Sunday, November 5, 2006

നിരപരാധി

ഈ കേസില്‍ ഞാന്‍ നിരപരാധി ആയിരുന്നു!

കണ്ടുമുട്ടുമ്പോഴെല്ലാം സ്മോളടിയും പന്നിമലത്തുമായി നിറഞ്ഞ സന്തോഷത്തോടെ കോമഡി കസിന്‍സ്‌ ആയി ജീവിച്ചുപോന്ന ആനന്ദപുരത്തെ അമ്മാവനെയും ആളുടെ കൊടകരത്തെ അളിയന്‍ എന്റെ അച്ഛനേയും തമ്മിലടിപ്പിച്ചു ട്രാജഡി കസിന്‍സാക്കാന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചുവെന്ന കാരണത്താല്‍ ഞാന്‍ എല്ലാബന്ധുക്കളുടെയും 'പെറ്റ്‌' ആയി മാറുകയും ബന്ധുക്കള്‍ തമ്മില്‍ നടന്നെന്ന് പറയപ്പെടുന്ന എല്ലാ വഴക്കുകള്‍ക്കുപിന്നിലും എന്റെ കുഞ്ഞിക്കാതും വായും വര്‍ക്ക്‌ ചെയ്തിരുന്നതായി സംശയിച്ചും പോന്നു.

അവരുടെ ജാതകവശാലുള്ള ശനിദശയില്‍ ഞാനൊരു നിമിത്തം മാത്രമാവുകയായിരുന്നു എന്ന പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നതുകൊണ്ട്‌, നമുക്ക്‌ അക്കാര്യത്തില്‍ പ്രത്യേകിച്ച് കുറ്റബോധവും തോന്നിയില്ല.

ഹവ്വെവര്‍, ഈ സംഭവത്തിന്‌ ശേഷം, എന്നെ കാണുമ്പോഴൊക്കെ പല ബന്ധുക്കളും പേട്ടക്കപ്പലണ്ടി ചവച്ചപോലെയുള്ള മുഖഭാവത്തോടെ നോക്കി അത്യധികം ബഹുമാനവും കെയറിങ്ങും നല്‍കി പോന്നു.

അക്കാലങ്ങളില്‍ ഞാന്‍ ആനന്ദപുരത്ത്‌ ലാന്റ്‌ ചെയ്തുവെന്നറിയിപ്പുകിട്ടിയാല്‍ പിന്നെ എന്റെ അമ്മാവന്‍ ആളെ കൊന്നാല്‍ പോലും ലോകത്താരെക്കുറിച്ചും അര പരാതിയോ കുറ്റക്കുറവുകളോ പറയാറില്ലത്രേ!

കാലം അതിന്റെ വഴിക്ക്‌ പിന്നിലേക്കോടിപ്പോയി. ഞങ്ങള്‍ കുറച്ച്‌ പേര്‍ മുന്നിലേക്കും.

'പട്ടിക്ക്‌ മീശ മുളച്ചാല്‍ അമ്പട്ടന് വിശേഷിച്ച്‌ കാര്യമൊന്നുമില്ല' എന്ന യൂണിവേഴ്സല്‍ ട്രൂത്ത്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ അതേപോലെയ്യുള്ള മറ്റൊരു ട്രൂത്ത്‌ പറയട്ടെ...

'എന്റെ ആനന്ദപുരത്തെ കുഞ്ഞമ്മാന്‍ എണ്ണമ്പറഞ്ഞ പണക്കാരനായിരുന്നു'

കൊക്കുകളും അരണ്ടകളും കിളിമാസ്‌ കളിക്കുന്ന കോന്തിലം പാടത്ത്‌ ഒരു നൂറ്, നൂറ്റമ്പത്ത്‌ പറക്കടുത്ത്‌ നെല്‍ പാടം. പിന്നെ തേങ്ങയും മാങ്ങയും അടക്കയും കുരുമുളകും ജാതിയും കരയാമ്പൂവും വാഴയും പച്ചക്കറിയും തുടങ്ങി ചേരപ്പാമ്പിനെ വരെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പറമ്പ്‌ ഒരു പതിനഞ്ചേേക്കറിലധികം വരും.

നെല്ലുകുത്ത്‌ കമ്പനി, കൊപ്രവെട്ട്‌, മാട്‌ പരാഗണം, മുണ്ടക്കല്‍ എന്നെഴുതിയ മൂന്ന് 1210 SE ലോറികള്‍. ഡ്യുവല്‍ തൊഴുത്ത്‌ (പശുക്കള്‍ക്കും എരുമകള്‍ക്കും വെവ്വേറെ). ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റരിന്റെ ഡോം പോലത്തെ തുറു. ലക്ഷം വീട്‌ പോലെയുള്ള കോഴിക്കൂടിനോട്‌ ചെര്‍ന്ന് മുട്ടയെടുക്കാന്‍ കുനിഞ്ഞ്‌ കയറിപ്പോകാന്‍ പറ്റുന്ന മോട്ടോര്‍ പുര പോലെയുള്ള താറാവ്‌ കൂട്‌, മീന്‍ വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, എന്നിങ്ങനെ ഒരു ടിപ്പിക്കല്‍ കര്‍ഷകശ്രീയുടെ സകലചേലുമൊത്തൊരു കര്‍ഷകന്‍.

'ന്റെ കുഞ്ഞാഞ്ഞേടെ പറമ്പിലൊരുമാസം വീഴുന്ന പേട്ട നാളികേരം പെറുക്കി വിറ്റാല്‍ ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള കാശുകിട്ടും' എന്നാണെന്റെ അമ്മ പറയുക.(അത്‌ ഒരു പൊടിക്ക്‌ ഓവറാണെങ്കിലും...!)

അങ്ങിനെ മുണ്ടക്കല്‍ മാധവനെന്ന എന്റെ കുഞ്ഞമ്മാന്‍ നാട്ടുക്ക്‌ നാട്ടാമ്മയും ഊരുക്ക്‌ ഉഴൈപ്പാളിയുമായി വാണരുളുന്ന കാലം.

ജോലി, സുപ്രീം കോടതിയില്‍ മജിസ്റ്റ്രേറ്റായിരുന്നാലും വിദ്യഭ്യാസം 'ഡബിള്‍ എമ്മേ' ആയാലും 'കുടുമ്പത്ത്‌ നല്ല കൂറാട്‌ ഇല്ലെങ്കില്‍ യാതോരു കാര്യവുമില്ല' എന്ന് ചിന്തിക്കുന്ന കേരളത്തിലെ പിന്തിരിപ്പന്‍ പാരന്റ്‌സ്‌ 'അഴകിട്ട്‌ വേവിച്ചാലോ പത്രാസിട്ട്‌ വേവിച്ചാലോ ചോറാകില്ല, അതിന്‌ അരി തന്നെയിടണം' എന്നുപറഞ്ഞ്‌ പ്രതിശീര്‍ഷവരുമാനം പതിനായിരത്തില്‍ കുറഞ്ഞ വീടുകളില്‍ ജനിച്ച്‌ പഠിച്ച്‌ തരക്കേടില്ലാത്ത ജോലിയില്‍ കയറിയ ആണ്‍ പടകള്‍ക്ക്‌ നല്ല വിവാഹ ബന്ധങ്ങള്‍ കിട്ടാന്‍ മാര്‍ഗതടസം സൃഷ്ടിച്ചു പോന്നിരുന്നു. എല്ലാകാലത്തും.

അമ്മാവന്റെ മക്കളാരും തന്നെ വലിയ പഠിപ്പ്‌ പഠിച്ച്‌ വലിയ ജോലികളില്‍ കയറിയില്ലായിരുന്നെങ്കിലും 'മാധവേട്ടന്റെ വീട്ടിലേക്ക്‌ നമ്മുടെ മോളെ വിട്ടാല്‍ അവള്‍ക്ക്‌ അന്നത്തിന്‌ ഒരുകാലത്തും മുട്ട്‌ വരില്ല' എന്ന ഒരു വിശ്വാസം പൊതുവേ നിലനിന്നിരുന്നതുകൊണ്ട്‌ കല്യാണപ്രായമായപ്പോഴേക്കും ഇവരെ തേടി അനവധി പ്രപ്പോസലുകള്‍ ഇങ്ങോട്ട്‌ വന്നു.

നമ്മള്‍ ചാരപ്പണിയെല്ലാം കമ്പ്ലീറ്റായി നിറുത്തിയിരുന്നെങ്കിലും 'ജാത്യാലുള്ളത്‌ തൂത്താല്‍ പോകുമോ?' 'ചൊട്ടയിലേ ശീലം ചുടല വരെ' എന്നിങ്ങനെയൊക്കെയുള്ള പ്രോവെര്‍ബുകളില്‍ വിശ്വസിച്ച് അമ്മാവനും വീട്ടുകാരും കുടുംബക്കാര്യങ്ങളില്‍ ഞാനുമായി ഒരു സേയ്ഫ്‌ ഡിസ്റ്റന്‍സ്‌ കീപ്പപ്പ്‌ ചെയ്തുപോന്ന കാലം.

ലോഹിയേട്ടന്റെ കല്യാണം അവസാനം ശരിയായി, മാപ്രാണത്തു നിന്ന്‌.

അമ്മാവനും അച്ഛനുമായുള്ള വഴക്ക്‌ നിലനിന്നിരുന്നതിനാല്‍ എന്റെ വീട്ടില്‍ നിന്ന് അച്ഛനൊഴിച്ചെല്ലാവരും കല്യാണം കുറിക്ക്‌ പോയി.

അമ്മാവന്റെ അമ്പാസഡര്‍ മാര്‍ക്ക്‌ ത്രീ ഗോള്‍ഡന്‍ കളര്‍ KLH 6412 അടക്കം നാലുകാര്‍ ആള്‍ക്കാര്‍. അതാണ്‌ കുറിക്ക്‌ പോകുന്ന സംഘം.

നേരത്തിനും കാലത്തിനും ഞങ്ങള്‍ സ്പോട്ടിലെത്തി.

പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്മാര്‍ ജാതങ്ങള്‍ കൊടുക്കട്ടേ വാങ്ങട്ടേയെന്നൊക്കെ വിളിച്ചുകൂവി എക്സ്ചേഞ്ച്‌ നടത്തി. ലോഹിച്ചേട്ടന്‍ ഒരു മോതിരം നമ്രശിരസ്കയായി നിന്ന ഗിരിജേച്ചിയുടെ ചുവന്ന കളര്‍ നെയില്‍ പോളിഷിട്ട മോതിരവിരലില്‍ ഇട്ടുകൊടുത്തു. ചേച്ചി ഒന്നിങ്ങോട്ടും.

