Saturday, August 19, 2006

ഊരാക്കുടുക്ക്‌

കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ ' മോനേ ഭക്താ, ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' എന്ന് പറയുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമില്ലാതിരുന്ന എന്റെ ടീനേജ്‌ കാലം.

എന്റെ സഹോദരീഭര്‍തൃസഹോദരന്‍ ഗള്‍ഫിലേക്ക്‌ തിരിച്ചുപോകുന്ന നേരം, ഗള്‍ഫിലുള്ള എന്റെ സഹോദരന്‌ അദ്ദേഹത്തിന്റെ എവര്‍ ഫേവറൈറ്റ്‌ 'ഉണക്കമീനും അച്ചാറും കായവറുത്തതും' കൂട്ടത്തില്‍ പുത്തൂക്കാവില്‍ നിന്ന് ജപിച്ച്‌ വാങ്ങിയ നൂല്‍ അടക്കം ചെയ്ത കത്തും ഡെലിവറി ചെയ്യാന്‍ പോയതായിരുന്നു ഞാന്‍.

'അവിടെ ചെല്ലുക, ആളെ കാണുക, പന്തല്ലൂക്കാരന്‍ ടെക്സ്റ്റെയില്‍സിന്റെ കവറില്‍ ഭദ്രമായി വരിഞ്ഞുമുറുക്കിയ പൊതികള്‍ കൈമാറുക, എല്ലാവരും സുഖമായിരിക്കുന്നറിയിക്കുക, തിരിച്ചുപോരുക. അതൊക്കെയായിരുന്നു എന്റെ അജണ്ട.

പക്ഷെ, 'ഇന്നിനി നീ പോണ്ട്രാ.. നാളെ കാലത്ത്‌ എയര്‍പോര്‍ട്ടില്‍ പോകും വഴി നിന്നെ വീട്ടില്‍ വിടാം' എന്ന സ്‌നേഹത്തോടെയുള്ള ആ നിര്‍ബന്ധത്തിന്‌ മുന്‍പില്‍ ഞാന്‍ 'ബസ്‌ കൂലിയും കളഞ്ഞ്‌ വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ' എന്നോര്‍ത്ത്‌ കീഴടുങ്ങുകയായിരുന്നു.

'ഇന്ന്‌ അത്താഴത്തിന്‌ നമുക്ക്‌ പൊറോട്ടയും ചിക്കനും ആക്കിയാലോ' എന്നവിടെ ആരോ പറഞ്ഞത്‌ കേട്ടപ്പോള്‍ എന്റെ തീരുമാനം വളരെ ശരിയായിത്തോന്നിയെന്നത് നേര്. പക്ഷെ, അന്നവിടെ തങ്ങാന്‍ പ്ലാനിട്ടത്‌ ഇത്‌ കേട്ടതുകൊണ്ടൊന്നുമല്ലായിരുന്നു. സത്യം.

ഹവ്വെവര്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇങ്ങിനെ വേണം. കൊല്ലത്തില്‍ മുന്നൂറ്റി അറുപത്ത്ഞ്ച്‌ ദിവസോം കഞ്ഞീം ചോറുമല്ലാതെ, വല്ലപ്പോഴെങ്ങിലും ഒരു ചെയ്ഞ്ച്‌ ഒക്കെ വേണം. എന്റെ അളിയനെയും അവരുടെ ഫാമിലിയെയും കുറിച്ചോര്‍ത്ത്‌ എനിക്ക്‌ വല്ലാത്തൊരു മതിപ്പ്‌ തോന്നി.

'പൊറോട്ട' മുതിര്‍ന്നവര്‍ക്ക്‌ മൂന്നെണ്ണം, ടീനേജേഴ്സിന്‌ രണ്ടെണ്ണം, ക്ടാങ്ങള്‍ക്ക്‌ ഓരോന്ന്‌ എന്ന് രീതിയില്‍ കണക്കെടുപ്പ്‌ നടത്തിയപ്പോള്‍ എനിക്ക്‌ അതങ്ങ്‌ട്‌ ബോധിച്ചില്ല. എങ്കിലും, മാറ്റാന്റെ വീട്ടില്‍ കഴിയുന്ന എന്റെ ചേച്ചിയെ കരുതിയും 'ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം' എന്നോര്‍ത്തും ഞാന്‍ ഒന്നും പറയാതെ ഇരുന്നു.

മൊത്തം എണ്ണമെടുത്ത്‌ ഒരു അഞ്ചാറെണ്ണം സ്പെയര്‍ ആയി കണക്കാക്കി ടൌണിലെ ഒരു കടയില്‍ നിന്ന് വാങ്ങാം എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും!

അപ്പോളാരോ പറഞ്ഞു.

അല്ലാ നമ്മുടെ പാറുക്കുട്ട്യേച്ചി പൊറോട്ട ഉണ്ടാക്കില്ലേ?

'പിന്നേ. അമ്മേടെ പൊറോട്ട സൂപ്പറല്ലേ! ഞങ്ങടോടെ ആഴ്‌ചേല്‌ അഴ്ചേല്‌ ഉണ്ടാക്കും. കുഴക്കുന്നതും വീശിപരത്തുന്നതും ഞാനാ'

എന്ന മറുപടി പറഞ്ഞത്‌ പാറുക്കുട്ട്യേച്ചിയുടെ മോനായ ഗിരിയാണ്‌.

വിനാശകാലേ വിപരീത വിസ്ഡം എന്നാണല്ലോ. നമ്മളറിഞ്ഞോ പുറത്തിറങ്ങി നിന്നാല്‍ തലയില്‍ ഉല്‍ക്ക വന്ന് വീഴുമായിരുന്നത്ര ദോഷ സമയം ആയിരുന്നു അവനെന്ന്!

പാറുക്കുട്ടേച്ചി ആറുമണീടേ സെന്റ്‌. ഫ്രാന്‍സിസിന്‌ വരും ന്നല്ലേ പറഞ്ഞേക്കണേ?

അതെ.

എന്നാപ്പിന്നെ എന്തിനാ കടേന്ന് വാങ്ങണേ. ചേച്ചി വന്ന് ഇണ്ടാക്കിക്കൊള്ളും!

മതി.

‘എന്നാ ഗിര്യേ.. നീയന്നാ അതിന്റെ സാധനങ്ങളൊക്കെ എത്ര്യാന്ന് വച്ചാ ചെക്കനോട്‌ പറഞ്ഞ്‌ വാങ്ങിപ്പിച്ച്‌, അമ്മ വരുമ്പോഴേക്കും കുഴച്ച്‌ തുടങ്ങിക്കോ‘

ഓ.

ഇതൊക്കെ കേട്ടിട്ടും അത്രയും നേരം പ്രത്യേകിച്ചൊന്നും പറയാതെ, 'കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം' എന്ന് റോളില്‍ ഇരുന്നിരുന്ന ഞാന്‍ എന്നാല്‍ അതിന്റെ റെസീപ്പിയൊന്ന് അറിഞ്ഞിരിക്കാമെന്നോര്‍ത്ത്‌ ഗിരിയുടെ കൂടെ കൂടാന്‍ തീരുമാനിച്ചു.

ഗിരി ലിസ്റ്റിട്ടു.

മൂന്ന് കിലോ മൈദ, ആവശ്യത്തിന്‌ കോഴിമുട്ട, പാകത്തിന്‌ നെയ്യ്‌!

ആവശ്യത്തിന്‌ എന്നു വച്ചാല്‍ എത്രയാടാ? എന്ന്‍ ചോദിച്ചപ്പോള്‍ ഗിരി പറഞ്ഞു.

മുട്ട ഒരു ട്രേ ആയിക്കോട്ടേ. ബാക്കി വന്നാല്‍ ഓമ്പ്ലൈറ്റുണ്ടാക്കാലോ! പിന്നെ, നെയ്യ്‌ അരക്കിലോ ആയിക്കോട്ടേ!

അവിടെ എനിക്കെന്തോ വശപ്പെശക്‌ തോന്നിയെങ്കിലും ഞാന്‍ അത്‌ കാര്യമാക്കിയില്ല. രുചി ഇത്തിരി കുറഞ്ഞാലും സാരല്യ, മൂന്നുകിലോ മൈദക്ക് പൊറോട്ടയടിച്ചാല്‍, എന്തായാലും രണ്ടെണ്ണത്തിനേലും കൂടുതല്‍ കിട്ടും എന്നാലോചിച്ചപ്പോള്‍ എന്നില്‍ ആവേശം തിരയടിച്ചു.

പതിനഞ്ച്‌ മിനിറ്റുകൊണ്ട്‌ വീട്ടുവേലക്ക്‌ നില്‍ക്കുന്ന പാലക്കാടന്‍ പയ്യന്‍ റോ മെറ്റീരിയല്‍സുമായി വന്നു.

ഷര്‍ട്ടിന്റ്‌ മൂന്ന് ബട്ടണ്‍സ്‌ അഴിച്ച്‌ ഗിരി വര്‍ക്ക്‌ ഏരിയയില്‍ മുട്ടിപ്പലകയിട്ട് കവച്ചിരുന്നു.

ആദ്യമായി മൈദ വട്ടകയില്‍ ഇട്ട്‌, കുറച്ച്‌ ഉപ്പ്, ഒരു നുള്ള്‌ പഞ്ചസാര എന്നിവ ചേര്‍ത്ത്‌, രണ്ടര കപ്പോളം വെള്ളം ഒഴിച്ച്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ ഗിരി ചെറിയ ചട്ടകം കൊണ്ടൊന്നിളക്കി.

രണ്ട് ഇളക്ക് കഴിഞ്ഞ്, ഇത്‌ 'മൈദ മാവ്‌ തന്നെയല്ലേ?' എന്ന് പതിയ പറഞ്ഞ്‌ ടെസ്റ്റ്‌ ചെയ്യാന്‍ ഗിരി മാവെടുത്ത്‌ ഒന്ന് മണത്തു, പിന്നെ അലപമെടുത്ത്‌ വായിലിട്ട്‌ രുചിച്ചു.

ഇവന്‍ ആളൊരു പൊറോട്ട മാഷ് തന്നെ. ഞാന്‍ ഉറപ്പിച്ചു.

രണ്ടു മൂന്ന് മിനിറ്റു കൂടി ഇളക്കിയതിന്‌ ശേഷം, ഗിരി ഇളക്കല്‍ നിര്‍ത്തിയിട്ട് പറഞ്ഞു:

'വെള്ളം കുറച്ച്‌ കൂടിപ്പോയെന്നാ തോന്നുന്നേ. ഒരു കിലോ മൈദ കൂടി വേണ്ടി വരും'

വീണ്ടും എണ്ണം കൂടുമല്ലോ എന്നാലോചിച്ചപ്പോള്‍, വെള്ളം കൂടിയതില്‍ സത്യത്തില്‍ എനിക്ക് ഉള്ളിന്റെയുള്ളില്‍ ഉള്‍പുളകമുണ്ടായത് ഞാന്‍ നോട്ട് ചെയ്തു.

ആ ബ്രേയ്ക്കില്‍ ഗിരി പൊറോട്ടയുണ്ടാക്കുന്നതിന്റെ വിശദാംശങ്ങളെപ്പറ്റി വാചാലനായി.

'കുഴച്ചു പാകമായ മാവ്‌, ഒരു നനഞ്ഞ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ മൂടിയിടണം, ഒരു അര മണിക്കൂര്‍. പിന്നെ, ഒരോ കുഞ്ഞു ബോളുകളാക്കി അതും തോര്‍ത്തുകൊണ്ട്‌ കുറച്ച്‌ നേരം മൂടിയിടണം. പിന്നെ കൈ കൊണ്ട്‌ പരത്തി ദോശക്കല്ലില്‍ വേവിച്ചെടുക്കാം. അത്രേ ഉള്ളൂ'

സൈക്കിളെടുത്ത്‌ ചന്തയില്‍ പോയ പാലക്കാടന്‍ പയ്യന്‍ പറഞ്ഞ നേരം കൊണ്ട്‌ മൈദയുമായി വന്നു.

ഗിരി അതുമിട്ട്‌ ഇളക്ക്‌ തുടര്‍ന്നു. ശേഷം കുറേ മുട്ടകള്‍ പൊട്ടിച്ച്‌ അതിന്റെ വെള്ളമാത്രം ചേര്‍ത്തു, കുറച്ച്‌ നെയ്യും.

പിന്നെ ഇളക്കല്‍ കൈ കൊണ്ടായിരുന്നു. 'ഇതെന്താ കയ്യിലൊട്ടി പിടിക്കുന്നേ?' എന്ന് ഗിരി പതിയ പറഞ്ഞത്‌ ഞാന്‍ കേട്ടപ്പോഴാണ് എന്റെ മോഹത്തിന്റെ ആന്റി ക്ലൈമാക്സിനെ പറ്റി മനസ്സിലൂടെ ഒരു കൊള്ളീയാന്‍ മിന്നിയത്.

‘ഈശ്വരാ ഇവന് അപ്പോള്‍ ഇതുണ്ടാക്കാന്‍ അറിയില്ലായിരിക്ക്വോ?

ഏയ്. അങ്ങിനെ വരാന്‍ വഴിയില്ല. ഞാന്‍ സ്വയം സമാധാനിപ്പിച്ചു.

ഗിരി കുഴക്കലോട് കുഴക്കല്‍.

'എന്താടാ ഇത്‌ ചക്ക മുളഞ്ഞീന്‍ പോലെയിരിക്കണേ?' എന്നാരോ ചോദിച്ചതുമുതല്‍ ഗിരി വല്ലാതെ വിയര്‍ത്തുതുടങ്ങി. രക്ത സമ്മര്‍ദ്ദം കൂടിക്കൂടി ഗിരി വല്ലാത്തൊരു അവസ്ഥയിലെത്തുന്നത്‌ ഞാനറിഞ്ഞു.

