Saturday, August 30, 2014

ലവണതൈലം

വിശേഷദിവസങ്ങളിൽ മഴ ശുഭലക്ഷണമാണ് എന്ന് കേട്ടതിൽപിന്നെ എന്റെ; ഒരുമാതിരി എല്ലാ പ്രധാനദിവസങ്ങളിലും തന്നെ മഴ പെയ്തിട്ടുണ്ട്, അല്ലെങ്കിൽ ഞാൻ പെയ്യിച്ചിട്ടുണ്ട്‌!

സൈക്കിള്‍ ചവിട്ട് പഠിച്ചിട്ട് ആദ്യമായി ഒറ്റക്ക് സൈക്കിളില്‍ ആനന്ദപുരത്തേക്ക് പോയ ദിവസം, വിസ കളക്റ്റ് ചെയ്യാന്‍ ഒളരിയിലേക്ക് പോയ ദിവസം, പതിനഞ്ച് കൊല്ല്ലത്തോളം ജോലി ചെയ്ത, ജെബല്‍ അലിയിലെ കമ്പനിയില്‍ ഇന്റ‌ര്‍‌വ്യൂവിന്ന്‌ വരുമ്പോള്‍ ഷേയ്ക്ക് സായിദ് റോഡിലെ മെട്രോപ്ലെക്സിന്റെ മുന്നില്‍ വച്ച്, പെണ്ണുകാണാന്‍ പോയപ്പോള്‍ കല്ല്ലൂര്‍ പാടത്ത് വച്ച്,.. അങ്ങിനെ; എന്റെ ജീ‍വിതത്തിലെ എത്രയെത്ര പരമപ്രധാനവിശേഷ ദിവസങ്ങളിലാണ് മഴ എവിടെന്നോ ഓടിപെടഞ്ഞു വന്ന്, എന്നെ നോക്കി മാമുക്കോയ ചിരിക്കും പോലെ, ‘ബുഷ്ഷ്..’ എന്നൊരു ചിരിചിരിച്ച്’ പെയ്ത് പോയിട്ടുള്ളത്!

അങ്ങിനെ മഴ എപ്പോൾ പെയ്താലും ഉടനെ ഞാൻ എന്തെങ്കിലും ഒരു വിശേഷകാര്യം കണ്ടുപിടിച്ച്, ‘ദേ.. മഴ!! അപ്പം ഇതൊരു കലക്ക് കലക്കും!’ എന്ന് കീഴ്ചുണ്ട് അമർത്തി കടിച്ച്, കൃഷ്ണമണികൾ മുകളിലേക്കാക്കി, തലയാട്ടി പറഞ്ഞും പോന്നു.

കഴിഞ്ഞ ഡിസംബറിൽ ദുബായിയിൽ രാത്രി പത്തുമണിയോടടുപ്പിച്ച് ആദ്യത്തെ മഴ പെയ്യുമ്പോൾ ഞാൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എന്റെ വയറിന് കടിഞ്ഞാടിനാടുള്ള അറ്റ കൈ പ്രയോഗം എന്നനിലക്ക്, ഒരു കൂട്ടുകാരന്‍ വഴി അവന്റെ വകയിലെ ഒരമ്മാവന്റെ മോന്‍‍ വശം കൊടുത്തയച്ച രണ്ട് കുപ്പി ലവണതൈലം കൈപ്പറ്റാൻ പോകുന്ന പോക്കിലായിരുന്നു. (വയറ്റത്ത് ലവണ തൈലം പുരട്ടി കിടന്നുറങ്ങിയ ഒരു പാവം ചേട്ടന് തൈലം താഴേക്കൊലിച്ചിറങ്ങി വന്‍ ദുരന്തം സംഭവിച്ച കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ‘ലവണതൈലം തേച്ചിട്ടൊരു എടപാടുമില്ല‘ എന്ന് തീരുമാനിച്ചാതായിരുന്നു, പിന്നെ വയറിന്റെ ഉത്സാഹം കണ്ട് പേടിച്ച് തീരുമാനം മാറ്റുകയായിരുന്നു!)

ഹവ്വെവര്‍, ലവണത്തിനെ മഴയുമായി പെട്ടെന്ന് കണക്റ്റ് ചെയ്ത് ഞാന്‍ വാമഭാഗം സ്വര്‍ണ്ണകുമാരിയോട് പറഞ്ഞു:

“ദേ... മഴ പെയ്യുന്നെടീ! ലക്ഷണം കണ്ടിട്ട് സംഭവം ഏല്‍ക്കുന്ന ലക്ഷണമാണ്. നീ നോക്കിക്കോ.. പോറോട്ടക്ക് കുഴച്ചുവച്ച് മാവുപോലെയിരിക്കുന്ന എന്റെ വയര്‍ അങ്ങട് ഉറച്ച് ചുങ്ങി എണ്ണം പറഞ്ഞ ആറ് പാക്കുകള്‍ നിരനിരയായി തുള്ളിക്കളിക്കും!"

ദുബായിലെ ടവറുകളെ ഈറനണിയിച്ചും കൊണ്ട് മഴ ചിന്നം പിന്നം പെയ്യുകയാണ്. ആദ്യത്തെ മഴ കാണുമ്പോഴുള്ള ആ ത്രില്‍ ഏറെക്കുറെ പണ്ട് അളിയന്‍ ഗള്ഫീന്ന് വരുമ്പോഴുള്ള ആ ത്രില്‍ പോലെയാണ്. മഴത്തണുപ്പടിക്കാന്‍ ഞാന്‍ ചില്ല് താഴ്ത്തി, ‘ഓഹ്..ഭയങ്കര തണുപ്പ്‘ എന്ന് പറഞ്ഞ് വീണ്ടും കയറ്റി.

ലവണം ചേട്ടന്‍ പറഞ്ഞ ലൊക്കേഷനില്‍ ആദ്യമായി കണ്ട പാര്‍ക്കിങ്ങില്‍ ഞാന്‍ വണ്ടിയിട്ട്, സ്വര്‍ണ്ണകുമാരിയോട് “മാഡം ഇവിടെയിരി.. ഞാനിപ്പം വരാം!“ എന്ന് പറഞ്ഞ് സ്വറ്ററിന്റെ സിപ്പ് ഫുള്ളായി പൂട്ടി അതിന്റെ കൂടെയുള്ള തൊപ്പി കൊണ്ട് തലമൂടി ചേട്ടന്റെ ബില്‍ഡിങ്ങിന്റെ താഴെ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി ഇറങ്ങി നാട്ടിലെ വെയിലിന്റെ ചായം തേച്ചമുഖവുമായി ഒരാള്‍ നില്‍ക്കുന്നു.

ആള്‍ക്ക് ചുറ്റുമായി ഇരുപത്തഞ്ച് കിലോയോടടുത്ത് പ്ലാസ്റ്റിക്ക് കയറ് കൊണ്ട് വരിഞ്ഞുകെട്ടിയ നാല് കടലാസുപെട്ടി കണ്ട എന്റെ അത്ഭുതം മെയിന്റ് ചെയ്യാതെ എനിക്ക് കൈ തന്നുകൊണ്ട് ആള്‍ പറഞ്ഞു.

‘വൈഫും മക്കളും മുകളിലേക്ക് പോയി. ആ എണ്ണ വൈഫിന്റെ കയ്യിലെ ബാഗിലാണ്!‘

സ്വെറ്ററിന്റെ സിപ്പ് കുറച്ച് താഴ്ത്തി,

‘എന്നാ താഴെ നിന്ന് അധികം മഴ കൊള്ളാതെ നമുക്ക് മുകളിലേക്ക് പോകാം‘

എന്നു പറഞ്ഞ എന്നെ നോക്കി ആള്‍ പ്രതിവചിച്ചു.

‘അല്ലാ... ഈ കടലാസുപെട്ട്യോ‍ള്‍ മുകളിലേക്കെടുക്കാന്‍ ഹെല്പിന്‍ പറ്റിയ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോന്ന് നോക്കിയാണ് ഞാന്‍ നില്‍ണേ. മഴയായോണ്ടാവും ഒരുത്തനേം പുറത്ത് കാണുന്നില്ല!’

ആരെങ്കിലും നമുക്ക് ഇങ്ങോട്ട് എന്തെങ്കിലും ഒരു കാര്യം ചെയ്തുതന്നാല്‍‍ അങ്ങോട്ടും ചെയ്യുക എന്നത് എനിക്കെന്നും ആവേശമാണ്! മഴത്തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നിലെ പഴയ ജിം‌നേഷ്യം വിങ്ങ്സ് വിരിച്ചെണീറ്റു.

