Tuesday, February 21, 2006

ദിവാകരേട്ടന്‍

എ.ഡി.1992 ഏപ്രില്‍ മാസത്തിലായിരുന്നു എന്റെ സഹ ഉദരൻ, ഉദാര മനസ്കന്‌ ബഹറിനിലെ തന്റെ മൂന്നാമത്തെ പണിയും പോയിക്കിട്ടിയെന്ന അറിയിപ്പ്‌ ഞങ്ങൾക്ക്‌ കിട്ടിയത്‌.

മേലനങ്ങുമ്പോഴുള്ള ദേഷ്യം വരവ്‌, വല്ലായ്ക, താൽപര്യക്കുറവ്‌, എന്നീ ചൊട്ടയിലേയുള്ള ഗുണങ്ങൾ മുറുകെപ്പിടിക്കുന്നതിനാലും കമ്പനിയോടുള്ള വെട്ടിയാൽ മുറിയാത്ത ആത്മാർത്ഥതയും അർപ്പണമനോഭാവവുമാണ്‌ അദ്ദേഹത്തിന്‌ പണിയും പദവിയും ഉപ്പുമാവും ഇടക്കിടെ നഷ്ടപ്പെടുന്നതെന്ന സത്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകാതെ, മുപ്പതുവയസ്സുവരെ പൊന്നുംകട്ടയുടെ 'കൊച്ചുപുസ്തകം' പ്രകാരം കഷ്ടകാലമാണെന്നും അതിന്റെ സൈഡ്‌ എഫക്ടാണീ ജോലിപോക്കെന്നും ടി കക്ഷിയുടെ (എന്റെയും) മാതാപിതാ ടീം വിശ്വസിച്ചു പോന്നു.

അങ്ങിനെ, ഉദരമേയ്റ്റിന്റെ ജോലിപോക്ക്‌ ബന്ധുജനങ്ങളുടെയിടയിൽ സംസാരവിഷയമായപ്പോൾ, ഗുളികന്റെ ലൊക്കേഷൻ കണക്കാക്കീ വരാൻ നിയോഗിച്ച കമ്മീഷന്റെ ഉപാധ്യക്ഷൻ, വലിയച്ഛന്റെ മകൻ വിജയേട്ടൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ചാത്തന്റെയാണെന്ന് കണ്ടെത്തി റിപ്പോർട്ട്‌ സമർപ്പിക്കുകയുണ്ടായി.

കേട്ടപാതി കേൾക്കാത്തപാതി, റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അത്രയും ശരിയാകാൻ ചാൻസുണ്ടെന്നും, ചേട്ടൻ അഞ്ചാം വയസ്സിൽ മഞ്ഞപ്പിത്തം പിടിച്ച്‌ ജില്ലാ ആശുപത്രിയിൽ അങ്ങടോ ഇങ്ങടോ എന്നറിയാതെ കിടന്നപ്പോൾ, ചാത്തന്‌ ഓർഫർ ചെയ്തിരുന്നതും, അസുഖം മാറിയപ്പോൾ ഏസ്‌ യൂഷ്വൽ മറന്നുപോവുകയും ചെയ്ത ആ ഔട്ട്‌ സ്റ്റാൻഡിങ്ങ്‌ 'ചാത്തൻ പാട്ടാണ്‌' ചാത്തന്റെ പ്രീണനനയത്തിന്‌ വഴിയൊരുക്കിയതെന്നും ഉറപ്പിച്ചു.

പരിസരത്ത്‌ ദുർമ്മരണങ്ങൾ വല്ലതും നടന്നാൽ പിന്നെ രാത്രി ഏഴ്‌ മണി കഴിഞ്ഞാൽ കൊന്നാലും പുറത്തിറങ്ങണ കേയ്‌സില്ലെങ്കിലും, അടിസ്ഥാനപരമായി ഒരിക്കലും ഞാനൊരു അന്ധവിശ്വാസിയായിരുന്നില്ല..!

പെരുന്നാളായാലും പൂരമായാലും കെടക്കപ്പൊറുതിയില്ലാതാവുന്നത്‌ കോഴികൾക്കാണെന്ന ലോകപ്രശസ്തമായ സ്റ്റേറ്റ്‌മന്റ്‌ പോലെ, വീട്ടിലെന്ത്‌ കാര്യമുണ്ടായാലും ഓടാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതുകൊണ്ട്‌, എന്ത്‌ പണികൾ പറഞ്ഞാലും എന്തെങ്കിലും മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ പരമാവധി മുടക്കാൻ നോക്കുക എന്ന രീതി ഒരു ശീലമാക്കിയിരുന്നു.

'ഇതിനി കിട്ടാനൊന്നും പോണില്ലാന്ന് കരുതി ചാത്തൻ, സർക്കാർ കാർഷിക കടം എഴുതിത്തള്ളുമ്പോലെ ഉപേക്ഷിച്ചിരിക്കുമെന്നേ' എന്ന എന്റെ വിദഗ്ദാഭിപ്രായം ഉപ്പൂറ്റികൊണ്ട്‌ ചവിട്ടിത്തിരിച്ച്‌, പിതാമഹൻ എത്രയും പെട്ടെന്നുതന്നെ പാട്ട്‌ നടത്താൻ തീരുമാനിച്ചു.

