Saturday, September 8, 2007

ശയനപ്രദക്ഷിണം

ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന്‍ എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍ ഗാഡിയനുമാണ്.

കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും ഒന്നാം തിയതി ഞാനും ചേട്ടനും കുളിച്ച് കുട്ടപ്പന്മാരായി ഗുരുവായൂര്‍ പോകും. ചേട്ടന്‍ സര്‍വ്വസ്വതന്ത്രനായി നടക്കുമ്പോള്‍ എനിക്ക് അച്ഛനെ പിടിച്ചേ നടക്കാന്‍ പാടൂ‍. അതിന് വേണ്ടി അച്ഛനെനിക്ക് ചൂണ്ടാണിവിരല്‍ നീട്ടി പിടിക്കും. ആരെയും പിടിക്കാതെ കുറച്ച് കംഫര്‍ട്ടബിളായി നടക്കാനെനിക്ക് ആഗ്രഹമൊക്കെയുണ്ടായിരുന്നു. പക്ഷെ, കൂട്ടം തെറ്റി വല്ലവരും പിടിച്ച് കൊണ്ടുപോയി കണ്ണും കുത്തിപ്പൊട്ടിച്ച് തമിഴ്നാട്ടിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുമെന്നും അവിടെ ധര്‍മ്മത്തിനിരുത്തുമെന്നൊക്കെയല്ലേ അമ്മ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അതുകൊണ്ട്, കംഫര്‍ട്ടബിലിറ്റി ഒരു പൊടി കുറഞ്ഞാലും വേണ്ടില്ല ധര്‍മ്മത്തിനിരിപ്പ് പറ്റില്ല എന്ന് കരുതി വിരലില്‍ വിടാതെ പിടിക്കും.

അക്കാലത്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഗുരുവായുരപ്പനേയും ഉണ്ണിക്കണ്ണനേയും സെപ്പറേറ്റ് വിളിച്ച് പ്രാര്‍ത്ഥിക്കും. കാരണം, ലഡുവിന്റെ പോലെയുള്ള പലഹാരം കയ്യിലെടുത്ത്, തലയില്‍ മയില്പീലി കുത്തിവച്ച് മുട്ടുകുത്തിയിഴഞ്ഞുവരുന്ന പടത്തിലെ ഉണ്ണിക്കണ്ണന്‍, ഗുരുവായൂരപ്പന്റെ മോനാണെന്നാണ് ചേട്ടന്‍ പറഞ്ഞ് തന്നത്. ലോകത്തിലെ ഏറ്റവും എരുവുള്ള മുളക് കാപ്സിക്കമാണെന്നും അത് തിന്ന് ഒരിക്കല്‍ ഒരാനക്ക് മദം പൊട്ടി പാപ്പാനെ കുത്തിക്കൊന്നെന്നും പ്രധാനമന്ത്രിക്കും മറ്റും പോകാനുള്ള വാഹനമാണ് റോക്കറ്റ് എന്നുമൊക്കെ പരഞ്ഞ് പറ്റിച്ച കൂട്ടത്തിലെ മറ്റൊരു പറ്റിക്കല്‍.

സത്യാവസ്ഥയറിയാതെ, ഗുരുവായൂരപ്പന്റെ മോനാണ് കൃഷ്ണനെന്ന് ഒരു വലിയ കാലഘട്ടം ഞാന്‍ വിശ്വസിച്ച് പോന്നു. കാരണം, അച്ഛന് എന്നെ പൊക്കിയെടുത്ത് കാണിക്കുമ്പോള്‍ ശ്രീകോവിലിനകത്ത് ഞാന്‍ സ്പഷടമായി ഗുരുവായൂരപ്പനെ അന്നൊന്നും കാണാറില്ല. ചിലപ്പോള്‍ ഔസേപ്പുണ്യാളന്റെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഉണ്ണീശോയെപ്പോലെ, ഗുരുവായൂരപ്പന്റെ കയ്യില്‍ പിടിച്ച് ശ്രീ‍കൃഷ്ണന്‍ നില്‍ക്കുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിച്ച് പോന്നു.

ഹവ്വെവര്‍, കാലം ഉരുണ്ട് പോയി. ഗുരുവായൂര്‍ പോക്ക് അച്ഛനൊറ്റക്കായി!

ഇതിനിടയിലെന്നോ, എനിക്ക് ജോലി കിട്ടിക്കാണുകയാണേല്‍ ഗുരുവായൂരമ്പലത്തില്‍ എന്നെക്കൊണ്ട് ശയനപദക്ഷിണം നടത്തിച്ചോളാം എന്നൊരു നേര്‍ച്ച അമ്മ നേര്‍ന്നിരുന്നെന്നും അത് ഓവര്‍ ഡ്യൂവായിട്ടുണ്ട് എന്നും ഞാനറിയുന്നത് ഒരു തവണ വെക്കേഷന് പോയപ്പോള്‍ ‘നാളെ ഞാന്‍ ഗുരുവായൂര്‍ക്കൊന്ന് പോയാലോ ’ എന്ന് ചോദിച്ചപ്പോള്‍ മാത്രമായിരുന്നു!

‘എന്ത്?? അയ്യോ.. നോ നോ... നാളെ വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ശയനപ്രദക്ഷിണം പാടില്ല’ എന്നൊക്കെയുള്ള വികാരപ്രകടനങ്ങള്‍ നടത്തി പരമാവധി ഊരാന്‍ നോക്കിയെങ്കിലും, നേര്‍ച്ച നേര്‍ന്നിട്ട് ഫുള്‍ഫില്‍ ചെയ്യാതിരുന്ന ഒരാള്‍ കാറിടിച്ച് മരിച്ച വിവരവും ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലായി തിരിച്ചിറങ്ങിയ വിവരവും ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘റിസ്ക് എടുക്കണ്ട’ എന്ന് കരുതി ഞാന്‍ തയ്യാറാവുകയായിരുന്നു.

അങ്ങിനെ പിറ്റേ ദിവസം വെളുപ്പിന് തന്നെ ഞാനും ജിനുവും കൂടി ഗുരുവായൂര്‍ക്ക് തെറിച്ചു.

വീട്ടീന്നൊന്നും കഴിക്കാതെ പുലര്‍ച്ചെ പോന്നതല്ലേ? അമ്പലത്തിന്റെ മുന്‍പിലുള്ള ഇന്ത്യന്‍ കോഫീ ഹൌസില്‍ കയറി ലൈറ്റായി ഒരു ചായയും മൂന്ന് ഇഡലിയും വീതം കഴിച്ച് ഒന്നുഷാറായതിന്‍ ശേഷം നേരെ പോയി ക്ഷേത്രക്കുളത്തില്‍ രണ്ട് മുങ്ങു മുങ്ങി കയറി. അഴിഞ്ഞുപോകാത്ത വിധം കടുംകെട്ടിട്ട് ഈറന്‍ ഭദ്രമായി ചുറ്റി കൈകൂപ്പി കിഴക്കേ ഗോപുരനടയില്‍ പോയി നിന്നു.

ഏസ് യൂഷ്വല്‍ വയറ് ഒന്ന് ടൈറ്റ് ചെയ്ത് ചെസ്റ്റും വിങ്ങ്സും പരമാവധി വികസിപ്പിക്കുകയും ചെയ്തു. ഒരുപാട് ആളുകള്‍ ചുറ്റിനുമില്ലേ...ആരെങ്കിലും നോക്കിയാലോ??