കുറിക്ക്‌ പോയ പെണ്ണുങ്ങള്‍, പെണ്ണിന്‌ കൊഞ്ഞപ്പുണ്ടോ? വിക്കുണ്ടോ? മുടിയുണ്ടോ? ചട്ടുണ്ടോ? എന്നുള്ളതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍; അമ്മാവനടക്കമുള്ള കാര്‍ന്നന്മാര്‍ മണ്ണൂത്തിയില്‍ നിന്നിറങ്ങിയ പുതിയ ഗൌളിയിനത്തില്‍ പെട്ട തെങ്ങിന്‍ തൈയെക്കുറിച്ചും കൊടപ്പനില്ലാക്കുന്നന്‍ വാഴയും വായിലാകുന്നിലപ്പനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും സംസാരിച്ചു.

എന്റെ ചേട്ടനടക്കമുള്ളവര്‍ ഗിരിജയിലെ പുതിയ റിലീസിനെക്കുറിച്ചും ആരുടേയോ ഏതോ ഒരു കൂട്ടുകാരന്‍ എന്നോ കണ്ടെന്നും അത്‌ ആളുടെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കയ്യിലുണ്ടെന്നും പറയപ്പെടുന്ന നടി ശ്രീദേവിയുടെ ഉജാല ക്ലിപ്പിനെക്കുറിച്ച്‌ വികാരാധീനരായി പറമ്പിന്റെ മൂലക്ക്‌ പോയി സംസാരിച്ചു.

ഞങ്ങള്‍, അവലക്ഷണം പിടിച്ച കുട്ടികള്‍ അവരുടെ വീട്ടിലെ ചാമ്പക്ക, ലൂബിക്ക, പേരക്ക എന്നിവ മൂത്തതോ പഴുത്തതോ ചള്ളോ എന്നൊന്നും നോക്കാതെ ചുഴലിക്കാറ്റ് പിടിച്ച മരം പോലെ വെളുപ്പിച്ച്‌ പൊട്ടിച്ച്‌ തിന്നും കയ്പ്പുള്ളത് എറിഞ്ഞുകളിച്ചും 'ഇത്രേം വളര്‍ത്തുദോഷമുള്ള പിള്ളേര്‍ ഭൂമീലുണ്ടോ?' എന്ന് ആ വീട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ചും നടന്നു.

അങ്ങിനെ കല്യാണം കുറിയും സദ്യയും കെങ്കേമമായി കഴിഞ്ഞു. പെണ്ണിനും ചെക്കനും കാരണവന്മാര്‍ക്കും വീടിനകത്ത്‌ ഡൈനിങ്ങ്‌ ടേബിളില്‍ ചോറുകൊടുത്തു. ഞങ്ങള്‍ വി.ഐ.പി.കള്‍ക്ക്‌ ടാര്‍പായ പന്തലിലും.

സദ്യക്ക്‌ ശേഷം, മുതിര്‍ന്നവര്‍ ചിലര്‍ നാലും കൂട്ടി മുറുക്കി. ചിലര്‍ സിഗരറ്റ്‌ വലിച്ചു. കുട്ടികള്‍, സുപാരി പാക്കറ്റുകള്‍ പൊട്ടിച്ച്‌ സുപ്പാരി കൈവെള്ളയിലിട്ട്‌ നാക്കുകൊണ്ട്‌ നോണ്ടിയെടുത്ത്‌ കഴിച്ചു. മധുരമുള്ള കടലാസ്‌ പാക്കറ്റ്‌ ഒരു ചപ്പും ഞണ്ട്‌ ചവയും ചവച്ച്‌ തുപ്പിക്കളഞ്ഞു.

അങ്ങിനെ പോയ കാര്യം നിര്‍വഹിച്ച്‌ എല്ലാവരും ആനന്ദപുരത്തേക്ക്‌ തിരിച്ചുപോന്നു.

അമ്മാവന്റെ കാറില്‍ കയറിയവര്‍, വധുവിനെ പുകഴ്ത്തി. അമ്മാവന്റെ സെറ്റപ്പിനോട്‌ കട്ടക്ക്‌ നില്‍ക്കുന്ന ബന്ധമാണെന്ന് പറഞ്ഞു. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നൂറുപവന്‍ തരുമായിരിക്കും എന്ന് പറഞ്ഞ്‌ അമ്മാവനെ സന്തോഷിപ്പിച്ചു.

അമ്മാവന്റെ KLH 6412 അങ്ങിനെ മാപ്രാണം റോഡില്‍ നിന്ന് മണ്ണിട്ട ബണ്ടിലേക്ക്‌ കടന്നു. യാത്രക്ക്‌ കുറച്ചുകൂടെ സ്മൂത്ത്‌നെസ്സ്‌ കൈവന്നു.

അങ്ങിനെ വളരെ സന്തോഷമയമായി നീങ്ങിയ ഞങ്ങളെ എല്ലാവരെയും ഒരു നിമിഷം ഉദ്ദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ പിറകില്‍ നിന്ന് ഒരു കാര്‍ ലൈറ്റിട്ട്‌ ഹോണ്‍ തുടരെ തുടരെ അടിച്ച്‌ പാഞ്ഞുവന്ന് ഞങ്ങളുടെ കാറിനെ ഓവര്‍ട്ടേയ്ക്ക്‌ ചെയ്ത്‌ നിറുത്തി.

ആ കാറില്‍ വളരെ സീരിയസ്‌ മുഖഭാവവുമായി ലോഹിയേട്ടന്റെ പ്രതിശ്രുത അളിയന്‍ ഇറങ്ങി ഞങ്ങളുടെ കാറിനടുത്തേക്ക്‌ വന്നു ആകാംക്ഷയുടെ കുര്‍ത്തോസിസില്‍ ഒന്നുരണ്ട്‌ നിമിഷങ്ങള്‍ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട്‌!

കാറിലെയെല്ലാവരും 'ക്യാ ഹുവാ?' എന്നാലോചിച്ചിരി‍ക്കും നേരം പ്ര.അളിയന്‍ 'പേടിക്കാനൊന്നുമില്ല' എന്നതിന്റെ സിഗ്നലായി ഒന്നു പുഞ്ചിരിച്ച്‌ ഒരു കടലാസു പൊതി അമ്മാവന്റെ കയ്യില്‍ കൊടുത്ത്‌

'വീട്ടില്‍ എത്തിയിട്ട്‌ പൊതി തുറന്നാ മതി' എന്ന്‌ രഹസ്യമായും 'എന്നാ ഇനി കല്യാണത്തിന്‌ കാണാം' എന്നു പരസ്യമായും പറഞ്ഞ്‌ അദ്ദേഹം തിരിച്ചുപോയി.

ആകാംക്ഷ അടക്കാനാവാതെ പൊതി രഹസ്യമായി പൊളിച്ച്‌ നോക്കിയത്‌ പാവം അമ്മാവനെക്കൂടാതെ വേറെൊരാള്‍ കൂടെ കണ്ടു. ആ ഒരാള്‍ ഞാനായിരുന്നു!

'ഭക്ഷണ ശേഷം അവരുടെ വാഷ്‌ ബെയിസന്റെ അടുത്ത്‌ അമ്മാവന്‍ ഇളക്കി കഴുകി വച്ച, വിശേഷത്തിന്‌ മാത്രം ഫിറ്റ്‌ ചെയ്യുന്ന, പോരുമ്പോള്‍ എടുക്കാന്‍ മറന്ന അമ്മാവന്റെ ഇടത്തേ സൈഡിലെ ഒരു വരി വപ്പ്‌ പല്ലുകള്‍ ആയിരുന്നത്‌'

ഞാനറിഞ്ഞ നിലക്ക്‌ അമ്മാവന്റെ കാറില്‍ കയറിയുമിറങ്ങിയുമിരുന്ന പന്ത്രണ്ടോളം പേരെ അറിയിക്കാതിരുന്നിട്ടും വലിയ പ്രയോജനമൊന്നുമില്ല എന്ന് തീരുമാനിച്ച് മ്ലാനിത മുഖവുമായി അമ്മാവന്‍ ആ രഹസ്യം പുറത്ത്‌ വിട്ടു.

ഈ നാണക്കേട് കാട്ടുതീ പോലെ പടര്‍ന്ന് കല്യാണമായപ്പൊഴേക്കും മുഴുവന്‍ ബന്ധുക്കളെയും അറിയിച്ചതിലും, 'അമ്മാനേ..പല്ലെടുക്കാന്‍ മറക്കണ്ട' എന്നത് പൊതു ഡയലോഗ്‌ ആയി മാറിയതിലും എനിക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നത് ഇന്നും തെളിയിക്കപ്പെടാത്ത സത്യമാണ്‌.

61 comments:

  1. വെല്‍ക്കം ബാക്ക്‌. അടിപൊളി പോസ്റ്റ്‌. :-)

    ReplyDelete
  2. Anonymous11/05/2006

    തിരിച്ചെത്തിയല്ലേ...
    കിടു കഥ...
    അഭിനന്ദനങ്ങള്‍.... :-))

    ReplyDelete
  3. വിശാല്‍,
    ഓര്‍മ്മയുടെ ചാമ്പമരത്തെ ഒന്ന്‌ പിടിച്ചുകുലുക്കിയമാതിരി... ഈ ലക്കം ഉഗ്രന്‍ പെയ്ത്തായി. സമാനമായ അനുഭവങ്ങള്‍ എനിക്കുമുണ്ട്‌. അതുകൊണ്ടാവം ആസ്വാദ്യത ഇത്ര കൂടുതല്‍...!

    ReplyDelete
  4. അപ്പോള്‍ ശരി: ക്ക് നന്ദി.

    അനോണീ: നന്ദി. പ്രത്യേകിച്ച് പറയത്തക്ക വിശേഷമൊന്നുമില്ലെങ്കിലും ഒര്‍ത്താലും ഓര്‍ത്താലും മതിയാവാത്തവ വീണ്ടും ഓര്‍ത്തതാണ്.

    മൈനാഗന്‍: “ഓര്‍മ്മയുടെ ചാമ്പമരത്തെ ഒന്ന്‌ പിടിച്ചുകുലുക്കിയമാതിരി..“ ഞാന്‍ ധന്യന്‍. സന്തോഷം.

    ReplyDelete
  5. ഗുരോ, വെല്‍ക്കം ബാക്ക്!
    തിരിച്ചുവരവ് കലക്കി!
    ബാക്ക് ഇന്‍ സ്റ്റൈല്‍ എന്നൊക്കെ പറയുന്നത് പോലെ!