ഒരുക്കങ്ങൾ പൂർത്തിയായി. ലിസ്റ്റ്‌ പ്രകാരമുള്ള എല്ലാം ഏർപ്പാട്‌ ചെയ്തു. പക്ഷെ, ഒരു പ്രശ്നം. അഡ്രസ്സ്‌ ബുക്കിലുള്ള വെളിച്ചപ്പാടുമാർ ആരും അവൈലബിളല്ല. എന്തൊരു കഷ്ടം. അന്വേഷണം വ്യാപിപ്പിച്ചു. വ്യാപകമായ അന്വേഷണങ്ങൾക്കൊടുവിൽ അളഗപ്പ ടെക്സ്റ്റൈൽസിലെ ജോലിക്ക്‌ പുറമേ, പാർട്ട്‌ ടൈമായി അത്യാവശ്യം തുള്ളാൻ പോകുന്ന ദിവാകരൻ ചേട്ടനെന്ന ഒരു മൊതലിനെ തപ്പിപ്പിടിച്ചു.

പന്തിലിലിട്ട്‌ മാനം മറച്ച സിമന്റിട്ട മുറ്റത്ത്‌ ചാണകം മെഴുകി, വിവിധ വർണ്ണങ്ങൾ കൊണ്ട്‌ ചാത്തന്റെ അടിപൊളി പടം വരച്ചു. കൊട്ടുകാരും പാട്ടുകാരും ടെസ്റ്റിങ്ങ്‌ ആരംഭിച്ചു, കട്ടിലെടുത്ത്‌ മാറ്റി വൃത്തിയാക്കിയ എന്റെ മുറിയിൽ സച്ചിന്റെയും മാധുരി ദീക്ഷിത്തിന്റെയും പടങ്ങൾക്ക്‌ താഴെയായി നിലത്ത്‌ മുട്ടിപ്പലകയും വടിയും ചാരായവും പിന്നെ തലയറുത്ത്‌ ഷാമ്പെയിൻ പൊട്ടിച്ച്‌ പിടിക്കുമ്പോലെ പിടിക്കാൻ ഒരു കോഴിയേയും സെറ്റപ്പ്‌ ചെയ്തു. രംഗം സീരിയസ്സായി.

കൊട്ടും പാട്ടും മുറുകിയപ്പോളെപ്പോഴോ ദിവാകരേട്ടൻ തുള്ളാൻ തുടങ്ങി. ഫുൾ കോസ്റ്റ്യൂമിലൊന്നുമല്ലെങ്കിലും ആത്മാർത്ഥമായ ആ തുള്ളൽ കണ്ട്‌, ഇങ്ങിനെതുള്ളുന്നവർ ദേശത്തില്ല്ല എന്ന് കണ്ട്‌ നിന്നവരെല്ലാം പറഞ്ഞു.

ഒന്നുരണ്ട്‌ റൌണ്ട്‌ തുള്ളിയോടി ഏറെക്കുറെ ദിവാകരേട്ടൻ ഫുൾ സ്വിങ്ങിലായപ്പോഴാണ്‌, ഭക്തജനങ്ങൾ അത്‌ ശ്രദ്ധിച്ചത്‌.

അരമണിക്ക്‌ താഴെയുള്ള ബെൽറ്റിന്റെയും മുണ്ടിന്റെയും അടിയിൽ വെളുത്ത മറ്റൊരു ബെൽറ്റ്‌ കാണുന്നു.!

അധികം സമയം കഴിയും മുൻപേ, അത്‌ ബെൽറ്റല്ല, ചുള്ളൻ തൃശ്ശൂർ റൌണ്ടിലെ ഫുഡ്‌പാത്തിൽ നിന്ന് ഏതോ ഒരു ഞായറാഴ്ച വാങ്ങിയ ഷഡിയുടെ രണ്ടിഞ്ച്‌ വീതിയുള്ള അലാസ്റ്റിക്കാണെന്ന് എല്ലാവരും ഞെട്ടലോടെ മനസ്സിലാക്കി.

ഓരോ തുള്ളലിനും ആൾടെ ഉടുമുണ്ട്‌ വീണ്ടും വീണ്ടും സ്കിപ്‌ ചെയ്ത്‌ താഴോട്ട്‌ വന്നപ്പോൾ തപാൽ പെട്ടിയുടെ കളറുള്ള, വെടിച്ചില്ല് ചുവപ്പിൽ വെള്ള ലൈനിങ്ങോടുകൂടിയ അണ്ടർവെയരിന്റെ മുകൾ ഭാഗം കൂടുതൽ കൂടുതൽ ദൃശ്യമായി.!

