Saturday, November 26, 2005

ഉള്‍പ്രേരണ.

ചിലകാര്യങ്ങൾ അങ്ങിനെയാണ്‌.

മനസ്സ്‌ എത്ര തവണ 'വേണ്ട്ര... വേണ്ട്രാ..' എന്ന് പറഞ്ഞാലും ശ്രമത്തിൽ നിന്ന് പിന്തിരിയാനാവില്ല. അല്ലെങ്കിൽ വര്‍ഗ്ഗീസേട്ടന് ചേട്ടന്‌ കുളിക്കുമുൻപ്‌ മേലാസകലം എണ്ണയും തേച്ച്‌ ശരീരത്തിൽ പിടിക്കാനായി കുട്ടിത്തോർത്തുമുണ്ടുടുത്ത്‌ സ്വന്തം പറമ്പിലൂടെ നടക്കുമ്പോൾ, മാവിൻ കൊമ്പത്ത്‌ ടെമ്പററിയായി വന്നിരുന്ന മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??

'യൂറേക്കാാാാ..' എന്ന് വിളിച്ചോടിയ ആർക്കമഡിസിനെ പോലെ, ഞാറ്‌ വലിക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക്‌ പ്രണരക്ഷാർത്ഥം ഓടിക്കയറിയപ്പോൾ, ആ പെണ്ണുങ്ങളും, പിന്നെ തോട്ടുവരമ്പത്തുകൂടെ സ്കൂളിലേക്ക്‌ പോയിരുന്ന കന്യാസ്ത്രീകളും, കുട്ടികളും ചിതറിയോടിയത്‌, മഹാളിക്കൂട്ടത്തെ കണ്ടിട്ടല്ലായിരുന്നു. തുണിയും കോണാനുമില്ലാതെ പാഞ്ഞടുക്കുന്ന വര്‍ഗ്ഗീസേട്ടന്‍ 'ഇതെന്തിനുള്ള വരവാണ്‌' എന്ന് മനസ്സിലാവാത്തതുകൊണ്ടായിരുന്നു.

എന്തായാലും തോട്ടിൽ ചാടി മുങ്ങിക്കിടന്നതുകാരണം, കടന്നലിന്റെ ഫാമിലിയിൽ പെട്ട, ആ മഹാളികൾ നിരാശരായി 'ഓ. ഷിറ്റ്‌' എന്ന് പറഞ്ഞ്‌ പെട്ടെന്ന് തന്നെ മടങ്ങിയതുകൊണ്ട്‌, ശാരീരികമായി ആൾക്ക്‌ കേടുപാട്‌ അധികം പറ്റിയില്ല; പിന്നാമ്പുറത്ത്‌ നാലണ്ണം കിട്ടിയതൊഴിച്ചാല്‍.

പക്ഷെ, ഒരു ദുർബല നിമിഷത്തിൽ തോന്നിയ ആ ഉൾപ്രേരണ മൂലം, ‌ ചില്ലറ കവറേജാണോ വര്‍ഗ്ഗീസേട്ടന് സ്വന്തം വാർഡിൽ കിട്ടിയത്‌? ഒന്നും രണ്ടും പേരാണോ ചുള്ളന്റെ 'ബോഡിലാങ്ക്വേജ്‌' മനസ്സിലാക്കിയത്‌??

കുളിക്കാൻ എണ്ണതേച്ച്‌ വീടിന്റെ താഴെപ്പറമ്പിൽ കാഡ്ബറീസിന്റെ കളറായ വെള്ളതോർത്തുമുണ്ടെടുത്ത്‌ ചൂളമടിച്ച്‌ പാട്ടുപാടി നിന്നിരുന്ന ഇതിയാൻ, ആരുടെയോ പുള്ളിമുണ്ടുടുത്ത്‌ ഓട്ടോറിക്ഷയിൽ വന്നിറങ്ങി മന്ദം മന്ദം വരുന്നതുകണ്ട്‌, വര്‍ഗ്ഗീസേട്ടന്റെ ഭാര്യ, 'ഇതെന്തൊരു മറിമായമാണെന്റെ കർത്താവേ..' എന്നു പറഞ്ഞ്‌ താടിയിൽ കൈ വച്ചു പോയി.