അധികം താമസിയാതെ, ചുറ്റമ്പലത്തിന്റെ ചുറ്റും വിരിച്ച കരിങ്കല്‍ പാളികളില്‍ അര്‍ദ്ധനഗ്നനായി കമിഴ്ന്ന് കിടന്ന് ആന്റി ക്ലോക്ക് വെയ്സില്‍ ഞാന്‍ ഉരുളലാരംഭിച്ചതായി പ്രഖ്യാപിച്ചു.

കവിശ്രേഷ്ടരായ മേല്പത്തൂരിന്റെയും പൂന്താനത്തിന്റെയും തുടങ്ങി പല പുലികളുടെയും, കോടാനുകോടി ഭക്തജനങ്ങളുടെയും കാലടി പതിഞ്ഞ കല്പാളികളില്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി എന്നില്‍ നിറഞ്ഞു. സര്‍വ്വം ഭക്തിമയം. ഭക്തി സാന്ദ്രം.

ഹവ്വെവര്‍, ആദ്യത്തെ പത്തു പതിനഞ്ച് ഉരുളല്‍ ഇപ്പറഞ്ഞ ഭക്തി മയവും സാന്ദ്രവുമൊക്കെയായിരുന്നു. പക്ഷെ, പിന്നെ പിന്നെ ഒരുകാര്യമെനിക്ക് മനസ്സിലായി.... കേസ് വിചാരിച്ചത്ര എളുപ്പമല്ല!

ഭക്തജനങ്ങളുടെ കാലടികളില്‍ പറ്റി വരുന്ന മണല്‍ തരികള്‍, കരിങ്കല്‍ പാളികളില്‍ അവലോസ് പൊടി വിതറിയ പോലെയാണ് കിടക്കുന്നത്. ഉരുളുമ്പോള്‍ അതെന്റെ ശരീരത്തില്‍കുത്തിക്കൊള്ളുമ്പോള്‍ യാതൊരു എയിമുമില്ല!

അങ്ങിനെ ഉരുണ്ടുരുണ്ട് ശാസ്താവിന്റെ പ്രതിഷ്ടയുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ സ്റ്റാമിനയുടെ കത്തിക്കല്‍ ഏറെക്കുറെ കഴിഞ്ഞ് വള്ളി അയഞ്ഞ് പോയ കാസറ്റില്‍ നിന്നു വരുന്ന പാട്ടിന്റെ പോലെയൊരു താളത്തിലായി ഉരുളല്‍.

‘ദെവിടെ എത്തി?’ എന്ന് നോക്കാന്‍ തലയുയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ഞാനൊന്ന് പകച്ചു‍. ഇതേതാ സ്ഥലം എന്നോര്‍ത്ത്. കാരണം ഒരു പിടിയും കിട്ടുന്നില്ല. യന്ത്ര ഊഞ്ഞാലില്‍ കയറിയ പോലെയൊരു പ്രതീതി! ഞാന്‍ ഗുരുവായൂരമ്പലം ചുറ്റുകയാണോ അതോ ഇനി അമ്പലം എന്നെ ചുറ്റുകയാണോ എന്നുവരെ തോന്നിപ്പോയി.

‘ഉരുണ്ടോ..ഉരുണ്ടോ.. കാല്‍ ദൂരം പോലുമായില്ല’ എന്ന ജിനുവിന്റെ ശവത്തില്‍ കുത്തിയുള്ള നിര്‍‌ദ്ദേശം കേട്ടപ്പോള്‍ ‘ഇത്രയും കാലം ഇവിടെ വന്നിട്ടും ഇത്രക്കും ചുറ്റളവ് ഈ അമ്പലത്തിനുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല’ എന്നൊരു ആത്മഗതം നടത്തി പ്രദക്ഷിണം പുനരാരംഭിച്ചു.

ഞാന്‍ മനസ്സില്‍ പറഞ്ഞു, ‘അമ്മക്ക് ഈ വക നേര്‍ച്ച നേരണ്ട വല്ല കാര്യമുണ്ടോ? വല്ല പഞ്ചസാരകൊണ്ടോ കദളിപ്പഴം കൊണ്ടോ തുലാഭാരം നേര്‍ന്നിരുന്നെങ്കില്‍ എത്ര സൌകര്യമായിരുന്നു. ത്ലാസില്‍ കയറിയിരിക്കുക. തൂക്കത്തിന് കാശുകൊടുക്കുക. പരിപാടി കഴിഞ്ഞു!’ എന്ത് പറയാന്‍.. നേര്‍ച്ച നേരുന്നവര്‍ക്ക് ഇതൊന്നുമറിയണ്ടല്ലോ!

അങ്ങിനെ വീണ്ടും ഒരു പത്തുപതിനഞ്ച് തവണ കൂടെ ഉരുണ്ടപ്പോള്‍ ഒരിക്കലും ഒരമ്പലത്തില്‍ വച്ച് തോന്നിക്കൂടാത്ത ഒരു ആഗ്രഹം എന്നില്‍ മൊട്ടിട്ടു.

കുട്ടിക്കാലത്ത് ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് ഇടക്കിടെ തോന്നാറുള്ള ആ പഴയ പുത്തൂരം ആഗ്രഹം! അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!

‘ഒരു ചെറിയ വാള്‍ വക്കണം’

ഇനി ഒരു മറയല്‍ കൂടിയായാല്‍ എന്റെ മൊട്ട് പരുവത്തിലിരിക്കുന്ന ആഗ്രഹം പെട്ടെന്ന് തന്നെ പൂവായി വിടരും എന്ന് സൂചിപ്പിച്ചപ്പോള്‍ ജിനു പറഞ്ഞു.

‘എടാ നീ എന്തക്രമാ ഈ പറയണേ... ഗുരുവായൂരിന്റെ പുണ്യപരിപാവനമായ അങ്കണത്തില്‍ വാള് വക്കുകയോ? നിന്നോട് ഞാനപ്പഴേ പറഞ്ഞതല്ലേ... കാലത്തൊന്നും കഴിക്കേണ്ട എന്ന്! ഛര്‍ദ്ദിച്ച് ഈ സ്ഥലമെങ്ങാന്‍ അശുദ്ധമാക്കിയാല്‍ പിന്നെ ശാന്തിക്കാരന്‍ വന്ന് ശുദ്ധമാക്കലും മറ്റുമായി പണിയാവും. ചിലപ്പോള്‍ വലിയ പിഴയും അടപ്പിക്കും. ദേ അങ്ങിനെയെങ്ങാനും സംഭവിച്ചാല്‍ ഞാനെന്റെ പാട്ടിന് പോകും! ‘

മാനസ്സികമായും ശാരീരികമായും തളരുക എന്നൊക്കെ പറഞ്ഞാല്‍ അന്നാണത് ഞാന്‍ ശരിക്കുമറിഞ്ഞത്. ‘പോടാ തെണ്ടീ.... നീ എപ്പോ പറഞ്ഞു കാലത്തൊന്നും കഴിക്കണ്ടാന്ന്! ദുഷ്ടാ!!‘ എന്ന് ഒരു നോട്ടത്തിലൂടെയെങ്കിലും ഒന്ന് പ്രതിഫലിക്കാന്‍ പോലും കഴിയാതെ, ചവറ് തീയിട്ടപ്പോള്‍ അടുത്ത് നിന്നിരുന്ന ചേമ്പിന്റെ അവസ്ഥയിലായ ഞാന്‍ കരിങ്കല്‍ പാളികളില്‍ തളര്‍ന്ന് കിടന്നു!

അങ്ങിനെ കിടക്കുമ്പോള്‍ ‘അയ്യാ...സ്വാമീ‘ എന്നൊരു കൂട്ടവിളികേട്ടാണ് ‘ദെന്താവിടെ ഒരു ബഹളം’ എന്നോര്‍ത്ത് ജിനുവിന്റെ കാലിന്റെ ഇടയിലൂടെ ഞാന്‍ നോക്കിയത്.

“ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

‘എന്റെ ഗുരുവായൂരപ്പാ....!!!’ എന്ന് അപ്പോള്‍ ഞാന്‍ വിളിച്ച വിളിയുണ്ടല്ലോ അതൊരു 916 ടച്ച് വിളി തന്നെയായിരുന്നു.

സര്‍വ്വാംഗവും തളര്‍ന്നുപൊയ എന്റെ മനസ്സിലെ ഇന്‍ ബോക്സില്‍ അപ്പോള്‍ എവിടെ നിന്നോ ഒരു എസ്.എം.എസ് വന്നതായി എനിക്ക് തോന്നി. ഭക്ത്യാദരപൂര്‍വ്വം അത് തുറന്ന് നോക്കിയപ്പോള്‍, പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് ജാംബവാന്‍ പറഞ്ഞ അതേ സെന്റന്‍സ്.

’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’

ജാംബവാന്റെ പുഷിങ്ങില്‍ ഹനുമാന്‍ ചാര്‍ജ്ജായപോലെ ചാര്‍ജ്ജായ ഞാന്‍ ‘തോല്‍ക്കാനെനിക്ക് മനസ്സില്ല’ എന്ന് പറഞ്ഞ് ശ്രീ ഗുരുവായൂരപ്പനെ ഒന്നു കൂടെ പ്രാര്‍ത്ഥിച്ച് പിന്നെയൊരു പോക്കായിരുന്നു. തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എന്റെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!

---------

ഒരു ഓഫ് റ്റോപ്പിക്ക്: ഇന്നേക്ക് 2 വയസ്സാകുന്നു കൊടകരപുരാണം ബ്ലോഗിന്. ഒരു അഞ്ചോ പത്തോ പുരാണം എഴുതണം എന്ന നിലക്ക് തുടങ്ങിയിട്ട്, ഇപ്പോള്‍ 66 എണ്ണത്തില്‍ കൊണ്ടെത്തിച്ച എന്റെ വായനക്കാരോട് നന്ദി പറയാന്‍ നിന്നാല്‍ ഞാന്‍ വശക്കേടായിപ്പോകും. എങ്കിലും, കൊടകരപുരാണത്തെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അതിനിടവരുത്തിയ ദൈവത്തിനും ഒരുപാടൊരുപാട് നന്ദി.

*കുന്തിരിക്കം തീര്‍ന്നുപോയതിനാല്‍ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്ക് പഴയ ഗുമ്മുണ്ടാകാന്‍ ഇടയില്ല എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു!

100 comments:

  1. ഞാന്‍ ഉല്‍ഘാടിച്ചേ...വാറ്റിക്കാന്‍ പോണേയുള്ളൂട്ടോ...

    ReplyDelete
  2. ഇഷ്ട ദൈവം ഹനുമാനാണല്ലേ :-)

    ReplyDelete
  3. പഴയ പോലെ അത്ര എയിമില്ലെന്കിലും ഉപമകള്‍ എല്ലാം കൊള്ളാം

    ReplyDelete
  4. “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

    :):)

    ReplyDelete
  5. :)
    ഇന്നസെന്റ് ഒരു സിനിമയില്‍ കെ.പി.എ.സി.ലളിതയുടെ വായപൊത്തിപ്പിടിക്കും നേര്‍ച്ച നേരാന്‍ തുടങ്ങുമ്പോള്‍..

    ശയനപ്രദക്ഷിണവും ഒരു കലയാണ്..

    ReplyDelete
  6. “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!! എന്നത ചിരിപ്പിചു

    ReplyDelete
  7. വിശാല്‍,

    അവസാനത്തേതെല്ലാം കൂടെ ഇപ്പോ വായിച്ചു. ആശംസകള്‍.

    ReplyDelete
  8. nalla varthamanangal parangu nannayi marikkan nokku ente ishttaa..............

    ReplyDelete
  9. “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!

    അടിപൊളി വിശാലേട്ടാ....

    ReplyDelete
  10. ഇന്നു വിശാലന്റെ പോസ്റ്റ് വായിച്ച് ചിരിക്കില്ല എന്ന് മസിലുപിടിച്ചുകൊണ്ടാണ് വാ‍യന തുടങ്ങിയത്, പലയിടത്തും ചിരി വരുന്ന ഫ്രേസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിലൊന്നും ഞാന്‍ ചിരിക്കില്ലടൈ എന്ന് പറഞ്ഞ് ചെന്നെത്തിയത് “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“ എന്നതിലാണ്. ഗുരുവായൂര്‍ ചെന്നവര്‍ക്ക് തമിഴന്മാരുടെ വരവും ആക്രാന്തവും ഒക്കെ കണ്ടീട്ടുള്ളവര്‍ക്ക് ചിരി തടഞ്ഞു നിര്‍ത്താനാവില്ല വിശാലാ....
    പിന്നെ വിശാലന്റെ വിശ്വാസങ്ങള്‍, മാറാത്ത പഴയ വിശ്വാസങ്ങള്‍ ഇനിയും ഉണ്ടോ ആവോ... മാറിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, കാരണം ഞങ്ങള്‍ക്കു വായിക്കാന്‍ ഇഷ്ടമ്പോലെ കിട്ടുമല്ലോ!

    ReplyDelete
  11. രണ്ടു വയസ്സുകാരന്‍ ബ്ളോഗിനും അതിന്‍റെ അപ്പന്‍ അമ്പത്തഞ്ചുകാരന്‍ യുവാവിനും ആശംസകള്‍!!

    സേവ്യറു ചേട്ടനു തോന്നിയ ആഗ്രഹം വായിച്ചു ചിരിച്ചു നമ്മളും വച്ചുകെട്ടാ.... വാള്!!!

    (കുന്തിരിക്കം തീര്‍ന്നെന്നാരു പറഞ്ഞു? പഴയ ഗുമ്മ് എന്നൊന്നില്ല, ഗുമ്മ് അതിപ്പോളുമുണ്ട് വിശാല്‍സ്. തുടരനായി തെറിക്കുക!! ഞങ്ങളു വായിച്ചു ഞെരിയട്ടെ!!)

    :)

    ReplyDelete
  12. ആരാ പറഞ്ഞത് കുന്തിരിക്കം തീര്‍ന്നു പോയെന്ന്!

    സത്യം വിശാല്‍‌ജി..ആ തമിഴന്മാരുടെ വരവും, ആ ഒരു സിറ്റ്വേഷനും ഓര്‍ത്ത് ചിരിച്ച് കണ്ണില്‍ കൂടി വെള്ളം ചാടി...

    തകര്‍പ്പന്‍ പോസ്റ്റ്! :-))

    ReplyDelete
  13. വിശാലേട്ടാ സഖാവേ.... ഇവിടെത്തി പുരാണംസ് വായിക്കാറുണ്ടേലും കമന്റുന്നത് ആദ്യായിട്ടാ.... അപ്പെന്താ പറയാ... ആശംസകള്‍.... ഗുമ്മൊക്കെണ്ടാവും ഗഡി....അങ്ങട് പെടക്കങ്ങട്ട്... അല്ല പിന്നെ....

    ReplyDelete
  14. രണ്ടാം വാര്‍ഷിക ആശംകള്‍.ഗുമ്മുണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടേന്നേ .

    ReplyDelete
  15. ആശംസകള്‍.

    ReplyDelete
  16. Anonymous9/08/2007

    “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

    Kalakee tttaa , visallettan kalakee, chirichu chirichu , njanoru paruvamayi.....

    shabu

    ReplyDelete
  17. ഗുമ്മൊക്കെ ഉണ്ടാകും ഭായ്...
    വാര്‍ഷികാശംസകള്‍ !!!
    :)
    ഉപാസന

    ഓ. ടോ: സുമുഖാ ഹനുമാനല്ല, അളൂരിലെ എടത്താടന്‍ മുത്തപ്പനാണെന്ന് തോന്നുന്നു.

