Saturday, August 30, 2014

കല്ലറ ജോസേട്ടൻ

1985 -1995 കാലഘട്ടം.

തൃശൂർ - ചാലക്കുടി ഹൈവേയിൽ, കൊടകര നിന്ന് ചാലക്കുടി സൈഡിലേക്ക് സൈക്കിളിൽ പോയാൽ അരമണിക്കൂറുകൊണ്ട് എത്തിപ്പെടാവുന്ന, കൊളത്തിന് കൊളം, പാടത്തിന് പാടം, തോടിന് തോട്, ചാഴിക്ക് ചാഴി, കൊതുവിന് കൊതു, എന്നിങ്ങനെ ഒരു ഗ്രാമത്തിന് വേണ്ട എല്ലാ സെറ്റപ്പുകളും ചേർന്ന ഒരു ഗ്രാമമായിരുന്നു പേരാമ്പ്ര. (ചാലക്കുടിയിൽ സെക്കൻഡ് ഷോ കഴിഞ്ഞു സൈക്കിളിൽ വരും വഴി, ചിലർ പെരിങ്ങാങ്കുളത്തിൽ ചാടിക്കുളിക്കുന്ന പ്രേതങ്ങളെ കണ്ട് പേടിച്ച്, പേരാമ്പ്ര നിന്ന് വെറും മൂന്നേ മൂന്ന് മിനിറ്റുകൊണ്ട് സുൽത്താൻ ബത്തേരി എക്സ്പ്രസിനേയും തമിഴൻ ലോറികളേം ഓവർടേയ്ക്ക് ചെയ്ത് കൊടകര സെന്ററിൽ എത്തിയ ചരിത്രവുമുണ്ട്!)

ഉളുമ്പത്തുംകുന്ന് പോലെ കൊടകരയിലെ നല്ല ഒന്നാന്തരം ചെകുത്താന്‍ബാധയുള്ള മറ്റൊരു പ്രദേശമായിരുന്നു പേരാമ്പ്രയും.

‘നല്ല കലക്കൻ സ്ഥലമാണ്! മര്യാദക്ക് വണ്ടിയോടിച്ചില്ലെങ്കിൽ.. എല്ലാം വളരെ പെട്ടെന്നായിരിക്കും‘ എന്നർത്ഥം വരുന്ന ‘അപകടസാധ്യത കൂടിയ മേഖല, പതുക്ക പോവുക‘ എന്നെഴുതിയ ബോർഡ് ട്രാഫിക്ക് പോലീസ് മുട്ടിന് മുട്ടിന് വച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയിൽ ഏഴ് അപകടങ്ങൾ വരെ അവിടെ നടന്നിട്ടുണ്ട്.

അധിവസിക്കുന്ന ജനങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ പലതിലും ഉളുമ്പത്തും കുന്നും പേരാമ്പ്രയും തമ്മിൽ വ്യത്യാസപ്പെട്ടുകിടക്കുന്നുണ്ടെങ്കിലും, വണ്ടികൾ മറിഞ്ഞാൽ ലോഡ് രായ്‌ക് രാമാ‍നം അടിച്ചോണ്ടു പോകുന്ന കാര്യത്തിൽ ഇവർ ഒരേ തൂവൽ പക്ഷികളായിരുന്നു. കടലിൽ നിന്ന് കിട്ടുന്നതെല്ലാം കടലമ്മ തരുന്നതാണെന്ന് പറയുമ്പോലെ “റോഡിൽ നിന്ന് കിട്ടുന്നതെല്ലാം നമുക്ക് റോഡമ്മ തരുന്നതാ..“ എന്ന് അവരും വിശ്വസിച്ചുപോന്നു.

ചാളമുതൽ ചുണ്ണാമ്പ് വരെ കയറ്റിയ ലോറികൾ പേരാമ്പ്ര മറിഞ്ഞിട്ടുണ്ടെങ്കിലും പേരാമ്പ്രക്കാരുടെ യശസ്സ് വാനോളമുയർത്തിയ മറിയായിരുന്നു, ക്യാബേജ് ലോറി നടത്തിയത്.

ക്യാബേജിനെ മൊട്ടക്രൂസ് എന്ന് വിളിച്ചിരുന്ന കാലത്താണ് ഒരു ഫുൾ ലോഡുമായി വന്ന തമിഴൻ ലോറി ഒരു രാത്രി പേരാമ്പ്ര പാടത്തേക്ക് മസിൽ കുത്തടിക്കുന്നത്. ക്യാബേജിനെപ്പറ്റി അന്ന് കൊടകരക്കാർക്ക് പോലും അറിയില്ല, പിന്നെ പേരാമ്പ്രക്കാരുടെ കാര്യം പറയണോ?

മൊട്ടക്രൂസ് എന്ന് വിളിക്കുന്ന പന്താകൃതിയിലുള്ള എന്തോ ഒരു തീറ്റസാധനമാണ് പാടത്ത് കിടക്കുന്നത് എന്ന ന്യൂസിൽ കൊണ്ടുപോകാൻ നാളികേരം കൊട്ടകളുമാമായി പാഞ്ഞടുത്ത പേരാമ്പ്രക്കാർ;

‘എന്തൂട്ടാ സാധനം?’ എന്നറിയാതെ മണത്തും കുലുക്കി നോക്കിയും കുറച്ച് നേരം നിന്ന്, ‘അതൊക്കെ പിന്നെ നോക്കാം. പോലീസ് വരുമ്പോഴേക്കും കൊണ്ടുപോവാം’ എന്ന് തീരുമാനത്തിൽ ഒരു അരമണിക്കൂറ് കൊണ്ട് സാധനം സേയ്ഫാക്കി.

കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി എല്ലാം അടിച്ചുകൂടി ചാണക്കുഴിയിൽ കൊണ്ടിടുകയായിരുന്നത്രേ.

ലോകത്ത് ഏറ്റവും കൂടുതൽ അപ്പോളോക്കാർ ഉള്ള സ്ഥലമെന്ന ഖ്യാതിക്കുപുറമേ ഏറ്റവുമധികം ജോസുമാരുള്ള റെക്കോഡും പേരാമ്പ്രക്കാണ്. പേരാമ്പ്ര പള്ളിയുടെ ഇടവകയിൽ ഈരണ്ട് വീട് ഇടവിട്ട് ഒരു ജോസുണ്ടായിരുന്നതുകൊണ്ട് രൂപം, രീതി, ജോലി, എന്നിവയുടെ അടിസ്ഥാനത്തിൽ ഇവരെ കാടൻ ജോസ്, കാട്ടാളൻ ജോസ്, നാടൻ ജോസ്, ഫോറിൻ ജോസ്, തൊരപ്പൻ ജോസ്, പെരുച്ചാഴി ജോസ്, ഐസ് ജോസ്, വയ്ക്കോൽ ജോസ്, എന്നിങ്ങിനെ തിരിച്ചറിയൽ പേര് കൂടെ ചേർത്ത് ഇവരെ വിളിച്ചു പോന്നു.

എന്നാൽ മോട്ടോർ റിപ്പയറിങ്ങും വയറിങ്ങും പ്ലമ്പിങ്ങുമായി ജീവിക്കുന്ന കാഞ്ഞിരപ്പിള്ളിക്കാരൻ ജോസേട്ടന് ‘കല്ലറ ജോസ്’ എന്ന ആ പേർ വീണത് കാടൻ ജോസ്, കാട്ടാളൻ ജൊസ് എന്നീ പേരുകൾ ഓ‌ൾ‌റെഡി എടുത്തുപോയതുകൊണ്ടായിരുന്നില്ല...ഒരു ചെറിയ സംഭവത്തെ തുടർന്നാണ്.

കെവിൻ പൊള്ളാഡിന്റെ ആകാരവും സച്ചിൻ ടെന്റുൽക്കറിന്റെ ശബ്ദവുമുള്ള കല്ലറ ജോസേട്ടൻ പേരാമ്പ്രയിലെ ജോസുമാരിൽ വച്ച് ഏറ്റവും സൌ‌മ്യനും, ശാന്തപ്രകൃതനും, നിഷ്കളങ്കനും, ഡൈലി നല്ല കടുപ്പത്തിൽ ഒരു പത്തിരുപത് ചായ കുടിക്കും എന്നല്ലാതെ മറ്റു യാതൊരു തരത്തിലുള്ള ദു:ശീലങ്ങൾക്കുമടിമപ്പെടാത്തവനുമായിരുന്നു.