പിന്നീട്‌, വിശദാംശങ്ങളറിഞ്ഞപ്പോൾ, 'ഇനി നിങ്ങളെ എനിക്ക്‌ കാണേണ്ട മനുഷ്യാ..', എന്ന് പറഞ്ഞത്‌ വിതുമ്പിക്കൊണ്ടായിരുന്നു. അതുപിന്നെ...

അന്നുമുതൽ, വര്‍ഗ്ഗീസെന്ന പേരിനേക്കാളും വെയ്റ്റുള്ള ആർക്കമിഡിസ്‌ എന്ന് പേർ ഇരട്ടപ്പേരായി വീഴുകയും, ഈ സംഭവം നേരിട്ട്‌ കാണാത്തവരും അറിയാത്തവരും വരെ, പിന്നീട്‌, ഈ പേരിന്റെ ഉത്ഭവം അന്വേഷിച്ചറിയുമ്പോൾ വര്‍ഗ്ഗീസേട്ടന്റെ സ്ട്രക്ചർ അവരവരുടേ ടേയ്സ്റ്റനുസരിച്ച്‌, ഭാവനയിൽ കാണുകയും ചെയ്തു.

"ആൾക്ക്‌ മഹാളിക്കൂട്ടത്തെ പട്ടവടിയെടുത്തെറിയേണ്ട വല്ല കാര്യമുണ്ടായിരുന്നോ..??"

33 comments:

  1. എന്താണ് മഹാളിക്കൂട്ടമെന്നാൽ?

    ReplyDelete
  2. മഹാളി=കടന്നല്‍?
    യോഹന്നാന്‍ ഭാഗ്യവാന്‍. എസ്‌.കെ യുടേ വിഷകന്യകയിലെ മാത്തന്‍ ചേട്ടനെപ്പോലെ വേട്ടക്കാര്‍ പിടികൂടി പ്രദര്‍ശനത്തിനു വച്ചില്ലല്ലോ..

    ReplyDelete
  3. ‘വടക്കന്‍‘ വീരിഗാഥകള്‍ കസറുമ്പോ അതിനിടെ ഒരു കരടു ചോദ്യം വേണ്ടാന്നുവച്ചിട്ടാണ് ഈ’ഹാളി’ എന്താന്നു ചോദിക്കാത്തത്. റേഡിയോയില്‍ ഇത്തരം പേരുള്ള ഒരു കീടത്തെപ്പറ്റി കൃഷി വാര്‍ത്തയില്‍ പറഞ്ഞുകേട്ട ഒരു നേരിയ അറിവ്.
    രാഗവിസ്താരത്തിന്റെ തെക്കന്‍ ഗാഥയില്‍ നിന്ന് ഇപ്പോ മനസിലായി, ‘കടന്തല്‍’ :)

    ReplyDelete
  4. അച്ചാച്ഛന്റെ കൂർക്കം വലിക്കിടയിൽ ചിലപ്പോൾ കേൾക്കുന്ന 'കാളവണ്ടി ബ്രേക്ക്‌' പിടിക്കുന്ന പോലെയുള്ള ശബ്ദത്തിൽ,
    ഈ വരികൾ വായിച്ചപ്പോൾ എനിക്ക്‌ മറ്റൊരു സംഭവം ഓർമ്മ വന്നു..
    അയൽവാസി അപ്പുവേട്ടൻ മരിച്ചപ്പ്പോൾ ശവമടക്ക്‌ വല്ല്യുപ്പാന്റെ കൂടെ നിന്ന് ലൈവായി കണ്ടു..പൊയ്ക്കൊ ചെക്കാന്ന് പലവട്ടം പറഞ്ഞിട്ടും ഞാൻ അവിടെ തന്നെ ചുറ്റിപറ്റി നിന്നു. അന്നു രാത്രി VM എഴുതിയത്‌ പോലെ ഒരു കാളരാത്രിയായിരുന്നു. വല്യുപ്പാന്റെ കൂർക്കംവലി എനിക്ക്‌ തോന്നിയത്‌ കാലൻ വന്ന് അപ്പുവേട്ടന്റെ ആത്മാവിനെ പശുവിനെ കുറ്റിയടിക്കുന്ന പോലെ എവിടെയെങ്കിലും കുറ്റിയടിക്കുന്ന പോലെയാണ്‌. പാതിരായ്ക്ക്‌ എഴുന്നേറ്റ്‌ തലചൊറിഞ്ഞ്‌ നിൽക്കുന്നത്‌ കണ്ട വല്ല്യുപ്പാക്ക്‌ കാര്യം മനസ്സിലായി. ഓവുമുറിയിലേക്ക്‌ പോകാനാണ്‌ തലചൊറിച്ചിലെന്ന്..
    ആ ഒരു സംഭവത്തിന്ന് ശേഷം മരണവീട്ടിൽ പോകാനും ഇനി പോയാൽ തന്നെ മറവു്‌ ചെയ്യുന്നത്‌ കാണാൻ നിൽക്കാനും ഒരു മടിയായിരുന്നു കുറെ കാലം..