അന്നേരം ഗിരി എന്നോട്‌ പറഞ്ഞു. 'എത്രയോ തവണ ഞാന്‍ കുഴച്ചിരിക്കുന്നു... പക്ഷെ, ഇതേ പോലെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല'

എനിക്കവനെയങ്ങ് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തോന്നി! ദരിദ്രവാസി. ഇവിടെയൊരുത്തന്‍ ആറ്റുനോറ്റ് പൊറോട്ട തീറ്റയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ മൊഹിച്ച് വേണ്ട ദഹനരസവും ഓര്‍ഡര്‍ ചെയ്തോണ്ടിരിക്കുമ്പോള്‍, അവന് ഇതുപോലെ ഒരു അനുഭവം ഇതേവരെ ഉണ്ടായിട്ടില്ലാത്രേ! അറിയാന്‍ പാടില്ലായിരുന്നെങ്കില്‍, ഇവനിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍!

എന്തായി? എന്തായി? എന്ന ചോദ്യങ്ങള്‍ ഗിരിയെ വേട്ടയാടി. കുരുത്തിയില്‍ പെട്ട കൂരിമീനെപ്പോലെ ഗിരി രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ പിടഞ്ഞതും ഞാന്‍ മനസ്സിലാക്കി. അവന്റെ സമയ ദോഷം. എന്റെയും.

'ഇപ്പോഴും വെള്ളം കൂടുതലാണ്‌. ഒരു കിലോ കൂടെ മൈദ കൂടെ ഇട്‌' എന്ന് പറഞ്ഞത്‌ ഗിരി അല്ലായിരുന്നു. ഗിരി ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വയം ഈ പരിപാടി ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാനായിരുന്നു.

ഒരു മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണ ചന്തയിലേക്ക്‌ പോകുന്ന പാലക്കാടന്‍ പയ്യന്‍ രണ്ട്‌ കിലോ മൈദ ഒരുമിച്ച്‌ വാങ്ങി വന്ന് ഇനി ചന്തയില്‍ പോകണ പ്രശ്നമില്ല എന്ന് പറഞ്ഞു.

പയ്യന്‍ കൊണ്ടുവന്ന മൈദ പൊതി മുക്കാലോളം ഇട്ട്‌ ഇളക്കിക്കൊണ്ടിരിക്കുന്ന ഗിരിയിലുള്ള വിശ്വാസം പരിപൂര്‍ണ്ണമായി എല്ലാവര്‍ക്കും നഷ്ടപ്പെട്ട ആ സമയത്ത്‌, ആറുമണീടെ സെന്റ്‌.ഫ്രാന്‍സിസ്‌ വന്നു. പാറുകുട്ടി ചേച്ചിയും.

വന്നപാടെ വര്‍‌ക്ക് ഏരിയായിലേക്ക് വന്ന പാറുക്കുട്ട്യേച്ചി, പൊറോട്ടക്കൂട്ട്‌ കൈ കൊണ്ട്‌ തൊട്ട്‌ മൂക്കിന്റെ ദളങ്ങള്‍ വിടര്‍ത്തി പുരികക്കൊടി വളച്ച്‌ തന്റെ മോന്‍, ഗിരിയെ തുറിച്ച്‌ നോക്കിക്കൊണ്ട്‌ അലറി:

'എടാ കുരുത്തം കെട്ടോനെ, നിന്റെ അമ്മ ചത്തൂന്ന് പറഞ്ഞ്‌ നാട്ടില്‍ മുഴുവന്‍ ‍പോസ്റ്ററൊട്ടിക്കാനാണോഡാ ഈക്കണ്ട മൈദ വാങ്ങി അതില്‌ ചൂടുവെള്ളം ഒഴിച്ച്‌ പശയുണ്ടാക്കി വച്ചേക്കണത്‌?'

പിഫ് പാഫ് അടിച്ച കോക്ക്രോച്ചിനെ പോലെ തളര്‍ന്ന് നിന്ന ഗിരിയെ ദേഷ്യവും സങ്കടവും ചാലിച്ച ഒരു നോട്ടം നോക്കി, ‘ഇവനെയൊന്നും ചീത്ത പറയുകയല്ലാ വേണ്ടത്, ഈ ആറുകിലോ പശയും തീറ്റിക്കണം‘ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായി ഞാന്‍ അവിടെ നിന്നെണീറ്റ് പോയി.

93 comments:

  1. കിടിലന്‍ ഗുരോ!
    സൂപ്പര്‍!!!

    ReplyDelete
  2. കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' എന്ന് പറയുവാന്‍ രണ്ടാമതൊന്നാലോചിക്കേണ്ട ആവശ്യമില്ലാതിരുന്ന എന്റെ ടീനേജ്‌ കാലം.

    വിശാലേട്ടാ,
    ഇത് എന്റെ ആഗ്രഹമാണല്ലോ അതും കറന്റ് ഡേറ്റഡ്.ശിവേട്ടന്‍ വരുന്ന വഴി കൊടകരയല്ല കോട്ടക്കല്‍ ആണെന്ന് മാത്രം.നമിച്ചിരിക്കുന്നു എന്ന് പറയണമെന്നുണ്ട് പക്ഷേ കഴിഞ്ഞ പോസ്റ്റിന് നമിച്ച് എഴുന്നേറ്റിട്ടില്ല. ഇപ്പോഴും കാല്‍ക്കല്‍ തന്നെ.

    ഈ കമന്റ് ഒരു മാതിരി ഗിരി പൊറോട്ട ഉണ്ടാക്കിയത് പോലായോ? :-)

    ReplyDelete
  3. കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും

    ആദ്യപാര തന്നെ ചിരികുതിരികൊളുത്തി..
    വിശാലേട്ടാ അസ്സലായി.. അടിപൊളി..

    പിന്നെ പിന്നെ മൈദക്ക് ആകെ രണ്ടു ഉപയോഗമാണല്ലോ..ഒന്നുകില്‍ പോറോട്ട അല്ലെങ്കില്‍ പശ...

    പിന്നെ ഇങ്ങിനെ ഒരു അക്കിടി എനിക്കും പറ്റിയിട്ടുണ്ട്.പിന്നെത്തെ കഥപറയാനുണ്ടോ.. സ്വന്തം വീട്ടില്‍ തന്നെയായത് കൊണ്ട് നാട്ടുക്കാരുടെ ചീത്തകേല്‍ക്കേണ്ടി വന്നില്ല.. അത് വീട്ടുകാരില്‍ മത്രം ഒതുങ്ങി..

    ReplyDelete
  4. ഈ ദില്‍ബൂ അപ്പോഴേക്കും എത്തിയോ.

    ReplyDelete
  5. എന്‍റെ മോനും ഇതുപോലൊരു പൊറോട്ട ഫാന്‍ ആണ്.വെറുതെയല്ല ജെബല്‍ അലിയിലെ ഹോട്ടലുകളിലെല്ലാം പോറോട്ടക്കിത്ര ചെലവ്!!

    ഓഫീസിലായത് കോണ്ട് ചിരിക്കാന്‍ പറ്റുന്നില്ല

    ReplyDelete
  6. ഗിരിയുടെ പൊറോട്ടയടി കലക്കി. പോസ്റ്ററൊട്ടിക്കാന്‍ പശ കലക്കിയപോലെ.

    ReplyDelete
  7. വിനാശ കാലേ വിപരീത വിസ്ഡം.
    അദാപ്പ കലക്ക്യേ.

    മാതൃഫൂമീല് കൊടകര മുത്തപ്പന്‍ കേറി വീശീട്ടൊണ്ടല്ല.. അതെഴുത്യ കൊച്ചന് പൊറോട്ട വാങ്ങി കൊട്ത്തീക്കിനോ?

    ReplyDelete
  8. വക്കാരി റ്റാറ്റാക്കാലം പറഞ്ഞു തീര്‍ന്നപ്പോ വിശാലന്‍ പൊറോട്ടക്കാലം ഇറക്കി.

    നൊവാള്‍ജിയ!
    വര്‍ഷാവര്‍ഷമായി അടികൊണ്ട്‌ ഇസ്തിരിപ്പെട്ടീടെ മുഖം പോലെ മിനുസമായ ഡെസ്കില്‍ ഒരു ചാക്ക്‌ മൈദാ കുടഞ്ഞിട്ട്‌ പാചകശ്രീ ചായക്കടക്കുട്ടന്‍പിള്ള വൈകുന്നേരം കാളിയമര്‍ദ്ദനം ആരംഭിക്കും. മാവേല്‍ ഒരു പാട്ട സസ്യയെണ്ണ, പേരിനൊരു മുട്ട എന്നിവ പൊട്ടിച്ച്‌ ഒഴിക്കും. ആദ്യം മാത്തന്‍ പോലീസ്‌ പ്രതിയെ ഇടിക്കുമ്പോലെ മാവിനിട്ട്‌ നല്ല കുമ്മന്‍ ഇടി. ഇടിച്ച്‌ മടുക്കുമ്പോള്‍ കുഞ്ഞൂള്ള പണിക്കന്‍ തുണിയലക്കുമ്പോലെ വീശിയടി പഠോ പഠോ. ഒടുക്കം ലവന്‍ കല്ലേല്‍.
    ദോശക്കല്ലേല്‍ നിന്നിറങ്ങുന്ന പൊറോട്ടയും വല്യേ ഇരുമ്പു ചട്ടീല്‍ കിടന്ന് കറുത്ത നിറമായ ബീഫുകറീം. രണ്ടിനും ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക്‌ പല്ലുമുളക്കുമ്പോള്‍ കടിക്കാന്‍ കൊടുക്കുന്ന കളിപ്പാട്ടത്തിന്റെ കട്ടിയാണ്‌. എന്നാലും എന്തൊരു രുചി. എത്ര തിന്നിരിക്കുന്നു, തിന്നതിലും എത്രയോ ഇരട്ടി തിന്നാന്‍ കൊതിച്ചിരിക്കുന്നു .. പൊറോട്ടായിറച്ചിയോര്‍മ്മകള്‍..താങ്ക്യൂ വിശാലാ.

    ReplyDelete
  9. ചിരിച്ചു,ചിരിച്ചു.നന്നായി രസിച്ചിരിക്കുന്നു.
    രാജാവു്.

    ReplyDelete
  10. പറോട്ട തിന്നാന്‍ എളുപ്പമെങ്കിലും കുഴക്കാന്‍ പാടു തന്നെ. ചില സ്ഥലങ്ങളില്‍ കുഴക്കാന്‍ കാലുകളും ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  11. അസലായി, കുറേ ചിരിച്ചു, ഓഫീസില്‍ മറ്റാരും ഇല്ലാതിരുന്നതു കൊണ്ട് ധൈര്യമായി ഉറക്കെ ചിരിച്ചു. എന്നിട്ട് പറോട്ട് വാങ്ങി കഴിച്ചോ, ഗിരിയുടെ അമ്മ ഉണ്ടാക്കിയോ?

    “വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ' എന്നോര്‍ത്ത്‌ കീഴടുങ്ങുകയായിരുന്നു.

    എന്റെ അളിയനെയും അവരുടെ ഫാമിലിയെയും കുറിച്ചോര്‍ത്ത്‌ എനിക്ക്‌ വല്ലാത്തൊരു മതിപ്പ്‌ തോന്നി.

    എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും! “- നന്നായിട്ടുണ്ട്.

    ReplyDelete
  12. പൊറോട്ടാ പുരാണം വായിച്ച്‌ ചിരിച്ച്‌ വയറ്‌ വേദനിച്ചത്‌ മാറുവാന്‍ ഒരഞ്ചാറ്‌ പൊറോട്ടയെങ്കിലും അകത്താക്കേണ്ടി വന്നേക്കുമെന്റെ വിശാലേട്ടാ... (വി.കെ.എന്‍ പുനര്‍ജ്ജനിച്ചതുപോലെയുണ്ട്‌ താങ്കളുടെ ശൈലി)

    പണ്ടൊരുനാള്‍ നിലമ്പൂരില്‍ വന്ന ഒരു സംഘം തിരുവനന്തപുരം വിനോദയാത്രക്കാര്‍ പവിത്രേട്ടന്റെ ചായമക്കാനിയില്‍ കയറി കഴിക്കുവാനെന്തെരാണുള്ളതെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍ ഏറനാടന്‍ ഭാഷ ഒന്നു മോടിപ്പെടുത്തി മൊഴിഞ്ഞു:
    "പിട്ട്‌, പീള, പിറാട്ട, മിട്ടക്കറി" - അവര്‍ വാപൊളിച്ചു നിന്നുപോയി. (രണ്ടാമത്‌ പറഞ്ഞത്‌ അവരുടെയവിടെ പൂരത്തെറിയാണത്രേ!)

    ReplyDelete
  13. കലക്കീണ്ട്.ട്ടാ..
    ന്തൂട്ട്നാ എന്റ വിശാലാ വയ്യാണ്ട് കെട്ക്കണ ആ ചെക്കന്റ് തള്ളെനെം.....

    ReplyDelete
  14. പൊറൊട്ട = പശോട്ട

    ReplyDelete
  15. Anonymous8/20/2006

    കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ' എന്ന് പറഞ്ഞാല്‍, 'തിന്നാലും തിന്നാലും തീരാത്തത്ര പൊറോട്ടായും ഇറച്ചിയും' Ithu pole oru vachakame mun pu vayichittulu 10std malayalam bookil vt bhattathiripadinte athmakadhayil...ormapishakukondu krithyamayi orkunnila. enthayalum anyaam..thanne anyayam ...kidilam..kidilolkidilam._bandhamillatha orukaryam parayate, i am new to blog so i dont know how to fined a blog . give me advises pls. i hve made a blog kadanchery.blogspot.com.pls visit it and type ur advises as coments want o know 1)how to make a malayalam blog. 2)how can i make it available to others.SORY 4 THIS INTEREPTION .
    EXPECTING U R REPLAY
    KADANCHERY

    ReplyDelete
  16. ചെറുപ്പത്തിലെ കാര്യം പറയുമ്പോള്‍ ഞാന്‍ കുട്ടിക്കാലത്ത്‌ വയസ്സനും, വാര്‍ദ്ധക്യത്തില്‍ കുട്ടിയും ആണ്‌.
    മദിരാപാനത്തിന്റേയും, ഭക്ഷണത്തിന്റേയും അളവുകോല്‍ വച്ചാണ്‌ ഇതു പറയുന്നത്‌.