എല്ലാവരുടെയും മുഖത്ത്‌ ഭയങ്കര ടെൻഷൻ. എന്തും സംഭവിക്കാം. സംഭവത്തിന്റെ സീരിയസ്സ്‌നെസ്സ്‌ മനസ്സിലാക്കിയ സ്ത്രീജനങ്ങൾ പതുക്കെ പന്തലിൽ നിന്ന് മുങ്ങി. വെളിച്ചപ്പാട്‌ ഷഡിമാത്രമിട്ട്‌ അരമണിയും വാളും ചിലമ്പുമായി ഓടിയാൽ കളംപാട്ട്‌ കൊളമായി 'കോമഡി ഷോ' യായി മാറി ചാത്തനെങ്ങാനും ഹർട്ടായാൽ, തറവാടിന്റെ ഗതിയെന്താകും? പ്രത്യേകിച്ച്‌ നമ്മുടെ ചേട്ടന്റെ ഗതിയെന്താകും???

എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നിന്ന ആ സമയത്ത്‌, വിജയൻ ചേട്ടൻ, മുണ്ടിന്‌ ഒരു ഗ്രിപ്പ്‌ കിട്ടാൻ വേണ്ടി, ദിവാകരേട്ട‍ന്റെ പിന്നാലെ ചെന്ന് അരമണിയുടെ ഉള്ളിലൂടെ മുണ്ട്‌ മുകളിലേക്ക്‌ ഒറ്റ വലി കൊടുത്തു. അടിപൊളി. അപ്പോൾ ഏറെക്കുറെ ദിവാകരേട്ട‍ന്റെ പിറകുവശം ഏയ്സ്‌ തടുക്കാൻ കുനിഞ്ഞ്‌ നിൽക്കുന്ന സ്റ്റെഫിഗ്രാഫിന്റെ പോലെയായി.!

എന്തൊരു ധർമ്മസങ്കടം. ചേട്ടന്റെ വിസ ക്യാൻസലായാലും സാരല്യ, ദിവാകരേട്ട‍ന്റെ മുണ്ട്‌ താങ്ങണേ എന്റെ ചാത്താ.... എന്നതായിരുന്നു അപ്പോൾ എല്ലാവരുടെയും പ്രാർത്ഥന.

ഹവ്വെവർ, ആ പ്രാർത്ഥന ചാത്തൻ കേട്ടു. അതിഭയങ്കരമായ കലിയാൽ ഉറഞ്ഞു തുള്ളുന്ന ദിവാകരേട്ട‍നപ്പോൾ കാര്യങ്ങൾ കൈവിട്ട്‌ പോകുന്നതിനെക്കുറിച്ച്‌ ഉൾവിളിയുണ്ടായി. ഡിവിഡിയിൽ പോസ്‌ ഞെക്കിയപോലെ ചുള്ളൻ തുള്ളൽ ഒറ്റ നിർത്തൽ.! എന്നിട്ട്‌ തികച്ചും നോർമ്മലായി, വാളും ചിലമ്പും താഴെവച്ച്‌ അരമണി അഴിച്ച്‌ മുണ്ട്‌ ശരിക്കും മുറുക്കിയുടുത്തു. എന്നിട്ട്‌ 'ഹീ..യോ.....' എന്നൊരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ , എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ദിവാകരേട്ടന്‍ ജോലി പുനരാരംഭിച്ചു...

സംഭവം ഓര്‍മ്മിപ്പിച്ചതിന്‌ കടപ്പാട്‌: സാക്ഷിയുടെ വെളിച്ചപ്പാടിനോട്‌

35 comments:

  1. വിശാലാ....
    ഒന്നു ചിരിച്ചു കഴിയട്ടെ..എന്നിട്ട് കമന്റെഴുതാം..
    അമ്മേ..ചിരിച്ച് ചിരിച്ച്..ഞാന്‍ ദേ കരയുന്നു..
    :-))

    ..എന്റെ വിദഗ്ദാഭിപ്രായം ഉപ്പൂറ്റികൊണ്ട്‌ ചവിട്ടിത്തിരിച്ച്‌, പിതാമഹന്‍..

    പിന്നെ തലയറുത്ത്‌ ഷാമ്പെയിൻ പൊട്ടിച്ച്‌ പിടിക്കുമ്പോലെ പിടിക്കാൻ ഒരു കോഴിയേയും..

    വെളിച്ചപ്പാടിന്റെ പിറകുവശം ഏയ്സ്‌ തടുക്കാൻ കുനിഞ്ഞ്‌ നില്‍ക്കുന്ന സ്റ്റെഫിഗ്രാഫിന്റെ പോലെയായി..

    അനുമോദിക്കാന്‍ വാക്കുകളില്ല സുഹൃത്തേ...

    ഇത് ഞാന്‍ പ്രിന്റൌട്ട് എടുക്കട്ടെ...വീട്ടില്‍ പോയി വായിച്ചു കേള്‍പ്പിക്കണം..
    വിശാലാ, തമാശയുടെ ഗുരുവേ, അങ്ങേയ്ക്കു പ്രണാമം. നീണാള്‍ വാഴ്ക :-)

    ReplyDelete
  2. എന്റമ്മോ...ചിരിച്ചു ചത്തു!
    സാഷ്ടാംഗം നമിക്കുന്നു!
    അടി പൊളി ചരിത്രകാരാ!!!
    എല്ലാവരെയും പോലെ അടുത്ത റിലീസിനാ‍യി കാത്തിരിക്കുന്നു.

