    ReplyDelete
  21. This comment has been removed by a blog administrator.

    ReplyDelete
  22. വിശാല്‍ജീ,

    താങ്കളുടെ എല്ലാ പുരാണ പോസ്റ്റുകളും വായിച്ചിട്ടുണ്ടെങ്കിലും(വായിക്കുക മാത്രമല്ല,ചിരിക്കണമെന്നു തോന്നുമ്പോഴെല്ലാം എടുത്തുവായിക്കാന്‍ അവയെല്ലാം പ്രിന്റൗട്ട്‌ എടുത്തു സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്‌.എല്ലാം ഈയടുത്ത കാലത്താണു വായിച്ചുതീര്‍ത്തത്‌) ഒറ്റ പോസ്റ്റിനുപോലും ഇന്നേവരെ കമന്റിടാനുള്ള ധൈര്യം കിട്ടിയിരുന്നില്ല.ആദ്യമായി കമന്റുന്ന പുരാണപോസ്റ്റ്‌ ഇതാണു.

    ബൈദവെ,പൊരുത്തലടയും നമുക്ക്‌ നന്നായി ബോധിച്ചു ട്ടോ.ഞാനും രണ്ടുവര്‍ഷത്തെ പ്രീഡിഗ്രി മുഴുമിപ്പിച്ചത്‌ ഒരു പാരലല്‍ കോളേജിലായിരുന്നു.എവിടെ പഠിക്കുന്നതെന്ന ചോദ്യത്തിനു പലര്‍ക്കും പല ഉത്തരങ്ങളാണു കൊടുത്തിരുന്നത്‌.തൊട്ടടുത്ത റഗുലര്‍ കോളേജിലെ കുട്ടികള്‍ക്കൊപ്പമയിരുന്നു പോക്കുംവരവുമെങ്കിലും നമ്മുടെ"കാമ്പസി"നു മുമ്പിലെത്തുമ്പോള്‍ മറ്റാരും കാണുന്നില്ലെന്നു ഉറപ്പുവരുത്തി കലാലയവളപ്പിലേക്കൊരൊറ്റ ചാട്ടം കൊടുക്കലായിരുന്നു പതിവ്‌.അതുകൊണ്ട്‌ ഈ പോസ്റ്റും നമ്മുടെ കാളേജ്‌ ജീവിതത്തോട്‌ അടുത്തുനില്‍ക്കുന്നതു കൊണ്ട്‌ ഇതും നമ്മക്കങ്ങണ്ട്‌ ക്ഷ പിടിച്ചൂ ട്ടൊ

    ഓ.ടോ)കമന്റ്‌ അല്‍പം നീണ്ടതിനു ക്ഷമിക്കുമല്ലോ(അറിയാതെ നീണ്ടുപോയതാണു)

    ReplyDelete
  23. എസ്.കുമാറേ ഞാന്‍ കുന്ദംകുളം വിക്ടോറിയയില്‍ പഠിച്ചിട്ടില്ല, അവിടെ പഠിച്ച ചിലവന്മാരുടെ ‘പൊളികളില്‍’ നിന്നാണു് എനിക്കിതൊക്കെ മനസ്സിലായതു് ;) ഞാന്‍ തൃശൂരിലെ സെന്റ്.തോമസിലായിരുന്നു (അതെ സെന്റ്.മേരീസുമായി വിശുദ്ധമായ അയല്‍‌പക്കം പങ്കിടുന്ന സയന്‍സ് ബ്ലോക്കില്‍ തന്നെ.)

    ReplyDelete
  24. അപ്പൊ പെരിങ്ങോടനും തോമാസ്ലീഹയുടെ വെള്ളം കിട്ടിയിട്ടുണ്ട് അല്ലേ. ഏത് വര്‍ഷം ? കുന്ദംകുളം വിക്ടോറിയയില്‍ ജോയിമാഷുടെ(ഇപ്പോള്‍ പഴഞ്ഞി എം.ഡി. കോളജില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു) നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുമാസം സ്റ്റെപ്പിനിയായി മാത്സ് ട്യൂഷ്യനെടുത്തത് ഓര്‍മ്മ വരുന്നു.

    ReplyDelete
  25. വിശാലാ :) കഥയെഴുതിയ കഥ നന്നായിട്ടുണ്ട്.

    ReplyDelete
  26. അപ്പോ നാട്ടില്‍ പോയി ഓര്‍മ്മകളും തപ്പി നടക്കുകയായിരുന്നു അല്ലേ.