ഞാന്‍ പറഞ്ഞു:

‘അതിനെന്താ...നമുക്ക് രണ്ടാള്‍ക്കും കൂടെ എടുക്കാവുന്നതല്ലേ ഉള്ളൂ! ചേട്ടന്‍ ഒരു സൈഡില്‍ പിടിച്ചേ...’
പെട്ടിയുടെ ഒരു സൈഡ് പിടിച്ച് ഞാന്‍ കൂളായി പൊന്തിച്ചു. കൈക്ക് പഴയ പരിചയം ഇല്ലാത്തതുകൊണ്ട് പ്ലാസ്റ്റിക്ക് കയറില്‍ പിടിച്ചപ്പോള്‍ ചെറുതായി വിരലുകള്‍ക്ക് ഒരു നീറ്റല്‍ പോലെ തോന്നിയെങ്കിലും, ഭാരമുള്ളത് പൊന്തിക്കുമ്പോള്‍ അത് മുഖത്ത് പ്രതിഫലിപ്പിക്കാതെ പൊക്കണം, എന്നാല്‍ അത് നമുക്ക് ഒരു കനമല്ല എന്ന് കാഴ്ചക്കാരന് തോന്നുമെന്ന കരാട്ടേ സുകുചേട്ടന്റെ ക്ലാസ് മനസ്സിലോര്‍ത്ത് പെട്ടി പൊക്കിയപ്പോള്‍, അപ്പുറത്തെ ചേട്ടന്‍ ടി.ജി.രവിക്ക് വയറ്റത്ത് കുത്ത് കൊണ്ടാല്‍ കാണിക്കുന്ന ആക്ഷനോടെയായിരുന്നു പെട്ടി പൊക്കിയത്.

‘ഒരു ഇരുപത്തഞ്ച് കിലോ പെട്ടിയുടെ ഒരു സൈഡ് പിടിക്കാന്‍ പോലും പറ്റാത്ത പുവര്‍ മല്ലു!! എന്ന ഭാവത്തോടെ നോക്കിയ എന്റെ ചങ്കില്‍ തീ കോരിയിട്ട് ആള്‍ പറഞ്ഞു.

“തണ്ടലിന് ചെറിയ പ്രശ്നമുണ്ട്, അതിന്റെ ട്രീറ്റ്മെന്റിന് കൂടെ പോയതായിരുന്നു നാട്ടില്‍!!“

അത് കേട്ടപാടെ “ഈശ്വരാ....പണി കിട്ടിയോ??” എന്ന ഭാവത്തില്‍ ഞാന്‍ ചേട്ടനേം ബാക്കിയിരിക്കുന്ന മൂന്ന് പെട്ടികളേം ഒന്ന് പാളി നോക്കി.

ഇത്തവണ ഞാന്‍ ബൂസ്റ്റിന് വേണ്ടി പിടിച്ചത്, ഇന്ത്യാ പാക്കിസ്ഥാന്‍ സ്പിരിറ്റിലായിരുന്നു!

രണ്ട് പാക്കിസ്ഥാനികള്‍ക്ക് നൂറ് കിലോ വീതം ഭാരമുള്ള ബോക്സുകള്‍ ഒരു കണ്ടെയ്നര്‍ ഫുള്‍ലോഡ് ചെയ്യാമെങ്കില്‍, വെറും ഇരുപത്തഞ്ചോളം കിലോ വീതം ഭാരമുള്ള നാലു കാര്‍ട്ടണ്‍ എടുക്കാന്‍ ഒരു ഇന്ത്യാക്കാരന് പറ്റില്ല??


‘നെവര്‍ മൈന്റ് ഇത് ഞാന്‍ ഒറ്റക്ക് ഹാന്റില്‍ ചെയ്യും!!’ ഞാന്‍ എന്നെയും ചേട്ടനേയും ഒരുമിച്ച് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.


അങ്ങിനെ കിലുക്കം സിനിമയില്‍ തിലകന്‍ വട്ടക എടുത്തുകൊണ്ട് വരുന്ന റോളില്‍ പെട്ടിയുമെടുത്തോണ്ട് നടന്ന എന്റെ, ‘ലിഫ്റ്റ് എവിടേ?‘എന്ന കൊരക്കില്‍ നിന്നും ഞെങ്ങി ഞെരുങ്ങി പുറത്തുവന്ന ചോദ്യത്തിന് മറുപടിയായി ആള്‍ പറഞ്ഞു.

‘ഈ ഭാഗത്തെ ബില്‍ഡിങ്ങുകളൊക്കെ പഴയ റ്റു സ്റ്റോറീകളല്ലേ... ഒന്നിലും ലിഫ്റ്റില്ല!!’

അതുകേട്ടപ്പോള്‍, എന്റെ തണ്ടലില്‍ നിന്നും സ്പൈനല്‍ കോഡ് വഴി തലച്ചോറ് ലക്ഷ്യമാക്കി മുകളിലേക്ക് കീയാം എന്ന ശബ്ദത്തില്‍ എന്തോ പോയപോലെ തോന്നി! (ഏയ്, അതല്ല!)

‘ഒരു തലോണ എടുത്ത് പൊക്കാന്‍ പറ്റാത്ത ടൈപ്പ് തണ്ടലും ഇരുപത്തഞ്ച് കിലോന്റെ നാല് പെട്ടിയും കൊണ്ട് പാതിരാത്രി മനുഷ്യന്റെ തണ്ടലൊടിക്കാന്‍ വന്നേക്കാണല്ലേ??’ എന്ന് മനസ്സില്‍ പറഞ്ഞ്, ഒന്നും മിണ്ടാതെ പെട്ടിയും താങ്ങി സ്റ്റെയര്‍ കേയ്സ് കയറി.

രണ്ടാമത്തെ പെട്ടിക്ക് ഞാന്‍ സ്വെറ്ററു ഊരി. മൂന്നാമത്തെ പെട്ടിക്ക് ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തായി. നാലാമത്തെ പെട്ടിക്ക് എന്റെ വായില്‍ നിന്ന് നുരയും പതയും വന്നില്ല എന്നേ ഉള്ളൂ.

നാലാമത്തെ പെട്ടി ഇറക്കി, തൈലപൊതി കൈപ്പറ്റുമ്പോള്‍ ചേട്ടന്‍; ‘ആദ്യമായി വീട്ടില്‍ വന്നതല്ലേ... ഒരു ചായയെങ്കിലും കുടിക്കാതെ എങ്ങിനെയാ?‘ എന്ന ചോദ്യത്തിന് മറുപടിയായി, “ചായ വേണ്ട, ചേട്ടന്‍ തണ്ടല്‍ വേദനക്ക് പോയ ആശുപത്രിയുടെ ഡീറ്റെയ്സ് ഒന്ന് തരാമോ?” എന്നാണ് ചോദിക്കാന്‍ വന്നതെങ്കിലും ‘ഒന്നും വേണ്ട എന്റെ ചേട്ടോ...‘ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകമാത്രമേ ചെയ്തുള്ളൂ.

രാത്രി പത്തുമണി നേരത്ത് ജെല്‍ തേച്ച് ഒതുക്കി ചീകിയ തലമുടിയും പൌഡറിട്ട് ഫിനിഷിങ്ങ് വരുത്തിയ മുഖവും സ്വെറ്ററും തൊപ്പിയും വച്ച് ഫുള്‍ മേയ്ക്കപ്പില്‍ പോയ ഞാന്‍ ലാത്തിച്ചാര്‍ജ്ജീന്ന് ഓടി രക്ഷപ്പെട്ട് വരുന്ന ആളെപ്പോലെ വരുന്നത് കണ്ട് സ്വര്‍ണ്ണകുമാരി അത്ഭുതത്തോടെ ചോദിച്ച രണ്ട് ‘എന്തുപറ്റി? കള്‍ക്ക് മറുപടിയായി ഇങ്ങിനെ മാത്രം പറഞ്ഞു.

“അല്ലാ.. മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”

149 comments:

  1. eeshoyey chirichu chirichuu pandaramadangy ... njananoo thengayadikunadu ..santhoshom kondenikkirikkan vayyeyy

    ReplyDelete
  2. കിന്ദമൻ ശപിച്ചപ്പോൾ.. idu dash board updatesil kanunundu ..linkil clickumbol ..angadu ponillaa... samadana nivrithi varuthuka

    ReplyDelete
  3. Great.. enjoyed it..

    ReplyDelete
  4. ഹാ ഹാ ഹാ ഹാ ഹാ....
    ഹി ഹി ഹി ഹി ഹി...
    ഇത് പോലെ ലവണ തൈലവുമായി അഞ്ചു പേര്‍ കൂടി വന്നാല്‍ വിശാലേട്ടന്റെ വയറു കുറഞ്ഞു കിട്ടും...

    ReplyDelete
  5. വിശാലേട്ടാ,
    ഉപമകള്‍ ബഹുത് ബഹുത് അച്ചാ....
    അപ്പുറത്തെ ചേട്ടന്‍ ടി.ജി.രവിക്ക് വയറ്റത്ത് കുത്ത് കൊണ്ടാല്‍ കാണിക്കുന്ന ആക്ഷനോടെയായിരുന്നു പെട്ടി പൊക്കിയത്.
    മഴ എവിടെന്നോ ഓടിപെടഞ്ഞു വന്ന്, എന്നെ നോക്കി മാമുക്കോയ ചിരിക്കും പോലെ, ‘ബുഷ്ഷ്..’ എന്നൊരു ചിരിചിരിച്ച്’ പെയ്ത് പോയിട്ടുള്ളത്!