    ReplyDelete
  18. എന്റെ ഗുരൂ!!

    നമസ്കരിക്കുന്നു ഞാന്‍ ഈ പാദാരവിന്ദങളില്‍!!

    വളരേ നന്നയിരിക്കുന്നു!!

    കാത്തിരിക്കുന്നു അടുത്ത പോസ്റ്റിനായി!!

    സ്നേഹപൂര്‍വ്വം,

    താമരക്കുട്ടന്‍.....

    ReplyDelete
  19. രസിച്ചു തന്നെ വായിച്ചു.
    ആസംസകള്‍‍.:)

    ReplyDelete
  20. ആരാ പറഞ്ഞത് ഗുമ്മില്ലെന്ന്?

    916 തന്നെ ഇപ്പഴൂം!

    ആശംസകള്‍ ഗഡീ!

    പുരാണം കലക്കീട്ടുണ്ട്!

    ReplyDelete
  21. ..........അപ്പോള്‍ ഭക്തിയുടെ കാര്യത്തില്‍ മലയാളികള്‍ കള്ളന്മാരും തമിഴന്മാര്‍ വിശാല മനസ്കരും!നന്നായി രസിച്ചു.ആശംസകള്‍!

    ReplyDelete
  22. Anonymous9/08/2007

    അനോണിപ്പൂരം എവിടെയെത്തി വിശാലമായ മനസ്സും ശരീരവുമുള്ള മനസ്കാ ?

    പാവം കുറുമാന്‍

    ഉപ്പ്‌ സ്ഥിരമായി തിന്നുന്നവന്‍ വെള്ളം കുടിക്കാന്‍ പോകുന്നേയുള്ളൂ

    ReplyDelete
  23. കൊള്ളാട്ടോ . എങ്കിലും ഉണ്ണിക്രിഷ്ണനെ ഉണ്ണിയേശുവാക്കികളഞ്ഞല്ലൊ .. :)

    ReplyDelete
  24. വിശാല്‍ജീ..
    ഗുമ്മിനൊന്നും ഒരു കുറവുമില്ലാട്ടോ...
    :)

    ReplyDelete
  25. അരവിന്ദ് പറഞ്ഞതു തന്നെ. ആരാ പറഞ്ഞത് കുന്തിരിക്കം തീര്‍ന്നെന്ന്?

    വായിച്ചു രസിച്ചു വിശാലാ.

    ReplyDelete
  26. നന്നായിരിക്കുന്നു.....

    ReplyDelete
  27. കമന്റിയ എല്ലാവര്‍ക്കും എന്റെ നന്ദി.

    പിന്നെ, പ്രിയങ്ക മാത്യൂസ് ചേട്ടാ.. ഒന്ന് പോയേരാ അവടന്ന്. കാലത്ത് തന്നെ ഒരു കാര്യം പറയാന്‍ വന്നേക്കണ്! :)

    ReplyDelete
  28. wishes.......good post funny

    ReplyDelete
  29. “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

    :))

    ശയനപ്രദക്ഷിണം ഒരു കലയാണന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ സ്പീഡില്‍ അതുചെയ്യുന്നവരെ ഗുരുവായുരില്‍ കാണാം..

    ReplyDelete
  30. വിശാല്‍ജീ, അവസാന ഭാഗത്ത്, ഉരുണ്ടതതു പോലെ തന്നെ 120 ല്‍ കത്തിച്ചു പോയോ എന്നൊരു സംശയം.

    കാസറ്റ് വലിഞ്ഞതു പോലെയുള്ള ആ ഉരുളലും, പിന്നെ ആ തമിഴന്മാരുടെ വരവും....

    വിശാല്‍ജീ..... കലക്കി..
    :)

    ഓടോ : അപ്പൊ പ്രിയങ്കാ മാത്യൂസ് ചേട്ടനാണോ...?

    ReplyDelete
  31. Craft is excellent! Keep going!

    ReplyDelete
  32. Anonymous9/09/2007

    :DDDDDDDDD
    assalayi. ennalum mashey sasthavinte avidey vechu valu vekkan poya al pinney enganey?!!!
    sherikkum orthu nokkiye... urundo? atho thavalachattam chadiyo?

    puranathininte 2aam pirannalinu sandosha janmadinasamsakal.

    ReplyDelete
  33. വിശാലന്‍ ക്ഷമിക്കുമല്ലോ

    ഇവിടെ പ്രിയങ്ക മാത്യൂസ് എന്ന പേരില്ല് comment ഇട്റ്റിരിക്കുന്നത് ഈ പ്രിയങ്ക മാത്യൂസ് അല്ല

    കാരണം സാധാരണ സ്വന്തം ID ഉപയോഗിച്ച് comment ഇട്ടാല്‍ profileല്‍ കാണുന്ന pohoto ഉണ്ടാകും.

    comment ഇടുംബോള്‍ Other option ഉപയോഗിച്ചാല്‍ ഇങ്ങനെ ആരുടെ profileഉമായി വേണമെങ്കിലും link ചെയ്യാം.

    തമ്മില്‍ കുത്തിരിപ്പിക്കാന്‍ ശ്രമം വീണ്ടും ഇരപ്പാളികള്‍ ശരിക്കും നടത്തുന്നുണ്ട്.

    ReplyDelete
  34. വളരെ നന്നായിട്ടുണ്ട്‌..!
    ആശംസകള്..!

    ReplyDelete
  35. æµÞ¿µø ÉáøÞÃJßÈᢠÕßÖÞÜÎÈØíµÈᢠ®ÜïÞ ¦Ö¢Øµ{ᢠçÈøáKá...¦¿áJ çÉÞØíxßÈÞÏß ¦µÞ¢fçÏÞæ¿ µÞJßøßAáKá....
    _ùßÏÞÆßW ÈßKᢠ²øá ÕÞÏÈAÞøÈᢠµá¿á¢ÌÕá¢..

    ReplyDelete
  36. ദാ,ജസ്റ്റ് മിനിയാന്ന് ആ ശയനപ്രദക്ഷിണോം കാലടിപ്രദക്ഷിണോം ഒക്കെ കണ്ട് പരീക്ഷീണനായി വണ്ടി കേറീതാ ഞാന്‍!

    കോരിച്ചൊരിയുന്ന മഴയത്ത് രണ്ട് തടിയന്മാര്‍, ഭാര്യമാരുടെ ഉദാരമായ സഹായത്തോടെ ഉരുളുന്ന കാഴ്ച കണ്ടപ്പോ, ‘ഉരല് വേണൊ കല്ലുരലേയ്...”
    എന്ന് വിളിച്ച് പറഞ്ഞ് പണ്ട് മൂശാരിമാര്‍ ഞങ്ങടെ ഇടവഴികളിലൂടെ പോകാറുള്ളത് ഓര്‍മ്മ വന്നു.

    ഇതിന്നിടക്ക്,കൂടെയുണ്ടായിരുന്ന ധരമ്മപത്നി
    ഭീഷണി കലര്‍ന്ന സ്വരത്തില്‍ നല്‍കിയ ഒരു തലോടല്‍ കേട്ടില്ല എന്ന് നടിച്ച് ഞാന്‍ അവഗണിച്ചു:“ മര്യാദക്ക് നടന്നോ, അല്ലെങ്കി ഞാനും നേരും ഒരു ഉരുളല്‍ നേര്‍ച്ച!”

