Thursday, July 24, 2014

കൊടകരപുരാണം പുസ്തകപ്രകാശനം

കലാസ്നേഹികളേ.... (സാംബശിവന്റെ ശബ്ദത്തിൽ!)

നമ്മുടെ കൊടകരപുരാണം വീണ്ടും ബുക്കാവുന്നു. ഇത്തവണ DC ബുക്സാണാ ക്രൂരകൃത്യം നിർവഹിക്കുന്നത്!

അടുത്തമാസം ആദ്യവാരത്തിൽ തന്നെ സംഭവം ബുക്ക് സ്റ്റാളുകളിൽ അവൈലബിൾ ആകുമെങ്കിലും പ്രകാശന ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഇരുപത്തിരണ്ടാന്തി വെള്ളിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച്,  സ്കൂൾ വിടണ സമയത്താണ്.

പ്രകാശന ചടങ്ങ് വളരെ ലളിതമായ ഒന്നാകുമെങ്കിലും അതിൽ പങ്കെടുക്കാനെത്താമെന്ന് ഇതുവരെ കൺഫേം ചെയ്ത ഗഡികളുടേം വരാൻ ചാൻസുള്ളവരുടേം സാന്നിദ്ധ്യം കൊണ്ട് അതൊരു  ഗംഭീര ഫ്രൻസ് മീറ്റാവുമെന്ന് പ്രതീക്ഷയുണ്ട്.

പ്രകാശനത്തിനെത്തുന്ന ബ്ലോഗ്, ഫേയ്സ്ബുക്ക് ഫ്രൻസിനോടൊക്കെ കമ്പനിയടിച്ച്... അന്ന് രാത്രി പറ്റിയാൽ തൃശ്ശൂർ റൗണ്ടിലെ ഏതെങ്കിലും തട്ടുകടേന്ന് ഡബിൾ ഓംലെറ്റൊക്കെ കഴിച്ച്, ഏതെങ്കിലും മരത്തിന്റെ താഴെ മലയാള മനോരമയിൽ കിടന്നുറങ്ങണം എന്നൊക്കെയാണ് ആഗ്രഹങ്ങൾ!

ബ്ലോഗില്ലെങ്കിൽ കൊടകരപുരാണമില്ല എന്നത് ഇവിടെ പറയേണ്ട ആവശ്യമില്ല എന്ന് അറിയാം.  അപ്പോ ബ്ലോഗർമ്മാരില്ലാതെ എന്ത് കൊടകരപുരാണം പ്രകാശനം??

എല്ലാവരും വരണം ട്ടാ!

എന്ന്

വിനയപുരസരം
വിശാലമനസ്കൻ 


ഡിസിബി പറഞ്ഞതനുസരിച്ച്, ബുക്കിൽ വരുന്ന കഥകൾ ഡ്രാഫ്റ്റാക്കിയ വകയിൽ മൊത്തമങ്ങട് ഡ്രാഫ്റ്റാക്കുകയുണ്ടായി.  പുതുതായി എഴുതുന്നത് മാത്രം ഇവിടെ പോസ്റ്റ് ചെയ്താൽ മതിയെന്ന് വച്ചു.

ഇപ്പോൾ ഇറങ്ങുന്ന ബുക്കിലില്ലാത്തതും ഞാൻ ഇതുവരെ പലസ്ഥലത്തായി എഴുതിയതുമൊക്കെ എന്റെ ഫേയ്സ്ബുക്ക് പേജിൽ കട്ട് ഏൻ പേസ്റ്റ് ചെയ്യാൻ ഒരു പ്ലാനുണ്ട്. അപ്പോൾ, അത് വായിക്കാൻ ഇന്ററസ്റ്റ് ഉള്ളവർക്ക് അവിടെ പോയാൽ സംഭവം വായിക്കാം. ലിങ്ക് താഴെ:
https://www.facebook.com/pages/Sajeev-Edathadan/308887902474581

17 comments:

Joselet Mamprayil said...

സകല വിധ ഭാവുകങ്ങളും.

ഉണ്ടാപ്രി said...

കുഴങ്ങീല്ലോ ഗഡീ..സ്കൂള്‍ വിടണ സമയത്തായതു കഷ്ടായി...
പരിപ്പുവടേം കട്ടഞ്ചായേം കിട്ട്വോ..?

എല്ലാവിധ ആശംസകളും....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പങ്കെടുക്കാന്‍ കഴിയില്ലല്ലോ ഗഡീ... അതിന്റെ നഷ്ടപരിഹാരമെന്ന നിലക്ക് പുസ്തകത്തിനെ ഒരു കോപ്പി അയച്ചു തന്നാല്‍ എനിക്ക് തിരുപ്പതിയാവും !

ajith said...

ആശംസകള്‍!

വിനുവേട്ടന്‍ said...

വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ... എല്ലാവിധ ആശംസകളും ഗുരോ...

Junaith Aboobaker said...

ലോഡ് കണക്കിന് ആശംസകൾ..

ശ്രീ said...

അത് കലക്കി, വിശാലേട്ടാ...

സംഗതി അങ്ങട് ഉഷാറാകട്ടെ! :)

Priyan John Thomas said...

ആശംസകള്‍ !!!.....

വശംവദൻ said...

എല്ലാവിധ ആശംസകളും...

Echmukutty said...

ബുക്ക് വാങ്ങി വായിച്ചോളാം.. ഇനീം ബുക്ക് വരട്ടെ.. ആശംസകൾ..

Cv Thankappan said...

ആശംസകള്‍

Cv Thankappan said...

ആശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ആശംസകൾ ...!


കുറേക്കാലമായി 'കൊടകരപുരാണത്തെ ' അന്വേഷിക്കുകയായിരുന്നു. ഡിസിക്കു നന്ദി ....!

lakshmi nair said...

എല്ലാ വിധ ആശംസകളും വിശാലമനസ്കാ...

Ranju Sreepuram said...

എല്ലാ വിധ ആശംസകളും

Areekkodan | അരീക്കോടന്‍ said...

Wish to buy in this ONAM shopping...Hope you are still here.Sorry for not recognising at "Bilathipatanam"

Teena Augustine said...

Chetta is this the same old book republished?