    ReplyDelete
  5. വിശാലാ, നന്നായീട്ടോ.

    ഞങ്ങടെ നന്തിക്കരയിലു പണ്ടൊരു യോഹന്നാൻ ഇതു പോലെ,വയസ്സു കാലത്ത്‌, കണ്ണടമാറ്റി വാങ്ങി. ആ കുശീലു, പറമ്പിലെ ചക്ക, ഇനി പിള്ളേരു അടിച്ചു മാറ്റുന്നതിനു മുമ്പു ഇട്ടു കളയാംന്ന് കരുതി, തോട്ടിയുമായി ഇറങ്ങി. പിന്നെ അദ്ദേഹത്തെ എല്ലാരും കണ്ടതു, ത്രിശ്ശൂർ മിഷെൻ ആസ്പ്ത്രീലു വച്ചാ. ചക്കാന്നു കരുതി, തോട്ടിയിട്ടു വലിച്ചതു, വലിയ ഒരു തേനീച്ച കൂടിനിട്ടായിരുന്നു. !!

    ReplyDelete
  6. മഹാളിക്കൂട്ടം പോലെ ഒരൽപ്പം എക്സ്‌പ്ലനേഷൻ വേണ്ടതാണ്‌ 'വേണ്ട്രാ'ക്കും. 'വേണ്ട്രാ' എന്നാൽ 'വേണ്ടടാ'. പല 'ട'-കളേയും 'റ' ആക്കുന്നത്‌ തൃശ്ശൂർക്കാർക്ക്‌ ഒരു ഹോബിയായിപ്പോയി. മറ്റൊരുദാഹരണം: കിടാവ്‌ = ക്ടാവ്‌ = ക്രാവ്‌. ഇങ്ങനെയൊക്കെ ആണെങ്കിലും, 'ഇഷ്ടാ' എന്നത്‌ 'ഇഷ്രാ' ആവില്ല; പകരം 'ഇസ്റ്റോ' എന്നേ ആവൂ... (പാണിനിക്ക്‌ ജസ്റ്റ്‌ മിസ്സായ ചിലകാര്യങ്ങൾ പറഞ്ഞന്നേ ഉള്ളൂ :)

    അനിലേ, തെക്കും വടക്കും ആപേക്ഷികമാണെങ്കിലും, കേരളത്തിന്റെ മാപ്‌ സ്കെയിലുവച്ചളന്ന്‌ കൃത്യം നടുക്ക്‌ കോമ്പസ്സുകൊണ്ട്‌ കുത്തിയാൽ അത്‌ തൃശ്ശൂർ റൌണ്ടിന്റെ സെന്ററിൽ ആവും :)

    ReplyDelete
  7. തോനെ
    ഓഫ്‌ റ്റോപ്പിക്കുകള്‍:

    തൃശ്ശൂരു "ഈയ്‌"ഉടെ ഉപയോഗം ഇത്തിരി കൂടുതലാ . ഇസ്കൂള്‍ , ഇസ്റ്റൂ, എന്നിങ്ങനെ പോകും എക്സ്റ്റ്രാ ഈ കള്‍

    കൊല്ലത്ത്‌ ഈ യുടെ കൂടെ അക്ഷരമാലയിലെ ഒടുക്കത്തെ അക്ഷരങ്ങള്‍ വന്നാല്‍ ഈ പലതും ഏ ആകും . എവള്‍-എവന്‍, എല ..