    ആന്തരാവയവങ്ങളില്‍ ദഹനേന്ദ്രിയവ്യൂഹം അഥവ വൈശാനരന്‍ എന്ന അഗ്നി ജ്വലിച്ചു നിന്ന കാലം.

    പതിവിന്‍പടി ഓസലുകളൊന്നും നടക്കാതിരുന്ന വീശപ്പിന്‍ കൊടുമ്പിരി ദിനത്തിലൊന്നില-്‍ കുട്ടിക്കാലത്ത്‌- കിം കരണീയം എന്നു ചിന്തിച്ചിരിക്കുമ്പോള്‍ വരുന്നു കൊടകരക്കാരന്‍ പണക്കാരനായ സുഹൃത്ത്‌.

    ഇരപിടിക്കേണ്ടതെങ്ങിനേയെന്ന്‌ നല്ല വശമുള്ള ഗന്ധര്‍വന്‍ എന്തിനും ബെറ്റ്‌ വക്ക്കുന്ന കൊടകരക്കാരനെ ബെറ്റില്‍ കൂടുക്കി.

    "ഞാന്‍ നിസ്സാരമായി 25 പൊറോട്ട തിന്നും"!!!!!!!!.

    "ഇല്ലെങ്കില്‍ "?????????.

    "അഞ്ചുരൂപ നിനക്കു തരാം"

    "മറിച്ചാണെങ്കില്‍ നീ പൊറോട്ടയുടെ കാശു കൊടുക്കുക, പിന്നെ അഞ്ചു രൂപ എനിക്കു തരിക".

    ഹോട്ടല്‍ പാലസിന്റെ അകത്തളത്തില്‍ സുന്നോപിസുന്നന്മാരായ സുഹൃത്തുക്കളെ സാക്ഷിയാക്കി പൊറോട്ട തീറ്റി തുടങ്ങി.
    മട്ടന്‍ ചാപ്സില്‍ മുക്കി അഞ്ചാമത്തെ പോറോട്ട ആയപ്പോള്‍ ഹൗസ്ഫുള്ളിന്റെ ബെല്ലടി വൃകോദരത്തില്‍.
    എംകിലും 13 എണ്ണുന്നതു വരെ തൂടര്‍ന്നു. പിന്നെ ചാടി എഴുന്നേറ്റു പറഞ്ഞു:-

    "ഞാന്‍ തോറ്റു ഇനി എനിക്കു പറ്റില്ല. തല്‍ക്കാലം നീ പേ ചെയ്യു. എല്ലാം ചേര്‍ത്ത്‌ ഞാന്‍ പിന്നെ തരാം".


    സംഗതി കുശാലായെംകിലും തുടര്‍ന്നുള്ള രണ്ടു ദിനങ്ങളില്‍ വയറിന്‍ പെരുമഴക്കാലമായിരുന്നു. പേറ്റു നോവിനേക്കാള്‍ കടുത്തത്‌ പോറോട്ട ഗര്‍ഭ ധാരണം എന്ന്‌ ശരിക്കും മനസ്സിലായി.

    ആ കാശ്‌ ഇന്നും സുഹൃത്തിന്‌ കൊടുത്തിട്ടില്ല.


    ഇപ്പോഴിതാ മറ്റൊരു കൊടകരക്കാരന്‍ പൊറോട്ടക്കു ഗിരിയെക്കൊണ്ട്‌ മാവു കുഴപ്പിക്കുന്നു. വാള്‍പോസ്റ്ററൊട്ടിക്കാന്‍.

    ഇയാളുടെ വാള്‍പോസ്റ്റര്‍ ഞാനൊട്ടിക്കുന്നു.

    ReplyDelete
  17. വിശാലാ, പതിവുപോലെ ഞാനൊരു തകര്‍പ്പന്‍ ക്ലൈമാക്സിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ അതിന്റെ സസ്പെന്‍സ് എല്ലാം കൂടി ആറുമണീടെ സെന്റ്‌.ഫ്രാന്‍സിസില്‍ വന്നിടിച്ചുപോയതില്‍ വിഷമം.

    പെറോട്ടയും ചിക്കനും തിന്നാന്‍ വേണ്ടി പെങ്ങടവീട്ടില്‍ നാവില്‍ വെള്ളമിറക്കി കാത്തിരുന്ന വിശാലനെ അവസാനം ഞാന്‍‍ മിസ് ചെയ്തു. എഴുത്തിന്റെ തുടക്കത്തില്‍ അവനായിരുന്നു ഹീറോ. ആ പാവത്തിന്റെ കൊതിയുടെ വിശപ്പു മൂത്തവയറിനെ നിങ്ങള്‍ മറന്നു കളഞ്ഞു. പാവം. അന്ന് ആ ചങ്ങാതി എങ്ങനെ കിടന്നുറങ്ങിയോ ആവോ?
    എന്തായാലും പെറോട്ടയുടെ മണംവരുന്നു, ചിക്കന്‍ മസാലയില്‍ വേവുന്നതിന്റെയും.

    ReplyDelete
  18. ഹാ വിശാലാ.. പറോട്ടയും ബീഫും.
    കൊല്ലത്ത് ട്രയിനിറങ്ങിയാലാദ്യം പോവുക പൊറോട്ടയും ബീഫും കഴിക്കാനായിരുന്നു, പിന്നേയുള്ളൂ വീട്ടിലേക്ക്....അത്രേം പറഞ്ഞാല്‍ മതിയല്ലോ.
    നല്ലവണ്ണം പൊറോട്ടയടിക്കുന്ന ഒരു ചങ്ങാതിയുണ്ടായിരുന്നു, അവന്റെ പൊറോട്ടയടി കണ്ടുപഠിച്ചശേഷം വീട്ടിലും അരങ്ങേറി എന്റ വക പരീക്ഷണം..ഹും നല്ല വിശാലമായ ടേബിളില്ലാതെപോയി.. അല്ലായിരുന്നേല്‍ :)

    ReplyDelete
  19. 'പൊറോട്ട' മുതിര്‍ന്നവര്‍ക്ക്‌ മൂന്നെണ്ണം, ടീനേജേഴ്സിന്‌ രണ്ടെണ്ണം, ക്ടാങ്ങള്‍ക്ക്‌ ഓരോന്ന്‌ എന്ന് രീതിയില്‍ കണക്കെടുപ്പ്‌ നടത്തിയപ്പോള്‍ എനിക്ക്‌ അതങ്ങ്‌ട്‌ ബോധിച്ചില്ല. എങ്കിലും, മാറ്റാന്റെ വീട്ടില്‍ കഴിയുന്ന എന്റെ ചേച്ചിയെ കരുതിയും 'ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം' എന്നോര്‍ത്തും ഞാന്‍ ഒന്നും പറയാതെ ഇരുന്നു.

    എണ്ണത്തെപ്പറ്റി ഞാനും മുറുമുറുത്തിട്ടുണ്ട്.. പലപ്പോഴും.. പലവട്ടം.

    സമ്മതിച്ചിരിക്കുന്നു വിശാലാ.. സമ്മതിച്ചിരിക്കുന്നു.
    ഈ ചിരിയുടെ അലകളൊടുങ്ങാന്‍ വിശാലന്‍റെ അടുത്ത പോസ്റ്റ് വരെ കാത്തിരിക്കണം.

    ReplyDelete
  20. വിശാലാ നന്നായിട്ടുണ്ട്‌.
    കല്ല്യാണത്തിനു ബിരിയാണിയുണ്ടാക്കുമ്പോള്‍ ചെമ്പിനടിയില്‍ അമിതമായി തീ കത്തി അടി കരിഞ്ഞ മണമടിച്ചപ്പോള്‍ ഞാനിനി ഒന്നു പോയി മുങ്ങിത്തോര്‍ത്തി വരാമെന്നു പറഞ്ഞു പോയ വെപ്പുകാരന്‍ ആദ്യം പറഞ്ഞതു ചെയ്തു.
    മുങ്ങി,
    പക്ഷെ
    പൊങ്ങിയതും തുവര്‍ത്തിയതും അക്കരെ.
    പിന്നെ അയാള്‍ ഇക്കരെ വന്നിട്ടേ ഇല്ല.

    ഗിരിയുടേ പോറാട്ട പുരാണം വായിച്ചപ്പോള്‍ ഈ സംഭവം ഓര്‍ത്തു.
    ഈ പോസ്‌റ്റ്‌ ഫുള്‍ സ്വിങ്ങില്‍ ആസ്വദിക്കണമെങ്കില്‍ യഥാര്‍ത്ഥ പൊറാട്ട നിര്‍മ്മാണം എങ്ങനെയെന്നു ഒരിക്കലെങ്കിലും കണ്ടിരിക്കണം.)
    എനിക്കതറിയാം എന്റെ വില്‌സ്‌ അമ്മായികാക്കാക്ക്‌ ഒരു ഹോട്ടലുണ്ടായിരുന്നു.
    അതിനാല്‍ വിശാലന്റെ ഈ പോസ്‌റ്റും എനിക്കു രുചിച്ചു.

    ReplyDelete
  21. കഴിഞ്ഞ ഒരു രണ്ടു മാസത്തിനുള്ളില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച ഒന്നാണിത്! കിടിലോല്‍ക്കിടിലം!
    എങ്ങനെ പറ്റുന്നു ഇങ്ങനെ എഴുതാന്‍? ബെന്ജോണ്‍സണെപ്പോലെ ഡ്രഗ്ഗടിച്ചിട്ടാ?
    ഗിരി തന്നെ ഈ മാസത്തെ കഥാപാത്രം ഓഫ് ദ മന്ത്!

    ReplyDelete
  22. എന്താ വിശാലാ പറയുക....കലക്കി..

    ReplyDelete
  23. "ഇവിടെയൊരുത്തന്‍ ആറ്റുനോറ്റ് പൊറോട്ട തീറ്റയില്‍ സ്വന്തം റെക്കോഡ് തിരുത്താന്‍ മൊഹിച്ച് വേണ്ട ദഹനരസവും ഓര്‍ഡര്‍ ചെയ്തോണ്ടിരിക്കുമ്പോള്‍..."

    'പൊറോട്ട' പുരാണം കലക്കി !

    ReplyDelete
  24. പതിവു പോലെ തന്നെ മനോഹരം. കലക്കി പൊളിച്ചു, :) കാണാന്‍ താമസിച്ചു പോയി എന്നൊരു വിഷമമേ ഉള്ളൂ...

    qw_er_ty

    ReplyDelete
  25. discovery travel & living ചാനലില്‍ വരുന്ന പാചക പരിപാടികളൊക്കെ കണ്ട്‌` നളന്‍ ആവേശിച്ച്‌ ഇടക്കു കടയില്‍ പോയി ഇതു വരെ വാങ്ങാത്ത സാധനങ്ങള്‍ ഒക്കെ വാങ്ങി പുഴുങ്ങിയും, വറുത്തും, vineഇല്‍ വേവിച്ചും ഒക്കെ മഹ പരാജയ്ങ്ങള്‍ ഏറ്റു വാങ്ങിയ എനിക്കു ഗിരിയുടെ അപ്പൊഴത്തെ അവസ്ഥ ശരിക്കും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്‌!
    പുരാണം പതിവുപോലെ കസറുന്നു...

    ReplyDelete
  26. എന്തോര് പോസ്റ്റാണിത് എന്റെ വിയെമ്മെ!! ചിരിച്ച് ഊപ്പാടെളക്യല്ലോ! പ്രത്യേകിച്ച് ഗിരി മാവ് കുഴക്കുമ്പോള്‍ അടുത്തുള്ള ആ ഇരിപ്പ് മനസ്സിലോര്‍ത്ത്....:-))

    ക്ലൈമാക്സ് ഞാന്‍ കരുതി വിയെമ്മിനെക്കൊണ്ട് പൊറോട്ടക്ക് മാവ് കുഴപ്പിച്ച്, വിയെമ്മിന്റെ കൈകള്‍ ഒരു പൊറോട്ട പിഞ്ചാനുള്ള ശക്തിപോലുമില്ലാത്ത അവസ്ഥയിലാക്കുമെന്ന്! :-) പ്രതീക്ഷിക്കാത്തത് സംഭവിച്ചതിനാല്‍ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റി!

    'കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം'...
    വീണ്ടും എണ്ണം കൂടുമല്ലോ എന്നാലോചിച്ചപ്പോള്‍, വെള്ളം കൂടിയതില്‍ സത്യത്തില്‍ എനിക്ക് ഉള്ളിന്റെയുള്ളില്‍ ഉള്‍പുളകമുണ്ടായത് ഞാന്‍ നോട്ട് ചെയ്തു. (അതെനിക്കും ഇടക്കിടക്ക് ഉണ്ടാവുന്ന ഒരു പുളകമാണ്.)

    സൂപ്പര്‍ സൂപ്പര്‍..പതിവുപോലെ സൂപ്പര്‍! :-))

    ReplyDelete
  27. വിശാല്‍ജി.. തകര്‍ത്തു... :)

    ReplyDelete
  28. പൊറോട്ടയും ബീഫും എന്റെയും വീക്നസ്‌ ആണേ... ഇപ്പൊ താങ്കളുടെ ബ്ലോഗും...