    ReplyDelete
  37. {കുട്ടിക്കാലത്ത് ഗുരുവായൂരിലേക്ക് പോകുമ്പോള്‍ ബസില്‍ വച്ച് ഇടക്കിടെ തോന്നാറുള്ള ആ പഴയ പുത്തൂരം ആഗ്രഹം! അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!

    ‘ഒരു ചെറിയ വാള്‍ വക്കണം’}

    ഈ ഭാഗമെത്തിയപ്പോഴേക്കും എന്റെ സകല കണ്ട്റോളും പോയി. ചിരിച്ചു ചിരിച്ച് കണ്ണില്‍ വെള്ളം വന്നു. നമിച്ചു..............

    ReplyDelete
  38. Anonymous9/09/2007

    2 varsham poorthiyakkiya kodakarapuranathinu ella bavukangalum..

    ReplyDelete
  39. ENTE EDATHADAN MUTHAPPAA.........
    ENY ITHANALLO VIDHI !!!
    VALLATHORU CHATHIYAYIPPOYI KETTAAA
    GUNDDD THEERNNAALUM ETHRAKKU PRATHEEKSHICHHILLA ?????????

    ReplyDelete
  40. ‘നാളെ ഞാന്‍ ഗുരുവായൂര്‍ക്കൊന്ന് പോയാലോ ’
    ’ഹനുമാന്‍ ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
    , യു കാന്‍ ഡൂ ഇറ്റ്!!!!’
    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
    നേര്‍ച്ച നേര്‍ന്നിട്ട് ഫുള്‍ഫില്‍ ചെയ്യാതിരുന്ന ഒരാള്‍ കാറിടിച്ച് മരിച്ച വിവരവും ഗള്‍ഫില്‍ നിന്ന് വിസ ക്യാന്‍സലായി തിരിച്ചിറങ്ങിയ വിവരവും ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘റിസ്ക് എടുക്കണ്ട’ എന്ന് കരുതി തയ്യാറാവുകയായിരുന്നു
    ‘എന്റെ ഗുരുവായൂരപ്പാ....!!!’ എന്ന് അപ്പോള്‍ ഞാന്‍ വിളിച്ച വിളിയുണ്ടല്ലോ അതൊരു 916 ടച്ച് വിളി തന്നെയായിരുന്നു
    ‘ഒരു ചെറിയ വാള്‍ വക്കണം’
    അടിച്ച് പൂക്കുറ്റിയായി ബസിലിരിക്കുമ്പോള്‍ കാക്കമുട്ട സേവ്യറേട്ടന് തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തോന്നിയ സെയിം ആഗ്രഹം!

    ‘ഒരു ചെറിയ വാള്‍ വക്കണം’
    .
    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’

    ‘ഒരു ചെറിയ വാള്‍ വക്കണം’
    ‘ഒരു ചെറിയ വാള്‍ വക്കണം’

    ReplyDelete
  41. ആശംസകള്..!

    ReplyDelete
  42. "ഹവ്വെവര്‍, കാലം ഉരുണ്ട് പോയി. ഗുരുവായൂര്‍ പോക്ക് അച്ഛനൊറ്റക്കായി!"

    കൊറേ പറയാണ്ട് പറഞ്ഞു ഈ വരികളില്‍...

    ആ തമിഴന്മാരുടെ വരവ് കണ്ട് ഞാന്‍ ശരിക്കും ചിരിച്ചു :)))

    മബ്റൂക് അല്‍ വാര്‍ഷികത്തൈന്‍...
    ഇനിയും ഒരു രണ്ട് കൊല്ലം കൂടെ പോരട്ടെ... എന്നിട്ട് ചോദിക്കാം അടുത്ത ഗഡു :)

    ReplyDelete
  43. ചാത്തനേറ്: കുന്തിരിക്കം തീര്‍ന്നെന്നോ !!!നൊണപറഞ്ഞാല്‍ ഇനീം ഒരു ശയനപ്രദക്ഷിണം കൂടെ നേര്‍ച്ച ശീട്ടാക്കാന്‍ പറയുമേ....

    “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു”

    എല്ലാരും ഇത് തന്നെയാ ക്വാട്ടണത് എന്ന് വച്ച് ബാക്കിയൊന്നും കൊള്ളൂലാന്നല്ല... ഇതാ കലക്കന്‍ ടോപ്പ് ഓഫ് ദ ചാര്‍ട്ട്...

    ReplyDelete
  44. വിശാലന്‍ ജി ആദ്യമായി രണ്ടാം പിറന്നാള്‍ അഘോഷിക്കുന്ന കൊടകര പുരാണത്തിനു ആശംസകള്‍. പോസ്റ്റ്‌ വളരെ നന്നായി. ഗുമ്മൊന്നും തീര്‍ന്നിട്ടില്ല. അതു ഒരിക്കലും തീരുകയുമില്ല. ഇനിയും ഒത്തിരി ഉരുളാന്‍ ബാക്കിയുണ്ട്‌.

    ReplyDelete
  45. iratta varshaaSamsakaL..... next episode please..

    ReplyDelete
  46. ‘ദെവിടെ എത്തി?’ എന്ന് നോക്കാന്‍ തലയുയര്‍ത്തിയപ്പോള്‍.. i like that part!
    ഞാന്‍ കരുതിയത് വല്ല ആനയുടെ കാല്‍ചുവട്ടിലായിരിയ്ക്കുമെന്നാ.. great!


    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’

    സുഗ്രീവന്റെ പുഷിങ്ങില്‍ ഹനുമാന്‍ ചാര്‍ജ്ജായപോലെ ചാര്‍ജ്ജായ ഞാന്‍ ‘തോല്‍ക്കാനെനിക്ക് മനസ്സില്ല’ എന്ന് പറഞ്ഞ് ശ്രീ ഗുരുവായൂരപ്പനെ ഒന്നു കൂടെ പ്രാര്‍ത്ഥിച്ച് പിന്നെയൊരു പോക്കായിരുന്നു. തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എന്റെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!


    രണ്ടാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന ഈ വേളയില്‍,, ലെറ്റ് മീ സേ...

    ’ഡിയര്‍ വിശാലമനസ്കന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’
    തളരാതെ, ഇടക്കൊരിടത്തും ഹോള്‍ട്ട് എടുക്കാതെ, പഴയതും പുതിയതുമായ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും മുകളിലൂടെ!

    Wish you all the best!

    ReplyDelete
  47. vishal ghadi
    ihum kollam ennalum pazaya gummilla. aaa.kettahu manoharam ;kelkathathu athimanoharam.

    ReplyDelete
  48. ഒരു ഇസ്മയ്‌ലിനെ ഇവിടെ വെച്ചിട്ട്‌ ഞാന്‍ പോവട്ടോ.

    ReplyDelete
  49. ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

    kalakki:)

    ReplyDelete
  50. കൊടകരക്കാരന്റെ ഭാഷ കൂടുതല്‍ സുന്ദരമായത് പോലെ

    ReplyDelete
  51. വിശാലാ,
    കൊള്ളാം ട്ടാ, പഴേപോലെ പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും.. വായിക്കാന്‍ ഗുമ്മുണ്ടായിരുന്നു.

    2 ദിവസം മുന്‍പ് ഗുരുവായൂരു പോയതേയുള്ളൂ.. കിഴക്കേ നടയും, അയ്യപ്പന്റെ കോവിലും തമ്മിലുള്ള ഡിസ്റ്റന്‍സ് (ബാക്കി ഉരുളാനുള്ളതും) ഓര്‍ത്ത് നന്നായി ചിരിച്ചു.

    രണ്ടാം വാര്‍ഷിക ആശംസകള്‍.