    ReplyDelete
  3. ഇങ്ങനെ ചിരിപ്പിക്കല്ലേ ഇഷ്ടാ. വയറു വേദനിപ്പിക്കുന്നു.

    ആ വെളിച്ചപ്പാടിന്റെ മുണ്ട് ഉരിഞ്ഞ് വീണിരുന്നെങ്കില്‍ അത് എന്റെ മണ്ടത്തരം ഗാലറിക്കൊരു മുതല്‍കൂട്ടാകുമായിരുന്നു.

    ReplyDelete
  4. അല്ലെങ്കിലും 1/2വിന്ദിനു വിശാലനേ പൊക്കി പറയലു ഇത്തിരി കൂടുതലാ, ഇത്ര്യ്കുക്ക്‌ വല്ലതും പറയാനുണ്ടോ? വേറേ ആർക്കും ഒന്നും പറയണ്ടേ?

    ഈശ്വരാ... വെളിച്ചപ്പാട്‌ ഷെഡിയിട്ടു തുടങ്ങിയോ? കോണകം അല്ലേ പതിവു?? ആ സാക്ഷീനെ വിളിച്ചേ..അന്ന് വെളിച്ചപാടിനെ വരച്ചപ്പോ, കോസ്റ്റ്യുമിൽ എന്തൊക്കെ വരച്ചൂ ചോദിച്ചാ അറിയാലോ?

    പണ്ട്‌ ഞങ്ങൾ കുട്ടികൾ തിരുമേനിമാരു കുളിച്ച്‌ കേറി പോവുമ്പോ, ഇന്ന് ഞങ്ങൾ തിരുമേനീടെ ... വേണ്ടാ.. അശ്ലീലമരുത്‌..... ദേ പോലീസു വരുന്നു. ഞാൻ ഒന്നും പറഞ്ഞില്ലാ..

    വിശാല.... എനിക്ക്‌ അസൂയ... അപ്പോ ഞാനൊന്നും പറയില്ല..

    ReplyDelete
  5. ചതിച്ചു വിശാലാ ചതിച്ചു!

    എന്നാലും ചാത്തനെ ആവാഹിച്ച് ഇവിടെകൊണ്ടന്നിരുത്തിയ എന്നോടു തന്നെ വേണമായിരുന്നോ ഈ കൊലച്ചതി?


    ആദ്യമൊക്കെ ജോലി പോവുമെന്ന പേടിയായിരുന്നു...

    പിന്നെ അടക്കിവെച്ച ചുമയും മറ്റും പൊട്ടിത്തെറിച്ചാലോ എന്നും....

    ഇപ്പോ ആ സ്റ്റേജൊക്കെ വിട്ടു....

    എനിക്കും ഇടുങ്ങിയ ഒരു പരിമിതഹൃദയമുള്ളത്, അടിച്ചുപോയാല്‍ ഇനി ഈ വിശാലനെ പിടിച്ചാല്‍ മതി....



    കഥ പറയാം സുഹൃത്തേ.
    ചിരിപ്പിക്കാം സഹോദാരാ....
    പക്ഷേ കൊല്ലരുതളിയാ, കൊല്ലരുത്!

    ReplyDelete
  6. "സർക്കാർ കാർഷിക കടം എഴുതിത്തള്ളുമ്പോലെ ഉപേക്ഷിച്ചിരിക്കുമെന്നേ'"
    :):)

    ഈശോയേ...
    എന്നാ എഴുത്താന്നേ..
    വിശാലാ കിടിലം തന്നെ..!

    ReplyDelete
  7. വിശാലാ..
    ഇഷ്ടപ്പെട്ടവ പ്രത്യേകം ക്വാട്ട് ചെയ്യണമെന്ന് വെച്ചപ്പോ അരവിന്ദന്‍ അപ്പണി ചെയ്തു..
    പ്രിന്റ് എടുത്ത് ചില നമ്പേഴ്സ് ഒക്കെ നോട്ട് ചെയ്യട്ടെ..വേറെ എവിടെയെങ്കിലും കാച്ചാമല്ലോ..
    അപ്പോ സ്റ്റെഫിഗ്രാഫിന്റെ കളി ഇഷ്ടമാണല്ലേ...
    സസ്നേഹം ഇബ്രു..

    ReplyDelete
  8. മൈ ഡിയറ് വിശാലചാത്താ....
    കമന്ററി കസറി....
    ലക്ഷണപ്രകാരം നാം,
    മാധുരി ദീക്ഷിതിനും ചാത്തനും ഇഷ്ടഭക്ഷണ യോഗവും(ഷാമ്പെയിൻ കോഴിച്ചോര), ഉദാര മനസ്കന്റെ ജോലിക്കു ദീർഘായുസ്സും... വെളിച്ചപ്പാടിനു മാനഹാനിയും കാണുന്നു.....