    ധാരാളം ധാരാളം എഴുതുക.
    വിശാലഭാരതം ദയവായി മുടക്കരുത്, പാണ്ഢു "വാട്ട് ദി ഹെല്‍" എന്ന് പറഞ്ഞ് നിര്‍ത്തിയതിന്റെ ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു. :-)

    /അജ്ഞാതന്‍/

    ReplyDelete
  6. “അപ്പോള്‍ അതിന്റെ ഒരു സന്തോഷത്തിന്, എനിക്ക് റിമി ടോമി ഇന്നലെ സ്റ്റാര്‍ സിംഗറില്‍ ഇട്ടുവന്ന പോലത്തെ ഒരു ചുരിദാര്‍! അല്ലെങ്കില്‍ കുഞ്ചാക്കോ ബോബന്‍ ആള്‍ടെ വൈഫിന് ഗിഫ്റ്റായി ഗള്‍ഫില്‍ നിന്ന് ഫ്രന്റ് വഴി വരുത്തിയ ചുരിദാര്‍“

    രാത്രി പത്തുമണി നേരത്ത് ജെല്‍ തേച്ച് ഒതുക്കി ചീകിയ തലമുടിയും പൌഡറിട്ട് ഫിനിഷിങ്ങ് വരുത്തിയ മുഖവും സ്വെറ്ററും തൊപ്പിയും വച്ച് ഫുള്‍ മേയ്ക്കപ്പില്‍ പോയ ഞാന്‍ ലാത്തിച്ചാര്‍ജ്ജീന്ന് ഓടി രക്ഷപ്പെട്ട് വരുന്ന ആളെപ്പോലെ വരുന്നത് കണ്ട് സ്വര്‍ണ്ണകുമാരി അത്ഭുതത്തോടെ ചോദിച്ച രണ്ട് ‘എന്തുപറ്റി? കള്‍ക്ക് മറുപടിയായി ഇങ്ങിനെ മാത്രം പറഞ്ഞു.

    “മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”


    സത്യം ഇത് പോലെ പലതും വായിച്ച് വായിച്ച് ചിരിച്ചും... വെല്‍ക്കം ബാക്ക്....

    ReplyDelete
  7. ദേ... ഒരൊറ്റ കീറു വച്ച് തന്നാലുണ്ടല്ലോ ......വെറുതെ ആളെ ചിരിപ്പിക്ക്യ ...????

    ReplyDelete
  8. കുറച്ച് കാലത്തിന്‌ ശേഷം ചിരിച്ചു
    ഇത് വായിച്ച്...

    ReplyDelete
  9. ഹഹഹഹഹഹഹഹഹ

    ReplyDelete
  10. അങ്ങിനെ കൊടകരപുരാണം വീണ്ടും തുടങ്ങി. പോസ്റ്റ് രസിപ്പിച്ചു. അതൊക്കെയവിടെ ഇരിക്കട്ടെ.. ലവണതൈലം പുരട്ടിയിട്ട് വയറ് കുറഞ്ഞോ.. അത് പറ.. അത് പറ മാഷേ :)

    ReplyDelete
  11. ചേട്ടോ എന്നിട്ട് ലവണ തൈലം തേച്ച് വയര്‍ കുറഞ്ഞോ? single പാക്കില്‍ നിറകുടം പോലുള്ള ഒരു വയര്‍ ഈയുള്ളവനും ഉണ്ടേ..പരീക്ഷണം വിജയിച്ചെങ്കില്‍ അടിയനും ഒരു കൈ നോക്കാമായിരുന്നു. അങ്ങട് ഉറച്ച് ചുങ്ങി എണ്ണം പറഞ്ഞ ആറ് പാക്കുകള്‍ നിരനിരയായി തുള്ളികളിച്ചില്ലേലും ഒരു രണ്ട് രണ്ടര പാക്കായാല്‍ മതിയേ..

    ReplyDelete
  12. മനസ്സറിഞ്ഞു ചിരിക്കണേല്‍ കൊടകരക്ക് വരണം.
    ചിരിച്ചിട്ടും ഒടിയും തണ്ടല്‍ എന്നാ തോന്നണേ .
    വീണ്ടും ചിരിമഴ പെയ്യിച്ചു.

    ReplyDelete
  13. അപ്പോ വീണ്ടും തുടങ്ങില്ലേ...
    ഇനിപ്പോ ഇവിടൊക്കെ കാണുല്ലേ..

    ReplyDelete
  14. 2011 ലെ ആദ്യ പോസ്റ്റ്‌ ആയിട്ട് മഴ പെയ്തോ ?
    :)

    ReplyDelete
  15. ഞാൻ പറയാൻ വന്നത് ചെറുവാടി പറഞ്ഞു. മുന്വിധികളില്ലാതെ മനസ്സ് തുറന്ന് ആസ്വദിച്ച് ഒന്നു ചിരിക്കണമെങ്കിൽ ഇന്ന് ബ്ലോഗിൽ വിശാലനേയുള്ളു. ഈ പൊൻ‌തൂലികയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. :)

    ReplyDelete
  16. ഈ നർമ്മം ഇട്ട് കാച്ചിയ ലവണ തൈലത്തിൽ ലവലേശം ഒന്നും കളയാനില്ല കേട്ടൊ ഭായ്

    ReplyDelete
  17. കുറെ കാലം കൂടി ഇട്ട പോസ്റ്റ്‌ കലക്കി!! ആകെ മൊത്തം പണി കിട്ടീ ല്ലേ :))
    ആശംസകള്‍!!

    [വേര്‍ഡ്‌ വെരി ഗടാടി.. ഗടീ ന്നു പറഞ്ഞതാവും ല്ലേ..]

    ReplyDelete
  18. ഇവിടേം മഴക്കുള്ള ഒരു കോളുണ്ട്.... കുറെ നാളുകൂടി കൊടകരപുരാണത്തില്‍ പുതിയ പോസ്റ്റ്‌ വന്നോണ്ടാവും........

    ReplyDelete
  19. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. ഞാന്‍ ബൂലോകത്തേക്ക്‌ വരാന്‍ കാരണം തന്നെ താങ്കളുടെ ബ്ലോഗിനെ കുറിച്ചു കേട്ടിട്ടാണ്.പുതിയ പോസ്റ്റ് കലക്കി... പ്രത്യേകിച്ച്‌ -- "അപ്പുറത്തെ ചേട്ടന്‍ ടി.ജി.രവിക്ക് വയറ്റത്ത് കുത്ത് കൊണ്ടാല്‍ കാണിക്കുന്ന ആക്ഷനോടെയായിരുന്നു പെട്ടി പൊക്കിയത്".

    ഇത്തരം ഉപമകള്‍ എങ്ങനെ തലയില്‍ ഉദിച്ചു വര ണു ?... ഹോ അപാരം...

    പിന്നെ ഇന്നലെ മുതല്‍ ഇവിടെ നല്ല മഴയാ ട്ടോ... പോസ്റ്റ് ഇട്ടത്‌ കൊണ്ടാണോ? :)

    ReplyDelete
  20. ഇനി ഏതായാലും കുറച്ചുകാലം ബൂലോകത്തുണ്ടാവൂലൊ? വരവുകണ്ടിട്ടു്‌ ഉടനെ പോകുന്ന ലക്ഷണമില്ല. ഇനി കുറച്ചുദിവസം ഞങ്ങളുടെ ഒക്കെ വല്യേട്ടനായി ഇവിടെ നിൽക്കൂന്നേ...!
    എന്തിനാ ലവണതൈലം? ആ കാർട്ടൺ എന്നും രാവിലേം വൈകുന്നേരോം ഈരണ്ട് തവണ ടെറസിലേക്കെടുക്കുക, ബേസ്‍മെന്റിൽ കാറിന്റെ ഡിക്കീൽ കൊണ്ടിടുക.

    വേർഡ് വെർഫിക്കേഷൻ - ഫ്ലോഗിങ്ങ്സ്. ഇംഗ്ലീഷിൽ ചാട്ടകൊണ്ടുള്ള അടി എന്നർത്ഥം.. വിശാലന്റെ ഈമെയിൽ ഐഡി വിളിച്ചുപോയി... എന്റമ്മേ!!!

    ReplyDelete
  21. ദൈവമേ... ഇരുപത്തഞ്ച് കിലോന്‍റെ നാല് പെട്ടി.... ശരിക്കും പണികിട്ടിയല്ലേ !! കലക്കന്‍ പോസ്റ്റ്‌ ... :)

    ReplyDelete
  22. അസ്സലായി. ഇനിയും എഴുതുക.
    ആദ്യത്തെ പോസ്റ്റും അവസാനത്തെ പോസ്റ്റും വരെ വായിച്ച ഒരാള്‍ എന്ന നിലയില്‍... (ഞാനും ഒരു അയല്‍വാസിയാണ്‌ട്ടോ ... ഒരു ഒല്ലൂര്‍ സ്വദേശി)
    ഇത് പറഞ്ഞേ പറ്റൂ... മാഷേ... വാക്കുകള്‍ ഒരിത്തിരി ചിരിയിലൂടെ മനസ്സിലെത്തിക്കാന്‍ താങ്കളുടെ കഴിവ്...
    അതിനെന്റെ നമസ്കാരം.