* * * * * *

ജോസേട്ടന്റെ വീടിന്റെ വെഞ്ചിരിപ്പിന്റെ ദിവസം. അച്ചൻ മുറികൾ വെഞ്ചരിച്ച് വെള്ളം തെളിച്ച് തെളിച്ച് അടുക്കളയിൽ വന്നപ്പോൾ അടുക്കളിയിലെ സ്ലാബിൽ നിറയെ ഡപ്പികളും പാത്രങ്ങളും വച്ചിരിക്കുന്നു.

ഇത് കണ്ട അച്ചൻ പറഞ്ഞത്രേ,

‘എന്തൂട്ടണ്ട ജോസേ.. കിച്ചൻ സ്ലാബ് തൃശ്ശൂർ പൂരത്തിന്റന്ന് റൌണ്ടിലെ ബിൽഡിങ്ങോൾടെ ബാൽക്കണി പോലെയാണല്ലോഡാ ഇരിക്കണേ... നീ ആ സാധനങ്ങളുമൊക്കെ ഒന്ന് എടുത്ത് മാറ്റിയേഡാ.. ഞാനൊന്ന് വെള്ളം തെളിക്കട്ടേ” എന്ന്.

ജോസേട്ടൻ ഒന്നുരണ്ട് നമ്പറ് ഇറക്കി അച്ചനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അച്ചൻ നിർബന്ധിച്ചപ്പോൾ കുറച്ച് ഭാഗത്തെ പാത്രങ്ങൾ മാറ്റി. അപ്പോൾ അതാ സ്ലാബിൽ നല്ല മുട്ടൻ ദൈവവചനം എഴുതി വച്ചേക്കുന്നു!

‘ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെയുണ്ട്!‘

അത് വായിച്ച് ആഹ്ലാദത്തോടെ ‘നീയാണെടാ പേരാമ്പ്ര പള്ളി ഇടവകയിലേ ഏറ്റവും സത്യക്രിസ്ത്യാനി‘ എന്ന് പറയാനെടുത്ത നാക്ക്, ബാക്കി പാത്രങ്ങൾ കൂടെ എടുത്തപ്പോഴുണ്ടായ ഭാഗത്തെ എഴുത്തുകൂടെ വായിച്ചപ്പോൾ ഉടനെ തിരിച്ച് വക്കുകയും,

‘അപ്പോൾ ആ കുന്നംകുളംകാരുടെ ടെമ്പോ മറിഞ്ഞപ്പോൾ കാണാതായ സ്ലാബ് നീയാണല്ലേ അടിച്ചോണ്ട് പോന്നത് ല്ലേ ഡാ പിശാശേ..!’ എന്നാക്കി മാറ്റി പറയുകയും ചെയ്തു.

ജോസേട്ടൻ തലകുമ്പിട്ട് ചെറുചിരിയുമായി നിന്നു. സ്ലാബ് നോക്കിയവർ നോക്കിയവർ പൊട്ടിച്ചിരിച്ചു.

സ്ലാബിന്റെ അടിഭാഗത്തെഴുതിയിരുന്നത്, “മുരിക്കിങ്ങൽ ലോനപ്പൻ വറീത്. കുന്ദം‌കുളം. ജനനം: 30-03-1913. മരണം: 23-09-1990“ എന്നായിരുന്നു

അങ്ങിനെ കല്ലറക്ക് മുകളിൽ വക്കാൻ കൊണ്ടുപോയ സ്ലാബ് അടുക്കള സ്ലാബാക്കിയ പുലി കാഞ്ഞിരപ്പിള്ളിക്കാരൻ ജോസേട്ടൻ അന്നുമുതൽ ഞങ്ങൾക്ക് കല്ലറ ജോസേട്ടനായി മാറി.

131 comments:

  1. എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങൾ നിർബന്ധിക്കാൻ നിന്നിട്ടല്ലേ? :)

    ReplyDelete
  2. എന്ടിശോയേ.. പസ്റ്റ് കംമെന്ടാ??!!

    മൊട്ടക്രൂസ് ഉടച്ച് തന്നെ ഉത്ഘടിക്കാം!!!

    ReplyDelete
  3. Anonymous5/03/2010

    അങ്ങനെ ബൂലോകത്ത് വീണ്ടും വസന്തം വന്നു.... :)

    ReplyDelete
  4. കലക്കീട്ടുണ്ട്ട്ടാ.........

    ReplyDelete
  5. Absolutley Happy to read your stories again. Wonderful....!!!

    ReplyDelete
  6. നന്നായി... ഈയടുത്തായി കുമാര്‍ജി വിശാലന്‍ റേഞ്ചില്‍ എഴുതുന്നുണ്ട്.. എന്നാലും നമ്മടെ കൊടകരയും പേരാമ്പ്രയും ആവുമ്പൊ ഒരിത്തിരി സന്തോഷം കൂടുതല്‍... ഉടുമ്പത്തും കുന്നിലെ എത്ര ആക്സിഡന്റ് കാണാന്‍ പോയിരിക്കുന്നു ഞാനും (അച്ഛനും)

    ReplyDelete
  7. അപ്പോള്‍ നിര്‍ബന്ധം വിശാല്‍ജിയോട് വേണ്ടാട്ടോ !!

    ReplyDelete
  8. അങ്ങനെ കൊടകരയിലെ പുതിയ വിശേഷങ്ങളുമായി അണ്ണന്‍ വീണ്ടും..!! ചുമ്മാ നിര്‍ബന്ധിച്ചത് കൊണ്ട് പ്രയോജനം ഉണ്ടായി :-)
    അങ്ങനെ ഗുളു ഗുളു ഗുലാന്നിങ്ങു പോരട്ടെ...

    ReplyDelete
  9. "കൊടകരപുരാണം" നാട്ടില്‍ മറന്നു പോയ സങ്കടം ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ മാറി.
    ബുക്കില്‍ ഇല്ലാത്തതും ബ്ലോഗില്‍ ഉണ്ടല്ലോ...
    കല്ലറ ജോസ് നെ എനിക്കങ്ങു ഇഷ്ടായി
    അടിച്ചു മാറ്റുകയാണേല്‍ ഇങ്ങിനെ വേണം :)

    ReplyDelete
  10. Visala
    Classic.. Stylan
    aduthathu udane poratte

    ReplyDelete
  11. ഒന്നും പറയാനില്ലേലും ഇങ്ങിനെ എന്തേലുമൊക്കെ പറഞ്ഞോണ്ടിരിക്കൂന്നേ... :-)
    --

    ReplyDelete
  12. ഹ ഹ കലക്കി

    മൊട്ടക്രൂസിന്റെ തോലു പൊളിയ്ക്കുന്ന സീന്‍ ആലോചിച്ച് ചിരിച്ചു. :)

    ReplyDelete
  13. അത് പിന്നെ വെറുതെ കിട്ടിയത് മൊട്ടയായാലും മൊട്ടക്കൂസായാലും വാരിയെടുക്കാൻ ഒരു രസം തന്നെ. ഉഗ്രൻ.

    ReplyDelete
  14. പിന്നെയും വന്നതില്‍ സന്തോഷം

    ReplyDelete
  15. ചിരിക്കാനുള്ള ഒരിത് എന്നില്‍ ഇപ്പോഴുമുണ്ടെന്ന് നിന്റെ തിരിച്ചു വരവ് തെളിയിച്ചു.
    നന്ദീണ്ട്രാ(വിശാല്‍ സ്റ്റൈല്‍)

    ReplyDelete
  16. kannum nattu kaathu kaathirunnathu veruthe ayilla...

    ReplyDelete
  17. കിണ്ണങ്കാച്ചി ഐറ്റം ട്ടാ..

    "ഗ്രേറ്റ് കംബാക്" ന്നൊക്കെ പറയില്ല്യെ.. ദതന്നെ സാധനം..