    പതിവു പോലെ കിടിലന്‍ പോസ്റ്റ്! (നൊസ്റ്റാള്‍ജിക്കും) ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റരിന്റെ ഡോം പോലത്തെ ഒരു തുറു. എന്റെ ചിറ്റപ്പന്‍ ഭാഭാ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ സൈന്റിഫിക്ക് ഓഫീസറായിരുന്നു. പുള്ളിക്കാരന്‍ ട്രോംബെയില്‍ നിന്ന് കൊണ്ടുവന്ന ബ്ലാക്കാന്റ്വൈറ്റ് പടം നോക്കി ഞാനും ഈ കമ്പാരിസണ്‍ നടത്തീട്ടുണ്ട്!

    ReplyDelete
  6. വിശാലേട്ടാ,
    കൊള്ളാം. പോസ്റ്റിടീല്‍ മുടക്കരുത്.

    ഓടോ: ഇനി ഞാനിവിടെ കമന്റിട്ട കാര്യം എന്റെ എതിര്‍ഗ്രൂപ്പ് ബ്ലോഗേഴ്സിനോടൊക്കെപ്പോയി പറഞ്ഞോണേ.... :-)

    ReplyDelete
  7. ഞാനറിഞ്ഞ നിലക്ക്‌ അമ്മാവന്റെ കാറില്‍ കയറിയുമിറങ്ങിയുമിരുന്ന പന്ത്രണ്ടോളം പേരെ അറിയിക്കാതിരുന്നിട്ടും വലിയ പ്രയോജനമൊന്നുമില്ല എന്ന് തീരുമാനിച്ച അമ്മാവന്‍ ആ രഹസ്യം പുറത്ത്‌ വിട്ടു... :))


    ദില്‍ബൂ: നീയപ്പോ എന്‍റെ ഗ്രൂപ്പിലല്ലേ :)

    ReplyDelete
  8. Anonymous11/05/2006

    കൊടകര പുരാണം എന്ന ബ്ലോഗ് മലയാള ബ്ലോഗ് വായനക്കാര്‍ക്കിടയിലെ ‘ഹീറൊ’, ‘പെറ്റ്’ ആണെന്ന് സ്ഥാനത്തും അസ്ഥാനത്തും പറയുന്നതുകൊണ്ട് താങ്കള്‍ ഒരു സജീവ സാന്നിദ്ധ്യമായതിനാലും ‘നിരപരാധി’ എനിക്ക് ബോധിച്ചു എന്നു പറയാം.

    മാത്രമല്ല മലയാള ബ്ലോഗ് സാഹിത്യത്തിന്‍ ഒരു പേരുണ്ടാകി ക്കൊടുത്ത മഹാനാണ് താങ്കള്‍ എന്ന് പലരും പറഞ്ഞുള്ള അറിവുണ്ടെനിക്ക്. ആയതിനാലും എനിക്ക് നിരപരാധി ഇഷ്ടപ്പെട്ടു.

    ഒരു നര്‍മ്മ കഥ എന്നതിലുപരി കഥയില്‍ പ്രത്യേകിച്ച് എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയില്ല. (എന്‍റെ അറിവില്ലായ്മ കൊണ്ടായിരിക്കാം).

    അല്ലെങ്കില്‍ ഈ പേരില്‍ ഒരു കഥ ചിലപ്പോള്‍ ‘ശിശു‘ ആയ ഞാന്‍ വായിച്ചെന്നുവരില്ല. പേരില്‍ ഇല്ലാത്ത ഗ്ലാമര്‍ അകത്തുണ്ടു താനും. ആയതിനാല്‍ ‘മോശം’ എന്നു ഞാന്‍ പറയില്ല എന്നാല്‍ ‘ബലേഭേഷ്’ പറയാനും പറ്റില്ല.
    വല്ലാതെ നാണ്യായരെ (വി. കെ. എന്‍) അനുകരിക്കുന്നുവൊ എന്നു ഞാന്‍ ചോദിച്ചാല്‍ ‘ഗ്രൂപ്പ്’ കളിക്കാര്‍ എന്നെ പിടിച്ച് തൂക്കാന്‍ വിധിക്കുമൊ എന്ന് ഞാന്‍ ഭയപ്പെടുന്നു.

    “'ന്റെ കുഞ്ഞാഞ്ഞേടെ പറമ്പിലൊരുമാസം വീഴുന്ന പേട്ട നാളികേരം പെറുക്കി വിറ്റാല്‍ ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള കാശുകിട്ടും' “

    മുകളില്‍ പറഞ്ഞ വാചകങ്ങള്‍ ജയറാമിനൊപ്പം ഷീല പറയുകയാണൊന്ന് തോന്നിയത് എന്‍റെ ബുദ്ധി മരവിച്ചതു കൊണ്ടൊ തീരെ ഇല്ലാത്തതുകൊണ്ടൊ ആണെന്ന് എല്ലാവരെയും പോലെ എന്‍റെ സംശയം.

    ഇത്രയൊക്കെ ആണെങ്കിലും കൊടകരപുരാണം ബ്ലോഗും ‘നിരപരാധിയും’ എനിക്ക് ഇഷ്ടപ്പെട്ടു എന്നു പറായന്‍ ഒരു മടിയുമില്ല ഒപ്പം സന്തോഷവുമുണ്ട്.
    സ്നേഹത്തോടെ
    രാജു

    ReplyDelete
  9. ശരിക്കും രസിച്ചു.അഭിനന്ദനങ്ങള്‍. :-))

    ReplyDelete
  10. വിശാലേട്ടന്റെ ഗ്രൂപ്പില്‍ പെട്ടവരേ,
    ഓടിവരീന്‍! ദാ ഇരിങ്ങല്‍ ചേട്ടന്‍ വിമര്‍ശനം പോലെ എന്തോ ഒന്ന് എഴുതിയിട്ടിരിക്കുന്നു. ആരെങ്കിലും എനിക്കൊരു ഹോക്കി സ്റ്റിക്ക് തരൂ. അയ്യോ... പുള്ളി ജി.സി.സി ബ്ലോഗ് ഗ്രൂപ്പില്‍ പെട്ട ആള്‍ തന്നെയാണല്ലോ. സാരമില്ല. യു.ഏ.ഈ ഗ്രൂപ്പല്ലല്ലോ‍. ശരിപ്പെടുത്തിക്കളയാം. :-)

    ഓടോ: ഇരിങ്ങല്‍ ചേട്ടാ :-D

    ReplyDelete
  11. നിരപരാധിയായ വിശാലാ...
    പൊട്ടിച്ചിരിയുടെ തോത് മുന്‍പത്തെ പോസ്റ്റുകളോളം എത്തിയില്ലെങ്കിലും, ഇവനുu ശരിക്കും ചിരിപ്പിച്ചൂട്ടാ..

    കീരിബാബുവിനെ പട്ടികടിച്ച കഥ പ്രതീക്ഷിച്ചുകൊണ്ട്..

    നിരപരാധിയായ ഒരാരാധകന്‍ ;)

    ഓടോ: കോന്തില്ലം പാടമോ? അങ്ങനേം ഒരു സ്ഥലപ്പേരോ? കര്‍ത്താവേ !

    ReplyDelete
  12. ദേ തൃശ്ശൂരിലെ വെടിക്കെട്ട് കണ്ട സംതൃപ്തി. ചെവി ഓട്ടയായി വിയം. കിടിലന്‍ പോസ്റ്റ് :0

    -സുല്‍

    ReplyDelete
  13. കൊള്ളാം അടിപൊളി. തിരിച്ചെത്തിയതില്‍ സന്തോഷം. വിശാലനെ കാണാത്തതു കൊണ്ട് ഇനി തിരിച്ചെത്തുന്നില്ലേ എന്നു വരെ ഞാന്‍ കരുതി...

    ReplyDelete
  14. വിശാലന് സ്വയം വരത്തിന്റെയോ ഡ്രില്‍മാഷിന്റെയോ പൊട്ടിച്ചിരി തന്നില്ലെങ്കിലും നിങ്ങളുടെ ആനായാസ ശൈലി അത് ഇതിലും കാണാം..

    ReplyDelete
  15. ഞാന്‍ ഇരിങ്ങല്‍: “ഒരു നര്‍മ്മ കഥ എന്നതിലുപരി കഥയില്‍ പ്രത്യേകിച്ച് എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയില്ല”

    ആ ഒരു ‘നര്‍മ്മം’ അതു തന്നെയാണ് എന്നെപ്പോലെ ഭൂരിഭാഗം വരുന്ന ബ്ലോഗര്‍മാര്‍ക്കും വേണ്ടതെന്ന് തോന്നുന്നു (ഇതെന്‍റെ മാത്രം തോന്നല്‍)... അതാഗ്രഹിച്ച് വരുന്നവരെ വിശാലന്‍റെ പോസ്റ്റുകള്‍ നിരാശരാക്കാറുമില്ല... വിശാലനും അതില്‍കൂടുതലൊന്നും അവകാശപെടാറുമില്ല.

    ഡിസ്ക്ലൈമര്‍: ഇത് ഇരിങ്ങലിനോടുള്ള ഇഷ്ടക്കുറവോ അല്ലെങ്കില്‍ ഇവിടെ തമാശയായും കാര്യമായും പറഞ്ഞു കേള്‍ക്കുന്ന ഗ്രുപ്പിന്‍റെ ഭാഗമോ അല്ല!

    ReplyDelete
  16. മതി. ഇനി എനിക്ക് സന്തോഷത്തോടെ ചാവാം. ഒരാളെങ്കിലും ഉള്ളത് പറഞ്ഞല്ലോ!

    :) പ്രിയ രാജു. അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്. ഒരിക്കലും ഒരു കണിക പോലും എനിക്ക് വിഷമമുണ്ടെന്ന് തെറ്റിദ്ധരിക്കരുത്.

    താങ്കള്‍ പറഞ്ഞ കൊടകര പുരാണത്തിന്റെ ലേബലുകള്‍, ചുമ്മാ ഈ ബ്ലോഗര്‍മാര്‍ വെറുതെ പറയുന്നതാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സത്യം.

    അതുകൊണ്ട് തന്നെ, ഞാന്‍ യാതൊരു തരത്തിലുമുള്ള അവകാശവാദങ്ങളും ഇതുവരെ ഉന്നയിച്ചിട്ടില്ലതാനും!(ഹിറ്റ് കൌണ്ടറ് റിപ്പോര്‍ട്ട് കണ്ട് വട്ടായി അതേക്കുറിച്ച് പലരോടും പറഞ്ഞിട്ടുണ്ട് എന്നല്ലാതെ.)