    ReplyDelete
  9. വിശാലോയ്‌... കുറെ നാളായി ഓഫീസില്‍ ഒറ്റക്കിരുന്ന് ഒന്ന് ബൊട്ടിച്ചിരിച്ചിട്ട്‌... ഹു ഹു ഹു.. എനിക്ക്‌ വയ്യ എന്റെ ഉവ്വെ..
    ഇന്നലെ റൂമിലിരുന്ന് എല്ലാവരും കൂട്ടായി ചിരിച്ചപ്പോള്‍ ഒരുത്തന്റെ ചോദ്യം... 'ആ വെളിച്ചപ്പാട്‌ മാധുരിദീക്ഷിത്തായിരുന്നു തുള്ളിയതെങ്കില്‍..!!'

    ReplyDelete
  10. കര്‍ണ്ണനോ അര്‍ജ്ജുന്‍സിംഗോ വാ‍ള്‍പയറ്റില്‍ കേമന്‍ എന്ന പഴമ്പുരാണം കേട്ട് കേട്ട് വാളു വെയ്ക്കുന്ന പരുവത്തിലായ ഞാ‍ന്‍, കൊടകര, കൂമന്‍പള്ളി എന്നിങ്ങനെ സ്ഥലത്തെ പ്രധാന പുരാണങ്ങളൊന്നും കാണുന്നില്ലല്ലോ ഒന്നാശ്വസിക്കാന്‍ എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ദാ വരുന്നൂ ചാത്തന്‍ പാട്ട്..ഒറ്റ ഞെക്കിനു കൊടകരയിലെത്തിയപ്പോ ചാത്തന്‍പാട്ടെന്ന ദിവാകരേട്ടന്‍.. ചാത്തനെ സ്മരിച്ച് വായിച്ചു രസിച്ചു...വെയ്ക്കാനെടുത്ത വാളു തിരിച്ചയച്ച് പകരം ചിരി ആര്‍ഡര്‍ ചെയ്തു...ആശ്വാസം!

    ReplyDelete
  11. അരവിന്ദ്‌-:) തുള്ളല്‍ കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

    കലേഷ്‌ ജി-:) നിങ്ങള്‍ കുറച്ച്‌ സമാന ഹൃദയര്‍ വായിക്കാനുണ്ടെന്ന ധൈര്യത്തിലാണ്‌ ഞാനിതൊക്കെ പരസ്യമായി എഴുതുന്നത്‌. അല്ലെങ്കില്‍ ഇതൊക്കെ രഹസ്യമായി എന്റെ ഡയറിയില്‍ കിടന്നേനെ.

    ശ്രീജിത്തേ-:) മണ്ടത്തരങ്ങള്‍ രസകരമാകുന്നുണ്ട്‌. നിങ്ങളെല്ലാവരും വന്നപ്പ്പോള്‍ ബ്ലോഗിങ്ങ്‌ ശരിക്കും ഒരു സംഭവം ആയി മാറി.

    അതുല്യ-:) ക്ഷമി. മൂപ്പര്‌ ഫേയ്ക്ക്‌ വെളിച്ചപ്പാടായിരുന്നുലോ അതാ.

    ബെന്നി-:) ദേ.. ഞാന്‍ ചാത്തനെ ഒന്നും പറഞ്ഞിട്ടില്ല. ദിവാകരേട്ടന്റെ കള്ളത്തുള്ളലായിരുന്നു എന്നേ പറഞ്ഞുള്ളൂ (അതെ, ഹെഡിങ്ങ്‌ മാറ്റിയത്‌ പേടിച്ചിട്ട്‌ തന്നെ..!!)

    വിശ്വം-:)) നന്ദി ഗുരോ.
    വര്‍ണം-:) സന്തോഷം.
    ഇബ്രാന്‍-:) സ്റ്റെഫിയെ ഇഷ്ടമായിരുന്നു. പിന്നെ, ഇന്നലെ സാനിയ ദുബായ്‌ ഓപ്പണില്‍ കളിച്ചപ്പോള്‍ ഗാലറിയില്‍ ഇരുന്ന് മലയാളി സപ്പോര്‍ട്ടേഴ്‌സ്‌, ' അടിക്കടി..അടിക്കടി.....' എന്നുപറഞ്ഞ്‌ ചുട്ട ബഹളായിരുന്നുത്രേ..

    സുഫി-:) എല്ലാം അങ്ങ്‌ പറഞ്ഞതുപോലെ.

    ഡ്രിസില്‍-:)))

    യാത്രാമൊഴി-:) കൊടകരയിലെ എനിക്ക്‌ പരിചയമുള്ള എല്ലാ അപ്പാപ്പന്മാരെയും അമ്മാമ്മമാരെയും ചേട്ടായിമാരെയും ബ്ലോഗിലെത്തിക്കുക എന്നതാണ്‌ എന്റെ ലക്ഷ്യം.

    തുളസി-:) ചിരിച്ചോരും കുറച്ച്‌ സൂക്ഷിക്കണത്‌ നല്ലതാ..!

    ReplyDelete
  12. Anonymous2/21/2006

    ഉഗ്രന്‍.... അത്യൂഗ്രന്‍... അല്ലാതെന്താ പറയ്യാ..

