കൊടകര ഷഷ്ഠിക്ക് കാവടി സെറ്റുകള്‍ തമ്മില്‍ ഉന്തും തള്ളും തെറിവിളിയും നടക്കുക വളരെ സാധാരണമാണ്. ഒഴിവാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങളില്‍ അടിയും കത്തിക്കുത്തും വരെ നടന്നിട്ടുണ്ട്.
ഗാന്ധിനഗര്‍ സെറ്റും ബോയന്‍ സെറ്റും തമ്മില്‍, ഉളുമ്പത്തുകുന്നും കുമ്പാരസെറ്റും തമ്മില്‍, ടൌണ്‍ സെറ്റും മനക്കുളങ്ങരയും തമ്മില്‍ അങ്ങിനെയങ്ങിനെ.....
പക്ഷെ, പുലിപ്പാറക്കുന്ന് സെറ്റില്‍ മാത്രം പോയി പൊതുവേ ആരും അടിയുണ്ടാക്കാറില്ല. എന്താ കാരണം??
പുലിപ്പാറക്കുന്നില്‍ അലമ്പുണ്ടാക്കാന്‍ പോയാല്‍....അഫ്ഗാനിസ്ഥാനില്‍ ധ്യാന കേന്ദ്രം തുടങ്ങി താലിബാന്‍കാരെ സുവിശേഷം പഠിപ്പിക്കാന്‍ പോയ പോലെ ഇരിക്കും. വേറെ വിശേഷം ഒന്നും ഇല്ല!
1995 ലെ ഗുണ്ടാസെന്‍സസ് പ്രകാരം പുലിപ്പാറയില്‍, ചാവക്കാട്ടെ വീടുകളില്‍ ഗള്‍ഫുകാരുടെ കണക്കിനാണ് ഗുണ്ടകള്‍. അതായത്, ഒരു വീട്ടില്‍ രണ്ടു ഗുണ്ടകള്‍ അല്ലെങ്കില്‍ രണ്ടു ഗുണ്ടികള്! (ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ).
കൊടകരക്ക് പടിഞ്ഞാറ്, ഇരിങ്ങാലക്കുട റൂട്ടില്‍ ആളൂരിനടുത്ത്, കൊപ്രക്കളം കഴിഞ്ഞ സ്റ്റോപ്പ്. അതാണ് പുലിപ്പാറക്കുന്നിന്റെ ഭൂമിശാസ്ത്രം. പുലിപ്പാറയുടെ അല്ലെങ്കില്‍ ടൈഗര്‍ റോക്കിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍, കാലാകാലങ്ങളായുള്ള 'ഗുണ്ടപെരുമ' യുടെ നേരും നെറിവും ദേശസ്നേഹവും ഇഴപിണഞ്ഞുകിടക്കുന്ന ചൂടും ചൂരുമുള്ള അനവധി കഥകള്‍ കേള്‍ക്കാം.
മുതുപറമ്പന്‍ വേലായുധന്. മലേടന്‍ മാധവന്. ചാക്ക് ഔസേപ്പ്, കൊള്ളി ജോസ്, എടത്താടന്‍ അയ്യപ്പേട്ടന്, ചട്ട സുബ്രന്, പുതുപ്പുളി ചന്ദ്രന് എന്നിങ്ങനെ എത്രയെത്ര ഗുണ്ടകള്‍. (ഇതില്‍ എടത്താടന്‍ അയ്യപ്പേട്ടന് എന്ന എന്റെ അച്ചാച്ഛന്, ഗുണ്ടയുമല്ലായിരുന്നു ആ നാട്ടുകാരനും അല്ലായിരുന്നു. എന്നാലും കിടക്കട്ടേ.. അച്ചാച്ഛന് ഗുണ്ടയായിരുന്നു എന്നു പറയാന്‍ തന്നെ ഒരു അന്തസല്ലേ? നമുക്കെന്തായാലും ആകാന്‍ കഴിഞ്ഞില്ല!)
ഈ പേരുകളെല്ലാം പണ്ട് സത്യനും നസീറുമെല്ലാം ബാഗി പാന്റിട്ട് ബെല്‍റ്റിടാണ്ട് നടന്ന കാലത്തുള്ളവരാണ്. 1994-95 കാലഘട്ടത്തില്‍ ഞാന്‍ കൊടകര ബാറില്‍ ജോലി ചെയ്യുന്ന സമയത്താണ് പുതിയ മോഡല്‍ ഗുണ്ടകളുമായി ഞാന്‍ ശരിക്കും ഇടപെടുന്നതും നേരിട്ട് പരിചയപ്പെടുന്നതും. അക്കാലത്ത് പുലിപ്പാറ അടക്കി വാണിരുന്ന ഗുണ്ടകളില്‍ പ്രധാനികള്‍, മെന്‍ഷന്‍ ഹൌസ് ദിവസത്തില്‍ മൂന്നുനേരം ലെഹാര്‍ സോഡയുമൊഴിച്ച് രണ്ടെണ്ണം വച്ച് അച്ചാര്‍ തൊട്ടുനക്കി നില്പന് അടിക്കുന്ന ഹീറോഹോണ്ടയില്‍ വരുന്ന ശ്രീ. സെബാസ്റ്റ്യന്‍ , റം മാത്രം കഴിക്കുന്നവനും എന്റെ കൂടെ ബോയ്സില് പഠിച്ചെന്നും ഞാന്‍ അക്കാലയളവില്‍ യാതൊരു പരിഗണനയും നല്‍കിയില്ലെന്നും അവകാശപ്പെടുന്ന യമഹയില്‍ വരുന്ന ശ്രീ.കുട്ടന് , സോഡക്കുപ്പിയും ബീറുകുപ്പിയുടെയും അടപ്പുകള്‍ ഓപ്പണറില്ലാതെ കൈ കൊണ്ട് പറിച്ചെടുത്ത് പൊട്ടിച്ചിരുന്ന, ഏത് ബ്രാന്റും ഏത്ര വേണമെങ്കിലുമടിക്കുന്ന ശ്രീ. ചന്ദേട്ടന്‍ തുടങ്ങിയവരായിരുന്നു. (എല്ലാവരുടെ മുന്നിലും ശ്രീ. എന്ന് കൂട്ടിയത് മനപ്പൂര്‍വ്വമല്ല!)
പൊതുവേ ഗുണ്ടകളെല്ലാം മുരുക്ക് മുള്ള് പോലെ മുകളിലേക്കും താഴേക്കുമുഴിയാന്‍ പറ്റാത്ത തരം സ്വഭാവമുള്ളവരാണ് എന്നാണല്ലോ! അതുകൊണ്ട്, ഞാനിവരുമായി ഒരു സേയ്ഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് കൂടുതല്‍ ഒലിപ്പീരിനോ കെലിപ്പീരിനോ പോയിരുന്നില്ലെങ്കിലും ചന്ദ്രേട്ടനുമായി ഭയങ്കരമായ കമ്പനിയായിരുന്നു.
ചന്ദ്രേട്ടനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഒരു ബുധനാഴ്ച രാത്രിയാണ്. നല്ല ഓര്‍മ്മ!
അന്നു ഞാന്‍ നൈറ്റ് ഡ്യൂട്ടിയിലാണ്. ക്യാഷിലിരിക്കുന്നു. സമയം ഒരു പത്തര പതിനൊന്ന്. സ്കെല്റ്റര് സ്റ്റാഫേ ആ നേരത്തുണ്ടാവൂ. വല്ലവിധേനയും എല്ലാ ടീമുമൊന്ന് കെട്ടുകെട്ടി സ്ഥലം കാലിയാക്കിയിട്ട് വേണം, വീട്ടില്‍ പോയി കട്ടിലില്‍ മലക്കാന്‍ എന്ന് കരുതിയിരിക്കുമ്പോള്‍, എടുത്തുപറയാന്‍ മാത്രം ബോഡിയില്ലാത്ത ഒരു പുണ്യാളന് എണീറ്റ് എന്റെ അടുത്തേക്ക് വന്നു ചിറി തുടച്ച് മാക്സിമം പുഛത്തോടെ പറഞ്ഞു.