    എന്നത്തേയും പോലെ ഈ ‘തമാശക്കുറിപ്പുകളും’ സുന്ദരമായിരിക്കുന്നു :)

    ReplyDelete
  27. സെന്റ്‌ തോമാസിലെ സമരക്കാരുടെ ഒരു സ്ഥിരം ആവശ്യമായിരുന്നു സെന്റ്‌ തോമാസില്‍ നിന്നും സെന്റ്‌ മേരീസിലേക്ക്‌ ഒരു പാലം പണിയുക എന്ന്...
    ഉമേച്ചീ .. ഇതൊന്നും അറിയുന്നില്ലേ?..
    ഒരിക്കല്‍ സിന്റിക്കേറ്റ്‌ പിരിച്ചുവിടുക എന്ന ആവശ്യവുമായി സമരം ചെയ്‌തവര്‍ "യൂനിവേഴ്‌സിറ്റി" പിരിച്ചുവിടുക എന്നു മുദ്രാവാക്യം വിളിച്ചത്‌ ഓര്‍മ്മ വരുന്നു...
    അതു പോലെ തൃശ്ശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജിലെ സമരക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ്‌ വിമല കോളേജിലേക്ക്‌ ഓവര്‍ ബ്രിഡ്‌ജ്‌ വേണമെന്ന്...
    വിശാലേട്ടാ .. പൊരുത്തലട കൊള്ളാം..

    ReplyDelete
  28. വിക്‍ടോറിയന്‍ കാലഘട്ട കഥയുമായാണല്ലോ വിശാലഗുരുവിന്റെ വരവ്. നിരപരാധി വായിച്ച് ,കമന്റാന്‍ പറ്റിയില്ല. പാരലല്‍കോളേജില്‍ പഠിക്കാന്‍ പറ്റാത്തതിനാല്‍ ട്യൂഷന്‍ പരിപാടിക്ക് പോയിട്ടുണ്ട്, ലക്ഷ്യം കിടാങ്ങളെ കാണലും സൊള്ളലും തന്നെ.’പൊരുത്തലട’ കലക്കി.

    ReplyDelete
  29. Anonymous11/06/2006

    പൊരുത്തലട കഴിച്ച് ആത്മഹത്യ ചെയ്ത രാജാവിന്റെ മകന്‍ നരേന്ദ്രന് ആദരാഞ്ജലികള്‍!

    വിശാലേട്ടാ ഒരു അഭ്യര്‍ഥനയുണ്ട്.. ഒരു പോസ്റ്റിന്റെ ഹാങോവര്‍ മാറുന്നതിന് മുമ്പ് ഇങ്ങനത്തെ അമറന്‍ സാധനങ്ങള്‍ പോസ്റ്റരുതേ!!

    ക്വോട്ടാന്‍ നിന്നാല്‍ ഇതു മുഴുവന്‍ ഇവിടേക്ക് പേസ്റ്റ് ചെയ്യേണ്ടി വരും!

    ചിരിക്കാന്‍ ഏതു പോലീസുകാരനും പറ്റും..അതാണല്ലൊ, നമ്മളും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം..
    പക്ഷെ ചിരിപ്പിക്കാന്‍, അതൊരു അപാര കഴിവാണു ഗുരോ..നമിക്കുന്നു!

    ReplyDelete
  30. ഇതും കലക്കി.
    പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെറും രണ്ടാം കിടയായിക്കാണുകയും എസ്.റ്റി തരാതെ പ്രൈവറ്റ്, ട്രാന്‍സ്പോര്‍ട്ടു ബസുകാര്‍ പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നുള്ളത് ഒരു നഗ്ന സത്യമാണ്. വിശാലാ - വിക്റ്റോറിയായുടെ അഭിമാന പുത്രാ തളരരുത്!!

    ReplyDelete
  31. ചിരിച്ച് മറിഞ്ഞു! വളരെ നല്ല പോസ്റ്റ്!

    ReplyDelete
  32. വിശാലന്‍ നാട്ടില്‍ പോയി വന്നുവല്ലെ.

    ഈ പോസ്റ്റ് വായിച്ച നിമിഷം അതിപ്രശസ്തമായ ഈ വിക്ടോറിയ കോളേജിന്റെ പുറകിലുള്ള പാടത്തും, ആ പാടത്തിന്റെ കരയിലുള്ള എന്റെ കൊച്ചു വീട്ടിലും ഞാന്‍ പോയി വന്നു !

    പൊരുത്തലടയ്ക്കെന്തോ കൂടുതല്‍ രുചി.

    നന്ദി വിശാലാ.

    ReplyDelete
  33. വിശാലണ്ണാ, ഇനി മുതല്‍ ഇത്രേം നീണ്ട ഇടവേള വേണ്ടാട്ടാ.

    ReplyDelete
  34. സുമതിയെന്ന ‘കഥാകാരി’ .....
    വിശാല്‍മനസ്ക്,..ഉഗ്രന്‍!!!

    ReplyDelete
  35. പൊരുത്തലടേ.......യ്

    ReplyDelete
  36. വിശാല്‍ജീക്ക്‌ ഒരു ഓപ്പോട്‌...

    പ്യാരലല്‍ കാളേജില്‍ ട്യൂഷന്‌ പോയതോണ്ട്‌ ഒന്നൂടെ അയവിറക്കുവാന്‍ പറ്റി, ഞാന്‍ പോയിരുന്ന മിനര്‍വാ കോളേജിന്റെ സമീപത്തെ മക്കാനീന്നും വറക്കുന്ന മീനിന്റേം ഇറച്ചീടേം മണം അനുവാദമില്ലാതെ മൂക്കിലെത്തുകയും മറച്ച ഓലയിലൂടെ അപ്പുറത്തെ തൊടിയില്‍ അലക്കികൊണ്ട്‌ നിക്കണ പെമ്പിള്ളമാരെ കാണുകയും പതിവായിരുന്നു..