    ReplyDelete
  29. എന്നിട്ടവസാനം അന്നെന്തു കഴിച്ചു? ഇപ്പോഴും പൊറോട്ടകൊതി ഉണ്ടോ? :)

    ReplyDelete
  30. ഗുരോ, അല്‍പ്പം താമസിച്ചു.

    പൊറോട്ട പുരാണം കലക്കി :)

    ReplyDelete
  31. Anonymous8/21/2006

    vishaletta...

    Eni ethu polethe katha ezhuthiyaaal..enikku vattanannu..malayalam vayikkan ariyatta..co-cubies parayum
    pinne kalyanam alochikkubboo payyan kollavoonu vilichu chodikkumboo..avar enikku vattanennu parangal athum gopi..
    project manager eee chiri kandittu..kazhutinu pidichal jyoliyum gopi..
    made a decision i will read yur blog only when i am alone..

    Class humour.. !!!!! jhan chirichu..chattu povum..
    aa dahana rasam order cheythathu..kalakalakki...

    ReplyDelete
  32. കിടിലന്‍ ഗുരോ!
    സൂപ്പര്‍!!!

    Mukalile Kaleshu vaachakam katteduthathu Panchayathil ottikkaan maathram.

    VaishaaliManasaka, thakarthu. Aadyame commentathathu kaaranam anubhavikkunnu.

    Oru Mozhiyilla,
    Vara Mozhiyilla,
    Athu Mathi enna paattu pole Mozhiyumilla, thozhiyumilla.

    Savari Giggiri viyarappokke thudachu (angine uppu koodi poyi) Poruvattaykku kuzhakkunna scene aalochichu chirichu chiruchu...

    Ethrayum pettennu veettil chennittu oru Malayala commentadi nadathanam.

    ReplyDelete
  33. പൊറോട്ട പുരാണം കോള്ളാം
    ഫിനിഷിങ് പൊയിന്റു , മാവില്‍ ഇത്തിരി ഭാവന ചേര്‍ത്തു, ഒന്നു കൂടി നന്നാക്കാമായിരുന്നൊ?

    ReplyDelete
  34. എന്തിനും ഏതിനും വാവക്കാടന്റെ അനുഗ്രഹം ഉണ്ടെന്ന് മനസ്സില്‍ കരുതുക. എല്ലാം നന്നായി വരും...

    ReplyDelete
  35. യെടേയ് വക്കാര്യേ...
    വിശാലന്റെ പോസ്റ്റിന്‌ മലയാളം കമന്റിടാന്‍ വീട്ടിലോട്ട് ചെന്നിട്ട് വേണമെന്നോ???
    ഇതൊക്കെ പിന്നെ എന്നാത്തിനാ ഒണ്ടാക്കി വച്ചിരിക്കുന്നെ?

    വിശാലോ,
    പൊറോട്ടേം ബീഫും പെരുക്കാന്‍ ഇളമുറക്കാരുടെ കയ്യീന്ന് പിരിവ് നടത്തിയ ഗതകാല കലാലയ സ്മരണകള്‍.... ദാണ്ടെ ഇപ്പഴും നാവില്‍ വെള്ളമൂറുന്നു...

    ReplyDelete
  36. ഞാന്‍ പുതിയ ആളാണ്..പുരാണം മുഴുവന്‍ വയിച്ചു..സന്തോഷം ആയി..കൊടകര വഴി പൊകുമ്പോള്‍ തീര്‍ച്ച്യായും ഇവരെയൊക്കെ വഴിയരികില്‍ എവിടെയെങ്കിലും കാണുമെന്നു പ്രതീക്ഷിക്കും. publish ചെയ്ത്കൊള്ളു അല്ലെങ്കില്‍ ഒരു കമന്റില്‍ കണ്ടപൊലെ “മണ്ണും ചാരി നിന്നവന്‍...”മാത്രുഭൂമിയില്‍ ഒരു ആര്‍ട്ടിക്കിള്‍ വന്നതോ‍ടെ പുരാണം ആകെ ഫയിമസ് ആയി.. ഞാനും അതു കണ്ട് അന്വെഷിച്ച് വന്നതാണ്..

    ReplyDelete
  37. കൊടകരപുരാണക്കാരാ.... താങ്കളാണെന്റെ പ്രചോദകന്‍ - ഞാനൊരു ബ്ലോഗ്‌ തുടങ്ങി പേര്‌- മലയാളന്‍

    ReplyDelete
  38. This comment has been removed by a blog administrator.

    ReplyDelete
  39. മറ്റൊരു കിടിലന്‍ പീസ്‌ ഫ്രം ദി വികെന്‍ ഓഫ് ബൂലോഗം!!!
    ഗുരുവേ കുമ്പിടുന്നേ....

    ReplyDelete
  40. വിശാലമനസ്സേ,

    ഇക്കണ്ട ആളുകള് മുഴുവനും വിശാലന്റെ പോസ്റ്റ് വായിച്ച് നല്ല അഭിപ്രായം പറയണത്, മുന്‍-വിധി കൊണ്ടാണ് എന്ന് ഒരു ധാരണ കുറച്ച് മാസം മുന്‍പ് വരെ എനിക്ക് ഉണ്ടായിരുന്നു... ഇപ്പോള്‍ ഞാനും തിരിച്ചറിയുന്നു... ഒരു തെറ്റിദ്ധാരണയുമില്ല, വിശാലമനസ്സിന്റെ ഹ്യൂമര്‍ സെന്‍സ് അപാരം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് വിശാലന്‍ ഭായി ഈ ഉയരങ്ങളിലെത്തിയത്. തികച്ചും അര്‍ഹമായ സ്ഥാനം.

    പണ്ട് വളരെ പണ്ട് ‘സമകാലീനര്‍‘ എന്ന് ഒരു പൊട്ടച്ചെറുകഥ ഞാന്‍ എഴുതിയിട്ടുണ്ട്. അതിന്റെ ആശയം അടിസ്ഥാനമാക്കി പറയട്ടെ... വിശാലന്‍ ഭായിയുടെ പോസ്റ്റുകള്‍ ഇറങ്ങുന്ന ഈ കാലത്ത് അതൊക്കെ, ചൂടോടെ അതിന്റെ മുഴുവന്‍ സ്പിരിറ്റില്‍ വായിക്കാന്‍ പറ്റുന്നു എന്നത് ഒരു ഭാഗ്യം തന്നെയാണ്. വെറുതെ പറയുന്നതല്ല. രാത്രി ഒന്നേ കാലിന് എണീറ്റിരുന്ന് വിടുവാ പറയേണ്ട കാര്യമുണ്ടോ...

    നാലഞ്ച് പ്രയോഗങ്ങള്‍ ഞാന്‍ ക്വോട്ടുന്നു. എന്റ്റെ ഫേവറൈറ്റ് ഏറ്റവും താഴത്തെയാണ്. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    'ബസ്‌ കൂലിയും കളഞ്ഞ്‌ വീട്ടിപ്പോയിട്ട്‌ അവിടെ എന്നാ മല മറിക്കാനാ“

    “ബാക്കി സ്പേയ്സ്‌ ചിക്കന്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാം“

    “ടൌണിലെ ഒരു കടയില്‍ നിന്ന് വാങ്ങാം എന്നൊക്കെ പറയുന്നത്‌ കേട്ടു, ഞാന്‍ ശ്രദ്ധിക്കാനൊന്നും പോയില്ലെങ്കിലും“

    “പിന്നേ. അമ്മേടെ പൊറോട്ട സൂപ്പറല്ലേ! ഞങ്ങടോടെ ആഴ്‌ചേല്‌ അഴ്ചേല്‌ ഉണ്ടാക്കും. കുഴക്കുന്നതും വീശിപരത്തുന്നതും ഞാനാ“

    “വിനാശകാലേ വിപരീത വിസ്ഡം“

    “ഇതെന്താ കയ്യിലൊട്ടി പിടിക്കുന്നേ?' എന്ന് ഗിരി പതിയ പറഞ്ഞത്‌ ഞാന്‍ കേട്ടപ്പോഴാണ് എന്റെ മോഹത്തിന്റെ ആന്റി ക്ലൈമാക്സിനെ പറ്റി മനസ്സിലൂടെ ഒരു കൊള്ളീയാന്‍ മിന്നിയത്“

    “കടേന്ന് വാങ്ങിയാലും കൊള്ളം വീട്ടിലുണ്ടാക്കിയാലും കൊള്ളാം; ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങണ നേരത്തേക്ക്‌ നമുക്ക്‌ കഴിക്കാന്‍ കിട്ടണം“

    ReplyDelete
  41. കൈലാസനാഥനായ ശ്രീപരമേശ്വരന്‍, കൊടകര വഴി വരുമ്പോള്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട്‌ 'ഭക്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞോളൂ'

    ഗംഭീര തുടക്കം

    ReplyDelete
  42. വിശാലനേട്ടാാാ.... കിടിലന്‍. എന്നെ ബ്ലൊഗുകളുടെ ലോകത്തിലേക്കാകര്‍ഷിച്ച കൊടകരപുരാണത്തിനു ഒരായിരം ആശംസകള്‍.
    എങ്ങനയാണ്‌ ബുലോഗത്തില്‍ അംഗമാവുക?

    ReplyDelete
  43. വായിച്ചതിനും കമന്റിയതിനും എല്ലാവര്‍ക്കും നന്ദി.

    ബ്ലോഗ്‌ രത്നം കലേഷ്‌:

    അതിഭയങ്കരമായ തിരക്കിലും കമന്റ്‌ വക്കാന്‍ കാണിക്കുന്ന സന്മനസ്സിന്‌ എന്റെ സലാം.

    ജൂനിയര്‍ വക്കാരി ദില്‍ബാ:

    അന്ത്യാഭിലാഷമായി, കുഴിയില്‍ നാല്‌ പൊറോട്ടയും ഇച്ചിരി ചാറും ഇട്ട്‌ മൂടണേ പറഞ്ഞ ഇട്ടൂപ്പേട്ടന്റെ ടീമാണ്‌ അല്ലേ? സന്തോഷം.

    ഇത്തിരിവെട്ടം:

    മൈദക്ക്‌ രണ്ട്‌ ഉപയോഗം. ഒന്ന് പൊറോട്ട രണ്ട്‌ പശ. അത്‌ പച്ചക്കുതിരയില്‍ നിന്നെടുത്തതാണല്ലേ? എനിക്ക്‌ മനസ്സിലായില്ലായിരുന്നു. നന്ദി ചുള്ളാ. ഫോട്ടോകള്‍ പോരാ. മാറ്റിയിട്‌!

    വല്ല്യമ്മായി:

    ഉവ്വോ? നൈസ്‌. പൊറോട്ട പൊതുവേ ആമ്പിള്ളേര്‍ടെ വീക്‌ക്‍നെസ്സാ. എന്താണാവോ കാരണം. ജെബല്‍ അലിയിലെ പൊറോട്ട പോരാ, നാട്ടിലെ കുഞ്ഞുമോന്‍ ചേട്ടന്റെ പൊറോട്ടയും ചാറും അതില്‍ വല്ലപ്പോഴും അറിയാതെ പെട്ടു കിട്ടുന്ന ഓരോ പീസ്‌ ബീഫുമല്ലേ സൂപ്പര്‍.

    കുടിയന്‍:

    നന്ദി മാഷെ. സന്തോഷം.

    പയ്യന്‍സ്‌:

    ഹഹഹ. അതെനിക്കിഷ്ടായി. മൂപ്പര്‍ക്ക്‌ ഞാനല്ല പൊറോട്ട വാങ്ങിക്കൊടുക്കേണ്ടത്‌, ആ റിപ്പോര്‍ട്ട്‌ വഴി ബ്ലോഗിലെത്തിപ്പെടുന്നവരാണ്‌. എത്രയോ പേരാ ദിവസേനെ ബ്ലോഗുണ്ടാക്കി വരുന്നത്‌.

    ദേവഗുരു:

    പോസ്റ്റായാലും കമന്റായാലും താങ്കളുടെ വാക്കുകളുടെ പ്രയോഗങ്ങളുടെ ഒരു സ്റ്റാന്റേഡ്‌, അതൊക്കെ എനിക്കപ്രാപ്യമാണ്‌ ഗുരോ. കമന്റിയതില്‍ സന്തോഷം.

    രാജാവ്‌:

    ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം തിരുമനസ്സേ... ഒരു വിശാല പ്രജ.

    മലയാളം ഫോര്‍ യു:

    അതെയതെ. കാല്‌ കൊണ്ട്‌ കുഴക്കില്ലായിരിക്കും എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം! കമന്റിന്‌ നന്ദി.

    ശാലിനി:

    ഗിരിയുടെ അമ്മ പൊറോട്ട ഉണ്ടാക്കിയില്ല. വൈകി കടയില്‍ പോയപ്പോള്‍ പൊറോട്ട കിട്ടിയുമില്ല. എന്നിട്ട്‌ മോഡേണ്‍ ബ്രഡ്‌ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യുവായിരുന്നു. കമന്റിയതിന്‌ വളരെ നന്ദി.

    ഡാഫോഡില്‍സ്‌ അവാര്‍ഡ്‌ ജേതാവേ ഏറനാടാ:

    'പിട്ട്‌...പീള...പിറാട്ട...മിട്ടക്കറി' അത്‌ കലക്കി. അവാര്‍ഡ്‌ കിട്ടിയതിന്റെ ട്രീറ്റ്‌ എവിടെ വച്ചാ??

    കുട്ടമേനോന്‍:

    ഹിഹി. മേനോനേ, നിങ്ങളുടെ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍ അപാരമാണ്‌. കമന്റിന്‌ വളരെ നന്ദിയുണ്ട്‌.

    വളയം:

    ഓഹോ. അങ്ങിനെയൊരു പ്രയോഗം ആദ്യമായി കേട്ടതാണ്‌. ഇവിടെ വന്നതില്‍ സന്തോഷം.