    താങ്കളോടുള്ള എല്ലാവിധ ബഹുമാനത്തോടെയും പറയട്ടേ, ഞാന്‍ കഥയെഴുത്തുകാരനല്ല. വെറുതെ, പഴേ കാര്യങ്ങളിങ്ങനെ ഓഫീസിലിരുന്ന് ഓര്‍ത്ത് ഒരു രസത്തിനായി എഴുതിയി വക്കുന്ന ഒരാള്‍ മാത്രമാണ്. പണ്ടിതൊക്കെ കത്തിലെഴുതിയിരുന്നു. ഇപ്പോള്‍ ബ്ലോഗിലെഴുതുന്നു. അത്രേ ഉള്ളൂ. വായിക്കുന്നെങ്കില്‍ വലിയ പ്രതീക്ഷയോടെയൊന്നും വായിക്കാതിരിക്കുക. പ്ലീസ്!

    പക്ഷെ, ആ മാപ്രാണത്തുള്ള വീട്ടിലെ പേരയില്‍ നിന്നും ചാമ്പയില് നിന്നും ഒരു ആറുമാസത്തേക്ക് അവര്‍ക്ക് ഒരു ഫലവും കിട്ടിക്കാണില്ല എന്ന ചിന്ത എന്നെ വല്ലാതെ രസിപ്പിച്ചു. അക്കാരണം കൊണ്ട് ഈ പോസ്റ്റ് എന്റെ ഫേവറൈറ്റിലൊന്നുമാണ്!

    (പേട്ട നാളികേരം കേസ്... അത് എന്റെ അമ്മ നാഴിക്ക് നാല്പതു വട്ടം പറയുന്നത് തന്നെ. അതൊഴിവാക്കാന്‍ പറ്റില്ല)

    ReplyDelete
  17. വിശാലന്‍ മാത്രമല്ല, കൊടകരയിലെ ആടിനും മാടിനും നാട്ടാര്‍ക്കും ഒക്കെ നന്ദി പറയണം. ഒരിക്കലെങ്കിലും വിശാലന്റെ മുന്നിലൂടെ നടത്തിയതിന്. അതുകൊണ്ടാണല്ലോ ഇക്കഥകള്‍ ഓര്‍ക്കുമ്പോള്‍ ചിരിക്കാനാവുന്നത്.
    കുറേ നര്‍മ്മക്കാരേയും വിശാലന്‍ ബ്ലോഗിലെത്തിച്ചിട്ടുണ്ട്, പുരാണങ്ങളുടെ ബാധ കയറിയിട്ട്. എന്നാലും ഇവിടെയൊരു വേറിട്ടനുഭവം നിലനില്‍ക്കുന്നു എപ്പോഴും.

    ReplyDelete
  18. അക്കാലങ്ങളില്‍ ഞാന്‍ ആനന്ദപുരത്ത്‌ ലാന്റ്‌ ചെയ്തുവെന്നറിയിപ്പുകിട്ടിയാല്‍ പിന്നെ എന്റെ അമ്മാവന്‍ ആളെ കൊന്നാല്‍ പോലും ലോകത്താരെക്കുറിച്ചും അര പരാതിയോ കുറ്റക്കുറവുകളോ പറയാറില്ലത്രേ!... അപ്പൊ അമ്മാവന്റെ അടുത്ത് മനസ്സ് അത്ര വിശാലമല്ല അല്ലേ..

    ReplyDelete
  19. ഈ കുഞ്ഞമ്മാന്‍, മുണ്ടക്കല്‍ ശേഖരന്റെ അനിയനാണോ?!! വീയെമ്മിന്റെ അവതരണശൈലിയും വാക്കുകളും ഉഗ്രനാണ്‌. രാജൂ, നമ്മള്‍ ആനന്ദിനേയും വിജയനേയും ഒക്കെ മനസ്സില്‍ വച്ചല്ലല്ലോ വീകെയെന്നെ വായിക്കാറ്‌. അത്‌ തിരിച്ചും പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ.

    ReplyDelete
  20. Anonymous11/05/2006

    വിശാലേട്ടാ..
    താങ്കളുടെ മറുകുറി സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചില്ല. അതെന്നെ സങ്കടത്തിലാക്കി. കാരണം ഒരു കഥ എന്ന നിലയിലാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. ഒരു ജീവിത സത്യമാണെന്ന് കരുതിയില്ല. എന്നോട് പൊറുക്കുക.

    പിന്നെ അങ്ങിനെ ചാവാന്‍ വരട്ടേ..
    ഞങ്ങളെ ഇനിയും ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേണം താങ്കള്‍. എനിക്കൊരുപാട് ഇഷ്ടമാണ്‍ താങ്കളെ. ആദ്യം പലരും പറഞ്ഞാണ് അറിഞ്ഞത്. എന്നാല്‍ പറഞ്ഞ് പറഞ്ഞ് താങ്കളിലെ പ്രതിഭയെ വറ്റിക്കരുതെന്ന് കരുതി തന്നെയാണ് ചെറുതെങ്കിലും ഒരു വിമര്‍ശനം എഴുതിയത്.
    താങ്കളില്‍ നിന്ന് ഒരു പാട് പ്രതീക്ഷിക്കുന്നു ഞങ്ങള്‍.

    ഇനി താങ്കള്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു വെന്ന് പറയുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ശ്രമിച്ചത് ഒരനിയന്‍റെ സ്നേഹത്തോടെ..

    അഗ്രജന്‍.. നന്ദി..
    ഗ്രൂപ്പിന്‍റെ ഭാഗമാ‍ണ് താങ്കളെന്ന് എനിക്ക് തോന്നിയതേയില്ല.

    വിശാലേട്ടനില്‍ നിന്ന് നമുക്ക് ചിരിനിലക്കാത്തതും ചിന്തോദ്ദിപ്കവുമായ നല്ല സൃഷ്ടി വേണം എന്നുള്ളതിനാലാണ് ഞാന്‍ അങ്ങിനെ അഭിപ്രായപ്പെട്ടത്.

    ദില്‍ബൂ... എന്നെ തല്ലല്ലേ..... ഹോക്കി സ്റ്റിക്ക് ഇന്ത്യന്‍ ടീമിന് കൊടുക്കാം.

    ഒടോ: എല്ലാവരേയും കാണാന്‍ യു. എ. ഇ മീറ്റിന്‍ വരാന്‍ പറ്റാത്തതില്‍ ഒരു പാട് ദു:ഖമുണ്ട്.
    സ്നേഹത്തോടെ
    രാജു

    ReplyDelete
  21. " എന്നാല്‍ പറഞ്ഞ് പറഞ്ഞ് താങ്കളിലെ പ്രതിഭയെ വറ്റിക്കരുതെന്ന് കരുതി തന്നെയാണ് ചെറുതെങ്കിലും ഒരു വിമര്‍ശനം എഴുതിയത്. "

    ഈ മേല്പറഞ്ഞതു ശരിയല്ലല്ലോ ഇരിങ്ങലേ.. വിമര്‍ശിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വിമര്‍ശിച്ചാല്‍ പോരേ.. പ്രതിഭ നിലനിര്‍ത്താന്‍ വിമര്‍ശിക്കണമെന്നില്ലല്ലോ?

    അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു വിമര്‍ശനമല്ലേ ആവൂ..

    അതോ, ആരെയായാലും ഒന്നു വിമര്‍ശിച്ചാലേ ശരിയാവൂ. എന്ന ചിന്താഗതിയോ ?

    ReplyDelete
  22. വിശാലോ.. ഈ കുത്തിത്തിരുപ്പുകാരി പറയാതെ പോയാലെങ്ങനാ.... തുടങ്ങിയ കാലത്തേ വിശാലനലില്‍ നിന്നും വിശാലന്‍ ഒരുപാട്‌ പിന്നോക്കം പോയിരിയ്കുന്നു. ഇംഗ്ലീഷിന്റെ അതിപ്രസരവും അല്‍പം കുറയ്കണം എന്ന് എനിക്ക്‌ തോന്നുന്നു. പിന്നെ ഈ ഇടയ്കിടയ്ക്‌ വന്ന് കമന്റിനു മറുപടി പറയുന്നത്‌ അല്‍പം അരോചകത്വം ഉളവാക്കുന്നു. പ്രത്യേകിച്ച്‌ വിമര്‍ശനമുള്ള കമന്റുകളുടേ മറുപടി അത്‌ താങ്കള്‍ക്ക്‌ ഇഷ്ടപെട്ടില്ലാ എന്ന് അപ്പോ തന്നെ പറയുന്ന പോലെ തോന്നുന്നു. ഞാന്‍ വിശാലന്റെ ഗ്രൂപ്പും കൊടകരേന്ന് നടന്ന് നെല്ലായി "കൃഷ്ണ നിവാസില്‍" എത്തുന്ന അയല്വാസിയുമാണു എന്നും കൂടി..

    ReplyDelete
  23. ഇരിങ്ങല്‍ ചേട്ടാ,
    അയ്യേ... ഞാന്‍ ചേട്ടനെ തല്ലാനോ? ഛെ ഛെ! ഹോക്കിസ്റ്റിക്ക് ഈ കൊടകരയില്‍ കണ്ട ചാമ്പയ്ക്ക പറിയ്ക്കാന്‍ തോട്ടിയാക്കാനല്ലേ?

    ഓടോ: വിശാലേട്ടന്‍ തന്റെ സ്വകാര്യ ഓര്‍മ്മക്കുറിപ്പുകളാണ് എഴുതുന്നത്.അതില്‍ അല്‍പ്പം നര്‍മ്മം ചേര്‍ത്ത് വിവരിക്കുന്നു എന്ന് മാത്രം. അല്ലാതെ ജ്ഞാനപീഠത്തിന് മത്സരിക്കാന്‍ ഉദ്ദേശിച്ചിട്ടല്ല എഴുതുന്നത്. (വിശാലേട്ടന്‍ ഇനി ആണ് എന്നെങ്ങാനും പറഞ്ഞാല്‍ ഞാന്‍ ഈ 14 നില കെട്ടിടത്തിന്റെ തുറന്നിട്ട ജനവാതിലിലൂടെ ഗ്രൌണ്ട് ഫ്ലോറില്‍ നിന്ന് ചാടും കട്ടായം) അങ്ങനെയുള്ള ഒരു ബ്ലോഗില്‍ സാഹിത്യ വിമര്‍ശനത്തിന് എന്താണ് പ്രസക്തി?