    എനിയ്ക്ക് ബ്ലോഗുമില്ല ഒരു കോപ്പുമില്ല.
    ഞാന്‍ ഈ പറയുന്ന ബൂലോക നിവാസിയുമല്ല.

    എന്നാലും എഴുതി ഒരു കമന്റ്‌.
    ഇത്ര പറയാന്‍ മാത്രം: ദയവായി ഇനിയും എഴുതുക.

    എല്ലാ നന്മകളും.

    ReplyDelete
  23. അസ്സലായി. ഇനിയും എഴുതുക.
    ആദ്യത്തെ പോസ്റ്റും അവസാനത്തെ പോസ്റ്റും വരെ വായിച്ച ഒരാള്‍ എന്ന നിലയില്‍... (ഞാനും ഒരു അയല്‍വാസിയാണ്‌ട്ടോ ... ഒരു ഒല്ലൂര്‍ സ്വദേശി)
    ഇത് പറഞ്ഞേ പറ്റൂ... മാഷേ... വാക്കുകള്‍ ഒരിത്തിരി ചിരിയിലൂടെ മനസ്സിലെത്തിക്കാന്‍ താങ്കളുടെ കഴിവ്...
    അതിനെന്റെ നമസ്കാരം.

    എനിയ്ക്ക് ബ്ലോഗുമില്ല ഒരു കോപ്പുമില്ല.
    ഞാന്‍ ഈ പറയുന്ന ബൂലോക നിവാസിയുമല്ല.

    എന്നാലും എഴുതി ഒരു കമന്റ്‌.
    ഇത്ര പറയാന്‍ മാത്രം: ദയവായി ഇനിയും എഴുതുക.

    എല്ലാ നന്മകളും.

    ReplyDelete
  24. "മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേന്ന്???”.... കലക്കൻ പോസ്റ്റ്... അറിയാതെ ചിരിച്ചുപോയി... :)

    ReplyDelete
  25. Back to the form!

    Goood!

    ReplyDelete
  26. adi poli ennallathey enthu parayan.. post like this make me think only one thing.. how lucky i am that i can read and understand malayalam. In the couple of other languages that i can understand(read some/write some), i bet that there is no other language or community that has the humor sense thats personified by someone like vishalamanaskam. We are the best in humor sense in the whole world :).. thank you for the blogs. The other guy whom i have a grudge on for not writing is our own aravindan blogger(arkjagged)

    ReplyDelete
  27. നന്നായിട്ടുണ്ട് ലവണതൈലം ... ചിരിപ്പിച്ചു

    ReplyDelete
  28. വിശേഷദിവസങ്ങളിൽ മഴ, ശുഭലക്ഷണമാണ് എന്ന് കേട്ടതിൽപിന്നെ എന്റെ; ഒരുമാതിരി എല്ലാ പ്രധാനദിവസങ്ങളിലും തന്നെ മഴ പെയ്തിട്ടുണ്ട്, അല്ലെങ്കിൽ ഞാൻ പെയ്യിച്ചിട്ടുണ്ട്‌!


    വിശാലേട്ടാ തുടക്കം തന്നെ ശുഭം. കിടു ഉപമകള്‍, പക്ഷെ പെട്ടന്ന് തീര്‍ത്തോ എന്നൊരു ശങ്ക!!
    ഞാന്‍ ലവണന്‍ ആറു ബോട്ടില്‍ നോക്കി, നോ രക്ഷ ഇപ്പം സ്മാര്‍ട്ട്‌ ലീന്‍ പിടിച്ചു അന്നേരം ഭാര്യ പറയുവാ :ഇത് വണ്ണം കുറയാനുള്ള മരുന്നല്ല വിശപ്പ്‌ കൂടനുള്ളതാണ് എന്ന് തോന്നുന്നു എന്ന്.

    ReplyDelete
  29. Thakarppan come back. This is the one and only vishala manaskan! innu mazha peyyum :)

    ReplyDelete
  30. Anonymous5/18/2011

    വിശാലേട്ടാ,
    ഒരുപാടു ചിരിച്ചു .എല്ലാ പോസ്റ്റും വായിച്ചുടുണ്ട് , ഇതു വരെ കമന്റ്‌ ചെയ്തിട്ടില്ല .
    ഒരു കൊടുങ്ങല്ലൂര്‍കാരന്‍

    ReplyDelete
  31. Hooo Chiri nirthan pattunnilla...chiri stop aayittu bakki comment idame ? :D LOL !

    ReplyDelete
  32. ഇന്റെ പടച്ചോനെ... ചിരിയുടെ തൃശൂര്‍ പൂരമാണല്ലോ... മന്‍ഷ്യന്‍ ചിരിച്ച് പണ്ടാറടങ്ങിപ്പോയി...

    അപ്പോള്‍ ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നു. തടി കുറച്ച് കുപ്പി ജീന്‍സും ടീ-ഷര്‍ട്ടും ഇട്ടിട്ട് ചുള്ളനായിട്ടായിരുന്നു ദുബായ് മീറ്റില്‍ വിശാലേട്ടന്റെ വരവ്. പെട്ടി പൊക്കിയിട്ടാണോ അതോ ലവണ തൈലമാണോ തടി കുറയ്ക്കാന്‍ സഹായിച്ചത് എന്നൊന്നും എനിക്കറിഞ്ഞൂട.

    തിരിച്ച് വന്നതില്‍ സന്തോഷം.. ഇനിയും പ്രതീക്ഷിക്കുന്നു... പറഞ്ഞപോലെ ഇന്നെന്താ മഴ പെയ്യാത്തത്...

    ReplyDelete
  33. Kollam..good one..

    ReplyDelete
  34. "തണ്ടലില്‍ നിന്നും സ്പൈനല്‍ കോഡ് വഴി തലച്ചോറ് ലക്ഷ്യമാക്കി മുകളിലേക്ക് കീയാം എന്ന ശബ്ദത്തില്‍ എന്തോ പോയപോലെ തോന്നി"

    തലച്ചോറിലേക്കല്ല അതു പോയത്...നേരെ എതിര്‍വശത്തേക്കാ :-)


    "രണ്ടാമത്തെ പെട്ടിക്ക് ഞാന്‍ സ്വെറ്ററു ഊരി. മൂന്നാമത്തെ പെട്ടിക്ക് ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തായി"

    അഞ്ചും ആറും പെട്ടികളുണ്ടായിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് എന്തൊക്കെ കാണേണ്ടി വരുമായിരുന്നു എന്‍റെ ഈശ്വരാ....

    ReplyDelete
  35. എരമ്പീറ്റ്ണ്ട് സജീവേട്ടാ

    ReplyDelete
  36. പതിവ് പോലെ രസികൻ.. :))

    ReplyDelete
  37. six pack aakanulla sramathilaayirunnalle ithrayum naalum ...

    thirichu varavu ethayalum usharaayi..
    keep going!!!!

    ReplyDelete
  38. തിരിച്ചു വന്നതിനു ഡാങ്ക്സ്... എന്റെ ഒരുപാടു സമയം താങ്കള്‍ തിരിച്ചു തന്നു.. നന്ദി.. കാരണം എന്നും രാവിലെ കൊടകര പുരാണം തുറക്കുമ്പോള്‍ പുതിയതൊന്നും കാണഞ്ഞു പഴയതൊക്കെ ഒരു തവണ കൂടെ ഞാന്‍ വായിക്കും. ഇനി ഇപ്പൊ അത് വേണ്ടല്ലോ!
    ഭീഷണി- സത്യമായിട്ടും ഇനിയും തുടര്‍ന്നെഴുതിയില്ലെങ്കില്‍ ഞാന്‍ കൊടകരപുരാണം-2 ബ്ലോഗ്‌ തുടങ്ങിക്കളയും!!

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഈശ്വരാ....പണി കിട്ടിയോ??” എന്ന ഭാവത്തില്‍ ഞാന്‍ ചേട്ടനേം ബാക്കിയിരിക്കുന്ന മൂന്ന് പെട്ടികളേം മാറി മാറി നോക്കി.

    “ഹ.. ഹ.. ഹ.."

    എന്തായാലും തൈലം കൊണ്ട് വന്ന ചേട്ടന്‌ മഴ ശുഭലക്ഷണം തന്നെയായിരുന്നു.

    യാതൊരു ബുദ്ധിമുട്ടും കൂടാതെ നാലു പെട്ടികളും ഫ്ലാറ്റിലെത്തിയില്ലേ?