    കടാഞ്ചേരി:

    നന്ദി സുഹൃത്തേ. ഇപ്പോള്‍ സംശയങ്ങളൊക്കെ മാറിയല്ലോല്ലേ?

    ഗന്ധര്‍വ്വന്‍:

    ഗന്ധര്‍വ്വന്റെ കമന്റിനാല്‍ അനുഗ്രഹീതമാകുവാന്‍ കഴിയുന്ന എന്റെ പോസ്റ്റുകള്‍ ഭാഗ്യമുള്ളവയാകുന്നു. അതെഴുതിയ ഞാന്‍ ഭാഗ്യമുള്ളവനും!

    കുമാര്‍:

    കുമാറിന്റെ അഭിപ്രായം ഞാന്‍ വിനയത്തോടെ സ്വീകരിച്ചു. നന്ദി വളരെ നന്ദി.

    അനുച്ചേച്ചി:

    കമന്റിന്‌ നന്ദി. ചേച്ചി തമാശക്കഥകള്‍ എഴുതി തുടങ്ങണം. തിരിച്ചു പോകും വഴി ശ്രീപരമേശ്വരന്‍ പാര്‍വതിക്കും മക്കള്‍ക്കും പൊറോട്ട പാര്‍സല്‍ വാങ്ങിയതും എഴുതാമായിരുന്നു!

    നളന്‍:

    ഹഹഹ. പരീക്ഷണങ്ങള്‍ എല്ലായിടത്തും നടക്കാറും പൊളിയാറും ഉണ്ടല്ലേ? സന്തോഷം.

    അഗ്രജന്‍:

    ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം അഗ്രജാ. കമന്റിന്‌ നന്ദിയുണ്ട്‌.

    കരീം മാഷ്‌:

    അത്‌ കൊള്ളാമല്ലോ! അങ്ങിനെ മുങ്ങിതോര്‍ത്തി പോയ ആ ആളെപ്പറ്റി ഒരു കഥ താങ്കളുടെ വിശാലമായ ക്യാന്വാസില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്‌ എന്ന് തോന്നുന്നു. കമന്റിയതിന്‌ വളരെ നന്ദി.

    സുമാത്ര:

    വായിച്ചതിലും കമന്റിയതിലും നന്ദി. 'കേറി മോഹിച്ചും പോയല്ലോ ഭഗവാനേ...' ഹഹ.

    സതീഷ്‌:

    നല്ല വാക്കുകള്‍ക്ക്‌ നന്ദി. നമ്മളൊക്കെ ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണെന്നറിയുമ്പോള്‍ എന്റെ സന്തോഷം ഇരട്ടിക്കുന്നു.

    തറവാടി:

    റെയര്‍ കമന്റര്‍ ആയ താങ്കളും ഇവിടെ വന്നതിലും കമന്റിയതിലും സന്തോഷം. നന്ദി.

    സ്‌നേഹിതന്‍:

    സന്തോഷം നാട്ടുകാരാ. ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

    ദേവാസുരന്‍:

    ഹലോ ചുള്ളന്‍. നന്ദി ഫോര്‍ കമന്റ്‌. അങ്ങിനെ കട്ട്‌ ചെയ്ത്‌ പേസ്റ്റിയാല്‍ ശരിയാകില്ല. കണ്ടോള്‍ യു അടിച്ച്‌ കട്ട്‌ എന്‍ പേസ്റ്റ്‌ ചെയ്യൂ. പിന്നെ സംശങ്ങള്‍ക്ക്‌ വക്കാരി ടിപ്സ്‌ നോക്കൂ. http://howtostartamalayalamblog.blogspot.com/

    ആര്‍.ആര്‍:

    ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    പുള്ളി:

    നന്ദി പുള്ളിപുലീ. മഹാ പരാജയകഥകള്‍ ഒന്ന് പൂശരുതോ?

    അരവിന്ദ്‌:

    എന്റെ പോസ്റ്റ്‌ അരവിന്ദിനും ഇഷ്ടമായി എന്ന് പറഞ്ഞു അഭിമാനിച്ചു തുടങ്ങാം ഇനി. അത്രക്കും സൂപ്പറാകുന്നു അരവിന്ദിന്റെ പോസ്റ്റുകള്‍. ഞാനിന്നുവരെ രസംകൊല്ലി വാചകങ്ങളില്ലാത്ത ഒറ്റ പോസ്റ്റുകള്‍ പോലും വച്ചിട്ടില്ല എന്നാണ്‌ എന്റെ വിശ്വാസം. പക്ഷെ, അരവിന്ദിന്റെ പലതും ശരിക്കും പെര്‍ഫെക്റ്റ്‌ ആണ്‌ എന്നെനിക്ക്‌ തോന്നാറുണ്ട്‌. ഞാന്‍ ബ്ലോഗില്‍ വന്നതും എഴുതിതുടങ്ങിയതും ഓഫീസില്‍ ഇഷ്ടം പോലെ ഫ്രീ ടൈമുണ്ടായിരുന്ന കാലത്താണ്‌. അന്ന് എഴുതിയ മുന്നുപറക്കണ്ടവും കോഴിപിടുത്തവും പാമ്പുപിടുത്തവും പാപിയുമെല്ലാമാണ്‌ എനിക്ക്‌ സംതൃപ്തി തന്നവ. ഇപ്പോള്‍ ഈ പണികളുടെ പ്രഷര്‍ കൊണ്ടും പറഞ്ഞത്‌ തന്നെ പറയുന്നതുകൊണ്ടും എഴുത്തിന്‌ പഴയ രസം ഇല്ല. എന്തായാലും അരവിന്ദനെപ്പോലെ എഴുതാന്‍ റേയ്ഞ്ചുള്ള പലരും വരട്ടേ, ഒന്നോ രണ്ടോ പോസ്റ്റിട്ട്‌ ഓടാതെ നിന്നങ്ങിനെ ടേ ടേ ന്ന് പെരുക്കട്ടേ.

    കുട്ടപ്പായി:

    താങ്ക്യൂ ഷ്ടാ. സന്തോഷം ട്ടാ.

    സൂര്യോദയം:

    നന്ദി സഹോദരാ. ഹമ്പീന്ന് തെറിച്ച്‌ വീണത്‌ പറഞ്ഞ്‌ ഒരു പാട്‌ ചിരിച്ചു.

    ബിന്ദു:

    മോഡേണ്‍ ബ്രഡ്‌ കഴിച്ചു. ഇല്ല. ഇപ്പോള്‍ ഇല്ല. കമന്റിന്‌ നന്ദി ട്ട ബിന്ദൂ.

    ആദി:

    നന്ദി ചുള്ളാ. ഇഷ്ടപ്പെട്ടല്ലേ. സന്തോഷം.

    നീര്‍മാതളം:

    ലിങ്ക്‌ കണ്ടു. സന്തോഷം. വായിച്ചതിലും കമന്റിയതിലും നന്ദി. മലയാളത്തില്‍ പോസ്റ്റിങ്ങ്‌ നടത്തരുതോ?

    വക്കാരീ:

    നന്നി. നന്നി. പൊറോട്ട ഗിരി ഗിരി. എന്നാ പേരിടാനുദ്ദേശിച്ചത്‌ ആദ്യം!

    മുല്ലപ്പൂ:

    ഉം. ഫിനിഷ്‌ പോയന്റ്‌ എത്തുമ്പോഴേക്കും എന്റെ ക്ഷമ നശിക്കുന്നു. അതാ. അഭിപ്രായ്ത്തിന്‌ സന്തോഷം ട്ടാ.

    വാവക്കാടന്‍:

    എന്റെ ബ്ലോഗിലേക്ക്‌ സ്വാഗതം. അനുഗ്രഹത്തിനും കമന്റിനും നന്ദി.

    ഡെയ്ന്‍:

    താങ്ക്യൂ ഗഡി. ദെ എവിട്യാ വനേ? മ്മളെ മര്‍ന്നോ?

    ചക്കര:

    വളരെ സന്തോഷം. പുസ്തകമാക്കാം. പക്ഷെ, നിങ്ങളൊക്കെ ഓരോന്നെങ്കിലും വാങ്ങുമെന്ന് ഉറപ്പ്‌ പറയണം. ആയിരം കോപ്പി വീട്ടില്‍ വക്കേണ്ടി വരുക, പിന്നെ പഴയ കടലാസെടുക്കുന്നവര്‍ക്ക്‌ വില്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍ കഷ്ടമാണേ.

    മലയാളം:

    സന്തോഷം നാട്ടുകാരാ. കലക്കിപൊളിക്കൂ..

    കുമ്പിടി:

    വായിച്ചതിലും ഇഷ്ടപ്പെട്ടന്നറിഞ്ഞതിലും സന്തോഷം. പക്ഷെ, അത്രക്കും പറയരുത്‌. നമ്മള്‍ വെറും അശു മാഷെ. ഒരു ചിരട്ടപ്പൂട്ടിന്റെ ഉയരമുള്ള എന്നെ, എവറസ്റ്റുമായി കമ്പയര്‍ ചെയ്യാന്‍ പാടുണ്ടോ??

    ദിവാ:

    നമ്മള്‍ ഒരെ പോലെ ചിന്തിക്കുന്നു. ഒരെ ഇഷ്ടങ്ങള്‍. അത്രേ ഉള്ളൂ. സന്തോഷം വളരെ വളരെ. അപ്പോള്‍ എന്താ ആ ഐപോഡ്‌???

    ഗ്രാമീണന്‍:

    പുതിയ ആളാണല്ലേ? സന്തോഷം. കമന്റിന്‌ നന്ദി.

    പിന്മൊഴി:

    അങ്ങിനെയൊരു പേരോ? ഇവിടെ വന്നതിലും കമന്റിയതിലും ഞാന്‍ നന്ദിയുള്ളവനാണ്‌.

    രമേഷ്‌:

    ഇതിനകം അംഗമായിരിക്കുമെന്ന് കരുതുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എനിക്ക്‌ മെയില അയക്കുക. (entamme@ ജിമെയില്‍.കോം) ഞാന്‍ മറ്റാര്‍ക്കെങ്കിലും മെയിലയച്ച്‌ ചോദിച്ച്‌ മറുപടി പറഞ്ഞോളാം. കമന്റിയതിന്‌ നന്ദി.

    ReplyDelete
  44. ജൂനിയര്‍ വക്കാരി ദില്‍ബാ

    വിശാലേട്ടാ എന്നെ വക്കാരിക്ക് പഠിപ്പിക്കുകയാണോ? :-)

    ആ ചെങ്ങായ് കേട്ടാല്‍ തല്ലിക്കൊല്ലും എന്നെ. ഞാന്‍ ആനക്കുട്ടിയൊന്നുമല്ല കേട്ടോ..(എനിക്ക് അല്‍പ്പം തടി കൂടുതലാണെന്ന് വെച്ച്.... ഛായ്..) :-)

    ReplyDelete
  45. അത് ഒരു സ്പെല്ലിംഗ് മിസ്റ്റേക്കല്ലായിരുന്നോ വിശാലമനസ്സേ.

    ഐപോഡ് എന്നല്ല ഞാന്‍ പറഞ്ഞത്... ഓപോഡ് എന്നാണ്. മറ്റേ, ജമിനി ജമിനി ജമിനി... ഓപോഡ്... ഓപോഡ്... അത് തന്നെ :-)

    ReplyDelete
  46. വിശാലാ, സത്യം പറ. ആ ഗിരി അവിടെ ഇല്ലാത്ത ഒരു കഥാപാത്രം അല്ലേ?

    അതൊക്കെ ഞാനേറ്റു ചേട്ടാ എന്ന മട്ടില്‍ അളിയന്റേട്ടനോട് വീമ്പിളക്കിയിട്ട് ഇതൊക്കെ ചെയ്ത്കൂട്ടി, പിറ്റേ ദിവസം
    “ദ് ദെന്താ യ്യ് കൊണ്ടുവന്നിരിക്കുന്നത്” ന്ന് അമ്മ ചോദിച്ചപ്പോ
    “ദ്, ആ ടാക്കീസില്‍ പോസ്റ്ററൊട്ടിക്കാന്‍‍ അളിയന്റടുത്ത് നിന്ന് തന്നുവിട്ടതാ” ന്ന് പറയുന്നത് ഞാന്‍ കേട്ടു.

    ഹി ഹി ഹി

    ReplyDelete
  47. ബൂലോകത്ത്‌ എത്തി അന്തംവിട്ടു കറങ്ങി അടിച്ച്‌ ഇവിടെ എത്താനിത്തിരി വൈകി.
    ഈ ഓര്‍മ്മക്കുറിപ്പ്‌ വായിച്ചപ്പോള്‍ ഒരു പഴയ സുഹ്രുത്ത്‌ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു-
    "ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, ഒരു ജോലികിട്ടിയാല്‍ ആദ്യ ശമ്പളം കൊണ്ട്‌ തന്നെ ഒരു കിലോ ലഡു വാങ്ങി ഒറ്റയ്ക്‌ തിന്നണമെന്ന്..."

    ഓര്‍മകള്‍ എന്നത്‌ പോലെ ഓര്‍മ്മീപ്പിക്കലും മധുരം!

    ReplyDelete
  48. അവിചാരിതമായി ഒരു ഘടീടെ മെയില്‍ വഴിയാണ്‍ കൊടകരപുരാണം എന്നെ തേടിയെത്തുന്നത്‌. ച്ച്വാല്‍ തിരുല്ലാമലേന്ന് നേരെ കൊടകരക്കായിരുന്നൂ ഹാസ്യം പിന്നെ പോയതുന്ന്. പിടികിട്ട്യാ ഇല്ല ഉവ്വോ?.. ഹായ്‌ ഇമ്മടെ വി.കെ.എന്‍ മോഡല്‍ ഒരു ചുള്ളന്‍.കേമായിട്ടുണ്ട്‌ ട്ട്വാ. അത്രക്കും നന്നായിരിക്കുന്നു.ചിര്യങ്ങ്ട്ട്‌ നിര്‍ത്താന്‍ തോന്നണില്ല്യാ...