    ReplyDelete
  24. കുത്തിത്തിരുപ്പുകാരി സ്ട്രൈക്സ്‌ എഗെയിന്‍... നമ്മളേക്കൊണ്ടിതൊക്കെയല്ലേ പറ്റൂ അല്ലേ..... എന്റെ ചേച്ചീ കലക്കങ്ങട്‌ കലക്ക്‌....

    ReplyDelete
  25. Anonymous11/05/2006

    ഇടിവാളേ.. വിമര്‍ശിക്കാന്‍ ഉള്ളതു കൊണ്ടു തന്നെ യാണ് വിമര്‍ശിച്ചത്. എന്നാല്‍ ഒരു തുടക്കകാരനാണെങ്കില്‍ നമുക്ക് ക്ഷമിക്കാം പല കാര്യങ്ങളിലും എന്നാല്‍ വിശാലമനസ്കനെ പൊലെ തെളിഞ്ഞ ഒരാളെ വളരെ സൂക്ഷ്മമായി തന്നെ വിമര്‍ശിക്കണം. അല്ലാതെ വിമര്‍ശിക്കണം എന്നു എനിക്ക് ‘ചൊറിഞ്ഞു’ വരുന്നതു കൊണ്ടല്ല.
    എന്നാല്‍ വിശാലന്‍റെ അനുഭവമാണ് ഇത്തിരി വിശാലമായെഴുതിയതെന്ന മറുകുറി വായിച്ചപ്പോള്‍ കഥ അല്ല എന്നു മനസ്സിലായതിനാലാണ് ഞാന്‍ എന്‍റെ ഭാഗം വിശദീകരിച്ചത്. അല്ലതെ താങ്കള്‍ പറഞ്ഞ ഭാഷയിലല്ല. ആയതിനാല്‍ ‘മേല്‍ പറഞ്ഞതു തന്നെ യാണ് ശരി’.

    ഒടേ: താങ്കളെ (ഇടി വാളിനെ’) കാണുമ്പോള്‍ ബോബന്‍ ആലമ്മുടനെ പോലെ തോന്നുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ എന്‍റെ കാഴച കുറവാ‍ണൊ?അല്ലെങ്കില്‍ എനിക്കങ്ങിനെ തോന്നുന്നു.

    ReplyDelete
  26. ഞാന്‍ വിശാലന്റെ സീരിയസ് വായനക്കാരനല്ല (അതു് അയാള്‍ പ്രതീക്ഷിക്കുന്നില്ലെന്നും തോന്നുന്നു). അതു കൊണ്ടു തന്നെ ലളിതമായ വായനയിലൊന്നും വീക്കേയെന്നിന്റെ സ്പര്‍ശം കാണുവാന്‍ കഴിയുന്നില്ല. ഇതിനു മുമ്പും പലരും വീക്കേയെന്‍ ശൈലി കൊടകരപുരാണത്തില്‍ കാണാന്‍ കഴിയുന്നുണ്ടെന്നു പറഞ്ഞതുപോലൊരു ഓര്‍മ്മ. അവരൊക്കെ മിനിമം ‘പയ്യന്‍‌കഥകള്‍’ എങ്കിലും വായിച്ചിട്ടുണ്ടാവണേ എന്നു പ്രാര്‍ഥിക്കുന്നു.

    ReplyDelete
  27. എന്റെ ഭഗവാനേ, ഇതിപ്പോ നാക്കെടുത്ത് എന്തു പറഞ്ഞാലും ബൂലോഗത്ത് വിവാദമാകുന്ന കാല്ലമാണല്ലോ.

    രാജു:താങ്കള്‍ ആദ്യമായിട്ടാണ് വിശാല കൃതികള്‍ വായിച്ചത് എന്നെനിക്കറിവില്ലായിരുന്നു. അതു താങ്കള്‍ പറഞ്ഞിട്ടുമില്ലായിരുന്നു. ഇവിടത്തെ പഴയ പോസ്റ്റുകള്‍ വായിച്ചിരുന്നെങ്കില്‍ സീരിയസ് വായന എന്നൊരു അപ്രോച്ചുമായി താങ്കള്‍ ഇവിടെ വരില്ലായിരുന്ന്നു.

    എനിവേ.. ആ വി.കേ.എന്‍ പരാമര്‍ശം എനിക്കൊരിക്കലും തോന്നിയിട്ടില്ല ഇവിടെ. ( ഇതെന്റെ മാത്രം അഭിപ്രായം)

    പിന്നെഓ ടോ: എന്നെ ആലംമൂഡന്‍ എന്നു വിളിച്ചതിനു “ദൈവം താങ്കളോടു ചോദിക്കാതിരിക്കില്ല:.. ;)
    ബോബന്‍ ആലമൂഢന്റെ കണ്ണീ‍ീപ്പെടാതെ നടന്നോളണേ, അങ്ങേരു വല്ല മാനനഷ്ടക്കേസു കൊടുത്താ പ്രശ്നമാവും.

    ReplyDelete
  28. മുരളിയേ ഞാന്‍ പോസ്റ്റ്‌ കണ്ടൂട്ടോ. ഇഷ്ടായി. താങ്കള്‍ പറഞ്ഞപോലെ, അര്‍ഥം അറിയാതെ എഴുതുന്ന ഗഭീരം വിഘ്നമാവുന്നു. 100% ശരി. പക്ഷെ ഇനി ചേച്ചി ഒന്നും പറയില്ലാ, ഇനി സാധാരണ കുളിയില്ലാ, ചാക്കോളാസ്‌ കുളി മാത്രം! അതു കൊണ്ട്‌ കമന്റിനു ഇരുന്നാ സായിപ്പിന്നു രാവിലെ തന്നെ ഓഫീസ്‌ ഫാക്സിനു പകരം കൊച്ചീന്ന് മേടിയ്കണ്ട ഊതക്കാടിന്റെ പാട്ടിന്റെ ചീട്ടാ കാനഡയ്ക്‌ പോയത്‌.

    പക്ഷെ ഞാന്‍ വിശാലന്റെ ഗ്യ്‌രൂപ്പാ, ഞാന്‍ പറഞ്ഞാ വിശാലനും മനസ്സില്ലാവും. വിശാലന്‍ ഒരുപാട്‌ പൊട്ടന്‍ഷ്യലുള്ള എഴുത്ത്കാരനാണു. അത്‌ നമ്മള്‍ കണ്ടെത്തുക അല്ലെങ്കില്‍.... വേണ്ടാ... എന്തിനാ ചുമ്മാ... ഇപ്പോ തന്നെ വെറുപ്പിന്റെ ഒാവര്‍ ഡ്രാഫ്റ്റാ ബാങ്ക്‌ സ്റ്റേറ്റ്‌മന്റ്‌ മുഴുവനും......

    ReplyDelete
  29. വിശാല മനസ്സേ
    ങ്ങള് നാണ്യാരും പയ്യനുമൊന്നുമല്ല വിശാലനാകുന്നു..താങ്കളെന്തെഴുതിയാലും മലയാള ഭാഷയ്ക്ക് യാതൊരു മാറ്റവും വരാന്‍ പോകുന്നില്ല..അഥവാ വന്നാല്‍ അതിന് യാതൊരു കുഴപ്പവുമില്ല..
    അതുകൊണ്ട് താങ്കള്‍ എഴുതുക...കാരണം എനിയ്ക്ക് താങ്കളെ വായിയ്ക്കണം(ഞങ്ങളെന്നാണ് എഴുതിയത്..പിന്നെ എനിയ്ക്കെന്നാക്കി..എന്റെ കാര്യം മാത്രമേ എനിയ്ക്കറിയൂ):)

    പിന്നെ ഇങ്ങനെ ഫ്രീ സര്‍വീസ് ചെയ്യുമ്പോള്‍...(വിശാലന് വേണമെങ്കില്‍ ഇതച്ചടിച്ച് കാശിന് വില്‍ക്കാം ഇപ്പോള്‍ ..
    വാങ്ങാനൊരുപാടളുണ്ടായിരിയ്ക്കും... ഫ്രീ സര്‍വീസ് തന്നെ..ഒരു വീകേയെന്നും,തോമസ് പാലായുമൊന്നും ഇങ്ങനെ ഫ്രീയായിട്ട് പുസ്തകങ്ങള്‍ തന്നിട്ടില്ലല്ലോ) ഇതൊക്കെ നാലാള് വായിയ്ക്കണമെന്ന സദുദ്ദേശം മാത്രമേയുള്ളല്ലോ അതുകൊണ്ട് മനസ്സില്‍ തോന്നുന്നത് പോലെയെഴുതുക...മനസ്സില്‍ തോന്നുന്നത് പോലെ കമന്റിടുക..ആരെന്ത് പറയട്ടെ...ഇതു താങ്കളുടെ ഇഷ്ടം പ്രവര്‍ത്തിയ്ക്കാനുള്ള സ്ഥലമാണ്..
    പിന്നെ വിശാലന്‍ ഒരു സാഹിത്യകാരനേക്കാളും പിറകിലല്ല..
    വിശാലനും മറ്റും മുന്തിയ ഏതു സാഹിത്യസൃഷ്ടിയും വായിയ്ക്കുന്നതുപോലെയുള്ള അനുഭവമാണ് എനിയ്ക്ക് തന്നിട്ടുള്ളത്..
    (നമ്മളങ്ങനെ വലിയ മഹാന്മാരേയൊന്നും വായിച്ചിട്ടില്ല..വല്ല തോമസ് പാലാ..ബാറ്റന്‍ ബോസ്സ്..(അങ്ങേരെ ഞാന്‍ കണ്ടിട്ടുണ്ട്..ഷൈക് ഹാന്റ് ചെയ്തിട്ടുണ്ട്))

    പിന്നെ വിശാലനോട് ഇരിങ്ങലേട്ടന്‍ പറഞ്ഞത്..അതു സ്നേഹം കൊണ്ട് മാത്രമാണ്..അത് വായിച്ചാലറിയാ..
    ദില്ല് ഭാസുരമായയാളുടെ ഗ്രൂപ്പ് ഹോക്കിസ്റ്റിക് തമാശ ഇരിങ്ങലേട്ടന് മനസ്സിലായോ..അതദ്ദേഹം സീരിയസ്സായിയെടുത്തോ എന്നൊരു സംശ്യം..ഇരിങ്ങലേട്ടാ ആ തമാശ ശരിയ്ക്കും മനസ്സിലാകണാമെങ്കില്‍ രണ്ട് മൂന്ന് ദിവസം പിറകിലോട്ടുള്ള പിന്മൊഴി വായിച്ച് ...പിന്നെ ചിരിയ്ക്കുക..
    ഇത്രയേയുള്ളൊ...ഹഹഹ എന്ന്..