    ഇങ്ക്ട് പോരട്ടെ..

    ReplyDelete
  18. വീണ്ടും കൊടകരവിശേഷങ്ങളുമായി ബൂലോകത്തിന്‍റെ പൊന്നോമന പുത്രന്‍...

    പ്രതീക്ഷിക്കാതെ വായിക്കാന്‍ ഇരുന്നു, പ്രതീക്ഷിച്ചതിലും അധികം ലഭിച്ചു!!
    സത്യം, സത്യം, സത്യം..

    :)

    ReplyDelete
  19. കലക്കി ഗുരോ...

    റോഡമ്മ പ്രയോഗം ഒത്തിരി ഇഷ്ടായി...

    ബ്ലോഗിന്റെ സുവര്‍ണ്ണ നാളുകള്‍ വീണ്ടും..!!

    ReplyDelete
  20. "കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി എല്ലാം അടിച്ചുകൂടി ചാണക്കുഴിയിൽ കൊണ്ടിടുകയായിരുന്നത്രേ."

    പേരാമ്പ്രക്കാര്‍ നിഷ്കളങ്കരായ അടിച്ചുമാറ്റല്‍ക്കാരായിരുന്നു എന്നതിന്‌ ഇതില്‍ കൂടുതല്‍ എന്ത്‌ തെളിവ്‌ വേണം...? അവസാനം കല്ലറ ജോസേട്ടന്റെ ക്ലൈമാക്സില്‍ എത്തിയപ്പോഴാണ്‌ ചിരിച്ച്‌ മറിഞ്ഞത്‌...

    ഇനി ബൂലോകത്ത്‌ ഒരു ആളനക്കമായി... ആ സുവര്‍ണകാലം വീണ്ടും നിലനില്‍ക്കട്ടെ..

    ReplyDelete
  21. ഇതെന്തൂട്ടാ ഈ കാണണേ? വീണ്ടും വരാന്നു പറഞ്ഞട്ട് ഇത്രായിട്ടും കാണാഞ്ഞപ്പോ പറ്റിക്കാരുന്നോന്നു വരെ സംശയിച്ചു...എന്തായാലും സംഗതി കലക്കീണ്ട്ട്ടാ. ഇനീം ഇനീം ഇങ്ങനെ ഓരോന്നായി വരട്ടെ.

    ReplyDelete
  22. വിശാലാശാനേ.. :) വീണ്ടും വെടിക്കെട്ട് തുടങ്ങിയതില്‍ ആദ്യം തന്നെ ടാങ്ക്സ്. :) ഇനിയും വേണം കതിനകളും എട്ടല്ല പതിനെട്ട് നിലയില്‍ പൊട്ടി ചുറ്റുവട്ടത്തുള്ള ബ്ലോഗുകളുടെ ഓടിളക്കുന്ന ഐറ്റംസ്.

    ഈ പോസ്റ്റിനേ പറ്റി പറഞ്ഞാല്‍, എനിക്ക് തോന്നിയതു പറയാല്ലോ അല്ലേ .. ? ഇഷ്ടപ്പെട്ടില്ലാ എങ്കില്‍ വിവരമിലായ്മ ആയിട്ടെടുത്ത് ക്ഷമിക്കുക. ഇന്‍‌ട്രോ നന്നായി,വിശാലമായി പക്ഷെ ഫോക്കസ് ചേയ്ത സബ്ബ്ജക്ട്, അതു ശുഷ്കമായി. ജോസേട്ടനെ ഒന്നൂടെ കൊഴുപ്പിക്കാമായിരുന്നു എന്ന് തോന്നി ... (ഞാനിവിടെ വന്നിട്ടില്ലാ!)

    ReplyDelete
  23. എല്ലാം കടിപൊളി പ്രയോഗങൾ! അതിൽ റോഡമ്മ അന്തം വിട്ട അമ്മയായിപ്പോയി. ഏതായാലും മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടവും കഴിഞ് വരുന്ന ആംബുലൻസൊന്നും പേരാംബ്രയിൽ മറിയാതിരുന്നത് ഭാഗ്യം. ഇവന്റെയൊക്കെ ഒത്തൊരുമ കാരണം പേരാംബ്രയുടെ ചിത്രം മറ്റൊന്നായേനേ :-) ചിരിപ്പിച്ചു. നന്ദി!

    ReplyDelete
  24. ഹ..ഹ..ഹ....ഇഷ്ട്ടപെട്ടു..ട്ടാ... ;)

    നല്ല കലക്കന്‍ സ്ഥലമാണ്! മര്യാദക്ക് വണ്ടിയോടിച്ചില്ലെങ്കില്‍.

    ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി എല്ലാം "...അത് രണ്ടും സൂപ്പര്‍!!

    ReplyDelete
  25. ഇത് പോലെ വിശാല മനസ്കന്‍ എന്നാ പേരിനും എന്തേലും റീസണ്‍ ഉണ്ടോ ??

    ReplyDelete
  26. സന്തോഷമായ് വിശാലേട്ടാ സന്തോഷമായ്..

    ReplyDelete
  27. സജീവേട്ടാ,

    കുറേ നാളുകൾക്കുശേഷം ബ്ലോഗ് വായന വീണ്ടും ഇന്ററസ്റ്റായി !!

    ഉമ്മ !! :)

    ReplyDelete
  28. ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി

    ഇതാണ് സാധനം!

    ReplyDelete
  29. കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘ എന്ന് പ്രാവി എല്ലാം അടിച്ചുകൂടി ചാണക്കുഴിയിൽ കൊണ്ടിടുകയായിരുന്നത്രേ.

    ഹോ ആർമ്മാദിച്ചൂ വിശാൽജീ.

    പഴേ പിക്കപ്പുണ്ട് ട്ടാ (കട് ഏതോ ഒരു സിനിമ)

    ReplyDelete
  30. “റോഡിൽ നിന്ന് കിട്ടുന്നതെല്ലാം നമുക്ക് റോഡമ്മ തരുന്നതാ..“

    ReplyDelete
  31. അങ്ങനെ ബസ്സില്‍ കയറി പൊയ്ക്കൊണ്ടിരുന്ന ബ്ലോഗ് വീണ്ടും കൊടകരയില്‍ തിരിച്ചെത്തുന്നു... വെറുതെ കാഞ്ഞിരപ്പള്ളിക്കാരെ പറയിപ്പിക്കാന്‍ ഒരു ജോസും... എന്തായാലും സംഭവം കലക്കി അണ്ണാ...

    ReplyDelete
  32. Very much happy to see you back in action.

    ReplyDelete
  33. Anonymous5/03/2010

    ജിമ്മിയേ,..

    കാഞ്ഞിരപ്പള്ളിയല്ലാട്ടാ.. ഇതു വേറെയാ കാഞ്ഞിരപ്പിള്ളിയാ.. ചാലക്കുടിക്കു കിഴക്കു അതിരപ്പിള്ളി വഴി....

    ReplyDelete
  34. കൊടകരക്കാര്ടെ (കൊടുങ്ങല്ലൂര്‍ക്കാര്‍ടേം) വര്‍ത്താനം പോലെ, സിമ്പ്ലി വിവരണം. എന്നാലോ നൊസ്റ്റാള്‍ജ്യക്ക് നൊസ്റ്റാള്‍ജ്യ, ചിരിക്ക് ചിരി, തമാശക്ക് തമാശ, ഭാഷക്ക് ഭാഷ.. :) (പഴേ മ്മ്ടെ മൊട്ട ക്രൂസിനെ വിളിച്ചോണ്ടു വന്നതില്‍ പെരുത്ത് നന്ദീട്ടാ)

    (‘രായ്ക്രാമാ‍നം‘ എന്നത് ‘രായ്ക്ക് രാമാനം‘ എന്നാക്കരുതോ?)