    ഞാന്‍ പണ്ട്‌ സദ്യക്ക്‌ അടുത്തിരുന്ന ഒരു തൃശ്ശൂരുകാരനോട്‌
    "ഉണ്ടെത്തിയോ" എന്നു കുശലം ചോദിച്ചു. മൂപ്പര്‍ അന്തം വിട്ടു പോയി.

    എന്റെ ഒരു അനന്തിരവള്‍ വടക്കത്തിയായി വാക്കത്തിയായി വളര്‍ന്നുവരുന്ന്നു. അവള്‍ വാശി പിടിച്ചു "എന്നെ എടുക്കൂ എന്നെ എടുക്കൂ"
    ഞാന്‍ തനി കൊല്ലം കാര്‍ന്നോരായിപറഞ്ഞു
    "എടുക്കത്തില്ല മോളേ"
    അവള്‍ എന്റെ കൊല്ലം ഭാഷയിലേക്കു മാറാന്‍ ഒരു ആത്മാര്‍ത്ഥ ശ്രമം നടത്തി
    "എടുക്കത്തണം മാമാ"
    (തോനെ എന്ന പ്രയോഗം മനസ്സിലാവാത്തവര്‍ക്ക്‌- തിരുവനന്തപുരത്ത്‌ കൂടുതല്‍ എന്ന അര്‍ത്ഥതില്‍ തോനേ പ്രയോഗിച്ചുവരുന്നു)

    ReplyDelete
  8. തുണിയും കോണാനുമില്ലാതെ പായുന്ന യോഹന്നാൻ ചേട്ടനെപ്പറ്റിയോർത്ത് നാളത്തെ ഓഫീസും കുളമാകുന്ന ലക്ഷണമാ.... ഞങ്ങളുടെ പഴയ പ്രസ്ഥാനത്തിൽ ഗവേഷണത്തിനുവന്ന ഒരു സാറിനെ തേനീച്ചക്കൂട്ടം ഓടിച്ചപ്പോൾ ചാടാൻ കുളമൊന്നും സമീപത്തില്ലാഞ്ഞതുകാരണം അദ്ദേഹം നേരേ ഓടിയത് വിശാ‍ലമായ ഗ്രൌണ്ടിലേക്കാണ്. ബലേ ഭേഷ് എന്നു പറഞ്ഞ് തേനീച്ചകൾ പുറകേ പാഞ്ഞു (യാതൊരു കൺഫ്യൂഷനുമില്ലാതെ ആളെ കാണാമല്ലോ). പക്ഷെ നല്ലപോലെ മെലിഞ്ഞിരുന്ന അദ്ദേഹത്തെ കുത്തിയാൽ ആകെക്കിട്ടുന്ന ഒന്നോ രണ്ടോ മൈക്രോലിറ്റർ ചോരയ്ക്കുവേണ്ടിയൊന്നും ആ തേനീച്ചകൾ മെനക്കെട്ടില്ല. അവർ അദ്ദേഹത്തിന്റെ പൂർണ്ണചന്ദ്രനോടുപമിക്കാവുന്ന തലയുടെ പിൻഭാഗത്തുമാത്രം നീണ്ടുകിടക്കുന്ന കാർക്കൂന്തലിൽ കൂടുകൂട്ടി. ഇതെല്ലാം എനിക്കുമാത്രം പറ്റുന്നല്ലോ എന്റീശ്വരാ എന്നു പറഞ്ഞ് കിടക്കയിൽ മലർന്നടിച്ചുവീണ് കിടന്നുറങ്ങിയ അദ്ദേഹം രാത്രിയിൽ ഒന്നുരണ്ടുതവണ തിരിഞ്ഞുമറിഞ്ഞപ്പോഴേക്കും ആ തേനീച്ചകൾ ചതഞ്ഞരഞ്ഞു പോയി. പാവം തേനീച്ചകൾ........പാവം സാറ്‌.