    ഒരു കാര്യം പറയാന്‍ മറന്നു..നിരപരാധി..ഉഗ്രന്‍..

    ചിരി പലതരമുണ്ടല്ലോ..എപ്പോഴും പൊട്ടിച്ചിരിപ്പിയ്ക്കമെന്നൊന്നും ആര്‍ക്കും വാക്കു കൊടുത്തിട്ടൊന്നുമില്ലല്ലോ? ബുഹഹഹഹ..എന്നു മാത്രമല്ല:) ഇതും ചിരി തന്നെ..ഒരു പോലെ നല്ലത്

    പിന്നെ നാളെ താങ്കല്‍ക്കല്‍പ്പം കരയിക്കണമെന്നു തോന്നിയാലും യാതൊരു വിരോധവുമില്ല..

    കാരണം..നാട്ടില്‍ നിന്ന് അഞ്ചാറ് മണിയ്ക്കൂറപ്പുറമിരുന്ന് ഇതൊക്കെ തച്ചിന് വായിയ്ക്കുന്നത് വായിയ്ക്കാന്‍ മാത്രമാകുന്നു...

    വായിയ്ക്കാന്‍ മാത്രം...

    ReplyDelete
  30. സാധാരണ, വാഗ്വാദങ്ങളും ബഹളങ്ങളും നടക്കുന്ന പോസ്റ്റുകളില്‍ നിന്ന് മാറി നില്‍ക്കുകയാണ് പതിവ്. പക്ഷെ വിശാലന്റെ ഒരു പോസ്റ്റ് വായിച്ചിട്ട് ഒപ്പ് വെക്കാതെ പോകുന്നത് മോശം എന്ന് തോന്നിയതുകൊണ്ട് ‘ശൂ’ വരക്കുന്നു!
    പോസ്റ്റ് ഇഷ്ടപ്പെട്ടു! കൊടകരപുരാണത്തില്‍ കൂട്ടിവെക്കാനുള്ളത്രയും സ്റ്റാന്‍ഡേര്‍ഡ് ഇതിനും ഉണ്ട് എന്നു മാത്രം പറഞ്ഞു നിര്‍ത്തുന്നു!

    ReplyDelete
  31. വിശാലേട്ടാ, നിരപരാധിയെ ഒത്തിരി ഇഷ്ടപ്പെട്ടു.. വിശാലേട്ടന്റെ പോസ്റ്റുകള്‍ എപ്പോഴും ചിരിപ്പിക്കുന്നതില്‍ പരാജയപ്പെടാറില്ല..
    (ഓ.ടോ: അപ്പോ ഇതായിരുന്നല്ലേ ഒടുക്കത്തെ ബുസി എന്നും പറഞ്ഞ് എഴുതിക്കൊണ്ടിരുന്നത് :) )
    qw_er_ty

    ReplyDelete
  32. വിശാല്‍ ഗുരോ :)
    പുരാണങ്ങളുമായി മടങ്ങിവന്നതിനു നന്ദി ...
    പോരട്ടെ, ഒടിഞ്ഞു പോരട്ടെ...
    പണ്ടത്തെ വിളിപ്പേര് ഞാന്‍ ഒന്നു വിളിച്ചോട്ടേ? ;) കുടുംബംകലക്കീന്ന്...

    ഓടോ:
    സ്വന്തമായി എഴുതിപ്പേരെടുക്കാന്‍ കഴിയാത്തതിനാല്‍ വല്ലവന്റെയും നെഞ്ചത്തു കയറി വിമര്‍ശിച്ച് സ്വയം പരിഹാസ്യരാവുന്ന പരാദങ്ങളെ അവഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  33. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടേ സഖാവെ..:),കൊടകര പുരാണം വിശാലമാക്കയുള്ള ഈ എഴുത്ത് വീണ്ടും തുടങ്ങിയത് കൊള്ളാം..!

    ReplyDelete
  34. വിശാലമനസ്സേ,

    നിരപരാധി ഇഷ്ടപ്പെട്ടു.

    *

    പഴയ പോസ്റ്റുകളും പുതിയ പോസ്റ്റുകളുമായി കമ്പയര്‍ ചെയ്യുന്നതു വെറുതെ സമയം വേസ്റ്റാക്കുന്ന പണിയാണെന്നാണെന്റെ അഭിപ്രായം.

    പണ്ട്‌ A+ ക്യാറ്റഗറിയില്‍ പെടുന്നത്‌ എഴുതിയതുകൊണ്ട്‌, pinneeTu വായനക്കാരന് B‌+ ആയി തോന്നാവുന്നതൊന്നും എഴുതാന്‍ പാടില്ലാ എന്ന് വിചാരിച്ചാല്‍, എഴുത്തുകാരനു പിന്നെ ഒന്നും എഴുതാന്‍ പറ്റില്ല.

    എന്നു വച്ച്‌ വായനക്കാരന്‍ വായിച്ചിട്ടു മിണ്ടാതെ ഇരിക്കണം എന്നല്ല. വിശാലമനസ്സ്‌ പോസ്റ്റെഴുതുന്നു, വായനക്കാരന്‍ വായിക്കുന്നു, ചിലര്‍ കമന്റെഴുതുന്നു, ചിലര്‍ കമന്റെഴുതാതിരിക്കുന്നു. ഞാന്‍ വിശാലമനസ്സിന്റെ ഫാന്‍ ആയതുകൊണ്ട്‌ എത്ര തിരക്കിലും മറക്കാതെ അഭിപ്രായം പറയുന്നു. i think thatz it.

    ഫ്ലൈറ്റിലെ കഥ വായിക്കാന്‍ പോട്ടേ...

    ReplyDelete
  35. ക്ലാരിഫിക്കേഷന്‍ :

    വിശാല്‍ജിയുടെ ഈ പോസ്റ്റ്‌ B+ ആണെന്നല്ല ഉദ്ദേശിച്ചത്‌.

    ReplyDelete
  36. വിശാല്‍ജീ...
    തകര്‍ത്തു!!!! ...
    സൂപ്പര്‍...
    ചില പ്രയോഗങ്ങള്‍..യൂണിവേഴ്സല്‍ ട്രൂത്തും,കാര്‍ന്നോന്മാരുടെ സംസാരവും യുവാക്കളുടെ ഉജാലക്ലിപ്പും....
    ഒറിജിനല്‍...ചിരിച്ചു മറിഞ്ഞു.


    ആത്മഗതം : അതുല്യേചിക്ക് എന്താ പറ്റിയെ? ച്ചെ!

    ReplyDelete
  37. വിശാലനെത്തിയോ?
    പല്ലിന്റെ കാര്യം നേരിട്ടു കേട്ടിട്ടുള്ളതുകൊണ്ട്‌ സസ്പെന്‍സ്‌ പോയി. എഴുത്തേല്‍ വഴി കിട്ടുന്ന ഫീല്‍ പറഞ്ഞാല്‍ കിട്ടാത്തതുകൊണ്ട്‌ അതൊരു കുറവായി തോന്നിയില്ല.

    ReplyDelete
  38. നിരപരാധി ഇഷ്ടപെട്ടു.
    ഓഫ്ഫീസില്‍ ബ്ലോഗ് ബ്ലോക്കി.അപ്പോള്‍ ശ്രീജിത് രക്ഷക്കെതി. ഒരു ബ്ലോഗരിതം.com വഴി ഇപ്പോല്‍ ബ്ലോഗ് കിട്ടുന്നു.:-)
    ശ്രീജിത് ഒരു പുലി തന്നേ...

    'ഇത്രേം വളര്‍ത്തുദോഷമുള്ള പിള്ളേര് ഭൂമീലുണ്ടോ?' എന്ന് ആ വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചും നടന്നു.
    :-)

    ഞാന്‍ വായില്‍ ചുരിദാര്‍ ഷാള്‍ പൊത്തി ചിരിക്കുമ്പോള്‍ എന്റെ സമീപത്തിരിക്കുന്ന TAMIL മക്കള്‍ കമ്മെന്റുന്നു.. .. അക്ക ഇന്നു കാലത്തേ തൊടങി എന്നു ...

    ReplyDelete
  39. ഈ പോസ്റ്റും ഇഷ്ടപ്പെട്ടു.... സത്യം പറഞ്ഞാല്‍ വിശാല്‍ജിയുടെ മറ്റ്‌ പോസ്റ്റുകളുടെ അത്രയും ചിരിച്ച്‌ വശക്കേടായില്ല എന്നതാണ്‌ സത്യം.

    'ശ്രീദേവിയുടെ ഉജാല ക്ലിപ്പ്‌','പേട്ടക്കപ്പലണ്ടി ചവച്ചപോലെയുള്ള മുഖഭാവം' എന്നീ പ്രയോഗങ്ങള്‍ കിടിലന്‍..

    ഓരോ സിറ്റുവേഷന്‍സിന്റെയും ആ ഒറിജിനല്‍ വിശദീകരണങ്ങല്‍..... അപാരം... ഗുരുവിന്‌ വന്ദനം...

    ReplyDelete
  40. Anonymous11/05/2006

    കൊടകരപുരാണം ഒരു ഡയറി ആണെന്നറിയാതെയും വിശാലേട്ടന്‍റെ നല്ല എഴുത്തിന്‍റ തിരിച്ചുവരവിനും വേണ്ടി ഞാന്‍ എഴുതിയ കമന്‍റിന് അദ്ദേഹവും കൂട്ടത്തില്‍ വായനക്കാരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
    ഏറെ വ്യത്യസ്തമായ ഒരു കമന്‍റ് കണ്ടതിനാലാണ് ഈ കുറിപ്പ്.
    നമ്മളില്‍ പലരും ഗ്രൂപ്പുകളിയെക്കുറിച്ച് പറഞ്ഞെങ്കിലും ഇല്ലാത്ത ഗ്രൂപ്പിന്‍റെ നേതാവാകാന്‍ ഒരാള്‍ സദാ തയ്യാറാണ്.
    അദ്ദേഹം പറയുന്നു “സ്വന്തമായി എഴുതി പേരെടുക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ വല്ലവന്‍റെയും നെഞ്ചത്തു കേറുന്നുവെന്ന്“.
    ഇതു വ്യക്തിപരമായ ആക്ഷേപമായതിനാല്‍ മറുകുറി അതേ ഭാഷയില്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. പക്ഷെ എന്‍റെ സംസ്കാരം അതിനനുവദിക്കുന്നില്ല.പ്രസ്തുത അഭിപ്രായം പറഞ്ഞ മാന്യ ദേഹം സ്വന്തം ബ്ലോഗ് ഒന്ന് മനസ്സിരിത്തി വായിക്കൂ. എന്നിട്ട് പറയൂ താങ്കള്‍ മലയാള സാഹിത്യത്തില്‍ അശ്വമേധം നടത്തുന്ന കൊടികെട്ടിയ വീരനാണെന്ന്. എന്‍റെ നെഞ്ചത്ത് കേറാതെ.
    പിന്നെ ആരെങ്കിലും എഴുതി പേരെടുക്കുമ്പോള്‍ ബലേഭേഷ് പറഞ്ഞു ഉറക്കിക്കളയുകയല്ല വേണ്ടത് അശ്വമേധക്കാരാ.. (ഈ പേരു തന്നെ ആരാന്‍റെ ഉച്ചിഷ്ടമാണ്, എന്നിട്ടും ..)