    ReplyDelete
  49. ദില്‍ബാ:
    എന്നോട് ക്ഷമി.
    ദിവാ:
    ‘ഓ പോട്‘ ഹഹഹ. ഐ പോഡ് എന്ന് ഇനി ഞാന്‍ മിണ്ടിയാല്‍ ‘ഓ പോടൈ‘ ആയും മാറിയേക്കാം.ല്ലേ?
    സൂ:
    ഹിഹി. അല്ല, സൂ ന് പൊറോട്ടയുണ്ടാക്കാനറിയുമെങ്കില്‍.. ‘കറിവേപ്പില‘യില്‍ ഇടാമോ?

    പടിപ്പുര:
    പടിപ്പുര ബ്ലോഗ് ഇന്നാണ് കണ്ടത്. ഒരുപാട് വായിക്കാനുള്ള സംഭവങ്ങള്‍ ഉണ്ടല്ലോ! തിരക്കായതുകൊണ്ട് ബ്ലോഗ് വായനയും കമന്റിങ്ങും എഴുത്തിങ്ങും വിചാരിച്ചപോലെ നടക്കുന്നില്ല. ഇവിടെ വന്നതിനും കമന്റിയതിനും വളരെ നന്ദി.
    പാര്‍പ്പിടം:
    ഇങ്ങിനെയൊരു ബ്ലോഗറുള്ളള്ളതും ഇന്നാണറിഞ്ഞത്. പാര്‍പ്പിടം ബ്ലോഗ് തികച്ചും പ്രശംസനീയം. എനിക്ക് ഈ ഇന്‍ഫോര്‍മേഷന്‍ ഒരു നാല് കൊല്ലം മുന്‍പ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരു മാത്ര വെറുതെ ആഗ്രഹിച്ചുപോയി! എന്റെ ചാപല്യങ്ങള്‍ വായിച്ചതിനും കമന്റിയതിനും നന്ദി. പക്ഷെ, ശ്രീ.പയ്യന്‍സിനോട് എന്നെ കമ്പയറ് ചെയ്യരുതായിരുന്നു. അത് ഇത്തിരിയല്ല, വല്ലാതെ കടന്നുപോയി!

    ReplyDelete
  50. ഗെഡിയേ...
    തെരക്കിലായിരുന്നു, നേരത്തെ വായിച്ചെങ്കിലും കമന്റാനൊത്തില്ല...

    വീയെമ്മിന്റെ ഓരോ പോസ്റ്റു കഴിയുമ്പൊഴും ഞാന്‍ കൂടുതല്‍ മികച്ചതു പ്രതീക്ഷിക്കുന്നു!

    ReplyDelete
  51. സംഭവങ്ങള്‍ എത്ര ചെറുതായാലും വിശാലന്‍ പറഞ്ഞു വരുമ്പോള്‍ അതൊരു "സംഭവം" തന്നെ യായി മാറുന്നു.

    വിനാശകാലേ വിപരീത വിസ്ഡം എന്ന പ്രയോഗം കലക്കി.
    കൈലാസനാഥനായ-- എന്ന ആ തുടക്കവും ഉഗ്രന്‍.

    എങ്കിലും, വിശാലന്റെ ആ പഴയ പ്രതാപം ഈ കൃതിയില്‍ കാണുന്നില്ല.

    ReplyDelete
  52. എന്താ വിശാലാ ഓണത്തിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായോ ? അതോ വല്ല വെളിച്ചപ്പാടിന്റെ പൊക്കിയതൊ ?
    (പ്രൊഫൈലിലെ പടം കണ്ടേപ്പൊ ചോദിച്ചതാണെ..)

    ReplyDelete
  53. പ്രിയ

    ഇടിവാള്‍:

    നാട്ടില്‍ പോയെങ്കിലും ബ്ലോഗ് വായനയും എഴുത്തും തുടരുന്നതറിഞ്ഞ് സന്തോഷം. വായിച്ചതിനും കമന്റിയതിനും നന്ദി.

    അപ്പുകുട്ടന്‍:

    താങ്കളുടെ ബ്ലോഗില്‍ ഇവിടേക്ക് ലിങ്ക് ഇട്ടതിന് നന്ദി (അത് റിസ്കാണേ.. ലിങ്കു നോക്കി പോയ ആള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആള്‍ടെ തെറി കേള്‍ക്കേണ്ടി വന്നേക്കം)

    പിന്നെ, പരമ ബോറ് എന്ന അവസ്ഥയിലേക്ക് ഞാന്‍ അടിവച്ചടിവച്ച് മുന്നേറുന്നുവെന്ന നഗ്ന സത്യം എന്നെയും അലട്ടിത്തുടങ്ങിയിട്ടുണ്ട്. സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും കൊടകരയില്‍ പഞ്ഞമില്ല. പക്ഷെ, എഴുതുവാനുള്ള സമയത്തിനും മൂഡിനും വാക്കുകള്‍ക്കും എനിക്ക് അതിഭയങ്കരമായ പഞ്ഞം അനുഭവപ്പെടുന്നു.

    രണ്ടുമണിക്കൂര്‍ കൊണ്ട് തട്ടിക്കൂട്ട് എന്തായാലും ഇനി അവസാനിപ്പിക്കുകയാണ്. എന്നിട്ടും ഒരു ചെറുപുഞ്ചിരി പോലും ഉണ്ടാക്കാന്‍ എന്റെ പുരാണങ്ങള്‍ക്കാവുന്നില്ല എങ്കില്‍... ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ഈ കഥകളൊക്കെ സ്വയം പറഞ്ഞ് ഞാന്‍ സ്വയം ചിരിക്കുന്ന പഴയ ഏര്‍പ്പാടില്‍ ഒതുങ്ങാം.

    കേരള ന്യൂസ്:

    സന്തോഷം. കമന്റിന് നന്ദി.

    കുട്ടന്‍ മേനോന്‍:

    അതേയ്. കൊടകര പുരാണം പിഡിഫ് കറങ്ങി കറങ്ങി കൊടകരയിലെത്തി എന്ന് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്ന് അറിയിപ്പ് കിട്ടി. അപ്പോള്‍ ഇനി കൊടകര ചെല്ലുമ്പോള്‍ തലയില്‍ മുണ്ടിട്ട് ഇതേ റോളിലാവും നടത്തം. അല്ലെങ്കില്‍ ബ്ലോഗിലെഴുതിയതിന്റെ പേരില്‍ നാട്ടുകാരുടെ കയ്യീന്ന് അടികൊണ്ട ആദ്യത്തെ ബ്ലോഗന്‍ എന്ന ഭാഷാ ഇന്ത്യാ അവാര്‍ഡും എനിക്ക് തന്നെ കിട്ടും.

    ReplyDelete
  54. വിശാലേട്ടാ,
    കൈമള്‍ സാറിനെ (കട്:വക്കാരി) ഉമ്മറത്തെ ചാരുകസേരയില്‍ ഇരുത്തിയത് നന്നായി. ബ്ലോഗര്‍മാരുടെ ആരോഗ്യപരിപാലനത്തില്‍ അദ്ദേഹത്തെ കഴിഞ്ഞേ ഈ ബൂലോഗത്ത് വേറെ ആരും ഉള്ളൂ.(ദേവേട്ടന് ഫീലിങ്ങായോ ആവോ?) :-)

    ReplyDelete
  55. വിശാല്‍ജീ,
    ലളിതം, സുന്ദരം, കൂടെ അനായാസ ഭാഷാസ്വധീനവും. എന്നും ഇതുപോലെ എഴുതി രസിപ്പിക്കാന്‍ സര്‍‌വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
  56. വേണ്ട്രാ വേണ്ട്രാന്ന് മനസ്സുപറഞ്ഞാലും കുപ്പികണ്ടാല്‍ മലയാളികള്‍ തലയും കുത്തിവീഴും... ഓണത്തിന്റന്ന് "സുബ്ബോദത്തോടെ" നടന്നാല്‍ ഇനി മാവേലി വന്നില്ലേലോ എന്നാണ്‍ മലയാളീസിന്റെ ചിന്ത. ലോകത്ത്‌ എവിടെ ചെന്നാലും.
    നാടെവിട്യാന്ന് ആണ്‍ ആദ്യം മലയാളീസ്‌ പരസ്പരം ചോദിക്കുക.
    അന്തിക്കാട്‌.
    കാസര്‍ഗ്ഗോട്ജില്ലക്ക്‌ പുറത്തും എന്നാല്‍ കര്‍ണ്ണാടകത്തില്‍ അല്ലാത്തതുമായ ഒരു സ്ഥലം ഉണ്ടല്ലോ അവിടുന്നുള്ള ആളൂകള്‍ ആയാലും അടുത്ത ചോദ്യം .
    അന്തിക്കാട്‌ എവിട്യാ എക്സാറ്റ്‌ സ്ഥലം.(ഏതാണ്ട്‌ അവിടെ നല്ല പരിചയം ഉള്ളപോലെ ഒരു ചിരി)
    കുട്ടം കുളം ഷാപ്പിന്റെ അടുത്താ. പിന്നെ ചോദ്യം ഇല്ല.
    അന്തിക്കാട്ന്ന് കേട്ടാല്‍ ആളോള്‍ക്കൊരു ചിന്തയുണ്ട്‌ മുഴുവന്‍ കള്ളുകുടിയന്മാരാണെന്ന്. കുറച്ച്‌ ചെത്തുതൊഴിലാളീകള്‍ ഉണ്ടായിപ്പോയീന്നും അല്‍പ്പം ചിലര്‍ മദ്യപിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാറുണ്ടെന്നതും ഒരു അപരാധമാണോ? ചെത്തുകാരുടെ എണ്ണം അല്‍പ്പം കൂടുതലും അവര്‍ ഇടക്ക്‌ സമരം ചെയ്യും എന്നതും നല്ലകള്ള്‌ നല്‍കും എന്നതും കള്ളിന്റെ തലസ്ഥാനം എന്നൊരു സ്ഥാനപ്പേരും നല്‍കി ആദരിക്കുവാന്‍ ആള്‍ക്കാര്‍ക്ക്‌ ഒരു കാരണം ആയി. എവിടെ ചെന്നാലും അന്തിക്കാട്‌ എന്ന് കേട്ടാല്‍ കള്ളിനോട്‌ സ്നേഹം കാണിക്കുന്ന കള്ളിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളിക്ക്‌ അന്തിക്കാട്ടുകാരോട്‌ ഒരു പ്രത്യേക സ്നഹം ആണ്‍.ഓണക്കാലമായാല്‍ പിന്നെ അളിയന്മാര്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഒരു ഒഴുക്കാണ്‍ അന്തിക്കാട്ടേക്ക്‌. അടുത്തപ്രദേശത്തുനിന്നും പോരാഞ്ഞ്‌ മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിയേറിയ അന്തിക്കാട്‌ നിവാസികള്‍ അധികകൂലികൊടുത്തും കള്ളവണ്ടികയറിയും ഓണത്തിനു കുടുമ്പത്തെത്തും.മിക്കവാറും കൂടേ കൊണ്ടുവരുന്ന മാന്യന്മാരും സഹമുറിയന്മാരുമായ അന്യനാട്ടുകാര്‍ കൂടെയുണ്ടാകും. കന്യാകുമാരിയില്‍ പോകുമ്പോള്‍ കക്കയില്‍ ഉണ്ടാക്കിയമാലവാങ്ങുന്നപോലെ അന്തിക്കാട്ടേ സന്തര്‍ശനത്തിന്റെ ഓര്‍മ്മക്കായി പലപ്പോഴും നല്ല അടിയും വാങ്ങിയാണു തിരികേപോകാറുള്ളത്‌. അതിധി ദേവോഭവ എന്ന് കരുതുന്നവരാണ്‍ അന്തിക്കാട്ടുകാര്‍ എങ്കിലും കൊണ്ടാടാ തല്ല് കൊണ്ടാടാ തല്ല് എന്ന് പറഞ്ഞ്‌ തല്ലുവാങ്ങുവാന്‍ വരുന്നവര്‍ക്ക്‌ യാതൊരു പഞ്ഞവും ഇല്ലാതെ നല്ല മായമില്ലാത്ത നടന്‍ തന്നെ നല്‍കാന്‍ അന്തിക്കാട്ടുകാര്‍ക്കൊരു മടിയും ഇല്ല.

    ഓണംവന്നാലും വിഷുവന്നാലും കോരനു മഞ്ഞികുമ്പിളീതന്നെ എന്ന് പറയുന്നമാതിരി, ദിവസവും കാലത്ത്‌ പത്തുമണിക്ക്‌ മുമ്പെ കൃത്യമായി ഷാപ്പില്‍ കള്ളളന്നു തിരിച്ച്‌ വരുമ്പോള്‍ മീനുവാങ്ങി വരുന്ന ചെത്തുകാരും ദീപാബേക്കറിയുടെ മുമ്പില്‍ പെണ്‍കുട്ട്യോളെ നോക്കി നില്‍ക്കുന്ന പ്രതിയും തന്റെ m80 (മീന്‍ 80 എന്ന് ഞങ്ങള്‍ വിളീക്കുന്ന മോഹനേട്ടനും എല്ലാം ഒരു മാറ്റവും ഇല്ല.


    അല്‍പ്പം തിരക്കുണ്ട്‌....ഓണായിട്ട്‌ രാമചന്ദ്രേട്ടന്‍ രണ്ടുകുപ്പി കള്ള്‌ മറ്റീവ്ച്ചിട്ടുണ്ട്‌ എന്നൊരു മെസ്സേജ്‌ മൊബെയിലില്‍ വന്നു. പിന്നീട്‌ എഴുതാം.തീര്‍ന്ന് പോയിട്ട്‌ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല.
    എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.