‘ഡാ നീ പുതിയ ആളാ?‘
തടിയും വലുപ്പവുമില്ലാത്തവരെ അധികം ബഹുമാനിക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്ന കാലമാണ്, ഞാന്‍ പറഞ്ഞു:
"ആണെങ്കില്‍?"
'ഓഹോ.. എന്നാല്‍ .. എന്റെ കയ്യില്‍ ഒരു അഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു. അത് ഇപ്പോഴും പോക്കറ്റില്‍ ഉണ്ടെങ്കില്‍, നിന്റെയൊക്കെ ഭാഗ്യം. ഇനി നീ കാശ് തന്നിട്ട് പോയാല്‍ മതിയെന്നെങ്ങാന്‍ നീ പറഞ്ഞാല്‍ ഇതൊക്കെയും ഞാന്‍ തല്ലിപ്പ്ലിക്കും..കൂട്ടത്തില്‍ നിന്റെ തലയും!!'
‘നമ്മുടെ അങ്ങാടീല് വന്ന് നമ്മളെ പേടിപ്പിക്കാന്‍ നോക്കേ...???‘ എന്റെ ചോര തിളച്ചു!
“ചുണയുണ്ടെങ്കില്‍, തന്തക്ക് പിറന്നതാണെങ്കില്‍... താനൊന്ന് പൊട്ടിക്കെഡോ.. കാണട്ടേ“ എന്ന് ഞാന്‍ വിളിച്ചലറിയത് ചോരതിളപ്പിന്റെ ഇമ്പാക്റ്റില്‍ മാതമായിരുന്നില്ല, ഒഴിച്ച് കൊടുത്ത ലിക്കറിന്റെ ഗ്യാസടിച്ചും പിന്നെ എന്തിനും ഏതിനും എന്റെ സഹായിയായി എന്റെ ബാച്ചില്‍ ജോയിന്‍ ചെയ്ത ബാലരാമപുരത്തുകാരന്‍ സുരേഷുണ്ടല്ലോ എന്ന ധൈര്യം കൊണ്ടുമായിരുന്നു.!
എന്റെ അക്രോശം കേട്ടപാടെ.. പേടിച്ച്, പകച്ച്, ഒതുങ്ങി, പ്രതിയോഗി പിന്നോട്ട് പോകുമെന്നും ഡീസന്റാകുമെന്നുമുള്ള എന്റെ കാല്കുലേഷന് മൊത്തം തെറ്റിച്ചുകൊണ്ട്,
'എന്നാ നീയെന്നെ അങ്ങ് ഉണ്ടാക്കടാ ഡേഷ്.. ഡേഷ്.. ഡേഷേ...' എന്ന് പറഞ്ഞുകൊണ്ട് അവിടെയിരുന്ന ഒരു ബീറ് കുപ്പിയെടുത്ത് ഒറ്റ ഏറിയലായിരുന്നു എന്റെ നേരെ!!
‘ഹെന്റമ്മച്ചീ....!!‘ എന്ന് പറഞ്ഞ് ഷൊയബ് അകതറിന്റെ ബൌണ്സര് ഹെല്‍മറ്റില്‍ കൊള്ളാതെ സച്ചിന് ഒഴിഞ്ഞ് മാറും പോലെ താഴ്ന്ന് കൌണ്ടറിന്റെ താഴെ ഇരുന്ന ഞാന്‍ പിന്നെ ‘പടോം..പടോം.. ‘ എന്ന ശബ്ദം ഒന്നിനുപുറകേ ഒന്നായി കേട്ടു. ആള് അവിടെയിരുന്ന കമ്പ്ലീറ്റ് സോഡയും തറയിലെറിഞ്ഞു പൊട്ടിക്കുകയായിരുന്നു!
എന്തായാലും ഇരുന്നു, ഇനി ആ സോഡക്കുപ്പികള്‍ ഫിനിഷായിട്ട് എണീക്കാം എന്ന് കരുതി ഞാന്‍ അവിടെ തന്നെയിരുന്ന് ഇടത് വശത്തേക്ക് സുരേഷിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ.. പിറകിലെ ഡോറ് തുറന്നടയുന്ന ശബ്ദമാണ് കേള്‍ക്കുന്നത്.
ഒരു ഫ്രാക്ഷന് ഓഫ് സെക്കന്റുകൊണ്ട് കൌണ്ടറീന്ന് സ്കൂട്ടായി താഴെ സ്റ്റാഫിന് കിടക്കാനുള്ള മുറിയില്‍ കയറി പായ വിരിച്ച അവനെ ഞാന്‍ സമ്മതിച്ചു!!! ഹോ!
ബഹളം കേട്ട് വെയിറ്റര്‍ രാജപ്പേട്ടനും ജോസഫേട്ടനും കൂട്ടരും വന്ന്
'ചന്ദ്രേട്ടാ.. പോട്ടേ.. പോട്ടെ സാരല്യ. പുതിയ ചെക്കാനാ' എന്ന് പറയുന്നത് കേട്ടിട്ട് എനിക്കാളെ ശരിക്കും മനസ്സിലായതുകൊണ്ടാണോ അതോ ‘ തിക്കുറിശ്ശി, തലയോട്ടിയും കയ്യില്‍ പിടിച്ച് പാടുന്ന, തിലകം ചാര്‍ത്തി ചീകിയുമഴകായ്‘ എന്ന പാട്ടുസീന്‍ ഓര്‍മ്മവന്നതുകൊണ്ടാണോ എന്നൊന്നുമറിയില്ല, എന്റെ സകല ആവേശവും ഒരു നിമിഷാര്‍ദ്ധം കൊണ്ട് കെട്ടടുങ്ങുകയും സിനിമാതിയറ്ററിലിരുന്ന് സിഗരറ്റ് വലിച്ചിട്ട് പോലീസ് പിടിച്ചപോലെ വളരെ വിനയ ഭവ്യതാന്മുഖനായി നില്കുകയും പാവം ചന്ദ്രേട്ടനോട് ഞാന്‍ അങ്ങിനെ മോശമായി ഒരിക്കലും പെരുമാറരുതായിരുന്നു എന്നും തോന്നി.
അങ്ങിനെയാണ് ചന്ദ്രേട്ടന് ഏറ്റവും അടുത്ത സുഹൃത്തായി എന്റെ കാണപ്പെട്ട ഹീറോയായി മാറുന്നതും, ബാറിലെ ജോലി നമുക്ക് പറ്റില്ല....ആറുമാസം പോലും തികക്കേണ്ട എന്ന് തീരുമാനിക്കുന്നതും.
കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി. സംഗതി ഉടക്കാന്‍ നിന്നാല്‍ വിവരമറിയുമെങ്കിലും, പുലിപ്പാറക്കാര്‍ നല്ലവരായിരുന്നു. ബാറില്‍ വന്നിരുന്ന മറ്റു പല ഡീസന്റുകളേക്കാളും!
ente bhagyam....
ReplyDeletefor the first time my comment is going to the first...
vishalans, kathakal iniyum poratte, i might be visiting your blog more than you visit. checking all your blogs everyday for any new entry!!
centiments (vishalante durbalan kathakal) ippol kananillallo...