    ReplyDelete
  13. വിശാലാ,
    എന്റെ കമന്റു കണ്ടില്ലേലും, മറുപടിയെഴുതുമ്പോള്‍ സിദ്ധാര്‍ത്ഥാ:) എന്നും കൂടെയിട്ടോ. ഞാനീ വികൃതികളൊക്കെ ചൂടോടെ വായിക്കുന്നുണ്ടു്‌. ചിരി നിര്‍ത്തി കമന്റെഴുതാന്‍ റ്റൈമെടുക്കുന്നതോണ്ടാ ;)

    ReplyDelete
  14. വിശാലാ മുള്‍മുനയില്‍ കയറി ഇരുന്ന് വായിച്ചുചിരിച്ചു. ചുറ്റുമുണ്ടായിരുന്നവരുടെ ടെന്‍ഷനില്‍ തന്നെ ഞാനും വായിച്ചു. നല്ല രചനാ രീതി. ക്ലൈമക്സിലേക്കുള്ള് “കൊണ്ടുപോക്ക്” രസകരം.

    ReplyDelete
  15. എനിക്കു പറയാന്‍ ഒന്നും ബാക്കി വെച്ചില്ലല്ലോ ബ്ലോഗരെ.

    ക്ഷമി വിശാലാ. അടുത്തതവണ ഞാന്‍ അദ്യമെത്തും.

    ReplyDelete
  16. വിശാലാ :)

    ReplyDelete
  17. Anonymous2/22/2006

    Chirichu chiricu mannu kappi.Njaan Amballoorkaariyaanu. Ente achan ee paranja divakarettante Alagappa textilesil jolikkaaranaayirunnu. Endaayaalum kalakki ishtaa!

    ReplyDelete
  18. വിശാല, അരവിന്ദാ,

    രണ്ടാളോടും കൂടി ഒരപേക്ഷയുണ്ട്‌. ഇനി എഴുതുമ്പോള്‍, രണ്ടാളും ആലോചിച്ച്‌ ഒരു 3-4 ദിവസത്തെ എങ്കിലും ഗ്യാപ്‌ ഇടണം പബ്ലിക്കേഷനില്‍. ഇതിപ്പോ, കണ്ടാല്‍ വായിക്കതിരിക്കാനുള്ള ക്ഷമയും ഇല്ല, വായിച്ചാല്‍ സഹിക്കാനുള്ള ശക്തിയും ഇല്ല എന്നതാണ്‌ സ്ഥിതി. ബ്ലോഗരില്‍ കൂടുതലും കുഞ്ഞുകുട്ടി പരാധീനക്കാരാണ്‌ എന്ന ഓര്‍മ്മ വേണേ ഇത്തരം വെടിക്കെട്ട്‌ കൊളുത്തുമ്പോള്‍.

    ചാത്തന്‍പാട്ട്‌ ചെറിയ ഒരു ഓര്‍മ്മ എനിക്കും കൊണ്ടുവന്നു. സമയം കിട്ടുമ്പോള്‍ എഴുതാം. (ഇപ്പൊ എഴുതിയാല്‍ നെയ്‌പായസത്തിനടുത്ത്‌ ഉള്ളിചമ്മന്തി വെച്ച പോലെ ആവും.)

    ReplyDelete
  19. എന്താ പറയുക....ഒന്നും പറയുന്നില്ല.അതാണ്‌ നല്ലത്‌. കുറേ ചിരിച്ചു...കുടകന്റെ ഓര്‍മ്മകള്‍ എന്നൊക്കെ പറഞ്ഞ്‌ ഒരു സാഹിത്യ സൃഷ്ടി ആയാലോ?

    ReplyDelete
  20. ബിജു-:) ബ്ലോഗുണ്ടാക്കി എന്തെങ്കിലും എഴുതു മാഷേ..

    സിദ്ദാര്‍ത്ഥാ-:) അങ്ങിനെയാവാം. 'ചേട്ടനോട്‌ ഇരിക്കരവിടെ എന്ന് പറഞ്ഞത്‌ തകര്‍ത്തു ട്ടാ'

    കുമാര്‍-:) വളരെ സന്തോഷം. അനിലുമായി കറങ്ങുന്നതിന്റെ ഒരു പടം പോസ്റ്റാമോ??
    സാക്ഷി-:) താങ്ക്സ്‌ ചുള്ളാ
    സു-:)
    അമ്മൂസ്‌-:) വളരെ സന്തോഷം. കല്ലൂര്‍ എന്റെ മറ്റൊരു സ്റ്റേഷന്‍ ആണ്‌. ചുറ്റിനുമുള്ളവരെപ്പറ്റി എഴുതുമ്പോള്‍ ഇനി കുറച്ചുകൂടെ ശ്രദ്ധിക്കണം ല്ലേ..??

    കണ്ണൂസ്‌-:) ഓര്‍മ്മയുള്ളതെല്ലാം എഴുതണം. പട ബാബു വിനെപ്പറ്റിയും.

    നവനീതേ-:)) കുടകനോ.!!