    ReplyDelete
  41. വിശാല്‍ജി...ഈ ലവണ തൈലം കൊണ്ട് ഒരു ഗുണവുമില്ല. വേറൊരു സാധനം ഉണ്ട്.."തീതൈലം" ഉഗ്രന്‍ ഐറ്റം ആണു മാഷേ.. എല്ലാം കത്തി ഉരുകി പൊയ്ക്കോളും. എങ്ങനെ ..നോക്കുന്നോ??

    ReplyDelete
  42. Anonymous5/18/2011

    Visals,
    Kure naalukalku sesham innu chirichu.
    Iniyum poratte kure koodi itharam items.(idakku onnu editiyoo?Ivide rimitomy kaanunnilla)
    Murali Nair,Dubai

    ReplyDelete
  43. ആദ്യ ദിവസം തന്നെ മഴ ചതിച്ചതുകൊണ്ട് എങ്ങാനും ലവണ തൈലം താഴോട്ടിറങ്ങി വല്ലോം സംഭവിച്ചോ?

    ReplyDelete
  44. തകര്‍ത്ത്

    ReplyDelete
  45. എന്നത്തേം പോലെ സൂപ്പറായി..നല്ലോണം ചിരിച്ചു :)

    ReplyDelete
  46. ഹ ഹ ഹ വീണ്ടും കൊടകര!! പോവല്ലേ... പ്ലീസ്‌!

    ReplyDelete
  47. ഹ..ഹ..ഹ..ഹ...ഹമ്മേ...ഇപ്പഴാ കണ്ടേ...അല്ല, സംഭവം എങനെ ? സിക്സ് പാക്ക്‌ കിട്ടിയാ ?

    ReplyDelete
  48. വിശാലോ തിരിച്ചു വരവ് കലകീട്ടോ,
    വയറൊക്കെ കുറഞ്ഞില്ലേ ഇനി ഇവിടെയൊക്കെ കാണണം.

    ReplyDelete
  49. കലക്കീടാ .. നിന്റെ വരവ് :)

    ReplyDelete
  50. vishaletaa...superB..!! :)

    ReplyDelete
  51. അതുകേട്ടപ്പോള്‍, എന്റെ തണ്ടലില്‍ നിന്നും സ്പൈനല്‍ കോഡ് വഴി തലച്ചോറ് ലക്ഷ്യമാക്കി മുകളിലേക്ക് കീയാം എന്ന ശബ്ദത്തില്‍ എന്തോ പോയപോലെ തോന്നി! (ഏയ്, അതല്ല!)

    ചിരിപ്പിച്ചു
    ഇടയ്ക്ക് ഇടയ്ക്ക് എഴുതണേ

    ReplyDelete
  52. കലക്കീട്ടോ ഗഡീ..

    ReplyDelete
  53. ങേ കണ്ടില്ലാര്‍ന്നു ഗഡീ ..ഞെരിപ്പന്‍ :-))

    ഇനീം അങ്ങ്ട് പോരട്ടെ ട്ടാ

    ആശംസകളോടെ

    ജയന്‍

    ReplyDelete
  54. ഉപമകളുടെ തമ്പുരാനേ , പ്രണാമം. മടി പിടിച്ചിരിക്കാതെ ഇടയ്ക്കും മുട്ടിനും പോസ്റ്റുക. രാമനാമം ജപിച്ചിരിക്കാന്‍ പത്തുനാല്പതു വയസൊക്കെ ഒരു വയസ്സാ?

    ReplyDelete
  55. രാത്രി പത്തുമണി നേരത്ത് ജെല്‍ തേച്ച് ഒതുക്കി ചീകിയ തലമുടിയും പൌഡറിട്ട് ഫിനിഷിങ്ങ് വരുത്തിയ മുഖവും സ്വെറ്ററും തൊപ്പിയും വച്ച് ഫുള്‍ മേയ്ക്കപ്പില്‍ പോയ ഞാന്‍ ലാത്തിച്ചാര്‍ജ്ജീന്ന് ഓടി രക്ഷപ്പെട്ട് വരുന്ന ആളെപ്പോലെ വരുന്നത് കണ്ട് സ്വര്‍ണ്ണകുമാരി അത്ഭുതത്തോടെ ചോദിച്ച രണ്ട് ‘എന്തുപറ്റി? കള്‍ക്ക് മറുപടിയായി ഇങ്ങിനെ മാത്രം പറഞ്ഞു.

    “അല്ലാ.. മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”
    :)))))

    ReplyDelete
  56. ലവണ തൈലം വയറു കുറച്ചു ...കൊള്ളാം ഇനി കൊട്ടന്‍ ച്ചുക്കാതിയും സാഹചരാതിയും സമം ചേര്‍ത്ത കുഴമ്പ് വേണോ? നടുവെടനക്ക് നല്ലതാണ് . ശരിക്കും സങ്കല്പിച്ചു പോയി ആ കാര്ടന്‍ പോക്കിയുള്ള നടത്തവും ആക്ഷനും

    ReplyDelete
  57. എന്നിട്ട് വയര് കുറഞ്ഞോ ?

    നാട്ടിന് വന്നിട്ട് ഒരു മാസം പോലും തികഞ്ഞില്ലെന്കിലും വേറെ ആരെങ്കിലും നാട്ടില്‍ നിന്ന് വരുന്നെന്ടെന്നു അറിഞ്ഞാല്‍ ഉടന്‍ തന്നെ വേണ്ട സാധനങ്ങളുടെ ( അതോ വേണ്ടതതോ ) ലിസ്റ്റ് കൊടുക്കുന്നവര്‍ക്ക് ഒരു പാഠമാണ് ഇത്.

    ReplyDelete
  58. സംഭവം കളറായീണ്ട് വിശാലേട്ടാ....
    ഈ സുന ഞാനും വാങ്ങ്യാലോ എന്നലോചിച്ചതാണ്
    ഓണര്‍ ഡോ കെ മഹേഷ്‌ മേനോന്റെ വയര്‍ പത്രത്തീക്കണ്ടോണ്ടാണ്
    ആ വഴിക്കുള്ള ആലോചന ഫ്രീസ് ചെയ്തത്.
    എന്നാലും,
    ഇനി കിഴി ചെയ്യൂ ...ഈസി ആയി
    എന്ന് പറയാന്‍ ശ്രീശാന്തിനെ തീരുമാനിച്ച
    മാര്‍ക്കറ്റിംഗ് ആള്‍ടെ മാര്‍ക്കറ്റിംഗ് ബുദ്ധി സംമ്മതിക്യാണ്ട് വയ്യട്ടാ
    അടി എപ്പോ വേണേലും എങ്ങിനെ വേണേലും വരും
    എന്നകാര്യം ശ്രീക്ക്യല്ലേ അറിയൂ .....

    അടുത്ത പോസ്റ്റിനായി വെയിറ്റുന്നു...

    ReplyDelete
  59. ഞാനാദ്യാണ് ഇവിടെ...
    ബ്ലോഗ് മീറ്റില്‍ നേരില്‍കണ്ടിരുന്നു....

    പോസ്റ്റ് രസായി വായിച്ചു.
    അസ്സലായിരിക്കണ്...
    മസിലുപിടിച്ചിരിന്നിട്ടും(ആപ്പീസിലാരുന്നു) ചിരിപ്പിച്ചുകളഞ്ഞു..!

    ഒത്തിരിയാശംസകള്‍..!!
    സമയം പോലെ അങ്ങോട്ടൊക്കെ ഇറങ്ങണേ..

    ReplyDelete
  60. welcome back...

    മുന്നേ പോലെ തന്നെ രസികൻ പോസ്റ്റ്...

    എന്റെ വായന തുടങ്ങുന്നത് തന്നെ കൊടകര പുരാണം മുതൽ ആണു... ഇടക്കാലത്ത് നിർത്തിയപ്പോൾ ദേഷ്യമോ സങ്കടമോ തോന്നിയെങ്കിലും ഒരു "വരവ്" വന്നതിൽ സന്തോഷം....

    ReplyDelete
  61. ഇങ്ങനെ ഓരോരുത്തര്‍ ഇടയ്ക്കിടെ നാട്ടില്‍നിന്നും വന്നാല്‍ പിന്നെന്തിനാ ലവണതൈലം ???
    വായിക്കാന്‍ നല്ല രസം.

    ReplyDelete
  62. :))
    ഒരിടത്താക്കിയതിനെയൊക്കെ ലേബലൊക്കെ ശരിയാക്കി ഒന്നു സെറ്റപ്പാക്കണ്ടേ?

    ReplyDelete
  63. നല്ല ശൈലി.നല്ല ഹാസ്യം.മുറുക്കമുള്ള എഴുത്ത്.Great എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.

    ReplyDelete
  64. ആ പെട്ടി സീനുകളൊക്കെ ഞാനൊന്ന് മനസ്സിൽ കണ്ടുനോക്കി..!! ചിരിച്ച് എനിക്ക് മതിയായി.:)))

    ഇത്രയും ചിരിപ്പിച്ചതിന് നന്ദി..!!