    ReplyDelete
  52. ഭക്ത്യാദരപൂര്‍വ്വം അത് തുറന്ന് നോക്കിയപ്പോള്‍, പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് സുഗ്രീവന്‍ പറഞ്ഞ അതേ സെന്റന്‍സ്.

    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’

    മിസ്റ്റര്‍ വിശാല്‍ജി....എന്തിനധികം ഇതൊന്നു പോരെ....
    പിന്നെ കുന്തിരിക്കത്തിന്റെ കാര്യം....അത് ഔട്ടോഫാഷനാ...ഇന്നിമുതല്‍ ഞമ്മക്ക് കുറച്ചു ഓലപ്പടക്കം വാങിക്കത്തിക്കാം....
    ഒ ടോ : ആ യു എ ഇ മീറ്റിന്റെ കാര്യം ഒന്നാറീഛൂടാര്‍ന്നോ? വരാനൊന്നും അല്ല, എന്നാലും വെറുതെ വിളിച്ചു “ സോറി കെട്ടോ..സ്വല്‍പ്പം ബിസിയാ , ഇന്നെത്താന്‍ കഴിയില്ല” എന്നറിയിക്കാനായിരിന്നു...

    ReplyDelete
  53. Visalji,

    AA "Thamanu" enna peril comments ezhuthiya aalude padam onnu sooksichu noku!!,Aave njan evideyo kandintundu....

    Thamanuvine enthayalum Bloginte nathanaya edathadan Muthappante Sradayil peduthunanthu nannayirikum!!

    Shabu

    ReplyDelete
  54. വിശാലന്‍ ജി,,,,,
    കൊടകര പുരാണത്തിന്റെ സ്തിരം വായനകാരനാണെങ്കിലും. ഇതു വരെ ഒരു കമന്റ്സും ഞാന്‍ പറഞ്ഞിട്ടില്ല. അതു കമന്റ്സ് ഇല്ലാഞ്ഞിട്ടല്ല. പറഞ്ഞാലും അതു കടലില്‍ കായം കലക്കിയ പൊലെ അവും എന്നുള്ളതു കൊണ്ടാണ്‍. പക്ഷെ ഇപ്പൊ പറയാതിരിക്കാന്‍ വയ്യ. കാരണം കുന്തിരിക്കം തീര്‍ന്നു എന്നു വിശാലന്‍ ചേട്ടന്‍ പറഞപ്പൊ ഒരു വിഷമം. കുന്തിരിക്കം വേണമെങ്കില്‍ നമുക്കു ഇച്ചിരി വാങ്ങാം. എന്നലും ഗുമ്ം കുറക്കണ്ട്. മുന്നൊട്ടു വെച്ച കാല്‍ മുന്നൊട്ടു തന്നെ..

    ReplyDelete
  55. മിസ്റ്റര്‍ വിശാലന്‍ യൂ കാന്‍ ഡൂ ഇറ്റ് - 66 ഗുമ്മുള്ള പോസ്റ്റ് - മാന്‍ ഒണ്‍ലി യൂ ക്യാന്‍ ഡൂ ഇറ്റ് ഇനി ഒരു 660 പോസ്റ്റും കൂടി എഴുതാനുള്ള ബുദ്ധിശക്തി, ഓര്‍മ്മ ശക്തി, ബോഡീ ഫിറ്റ്നസ്സ് എന്നിവ നല്‍കി ഈ രണ്ടാം വാര്‍ഷികത്തില്‍ (പത്തു വര്‍ഷായതുപോലെ തോന്നുന്നു)ഗുരുവായൂരപ്പന്‍ താങ്കളെ അനുഗ്രഹിക്കട്ടെ! താങ്കളുടെ പേരില്‍ അമ്മ നേര്‍ന്നതു പോലെ ഒരു ശയന പ്രദിക്ഷിണം കൂടി ഞാന്‍ നേര്‍ന്നോട്ടെ(വിശാലന്‍ അടുത്ത അവധിക്കു പോകുമ്പൊ ഉരുണ്ടാ മതി)?

    കലക്കീട്ടുണ്ടെന്നു ഞാന്‍ പറഞ്ഞാരുന്നൊ?

    ReplyDelete
  56. വാര്‍ഷികാശംസകള്‍...!ഇനിയുമിനിയും ധാരാളം വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ കഴിയട്ടെ...!
    -സോമരാജന്‍

    ReplyDelete
  57. thamizhan maarude varavu orthu chirichu poyi... verum chiriyalla, nirakanchiri

    iniyum ezhuthanam...
    ezhuthiezhuthi vayanakkarude ayussu koottuka...

    Ella nanmakalum nerunnu...oppam muthappante anugrahangalku vendi prarthikkukayum cheyyunnu...

    ReplyDelete
  58. ഗഡീ,
    കലക്കീട്ട്ണ്ട്ട്ടാ.......

    രണ്ടാം വാര്‍ഷികാശംസകള്‍.....

    “പണ്ട് മൃതസഞ്ചീവനി തേടി കടല്‍ ചാടാന്‍ സെല്‍ഫ് കോണ്‍ഫിഡന്‍സില്ലാതെ നിന്ന ഹനുമാനോട് സുഗ്രീവന്‍ പറഞ്ഞ അതേ സെന്റന്‍സ്.

    ’ഹനുമാന്‍ , യു കാന്‍ ഡൂ ഇറ്റ്!!!!’ “

    ആക്ച്വലി അതു പറഞ്ഞത് സുഗ്രീവനാണോ? ജാംബവാനല്ലേ? :)

    ReplyDelete
  59. bhai
    vellikulanngarakum kodakarakkum idayil padathu oru kallushappundu,avide avadhikalathe theerthayathrakalkidayil kayarumbol kelkarulla chilla "kodakareriyan" comedy kalundu. thanglude chila vakukal vayikkumbol athe sukham .anyway keep it up.

    ReplyDelete
  60. “അങ്ങിനെ ഉരുണ്ടുരുണ്ട് ശാസ്താവിന്റെ പ്രതിഷ്ടയുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ സ്റ്റാമിനയുടെ കത്തിക്കല്‍ ഏറെക്കുറെ കഴിഞ്ഞ് വള്ളി അയഞ്ഞ് പോയ കാസറ്റില്‍ നിന്നു വരുന്ന പാട്ടിന്റെ പോലെയൊരു താളത്തിലായി ഉരുളല്‍. “

    ഹ ഹ ഹ

    ചുള്ളാ... കലക്കീട്ട്ണ്ട്‌റാ മോനെ ...

    ReplyDelete
  61. ശരിക്കും ചിരിച്ചു വിശാലേട്ടാ. കുന്തിരിക്കം തീര്‍ന്നാല്‍ പറഞ്ഞാ മതി ഒരു ലോഡങ്ങു കേറ്റി വിട്ടേക്കാം..എന്തിന്..? ഇപ്പോ തന്നെ ആവശ്യത്തില്‍ കൂടുതലുണ്ടല്ലോ..

    ReplyDelete
  62. hfcbv hfcbv vhfcbv \¶mbncnæì

    ReplyDelete
  63. hfcbv hfcbv vhfcbv \¶mbncnæì

    ReplyDelete
  64. മൊനേ വിശാല്‍ ഞങ്ങള്‍ക്കു ഇങ്ങനെ ഒരു ശയന പ്രദക്ഷിണം വായിച്ചു ചിരിക്കാന്‍ അവസരം ഉണ്ടാക്കി തന്ന , ആ നേര്‍ച്ച നേര്‍ന്ന അമ്മയെ മനസ്സാ നമിക്കുന്നു.