    ReplyDelete
  9. താമസിച്ചാ ഇവിടെ എത്തിയത് പ്രിയ ചരിത്രകാരാ‍..
    പതിവുപോലെ തന്നെ അടിപൊളി.
    ഇന്നലെ ഹോട്ടലിലെ പ്രശ്നങ്ങൾ കാരണം ഉറങ്ങിയില്ല. ഓഫീസിൽ ആകെ തലചൂടായിരിക്കുകയായിരുന്നു. 6-7 എണ്ണത്തിനെ നിരത്തി തെറി വിളിച്ചിട്ട് ഇരിക്കുന്ന സമയം. സമകാലികത്തിലെ എന്റെ മറുപടിയും പോസ്റ്റ് ചെയ്തിട്ട് ഞാൻ ഇത് വായിച്ചു. ഞാനിരുന്ന് പൊട്ടി ചിരിക്കുന്നത് കണ്ട് അടുത്ത ക്യാബിനിലെ ആൾ മറ്റൊരാളോട് പറയുന്നത് കേട്ടു - “അടിച്ചു പോയെന്നാ തോന്നുന്നത്, ഇന്നലെ ഉറങ്ങാഞ്ഞോണ്ടായിരിക്കുമെന്ന്!“

    ReplyDelete
  10. I dont want to write malayalam. How can I write?.
    I am filled with inhibition. Not a single stanza I can write like this man. Not qualified to carry his sandals
    നിങ്ങള്‍ ഒരു എഴുത്തു കാരനാണു. നിങ്ങളാണു എഴുത്തുകാരന്‍

    ReplyDelete
  11. സുവിനും, ഏവൂരാനും, ദേവരാഗത്തിനും, അനിലിനും, ഇബ്രുവിനും, അതുല്യക്കും, സിബുവിനും, വക്കാരിമിഷ്ടനും, കലേഷിനും പിന്നെ ഗന്ധർവ്വനും എന്റെ നേരമ്പോക്ക്‌ ഷെയർ ചെയ്യാനെത്തിയതിന്‌ നന്ദി.

    ഞാൻ സ്വതവേ, ജെബൽ അലിയിൽ നിന്ന് ഷാർജ്ജയിലേക്ക്‌ വൈകീട്ട്‌ പോകുന്ന യാത്രയിലാണ്‌ ഇപ്പോൾ പുരാണം പണി. യോഹന്നാൻ ചേട്ടൻ ഓടിയതാലോചിച്ച്‌, എനിക്ക്‌ ചിരിവന്നിരുന്നു. പക്ഷെ, പറഞ്ഞുഫലിപ്പിക്കാനുള്ള കഴിവുകുറവുകൊണ്ട്‌, പലപ്പോഴും പോസ്റ്റ്‌ ചെയ്തത്‌ വായിക്കുമ്പോൾ എനിക്ക്‌ വല്യ കാര്യായിട്ട്‌ ചിരിയൊന്നും വരാറില്ലെന്ന് മാത്രമല്ല, ബോറായും തോന്നാറുണ്ട്‌.

    'അങ്ങിനെ എഴുതാതെ, ഇങ്ങിനെ എഴുതുകയാണെങ്കിൽ' നന്നാക്കാമെന്ന എന്ന അഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ, അത്തരത്തിലുള്ള സജഷൻസ്‌ ഞാൻ വളരെയധികം സ്വാഗതം ചെയ്യുന്നു.

    എഴുത്തുകാരനാവനുള്ള യോഗ്യത ഏഴയലക്കത്തുപോലുമെത്താത്ത എന്നെപ്പറ്റി ഗന്ധർവ്വൻ അങ്ങിനെ പറയാൻ പാടുണ്ടോ? 'എഴുത്തുകൾ' ഒരുപാട്‌ ഞാൻ കൂട്ടുകാർക്കും വീട്ടുകാർക്കും എഴുതിയിരുന്നു. അതറിഞ്ഞ്‌ വിളിച്ചതാണോ.??

    ReplyDelete
  12. Anonymous11/28/2005

    വളരെ നല്ല പോസ്റ്റ്. :)

    ReplyDelete
  13. എനിക്കിഷ്ടമായി ഈ പോസ്റ്റ്. വിശാലൻ കൂടുതൽ വിശാലമാകുന്നു. :)

    ReplyDelete
  14. വിശാലന്‍?
    ജെബല്‍ അലി -> ഷാര്‍ജ്ജ?
    കാര്‍‌ലിഫ്റ്റ്?
    പച്ച ഡ്രൈവര്‍?
    സ്റ്റണ്ട് ഡ്രൈവിങ്?
    ദുബായിലെ FM ചാനലുകള്‍?
    എത്തിനോട്ടക്കാരായ മലയാളികള്‍?