    ReplyDelete
  65. എന്തിനാ മാഷെ ഈ ലവണ തൈലമൊക്കെ?? വയറുകുറക്കാനാണെങ്കില്‍ കുറച്ചു മിനക്കെടണം , ജിമ്മില്‍ പോണം .
    എന്നാ പിന്നെ "കൂരകള്‍ തോറും നമ്മുടെ ചെസ്റ്റ് " പാടി പത്തിരുനൂറു പെട്ടി പൊക്കി അപ്പുറത്തിട്ടിട്ടു പറയാം 'ദിതൊക്കെയെന്ത്'

    ReplyDelete
  66. enganeya blogil malayalam type cheyyunne?

    ReplyDelete
  67. എല്ലാം നര്‍മ്മത്തിലൂടെ മാത്രം കാണുന്ന വിശാല മനസ്കന്റെ ‌ "കൊടകര പുരാണം" മുഴുവനായി വായിച്ചു. ഒരുപാട് ഇഷ്ടമായി. എഴുത്തുകാരനല്ലെങ്കിലും വായനയാണ് ഇഷ്ട വിനോദം. സൗദിയില്‍ പുസ്തകങ്ങള്‍ കിട്ടുന്നതിന്റെ പരിമിതി കാരണം ബ്ലോഗുകള്‍ വായിക്കുന്നത് ശീലമാക്കി. അതുകൊണ്ട് ഇപ്പോള്‍ കൊടകര പുരാണവും വായിക്കാന്‍ അവസരം കിട്ടി. എല്ലാം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. ജോറായീണ്ടിഷ്ട്ടാ...കില്ങ്ങി...

    ReplyDelete
  70. Anonymous6/05/2011

    vayanakkarude bhagyam, fujairakku poyengilum ezuthu thudarunnallo. Thanks for the great upamas. Pradeep Siddharth

    ReplyDelete
  71. സജീവേട്ടോ ഒരു കുഞ്ഞു പരസ്യം ഇവിടെ ഇടുന്നുണ്ടേ!!

    http://www.anakkaryam.com/
    ആനക്കഥകളും കാര്യങ്ങളും അറിയുവാനും പങ്കുവെക്കുവാന്‍ ഒരിടം

    ReplyDelete
  72. എങ്കില്‍ ഒരു "ആയു കെയര്‍ കിഴി" കൂടെ വാങ്ങാമായിരുന്നു..
    "എല്ലാ വേദനകള്‍ക്കും പരിഹാരം" എന്ന് ശ്രീശാന്ത് അല്ലേ പറയുന്നത്? മനസ്സിന്റെ വേദനയും ഉള്‍പ്പെടുമായിരിക്കും..

    ReplyDelete
  73. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി....

    ReplyDelete
  74. ആ ടി.ജി.രവി പാര്‍ട്ട് അടിപൊളിയായി... അങ്ങേര്‍ക്കു കുത്തുകൊള്ളുമ്പോഴുള്ള ആ സീനും നടു വേദന ചേട്ടന്റെ മോന്തയും കൂടി മനസ്സില്‍ വന്നു ചിരിച്ചു പണ്ടാരമടങ്ങി.. പിന്നെ നട്ടെല്ലിന്റെ ഉള്ളീക്കൂടെ എന്തോ ഒന്ന് പോയില്ലെ? ( അതല്ലാ എന്നു പറഞ്ഞത്..) അതും കൊള്ളാം.. :). ആകെ മൊത്തം ടോട്ടല്‍ കലക്കീട്ട്ണ്ട് ട്ടാ..


    “അല്ലാ.. മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”

    ReplyDelete
  75. ഇഷ്ടമായി. ബ്ലോഗനയിലും ഉണ്ടല്ലോ....എങ്കിലും കൊടകരക്കഥകളാണ് കൂടുതല്‍ ഇഷ്ടം

    ReplyDelete
  76. ഈ വിശാലമായ ബൂലോകത്ത് ഇങ്ങിനെയൊരു വിശാലമനസ്കന്‍ ചിരിമഴ വീശുന്നുണ്ടെന്നറിഞ്ഞ് തേടിപ്പിടിച്ച് വന്ന് വായച്ചത് വെറുതെയായില്ല.

    ReplyDelete
  77. മഴ സുഭ ലക്ഷണം അല്ല എന്നറിയാവുന്ന കൊണ്ടാവും മഴക്കാലതിനുമുംപേ ബ്ലോഗ്ഗിയത് അല്ലെ? സൂപ്പര്‍ ര്ര്ര്ര്ര്ര്ര്ര്ര്‍ എന്നല്ലാതെ എന്താ പറയുക മാഷെ.. തമിഴില്‍ പറഞ്ഞാല്‍ "എന്നാ ഒരു പോസ്റ്റിങ്ങ്‌ ശരവണ". ഇനിയും എഴുതുക, എഴുതി എഴുതി താങ്കളുടെ ഫനുകളെ എല്ലാം രോഗവിമുക്തരാക്കുക. നന്നായിട്ട് വയറു കുലുക്കി ചിരിക്കാന്‍ പറ്റുന്ന ഇതുപോലത്തെ പോസ്ടിങ്ങ്സ് ഇട്ടു നോക്കിക്കേ, ചിരിച്ചു ചിരിച്ചു എല്ലാവരുടെയും വയറു കുറയും. ചിരിപ്പിച്ചു താങ്കളുടെയും Best of Luck.

    ReplyDelete
  78. ശുദ്ധ ഹാസ്യം എനിക്ക്‌ അനുഭവപ്പെട്ടത്‌ രണ്ടേ രണ്ട്‌ ബ്ലോഗുകളിലാണ്‌...സത്യം പറഞ്ഞാല്‍ താങ്കള്‍ മുഷിയില്ലല്ലോ..ഞാന്‍ പ്രഥമ സ്ഥാനം നല്‍കുന്നത്‌ " മൊത്തം ചില്ലറ " എന്ന പേരില്‍ എഴുതിയിരുന്ന അരവിന്ദ്‌ എന്ന ബ്ലോഗര്‍ക്കാണ്‌..(അദ്ദേഹം ഇപ്പോള്‍ എഴുതാറില്ലെന്നു തോന്നുന്നു) രണ്ടാമതാണ്‌ കൊടകരപുരാണം. എങ്കിലും ദൈവം അനുഗ്രഹിച്ച താങ്കളുടെ ഹാസ്യ രചനാ വൈഭവത്തിനു മുന്‍പില്‍ എന്റെ കൂപ്പുകൈ. ഇനിയും എഴുതാനുള്ള പ്രചോദനം സര്‍വ്വശക്തന്‍ താങ്കള്‍ക്ക്‌ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  79. ഒരുപാടു നാളുകള്‍ക് ശേഷം മനസറിഞ്ഞു ചിരിച്ചു..ഓഫീസില്‍ ഇരുന്നാണ് വായിച്ചതു... ചിരിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും പൊട്ടിച്ചിരിച്ചുപോയി.. നന്ദി സുഹൃത്തേ ..നന്ദി..അഭിനന്ദനങള്‍ ....

    ReplyDelete
  80. പണ്ടൊക്കെ പിന്നെ പിന്നെ.... ഇപ്പൊ ഓണ്‍ ദി സ്പോടിലാ കാര്യങ്ങള് ....അനുഭവിച്ചോ ....
    അവസാന പോസ്റ്റിനു തന്നെയാകട്ടെ എന്റെ ആദ്യ കമന്റ്‌.
    പാവം ഈ മുരിയാട്ടുകാരനേയും കൂട്ടുകാരുടെ പട്ടികയില്‍ ചേര്‍ക്കണേ....
    ആശംസകള്‍ ......

    ReplyDelete
  81. വിശാലോ നന്നായിടുണ്ട് ഈ പുരണത്തിന് ഞാന്‍ ഒരു നിമ്ത്തമയല്ലോ! ചിരിച്ചതിനേകള്‍ കൂടതല്‍ സന്തോഷം കൂടി ഉണ്ട്.അടുത്ത തവണ വരുമ്പോള്‍ ജിനെഷിനോട് പരയൂ എന്തെങ്കിലും എന്നെ എല്പികന്‍. കൊണ്ട് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വരാനയിടു പറയാം
    വരുമല്ലോ അല്ലെ!
    വരുമ്പോള്‍ മഴ ഇല്ലതിരികാന്‍ പ്രാര്തികം

    ReplyDelete
  82. കലക്കൻ പോസ്റ്റ്.. ലവണ തൈലത്തിന്റെ പ്രാക്റ്റികൽ ഇങ്ങനെയാനെന്നു ഇപ്പോഴാ അറിഞ്ഞതു.. :)

    ReplyDelete
  83. ശ്ശോ!
    എന്നാലും....
    ഇമ്മളോടൊന്നു പറഞ്ഞൂടാര്ന്നോ?
    ‘ഉദ്വർത്തനം’ ചെയ്ത് ശരിപ്പെടുത്തൂലാര്ന്നോ!?
    ലവണതൈലത്തിനു പിന്നാലെ പോകണമായിരുന്നോ!?
    എന്തായാലും പറ്റിയതു പറ്റി.

    തകർപ്പൻ പോസ്റ്റ്!