-
jak
oru kadutha aradhakan
അനൂപ് തിരുവല്ല said...
ReplyDeleteദാ അടിച്ചിരിക്കുന്നു എന്റെ വക തേങ്ങായൊന്ന്
November 4, 2007 4:46 AM
എന്റെ ഉപാസന said...
എല്ലാ പണീകളും ചെയ്തിട്ടുണ്ടല്ലോ അപ്പോ
നന്നായി വിശാല്‍ ഭായ്
:)
ഉപാസന
November 4, 2007 6:08 AM
അരവിന്ദ് :: aravind said...
ഹഹ...വിശാലേട്ടാ...തകര്‍ത്തു! (സോഡാക്കുപ്പിയല്ല, പോസ്റ്റ്)
എഞ്ചിനീറിംഗ് കോളേജില്‍ പഠിക്കുമ്പോ റാഗിംഗ് സഹിക്കാന്‍ വയ്യാതെ ഞാനും ഒരു ഗുണ്ടയുമായി ചങ്ങാത്തം സ്ഥാപിച്ചിട്ടുണ്ട്. ഉള്ളത് പറേണല്ലോ, ഗുണ്ടാജി സംഗതി ഒരു പൊടിക്ക് ഓവറാക്കി, കോളേജില്‍ വന്ന് പിള്ളേരുടെ മുന്പില് വെച്ച്, ഞങ്ങടെ പാവം ബസ്സ് ഡ്രൈവറെ കുത്തിപ്പിടിച്ച്, മ്മടെ ചെക്കനെ തൊട്ടാല്‍ എല്ലാറ്റിനേം കണ്ടിക്കും..എന്ന് ഭീഷണിപ്പെടുത്തി. റാഗിംഗ് അതോടെ തീര്‍ന്നെങ്കിലും പിന്നെ ശല്യം ഗുണ്ടമൊയലാളിയെക്കൊണ്ടാരുന്നു! എന്‍ഫീല്‍ഡ് ക്യാമ്പസ്സില്‍ കൊണ്ടു നിര്‍ത്തി, ബാ കേറ് എന്നു പറഞ്ഞ് എന്നേം കൊണ്ട് പോക്കല്ലേരുന്നോ, കെടിഡിസി ബാറിലേക്കോ മറ്റോ! അതും കട്ടപ്പൊക സബ്ജെക്റ്റിന്റെ ക്ലാസ്സ് നടക്കുമ്പോ! ഇക്ക് പഠിക്കണം ന്ന് പറയാന്‍ ഒരു വിറകാരണം സാധിച്ചിട്ടില്യ.
പണ്ടാരത്തില്‍ നിന്ന് തലയൂരാന്‍ പെട്ട പാട് കുറച്ചൊന്ന്വല്ല. ഇപ്ളും ആ വഴി പോകാന്‍ ഒരു മടിയാ..കണ്ടാല്‍ പിന്നെ കാശ് കുറേ മാറും! :-)
November 4, 2007 7:58 AM
സഹയാത്രികന് said...
കൊള്ളാം ... ഞാന്‍ കരുതി മൊത്തം പുലിപ്പാറ പുരാണമായിരിക്കുമെന്ന്.... ലവന്മാര് പുലികലെന്ന്യാ സംശയല്ല്യാ...
:)
November 4, 2007 8:36 AM
പാച്ചു said...
ചാവക്കാട്ടെ വീടുകളില്‍ ഗള്‍ഫുകാരുടെ കണക്കിനാണ്.........,
കെടക്കട്ടെ ഒന്ന് ചാവക്കാട്ടേര്ക്കും, ല്ലേ !,
ബൂലോഗ മാപ്പില്‍ ചാവക്കാടും സ്ഥാനം പിടിച്ചതില്‍ സന്തോഷിച്ച്,
ഒരു എക്സ്സ് ചാവക്കാട്ടേരന്.
November 4, 2007 9:05 AM
Ambi said...
അണ്ണോയ്..
ആ മുള്ളുമുരുക്കുപോലെ മുകളിലേയ്ക്കും താഴേയ്ക്കുമുഴിയാന് പറ്റാത്ത സ്വഭാവം ... ഈ ഇതിഹാസങ്ങളീന്നും ക്ലാസിക്കീന്നുമൊക്കെ പേഴ്സണാലിറ്റി ടയിപ്പുകളേ പൊക്കുന്നപോലെ ഈ ടായിപ്പിന് എന്ത് പേരാണാവോ നാളെ മനഹശാസ്ത്രജ്ഞര് കൊടുക്കാന്‍ പോകുന്നത് ..:)(മുള്ളുമുരുക്ക് ടയിപ്പ്. മുള്ളുമുരുക്ക് (ഷോപ്പിംഗ്)കോമ്പ്ലക്സ്..)
ഇത് വെറും സ്ക്രാപ്പല്ലാട്ടോ..കിടിലം തന്നെ.
November 4, 2007 9:24 AM
ശെഫി said...
തകര്‍ത്തു
November 4, 2007 9:39 AM
കുട്ടിച്ചാത്തന് said...
ചാത്തനേറ്: തകര്‍ത്തു. ക്രിക്കറ്റ്കൊണ്ട് എന്തൊക്കെ ഉപകാരങ്ങളാ!!!
വേഡ് വെരി ‘lovtm‘
lovvm എന്നാവേണ്ടിയിരുന്നു.
November 4, 2007 10:39 AM
കുഞ്ഞന്‍ said...
പട്ടാളക്കാരു പറയുമ്പോലെ പറയാം ഒരു കാലത്ത് ചന്ദ്രന് ഗുണ്ടയൊക്കെ എന്റെ മുമ്പില്‍ കിടുകിടാന്ന് വിറച്ചിട്ടുണ്ടെന്ന്, അങ്ങിനത്തെ കഥകളാണല്ലൊ നമ്മള് കേല്‍ക്കുന്നത്...
സുരേഷാണു മോനെ സുരേഷ്..ആ സ്കൂട്ടിങ് കലക്കി..!
November 4, 2007 11:20 AM
വാല്മീകി said...
തീരെ മോശമായില്ല വിശാലെട്ടാ.. അന്ന് എത്ര കൊണ്ടു എന്ന് എഴുതി കണ്ടില്ല.
November 4, 2007 5:03 PM
ശ്രീ said...
സുരെഷ് കലക്കി.
:)
November 4, 2007 8:02 PM
kaithamullu : കൈതമുള്ള് said...
-“താലിബാന് കാര്‍ക്ക് കൊന്ത വിക്കാന്‍ പോയ പോയപോലിരിക്കും!"
-“ചാവക്കാട്ടെ വീടുകളില്‍ ഗള്‍ഫുകാരുടെ കണക്കിനാണ് ഗുണ്ടകള്‍..’
-“തലയോട്ടിയും കയ്യില്‍ പിടിച്ച്, തിലകം ചാര്‍ത്തി ചീകിയുമഴകായ്‘ എന്ന പാട്ടുസീന്‍ ഓര്‍മ്മവന്നതുകൊണ്ടാണോ“
പ്രയോഗങ്ങള്‍ തകര്‍ത്തു(പതിവുപോലെ), വിശാലാ!
അവസാനത്തെ ആ ‘അനുരഞ്ജനം’ ഒന്ന് കൊഴുപ്പിക്കാമായിരുന്നു. ഇതിപ്പോ പഴേ തമിഴ് പടത്തില്‍ ശിവാജിയുടെ മെലോഡ്രാമ ഡയലോഗ് കേട്ട് മനം മാറി കുഞ്ഞാടായി മാറുന്ന എമ്മെന് നമ്പ്യാരെപ്പോലെ പെട്ടെന്ന് ഒരു പരിവര്‍ത്തനം.....