    ഇത്ര കാര്യത്തിനും ഉത്തരം അതെ/ഉവ്വ് എന്നാണെങ്കില്‍ ഒരു ചോദ്യം കൂടി?

    എങ്ങിനെ സാധിക്കുന്നൂ പഹയാ ആ കോലാഹലത്തില്‍ ഈ കോലാഹലം?

    ReplyDelete
  15. പെരിങ്ങോടൻ ചോദിച്ചത്‌ പോലെ..
    എങ്ങനെ കഴിയുന്നു ആശാനേ അവിടുത്തെ തിരക്കിൽ ഇങ്ങനെ കലാപരമായി എഴുതാൻ..?
    ഒരു ചിരിക്കുള്ള വക എപ്പോഴും കാണുമല്ലോ..!

    ReplyDelete
  16. പെരിങ്ങോടരേ,

    ഞാനും എന്റെ കൊളീഗും മാത്രമായിരിക്കും വണ്ടിയിൽ. 'ഇങ്ങട്‌ ഞാനും അങ്ങട്‌ അവനും' അതാണ്‌ ഡ്രൈവിങ്ങുടമ്പടി. കമ്പനിയിൽ അദ്ദേഹം ജൂനിയർ ആർട്ടിസ്റ്റായതുകൊണ്ടും ഹൈദരാബാദുകാരനായതുകൊണ്ടും എത്തിനോക്കില്ല. fm വച്ചാൽ എന്റെ തലപൊട്ടിത്തെറിച്ച്‌ ഞാൻ ചത്തുപോകും, അതുകൊണ്ട്‌ വക്കില്ല.

    ReplyDelete
  17. ഓ.. ഈ ഗന്ധർവന്റെ ഒരു കാര്യമേ..............ഒരു ശ്രദ്ധയുമില്ലാ ഒരു കാര്യത്തിലും.

    എന്റെ പോസ്റ്റിനിടാം എന്നു പറഞ്ഞ കമന്റു , ദേണ്ടേ കിടക്കുണു വിശാലന്റെ പോസ്റ്റിലു! ഇനിയിപ്പോ എന്റെ പോസ്റ്റിലിടാൻ ഞാൻ ആദ്യെ എഴുതി കൊടുക്കണം. എവിടാ സമയം ഇതിനൊക്കെ......

    ഗന്ധർവാ, മാനം മുട്ടീ ട്ടോ, അതിനുമപ്പുറം പോണോങ്കി, ആഗോള പോലീസു കളിക്കണവരുടെ അനുമതി പത്രം വേണം. രോക്കറ്റിനു ഒക്കെ ഇപ്പോ എന്നാ വിലയാ. അതു കാരണം “വലിയ വാക്കുകൾ “ ഒക്കെ ctrl alt delete ഞെക്കി diskspace ഇൽ നിന്നു അങ്ങു കളയുക. ചുമ്മാ, നാലും മൂന്നും ഏഴ്‌ എന്നു കൂട്ടി പറഞ്ഞവനെ, ദേ പോണു, ശകുന്തളാ ദേവീന്നു പറയല്ലേ, അയാൾക്കു സ്വയമേദയാ അറിയാം അല്ലാന്നു, പിന്നെ നാട്ടുകാരും വിചാരിക്കും, നാലും മൂന്നും കൂട്ടീയതിനാണോ ശകുന്തളാ ദേവിക്കു ഇത്ര ഗമാന്ന്.!! പാവം വിശാലന്റെ നല്ല മനസ്സാ നമ്മളിപ്പോ ഇവിടെ കണ്ടതു, അങ്ങേരു തന്നെ പറഞു ഇത്തരുണത്തിലൊന്നും പറയല്ലെന്ന്. വേറേ വല്ലോരും ആയിരുന്നേൾ എന്നാ പുകിലാവുമായിരുന്നേനേ! പത്തു തവണയെങ്കിലും മോണീറ്റർ നോക്കിയിരുന്നേനേ (ഒന്നോ രണ്ടോ കുറയ്കണോ വിശാലാ??), പിന്നെ ഒരു പ്രിന്റും പിന്നെ കുറെ ഫോട്ടോസ്റ്റാറ്റും. (ഫ്ലാറ്റിനു താഴെയുള്ള SAM SAM Grocery/AL Mahat Pharmacy/Al Sherva Saloon..........)