    ReplyDelete
  57. തങ്കളുടെ പോസ്റ്റിങ്ങുകള്‍ കൊള്ളാം ദയവായി നിര്‍ത്തരുത്‌.(താങ്കളുടെ പോസ്റ്റിങ്ങുകള്‍ക്ക്‌ ചിലപ്പോള്‍ സമാനമായ സംഭവങ്ങളുടെ കമന്റുകള്‍ ഇടാന്‍ തോന്നാറുണ്ട്‌.
    ) ഈയുള്ളവന്‍ അന്തിക്കാട്‌ പുരാണം എഴുതുവാന്‍ ഉള്ള പുറപ്പാടിലല്ല. കാരണം അവിടുള്ളവര്‍ക്ക്‌ വിശാലന്റെ നാട്ടിലെ ആളോള്‍ടെ അത്രയും ക്ഷമയില്ല എന്നാണ്‍ അനുഭവം കാണിക്കുന്നത്‌.തലയില്‍ മുണ്ടിട്ടാലും ഒതുങ്ങുന്നവര്‍ അല്ല.
    മാത്രമല്ല അന്തിക്കാട്‌ നടക്കല്‍ സ്വസ്ത്മായി ഇരുന്ന് "സാമൂഹ്യശാസ്ത്രത്തില്‍" ഉപരിപഠനം നടത്താന്‍ പറ്റില്ല. എപ്ലാ അടിവരികാന്ന് അറിയില്ലേ.

    ReplyDelete
  58. ദില്‍ബാ:

    കൈമള്‍ സാറിനെ വച്ചിട്ടും നമ്മുടെ കേസില്‍ കാര്യമൊന്നുമില്ല എന്നാണ്‌ തോന്നുന്നത്‌.

    ചമ്പക്കാടന്‍:

    വായിച്ചതിനും ഇഷ്ടപ്പെട്ടെന്നറിയിച്ചതിനും നന്ദി സുഹൃത്തേ. തിരക്കൊഴിഞ്ഞിട്ട് വായിക്കാനായി വച്ചേക്കുന്ന അനവധി പോസ്റ്റുകളുണ്ട്, ചമ്പക്കാടന്റെതടക്കം.

    പാര്‍പ്പിടം:

    എന്താ കലക്ക്‌! ഇതൊന്നും കമന്റാക്കി കളയരുത്‌. അത്‌ ശരിയല്ല. പാര്‍പ്പിടസംബന്ധിയായല്ലേ ഇപ്പോള്‍ ബ്ലോഗുള്ളൂ. ഓര്‍മ്മകള്‍ക്കും വിശേഷങ്ങള്‍ക്കുമായി ഒരു ബ്ലോഗ്‌ തുടങ്ങരുതോ? മലയാളികള്‍ നെഞ്ചിലേറ്റിയ അന്തിക്കാട്ടെ സത്യേട്ടനെമാത്രമേ ഞാനറിയൂ. മറ്റുള്ള അന്തിക്കാട്ടെ പുലികളെ പറ്റി എഴുതു മാഷെ.

    ബെന്നി:

    കമന്റിയതിന്‌ വളരെ സന്തോഷം ബെന്നി. എന്ത്‌ രസതന്ത്രം? എന്ത്‌ ജ്ഞാനം? ബെന്നീ.. നമ്മളിതൊരു തമാശിന്‌ തോന്നിയപോലെ അടിച്ചുകൂട്ടുന്നതല്ലേ. പിന്നെ, ബെന്നിയുടെ കോണ്ടാക്റ്റ്‌ ബുക്കിലുള്ള കുറച്ച്‌ ഫ്രന്‍സുമായി എനിക്കിപ്പോള്‍ നല്ല കമ്മ്യൂണിക്കേഷനുണ്ട്‌. സന്തോഷം. ലോകത്ത്‌ എന്റെ ഇഷ്ടങ്ങളിഷ്ടപ്പെടുന്ന ഇത്രയധികം സമാനമനസ്കരുണ്ടെന്ന ആ അറിവ്‌ ജീവിതത്തിന്‌ കൂടുതല്‍ മിഴിവേകുന്നു. വളരെ ചെറുതായിരുന്ന എന്റെ ലോകം ബ്ലോഗിങ്ങ്‌ തുടങ്ങിയതിന്‌ ശേഷം വല്ലാതെ വിശാലമായ പോലെ തോന്നുന്നു. എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  59. കണ്ണില്‍ കണ്ടതിനൊക്കെ കമന്റി ഇവിടെ വരുമ്പോള്‍ കമന്റാന്‍ വാക്കുകല്‍ കിട്ടുന്നില്ലല്ലൊ മുത്തപ്പാ !!! :( :(
    "മനോഹരം. കലക്കി പൊളിച്ചു, കിടിലന്‍ ചിരിച്ചു,ചിരിച്ചു.നന്നായി " എന്നൊക്കെ പറയാന്‍ അറിയാം , പക്ഷെ എനിക്കതല്ലാതെ വേറെ എന്തൊക്കെയോ പറയണം ..... (ഞാന്‍ കൊടകരക്കയില്‍ നിന്നു അല്ലാത്തതിനാല്‍ തെറി അല്ല ന്നു അങന്ടു ഉറപ്പിചോളൂ :)
    എല്ലാ കഥകളും എത്രയും പെട്ടെന്നു വായിക്കുന്നുണ്ടു ഈ കുസ്ര്യ്‌തി :)
    ഗുകുലത്തിലേക്കു പോകട്ടെ ...തിരിച്ചു വന്നിട്ടു വാക്കുകള്‍ കൊണ്ടു അമ്മാനമാടാം :) അപ്പൊഴെക്കും 2 പൊറൊട്ട ഓര്‍ഡര്‍ ചെയ്തു വെചെക്കു (ഗിരിയുടെതു അല്ല ;;)

    ReplyDelete
  60. Anonymous9/06/2006

    ഇവിടെ ഒന്നു കമന്റണം കമന്റണംന്നു വിചാരിച്ചിട്ട് കാലം കുറെ ആയി. പുരാണമൊക്കെ വായിക്കാറുണ്ട്, ഒത്തിരി ചിരിക്കാറുമുണ്ട്. പിന്നെ പറയാന്‍ വന്ന കാര്യം - ഞാന്‍ ഒരു ദിവസം അടുക്കളയില്‍ സവാള മുറിച്ചുകൊണ്ടു നിന്നപ്പോള്‍ ഒരു കാര്യം ആലോചിച്ച് പൊട്ടിച്ചിരിച്ച് കത്തി സവാളയില്‍ നിന്നുമാറി കൈയില്‍ കൊണ്ട് ശരിക്കൊന്നു മുറിഞ്ഞു. ആലോചിച്ചത് ഈ ഒരേയൊരു വാചകം “എളേപ്പനെന്തിനാ ഇവടെ എറങ്ങിയേ, ഞാന്‍ വീട്ടീക്കൊണ്ടാക്കാന്ന് പറഞ്ഞതല്ലേ”. പിന്നെ കൈയിലെ ബാന്‍ഡേഡ് കാണുമ്പഴെല്ലാം ഞാന്‍ ഇതോര്‍ത്തു ചിരിച്ചുകൊണ്ടേയിരുന്നു.
    അതെയ്, ഒരു ഡിസ് ക്ലേമര്‍ വെച്ചോളൂട്ടോ, അല്ലെങ്കില്‍ പിന്നെ ആള്‍ക്കാരൊക്കെ കൊടകരപുരാണം വായിച്ച് ചിരിച്ച് ചിരിച്ച് ജോലി പോയീ, കൈ മുറിഞ്ഞൂ, കസേരമ്മേന്നു വീണൂ, എന്നൊക്കെ പറഞ്ഞ് നഷ്ടപരിഹാരത്തിനു വരും. ഞാനാ ടൈപ്പല്ല.

    ഒരുപാടു നന്ദി. അടുത്ത പുരാണത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  61. കുസൃതി:

    അതേ ല്ലേ? കമന്റിയതില്‍ വളരെ സന്തോഷം. എന്റെ പുരാണം ഒരു കൊല്ലമായി വായിക്കുന്നവരേക്കാളും പുതിയതായി വരുന്നവര്‍ക്കാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. ആദ്യം മുതലേ വായിക്കുന്നവരെ കുറ്റം പറയാനൊക്കുമോ? നാളികേരം ചമ്മന്തിയും കൂര്‍ക്ക ഉപ്പേരിയും കഞ്ഞിക്ക് കറിയായി കഴിക്കാന്‍ ക്കും ഇഷ്ടാമൊക്കെയാണെങ്കിലും ‘ഒരു പരിധി‘ ഇണ്ടല്ലോ?
    കമന്റിന് നന്ദി.

    ആര്‍പ്പി:

    അമേരിക്കയിലിരുന്നൊരു മലയാളി, കൊടകരക്കാരന്‍ ആന്റപ്പന്‍ പറഞ്ഞ ഡയലോഗ് ഓര്‍ത്ത് വീണ്ടും ചിരിച്ചുവെന്നൊക്കെ പറഞ്ഞാല്‍, ഞാനല്ല ആരായാലും ഒരുപാട് സന്തോഷിച്ചുപോകുമേ..! എന്നാലും കൈ മുറിക്കേണ്ടായിരുന്നു. ആര്‍പ്പിയുടെ ഉത്തരവാദപ്പെട്ടവരോട്, ഉത്തരവാദിയെപറ്റി പറയല്ലേ. തെറി മെയിലായി കിട്ടിയാലും വല്യ ചമ്മലാണ്! വളരെ വളരെ നന്ദി.

    ReplyDelete
  62. വാര്‍ഷികമായിട്ട് പുതിയ പോസ്റ്റൊന്നും ഇടുന്നില്ലേ? ആശംസകള്‍!!:)

    ReplyDelete
  63. വിശാലേട്ടോ, ഒരു വയസ്സു തികഞ്ഞ താങ്കളുടെ അരുമയായിട്ടുള്ള ബ്ലോഗിന്‌ പിറന്നാളാശംസകള്‍! ദീര്‍ഘായുസ്സ്‌ നേരുന്നു...

    ReplyDelete
  64. കമന്‍റ് ബോക്സിനരികെ കലേഷ് ഭായീടെ ഫോട്ടം ഉള്ളതു കൊണ്ട് ഒരു പ്രത്യേക ധൈര്യം- കമന്‍റിടാന്‍.

    വിശാലാ പൊറൊട്ടാ പുരാണം കലക്കി. ആ ഗിരിയെ ഒന്നു കൈയില്‍ കിട്ടിയിരുന്നെങ്കില്‍! ഒരു മനുഷ്യനെ ഇത്രമാത്രം നിരാശപ്പെടുത്താന്‍ ഗിരിക്കെങ്ങനെ കഴിഞ്ഞു?

    ഇനി ഞാന്‍ പൊറൊട്ടയുണ്ടാക്കിയ കാര്യം പറയട്ടേ.
    ഗിരിയെപ്പോലെ കുക്കിങ്ങിലും ഞാനൊരു എക്സ്പേര്‍ട്ടാണെന്നു കാണിക്കാന്‍ വേണ്ടി ഇവിടെക്കിട്ടുന്ന മാവും മൊട്ടേം ഒക്കെക്കൂട്ടിക്കുഴച്ച് ഉണ്ടാക്കിയെങ്കിലും കൊഴുക്കട്ട പോലിരുന്ന പൊറൊട്ട പരത്തി നോക്കിയാലും വീണ്ടും റബര്‍ പന്തു പോലെ പെട്ടന്നു പൂര്‍വ്വ സ്ഥിതിയിലെത്തി. “ഇനിയും പൊറൊട്ടയുണ്ടാക്കിയാല്‍ അന്നു ഞാന്‍ പട്ടിണികിടക്കും” എന്ന ഭാര്യയുടെ ഭീഷണിയെ മാനിച്ച് വീണ്ടും ഞാനതിനു മുതിര്‍ന്നിട്ടേയില്ല!!

    ലുലുവിലെ ആര്യ ഭവന്‍ കൊള്ളാമല്ലോ (ഞാനാകെ കയറിയ ഹോട്ടല്‍) - ഇടക്കവിടെപ്പോയി പൊറൊട്ട കഴിക്കണേ!!

    ReplyDelete
  65. ബിന്ദു:

    :) ഒരു വര്‍ഷം പോയതറിഞ്ഞില്ല. പണ്ട് നാട്ടില്‍ കഴിഞ്ഞിരുന്ന കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ സന്തോഷം.

    ഏറനാടന്‍:

    സന്തോഷം സഖാവേ. സീരിയല്‍ അഭിനയം എവിടെ വരെയായി? ഏറനാടന്‍ ഒരു ടി.വി. സിനി താരമാണെന്നും ലൈഫ് ഈസ് ബ്യൂട്ടിഫുള്ളില്‍ അഭിനയിച്ചിരുന്നെന്നും ഈയടുത്താണ് ഞാനറിഞ്ഞത്. എല്ലാവിധ ആശംസകളും.

    വെമ്പള്ളി പുലീ:

    ഇഷ്ടായല്ലേ? സന്തോഷം. ദുബായില്‍ വച്ച് താങ്കളെയും ഫാമിലിയെയും കണ്ടത് എനിക്ക് എന്നും ഓര്‍ക്കുവാനുള്ളതാണ്. വിയന്നയില്‍ ജോലി ചെയ്യുന്ന ഒരു പുലി ദുബായി വഴി വന്ന് കൊടകര പുരാണം വായിച്ചുള്ള പരിചയത്തിന്റെ പുറത്ത് വിളിച്ച് എന്നെ മീറ്റുക! ഇത് നിസാര കാര്യാ?

