Wednesday, February 7, 2007

കുളദേവത

എന്തിനോ വേണ്ടി പറമ്പിന് താഴെയുള്ള കുളത്തിനടുത്ത് ചെന്നതായിരുന്നു ഞാന്‍.

കുളത്തിലെ വെള്ളം അനങ്ങുന്നത് കണ്ട്, ബ്രാല്‍ വെട്ടിയതാണെന്നാ ഞാന്‍ ആദ്യം കരുതിയത്. നോക്കിയപ്പോള്‍ വെള്ളം മൊത്തം കിടന്ന് അനങ്ങുന്നുണ്ട്.

അപ്പോള്‍ ഒരശരീരി ഞാന്‍ കേട്ടു:

‘നീ ശാന്തിയിലെ നേഴ്സിനെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. പോട്ട ധന്യയിലെ നേഴ്സിനെയും വഞ്ചിച്ചു’ അതിനുള്ള ശിക്ഷയായി നീന്നെ പോത്ത് കുത്തി കൊല്ലട്ടേ’

അത് കേട്ടതും, ഒരു പോത്തോടിവരുന്ന ശബ്ദം ഞാന്‍ കേട്ടുതുടങ്ങി. കര്‍ത്താവേ... എങ്ങോട്ടോടും?

സംഗതി, എന്നെ കുള ദേവത തെറ്റിദ്ധരിച്ചതാ... അത് ഞാനല്ല. ഡേവീസാണ്. പക്ഷെ, ഞാന്‍ സത്യത്തില്‍ അവന്റെ കൂടെ വെറുതെ കമ്പനിക്ക് പോവുക മാത്രമേ ചെയ്തുള്ളൂ..

പക്ഷെ, ആരോടാന്ന് വച്ചാ പറയണ്?

ഞാന്‍ ഓടി മതില്‍ വട്ടമെടുത്ത് ചാടാന്‍ നോക്കിയപ്പോള്‍ 4 അടി ഹൈറ്റുള്ള ഞങ്ങളുടെ മതിലിന് പകരം, അപ്പോള്‍ അവിടെ പീച്ചി ഡാമിന്റെ ഭിത്തി പോലെയൊരെണ്ണം!

അതെങ്ങിനെ വട്ടം ചാടാനാ??

പോത്തിന്‍ കുളമ്പടി അടുത്തടുത്ത് വന്നു. ഞാന്‍ ഫൈനലി മുരട്ടുകാളയില്‍ രജനിയോ വിജയകാന്തോ കാളയുടെ കൊമ്പില്‍ പിടിച്ച് കാളയെ മലര്‍ത്തിയടിക്കാന്‍ വേണ്ടി നിന്ന പോലെ പോത്തിനെ പെടക്കാന്‍ പ്രിപ്പയേഡായി നിന്നു.

‘രാത്രി ഭയങ്കര ഡ്രൈവിങ്ങായിരുന്നൂ ല്ലോ’ എന്ന സഹതറയന്റെ കമന്റിന്,

‘കയ്യില്‍, സ്റ്റീയറിങ്ങല്ലായിരുന്നു... പോത്തിന്റെ കൊമ്പായിരുന്നു!‘ എന്നൊന്നും തിരുത്താന്‍ നിന്നില്ല. നാണക്കേട്!

20 comments:

  1. വിഷ്ണു പ്രസാദ്2/08/2007

    സ്വപ്നങ്ങള്‍ പലതും നല്ല കലാമൂല്യമുള്ളവയായിരിക്കും അല്ലേ?എന്തെല്ലാം ജാതി സ്വപ്നങ്ങള്‍.സ്വപ്നാടകാ...സലാം.

    ReplyDelete
  2. നിങ്ങളീ ഭൂമിയില്‍ ഇല്ലാഅയിരുന്നെങ്കില്‍......
    ശുന്യമീലോകം....

    ReplyDelete
  3. അതു കളരിപ്പോത്തൊന്നുമല്ലായിരുന്നു. മ്മടെ സില്‍കിന്റെ കെട്ടിയോന്‍ പരിചയം പുതുക്കാന്‍ വന്നതാ.

    ReplyDelete
  4. നല്ല വണ്ടര്‍ഫുള്‍ സ്വപ്നം..ഹ ഹ ഹ...

    ReplyDelete
  5. u r a wonderful writer....

    ReplyDelete
  6. malayalam font-il enganeyaa ezhuthuka ennu arelum paranju tharwwoooooooooooooooooooooo???????
    font install cheythittu, editor install cheythittu, athil type cheythittu, chumma eduthu pastiyaal mathiyo???????
    noorukooottam kettumaaraapuukalulle oridathu ninnu venam post cheyyaan... ente sthithi manassilaakkanam... vegam upadesichal visalane onnoode pukazhthaam... allenkil pandeppozho saleem kumar yesu-nodu paranja pole "ningalu pandu albhuthangalonnum kaanichittillennum ellaam sudhanunayanennum" njan boologam muzhuvan paranju parathum... anavizhungi bhagavathiyane sathyam!

    ReplyDelete
  7. Anonymous3/25/2007

    kollaam.

    ReplyDelete
  8. this one is my favourite..

    ReplyDelete
  9. മനസ്സിലായി എന്താ ണ്ടായേന്ന്.

    ReplyDelete
  10. എന്നെ പ്രചോദിപിച്ചുകൊണ്ടേയിരിക്കുന്നു. ഇനി ഞാൻ സ്വപ്നങ്ങളേയും വെറുതേ വിടില്ല ട്ടോ ഗുരോ.

    ReplyDelete
  11. ഇതെങ്ങനാ ഇപ്പൊ കേറി വന്നത്? മൂന്നാല് വര്‍ഷം പഴയതാണല്ലോ...!

    ReplyDelete
  12. ഒരു സ്വരാജ് സ്റ്റൈല്‍...

    ReplyDelete
  13. വീണ്ടും സുന്ദര സ്വപ്നങ്ങൾ...!

    ReplyDelete
  14. ഒരു പഴയ സ്വപ്നം,വിശാലന്‍ പിന്നെയും കണ്ടത്

    ReplyDelete
  15. സ്വപ്നം കിടിലം.. നമ്മള് ബ്ലോഗില്‍ പുതിയത.. പണി പഠിച്ചു വരുന്നതെ ഉള്ളു.. നിങ്ങളാണ് നമ്മുടെ ഗുരു എന്നൊക്കെ പറയാം (ഏകലവ്യന്‍ സ്റ്റൈല്‍ ). ഈ ബ്ലോഗിനെ പറ്റി ന്യൂസ്‌ കണ്ടാണ്‌ ഞാന്‍ ബ്ലോഗിനെ അറിഞ്ഞത്. താങ്ക്സ്..


    എന്റെ അഡ്രെസ്സ്
    http://tysonsebastian.blogspot.com
    എല്ലാ ബ്ലോഗര്‍മാരും വന്നു കണ്ടു അനുഗ്രഹിക്കൂ..

    ReplyDelete
  16. Anonymous2/15/2012

    ningaloru sambhavam thanne mashe...pure ekalavyan style..
    njammalum thudangeeknu oru blogu.., ella anugrahangalum pratheekshikunu guro.., http://bitsandbyteslife.blogspot.in

    namovaakam....

    ReplyDelete
  17. "Werner takes on the penalty shootout.> Replace Jorginho"

    ReplyDelete