    ഞാന്‍ എന്തു കൊണ്ട് വിമര്‍ശിച്ചുവെന്ന് വായക്കാര്‍ക്ക് മനസ്സിലായി ഒപ്പം വിശാലേട്ടാനും എന്നിട്ടും .. പിന്നെ ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞതിന് താങ്കള്‍ ചൂടാവുന്നതെന്തിനാ...
    താങ്കള്‍ ബലേഭേഷ് പറഞ്ഞതു പൊലെ യൊ അല്ലാതെയൊ എനിക്കു പറയാനുള്ളതു പറയാനുള്ള അവകാശം എനിക്കില്ലേ...
    അതോ താങ്കളാണൊ ഈ ലോകത്ത് പ്രകാശം പരത്തുന്ന ഏക ജീവി??

    ReplyDelete
  41. ചാമ്പക്ക,ലൂപിക്ക,പേരക്ക,ജാതിക്ക ഓര്‍മകള്‍ തിരിച്ചുകൊണ്ടുവന്ന ഗുരുവിന് പ്രണാമം.

    ReplyDelete
  42. Anonymous11/05/2006

    വിശാലേട്ടാ..അതലക്കി!

    പണ്ടത്തെ ബൂലോഗത്ത് നിന്ന്‌ ഇന്നത്തെ ബൂലോഗം എത്ര മാറിപ്പോയി! ആരോഗ്യകരമല്ലാത്ത വ്യക്തിഹത്യകള്‍ക്ക്‌ വേദിയാവുകയാണിവിടം ഇപ്പോള്‍. ആദിയെ പറ്റി ഞാന്‍ ഇരിങ്ങല്‍ എന്ന ബ്ലോഗര്‍ നടത്തിയ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതമാണെന്ന്‌ പറയാതെ വയ്യ. വിമര്‍ശനങ്ങള്‍ നടത്തുന്നതിന് മുന്‍പ് രണ്ടു വട്ടം ചിന്തിക്കുന്നത് നല്ലതല്ല എന്ന്‌ ആരെങ്കിലും പറയുമെന്ന്‌ തോന്നുന്നില്ല.

    ReplyDelete
  43. ആദിയുടെ പോസ്റ്റില്‍ ഇടാന്‍ വന്നപ്പോഴേക്കും അത് ഡിലീറ്റിയതുകൊണ്ട്, ഇവിടെയിടുന്നു.

    ഞാന്‍ ഒരു കാര്യം പറയട്ടേ.

    ബ്ലോഗില്‍ എഴുതുന്നതും വായിക്കുന്നതും മാനസിക സംഘര്‍ഷം കൂട്ടാന്‍ വേണ്ടിയാവരുത് എന്നാണ് എന്റെ എളിയ അഭിപ്രായം.

    നമുക്ക് ഫീല്‍ ചെയ്യുന്ന വ്യക്തിഹത്യ യൊന്നും ഒരുപക്ഷെ കമന്റ് എഴുതുന്നവര്‍ ചിന്തിച്ചിരിക്കില്ല. അതൊക്കെ ഒരു അഭിപ്രായം എന്ന നിലക്ക് എടുക്കണം. ത്രേ ഉള്ളൂ!

    എന്നോട് ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്ത് പറഞ്ഞു:

    ‘എടാ നിന്റെ കൊടകര പുരാണം “സൃഷ്ടികള്‍“ എനിക്ക് വായിച്ചിട്ട് ‘കഷ്ടം’ തോന്നി. കേട്ടപ്പോള്‍ ഇത് ഇത്രക്കും ബോറ്‌‍ ആണെന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന്’

    ഞാന്‍ പറഞ്ഞു. ‘എടാ അതിഷ്ടമുള്ള പലരും ബ്ലോഗില്‍ ഉണ്ടെഡാ. അതോണ്ടാ ഞാന്‍ വീണ്ടും വീണ്ടും എഴുതണേ’ എന്ന്.

    അവന്‍ എന്റെ അടുത്ത സുഹൃത്താണ്. അവന്‍ അവന്റെ സത്യസന്ധമായ അഭിപ്രായം പറഞ്ഞതിന് ഞാന്‍ അവനോട് എന്തിന് ഗര്‍വ്വിക്കണം?

    ആദിയാരാണെന്ന് ഞങ്ങള്‍ എല്ലാവര്‍ക്കും അറിയാം. കുറെക്കാലമായി എഴുതുന്ന പലരെയും പറ്റി അങ്ങിനെ തന്നെ.

    ശ്രീ. രാജുവിന് അറിയാത്ത ഒരു കാര്യം സൂചിപ്പിക്കുന്നു.

    മലയാള ബ്ലോഗിന് ആദിത്യനെന്ന ഈ മിടുമിടുക്കന്‍ ചെയ്ത, ചെയ്യുന്ന സംഭാവനകള്‍ ഒട്ടും നിസാരമല്ല.

    ReplyDelete
  44. Anonymous11/06/2006

    ethippo entha..ee boologathinu pattiye...
    vishaletta oru commen control nallatha..thamsahakku thodangiya Group nammude kanaran muttassane moolakkiruthiya mathiriyavum...
    chettayi paragantha athinthe sheri...
    ബ്ലോഗില്‍ എഴുതുന്നതും വായിക്കുന്നതും മാനസിക സംഘര്‍ഷം കൂട്ടാന്‍ വേണ്ടിയാവരുത് എന്നാണ് എന്റെ എളിയ അഭിപ്രായം.entheyum..
    Evide thanne..adi koodanoo...athum ee kodakarapuranthilu..?
    Off Topic:
    post kalakki....as usual..athippoo entha ethra parayan erikkane..postidumbhozhokke vannu nannayittundu ennu parangu maduthu..oru thallipoli.. postidu mashe..kannuthattairikkan..;)

    ReplyDelete
  45. 'ന്റെ കുഞ്ഞാഞ്ഞേടെ പറമ്പിലൊരുമാസം വീഴുന്ന പേട്ട നാളികേരം പെറുക്കി വിറ്റാല്‍ ഒരു ഓട്ടോറിക്ഷ വാങ്ങാനുള്ള കാശുകിട്ടും' എന്നാണെന്റെ അമ്മ പറയുക.

    ഇതു കണ്ടപ്പോള്‍ എന്റെ മൂത്താപ്പ പറയാറുള്ള ഒരു തമാശ ഓര്‍ത്തു:തേക്കെ പറമ്പുകാര്ക്കും എനിയ്ക്കും കൂടെ ഒരു അയ്യായിരത്തീരുന്നൂറ്നാളികേരം മാസം കിട്ടും.(അവര്‍ക്ക് അയ്യായിരവും മൂത്താപ്പാക്ക് ഇരുന്നൂറും)

    ReplyDelete
  46. ബ്ലോഗില്‍ എഴുതുന്നതും വായിക്കുന്നതും മാനസിക സംഘര്‍ഷം കൂട്ടാന്‍ വേണ്ടിയാവരുത് എന്നാണ് എന്റെ എളിയ അഭിപ്രായം.
    എന്റെ വക ഒരു ലക്ഷത്തി പതിനൊന്നായിരത്തി നൂറ്റിപതിനൊന്നു ഒപ്പു ഈ കമ്ന്റിനു :)
    ഇല്ലാത്ത സമയവും ചിലവാക്കി "സ്പര്‍ ഓഫ് ദ മൊമെന്റ് എന്നു പറഞ്ഞു നടക്കുന്നവരെ കാണുമ്പോള്‍ സങ്ക്ടം വരും അല്ലെ
    ഞാന്‍ പറഞ്ഞ തേങ്ങ ഇവിടെ പൊട്ടിയില്ല അല്ലെ..ദേ ഇപ്പോല്‍ പൊട്ടിച്ചു... ഠേ...ഒരു നിരപരാധി

    ReplyDelete
  47. വിശാലാ, നിരപരാധീ,
    ഇതും വളരെ നന്നായി, ഒരു കറിവേപ്പില പോലും എടുത്തു കളയാതെ മുഴുവനും രുചിയോടെ തന്നെ തട്ടി.

    ഇത്രമാത്രം രസങ്ങളൊക്കെ നമ്മുടെ കുട്ടിക്കാലത്ത് നമുക്ക് കിട്ടിയെങ്കിലും (എനിക്കും)ഇതൊന്നും നമ്മുടെ കുട്ടികള്‍ക്കു കിട്ടുന്നില്ലല്ലോ എന്ന് സങ്കടത്തോടെ ഓര്‍ക്കും - പ്രത്യേകിച്ച് ഇതൊക്കെ വായിക്കുമ്പൊ.
    നാട് ഒത്തിരി മാറിപ്പോയെങ്കിലും കുറെയൊക്കെ ബാക്കിയൊണ്ട് അവിടെ- ഇപ്പോഴും.

    ഹൌവ്വെവര്‍ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ അവിടെക്കിടക്കട്ടെ. എവിടെയൊ ആരൊക്കെയോ മലയാളം ബ്ലോഗിനെപ്പറ്റിയും പിന്മൊഴികളെപ്പറ്റിയും മറ്റും -ഇത്രേയുള്ളൊ ഇത് വെറുതെ സിംബിളല്ലേ എന്നൊക്കെപ്പറയുന്നതും വായിച്ചിരുന്നു - സിമ്പിളായിരിക്കാം എന്നാലും വെറുതെ എന്തെങ്കിലും പറയാതെ എഴുതിക്കാണിക്കുന്നതും ചെയ്തു കാണിക്കുന്നതുമാണ് പ്രധാനം എന്നു ഞാന്‍ കരുതുന്നു.