    ReplyDelete
  35. Anonymous5/03/2010

    വിശാലേട്ടോ ആ പെരിഞ്ഞാം കുളത്തിനെ അത്ര നിസ്സാരമായിട്ട് കാണണ്ട കേട്ടോ..പണ്ട് എന്റെ മുത്തച്ഛന്‍ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ അസമയത്ത് വിളിച്ചു ഇറക്കി ഇറക്കി കൊണ്ടുപോയതായി ഒരു കഥ കേട്ടിടുണ്ട് ഞാന്‍ ചെറുപ്പത്തില്‍. സൈക്കിള്‍ ന്റെ ലൈറ്റ് ഉം കെടുത്തി മുത്തച്ഛന്‍ ഒരു വെളിവുമില്ലാതെ ഇറങ്ങി പോയെന്നാണ് പറയുന്നത് അത് കണ്ടോണ്ടു വന്ന അന്തോണി മാപ്ല നായരേ നിങ്ങളെ ഇതെങ്ങോട്ട ഇപ്പോനത് ന്നും പറഞ്ഞു പിടിച്ചോണ്ട് പോന്നതോണ്ട് മുത്തച്ഛന്‍ പിന്നേം ഒരു 20 കൊല്ലം കൂടി ജീവിച്ചു. (പിന്നെ മുത്തച്ഛന്‍ ഒരിത്തിരി വെള്ളമടി പാര്‍ട്ടി ആണെങ്കിലും അന്ന് പച്ചക്കായിരുന്നെന്നു അമ്മൂമ്മ കൂടി സക്ഷ്യപെടുതുന്നുണ്ട് . പിന്നെ അന്തോണി മാപ്ല കുരിശും വെന്തിങ്ങേം ഇട്ടതോണ്ട് രക്ഷപ്പെട്ടു... Sindhu kodakara (Via) Gurgaon

    ReplyDelete
  36. ഇരിഞ്ഞാലക്കുട നിന്ന് ചാലക്കുടി, പേരാംബ്ര, കൊടകര വഴി ട്രാന്‍സ്പോര്‍ട്ട് ബസില്‍ മുന്‍പ് കുറെ യാത്ര ചെയ്തിട്ടുണ്ട്.. ഇനി അത് വഴിയൊക്കെ പോകുമ്പോള്‍ ചുണ്ടില്‍ ഒരു ചിരി വിടരും..
    വിശാല്‍ജിയുടെ ഇവിടത്തെ ചില കഥാപാത്രങ്ങളെ ഓര്‍ത്ത്‌!

    ..ന്നാലും ഒരു ജാതി സോബാവിസ്റ്റാ..
    നാട്ടുകാര്യൊക്കെ കള്യാക്കാന്‍ എറങ്ങിത്തിരിച്ചിരിക്ക്യാല്ലേ..

    ReplyDelete
  37. ഈ ഡേഷ് കോള്ളാലോ ഡേഷേ.
    കല്ലറ സ്ലാബുകള്‍ക്ക് ഇങ്ങനേയും ചില ഉപകാരങ്ങള്‍ ഉണ്ടല്ലേ :):)

    ReplyDelete
  38. ഹഹ കടൂ വറുത്തു മോനെ//
    നിന്റെ വീട് ജബല്‍ അലീലും ജോലി കൊടകരേലും ആയിരുന്നെങ്കില്‍ നിന്നെ ഡെയിലി ഞാന്‍ കൊണ്ട് വിട്ടേനെ :)

    ReplyDelete
  39. കൊള്ളാം ! ഉപമകളൊക്കെ കലക്കി.. ചിരിയും വന്നു.
    മനസിലും തൊട്ടു, തലയിലും തൊട്ടു :)
    അപ്പൊ പിന്നെ ഇനി സ്ഥിരമായി അങ്ങ് എഴുതുവല്ലേ? :)

    ReplyDelete
  40. പെട്ക്കണ്യ മൊതലായ് ... ഈ പേരാമ്പ്ര പുരാണം...!
    അസ്സലായി !!
    പെരുവിരലുതൊട്ടേ ഒരു പെടക്കണ ചിരി പെരുത്ത് വന്ന് തെരിപ്പ്യേ കേറന്ന്യ് പറഞ്ഞാ മതീയല്ലോ വായിക്കുമ്പോ‍ാ....

    ReplyDelete
  41. മൊട്ടക്രൂസ് തോല് പൊളിച്ചതും , റോഡമ്മയും, സ്ലാബ് അടിച്ചു മാറ്റിയതുമെല്ലാം ഒന്നിനൊന്ന് മെച്ചം.. എന്നാലും എല്ലാറ്റിനും അടിസ്ഥാനം റോഡമ്മ തന്നെ :)

    ReplyDelete
  42. ബൂലോക തലതൊട്ടപ്പാ..തിരിച്ചു വരവ് അതിഗംഭീരം...

    ReplyDelete
  43. അടിയനിവിടുണ്ട് തമ്പ്രാ...

    ReplyDelete
  44. മോട്ടക്കൂസ് തോലുപോളിക്കുന്നത് അസ്സലായി,
    തിരിച്ചുവരവ് അടിപൊളി.

    ReplyDelete
  45. ഇതൊരു ടെലിഫിലിമിനു പറ്റിയ സാധനമാണല്ലോ

    ReplyDelete
  46. KOLLAAM, Thirichuvaravariyichirikkunnu sakhave. oranakkam vannu ee parisarathokke.

    ReplyDelete
  47. വിശാലേട്ടാ,
    അങ്ങനെ കാത്തു കാത്തിരുന്ന ആ പോസ്റ്റ്‌ എത്തിയല്ലോ. റോഡമ്മ കലക്കി കേട്ടോ.
    ഇനീപ്പം പഴയ പോലെ തിങ്കളാഴ്ചകളില്‍ ഇവിടെ വന്നു ഒന്നെത്തി നോക്കീട്ടു പോകാലോ.

    ReplyDelete
  48. This comment has been removed by the author.

    ReplyDelete
  49. സത്യായിട്ടും? ഇണ്ടായതാ?

    ReplyDelete
  50. അസ്സലായി മാഷെ..
    ഇനി നിര്‍ത്താനുള്ള പരിവാടിന്‍റഞ്ഞേ വേണ്ടട്ട്രാ .. ഘടീ!!!!!

    ReplyDelete
  51. ഇതാ പറയുന്നെ പുലിയെന്നും പുലി തന്നേയാ‍ാ.... തിരിച്ചു വരവു കലക്കി... പോരട്ടെ അടുത്തത്..

    ReplyDelete
  52. അപ്പൊ വീണ്ടും പൂരം തുടങ്ങി, അല്ലേ?
    റോഡമ്മ പ്രയോഗം ഞെരിപ്പ്‌ :)

    ഈ പേരാമ്പ്ര നിന്നല്ലേ പണ്ട്‌ ചൂരൽകസേര 'വാങ്ങിയത്‌' ?

    ReplyDelete
  53. Anonymous5/04/2010

    വിശാല്‍ജി കലക്കീട്ടുണ്ട്ട്ടാ:)
    (ഒരു സംശയം ഈ പേരാമ്പ്രയും ഉളുമ്പത്തുംകുന്നും ഒന്നാണോ -അവിടല്ലേ പണ്ട് മത്തി കയറ്റിയ വണ്ടി മറിഞ്ഞതും)

    ReplyDelete
  54. മാഷേ , നന്നായി എഴുതി ... പിന്നെ എന്തിനാ ഈ ബ്രേക്ക് എടുക്കുന്നത് . ഒന്നും പ്രതീക്ഷിക്കാതെ ,ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ഒക്കെ എഴുതൂന്നേ ...

    കമ്പ്ലീറ്റ്‌ മൂക്കാത്തതാണ് ഈ ഡാഷ് .............. എന്ന് പറഞ്ഞു ചാണക കുഴീല്‍ കൊണ്ടേ ഇട്ടതു .. ശെരിക്കും ചിരിപ്പിച്ചു .
    ആ ഗ്രാമത്തെ വര്‍ണിച്ചത് കിടിലം .. കൊതുകിനു കൊതുക് ..ഹ ഹ ഹ

    ReplyDelete
  55. വിശാലേട്ടാ..
    വില്‍സേട്ടന്‍ പറഞ്ഞപോലെ ആ ഒരിത് തിരിച്ചു വന്നു...
    ചിരിച്ചാത്തന്‍‌മാര്‍ കീ ജയ്....