    ReplyDelete
  84. വിശാലാ ലവണതൈലം പുരട്ടാതെയും വയറു കുറയുമെന്ന്

    മനസ്സിലായില്ലേ

    ReplyDelete
  85. മാഷേ കിടിലന്‍.
    ആ 'ഫ്രോടോ' വിറ്റോ! ദുബായ്‌ റെജിസ്ട്രേഷനില്‍ അതേ നമ്പറാ എന്റെതും. ഒരിക്കല്‍ ഞാന്‍ കണ്ടു കേട്ടോ.

    **

    ReplyDelete
  86. This comment has been removed by the author.

    ReplyDelete
  87. വായിക്കാന്‍ വൈകി. തിരിച്ചു വരവില്‍ ഏറ്റവും കലക്കിയത് 'എല്ലാ ചവറും ഒരു സലത്ത് ' എന്ന ആത്മ പ്രശംസയാണേയ്.....!

    ReplyDelete
  88. വരാന്‍ ഒത്തിരി വൈകി പോയി...

    വിശാലേട്ടാ...കലക്കി.
    പണ്ടാരടങ്ങാനായിട്ടു ലവണ തൈലം കാശ് കൊടുത്തു വാങ്ങാര്‍ന്നു.
    അതെ ഇപ്പോള്‍ വയര്‍ എപ്പടി?

    ReplyDelete
  89. This comment has been removed by the author.

    ReplyDelete
  90. കൂര്‍ക്കയും പയറും പോയാലും
    നമ്മുടെ മുത്തപ്പനെ ഒഴിവാക്കനമായിരുന്നോ?

    ReplyDelete
  91. ഗൊള്ളാം !!!! ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ്‌ വായിച്ചത് !!! ഇഷ്ടായി !!!!

    ReplyDelete
  92. വായിച്ചു എനിക്കാഷ്ടായതോണ്ട് ഫോളോ ചെയ്യുന്നുണ്ട് പക്ഷെ,എന്നെ അമ്മായീടെ മോളായി കൂട്ടരുത്, കാരണം വേറെ ചില പ്രശ്നങ്ങള്‍ ഉണ്ട് അതോണ്ടാ.

    ReplyDelete
  93. കമ്മന്റ് വായിച്ചും പോസ്റ്റ് വായിച്ചും സമയം പോയതറിഞ്ഞില്ല.ആദ്യമായാണ് ഇവിടെ ഈ വിശാല ലോകത്ത് .വളരെ സന്തോഷം

    ReplyDelete
  94. താങ്കളുടെ ഒരു ആരാധകനാണ്.സമയം കിട്ടുമ്പോള്‍ താഴെ കാണുന്ന സ്ഥലത്ത് ഞാന്‍ കുറിച്ചിട്ടിരിക്കുന്ന കാര്യങ്ങള്‍ ഒന്ന് നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
    www.irrelevantblogs.blogspot.com

    ReplyDelete
  95. Mashe...
    Office-il irunnu chirikkunnathinokke oru paridhi kanille !! Ennalum njan chirichu pokunnundu, Aduttirikkunnavanmarokke orumathiri "Matte " nottam nokkuva !!!

    ReplyDelete
  96. നര്‍മ്മം ചെത്ത് ലവണ തൈലം പുരട്ടിയപ്പോള്‍ ഒരു പ്രത്യേക സുഖം

    ReplyDelete
  97. വലിയ ഭാരമെടുക്കുമ്പോൾ അതിന്റെ ചുളുക്ക് മുഖത്ത് വരാതിരിക്കാൻ ശ്രമിച്ച് പലപ്പോഴും അവിടെയും ഇവിടെയുമുള്ള മസിലു പൊട്ടിയ അനുഭവമുള്ള നമ്മൾ ഇത് വായിച്ചാലെങ്ങനെ ചിരിക്കാതിരിക്കും? ഹഹഹ!

    ReplyDelete
  98. ഇനി ശരിക്കും ലവണ തൈലം കൊണ്ടുവന്നായിരുന്നോ അതോ അവന്‍ വിശാലനു ഒരു പണി തന്നതോ?

    ReplyDelete
  99. എന്റെ പഹവാനേ.....എത്ര നല്ല വിശാല ഹൃദയന്‍......
    ചേട്ടാ.....ഞാനൊരു ബ്ലോഗ്‌ ചെയ്യുന്നുണ്ട്...അതീന്നു പിടി വിട്ടാല്‍ എന്ന് ഞാന്‍ കൊതിക്കാന്...കൂടെ നില്‍ക്കാന്നു പറഞ്ഞവരൊക്കെ ഇപ്പൊ ആരും ഇല്ല....ചേട്ടന്‍ ഈ ബ്ലോഗൊന്നു ശരിയാക്കി കൊണ്ട് നടക്കോ?...ഈ ബ്ലോഗ്‌ കേരളത്തിലെ സ്കൂളുകളില്‍ പ്രചാരത്തിലുണ്ട്..ഞാനൊരു ചെറിയ മാഷ്‌ പഹയനാണ്....താങ്കളുടെ കൊടകരപുരാണം ഞാന്‍ ക്ലാസ്സില്‍ പറഞ്ഞു ഒരു കുട്ടികളെ വഴിക്കാക്കീണ്ട് .ഒരു പഹയനു മറ്റേ പഹയനെ പെട്ടന്ന് തിരിച്ചറിയാലോ....
    ഞാന്‍ ഫിലിപ്പ് മാഷാണ് ...ചേട്ടാ..........

    ReplyDelete
  100. ചേട്ടാ..കലക്കി..ലവണ തൈലം തേക്കാതെ തന്നെ ഒറ്റ രാത്രി കൊണ്ട് സിക്ഷ് പാക്ക്‌ ആയല്ലേ..

    ReplyDelete
  101. ലവണ തൈലം തേച്ചാല്‍ വയറു കുറയുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടി

    ReplyDelete
  102. ചിരിച്ചു... :)

    ReplyDelete
  103. ampady9/01/2011

    വിശാലേട്ടാ , വിശാലെട്ടനില്‍നിന്നും പ്രചോതാനം ഉള്‍ക്കൊണ്ട് ഞാനും ജിമ്മിനു പോയിത്തുടങ്ങി ...
    ചെസ്ടിനടിച്ച്ചു ...വയരിനടിച്ച്ചു ....ഇപ്പൊ 2 ഉം അനക്കാന്‍ വയ്യാതായി ......

    ReplyDelete
  104. ഞമ്മടെ വയറും കൂടിക്കൂടി വരുന്നുണ്ട്..ലവണ തൈലം എങ്ങനെ ഉപകാരപ്പെട്ടോ ! അതോ ഒലിപ്പിക്കാന്‍ മാത്രേ കൊള്ളൂന്നുണ്ടോ? നന്നായി പറഞ്ഞു ഭായ്.

    ReplyDelete
  105. കൊല്ലെരിയുടെ പോസ്റ്റിലൂടെയാണ് ഇവിടെ എത്തിയത് .വന്നത് മുതലായി...ഇനിയും ഇടയ്ക്കിടെ വരാം.പഴയപോസ്ടുകളും ഒന്ന് വായിച്ച് നോക്കട്ടെ കേട്ടോ.

    ReplyDelete
  106. CHIRICHU....CHIRICHU....... YOU ARE REALLY GREAT....KODAKARA.....

    ReplyDelete
  107. മടങ്ങിവരൂ ശേഖരങ്കുട്ടീ.. എത്രകാലായി നെന്നെ ഇവിടെ കണ്ടിട്ട്..

    ReplyDelete
  108. എന്റെ വിശാലേട്ടാ ഞാൻ പണ്ട് കൊച്ചിയിൽ ജോലി ചെയ്തിരുന്ന ആക്സിഡന്റ് പറ്റി വീട്ടിലിരുപ്പായ മനേഷ് എന്ന ചേട്ടന്റെ പഴയ ഒരു ഫാൻ ആണ്.
    ഇപ്പോ ഞാൻ സന്തോഷമായി ഇരിക്കുന്നു.
    ചേട്ടന്റെ പുരാണങ്ങൾ പണ്ട് വായിച്ച സ്പിരിറ്റിൽ ഞാൻ ഇപ്പൊ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി.

    www.manndoosan.blogspot.com

    ഏകലവ്യൻ ദ്രോണരുടെ അടുത്ത് നിന്ന് പഠിച്ച പോലെ ആണ് ഞാൻ ഇതു പഠിച്ചത്
    ചേട്ടന്റെ പ്രചോദനമാണ് ഞാനിപ്പോൾ ഇങ്ങനെ ഇരുന്ന് എഴുതാൻ കാരണം. ഇപ്പോൾ പിടി കിട്ടിയോ എന്നെ ? പണ്ട് വിളിച്ചിട്ടുണ്ട് എന്നെ

    ReplyDelete
  109. സംഭവം കലക്കി
    പക്ഷെ "ശയനപ്രതിക്ഷണം" മറക്കാന്‍ പറ്റുന്നില്ല

    ReplyDelete
  110. Anonymous9/28/2011

    http://chillundi.blogspot.com/

    ReplyDelete
  111. പതിവുപോലെ ബെസ്റ്റ്‌ അണ്ണാ ബെസ്റ്റ്‌. സുഖാണോ സുഹൃത്തേ?