    എല്ലാം സഹിക്കുന്ന വിശാലൻ!! പാവം വിശാലനെ ഒരു പ്രിദ്വിരാജിന്റെ പരുവത്തിൽ ആക്കി എടുക്കല്ലേട്ടോ. ഒരു സൂപ്പർ സ്റ്റാറിനുള്ള വകുപ്പും മസാലയും തലയിലുണ്ടു അങ്ങെരുടെ. ഒരുപാട്‌ നന്നായി എഴുതുകയും ചെയ്യുന്നു. ചുമ്മ നിങ്ങളു കേറി ഇങ്ങനെയൊക്കെ പറഞ്ഞാ നമ്മളിനി "അന്നൊരിക്കൽ, ഒരിടത്തു ഒരിടത്തു ഒരു രാജാവുണ്ടായിരുന്നു" എന്ന കഥ മാത്രം കേട്ടിരിക്കേണ്ടി വരും.

    ഞാൻ പറയും, "വിശാലാ, ഈ ആളെ ഉന്തിയിട്ടു ചിരിക്കുന്ന വിവരണത്തിനു അല്പം have a break, have a kit kat എന്നു പറഞു, ഇനിയും ഇനിയും നന്നായി, ഒരുപാടു ചിന്തകൾ വിഹരിച്ചു, വേറെ ഒരു ശൈലി പരീക്ഷിച്ചു നോക്കൂ. നെല്ലായിക്കാരുടെ പെരുമ ഇവർ അറിയട്ടെ."

    (ഇന്നു ദേവൻ പറഞ്ഞു തന്ന നട്ടെല്ലു നിവർത്തുന്ന ബാം ഞാൻ ഒന്നു ഉപയോഗിച്ചു നോക്കിയതാ‍)

    ReplyDelete
  18. Gandharvan:- " Aanjaneya control tharane"

    Atulya - it is right u told me to put this comment for your blog. Gandharvan is aficionado. ur blog deserve the comments which u wrote!!!!!.

    I placed it where it should belong, like ivy twines sturdy oak.

    But it is not least to say- u r sooooo beautiful and humour hearted
    as ur comments indicate. I can feel sleek heart and Enthralling playful vision u owns.

    I am ur fan as well, and shud I use the email in ur blog to personal comments-or is it a bogus.

    U how ever may disturbed gandharvans job and forced him to write in english. Next friday also will be working day if I blog like this.

    ReplyDelete
  19. എന്റെ ഇമൈയിൽ വിലാസത്തീ കേറി നിങ്ങൾ കസർത്തു കാട്ടിയാ........... ഞാൻ ഒന്നും ചെയ്യില്ലാ. അതു മടക്കി വച്ചു, വേറേ ഒന്നു തുടങ്ങും അത്ര തന്നെ.

    ReplyDelete
  20. Gandharvan Shantham paapam
    Vaardhakya pension vaangunnu gandharvan. Not that old young gandharvan. I thought of writing my personal comments regarding ur blogs. If I am rogue driver, I would have strait away passed the red signal, overspeed bumped in your mail ID and pop up- "New mail arrived".

    Visala manaskan- my comments are from my heart and u deserve it.

    Pruthiraj playing on luck. U r not by fluke or luck but by talent and hard work, able to scribble those beautiful lines.

    ReplyDelete
  21. യോഹന്നാൻ ചേട്ടന്റെ ഓട്ടം കണ്ടു. എന്തോ, കണ്ട കാഴ്ചയിൽ അങ്ങേർക്ക്‌ ഇന്നസെന്റിന്റെ ച്ചായ.വളരെ ലൈവ്‌ലി, രിയലിസ്റ്റിൿ ഡിസ്ക്രിപ്‌ഷൻ.സുന്ദരം!
    !

    ReplyDelete
  22. I believe that the flow of words should be spontaneous and it should be influenced by your own readings and observations rather than the suggestions from others. Have you thought about compiling this into a book and publishing it?

    ReplyDelete
  23. ഇതേവരാകം,

    നീ പറഞ്ഞ സത്തിയം ശരി. പഴയ തൃശൂക്കാരനായ ഇരവികോര്‍ത്താനെ അറിയുമല്ലോ...