    ReplyDelete
  56. ഗുരോ , അങ്ങാണ് ശെരിക്കും...പുലി....ഒരു ജാതി പുലി !!!

    സന്തോഷം !
    :D

    ReplyDelete
  57. Sajeev5/04/2010

    ഇതു മാത്രമല്ല. പണ്ട് മണ്ണെണ tanker മറീണ്‍ജ്ജപ്പോള്‍ വെള്ളം കുടിക്കണ glass മുതല്‍ ചോറു വയ്ക്കണ കലത്തില്‍ വരെ മണ്ണെണ നിറച്ചിട്ട്, ചോറു വയ്ക്കാന്‍ വേറെ കലം വാങ്ഗിക്കേണ്ടീ വന്നിട്ടുള്ളവരാണ് പേരാമ്പ്രക്കാര്‍!!

    മണ്ണെണയും വെള്ളവും മിക്സാവില്ലാന്നും, മണ്ണെണ വെള്ള്ത്തിന്റെ മുകളില്‍ കിടക്കുമെന്നുമുള്ള ശാസ്ത്ര സത്യം, വീട്ടിലെ കുപ്പി വിളക്കു നിരീക്ഷിച്ചു മനസ്സിലാക്കിയിട്ടു്ള്ള ചില പേരാമ്പ്രക്കാര്‍ ആവശ്യം വരുബോള്‍ കോരിയെടുക്കാലോ എന്നു കരുതി സ്വന്തം കിണറ്റില്‍ വരെ മണ്ണെണ സ്റ്റൊക്ക് ചെയ്തു എന്നും ചിലര്‍ പറഞ്ഞു നട്ന്നിരുന്നു.

    വീണ്ടും കണ്ടതില്‍ സന്തോഷം.

    സജീവ്
    അതെ ഞാന്‍ തന്നെ.... അഹമ്മ്ദാബാദീന്ന്

    ReplyDelete
  58. വിശാലേട്ടോ... കലക്കീ ട്ടോ... അതേയ്, ഇവിടൊക്കെ തന്നെ കാണണം... ഒന്നും മിണ്ടാതെ അങ്ങ് മുങ്ങിയേക്കല്ലേ പറഞ്ഞേക്കാം.. അല്ലേൽ ലോറി പിടിച്ച് ഞങ്ങളങ്ങ് വരും...... മൊട്ട്ക്ക്രോസുമായിട്ട്..

    ReplyDelete
  59. അങ്ങനെ പ്രതേകിച്ച് ഒന്നും പറയാനില്ലെങ്കിലും എന്തെങ്കിലുമൊക്കെ പറയന്നെ..(വികട)സരസ്വതിയമ്മ കനിഞ്ഞനുഗ്രഹിച്ച നാക്ക്.. സോറി, ബ്ലോഗല്ലേ...മനസ്സുതുറന്നു ചിരിക്കാനുണ്ടാവും...വെല്‍ക്കം ഫ്രണ്ട്‌, ബാക്ക്...

    ReplyDelete
  60. ‘ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെയുണ്ട്!‘


    അയ്യോ!

    ഞാൻ വൈകിപ്പോയേ! വൈകിപ്പോയേ!!!

    ടമാർ പടാർ!

    ReplyDelete
  61. കുറച്ച് നാൾ തൃപ്രയാർ പഠിച്ചത് കൊണ്ട് തൃശൂർ സ്ലാങ് വളരെ ഇഷ്ടാണ് എന്റിഷ്ടാ.. ഏതായാലും ബ്ലോഗിൽ വീണ്ടും ഗുരുക്കന്മാർ (പുലികൾ) ഇറങ്ങിതുടങ്ങി. എനിക്ക് സന്തോഷമായി.. ഞാൻ ബ്ലോഗ് എഴുതി തുടങ്ങേണ്ടി വന്നു വിശാൽജിയെ തിരികെ കൊണ്ട് വരാൻ.. അല്ലെങ്കിൽ ഒരു പക്ഷെ ബ്ലോഗ് തന്നെ അന്യം നിൽക്കുമെന്ന് ഗുരുവിനു മനസ്സിലായി.. പ്രണാമം ഗുരുവേ .. ഇനി അടിക്കടി പോസ്റ്റുകളുമായി കൊടകര പുരാണവും വിശാലനും പിന്നെ കമന്റുമായി ഞങ്ങളും..

    ReplyDelete
  62. <<< കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! >>> ഇത് ഒത്തിരി ഇഷ്ട്ടായി
    <<< ഭയപ്പെടേണ്ട. ഞാൻ നിന്നോട് കൂടെയുണ്ട്! >>> ഇത് ഇത്തിരി ഇഷ്ട്ടായി

    ReplyDelete
  63. കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘

    കാത്തിരിക്കുകയായിരുന്നു, ഇതുപോലെ ഓര്‍ത്തിരിക്കാനൊരു ഡയലോഗ് :)

    കൊടകരയുടെ മധുരസ്മരണ വാരിവിതറി തിരിച്ചെത്തിയതില്‍ വളരെ സന്തോഷം.

    നമ്മ ഇനീം ഇനീം നിര്‍ബന്ധിക്കുംട്ടാ....

    ReplyDelete
  64. ഹ ഹ..കലക്കി വിശാലണ്ണാ....
    ഒന്നൊന്നര പ്രയോഗങ്ങള്‍...:)

    ReplyDelete
  65. അടുത്തിടെ ഗുരുവായൂര്‍-കൊരട്ടി യാത്രയില്‍ കണ്ടു കൊടകര പോലീസ് സ്റ്റേഷന്‍. അപ്പോ ഓര്‍മ്മ വന്നായിരുന്നു ചിരിയുടെ തന്പുരാനേ... :)

    ReplyDelete
  66. വിശാൽജീ തകർത്തൂട്ടാ :)

    ReplyDelete
  67. കല്ലറ ജോസേട്ടന്റെ പുരാണം ഗംഭീരമായി.
    ഈ കഥകണ്ട് കല്ലറയുടെ സ്ലാബ് വീണ്ടെടുക്കാന്‍ കല്ലറജോസേട്ടന്റെ അടുക്കളയില്‍ മുരിക്കിങ്ങൽ ലോനപ്പൻ വറീതിന്റെ പേരക്കുട്ടികള്‍ വന്നാല്‍ അതും കഥയാക്കാം !
    മുട്ടക്കൂസ് തൊലിപൊളിക്കുന്നത് അസാധ്യ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പത്തു പതിനഞ്ചു കൊല്ലം കൂടി പിന്നോട്ടടിക്കേണ്ടി വരില്ലേന്നൊരു തോന്നല്‍. ആ തോന്നലൊന്നും രസം കളയുന്നില്ലെന്നത് വേറെ കാര്യം.
    ഇനി നിര്‍ത്താതെഴുതുമല്ലോ. ഹാസ്യം കുറഞ്ഞാലും ഇല്ലെങ്കിലും...

    ReplyDelete
  68. ayoo entha epo paraya namovakm.....chirichu enta adpilaki ...

    ReplyDelete
  69. കഴിഞ്ഞയാഴ്ച്ച കൊടകര പേരാമ്പ്ര വഴി പോയപ്പൊ വെറുതേ ആലോചിച്ചു, ഇനി കൊടകരപുരാണത്തില്‍ കുറച്ചുകൂടി പോസ്റ്റുകള്‍ വന്നിരുന്നെങ്കില്‍.. എന്നു്. തിരിച്ചുവന്നു നോക്കുമ്പൊ ദേ കെടക്കുണു ഒരു സാധനം. കുറച്ചു ദിവസം കഴിഞ്ഞു പുറത്തിറക്കുന്നതുകൊണ്ട്‌ ഫസ്റ്റ്‌ ഗിയറില്‍ ആയതേ ഉള്ളു. എത്രയും പെട്ടെന്നു ടോപ്‌ ഗിയറിലെത്തട്ടെ. പിന്നെ വിശാലേട്ടന്റെ ആദ്യത്തെ കമെന്റിനുള്ള്‌ മറുപടി എന്താച്ചാല്‍, ഞങ്ങളിനിയുമിനിയും നിര്‍ബന്ധിക്കും. ഇങ്ങിനെ എഴുതിക്കൊണ്ടേ ഇരിക്കുക.. ട്ടൊ

    ReplyDelete
  70. ഞങ്ങളെഴുതികുളമാക്കിയ ബൂലോകത്തേക്ക്‌ വീണ്ടും പെട വിറ്റുകളുമായി അങ്ങേക്ക്‌ സ്വാഗതം.....