    ReplyDelete
  21. Anonymous2/24/2006

    കോണകത്തിന്റെ നല്ല വശങ്ങള്‍ പുത്തന്‍ വെളിച്ചപ്പാടുകള്‍ക്ക് നല്ല അറിവില്ലെന്ന് തോന്നുന്നു...അതോ അതടിച്ചു തരാന്‍ തുന്നല്‍ക്കാരില്ലാത്തതാണോ...

    ReplyDelete
  22. ഒരു മാസം കഴിഞ്ഞു കയറി വന്നു ആദ്യം വായിച്ച പോസ്റ്റ് ഇതായിരുന്നു. ഈ ജാതി ചിരി കൂടുതൽ ചിരിച്ചാൽ എന്നെ സഹപ്രവർത്ത്നരഹിതർ എന്നെ പിടിച്ച് ഫോക്സ് റോക്ക് ഹോസ്പിറ്റലിലോ ഹോഴ്സ് സർക്കിൾ അസ്സൈലത്തിലോ റെഫർ ചെയ്യും അതുകൊണ്ട് വിശാലന്റെ ബ്ലോഗ്ഗ് വായന വീട്ടിൽ ആക്കാം ഇനി മുതൽ.

    "പാർ‍ഡൻ മീ യുവർ സ്ലിപ് ഈസ് ഷോയിങ്" നെ പറ്റി പറഞ്ഞു ചിരിച്ച് വെറുതേ ജെട്ടി ശാപം വലിച്ച് തലയിൽ വച്ചോ എന്നാ എന്റെ പേടി (ശാപത്തിനു ക്രെഡിറ്റ് കല്യാണരാമൻ എന്ന സിനിമയെടുത്തവർക്ക്)

    ReplyDelete
  23. ഇന്ന് ഞാന്‍ വളരെ ഹാപ്പിയാണ്‌.

    ടാര്‍പോളിന്‍ ഇടാതെ വച്ചിരുന്ന രണ്ട്‌ കണ്ടെയ്നര്‍ കാന്റിലും വേയ്സും, മഴയില്‍കുതിര്‍ന്ന്ഇരിക്കുന്നത്‌ കണ്ട്‌ കാര്‍ഗോയുടേ ഉടമസ്ഥര്‍ റഷ്യക്കാര്‍, ഞങ്ങളുടെ വെയര്‍ ഹൌസ്‌ മാനേജരുടെ അപ്പനും ജി.എം. ന്റെ അമ്മക്കും വിളിച്ചതുകൊണ്ടല്ലാ....,

    ദേവരാഗം ലാന്റ്‌ ചെയ്തതറിഞ്ഞിട്ടാ....

    വെല്‍ക്കം ബാക്ക്‌ ഗുരോ!

    ReplyDelete
  24. നല്ലോണം മഴ പെയ്ത് നിന്ന ദുബായ് ആയിരുന്നു. ഈ ദേവൻ വന്നത് കൊണ്ടാവണം അത് തീർന്ന് കിട്ടി. ഇയ്ശ്വര്യം ഉള്ളോർ വന്നാ ഇങ്ങനയാ....
    ഓ, വിശാലന്റെ മാത്രേ ഉണ്ടായിരുന്നുള്ളു ഒരു മാസമായിട്ട് പോസ്റ്റ്. ബാക്കി എല്ലാരും നാട്ടിലായിരുന്നു.

    വന്നല്ലോ എന്നാലും വനമാള....

    ReplyDelete
  25. ഇതു വായിച്ചപ്പോള്‍ത്തന്നെ ഈ ഒരു കമന്റിടണമെന്നു കരുതിയതാണു്. പിന്നെ മറന്നുപോയി. ഏതായാലും വിശാലന്റെ സംശയവും പരിഭവവും തീര്‍ത്തുകളയാം:

    -------------
    ഈ മേലങ്ങുമ്പോള്‍ ദേഷ്യം വരലും കമ്പനിയോടു് ഒടുങ്ങാത്ത അര്‍പ്പണബോധവുമുള്ള ഉമന്റെ അനിയനെങ്ങനെ എല്ലാ കല്യാണത്തിനും തേങ്ങ ചിരകിക്കൊടുക്കലും വെള്ളത്തില്‍ വീഴുന്ന ചുള്ളന്മാരെ പൊക്കലുമൊക്കെയായി നടക്കുന്ന (at least എന്നു പുളുവടിക്കുന്ന), കമ്പനിയെപറ്റിച്ചു ഫുള്‍ടൈം ബ്ലോഗുമായിരിക്കുന്ന വിമനായി എന്നു് ഒരു പിടിയും കിട്ടുന്നില്ല!
    -------------

    ReplyDelete
  26. ഉദാരമനസ്സുള്ള ഉമേഷ്‌ ജി, ചോദിച്ചാല്‍ എന്തും, വേണ്ടിവന്നാല്‍ കമന്റും തരും ല്ലേ. thank u very much.