    അതേ വെറുതെ സമയം കളയാനില്ല - പുരാണം പുതിയത് ഇറങ്ങിയിട്ടുണ്ട് അതു പോലെ ഒത്തിരി നല്ല കഥകള്‍ എല്ലാം സമയമുണ്ടാക്കി വായിക്കണം.

    ReplyDelete
  48. Anonymous11/06/2006

    എന്തൊന്നാ ഇത്?
    ഇതാണോ പോസ്റ്റ്?
    ഛേ! ലജ്ഞാവഹം!

    വിശാലേട്ടാ.. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാ ;)

    ഞാന്‍ ശരിക്കും ആസ്വദിച്ചു.. അത്രയല്ലേ വിശാലേട്ടനും ഉദ്ദേശിക്കുന്നുള്ളൂ?

    ഓ.ടൊ.
    ഒരു ചോദ്യം: സീരിയസ് (അതോ സീരീസ്,അതായത് ഖണ്ഡശ) വായനയും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം എന്ത്?

    ReplyDelete
  49. അച്ഛനേയും അമ്മാവനേയും തമ്മില്‍ ‍പണ്ട് തമ്മിലടിപ്പിച്ചുവെന്ന് പറഞ്ഞത് സത്യമായിരുന്നല്ലേ..
    ഞാന്‍ തമാശക്കു പറഞ്ഞതാണെന്നാ കരുതിയത്.
    അപ്പോള്‍ ശരിക്കും കുടുംബം കലക്കി തന്നെയാ :-)
    qw_er_ty

    ReplyDelete
  50. Anonymous11/07/2006

    "ആരുടേയോ ഏതോ ഒരു കൂട്ടുകാരന്‍ എന്നോ കണ്ടെന്നും അത്‌ ആളുടെ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കയ്യിലുണ്ടെന്നും പറയപ്പെടുന്ന നടി ശ്രീദേവിയുടെ ഉജാല ക്ലിപ്പിനെക്കുറിച്ച്‌" athoru classic prayogam thanne :)

    ReplyDelete
  51. ഈ പോസ്റ്റ് അമ്മാവന്‍ വായിക്കുന്നുവെങ്കില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ വികാരം

    ഭഗവാനേ ഇവന്‍ പണ്ട് വീട്ടുകാരുടെ ഇടക്കേ
    എന്നെ നാറ്റിച്ചിരുന്നുള്ളു
    ഇപ്പോള്‍ നാ‍ട്ടുകാരുടെ ഇടയിലും.........

    ഗള്‍ഫിലൊക്കെ പോയിട്ടും,വര്‍ഷങ്ങല്‍ ഇത്ര കഴിഞ്ഞിട്ടും സ്വഭാവത്തില്‍ മാറ്റം ഒന്നും വന്നിട്ടില്ല.
    കാലത്തിനു മാറ്റുവാന്‍ കഴിയാത്ത പരിശുദ്ധത.

    ReplyDelete
  52. നിരപരാധീ..നല്ല പോസ്റ്റ്..:)

    ReplyDelete
  53. Anonymous11/10/2006

    സ്വയംവരത്തിനു ശേഷം കുറേ നാളത്തേക്കു പുതിയ പുരാണങ്ങളൊന്നും കാണാതിരുന്നപ്പോള്‍ വാനപ്രസ്ഥത്തിനു പോയെന്ന് കരുതി. തിരിച്ചുവരവ് ഏന്തായാലും ഗംഭീരമായി.. :)

    ReplyDelete
  54. Anonymous11/10/2006

    ഇപ്പോള്‍ ഈ സംഭവം ബ്ലോഗറില്‍ അലഞ്ഞു തിരിഞു നടക്കുന്ന മലയാളികള്‍ മുഴുവന്‍ അറിഞ്ഞതിലും വിശാലമനസ്കനു യാതൊരു പങ്കുമില്ല !! ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതു പ്രതിപക്ഷത്തിന്റെ കറുത്ത കൈകളാണ് :)

    ReplyDelete
  55. ...പെണ്ണിന്റെയും ചെറുക്കന്റെയും അമ്മാവന്മാര്‍ ജാതങ്ങള്‍ കൊടുക്കട്ടേ വാങ്ങട്ടേയെന്നൊക്കെ വിളിച്ചുകൂവി എക്സ്ചേഞ്ച്‌ നടത്തി.

    ഹിഹിഹി ന്താപ്പോ പറയുക... വി എം ഭായ് സംഭവം കിടു :)

    ReplyDelete
  56. Edo... thanne pathu parayanamennu ee nara-ayanan vicharichitu naalu kure aayi.... Enthoke aayalum kalaki. very good keep it up. best regards - Swantham Lekhakan.

    ReplyDelete
  57. Anonymous10/11/2011

    super ..............

    ReplyDelete
  58. ഈ ബ്ലോഗ്ഗില്‍ പുതുതായി വന്ന ഒരു പയ്യന്‍ ബ്ലോഗ്ഗറാണ്.ഒത്തിരി കേട്ടിരിക്കുന്നു.കേട്ടതുപോലെ ഒന്നും തോന്നിയില്ലെങ്കിലും പറഞ്ഞ രീതി നന്നായി പിടിച്ചു.(ഗ്രൂപ്പോ ,എന്തൂട്ടാ അത്?)

    ReplyDelete
  59. ആ മാപ്രാണത്തുകാരുണ്ടല്ലോ എന്റെ ബന്ധുക്കളാട്ടാ സജീവ്

    ReplyDelete
  60. എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവന്റെ പേരെന്തായാലും കുഴപ്പമില്ല, അവൻ ഈ നാട്ടിൽ വർഷങ്ങൾക്ക് മുൻപേ കുടിയേറി താമസിക്കുന്നതാണു എന്നു ഞാൻ പറയും, കാരണം അവനു മലയാളം അത്ര പിടിപാടില്ല. ഇനി പേരു ചോദിക്കരുത് കഥ പറയട്ടെ.അവൻ സൈക്കിൾ ഓടിക്കാൻ പഠിച്ചിട്ടേ ഉള്ളൂ. ആളുകൾ കൂടി നിൽക്കുന്ന ചായക്കടയുടെ അടുത്തൂടെയുള്ള പഞ്ചായത്ത് റോഡിൽ ക്കൂടി അവൻ സൈക്കിൾ തകർത്തു ചവിട്ടുകയാണു. അപ്പോഴാണത് സംഭവിച്ചത്, ഒരു ഓട്ടോ ചീറി പാഞ്ഞ് വന്ന് അവന്റെ സൈക്കിളിനിട്ട് ചെറുതായി ഒരിടി കൊടുത്തു. ആകെ ആൾക്കൂട്ടമായി സംസാരിച്ച് സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമായി, ഉന്തും തള്ളുമായി. പാവം എന്റെ സുഹൃത്ത് അവൻ കുറെ സംസാരിച്ചു നോക്കി, പക്ഷെ ഓട്ടോക്കാരുടെ അടുത്ത് അത് വല്ലതും നടക്കുമോ ?

    അവസാനം ഒരു വയസ്സായ ആൾ ചായക്കടയിൽ നിന്നിറങ്ങി വന്ന് ഓട്ടോക്കാരനോട് സംസാരിച്ചു.
    'നീയങ്ങനെ ആ പാവം പയ്യനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട. അവൻ ഒരു സൈഡിൽ കൂടി വരികയായിരുന്നു' അയാൾ പറഞ്ഞു. ഈ വാക്കേറ്റത്തിനും സംസാരത്തിനും ഇടയിൽ ആരൊക്കെ ആരുടെ ഭാഗം പറയുന്നു എന്ന് ആർക്കും തിരിച്ചറിയാൻ വയ്യ.'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല, കുറ്റം മുഴുവൻ ആ ചെക്കന്റേയാ, എനിക്കൊന്നും ചെയ്യാനില്ല' ഇങ്ങനെ പറഞ്ഞ് ഓട്ടോക്കാരൻ കയ്യൊഴിഞ്ഞു. അപ്പോൾ ചായക്കടയിൽ നിന്നും ഇറങ്ങി വന്ന ആ വയസ്സൻ പറഞ്ഞു 'നീ അങ്ങനെ നല്ലപിള്ള ചമയണ്ട, ഞ്ഞങ്ങളൊക്കെ കണ്ടു നിൽക്കുന്നതാ. ആ പയ്യൻ നിരപരാധിയാ'.

    ഇതു കേൾക്കേണ്ട താമസം പയ്യൻ ഉശിരോടെ ചാടി വന്നു. വന്നപാടെ അവൻ ആ പാവം മനുഷ്യനോട് തട്ടിക്കയറി. 'ദേ തന്തേ വയസ്സനാണെന്ന് ഞാൻ നോക്കില്ല, ഒറ്റചവിട്ടു വച്ചുതരും, ........ഞാനാ തന്തേ നിരപരാധി ? .......ആ ഓട്ടോക്കാരനല്ലേ നിരപരാധി ? അവിടെ കൂടി നിന്നിരുന്ന എല്ലാവരും ഒരു നിമിഷം അന്തം വിട്ട് നിന്നു.പിന്നെ പതുക്കെ ചിരിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിലെക്ക് പോയി. ഇതിന്റെ അവസാനം ഓട്ടോക്കാരൻ ഓട്ടോക്കാരന്റെ വഴിക്കും നമ്മുടെ കഥാനായകൻ സൈക്കിൾ എടുത്ത് അവന്റെ വഴിക്കും പോയി. ആരും ആർക്കും കാശ് കൊടുക്കാതെ. പക്ഷെ അപ്പൊഴും ആ പാവം എന്റെ സുഹൃത്തിന്റെ സംശയം മാറിയിരുന്നില്ല- 'എന്നാലും എല്ലാവരുമെന്തേ പെട്ടെന്ന് സസാരം നിർത്തി, ചിരിച്ചു കൊണ്ട് പിരിഞ്ഞു പോയത് ?'

    സജീവേട്ടാ എന്റെ കയിൽ ഈ പോസ്റ്റിനു മറുപടിയായി തരാൻ ഈ സംഭവം മാത്രേ ള്ളൂ. സ്വീകരിച്ചാലും. നന്നായി ട്ടോ നിരപരാധി. ആശംസകൾ.

    ReplyDelete
  61. I will be looking forward to your next post. Thank you
    www.blogspot.com

    ReplyDelete