    ReplyDelete
  71. വെൽക്കം ബാക്ക് വിശാലാ പോസ്റ്റ് തകർത്തു അടുത്തതു ഉടനെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  72. എന്താ പറയുക.കിടിലൻ

    ReplyDelete
  73. കല്ലറ പൊളിച്ചോണ്ട് പോയി അടുക്കള പണിതില്ലല്ലോ....ഭാഗ്യം.....

    ReplyDelete
  74. സജീവേട്ടാ,

    രസ്യന്‍ പോസ്റ്റ്. :)

    ReplyDelete
  75. ഞാനൊന്നും മിണ്ടണില്ല.മിണ്ട്യാ കൊഴപ്പം മിണ്ടീല്ലേലും കൊഴപ്പം.

    ReplyDelete
  76. രസികൻ .വെറും ചിരിയും ഉപമകളും മാത്രല്ലാന്ന് വേറെ എന്തൊക്ക്യോ മാന്ത്രികത (ഉഡായിപ്പ്)ഈ എഴുത്തിൽ തീർച്ചയായും ഉണ്ട്ട്ടാ.ഇനിയൊരു ഇടവേളയില്ലാതെ പോരട്ടെ

    ReplyDelete
  77. താങ്കള്‍ വെച്ചൊഴിഞ്ഞു പോയ മലയാളം ബൂലോഗ ചക്രവര്‍ത്തി സിംഹാസനം ഇത്ര വലിയ ഒരു ബ്രേക്ക്‌ എടുത്തിട്ടും വേറെ ആര്‍ക്കും കൊടുക്കാന്‍ ബൂലോഗ പ്രജകള്‍ തയാറായില്ല.. വീണ്ടും സ്വാഗതം.. നല്ല മലയാളത്തിന്റെ എഴുത്തുകാരന്..

    ReplyDelete
  78. ഭൂലോകത്തു വീണ്ടും പുലി ഇറങ്ങിയേ..........

    ReplyDelete
  79. ..പുരാണങ്ങളോരോന്നായി വായിച്ച് വന്നത് ഒത്തിരി ലേറ്റായിട്ടായതിനാൽ ഇപ്പോളാ കമന്റാനൊരവസരം വന്നെ..

    ‘കൊട്ട നിറച്ചും കൊണ്ടുപോയി രാത്രിയിരുന്ന് തൊണ്ടു പൊളിച്ച് പൊളിച്ച് ഒന്നും കിട്ടാതെ ‘ കമ്പ്ലീറ്റ് മൂക്കാത്തതാണെന്നാ തോന്നണേ... അകത്തൊരു ഡേഷുമില്ല! ‘

    ഹെന്റമ്മേ..!

    ReplyDelete
  80. കൊടകര മൊതലാളി, സജീവ.. പുലിചേട്ടാ.... ഈ പുലിയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നത്

    പുലിയായ അങ്ങ് മടയില്‍ കഴിയുമ്പോള്‍ ആണ് എലിയായ ഈ പാവം ഒഴാക്കന്‍ ഈ ബ്ലോഗ്‌ സ്ഥലത്ത് ജനിച്ചു വീണതും ഒരു എലിയായി വളര്‍ച്ച മുരടിച്ചു പോയതും. ആയതിനാല്‍ ഈ പാവം എലിയെ ഒരു പുലിയായി പ്രഖ്യാപിക്കണം എന്ന് അങ്ങയോടു അഭ്യര്‍ത്ഥിക്കുന്നു!

    പുലിചേട്ടാ മീശ ശോ ജോസേട്ടന്‍ കലക്കി കേട്ടോ!

    ReplyDelete
  81. ആ സ്ലാബിന്റെ പേര് മായ്ച്ച് കളയാന്‍ ഓര്‍ത്ത്തിണ്ടുണ്ടാവില്ല പുള്ളിക്കാരന്‍ അല്ലെ?
    ഭാവുകങ്ങള്‍.

    ReplyDelete
  82. വിശാലമനസ്കന് ഒരു കമന്റ് ഇടണമെന്നത് എന്റെ ഒരു അന്ത്യാഭിലാഷമായിരുന്നു.. അതു നടന്നു..(.ഇനി ചത്താലും വേണ്ടില്ല എന്ന് തോന്നുന്നില്ലാട്ടോ.. എനിക്കിനീം ജീവിക്കണം...)

    എന്തായാലും പോസ്റ്റ് കൊള്ളാം..( ഇത് ഞാന്‍ പറയുന്നത് അഹങ്കാരമാവും..എന്നാ‍ലും....)

    ReplyDelete
  83. വിശാലേട്ട കലക്കി കേട്ടോ പക്ഷെ പെട്ടെന്ന് തീര്‍ന്നു പോയി ...................അത് കുഴപ്പമില്ല അടുത്തതില്‍ അഡ്ജസ്റ്റ് ചെയ്തല്‍ മതി ....

    ReplyDelete
  84. പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം.
    അത് ശെരി മ്പടെ ലോനപ്പേട്ടന്റെ കല്ലറ കല്ല് അടിച്ച് മാറ്റ്യേ ജോസ് ഇതാണല്ലേ...?

    ReplyDelete
  85. ഇതെപ്പൊ ഒപ്പിച്ചു ഗഡി. ഞങ്ങള്‌ കുന്ദംകുളം കാരും കേറീല്ലേ കല്ലറക്കല്ലായിട്ടും.

    ക്ലീൻസിസ് സന്ദർശനം പോസ്റ്റിയിട്ടുണ്ട്.

    ReplyDelete
  86. പോസ്റ്റ് ഇന്നലെ വായിച്ചതാണ്. ഇന്ന് ഭാര്യ അടുക്കളയിലെ സ്ലാബ് വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ ജോസേട്ടന്റെ കാര്യമോര്‍ത്ത് വീണ്ടും ചിരിച്ചുപോകുന്നു...

    അതെ.. അതാണ് കൊടകരപൂരാണം

    ReplyDelete
  87. അല്ല പിന്നെ ഇത്രയും നീളവും വീതിയും ഉള്ള സ്ലാബ് ചുമമാ കൊണ്ട് ശവപ്പറമ്പില്‍ ഇടണോ ഇതാവുമ്പോള്‍
    എന്നും തിരിയല്ല തീ തന്നെ കത്തിക്കും.
    -ലോനപ്പന്‍ വറീത് -കഞ്ഞീം വെള്ളവും കിട്ടുന്നിടത്ത് പേരെങ്കിലും കിടക്കും ...
    തിരിച്ചു വരവ് ഗംഭീരമായി ആഘോഷിക്കുന്നു..

    ReplyDelete
  88. കലക്കി...മാഷേ...
    പുരാണങ്ങള്‍ ഇനിയും വന്നുകൊണ്ടേ ഇരിക്കട്ടെ....

    ReplyDelete
  89. അപ്പറത്ത് പേരാമ്പ്ര, ഇപ്പറത്ത് ഉളുമ്പത്തുംകുന്ന്‌. രണ്ടിന്റേം ഇടയിലുള്ള കൊടകരേല് ലോറിയൊന്നും മറിഞ്ഞിട്ടില്ലേ?

    ReplyDelete
  90. Anonymous5/06/2010

    vindum puli . Best wishes

    ReplyDelete
  91. “റോഡിൽ നിന്ന് കിട്ടുന്നതെല്ലാം നമുക്ക് റോഡമ്മ തരുന്നതാ..“ ഹായ് കലക്കീട്ട്ണ്ട് ട്ടാ..