    ഇവിടെ ഓഫീസുകളില്‍ ഷേക്കേമാന്മാരുടെ പടങ്ങള്‍ വച്ചേക്കുന്ന പോലെ, ബൂലോഗത്ത്‌ ഞാന്‍ വച്ചിട്ടുള്ള പടങ്ങളില്‍ ഒന്ന് ഉമേഷിന്റെയാണ്‌ (തലയില്‍ മുണ്ടിടീച്ചിട്ടില്ല, കറുത്ത മൂക്കയര്‍ കൊണ്ടുള്ള തലേക്കെട്ടുമില്ല)

    എന്നെപ്പോലെ പലര്‍ക്കും, ഈ ബൂലോഗത്ത്‌ കൂളായി വന്ന് എഴുതാനും സന്തോഷിക്കാനും കഴിയുന്നത്‌, സിബു, വിശ്വം, പെരിങ്ങ്സ്‌, ഏവൂരാന്‍, തുടങ്ങിയ ചില മിടുമിടുക്കന്മാര്‍ അല്ലെങ്കില്‍ പുപ്പുലികള്‍ പല ദിവസങ്ങളിലും ഓവര്‍ടൈം പണിതിട്ടാണ്‌ എന്നത്‌ ഞാന്‍ എപ്പോഴും സ്മരിക്കാറുണ്ട്‌.

    ഈ ബൂലോഗം ഒരു സംഭവമാക്കി മാറ്റാനും പരിപാലിക്കാനും നിത്യേനെയെന്നോണം എഫര്‍ട്ടിടുന്ന നിങ്ങളൊക്കെ നമ്മുടെ പോസ്റ്റില്‍ ഒരു കമന്റിടുക എന്നുപറഞ്ഞാല്‍ അത്‌ , ഒരു അവാര്‍ഡ്‌ കിട്ടുമ്പോലെ യാണെന്ന് ഒരുപക്ഷെ നിങ്ങള്‍ക്ക്‌ തോന്നിയിരിക്കില്ല. പക്ഷെ അതൊരു 916 ഹോള്‍മാര്‍ക്ക്‌ സത്യമാണ്‌.

    എല്ലാ ബ്ലോഗര്‍ക്കും ഞാന്‍ പറയുന്നത്‌ ഇഷ്ടപ്പെടണമെന്ന് ആഗ്രഹിച്ചാല്‍ എന്നെ ചവിട്ടിക്കൂട്ടണം എന്നിരിക്കലും, മേല്‍പ്പറഞ്ഞ, ബൂലോഗത്തിന്റെ ഡയറക്ടര്‍ ബോഡ്‌ 'യെവനെന്തൊക്കെയാണപ്പാ എഴുതിവിടണത്‌' എന്ന് എന്നെപ്പറ്റി പറയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്‌. അത്‌ തെറ്റാ.??

    ReplyDelete
  27. വായിച്ചു.

    ചിരിച്ചൂന്ന് പ്രത്യേകം പറയേണ്ടല്ലോ?

    ReplyDelete
  28. Anonymous7/06/2006

    visalamanaska... njan ee bloggil oru puthu jeevi aanu... Chalakkudikkarnane.... Kodakarakkaru friends undu... Kochiyil oru IT companiyil ippo project manager aanu... thangalude puranams oru pdf file aayittu oru friend mail aayi vittu... innaleyanu athonnu vayikkan thonniyathu... Ente ponnu changathee... chirichu chirichu kannu nirayunna kandu chuttumulla programmer chullanmar enthu vicharikkum ennayirunnu ente pedi.... Oru kanakkinu olinjum thelinjum njan chirichu kootti.. chila friendsinodu vivaram parayukayum athile chila dialogues thalli avarekkoodi chirippikkukayum thangalude ee mothal angu ayachu kodukkukayum cheythu....
    orthorthulla chiri ente bharyayude deshyam enikku sammanichu thannu... Nanniyundu machambee... Enthayalum thangalude prayokangalum vakya khadanayum thakarppan.... njan ippo thangalude oru fan aaanu...

    Sooryodayam (ithuvare username pathichu nalkiyittillaa... 'Q' vilanennu thonnunnu)

    ReplyDelete
  29. Anonymous3/19/2007

    Good. Very good.

    ReplyDelete
  30. "തലയറുത്ത്‌ ഷാമ്പെയിൻ പൊട്ടിച്ച്‌ പിടിക്കുമ്പോലെ പിടിക്കാൻ ഒരു കോഴിയേയും"
    visalan, this is unmatchable!!!

    ReplyDelete
  31. Anonymous10/15/2008

    kodakarapuranakkarode oru samsayam...kodakarakkari pennungalu onnaramundu udukkumayirunno?enkil etra nal munpu vare?eppol onnara udukkunna pennungal undo?

    ReplyDelete
  32. ഇതെന്താ ചിരിമരുന്ന് കൊടുക്കുന്ന സ്ഥലമോ!!!ചിരിച്ച് ചിരിച്ച് കണ്ണീന്ന് വെള്ളം വന്നു

    ReplyDelete
  33. innabu blog-il kayarippattiyathu. ithrayum varsham miss ayathil vishamam undu. bakki visheshangal pinnale ariyaikkam, let me finish reading & Lauhing

    Pappu
    Brunei.

    ReplyDelete
  34. Anonymous10/13/2011

    super ...............

    ReplyDelete