ആ, സ്വന്തം തടി നോക്കണ്ടേ, അല്ലേ?
November 5, 2007 12:34 AM
നിഷ്ക്കളങ്കന്‍ said...
:)
November 5, 2007 1:32 AM
മുരളി മേനോന് (Murali Menon) said...
കൊറച്ചുകാലായിട്ട് കൊടകര ഷഷ്ഠിക്ക് തല്ലും വക്കാണവും ഒന്നും ഇല്ല. ഞാന്‍ കാരണം തെരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് കൊടകരയിലെ ഒരു പ്രധാന ഗുണ്ട യു.എ.ഇ യില്‍ പോയി എന്നാണ്. പേരു ചോദിച്ചപ്പോള്‍ എടത്താടന്‍ സജീവ് എന്നോ മറ്റോ പറഞ്ഞുവെന്നാണു ഓര്‍മ്മ. എന്തായാലും പുള്ളി എന്റെ ഗഡിയാണെന്നുള്ളതുകൊണ്ട് എനിക്കും അഭിമാനിക്കാം. ഹ ഹ ഹ
November 5, 2007 4:43 AM
ഉറുമ്പ് /ANT said...
കൊള്ളാല്ലോ, ഗഡി......
November 5, 2007 5:22 AM
തോമാച്ചന് said...
എന്ടെ പൊന്നു വിശാല്‍ജി. ഇതെന്തൂടിനാ ആ blog ഇന്ടെ മോളില് below average എന്നൊക്കെ എഴുതി വെച്ചതു. അടി അടി.
എല്ലാ കതയും കലകീഡുന്ഡ്റ്റാ ഗെടീ ...
November 6, 2007 11:54 PM
ഇടിവാള്‍ said...
കിണ്ണന്! ആ താലിബാനും ധ്യാനകേന്ദ്രവും പൊടിപാറി!
------
ഇത് ഇവിടെയിടാന്‍ ഭീഷണിപ്പെടുത്തി മെയിലയച്ച എല്ലാ വായനക്കാര്‍ക്കും, പിന്നെ ബെര്ളിക്കും ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.
(തെറി വിളിക്കാനുണ്ടെ.. അവരെ വിളിച്ചോ... എന്ന്!)
ചാത്തനേറ്: പറിച്ചു നട്ടല്ലേ? അപ്പോള്‍ ഇപ്പോഴും ഗുണ്ടകളെ(ബൂലോഗ) പേടിയുണ്ട്.:)
ReplyDeleteകൊള്ളാം.എന്നാലും വിശാല്‍ജിയുടെ പതിവു റേഞ്ചിലേക്കെത്തിയില്ലെന്നു തോന്നി....എന്തിനാ കൂട്ടത്തില്‍ ചാവക്കാട്ടുകാര്ക്കു പാര?
ReplyDeleteമുക്കിയ പോസ്റ്റു തിരിച്ചു വന്നതാണല്ലേ...
ReplyDeleteകിടിലം തന്നെ...
:-)
ReplyDeleteഇട്ടത് (ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ റ്റൂ.. ) മുക്കുകയും, മുക്കിയ പോസ്റ്റ് വീണ്ടും പൊക്കുകയും ചെയ്ത വകയില്‍ വിശാല്‍ജിക്ക് ആദ്യമായി എന്റെ വകയായി ഒരു ‘മലപ്പുറം കത്തി‘ സമ്മാനം!!
ഇതാണ് എന്റെ ആദ്യ പ്രതികരണം!
ബാക്കി പിന്നെ പ്രതികരിക്കാം, അല്ലെങ്കില്‍ എന്റെ ബോസ് ഇപ്പം പ്രതികരിക്കും! :-)
-അഭിലാഷ്, ഷാര്‍ജ്ജ
വിശാല്‍ജീ...
ReplyDeleteകേരല്സ്സ് തൊട്ടെ വായിക്കാറുണ്ട്...എല്ലം മികച്ചത്
ഒപ്പം ഞങ്ങള്‍ക്ക് പ്രചോദനവും...
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
:)
ReplyDeleteGOOOOOOOOOOOOOOOOOOOD FINNNNNNNNNNNNNNNNNNNNE EXXXXXXXXXXXXXXXXXXCELENT
ReplyDeleteGRRRRRRRRRRRRRRRRRREAT
anubhavam guru
ReplyDeleteGundayayirunnu ennu sajivinodu parayenda - aalu padam matti varakkum.
ReplyDeleteaas usual - good gadi
"പുലിപ്പാറക്കുന്നില്‍ അലമ്പുണ്ടാക്കാന്‍ പോയാല്‍....അഫ്ഗാനിസ്ഥാനില്‍ ധ്യാന കേന്ദ്രം തുടങ്ങി താലിബാന്‍കാരെ സുവിശേഷം പഠിപ്പിക്കാന്‍ പോയ പോലെ ഇരിക്കും. വേറെ വിശേഷം ഒന്നും ഇല്ല! "
ReplyDeleteഇതാ അങ്ങ്ട് ഇഷ്ടായത് ഇഷ്ടാ..
:)
ReplyDelete"തല്ലിപ്പ്ലിക്കും" ഇങ്ങനെ ഒരു വാക്ക് കണ്ടു..ഇതില്‍...
തള്ളിപ്പൊട്ടിക്കും...അല്ലേ?
ബാറിന്റെ നഷ്ട്ടം-ബ്ലോഗിന്റെ ലാഭം
ReplyDelete"കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി. സംഗതി ഉടക്കാന്‍ നിന്നാല്‍ വിവരമറിയുമെങ്കിലും, പുലിപ്പാറക്കാര്‍ നല്ലവരായിരുന്നു. ബാറില്‍ വന്നിരുന്ന മറ്റു പല ഡീസന്റുകളേക്കാളും "
ReplyDeleteപുലീ,
നീ എഴുത്തില്‍ ഒരു പുലിപ്പാറക്കുന്നുകാരന് തന്നെ,
നല്ലതോ ചീത്തയോ എന്നല്ല
.എഴുത്തില്‍ വന്നിരുന്ന, വരുന്ന
മറ്റ് പല ഡീസന്റുകളേക്കാളും.
സ്നേഹം ആദരവ്, കൂട്ട്, അസൂയ എല്ലാം
എല്ലാം
എല്ലാവരുടെ മുന്നിലും ശ്രീ. എന്ന് കൂട്ടിയത് മനപ്പൂര്‍വ്വമല്ല! ...
ReplyDeleteഹഹ!
ബൈ ദ വേ, ഈ "ആണെങ്കില്‍?"
എന്ന മിനകെട്ട വാക്ക് ആരുണ്ടാക്കി?
stylish baba
ReplyDeleteഹഹ...യിതു കലക്കി..
ReplyDeleteആ അവസാനവരിയില്‍ “മുന്‍ കൂര് ജാമ്യം” എടുത്തത് നന്നായി... അല്ലെങ്കില്‍ പിന്നെ, ജെബേലലിതന്നെ സെറ്റില്‍ഡ് ആവേണ്ടിവന്നേനെ.... :)
ITHU NAMMUDE PAZHYA SCRAPALLE ? URAVU VATTIYO GHADI ?
ReplyDeleteതാലിബാനും ധ്യാനകേന്ദ്രവും,
ReplyDeleteചാവക്കാട്ടെ വീടുകളിലെ ഗള്‍ഫുകാരുടെ കണക്ക്,
ഷൊയബ് അകതറിന്റെ ബൌണ്‍സറും സച്ചിന്റെ ഒഴിഞ്ഞുമാറ്റവും,
എല്ലാം കലക്കി എന്റിഷ്ടാ...