    ReplyDelete
  92. ഹഹഹ ... ജോസേട്ടനെ അത്രക്കങ്ങട്ട് പിടിച്ചില്ലെങ്കിലും മോട്ടക്രൂസ് പൊളിച്ചു പൊളിച്ച്‌ വട്ടായ പേരാമ്പ്ര വിറ്റ്‌ കലക്കി. എന്നുവച്ചാല്‍ ഓഫീസിലിരുന്ന് ചിരിച്ചു പണ്ടാരമടങ്ങി. കുറച്ചുനാളായി ഇപ്പടി ഒരെണ്ണം കണ്ടിട്ട്‌. നമിച്ചു.

    ReplyDelete
  93. വീണ്ടും കണ്ടതിൽ വളരെ സന്തോഷം.
    ശരിക്കും ചിരിച്ചു...!

    ReplyDelete
  94. സൂപ്പര്‍ ആയിടുണ്ട്ട സജീവേട്ടാ.....

    ReplyDelete
  95. Anonymous5/07/2010

    സംശുദ്ധമായ ചാരായം പോലെ ഒട്ടും വെള്ളം ചേര്‍ക്കാത്ത narmma ശൈലി ...
    ബ്ലോഗിലെ സകല അണ്ടനും അടകോടനും അനുകരിച്ചിട്ടും ആവര്തിച്ചിട്ടും
    അതിന്റെ പോളിച്ച്ചെക്ക് കാര്യമായ കുറവൊന്നും വന്നിട്ടില്ല .ഹാസ്യ ഭാവന
    എന്നും പത്തര മറ്റ്റൊടെ വിളങ്ങട്ടെ
    ബൈ
    T

    ReplyDelete
  96. സൂപ്പര്‍! ആ മൊട്ടക്രൂസ് പൊളിച്ചത് :)

    ReplyDelete
  97. ഒന്നും പറയുന്നില്ല ഒള്ളതും കൂടി പോയാ‍ലൊ?

    ReplyDelete
  98. praveen5/07/2010

    സൂപ്പര്‍ ആയിട്ടുണ്ട്ടോ...

    ReplyDelete
  99. സൂപ്പര്‍ ആയിട്ടുണ്ട്ടോ...

    ReplyDelete
  100. അങ്ങനെ ഒടുവില്‍ , ആരും ചോദിക്കാനും പറയാനും ഇല്ലാതെ കയറൂരി നടന്ന ബൂലോകത്തെ വീണ്ടും ഹാസ്യത്തിന്റെ നെടുങ്കന്‍ വള്ളിയില്‍ കെട്ടിക്കൊണ്ട് വിശാല്‍ജി തിരിച്ചു വന്നു ..

    ReplyDelete
  101. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും വല്ലപ്പോഴും ബ്ലോഗിൽ സാന്നിദ്ധ്യമറിയിക്കയെങ്കിലും വേണം.

    സമാന സംഭവം എന്റെ ഗ്രാമത്തിലുമുണ്ടായിരുന്നു. വിദേശമദ്യം കൊണ്ടു വരുന്ന വാൻ പാടത്തക്കു മറിഞ്ഞപ്പോൾ ഒരു പാടു കുപ്പി പൊട്ടി. മണം പരന്നപ്പോൾ ചിരപരിചിതരാണു ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ആളുകളെ രക്ഷിക്കാൻ ഫയർഫോർസുകാർ വൈകിയെത്തി. രക്ഷാപ്രവർത്തനം കഴിഞ്ഞു മടങ്ങിപ്പോകുകയായിരുന്ന ഒരു മാന്യന്റെ അരക്കെട്ടിലൊളിപ്പിച്ച ഹാഫ് ബോട്ടിൽ അങ്ങാടിയിലെ നടുറോഡിൽ വീണു പൊട്ടിയത് അരയിൽ ഒളിപ്പിക്കാനുള്ള പരിചയക്കുറവിനാലായിരുന്നില്ല അണ്ടർവെയർ ഇല്ലായിരുന്നു പോരാത്തതിനു പോളിസ്റ്റർ മുണ്ടും.
    “ചില്ലു പെറുക്കിക്കളഞ്ഞിട്ടു പോടാ” എന്ന അങ്ങാടിയുടെ രോദനം ഇന്നും അവൻ സൌദിയിൽ നിന്നു ലീവിലെത്തുമ്പോൾ അങ്ങാടിയിൽ നിന്നു മുഴങ്ങാറുണ്ടത്രെ!

    ReplyDelete
  102. പുലിയിറങ്ങും പുലിയിറങ്ങും എന്ന് നോക്കി നോക്കി അവസാനം പുലിയിറങ്ങിയപ്പൊ അറിയാനും വൈകി...

    അപ്പൊ ഇനി ഇവിടൊക്കെ കാണൂലോ..

    ReplyDelete
  103. അതിവിശാലം,
    സുസ്വാഗതം!

    70കളില്‍ കോടാലി-മൂന്നുമുറി-വാസുപുരം
    പ്രവിശ്യകളില്‍ പരന്നു കിടന്നിരുന്ന എന്റെ അണെമ്പ്ലോയ്ഡ് കസിനുകള്‍ നിക്കക്കള്ളിയില്ലാതായപ്പോള്‍
    വര്‍ഷങ്ങളോളം ‘എലെക്ട്രീഷ്യനു’ പഠിച്ചോണ്ടിരുന്നിരുന്നു.

    70കളിലെ പെര്‍ ക്യാപ്പിറ്റ എലക്ട്രീഷ്യന്‍ ഏറ്റോം കൂടലുള്ളത് കോടര ഭാഗത്താണെന്ന്
    സ്റ്റാറ്റിസ്റ്റിക്സുണ്ട്.

    പക്ഷെ, അയ്നെപ്പറ്റി കഥേണ്ടോ ?
    അതാ ഇമ്മക്ക് വേണ്ടെ..

    ReplyDelete
  104. അന്ന് വന്നപ്പൊ പറയാന്‍ മറന്നു... ഞാനേ ഇരിങ്ങാലക്കുടക്കാരിയാ ട്ടോ.. കൊടകര വല്ലപ്പാടീല് എന്റെ സുഹൃത്തുണ്ട്, ഇന്ദു.. അവളുടെ വീട്ടില്‍ ഇഷ്ടം പോലെ വന്നിട്ടുണ്ട്...
    ന്ന് വച്ചാല്‍ ത്തിരി കൊടകര സംബന്ധം ണ്ട് ന്നര്‍ത്ഥം..

    പിന്നേയ്.. ആളൂര് എടത്താടന്റെ വെളിച്ചെണ്ണ, ചിപ്സ് കമ്പനി ണ്ടല്ലോ... അത് ങ്ങടെയാ?

    പിന്നേം എവട്യൊക്ക്യോ കണ്ടു എടത്താടന്മാരെ.. ങ്ങള് അവടത്തെ കണ്ടങ്കുളത്തിക്കാരാ ല്ലേ?


    ശ്ശ്യോ ഈ പറഞ്ഞതൊക്കെ ഓഫാര്‍ന്നൂല്ലേ... മുന്‍ കാല പ്രാബല്യത്തോടെ പ്രഖ്യാപിച്ചിരിക്കുന്നു... ഓഫ്...........

    ReplyDelete
  105. ചേട്ടായി ഇനി നിര്‍ത്തരുത് ട്ടാ

    ReplyDelete
  106. ഹ..ഹ..ഹ....ഇഷ്ട്ടപെട്ടു..ട്ടാ... ;)

    Thattukada blog

    ReplyDelete
  107. This comment has been removed by the author.

    ReplyDelete
  108. വളരെ നന്നായി,സുഹൃത്തേ....

    ReplyDelete
  109. രണ്ടുകൊല്ലായിട്ട് കാശുകടം വാങ്നിയവനോട് തിരിച്ചു ചോദിക്കണ പോലെ ഞാൻ പുതിയ പോസ്റ്റ് എന്നിടും എന്ന് ചോദിക്കും. ചുള്ളൻ അടുത്ത ആഴ്ച പിന്നത്തെ ആഴ്ച എന്നൊക്കെ ഒഴിവു കഴിവു പറയും...അങ്ങനെ നിരാശയായിട്ടിരിക്കുമ്പോളാണ് ഈ ഒരു പോസ്റ്റ്... കൊള്ളാം...എന്തായാലും മൂക്കാത്തതുകൊണ്ടാകും കാബേജിന്റെ ഉള്ളിൽ ഒന്നും ഇല്ലാന്ന് പറഞ്ഞത് ഉഗ്രനായി... അപ്പോ ഇനി അടുത്ത് കലക്ക് എന്നാ?