    വിശാലന്‍ കുന്തിരിക്കം അല്ലല്ലൊ സോളാര്‍ എനര്‍ജി അല്ലേ ഉപയോഗിക്കുന്നേ.അതു കൂടുകയല്ലാതെ ഭൂമിയില്‍ കുറയാനേ പോകുന്നില്ല.പുരാണം തുടരുക.

    ReplyDelete
  65. വിശാല്‍ജീ,

    ഒന്നാം തരം!
    ഗള്‍ഫില്‍ പോകാന്‍ വേണ്ടി ഞാന്‍ അമ്പപ്പുഴ ശ്രീകൃഷണസ്വാമി ക്ഷേത്രത്തില്‍ നേര്‍‌ന്ന ശയന പ്രദക്ഷിണം ആദ്യത്തെ വെക്കേഷന്‍ വന്നപ്പോള്‍ സ്വമേധയാ പോയി ചെയ്തു. രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. അതിലൊരുത്തന്‍ (മനു എന്നു പേര്‍) ഇതില്‍ മാസ്റ്റേഴ്സ് എടുത്തവന്‍. അവന്‍ ചുമ്മാ ഒരു കമ്പനിക്ക്.. ടൈമ്പാസിന്... എനിക്കു മുമ്പേ കിടന്നുരുളാന്‍ തുടങ്ങി. ഉരുണ്ടുതുടങ്ങി ഫസ്റ്റ് വളവ് കഴിഞ്ഞപ്പോഴേ എന്റെ തല കറങ്ങാന്‍ തുടങ്ങി. പിന്നെ വളവൊന്നും തിരിയാതെ നേരെ പോകാനുള്ള ശ്രമത്തെ കൂടെയുള്ള മറ്റവന്‍ തടിമില്ലില്‍ തടികള്‍ വലിയ കമ്പിപ്പാര കൊണ്ട് കുത്തിത്തിരിച്ചിടുന്ന പോലെ തിരിച്ച് വിടുകയായിരുന്നു. എന്റെ കഷ്ടപ്പെട്ട ഉരുളല്‍ കണ്ടിട്ട്, കരുമാടിയില്‍ നിന്നും മറ്റും അമ്പലത്തിലേക്ക് രാവിലെ പാലുംകൊണ്ടു വരുന്ന കുറെ പെണ്ണുങ്ങള്‍ "കണ്ണാ.. കൊച്ചനെ കാത്തോണേ..ഉരുട്ടിയെത്തിക്കണേ.." എന്നൊക്കെ മുദ്രാവാക്യം മുഴക്കി എനിക്ക് പ്രചോദനം തന്നു.

    ഒരു പ്രദക്ഷിണം കഴിഞ്ഞ് അമ്പലക്കു ളത്തില്‍ മുങ്ങിത്തോര്‍ത്തി പടിഞ്ഞാറേനടയില്‍ (ക്ഷേത്രത്തിനു പുറത്ത്) ഒരോടയുടെ സൈഡലിരുന്നു ലാവിഷായി വാളടിച്ചു. അനാല്‍.. ഓക്കാനിച്ചു. വെറും വയറാരുന്നേ. പിന്നെ ശുഭം!

    നല്ല സ്റ്റൈലന്‍ എഴുത്ത് വിശാലാ. ഇതാണ് എഴുതാനുള്ള കഴിവ്. ഒരുപാട് പേര്‍ക്ക് ഇത്തരം അനുഭവങ്ങ ള്‍ ഉണ്ടാവാം. എന്നാല്‍ ഇതുപോലൊന്ന് എഴുതി ഫലിപ്പിക്കുക അന്യന് അശക്യം!

    "ഏസ് യൂഷ്വല്‍ വയറ് ഒന്ന് ടൈറ്റ് ചെയ്ത് ചെസ്റ്റും വിങ്ങ്സും പരമാവധി വികസിപ്പിക്കുകയും ചെയ്തു."

    “ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു!!“

    ഇതു രണ്ടും ശരിക്കും ചിരിപ്പിച്ചു.

    കൊടകരപുരാണം പതിനായിരക്കണക്കിന് കഥകള്‍ കൊണ്ട് നിറയട്ടെ എന്നാശംസിയ്ക്കുന്നു.

    ReplyDelete
  66. വിശാലേട്ടാ...

    ഇതും പതിവു പോലെ നന്നായി.
    :)

    ReplyDelete
  67. രണ്ടാം വാര്‍ഷികത്തില്‍ ആശംസകള്‍!

    ReplyDelete
  68. വായിച്ചു. സന്തോഷം. പണ്ട് ഞാനും നടന്മാരായ മുരളിയും സായ്കുമാറും കൂടി ഒരുമിച്ച് ഗുരുവായൂരന്പലത്തില്‍ ശയനപ്രദക്ഷിണം നടത്തിയത് ഓര്‍മ്മ വന്നു. ഉരുളുന്നതിനിടക്ക് തല ഉയര്‍ത്തി നോക്കി സായ്കുമാര്‍ പറയും “ ചേട്ടാ, എമ്മാതിരി പെണ്ണുങ്ങളാ നമ്മടെ തലേക്കൂടെ പോവുന്നെ. ഞാനിപ്പൊ എഴുനേറ്റ് ഓടും.” മുരളി, പാവം ഒരു ഭക്തനായിരുന്നു. പിന്നെ അവന്‍ ഉരുണ്ടുണ്ടുരുണ്ടു എങ്ങൊട്ടോ പോയി

    ReplyDelete
  69. തമിള്‍നാടിന്റെ ആക്രമണം ദീര്‍ഘിപ്പിയ്ക്കാമായിരുന്നു, വിശാലം...

    ReplyDelete
  70. വിശാല്‍ജീ ... എനിക്കിതിലേറ്റവും ഇഷ്ടപ്പെട്ടത്‌ കൂപ്പില്‍ നിന്ന്‌ മരം വെട്ടിയ മാതിരി ഉരുണ്ട്‌ വരുന്ന ആ തമിഴന്മാരുടെ വരവാണ്‌...

    പക്ഷേ അതു കണ്ടിട്ട്‌ ബൂസ്റ്റ്‌ കഴിച്ച മാതിരി പൂര്‍വാധികം ശക്തിയോടെ ശയനപ്രദക്ഷിണം തുടര്‍ന്നു എന്നത്‌ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ...

    എന്തായാലും കലക്കീണ്ട്‌ ട്ടാ ....

    ReplyDelete
  71. വിശാലേട്ടാ ആശംസകള്‍. നിറുത്തരുത്‌ ശയനപ്രദക്ഷിണകല്ല, ബ്ലോഗിങ്‌ ബ്ലോഗിങ്‌.. ഓക്കേയോക്കേയ്..

    ReplyDelete
  72. അടിപൊളി. ഒരു സംശയം, പ്രദക്ഷിണം ക്ലോക്-വൈസല്ലേ?

    ReplyDelete
  73. വിശാല്‍ജീ,

    ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന്‍ എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍ ഗാഡിയനുമാണ്. ങേ..!!?? അപ്പോ വിശാല്‍ജിയുടെ ലോക്കല്‍ ഗാഡിയന്‍ പോസ്റ്റില്‍‌ ഇത്രനാളും ഉണ്ടായിരുന്ന എടത്താടന്‍ മുത്തപ്പന് ‘ടെര്‍മ്മിനേഷന്‍ ലെറ്റര്‍’ എഴുതിക്കൊടുത്തോ? അതോ അങ്ങേര് ‘റിസൈന്‍‘ ചെയ്തോ?

    പിന്നെ, നന്നായി ചിരിച്ചു വിശാല്‍ജി.. ‘അയ്യാ...സ്വാമീ‘ എന്ന കൂട്ടവിളിക്കു പിന്നിലെ ഗുട്ടന്‍സ് വായിച്ച് ശരിക്കും പൊട്ടിച്ചിരിച്ചു. കലക്കി.