    ReplyDelete
  24. Anonymous12/03/2005

    ചരിത്രകാരാ,
    യോഹന്നാൻ ചേട്ടന്റെ ആ ഓട്ടം ഓർത്ത്‌ ഇപ്പോഴും ചിരി നിറുത്താൻ കഴിയുന്നില്ല. അനുപമം ഈ ശൈലി.

    ReplyDelete
  25. ഇതെന്താ സഖാക്കളേ...വര്‍ഗീസ് ചേട്ടനെ എല്ലാരും കൂടി യോഹന്നാന്‍ ചേട്ടനാക്കിയതു..??

    ReplyDelete
  26. അല്ലാ.വര്‍ഗ്ഗീസ് ചേട്ടന്‍ എങ്ങനെ യോഹന്നാന്‍ ചേട്ടനായി??
    കമന്റിയവര്‍ പറഞ്ഞത് പോട്ടെ,VM തന്നെ ആ പേര് ഉപയോഗിച്ച് കണ്ടു,കമന്റില്‍...
    ശരിക്ക് ആരാ? യോഹന്നാന്‍ചേട്ടന്‍ or വര്‍ഗ്ഗീസ് ചേട്ടന്‍ ‍??

    ReplyDelete
  27. അല്ലാ.വര്‍ഗ്ഗീസ് ചേട്ടന്‍ എങ്ങനെ യോഹന്നാന്‍ ചേട്ടനായി??
    കമന്റിയവര്‍ പറഞ്ഞത് പോട്ടെ,VM തന്നെ ആ പേര് ഉപയോഗിച്ച് കണ്ടു,കമന്റില്‍...
    ശരിക്ക് ആരാ? യോഹന്നാന്‍ചേട്ടന്‍ or വര്‍ഗ്ഗീസ് ചേട്ടന്‍ ‍??

    ReplyDelete
  28. സാധാരണ വായന കാല്‍ഭാഗം കഴിയുമ്പോളാണ് ചിരി പൊട്ടുക. ഇത് പതിവ് തെറ്റിച്ച് ആദ്യം തന്നെ തുടങ്ങി

    ReplyDelete
  29. Anonymous10/13/2011

    super ...............

    ReplyDelete
  30. എന്റെ സജീവേട്ടാ, ഞാൻ ചിരിച്ച് ചിരിച്ച് കെടക്ക കപ്പി. ഒരുപാട് നാളുകൾ എല്ലാത്തീന്നും വിട്ടു നിന്ന് ഇന്ന് കുറച്ച് വിശാലേട്ടന്റെ പഴയ പോസ്റ്റുകൾ വായിക്കണം ന്ന് വച്ച് കയറിയതാ. ഇതിപ്പൊ രണ്ടാമത്തേയാ, എനിക്ക് കമന്റാതെ പോകാൻ കഴിഞ്ഞില്ല. എന്താ പറയുക, ഇതൊക്കെ ഞാൻ വായിക്കട്ടെ, എന്റെ തമാശകൾ കുറേ നന്നാവാനുണ്ട്.

    ReplyDelete
  31. വിശാലേട്ടൻ എഴുതിയ കമന്റ് വായിച്ചാ ഞാൻ ഗന്ധർവ്വന്റെ കമന്റ് വായിച്ചേ. അത് വളരെ കടന്നു പോയി അല്ലേ സജീവേട്ടാ, ഒരിക്കലും ഗന്ധർവ്വൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. നമുക്കാ കുട്ടി, 'അതെന്താ' ന്ന് ചൊദിച്ച കൈക്കോട്ട് കൊണ്ട് ഒന്ന് പറമ്പ് കിളപ്പിക്കാമായിരുന്നു. അല്ലേ ?

    ReplyDelete
  32. മഹാളിക്കൂട്ടം എന്ന് പറഞ്ഞത് ആദ്യം മനസിലായില്ല .. പിന്നെ വായിച്ചപ്പോൾ കടന്നൽ കൂട്ടത്തിനെ ആയിരിയ്ക്കും എന്ന് ഊഹിയ്ച്ചു .. വടകോട്ട്‌ മഹാളി കൂട്ടം എന്ന പ്രയോഗം ഇല്ല ..

    ReplyDelete