നിരക്ഷരന്
(അന്നും,ഇന്നും,എപ്പോഴും)
വിശാല്‍ജി,
ReplyDeleteചന്ദ്രേട്ടനുമായി ഇപ്പോഴും നല്ല ടേംസിലാണൊ?
കമന്റ് ചെയ്യുമ്പോള്‍ ഇത്തിരി ബഹുമാനത്തോടെയൊക്കെ ആകാമല്ലോന്നു കരുതിയിട്ടാ!
നന്നായി, എന്നല്ല വളരെ നന്നായി.
തിലകം ചാര്‍ത്തി ചീകിയുമഴകായ്...
ReplyDelete:))
കൊള്ളം ഇതും കിടിലന്‍ തന്നെ....
ReplyDeleteഎന്റെ ആശാനേ നിങള്‍ ഐം ആയില്ല ഐം ആയില്ല എന്നൊന്നും വിചാരിക്കണ്ട കാര്യം ഇല്ലന്നെ ചുമ്മാ അങ്ങട്ട് പെരുപ്പിക്ക് സംഗതികള്‍(കടപ്പാട്: ഐഡിയ സ്റ്റാര്‍ സിംഗേര് ജട്ജായ ശരത്) ഒക്കെ തന്നെ കൂടെ പോന്നോളും....
:D
ആ “ആണെങ്കില്‍” എന്ന ഡയലോഗ് പറയുന്ന സീന്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് കൊറെ ചിരിച്ചു.
ReplyDeleteരസികന്‍ വിശാലലൂ...
ഗുരുവേ.. അങ്ങയുടെ കഥകള്‍ വായിച്ച് കുലുങ്ങിചിരിച്ചിട്ടാണു ന്റെ വയര്‍ ചാടണത്ട്ടാ... അല്ലാതെ ബിയറിനു ഇതില്‍ ഒരു പങ്കൂല്ല!
ReplyDeleteകട്ടപ്പനയില്‍ വെച്ചൊരു ബാറില്‍, ഞാനും ഈ ചന്ദ്രേട്ടന്റെ റോള്‍ ഒന്നു കളിക്കാന്‍ ശ്രമിച്ചതാ.. ക്യാഷിലിരുന്ന ഇച്ചിരി ഇല്ലാത്ത ഒരു പയ്യന് ഒന്നു പറഞ്ഞു രണ്ടു പറഞ്ഞു, മേശയ്ക്കകത്തൂന്നു ഒരു ഇടിക്കട്ട പോലത്തെ ഐറ്റം ഇങ്ങെടുത്തു. പൊട്ടിയ ഗ്ലാസ്സിന്റെ കാശും ടിപ്പും 'ട്ടക്കേ'ന്നു കൊടുത്തിട്ടു ഞങ്ങ പുറത്തുചാടി. പിന്നല്ല! നമ്മളോടാ കളി!
വിശാലേട്ടാ..... ടൈഗര്‍ റോക്കിലെ ടൈഗേഴ്സ്..നന്നായി...:)
ReplyDeleteഷഷ്ടികൂടിയെത്ര കാലായി.. ഇനി കൂടാനും പറ്റൂന്ന് തോന്നണീല്ലാ.. എന്നാലും ഇപ്പോ ഒന്ന് കൂടിയ പ്രതീതി. പിന്നെ ആ കേഡീ ലിസ്റ്റില്‍ കാട്ടാളന് മാരെ വിട്ടുകളഞ്ഞോ?
ReplyDelete:-)
ReplyDeleteഇത്തവണയും നന്നായി ചിരിപ്പിച്ചു വിശാലമനസ്സേ.
:-)
entammooooooooooooooooo...................
ReplyDeleteithu ippo enganeyaa onnu ezhuthaaaa.... vaayichu vaayichu chirichu rasichu thala kuthi ennu paranjaa mathiyallooo.... ho ente chetto njaan thankalude ayalpakathe nattilaanu puthukkad ennu parayum...
kollaam mashe iniyum iniyum varatte rachanakal....
keep it up..
eee pravasyam shasty ku Pulparakarude vaka saajeevnde veetil special kavidiyatum undu......
ReplyDeletesookshicholoooo.....!
Chandretan undakum..
ഏതായാലും പറഞ്ഞതിനു നന്ദി. ഇനി മുതല്‍ ഇരിഞ്ഞാലക്കുട ആളൂര്‍ റൂട്ടില്‍ പോകുമ്പോള്‍ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചോളാം.
ReplyDeleteഞങ്ങള്‍ വലത്താടന്മാരുടെ ആജന്മ ശത്രുക്കളായ നിന്നെ കണ്ടു പിടിക്കാന്‍ ഇപ്പളാ കഴിഞ്ഞത്....
ReplyDeleteനിന്നെപ്പിന്നെ കണ്ടോളാം
- വലത്താടന്
:)) ..hammee ...
ReplyDeleteDear Sri Sajeevan,
ReplyDeleteI read the collection of your past days memories, it’s wonderful and outstanding. its really attracted me and it could create a tendency to read regularly with the influence of your literature style. Please keep up the talent and my all blessings will be with you.
Regards,
A new friend
Nisi.
Nigeria
gnkant@gmail.com
ശരിയായില്ല മാഷെ. ഇത്തവണ കൊടകര പുരാണം അത്ര ഏശിയില്ല. സാരമില്ല. അടുത്ത പ്റാവശ്യം ശരിയാക്കുമല്ലൊ?
ReplyDeletejak > :) സന്തോഷം.
ReplyDeleteഅനൂപ് തിരുവല്ല > :) ഈ തേങ്ങകള്‍ക്ക് പകരം ഞാന്‍ പോസ്റ്റുകള്‍
തരും.
എന്റെ ഉപാസന > :)എല്ലാ പണീകളും ചെയ്തിട്ടില്ല. പക്ഷെ, ഇവിടെ
ബ്ലോഗില്‍ എഴുതുന്ന പലരും ചെയ്തിരിക്കാന്‍ ചാന്‍സില്ലാത്ത ചില
പണികള്‍ ചെയ്തിട്ടുണ്ട്.
അരവിന്ദ് :: aravind > :) അരവിന്ദേ.. ഈ കഥയെ ഇന്റര്വെല്ലില്
നിര്‍ത്തിയതാ. ക്ലൈമാക്സ് ഇതല്ലായിരുന്നു. ഇങ്ങേര് എന്നെ തെറി
പറഞ്ഞതിന്റെ പിറ്റേ ആഴ്ച കള്ളുകുടിക്കാന്‍ വന്നപ്പോള്‍ ഒഴിച്ച്
കൊടുത്ത വെട്ടിരുമ്പിന്റെ ബോട്ടിലിന്റെ അടിയില്‍ എന്തോ
കിടക്കുന്നത് കണ്ട് നോക്കിയപ്പോള്‍ അതൊരു പല്ലിക്കുഞ്ഞായിരുന്നു.
വെട്ടിരുമ്പ് അങ്ങിനെ ഇന്ന സ്ഥലത്ത് ഉണ്ടാക്കുന്നതൊന്നുമല്ലല്ലോ!! :)
ആ വെട്ടിരുമ്പ് കുടിച്ച് ആള് തലകറങ്ങി വീണാല്‍ പോലും എനിക്ക്
പണിയാവും. ആള്‍ക്ക് പണികൊടുക്കാനായി ചെയ്തതാണെന്ന് വരും.