    “കുന്തിരിക്കം തീര്‍ന്നുപോയതിനാല്‍ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്ക് പഴയ ഗുമ്മുണ്ടാകാന്‍ ഇടയില്ല എന്നും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു!“- എന്ന് പറഞ്ഞ വിശാല്‍ജിയെ ഞാനും ഒരു കാര്യം ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു... കാലം ഉരുണ്ടുകോണ്ടേയിരിക്കും, വിശാല്‍ജി എഴുതികൊണ്ടേയിരിക്കും, ഞങ്ങള്‍ ചിരിച്ചുകൊണ്ടേയിരിക്കും.. അത്കണ്ട് താങ്കളുടെ ലോക്കല്‍ ഗാഡിയനായ ദൈവം കാലത്തോട് പറയും, ജിനു പറഞ്ഞ അതേ വാചകം.. “ഉരുണ്ടോ..ഉരുണ്ടോ.. കാല്‍ ദൂരം പോലുമായില്ല“.. കാരണം വിശാല്‍ജിക്ക് ഇനിയും ഒരുപാട് ഉരുളാനുണ്ട് .. കാലത്തോടൊപ്പം.. ഞങ്ങള്‍ക്ക് ഒരുപാട് ചിരിക്കാനുമുണ്ട്, വിശാലനോടൊപ്പം...

    -അഭിലാഷ് (ഷാര്‍ജ്ജ)

    ReplyDelete
  74. വിശാല്‍ജീ... ഇപ്പോഴും ഗുമ്മൊക്കെയുണ്ട്‌.... 'ചവറ്‌ തീയിടുമ്പോഴുള്ള ചേമ്പിന്റെ അവസ്ഥ', 'മലയില്‍ നിന്ന് മരം വെട്ടിയിട്ട്‌ ഉരുണ്ട്‌ വരുന്ന തമിഴന്മാര്‍..' എന്ന് തുടങ്ങി പലതും കിടിലന്‍...

    ReplyDelete
  75. വിശാല മനസ്കണ്റ്റെ വിശാലമനസ്സും,കൊടകരയെന്ന വിശാല ലോകത്തെ കുറിച്ചും മാത്ര്‍ഭൂമി ആഴ്ചപ്പതിപ്പിലൂടെ ഇന്നാണു ഞാന്‍ അറിയുന്നത്‌,അറിഞ്ഞപ്പോള്‍ അറിയാന്‍ വൈകിപ്പോയൊ എന്നു തോന്നി,ഈ തുടക്കക്കരണ്റ്റെ ആശംസാ പുഷ്പങ്ങള്‍ ഏറ്റു വാങ്ങിയാലും. അങ്ങയുടെ വിശാല മനസ്സിനുള്ളിലെ വാക്‌ധാര അനസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കട്ടെ,ഒരായിരം ആശംസകള്‍.

    ReplyDelete
  76. കൊള്ളാം അടിപൊളി..................

    ReplyDelete
  77. your blog is really wonderful. lini

    ReplyDelete
  78. This comment has been removed by the author.

    ReplyDelete
  79. vishaalamanaska mathrubhumiyil interview vaayichu.eppol chila blogsum.asamsakal

    ReplyDelete
  80. ഗുമ്മിനൊന്നും യാതൊരു കുറവും വന്നിട്ടില്ല്യാട്ടോ......

    ReplyDelete
  81. ഒരു അഞ്ചു പത്ത് തമിഴന്മാര്‍..... കൂപ്പില്‍ മരം വെട്ടി മലയില്‍ നിന്ന് ഉരുണ്ട് വരുമ്പോലെ ഉരുണ്ടുരുണ്ട് വരുന്നു

    ചിരിക്കാതിരിക്കുന്നതെങ്ങനെ

    ReplyDelete
  82. puthooraram agraham

    kakkamutta savior nu thonniya athe agraham ahahhaahhaha


    prayogam kolllam

    ReplyDelete
  83. Anonymous11/11/2007

    kollam ttoo.............

    ReplyDelete
  84. hai

    it was nice enganeya maashe inganeyocke ezhuthan kahiyunnathu

    njan ithil puthiyatha malayalathil ezhuthan padickanam

    thankal oru chathi cheythu ennile urangi kidackunna sahithyakarane unarthi ini anubhvicholuka njanum thudangan povukaya blogging

    ReplyDelete
  85. Anonymous7/30/2008

    kodakarakarude hero

    ReplyDelete
  86. Anonymous9/12/2008

    ee kaippallikku bhayankara vivaram aanalle? athu thulumbi thulumbi ivide vare ethiyo? kashtam. paavam pallu kozhinja garjjikkunna simham!

    ReplyDelete
  87. തമിഴന്‍ മാര്‍................
    എന്റമ്മോ......കിടിലന്‍ പോസ്റ്റ്.........നമിക്കുന്നു ഗുരോ

    ReplyDelete
  88. hi
    i am reading ur blog for the first time and i became a fan of you, I once read about "kodakarapuranam" in Mathrubhoomi news paper, i got a chance to read ur blogs now only
    pinne njanum oru kodakarakariyanu..kodakaraye ethra famous aakiya vere aal undennu thonnunnilla, anyway iniyum ethupolulla writeups pratheeshikkunnu
    divya

    ReplyDelete
  89. ഹ ഹ..രസായി, ട്ടോ...

    ReplyDelete
  90. ഞാന്‍ സ്മയില്‍ ചെയ്തു സ്മയില് ചെയ്തു സൈഡ് ആയി
    സാധനം കൊള്ളാം

    ReplyDelete
  91. however kundirikkam theernnalum vendilla puranam thudaratte

    venamchal ithiri kundirikkam thalachumadayittu ethikkan erpadakkam

    ReplyDelete
  92. ഹൈറേഞ്ചിലെ ആ ചെറുപട്ടണത്തിലെ പള്ളിവികാരിയ്ക്ക് നല്‍കിയ യാത്രയയയ്പ് സമ്മേളനത്തില്‍,സ്ഥലം റേഷന്‍ മൊത്തവ്യാപാരിയും അക്ഷരവിരോധിയുമായ
    ദൊപ്പയ്യ “ജെയിംസച്ചന്‍ വന്ന അന്നു മുതലുള്ള ആഗ്രഹമാണു ഒരു സെന്‍ഡോഫ് കൊടുക്കണം കൊടുക്കണം എന്നത്!” എന്നു പറഞ്ഞതു പോലെ ബ്ലോഗിനെപ്പറ്റി വായിച്ച നാള്‍ മുതലുള്ള ആഗ്രഹമാണു ‘കൊടകരപുരാണം’ വായിക്കണം എന്നത്! വായിച്ചു.സ്റ്റൈലാഗ്രം!

    ReplyDelete
  93. വിശാലേട്ടന്റെ കഥകളുടെ ഒരു ഓര്‍മ്മ പുതുക്കല്‍ ...

    ReplyDelete
  94. ചവറ് തീയിട്ടപ്പോള്‍ അടുത്ത് നിന്നിരുന്ന ചേമ്പിന്റെ അവസ്ഥയിലായ ഞാന്‍..

    അന്ന്‌ ഈ വരി വായിച്ചപ്പൊ,ഒന്നു പൂഞ്ചിരിച്ചതേയുള്ളൂ. പക്ഷെ, ഇന്നലെ ചവറു കത്തിക്കുമ്പൊ ഒരു ചേമ്പ്‌ അടുത്ത്‌ നിന്ന്‌ വാടുന്നത്‌ കണ്ട്‌ ചിരിച്ചുചാവാറായി

    ReplyDelete
  95. Anonymous10/11/2011

    super ..............

    ReplyDelete