    ReplyDelete
  112. Visalettaaa... Ezhuthu mudakkaruthu.. Carry on.

    ReplyDelete
  113. This comment has been removed by the author.

    ReplyDelete
  114. വൈകിയാണെങ്കിലും വായിക്കാന്‍ കഴിഞ്ഞു. കഥ കേട്ടതിനെക്കാളും ഗംഭീരം വായിച്ചപ്പോള്‍

    ReplyDelete
  115. ആഹ്.... കൊയപ്പല്ല്യ... ഇങ്ങള്‍ ലവണ തൈലത്തില്‍ വിസ്വാസം ള്ള ആളാണല്ലേ...!! ഇന്ക്ക് ആയിലോന്നും ബല്യ വിസ്വാസല്ല്യാ... എന്തായാലും കുമ്പ കൊറയആണെങ്കില്‍ ഞമ്മളെ അറിയിക്കണം... ഞമ്മക്കും തരക്കേടില്ലാത്ത ഒരു കുമ്പ ഉണ്ട്.

    ReplyDelete
  116. Aslampatla10/17/2011

    സൂപ്പറായി, ചിരിച്ചു; നല്ലോണം

    ReplyDelete
  117. അതേ വിശാലേട്ടാ,
    ഇങ്ങനെ നീലക്കുറിഞ്ഞി പൂക്കണ മാതിരി വല്ലപ്പോഴും എഴുതിയാപ്പോര കേട്ടോ.
    കമ്പ്ലീറ്റ്‌ പോസ്റ്റുകളും നാലും അഞ്ചും തവണ വായിച്ചു

    ഒന്ന് ചിരിക്കണം എന്ന് തോന്നിയാല്‍ പഴയ പോസ്റ്റ്‌ എടുത്ത് വായിച്ച് നോക്കണം ന്നുവച്ചാല്‍ കഷ്ട്ടാനിഷ്ടാ..
    ആ വിശാലഭാരതം തുടരണം എന്നാണ് എന്‍റെ വിനീത അഭിപ്രായം.
    ഭീഷ്മരോട് രാജാക്കന്മാര്‍ "എന്നാ എടപാടാ അച്ചായോ?" എന്ന് ചോദിക്കുന്നത് എത്ര തവണ വായിച്ചാലും എനിക്ക് ചിരി നിയന്ത്രിക്കാന്‍ പറ്റില്ല.
    "നൂലപ്പവും മുട്ടക്കറിയും കഴിച്ച്‌ നായാട്ടിന് പോയി", "കണ്ണില്‍ കണ്ട എല്ലാത്തിനേം എയ്തു വീഴ്ത്തി, പട്ടിയേം പൂച്ചയേം വരെ" ഇതും അപ്രകാരം തന്നെ.

    പിന്നെ ചില ഡയറിക്കുറിപ്പുകള്‍, "വരവ് - പത്ത് രൂപ, ചേച്ചിയെ പറ്റിച്ചത്" "ചേര നോക്കി കണ്ണിറുക്കി"....
    "പുത്രസ്നേഹം കാരണം വല്ലതും ചെയ്ത് പോയേക്കുമോ എന്ന് ഭയന്ന് അച്ഛന്‍ എഴുന്നേറ്റ് പോയി", "ഒരു പുഴുങ്ങിയ മുട്ടയ്ക്ക് രണ്ടായിരം രൂപ വരെ കൊടുത്തേനേം" മുതലായ നൂറ് നൂറ് താശ്മാശുകള്‍.... അങ്ങനെ അങ്ങനെ അങ്ങനെ.

    പ്ലീസ്, നല്ല കിടു പോസ്റ്റുകള്‍ ഒക്കെ ഇനിയും എഴുതൂ...

    /അജ്ഞാതന്‍/

    ReplyDelete
  118. sathyam parayanulla arhatha kochu kuttikalkku mathramullathu.. athond njan ,ivan , ee kunjan parayunnathu prashamsaavakkukal alla! ur previous posts were 100 times bettr. ithu mosham ennalla tto.. pakshe vishalabharathathile apaara comediyo allenkil paalum vellam polathe manassulla gopalan chettanmarudde nanmayulla manassukalo onnum kaanathathil oru cheriya niraasha! mm saaralla! expectin bettr in future.

    ReplyDelete
  119. HAHAHA thakarthu... mazha shubha lekshanam aanennu veendum thelinju allle..... Lavana thayilam upayogichittu vella kuravum undo (ennayude alavu alla)

    ReplyDelete
  120. kasareettundallo !! njanoru puthiya vayanakkariyaanu ktto..thankalude kumarjiyudeyum fujairah ilulla anilkumarinteyum pengalude "ore oru scrap"..!! njangade thirontharam faashayil paranjal puranangal polappaanu ktto...ajeeevanantham puranikkuka..postuka..

    ReplyDelete
  121. Pravitha11/16/2011

    ഹോ........ഉഗ്രന്‍ ആയിട്ടുണ്ട്‌....വളരെ വൈകി പോയി ഇത് കാണാന്‍......കൊറേ കാലത്തിനു ശേഷം നന്നായി ചിരിച്ചു!!!!!! :):):)

    ReplyDelete
  122. Adipoli chettaah.....climax dialogue enikkishtaayi....."...ethu pishashaa paranjathu? ha ha ha.."

    ReplyDelete
  123. വൈകിപോയല്ലോ വൈകിപോയല്ലോ നേരത്തെ വരേണ്ടതായിരുന്നു
    ചിരിപ്പിച്ചു ആശാനെ

    ReplyDelete
  124. മനസ്സു വല്ലാതെ വിഷമിക്കുമ്പോള്‍ വിശാലേട്ടന്റെ കൊടകരപുരാണം വായിച്ചാണ് ടെന്‍ഷന്‍ മാറ്റുന്നതു. ഇപ്പോള്‍ പുതിയതൊന്നും കാണാനില്ലല്ലോ??

    ReplyDelete
  125. കിടിലം,:) ചിരിച്ചു ചിരിച്ചു മണ്ണ്കപ്പാന്‍ നോക്കിട്ടു ഒരുതരി മണ്ണുപോലും ഇവിടെങ്ങുമില്ല! ഇനിയാട്ടെ ഈ ബ്ലോഗു വായിക്കും മുന്‍പ് സംഗതി ഇത്തിരി കയ്യില്‍ കരുതണം. എന്തായാലും അവസാനം ലവണതൈലമില്ലാതെതന്നെ തടിയുടെ കാര്യം സാധിച്ചില്ലേ?

    ReplyDelete
  126. Lavana thailam puratteettu enthu patti ennu paranjillallo...

    ReplyDelete
  127. kollaam, nallaishtamaayi...

    ReplyDelete
  128. "രണ്ടാമത്തെ പെട്ടിക്ക് ഞാന്‍ സ്വെറ്ററു ഊരി. മൂന്നാമത്തെ പെട്ടിക്ക് ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തായി. നാലാമത്തെ പെട്ടിക്ക് എന്റെ വായില്‍ നിന്ന് നുരയും പതയും വന്നില്ല എന്നേ ഉള്ളൂ."

    ലവണ തൈലം മേടിക്കണൊര്ടെക്കെ വയറു കുറയണത് ഇങ്ങനാവോ ആവോ!! ഹാവൂ.. ചിരിച്ച് ചിരിച്ച് വയറു ആറുപൊതി ആയി.. ;-))))

    ReplyDelete
  129. കൊള്ളാം....ശരിക്കും ലവനതൈലം ഒളിച്ചിരങ്ങിയാല്‍ ഇങ്ങനെ സംബവികുമോ? സൂക്ഷിക്കണമല്ലോ :)

    ReplyDelete
  130. അടുത്ത പോസ്റ്റിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ഒന്നാവാറായി. എന്തേ മൌന വൃതത്തിലാണോ?

    ReplyDelete
  131. ലവണതൈലം തീര്‍ന്നിട്ട് കുറെ നാളായി.പുതിയ മരുന്നൊന്നും ഇല്ലേ.ഇന്നും ഈ വഴി വന്നത് വെറുതെ ആയീല്ലോ.

    ReplyDelete
  132. ho excellent i really enjoyed...
    expecting more..

    ReplyDelete
  133. അയ്യോ..ഇത്രേം രസകരമായ പോസ്റ്റ്‌ വായിക്കാന്‍ വല്ലാതെ വൈകിപ്പോയല്ലോ.
    “ചായ വേണ്ട, ചേട്ടന്‍ തണ്ടല്‍ വേദനക്ക് പോയ ആശുപത്രിയുടെ ഡീറ്റെയ്സ് ഒന്ന് തരാമോ?”
    ഇത് വായിച്ചപ്പോള്‍ ശരിക്കും പൊട്ടിച്ചിരിച്ചു പോയി..

    ReplyDelete