ഇനി അങ്ങോരേട് പോയി ‘ചേട്ടാ അതു കുടിക്കല്ലേ... അത് പല്ലിയെ
കൊന്നിട്ട ലിക്കറാ’ എന്ന് പറയാനും പറ്റില്ല. അവിടെ എന്റെ മരണം
നടക്കും.
ഉദ്ദ്യേഗജനകമായ അന്തരീക്ഷം. അങ്ങിനെ വല്ലാത്ത ഒരു പ്രതിസന്ധി
ഘട്ടത്തെ അതിഭയങ്കരമായി ഹാന്റില്‍ ചെയ്ത കഥയാണ്
പറയാനിരുന്നത്. പിന്നെ, ടൈമില്ല! ഗുമ്മിത്തിരി കുറഞ്ഞാലും
എഴുതുമ്പോള്‍ സാറ്റിസ്ഫാക്ഷന് അത്രയങ്ങട് വന്നില്ലേലും ഇതാ എളുപ്പം
!.പെന്റിങ്ങ് വരില്ലല്ലോ!
സഹയാത്രികന് > :) താങ്ക്സ് ഡാ. പുലിപ്പാറക്കാരെക്കുറിച്ച് അധികം
എനിക്ക് അറിയില്ല!
പാച്ചു > :) ഹഹ..
Ambi > :) ഹലോ അമ്പി, ദെവിടെ ചുള്ളന്?
ശെഫി > :) താങ്ക്സ്
കുട്ടിച്ചാത്തന് > :) നന്ദി ചാത്താ..
കുഞ്ഞന്‍ > :) ഇഷ്ടായെന്നറിഞ്ഞതില് സന്തോഷം കുഞ്ഞാ.
വാല്മീകി> :) നന്ദിയുണ്ട് വാല്‍മീകിയേ...
ശ്രീ> :) സന്തോഷം. ട്ടാ.
kaithamullu : കൈതമുള്ള് > :) താങ്ക്സ് ശശിയേട്ടാ.
നിഷ്ക്കളങ്കന്‍ > :)
മുരളി മേനോന് (Murali Menon) > :) ഹഹഹ... ഉം ഉം.. മാപ്രാണത്ത്
നിന്നും പണ്ട് മിസ് തൃശ്ശൂര്‍ ജിമ്മായിരുന്ന ഒരു ഗുണ്ടയും സ്ഥിരമായി
വന്നിരുന്നു!!
ഉറുമ്പ് /ANT > :) താങ്ക്സ് ഗഡി.
തോമാച്ചന് > :) നമ്മള് കുറച്ച് നല്ല പുസ്തകങ്ങള്‍ വായിച്ചേ.. അപ്പോഴാ
ഇതൊക്കെ ബിലോ അവറേജന് ആണെന്ന് മനസ്സിലായേ...
പണ്ടൊരു ചേടത്ത്യാര് ഹിപ്പോ പൊട്ടാമസനെക്കണ്ട കഥ പോലെ..
ഇടിവാള്‍ > :) സ്ക്രാപ്പില്‍ നിന്നും ഇവിടേക്കിടാന് ആവേശം തന്നതിന്
നന്ദി ഇടിവാള്‍!
കുട്ടിച്ചാത്തന് > :) അതെ ഇപ്പോഴും ഗുണ്ടകളെ(ബൂലോഗ) പേടിയുണ്ട്
ആഗ്നേയ > :) ആണോ? ഞാന്‍ എന്നും എഴുതണ പോലെ തന്നെയാ
എഴുതിയേ.. ;))
ദീപു : sandeep > :) അല്ല, സ്ക്രാപ്പില്‍ പോസ്റ്റിയത് ഇങ്ങോട്ട് ഷിഫ്റ്റ്
ചെയ്തതാണ്. അവിടെ പോസ്റ്റിയിട്ട് ആരും കാണുന്നില്ല, എന്നിട്ട്
‘അടുത്ത പോസ്റ്റ് എന്നാ.. എന്ന് ചോദിക്കുന്നവര്‍ക്ക് ലിങ്ക് കൊടുത്ത്
കൊടുക്കല്‍ ഒഴിവാക്കാനാ ഇവിടേക്ക് മാറ്റിയത്.
അഭിലാഷങ്ങള്‍ > :) താങ്ക്സ് ചുള്ളന്.
മന്‍സുര്‍ > :) കേരല്സ്സ് തൊട്ടെ വായിക്കാറുണ്ട് എന്ന് കേട്ടപ്പോള്‍
കത്തിയില്ലാരുന്നു, പിന്നെ, കത്തി. നന്ദിനി.
MALAYALY > :) എന്നെ കളിയാക്കിയതാണോ??
Karvarnan > :) അതെ.
Vempally|വെമ്പള്ളി > :) ബ്ലോഗിന്റെ ബ്യൂട്ടിയും ഈ എഡിറ്റിങ്ങ്
സൌകര്യം ആണല്ലോ? അതോണ്ട്..... ഹഹഹ.. താങ്ക്സ് മച്ചാന്.
കിനാവ് > :)
കൃഷ് | krish > :) നന്ദി ട്ടാ..
മൂര്‍ത്തി > :) തല്ലിപ്പൊളിക്കും എന്നാ എഴുതിയത്. മാറ്റാം. നന്ദി ട്ടാ.
ഭൂമിപുത്രി > :) ഹഹഹ... ഭയങ്കര ലാഭമാ... താങ്ക്സ് ട്ടാ.
കുഴൂര്‍ വില്‍സണ്‍ > :) ബര്‍ദുബായ് ശിവന് അന്വേഷിച്ചിരുന്നു. പേരിന്
കടപ്പാട്: ദേവന്. ചെല്ലാന്ന് പറഞ്ഞ് പറ്റിച്ചില്ലേ...ആളെ.
ധ്വനി > :) അത് തന്നെ. ആണെങ്കില്‍... ഇല്ലെങ്കില്‍.. ഒക്കെ
പ്രശന്മാണ്. സന്തോഷം.
G.manu > :) നന്ദി മനു.
Sumesh Chandran > :) സന്ധിയില്ലാ നന്ദിയുണ്ടേ..
pradymr > :) ഹഹ. അതെ, ഉറവ വറ്റിയിട്ട് കൊല്ലമൊന്നായി. പിന്നെ
പച്ചയെങ്കില്‍ പച്ച എന്ന റോളില്‍ അഡ്ജസ്റ്റ് ചെയ്യുകയാണ്. പറ്റിയ
ഐറ്റംസില്ലെങ്കിലും എഴുതല്‍ ഒരു രസകരമായ കാര്യമാണ്.
നിരക്ഷരന് > :) താങ്ക്സ് ട്ടാ.
പഥികന് > :) നന്ദി മാഷെ.
Eccentric > :) സന്തോഷംണ്ട് ട്ടാ.
പാലക്കാരന് > :) ഹഹഹ... സപ്പോര്‍ട്ടിന് നന്ദി.
പൈങ്ങോടന്‍ > :) താങ്ക്സ് ഡിയര്‍.
The Common Man > :) കലക്കി. ബെറ്റര്‍ അനുഭവം. പോസ്റ്റ് പോസ്റ്റ്.
ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| > :) താങ്ക്സ് ട്ടാ.
മുക്കുവന് > :) ഹഹ.. കാട്ടാളന്മാരെ പറ്റിയുമൊക്കെ എഴുതി വരുമ്പോള്‍
... എന്റെ ഇഷ്ടാ.. നോവലായിപ്പോകും. അല്ലേത്തന്നെ ബ്ലോഗര്‍മാര്‍ക്ക്
നീണ്ട പോസ്റ്റ് കണ്ടാല്‍ കലിയാ. അതല്ലേ...