    ReplyDelete
  66. Anonymous9/09/2006

    വിശാലമനസ്കനാശംസകള്‍.
    ഹാപ്പി ബര്‍ത്ഡേ കൊടകരപുരാണം!
    അപ്പോ എന്താ ബര്‍ത്ഡേ സ്പെഷ്യല്‍? കഴിക്കാനല്ല, വാ‍യിച്ചു ചിരിക്കാന്‍.

    ReplyDelete
  67. എന്താ കലക്ക്‌! ഇതൊന്നും കമന്റാക്കി കളയരുത്‌. അത്‌ ശരിയല്ല. ഓര്‍മ്മകള്‍ക്കും വിശേഷങ്ങള്‍ക്കുമായി ഒരു ബ്ലോഗ്‌ തുടങ്ങരുതോ? അന്തിക്കാട്ടെ മറ്റുള്ള പുലികളെ പറ്റി എഴുതു മാഷെ.


    ഗുരുവിനെ ധിക്കരിക്കല്‍ തല്‍ക്കാലം വേണ്ടാന്ന് കരുതീട്ടാ അല്ലാണ്ടെ എനിക്ക്‌ വേറെ ബ്ലോഗ്ഗില്ലാഞ്ഞിട്ടല്ല.പിന്നെ തലയില്‍ മുണ്ടിട്ടുള്ള ആ ഇരിപ്പുകണ്ടാല്‍ അറിയാം ഗുരുവില്‍ യാതൊരു പ്രതീക്ഷയും വേണ്ടാന്ന്.

    guro orennam angadu pooseettundu. anugrahikkanam.

    ReplyDelete
  68. ഇപ്പൊഴാ വയിക്കാന്‍ പറ്റിയെ!പൊറോട്ടാ പുരാണം കലക്കി!!!

    ReplyDelete
  69. വിശാലാ മോനെ നീ ആ പോസ്റ്റെന്തു ചെയ്ത്‌.
    പഴയ കൂര്‍ക്കയെപ്പോലെ അവനേയും എടുത്തെറിഞ്ഞോ.
    തിരുപ്പിയിട്‌.
    അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല.

    വിശാലന്‍ ചൊന്തപടി കുറേനാള്‍ കമെന്റെഴുതാതെ പോസ്റ്റാന്‍ നോക്കട്ടെ.

    പക്ഷെ ഈ പോസ്റ്റ്‌ തിരികെ ഇടുക- ഡിലറ്റാണ്ടി ഫികേഷന്‍ വേണ്ട.

    Iam talking about the post after this

    ReplyDelete
  70. വിയെം ജീ..
    പൊല്ലാപ്പ് പോസ്റ്റെവിടെ?
    അയ്യയ്യോ...പോസ്റ്റ് തിരികെയിടൂ....ശേ..ഇതെന്ത് ഈ വിയെം കൊച്ചുകുട്ടികളേപോലെ!!

    വിയെമ്മേ ആ പോസ്റ്റ് തകര്‍പ്പനാണ്. ദയവായി അത് തിരികെയിടൂ....പ്ലീസ്.

    ReplyDelete
  71. വിശാലോ.. “പൊല്ലാപ്പ്” എന്നപോസ്റ്റ് ഡീലിറ്റു ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല കേട്ടോ !

    ഇപ്പോ എനിക്കു വിഷമമായി.... ശെരിക്കും !

    ഒരു കലാകാരന്റെ ഏറ്റവും വലിയ ശത്രു അയാളുടെ ഏറ്റവും മികച്ച കൃതിയാണെന്നാരോ പറഞ്ഞിട്ടുണ്ട് !

    എനിക്കു തോന്നുന്നു, വിശാലനിലുള്ള അമിത പ്രതിക്ഷയിലാണ് ഞാനടക്കം ചിലരു കമന്റിയത് !

    എന്നാലും ഇതു വേണായിരുന്നോ വീയെം ?

    ReplyDelete
  72. ആ പോസ്റ്റ് തിരുത്താനായി വീശാലേട്ടന്‍ അത് ഡ്രാഫ്റ്റാക്കിയതാവും. നിങ്ങള്‍ ഇങ്ങനെ ബേജാരാവാണ്ടിരി. വിശാലേട്ടന്‍ ആ പോസ്റ്റിന്റെ പുതിയ വേര്‍ഷന്‍ ഇപ്പൊ ഇറക്കും.

    ReplyDelete
  73. വിശാലനുമായി ഞാന്‍ സംസാരിച്ചു. അതില്‍ ഇത്തിരികൂടി പണിയണം എന്നു പറഞ്ഞു ഡ്രാഫ്‌റ്റാക്കിയിരിക്കുകയാണ്‌
    എല്ലാ ഗഡികളെയും ഞെട്ടിച്ചു കൊണ്ട്‌ പൂര്‍വ്വാധികം മൂര്‍ച്ചയോടെ ഡ്രില്ലപ്പന്‍ തിരിച്ചു വരും.
    ഒന്നിനേം വിടമാട്ടെ ഇടി Sward ആയലും Half വിന്ദനായാലും, ദില്‍ബുവായലും.

    ReplyDelete
  74. വിശാലേട്ടാ,
    എരിവും പുളിയും കൂട്ടി രണ്ടാമത് പോസ്റ്റാനാണെങ്കില്‍ ഓകെ. അല്ലെകില്‍ ഇത് ഒരു മാതിരി മണകൊണാഞ്ചന്‍ ഏര്‍പ്പാടായിപ്പോയി കേട്ടോ.

    ഒരു പ്രപഞ്ചസത്യം പറയാന്‍ ഈ ബൂലോഗത്ത് സ്വാതന്ത്ര്യമില്ലേ? (ഇല്ലാ... എന്ന് കേട്ടുവോ.കേട്ടില്ലെന്ന് നടിച്ചേക്കാം) :)

    ദേ എനിക്ക് കൊച്ച് കുട്ടികളുടെ മനസ്സാണെന്നാ എല്ലാരും (ആരൊക്കെ എന്നൊന്നും ചോദിക്കരുത്) പറയാറ്. നോവിക്കരുത് പ്ലീസ്....

    ReplyDelete
  75. വിശാലാ,
    ഒരു ഡബിട്ട്, ഈ ബ്ലോഗില്‍ അല്ലേ ഡ്രില്‍ മാഷിന്റെ വിവരണവും , സാറ്റു കളിയും കക്കൂസ്സുമുള്ള ഒരു പോസ്റ്റ് ഉണ്ടായിരുന്നതു?? പിന്മൊഴിയില്‍ ഒരു കമന്റ് കണ്ട് വന്നു വായിച്ചു , പിന്നെ കമന്റാ മെന്നും വിചാരിച്ച് വേറെ ബ്ലോഗ് വഴി പോയി. വിശാലന്റെ പോസ്റ്റാ‍യിരുന്നു (? അല്ലേ..?) എന്ന വിശ്വാസത്തില്‍ http://kodakarapuranams.blogspot.com/ ല് വന്നപ്പോള്‍ കാണാനില്ല ആ പോസ്റ്റ്, ഊരാ കുടുക്കാണെല്ലോ ആദ്യത്തെ പോസ്റ്റ്..

    എനിക്കു തെറ്റിയതാണോ, അതൊ ഇനി അതു വല്ല പഴയ പോസ്റ്റായിരുന്നോ അതൊ പോസ്റ്റ് ഡിലീറ്റിയോ ?തട്ടിന്‍ പുറം തപ്പാന്‍ മെനകെടതെയാണി കമന്റ്!

    ഇത്തിരി സമയം കിട്ടിയപ്പോളുള്ള ബ്ലോഗ് സന്ദര്‍ശനങ്ങളാണേ..

    ReplyDelete
  76. ഡ്രില്‍ പോസ്റ്റ് കാണാത്തതില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ട് പെട്ടന്ന് ഒരു കമന്റ് ഈ പോസ്റ്റ് എടുത്തു കാച്ചി, മുന്‍പു വായിച്ചിട്ടുല്ല പോസ്റ്റായതി കൊണ്ടും 83 കമന്റ് ഉള്ളതു കൊണ്ടും പേജിന്റെ അടിയില്‍ പോയി നോക്കിയില്ല, പോസ്റ്റി കഴിഞ്ഞ് അക്ഷര തെറ്റിനു വായിച്ച് നോക്കാന്‍ അടിയില്‍ ചെന്നപോളാണ് മുന്‍ പോസ്റ്റുകള്‍ കാണുന്നതു .

    സങ്കടമായി, ദേഷ്യമായി.. :(

    ReplyDelete
  77. വിശാലന്‍ നീതി പാലിക്കുക.
    ഗുണ്ടായിസം അവസാനിപ്പിക്കുക.
    പിരിച്ചു വിട്ട പോസ്റ്റുകളെ ഉടന്‍ തിരിച്ചെടുക്കുക.

    തൊയിലാളി ഐക്ക്യം സിന്ദാബാദ്...
    സൂചനയാണേ സൂചനയാണേ...

    ReplyDelete
  78. Anonymous9/12/2006

    ആദീ അദീ നേതാവേ!
    ധീരതയോടെ നയിച്ചോളൂ..
    ലച്ചം ലച്ചം പിന്നാലെ!..

    വിശാലേട്ടന്‍ എന്ന താരക്കു പഠിക്കുവാണൊ? :)

    ReplyDelete
  79. എന്റെ പ്രിയബൂലോകരേ.. ചില അന്വേഷണകുതുകികളുടെ ശ്രമഫലമായി ചില ഞെട്ടിക്കുന്ന യാത്ഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു!
    അപ്രത്യക്ഷമായ കഥയിലെ നായകന്‍ ഡ്രില്‍മാഷ്‌ എമറാത്തിലെവിടെയോ പറന്നുവന്ന് കാലുകുത്തിയിരിക്കുന്നു! മൂപ്പരിനിയും പഴയ വില്ലത്തരങ്ങളെടുത്താല്‍ നമ്മുടെ വിശാല്‍ജി വീണ്ടും പോക്കിരിയാവാനുദ്ധ്യേശിക്കുന്നില്ലായെന്നും ബൂലോകപ്രതിനിധിയോട്‌ നയം വ്യക്തമാക്കിയിരിക്കുന്നു. ഒരു പരസ്പരധാരണയില്‍ കഥ ബൂലോഗ കിണറിലെ അഗാധതയിലേക്ക്‌ വലിച്ചെറിയുകയും ചെയ്തുവത്രേ..

    ReplyDelete
  80. Anonymous9/12/2006

    itgrem kaalam mindaathirunnu,ini pattillya..evide puthiya post?????

    ReplyDelete
  81. Hi



    i saw another post called "drillappan" yesterday
    but today I cant locate it..where is that?

    ReplyDelete
  82. ഞങ്ങളു യൂണിയന്‍‌ കൂടണോ? :)ഇത് ചതിയാണ്, വഞ്ചനയാണ്, ക്രൂരതയാണ്. കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അപ്പോള്‍ പുതിയ പോസ്റ്റ് വീണ്ടും ഇടുമല്ലൊ.

    ReplyDelete
  83. Anonymous9/13/2006

    അയ്യോ ഞാനും വായിച്ചില്ല പുതിയ പോസ്റ്റ്!
    വിശാലേട്ടന്‍ ഇനിയത് തിരിച്ച് പോസ്റ്റിയില്ലെങ്കില്‍ അതു വായിക്കാന്‍ പറ്റിയില്ലല്ലോ എന്ന മനപ്രയാസത്തോടെ ശേഷിച്ച കാലം ജീവിതം കഴിച്ചുകൂട്ടണമല്ലോ ദൈവമേ!

    1/2വിന്ദിന്റെ സ്പ്രിങ് റോള്‍ പോസ്റ്റില്‍ എല്ലാരും പറഞ്ഞുകേട്ട വിശാ‍ലന്റെ ബര്‍ഗര്‍ പോസ്റ്റിലേക്കുള്ള വഴി ആരെങ്കിലും ഒന്നു കാണിച്ചുതരോ? നന്ദി.

    ReplyDelete
  84. Anonymous9/13/2006

    Abadthavasal oru malayalam blog kandu athuvazhi pala pala blogukal kadnnu ivide ethi Nalla malayalam. santhoshayi.Ippo kodakara, kurman,itival okke addicted aayi. Kaathirikunnu kooduthal vaayikanayi

    ReplyDelete
  85. Anonymous11/30/2006

    hai its very interesting

    ReplyDelete
  86. വിശാലന്റെ പൊസ്റ്റു വായിക്കാന്‍തുടങുപോഴേക്കും ചിരിതുടങി.പൊറോട്ടാതിരുവല്ലായില്‍ കണ്ടുപിടിക്കുന്നതിനു മുമ്പോരു നാളില്‍.കുഞഞപ്പന്‍എന്നൊരു വട്ടനുണ്ടായിരുന്നു.ആരോടും നൂറുരൂപാമാത്രമേ ചോദിക്കു.എന്തിനാണന്നറിയാമോ?
    ഒരുകൊട്ട ദോശ,ഒരുകുട്ടകം സാമ്പേര്‍,നൂറുബോണ്ടാ.ചെറിയതരം കൊതി.വിശാലനുപൊറോട്ടാകൊതി,എനിക്കു ആപൊസ്റ്റു കണ്ടുഅസൂയ.

    ReplyDelete
  87. Anonymous8/27/2008

    dear mr. visalamanaskan
    kodakarapuranam kasarunnudu.
    go ahead.

    pm.radhakrishnan editor
    nischayam monthly.blogspot.com
    kuthikurichumkoottikizhichum.wordpress.com

    ReplyDelete
  88. Anonymous10/12/2008

    very good and very nice.i like too much

    ReplyDelete
  89. Anonymous10/12/2008

    very good and very nice.i like too much

    ReplyDelete
  90. Anonymous10/11/2011

    super ..............

    ReplyDelete
  91. "'Jimmy-Floyd Hasselbaink Prediction for Chelsea.>> Quality has not yet reached the Premier League title."

    ReplyDelete