    പിന്നെ ഒരു കാര്യം കൂടെ കല്ലറ എന്ന് കേട്ടപാടെ ഒരു കുളിരൊക്കെ തോന്നീത്രേ. വായിച്ചു വന്നപ്പോളാ സംഗതിവേറെ ആണെന്ന് മനസ്സിലായതെന്ന് ഒരു ചങ്ങാതി സജീവേട്ടനോട് പറയുവാൻ പറഞ്ഞു.

    ReplyDelete
  110. കല്ലറ ജോസേട്ടന്‍ പോലും ഇത് വായിച്ചാല്‍ ചിരിച്ച് ബോധം കേടും!

    ബൂലോകം ഇളക്കിമറിച്ച, ചിരിയമിട്ട് പൊട്ടിച്ച, ആ നല്ല ബൂലോക കാലം തിരികെപ്പിടിച്ച് കൊണ്ടു വന്ന, വിശാലന്‍'സ് രണ്ടാം വരവിനെ സഹര്‍ഷം സ്വാഗതമോതി വരവേല്‍ക്കുന്നു.

    ReplyDelete
  111. പുലിയെറങ്ങി

    രസ്യന്‍... ഭേഷാ ചിരിച്ചു

    റോഡമ്മെ.. അതെന്തൂട്ടാ സാധനം.. കൊള്ളാം

    കാബേജിനെ പഴയ മൊട്ടാക്കൂസാക്കി തന്നതിന് റൊമ്പ താങ്ക്സ്...

    ReplyDelete
  112. രസികന്‍ ... :)

    ReplyDelete
  113. Sajeeva, one of your masterpieces....god bless you to write more.

    ReplyDelete
  114. OMG...I m overjoyed 2 c u again...........

    ReplyDelete
  115. വരാനിത്തിരി വൈകി വിശാലേട്ടാ...വീണ്ടും കണ്ടതിൽ സന്തോഷം

    ReplyDelete
  116. This comment has been removed by the author.

    ReplyDelete
  117. വിശാല്‍ജീ....

    അത് ശരി, അപ്പോ ഇങ്ങടെ തൃശ്ശൂരും ‘പേരാമ്പ്ര‘ ഉണ്ടോ? എന്റെ പിതാജീന്റെ നാടായ കണ്ണൂരിലില്ലേലും മാതാജീടെ നാടായ (ഹിന്ദി പുണ്യപുരാണ സീരിയലുകള്‍ കാണാന്‍ തുടങ്ങിയ മുതല്‍ ഇങ്ങന്യാ വിളി..) വടകരേടെ അടുത്ത് ഒരു പേരാമ്പ്രയുണ്ട്. മ്മളെ കോയിക്കൊട് ജില്ലേന്റെ ഒത്ത മധ്യത്തില്‍. ഇന്നാ പിടി വിക്കിപ്പീഡ്യ!.

    ഇങ്ങടെ നാട്ടിലെ ആളുകളെപ്പോലെയൊന്നും അല്ല ഇവിടുത്തെ ആള്‍ക്കാര്‍. ച്ഛീ... ഛീ ഛീ....! ഒരു ലോറിമറഞ്ഞാല്‍ അതിലുള്ള സാമാനം മൊത്തം അടിച്ച് മാറ്റുവാന്നൊക്കെ പറഞ്ഞാല്‍! അയ്യയ്യേ! അതൊകെ നമ്മുടെ നാട്ടുകാരെ കണ്ട് പഠിക്കണം.. 1985 ലേം 95ലേം കാര്യമൊന്നുമല്ല പറയുന്നത്, 2009 ലെ കാര്യമാ. കഴിഞ്ഞ ഓണക്കാലത്ത് ഇതുപോലെ മാതാജീടെ നാട്ടില്‍ ഒരു ലോറി മറഞ്ഞു , പിറ്റേദിവസം പിതാജീടേ നാട്ടിലും മറിഞ്ഞു വേറൊന്ന്. നല്ലവരായ നാട്ടുകാര്‍ അതിലെ സാമാനംസ് അടിച്ചുമാറ്റിയില്ല എന്ന് മാത്രമല്ല ആ ഏരിയയിലേക്കേ പോയില്ല. അതാണ് മനസ്സിന്റെ നന്മ! കണ്ട് പഠി! ഹും!

    ആത്മഗതം: പിതാജീന്റെ നാട്ടില്‍ തലകുത്തനെ മറിഞ്ഞ മുനിസിപ്പാലിറ്റീന്റെ വേസ്റ്റ് കയറ്റിക്കൊണ്ടോയ ലോറീം, മാതാജീന്റെ നാട്ടില്‍ ആന ചെരിഞ്ഞത് പോലെ മറിഞ്ഞ പഞ്ചായത്തിന്റെ വേസ്റ്റ് കയറ്റിക്കൊണ്ടോയ ലോറീം വര്‍ക്ക്ഷാപ്പീന്ന് വേഗം ഇറക്കാന്‍ കഴിഞ്ഞിരുന്നോ ആവോ...! ആ‍.....

    ഏതായാലും, പോസ്റ്റ് ഇഷ്ടായീട്ടാ... :)
    ഇനി ചറപറാന്ന് എഴുതിത്തകര്‍ക്കൂ...

    -അഭിലാഷങ്ങള്‍.

    ReplyDelete
  118. തിരിച്ചുവരവില്‍ ഒരുപാടു സന്തോഷം. ഇനിയും നല്ല മിടുമിടുക്കന്‍ കുറിപ്പുകളെഴുതൂ...
    ദില്ലിപോസ്റ്റ്

    ReplyDelete
  119. ഉളുംബത്തു കുന്നിനെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി വിശാലാ .............
    കലക്കീണ്ട് പേരാമ്പ്രയും, കുന്നും , കൊടകരേം .തിരിച്ചു വന്നതില്‍ വളരെ സന്തോഷം
    പോസ്ടീതു മാച്ചു കളഞ്ഞോ ,ചെലേതു കാണാനില്ല ട്ടോ

    ReplyDelete
  120. Anonymous6/14/2010

    adippan item..

    ReplyDelete
  121. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പൊ മഠപ്പാട്ടില്‍ ബുക്ക്സ്റ്റാളിന്റെ മുന്നിലെ കൊറ്റകരപുരാണത്തിന്റെ ഒരു ബാനര്‍ കണ്ടു. ഒരു കോപ്പി വാങ്ങാന്‍ ചുമ്മാ കയറി. രാമചന്ദ്രന്‍ ചേട്ടന്‍ മുഘം ചുളിച്ചു. അടുഠ തവണ ഒപ്പിച്ചു തരാമെന്ന്. :)

    വീണ്ടും പുരാണങ്ങള്‍ തുടരുന്നതില്‍ സന്തോഷം. "മസില്‍ക്കുത്തടി", ജോസേട്ടന്‍.. എല്ലാം ചിരിപ്പിച്ചു ട്ടോ...

    ReplyDelete
  122. adipoli, please keep writing.

    ReplyDelete
  123. supperrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr come back !!!!!

    ReplyDelete
  124. ഹോ... അപാര ഹ്യൂമര്‍ സെന്‍സ് തന്നെ... ‘ഭയപ്പെടേണ്ട. ഞാന്‍ നിന്നോട് കൂടെയുണ്ട്!‘ കണ്ടപ്പോള്‍ തന്നെ എങ്ങോട്ടേക്കാണ് വണ്ടി പോകുന്നതെന്നു മനസ്സിലായി... അപ്പോള്‍ തുടങ്ങിയ ചിരി ഒരഞ്ചുമിനിറ്റ് നീണ്ടുനിന്നു കാണും....

    ReplyDelete
  125. ഹ ഹ ഹ ഹ ഹ് ആഹ ....
    കിടിലോല്കിടിലന്‍....
    ജോസേട്ടനാണ് താരം....

    ReplyDelete