ദിവ (Slooby) > :) നന്ദി പുലി!
randeep > :) സപ്പോട്ടക്ക് നന്ദി. വെറുതെ പറഞ്ഞതല്ലല്ലോ..ല്ലെ? ;)
muttanda > :) പേടിപ്പിക്കല്ലെ... ഡാ ഡാ. ഡാ...
മുരളീധരന് വി പി > :) ഇപ്പോള്‍ അവരൊക്കെ എക്സ്ട്രാ ഡീസന്റാണ്.
Anonymous > :) വലത്താടന്മാര് ഉണ്ടോ?? വെരി നൈസ് റ്റു മീറ്റ് യു
ഡിയര്‍.
വഴിപോക്കന്[Vazhipokkan] > :) നന്ദി ഫോര്‍ കമന്റ്.
nisi >:)വളരെ സന്തോഷം. ഇഷ്ടമായി എന്നറിഞ്ഞതില്‍.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം >:) ആണല്ലേ... അത് കൊണ്ടാ ഞാന്‍ സ്ക്രാപ്പിലിട്ടേ. അപ്പോള്‍ ഓരോ ഗുണ്ടകള്‍ വന്ന് ഭീഷണിപെടുത്തി ഇവിടെയിടീക്കുകയായിരുന്നു. ഞാനീ കേസില്‍ നിരപരാധിയാണേ.. ല്‍;) താങ്ക്സ് ഫോര്‍ യുര്‍ ഗമന്റ്. ശ്രമിക്കാം.
എന്തായാലും ഇരുന്നു, ഇനി ആ സോഡക്കുപ്പികള്‍ ഫിനിഷായിട്ട് എണീക്കാം ..
ReplyDeletewow !!
കൊള്ളാം ഈ കൊടകര ബാര്‍....
ReplyDeleteഎന്നേയും കൂടൊന്നു കൊണ്ടുപോമോ..
എനിക്കു കൊതിയായിട്ടു വയ്യ.
:-D
ReplyDeleteellam kalakkittundu..
ReplyDeleteoru abhipraayam undu..kara mullall...kaitha mullanu angottun ingottun uzhiyan pattathathu
I really love the way Vish narrate his stories. I have had seen likes of his characters in Irinjalakuda where I lived over 10 years. Kodakara and IJK shares many things in common...the culture, the perunnals, shashties, the malayalm accent and lots more to name...
ReplyDeleteVishalksha....tahnkalude anuvachakare rasippikanulla aa vaibhavam undallo...athu oru DEIVA KADAKSHAM ANU...Asooya thonnunnu...eniyum valare rasakaramaya kathakal pratheekshikatte aaa thoolikayil ninnum...
മാനേ വിശാലാ ... നെന്നെ അന്നു സോഡാക്കുപ്പിക്ക് എറിഞ്ഞതിന് ഞാന്‍ മാപ്പു ചോദിക്കുന്നു... ഇത് ഞാന്‍ കുടിച്ചിട്ട് പറേണതല്ലമോനെ... ഇന്നു രാവിലെ ഒരു ഫുള്‍ ബോട്ടിലടിച്ചതിപ്പിന്നെ ഞാന്‍ ഇന്നത്തെ ദിവസം കൈകൊണ്ടു തൊട്ടട്ടില്ല. നിക്ക് വെഷമോണ്ട് മോനെ... എത്റ് സോഡാകുപ്പ്യാ അന്നു പൊട്ടീത്..? എത്റ കുടിയമ്മാര് അതുകണ്ട് കൊടലുപൊട്ടി (കരളുപൊട്ടാന് ആറ്ക്കും കരളു കണ്ടീഷനല്ലാലോ...) നെലോളിച്ച് കാണും. മദ്യം നമ്മള് കഴിക്കരുത് മോനെ ... അതെ ചേട്ടന് പറയാനൊള്ളു. മദ്യം വില്കരുത് ...കുടിക്കരുത്...സോഡക്കുപ്പി വേണെങ്കി വില്‍ക്കാം ... ചേട്ടന് ഒരു ചെറിയ പ്റസ്ഥാനം തൊടങ്ങീട്ടൊണ്ട് മോനേ ഒന്നു നോക്കി ഒരഭിപ്റായം പറേണം http://kaaryamnissaram.blogspot.com/
ReplyDeletehihi.. vishalakatha oru gapinu shesham vaayichappol nirvruthiyayi..
ReplyDeleteEnte ponnu masheee..... U r the one in 10000 ------- (Fill the rest as u wish). Keep it up....
ReplyDeleteYathasthithikan
നിഷേധി
ReplyDeleteകരകുര
പ്രിയ വലിയ മനസ്കാ,
ReplyDeleteകുറെ മുമ്പെ വായിക്കുന്നുണ്ട്. ക്ഷമിക്കണം,
ഇപ്പോഴാണ് കമന്റാന്‍ ഒരിത് തോന്നിയത്.
പഴയ കഥകള്‍ ഇങ്ങനെ മധുരമൂറുന്ന ഓര്‍മ്മകളായി പെയ്യുമ്പോള്‍, സമാനനുഭവങ്ങളുടെ കൂട്ടുകാര്‍ക്ക് അതൊരു ഉത്സവം കൂടിയായിത്തീരുന്നു.
ഇനിയും എഴുതാനുള്ള പ്രേരണയുണ്ടാകട്ടെ.
-കാവിലാന്
നാല്പത്തിയെട്ടാമത് തേങ്ങാ നമ്മുടെ വക... :)
ReplyDeleteThis comment has been removed by the author.
ReplyDeleteഗെടി അടിപൊളി.
ReplyDeleteI have read all other malayalam blog humourists. They all bear a stunning halo of your prose. None genuine. Not their fault, the flow is a gifted element, which many of them lack. You are the pioneer and will remain so for ages it seems..
ReplyDelete:)
ReplyDeletevisalji,
ReplyDeletepubslish a good one for uae national day!
shabu
കേട്ടത് നല്ലത് ബെസ്റ്റ്, കേള്‍ക്കാനിരിക്കുന്നത് അതിലും ബെസ്റ്റില്‍ ബെസ്റ്റ് എന്നാരോ പണ്ട് പറഞ്ഞിട്ടില്ലേ? അതാ വിശാലമനസ്കേട്ടന്റെ കാര്യം ആലോചിച്ച് മുന്‍കൂട്ടി പ്രവചിച്ചതാ മൂപ്പര്്.. പോരട്ടെ ബെസ്റ്റില്‍ ബെസ്റ്റുകള്‍ തുരുതുരാ...
ReplyDeleteവിശാലാ തകര്‍ത്തിട്ടുണ്ട്.
ReplyDeleteബ്ലോഗിന്റെ സൈഡിലു പുലിയെ പിടിക്കാനുള്ള എക്യുപ്മെന്റുകളാണോ ? ഹി ഹി. :)
കൊടകര മുഴുവന്‍ പുലികള്‍ തന്നെ ആണല്ലോ ഡേയ്
ReplyDeleteകൊള്ളാം
ReplyDeleteപുലിപ്പാറ പുരാണം.
അഭിനന്ദനങ്ങള്‍
"അഫ്ഗാനിസ്ഥാനില്‍ ധ്യാന കേന്ദ്രം തുടങ്ങി താലിബാന്‍കാരെ സുവിശേഷം പഠിപ്പിക്കാന്‍ പോയ പോലെ ഇരിക്കും."
ReplyDeleteഒരു പെടയാ പെടച്ചാണ്ടല്ലോ ... രാവിലന്നെ എറങ്ങിക്കോളും വയറുമ്മെ രണ്ട് കാലും കൊളുത്തിട്ടോണ്ട്... മനുഷ്യനെ ചിരിപ്പിക്കാന്‍...