    ReplyDelete
  37. ഹായ് വിഷാല്‍, ഒന്നു നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ..എനാലല്ലേ ശ്വാസ് നിശ്വാസ് കറക്ടാ നടക്കൂ? അപ്പോ ജോറാക്ക്വല്ലേ?

    ഓ.ടോ.. ആ പെരുത്ത അടയുടെ റെസിപ്പിയും കൂടെ ഫ്യുറഡാന്‍ ചേര്‍ക്കേണ്ട കറക്ട് അനുപാതവും കൂടെ ഒന്നു പബ്ലിഷ് ചെയ്യൂ..ബ്ലോഗീന്ന് ആരൊക്കെയോ ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരിക്കുന്നതായി ഒരു റിപ്പോര്‍ട്ട്!

    ReplyDelete
  38. പൊരുത്തലടേട്ടാ‍... സോറി.. വിശാലേട്ടാ‍.... എന്നത്തെയും പോലെ നിരപരാധിയും, പൊരുത്തലടയും കലക്കി.

    ReplyDelete
  39. നന്നായിട്ടുണ്ട് ഗുരോ! പതിവു പോലെ രസകരം!

    (ഒരു സംശയം . ഈ “പൊരുത്തലട“ എങ്ങനാ ഉണ്ടാ‍ക്കുന്നത്? തിരുവിതാംകൂര്‍ സൈഡിലൊന്നും ഇങ്ങനൊരു സാധനത്തെക്കുറിച്ച് കേട്ടിട്ടില്ല)

    ReplyDelete
  40. ചാലക്കുടി,കൊടകര തുടങ്ങി ത്രിശ്ശൂരിന്റെ പലഭാഗങ്ങളിലും പുഴയിലും കുളത്തിലുമെല്ലാം മുതലയെ കണ്ടുവെന്ന് പത്രത്തില്‍ വായിച്ചു.വിശാലനാണെങ്കില്‍ നാട്ടിലും
    ഏന്തായലും കൊടുകൈ

    ReplyDelete
  41. പൊരുത്തലട രസിച്ചു :)

    ReplyDelete
  42. കലക്കീണ്ടിഷ്ടാ

    ReplyDelete
  43. വിശാലേട്ടാ ഒരു അടിപുരാണം കൂടി തുടങ്ങണ്ടി വരുമോ ? അടി വെക്കുന്നവര്‍ക്കായി........... :-)) ചുമ്മാ........... പറഞ്ഞതാ നമ്മളെ കൊല്ലല്ലേ..........

    ReplyDelete
  44. ഈ ബ്ലോഗില്‍ വരുന്നത് ഓരോന്നും കലക്കി എന്ന് പറഞ്ഞു കമന്റിടാന്‍ ഞാനില്ല. കുട്ടിച്ചാത്തന്‍ വിമര്‍ശനങ്ങളില്‍ മാത്രം സ്പെഷലിസ് ചെയ്ത ആളാ.(ബ്ലോഗുകളില്‍ വ്യാപകമായി അതു തുടങ്ങിയില്ലെങ്കിലും)... എന്റെ കന്നി പോസ്റ്റിനു കന്നി ആശംസകള്‍ വിശാലേട്ടന്‍ തന്നതല്ലേ അതു കൊണ്ടു ഒന്നു കമന്റണം എന്നു തോന്നി...

    വിമര്‍ശിക്കാന്‍ നോക്കിയിരുന്നാല്‍ ഈ ജന്മത്തു നടക്കില്ലാന്ന് അറിയാം......

    ReplyDelete
  45. സബ്ജക്റ്റ് പ്രാധാന്യം നേടുന്നത് തന്റെ ശൈലി മനോഹരമായതുകൊണ്ടാണ്. ഉപമകളും, ചില പ്രയോഗങ്ങളും മനസ്സിലേക്ക് ഇടിച്ചുകയറി സ്ഥാനം പിടിക്കുന്നു. എത്ര എഴുത്തുകാര്‍ക്കതിനു കഴിയും എന്നുള്ളിടത്താണ് എഴുത്തുകാരുടെ വിജയം. മുന്നോട്ട്, മുന്നോട്ട്.

    ReplyDelete
  46. വി എം ഭായ് ദി വിക്ടോറിയന്‍ ;)

    ReplyDelete
  47. ചുമ്മാ ഒരമ്പത് കിട്ടി.

    മിസ്സും മിസ്സിസ്സുമൊക്കെയായ ബ്ലോഗുകള്‍ വായിച്ച് വായിച്ച് വരുന്ന വഴി...

    കുറുമാന്‍ കോട്ടിയത് തന്നെ കോട്ടുന്നു. പിന്നെ അവസാനമുള്ള വിശാലഭാവനയും.

    തകര്‍പ്പന്‍.

    ReplyDelete
  48. www.njammal.com/blog8/30/2013

    നല്ല ഹാസ്യം തുളുമ്പുന്ന അവതരണം

    ReplyDelete