അസ്സല് ആയിട്ടുണ്ട്... ശരിക്കും ബാറില്‍ ഉണ്ടായിരുന്ന പ്രതീതി ... ഉപമകള്‍ കലക്കി ...
ReplyDeleteഉഗ്രന്‍......
ReplyDeleteThis comment has been removed by the author.
ReplyDeleteകിടിലം..........
ReplyDelete:) വായീച്ചു. പതിവുപോലെ കുറെ ചിരിച്ചു. :)
ReplyDeleteഓ.ടോ. ഈ ലൈന്സ്പേസിംഗ് ഒരല്‍പ്പം കൂട്ടിക്കൂടേ?
തകര്‍ത്തു...
ReplyDeletedev
ReplyDeleteവിമസ്കൂ... ക്ഷമക്കൊരതിരുണ്ട്...അടുത്തത് ഉഷാറാക്കണം... ഇപ്പ അങ്ങ്ട് ക്ളച്ചാ പിടിക്ക്നില്യാന്നൊരു തോന്നല്‍..ഒരു വെറും കഴിമ്പ്രത്ത്കാരന്റെ തോന്നല്‍...
ReplyDeleteഎടമുട്ടം തൈപ്പൂയത്തിന് മൂന്നര മിനിറ്റ് മാലപ്പടക്കം പൊട്ടിച്ചിട്ടല്ലല്ലൊ കുണ്ടന്നൂര്‍ സുന്ദരം ഫേമസായത്... അതു കൊണ്ട് വിമസ്കൂ അട്ത്തത്...ഓക്കേ...ഓഓഓഓക്കെ..!!!
ബൈ ദ ബൈ...സംഗതികളൊക്കെ ശരിക്ക് വന്നു. ശ്രുതി കറക്റ്റായിരുന്നു. ഇടക്കു ഫ്ളാവാതെ നോക്കണം. ശ്വാസം കിട്ടുന്നില്ലെങ്കില്‍ കുറച്ചു നേരം അതിനു് ശ്രമിക്കണമെന്നില്ല. (വായിക്കുന്നവരോട്), നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടടോ...ഹല്ല പിന്നെ!
ഒരു പാട് സ്നേഹത്തോടെ...
ഞാന്‍
വിശാലമനസ്കനെ കാണ്മാനില്ല എന്നൊരു പരസ്യം കൊടുക്കാന്‍ ടൈം ആയല്ലോ. എവിടെ പോയ്??
ReplyDeleteകൊടകരയില്‍ നിന്നും കഥകള്‍ പറഞ്ഞ് പറഞ്ഞ് കൊടകരക്ക് പുറത്തേക്ക്....സന്തോഷം
ReplyDeleteകൊടകരയില്‍ നിന്നും കഥകള്‍ പറഞ്ഞ് പറഞ്ഞ് കൊടകരക്ക് പുറത്തേക്ക്....സന്തോഷം
ReplyDeletevishalan chetta .i had newly joined in blog and also written one piecse but no one is visiting coud u please give me tips to write one blog.
ReplyDeleteഎട്ടു ദിവസം മുന്‍പുമാത്രം ബൂലോകത്ത് കാലു കുത്തിയവനാണു ഞാന്‍. വന്നതു മുതല്‍ തിരഞ്ഞു നടക്കുകയായിയിരുന്നു, ഒടുവില്‍ പുലിപ്പാരക്കുന്നില് വച്ച് കണ്ടുപിടിച്ചു. ഇനി വിടുകേലാ....
ReplyDeleteഹേയ്.. കിഡു സാധനാസ്റ്റാ...
വിശാലേട്ടാ ഈയിടെയായി ഭയങ്കര പിശുക്കനായിരിക്കുന്നല്ലോ .എന്നാലും ഇടക്ക് പൊട്ടുന്ന അമിട്ട് ആറ്റം ബോംബിനു തുല്യം തന്നെ .
ReplyDeleteഫുള്‍ വേയ്സ്റ്റ്.... ഈ എഴുത്ത് കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം... എണ്റ്റെ മാതൃഭാഷെ ഞാന്‍ നിന്നെ നമിക്കുന്നു, ഇതൊക്കെ സഹിക്കുന്നതിന്.... അലങ്കാര വാക്കുകള്‍ പറഞ്ഞവര്‍ അറിയുന്നില്ല അവര്‍ ചെയ്യുന്ന പാപം...
ReplyDeleteവിശാലം മനസ്സിലുള്ളവനേ..' പു. പു.' ഒരു പുല്യനുഭവം തന്നെ ...
ReplyDeleteഒരു ഭഷാ പ്രശ്നം അങ്ങിനെ അല്ല അങ്ങനെ യാണ് 'ഇ' വേണ്ട
നല്ലൊരു ക്രിസ്തുമസ് ദിനവും നല്ല രണ്ടായിരത്തി എട്ടും വിഷ്ഷുന്നു.
www.kosrakkolli.blogspot.com
Vishalamanaska...
ReplyDeleteTangalude araadhakarude list ill oru aall koodi. EE njaan. Dhanabad express ill ottakkal il ninnu (dont missunderstand me... 2 kaal vakkaan stalam undaakarilla)pandu swapnam kaanunnatu abhishek kondu poya aiswarya ayirunuu engil eppol atu Tony, Lalitambika and pallan santosh ennivare aanu.
Ente vingippottiyulla chiri kaanumbol chuttum nilkunna bihar natives enne samshaya drishtiyode nokkum.
Kodakara thilangunnu.. :-)
ReplyDeleteoraale koode listil add cheythollu.. :-)
കൊള്ളാം....
ReplyDeleteithentha puthiyathonnum idathathu
ReplyDeleteകഥകള്‍ ഇനിയും ഇനിയും പോരട്ടെ...
ReplyDeleteവിശാലേട്ടന്റെ പുതിയ പുരാണത്തിനായി കണ്ണിലെണ്ണയൊഴിച്ച് തിരിയിട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി...അടുത്ത അമിട്ട് ഉടനേ പൊട്ടുമെന്ന് പ്രതീക്ഷിക്കുന്നു...
ReplyDeleteGostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
ReplyDeleteപ്രിയ സജീവാ,താങ്കളുടെ കൊടകപുരാണത്തെക്കുറിച്ച് മാത്രുഭൂമിയില്‍ വന്ന റൈറ്റപ്പ് വായിച്ചതിപ്പോഴാണ്. ഇന്നലെ നെറ്റില്‍ തപ്പി. കൊടകരപുരണം "കലക്കി". വയിക്കാന്‍ സുഖമുള്ള ഭാഷ എന്നും വായിക്കപ്പെടും. വായിച്ചപ്പോള്‍ എനിക്കും തൊന്നി ഒരെണ്ണം തുടങ്ങിയാലോന്ന്.... പ്ഴയ സ്ക്രാപ്പുകള്‍ അങ്ങിനെ പൌരസാഹസമായി.
ReplyDeletevisala yude manasulla chetta
ReplyDeleteithupole engane ezhuthan sadhikkunnu
daivame aa peninte refil theernadinu sheshamanallo
eeee yullavante thala yil nee varachathu
keralachandran chetante monada ;sorry
ReplyDeleteഡാാാാാാാാാാ
ReplyDeleteഇപ്പഴാ ഇത് വായിച്ചത്.
:)
സജിഅണ്ണാ.........
ReplyDeleteഗുരോ.........
അനുഗ്രഹിക്ക്...........
ഒരു പുതുമുഖം ഞാന്‍................
ഇതൊക്കെ വായിച്ച് രോമഞ്ച കഞ്ചുകമണിയുന്നു